Thursday, October 24, 2013

ഈഗിൾ ഹാസ് ലാന്റഡ് – 102



ലണ്ടനിൽ മദ്ധ്യാഹ്നമായിരിക്കുന്നു. റോഗൻ വാച്ചിലേക്ക് നോക്കി. ഉച്ചഭക്ഷണത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മേശമേലുള്ള ഫയലുകളൊക്കെ അടുക്കി വച്ചിട്ട് എഴുന്നേൽക്കാൻ ഒരുങ്ങവേ  ഫെർഗസ് ഗ്രാന്റ് പെട്ടെന്ന് കടന്നു വന്നു. അയാളുടെ മുഖം വിസ്മയത്താൽ വികസിച്ചിരുന്നു. തന്റെ കൈയിലെ പേപ്പർ ആവേശത്തോടെ റോഗന്റെ മുന്നിൽ വച്ചു.

“ടെലിപ്രിന്ററിൽ നിന്നും ഇപ്പോൾ പുറത്ത് വന്നതേയുള്ളൂ സർ അവസാനം അയാളെ കണ്ടെത്തി

“നോർഫോക്ക് കോൺസ്റ്റാബുലറി, നോർവിച്ച്  മേശപ്പുറത്തെ സന്ദേശം നോക്കി റോഗൻ വായിച്ചു.

“അതേ അവിടെയാണ് ഏറ്റവുമൊടുവിൽ അയാൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എങ്കിലും അയാൾ തങ്ങുന്നത് അവിടെ നിന്നും കുറച്ച് അകലെയുള്ള സ്റ്റഡ്ലി കോൺസ്റ്റബിൾ എന്ന ഗ്രാമത്തിലാണെന്നാണ് അറിയാൻ കഴിഞ്ഞത് വടക്കൻ നോർഫോക്ക് തീരത്തിനടുത്തുള്ള വിജനമായ പ്രദേശം

“ആ പ്രദേശം പരിചയമുണ്ടോ നിങ്ങൾക്ക്?” റിപ്പോർട്ടിലേക്ക് കണ്ണ് ഓടിച്ചുകൊണ്ട് റോഗൻ ചോദിച്ചു.

വളരെ പണ്ട് അതിനടുത്തുള്ള ഷെറിങ്ങ്ഹാമിൽ രണ്ട് ദിവസം തങ്ങിയിട്ടുണ്ട് അവധി ആഘോഷിക്കാൻ

“അപ്പോൾ ഡെവ്‌ലിൻ എന്ന പേരിലാണ് അയാൾ അവിടെ അറിയപ്പെടുന്നത് അതും ഗ്രാമത്തലവൻ സർ ഹെൻ‌ട്രി വില്ലഫ്ബിയുടെ എസ്റ്റേറ്റ് കാര്യസ്ഥനായി അദ്ദേഹം ശരിക്കും ഞെട്ടാനിരിക്കുന്നതേയുള്ളൂ എത്ര ദൂരമുണ്ട് ഈ സ്ഥലത്തേക്ക്?”

“ഇരുനൂറോ മുന്നൂറോ മൈൽ കാണും  ഗ്രാന്റ് തല കുലുക്കി. “പക്ഷേ, എന്തായിരിക്കും സർ, അയാൾ അവിടെ തമ്പടിച്ചിരിക്കുന്നതിന്റെ ലക്ഷ്യം?”

“അത് നമുക്ക് വഴിയേ കണ്ടുപിടിക്കാം...” റോഗൻ റിപ്പോർട്ടിൽ നിന്നും മുഖമുയർത്തി.

“നമ്മുടെ അടുത്ത നീക്കം എന്താണ് സർ? അയാളെ കസ്റ്റഡിയിലെടുക്കാൻ നോർഫോക്ക് പോലീസിനെ അറിയിക്കട്ടെ ഞാൻ?”

“നിങ്ങളെക്കെന്താ ഭ്രാന്തുണ്ടോ?” ആശ്ചര്യത്തോടെ റോഗൻ ചോദിച്ചു. “ഈ നാട്ടിൻപുറങ്ങളിലെ പോലീസുകാരുടെ സ്വഭാവം അറിയുമോ നിങ്ങൾക്ക്? മരത്തലയന്മാർ അത് വേണ്ട തൽക്കാലം ഇക്കാര്യം നമ്മൾ രണ്ട് പേർ മാത്രം കൈകാര്യം ചെയ്താൽ മതി ഫെർഗസ് കുറേ നാളുകളായി വാരാന്ത്യം നാട്ടിൻപുറത്തൊക്കെ ഒന്ന് ചെലവഴിച്ചിട്ട് ഒരു വ്യത്യസ്ഥ അനുഭവമായിരിക്കും ഇത്

“ലഞ്ചിന് ശേഷം അറ്റോർണി ജനറലിന്റെ ഓഫീസിൽ മീറ്റിങ്ങുള്ള കാര്യം മറന്നുവോ താങ്കൾ? ഹാലോറാൻ കേസിന്റെ തെളിവുകളുമായി” ഗ്രാന്റ് അദ്ദേഹത്തെ ഓർമ്മിപ്പിച്ചു.

“മൂന്ന് മണിയോടെ അവിടെ നിന്നും പുറത്തിറങ്ങാം ഏറി വന്നാൽ മൂന്നര നിങ്ങളൊരു കാര്യം ചെയ്യൂ മോട്ടോർ പൂളിൽ നിന്നും ഒരു കാർ വാടകയ്ക്കെടുത്ത് അവിടെ വെയ്റ്റ് ചെയ്യൂ മീറ്റിങ്ങ് കഴിഞ്ഞതും നമ്മൾ നേരെ യാത്രയാവുന്നു

“ഇക്കാര്യത്തിൽ അസിസ്റ്റന്റ് കമ്മീഷണറുടെ അനുവാദം വാങ്ങട്ടെ ഞാൻ?”

റോഗൻ തന്റെ അസ്വസ്ഥത മറച്ചു വച്ചില്ല. “വാട്ട്സ് റോങ്ങ് വിത്ത് യൂ ഫെർഗസ്? അദ്ദേഹം പോർട്ട്സ് മൌത്തിൽ പോയിരിക്കുകയല്ലേ? നൌ ഗെറ്റ് മൂവിങ്ങ്

ഈ കേസ് തനിയെ കൈകാര്യം ചെയ്യുവാൻ റോഗൻ പ്രകടിപ്പിക്കുന്ന വ്യഗ്രത ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഗ്രാന്റ് സമ്മതം മൂളി.  “ശരി സർ

പുറത്തേക്കുള്ള വാതിലിന്റെ ഹാന്റിലിൽ സ്പർശിച്ചതും റോഗൻ വിളിച്ചു. “ഫെർഗസ്, ഒരു കാര്യം കൂടി

“യെസ് സർ?”

“പോകുന്ന വഴി ആയുധപ്പുരയിൽ നിന്നും മൂന്നോ നാലോ ബ്രൌണിങ്ങ് ഹൈ പവർ ഗണ്ണുകളും എടുത്തോളൂ ഈ ഡെവ്‌ലിൻ എന്ന കഥാ‍പാത്രം ആദ്യം ചെയ്യുന്ന പ്രവൃത്തി വെടിയുതിർക്കലാണ് പിന്നീടാണ് ചോദിക്കുക നിങ്ങൾക്കെന്താണ് വേണ്ടതെന്ന്

“ശരി സർ  അല്പമൊന്ന് അമ്പരന്ന ഗ്രാന്റ് വിറയാർന്ന സ്വരത്തിൽ പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.

തന്റെ കസേര ജാലകത്തിന്നരികിലേക്ക് നീക്കി പുറത്തേക്ക് നോക്കി റോഗൻ കൈകൾ കൂട്ടിത്തിരുമ്മി. അങ്ങേയറ്റം മാനസിക സംഘർഷത്തിലായിരുന്നു അദ്ദേഹം. “റൈറ്റ്, യൂ ബാസ്റ്റർഡ്... അവർ പറയുന്നത് പോലെ അത്രയ്ക്ക് മിടുക്കനാണോ നീ എന്ന് നോക്കാം നമുക്ക്

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Thursday, October 10, 2013

ഈഗിൾ ഹാസ് ലാന്റഡ് – 101



മോളിയെ യാത്രയാക്കിയിട്ട് ഡെവ്‌ലിൻ തിടുക്കത്തിൽ തിരിഞ്ഞ് നടന്നു. കോട്ടേജിന്റെ അങ്കണത്തിൽ എത്തിയതും സ്റ്റെയ്നറും റിട്ടർ ന്യുമാനും അദ്ദേഹത്തിനരികിലെത്തി.

“എല്ലാം ഒതുക്കി തീർത്തുവോ?” സ്റ്റെയനർ ചോദിച്ചു.

എന്നാൽ ആ ചോദ്യം ഗൌനിക്കാതെ അദ്ദേഹം ധാന്യപ്പുരയിലേക്ക് കുതിച്ചു. സ്റ്റെയ്നറുടെ സംഘാംഗങ്ങൾ ചെറുകൂട്ടങ്ങളായി അവിടവിടെ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. തീപ്പെട്ടിക്കൊള്ളിയിലെ തീനാളം അണഞ്ഞ് പോകാതിരിക്കാൻ പാതി കൂപ്പിയ കൈപ്പടത്താൽ മറച്ച് സിഗരറ്റിന് തീ കൊളുത്തുവാനുള്ള ശ്രമത്തിലായിരുന്നു പ്രെസ്റ്റൺ. ഡെവ്‌ലിനെ കണ്ടതും പരിഹാസച്ചിരി മുഖത്ത് വരുത്തി അയാൾ തലയുയർത്തി.

“ഇപ്പോഴല്ലേ ഞങ്ങൾക്ക് മനസ്സിലായത് കഴിഞ്ഞ കുറേ ആഴ്ച്ചകളായി നിങ്ങളിവിടെ അവളോടൊത്ത് സുഖിച്ച് കഴിയുകയായിരുന്നുവെന്ന് എങ്ങനെയുണ്ടായിരുന്നു ഡെവ്‌ലിൻ? രസകരമായിരുന്നോ സംഭവം?”

അടുത്ത നിമിഷം ഡെവ്‌ലിന്റെ വലത് മുഷ്ടി പ്രെസ്റ്റൺ‌ന്റെ മുഖത്ത് ആഞ്ഞ് പതിച്ചു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ അടി തെറ്റിയ അയാൾ പിറകോട്ട് മറിഞ്ഞ് അവിടെയിരുന്നിരുന്ന ഒരാളുടെ കാൽച്ചുവട്ടിലേക്ക് വീണു. സ്റ്റെയ്നർ ഡെവ്‌ലിനെ തടയുവാനായി മുന്നോട്ട് കുതിച്ചു.

“ഐ വിൽ കിൽ ദി ബാസ്റ്റർഡ്” ഡെവ്‌ലിൻ അലറി.

ഡെവ്‌ലിന്റെ മുന്നിലെത്തി അദ്ദേഹത്തിന്റെ ചുമലുകളിൽ ബലമായി പിടിച്ചിട്ട് സൌ‌മ്യനായി സ്റ്റെയ്നർ പറഞ്ഞു.  “ഡെവ്‌ലിൻ കോട്ടേജിലേക്ക് പോകൂ ഇത് ഞാൻ കൈകാര്യം ചെയ്തോളാം

തന്റെ ചുമലിൽ പിടിച്ച കൈകളുടെ അസാമാന്യ ശക്തി തിരിച്ചറിഞ്ഞ അദ്ദേഹം അമ്പരപ്പോടെ തലയുയർത്തി നോക്കി. ക്രമേണ ഡെവ്‌ലിന്റെ മുഖത്തെ ശൌര്യം അലിഞ്ഞ് ഇല്ലാതാകുന്നത് പോലെ തോന്നി. തല താഴ്ത്തി അദ്ദേഹം പുറത്തേക്ക് നടന്നു.

കൈകൾ മുഖത്തോട് ചേർത്ത് പിടിച്ച് പ്രെസ്റ്റൺ പതുക്കെ എഴുന്നേറ്റു. അവിടെങ്ങും നിശ്ശബ്ദത തളം കെട്ടി നിന്നു.

“പ്രെസ്റ്റൺ ഇതൊരു താക്കീതാണ് നിങ്ങളുടെ അന്തകനായി ഒരാൾ ജീവിച്ചിരുപ്പുണ്ട് ഇനി ഒരിക്കൽക്കൂടി അതിരു കടന്നാൽഅഥവാ അദ്ദേഹം ഒന്നും ചെയ്തില്ലെന്നിരിക്കട്ടെ ഐ വിൽ ഷൂട്ട് യൂ മൈ സെൽഫ്  ഓർമ്മയിരിക്കട്ടെ  കടുത്ത സ്വരത്തിൽ പറഞ്ഞിട്ട് സ്റ്റെയ്നർ ന്യുമാന്റെ നേർക്ക് തിരിഞ്ഞു.

“റിട്ടർ ടേക്ക് കമാന്റ്…!

കോട്ടേജിനുള്ളിൽ എത്തിയ സ്റ്റെയ്നർ കണ്ടത് ബുഷ്‌മിൽ‌സ് നുണഞ്ഞുകൊണ്ടിരിക്കുന്ന ഡെവ്‌ലിനെയാണ്. ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം തിരിഞ്ഞു.

“ഓ, ദൈവമേ അയാളെ ശരിക്കും ഞാൻ കൊന്നേനെ അത്ര ദ്വേഷ്യമുണ്ടായിരുന്നു എനിക്ക്  ഡെവ്‌ലിൻ പറഞ്ഞു.

“ആ പെൺ‌കുട്ടിയുടെ കാര്യം എന്തായി?”

“അക്കാര്യത്തിൽ വിഷമിക്കാനില്ല ഞാൻ ഇപ്പോഴും ആർമിയിലാണെന്നാണ് അവൾ വിശ്വസിച്ച് വച്ചിരിക്കുന്നത് ഇതെല്ലാം അതുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള കാര്യങ്ങളാണെന്നും അവൾക്ക് ബോധ്യമുണ്ട്  ഡെവ്‌ലിന്റെ മുഖത്ത് വേദന കലർന്ന പുഞ്ചിരി പ്രകടമായി.  “അവളുടെ സുന്ദരക്കുട്ടൻ അങ്ങനെയാണ് അവൾ എന്നെ വിളിക്കുന്നത് അതിനാൽ ഇക്കാര്യത്തിൽ അവളൊരു ഭീഷണിയേയല്ല...”  അദ്ദേഹം അല്പം മദ്യം കൂടി ഗ്ലാസിലേക്ക് പകരുവാൻ തുനിഞ്ഞിട്ട് പാതിയിൽ നിർത്തി കുപ്പി അടച്ച് വച്ചു.  “ഓൾ റൈറ്റ് അടുത്ത നീക്കം എന്താണ് സ്റ്റെയ്നർ?”

“മദ്ധ്യാഹ്നത്തോടെ ഞങ്ങൾ പുറത്തിറങ്ങി പരിശീലന പരിപാടികൾ ആരംഭിക്കുന്നു എന്റെ അഭിപ്രായത്തിൻ തൽക്കാലം നിങ്ങൾ ഇതിൽ നിന്നും വിട്ടു നിൽക്കുകയാണ് നല്ലത് വൈകുന്നേരം ഇരുട്ട് വീണതിന് ശേഷം നമ്മൾ വീണ്ടും കണ്ടുമുട്ടുന്നു ആക്രമണം തുടങ്ങുന്നതിന് തൊട്ടു മുമ്പായി

“ഓൾ റൈറ്റ് ഉച്ചയോടെ ജോവന്ന ഗ്രേ നിങ്ങളെ കാണുവാൻ വരുന്നുണ്ട് വൈകുന്നേരം ആറരയ്ക്ക് ഞാൻ അവരുടെ കോട്ടേജിലേക്ക് ചെല്ലുന്നുണ്ടെന്ന് പറഞ്ഞേക്കൂ ഒമ്പതിനും പത്തിനും ഇടയിലായി ഏത് നിമിഷവും E-ബോട്ട് എത്തുന്നതായിരിക്കും ഞാൻ എന്റെ S-ഫോൺ കൈയിൽ കരുതുന്നതായിരിക്കും അതിലൂടെ നിങ്ങൾക്ക് കീനിഗ്ഗുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ചർച്ച നടത്തി പിക്കപ്പ് ടൈം തീരുമാനിക്കാൻ നിങ്ങൾക്ക് കഴിയും

“വളരെ നല്ലത് പക്ഷേ, ഒരു കാര്യം” സ്റ്റെയ്നർ ഒന്ന് സംശയിച്ചു.

“എന്താണത്?”

“ചർച്ചിൽ ഓപ്പറേഷനുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ചിട്ടുള്ള ഓർഡർ അത് വളരെ വ്യക്തമാണ് അദ്ദേഹത്തെ ജീവനോടെ കൊണ്ടുചെല്ലുവാനാണ് അവർ താൽപ്പര്യപ്പെടുന്നത് പക്ഷേ, അത് സാദ്ധ്യമല്ലെങ്കിൽ?”

“എങ്കിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു വെടിയുണ്ട കയറ്റേണ്ടി വരും അതിലെന്താണിത്ര പ്രശ്നം?”

“തിരികെ നമുക്കും ഒന്ന് കിട്ടുമോ എന്നൊരു സന്ദേഹം

“ഒരിക്കലുമില്ല ഈ അവസ്ഥയിൽ എല്ലാവരും സൈനികരാണ് ഒരു സൈനികൻ എടുക്കേണ്ട റിസ്ക് ഇവിടെയും എടുത്തേ മതിയാവൂ മിസ്റ്റർ ചർച്ചിലും അക്കാര്യത്തിൽ ഒരു അപവാദമല്ല

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...