Friday, January 17, 2014

ഈഗിൾ ഹാസ് ലാന്റഡ് – 111



“അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ” സ്റ്റെയ്നർ പുറത്തേക്കിറങ്ങിയതിന് പിന്നാലെ വാതിൽ അടയുന്ന ശബ്ദം ശ്രദ്ധിച്ച് പമേല മന്ത്രിച്ചു.

“ഇനി നാം എന്ത് ചെയ്യും?” നിസ്സഹായയായി മോളി ചോദിച്ചു.

“ഇവിടെ നിന്ന് പുറത്ത് കടക്കുക അതാണ് ആദ്യം ചെയ്യേണ്ടത്

“പക്ഷേ, എങ്ങനെ?”

പമേല ആ അറയുടെ മറുഭാഗത്തേക്ക് നീങ്ങി. ചുവരിൽ ഒറ്റ നോട്ടത്തിൽ ദൃശ്യമല്ലാത്ത ഒരു പാനൽ അല്പം അകത്തേക്ക് തള്ളിയതും വൈദികമന്ദിരത്തിലേക്കുള്ള ഗുഹാമാർഗ്ഗം അവർക്ക് മുന്നിൽ പ്രത്യക്ഷമായി. അവിടെയുള്ള മേശയിൽ തന്റെ സഹോദരൻ വച്ചിട്ട് പോയ ടോർച്ച് എടുത്ത് അവൾ തെളിയിച്ചു. ഇതെല്ലാം കണ്ട മോളിക്ക് അത്ഭുതം അടക്കാനാവുന്നുണ്ടായിരുന്നില്ല.

“കമോൺ പെട്ടെന്ന് പുറത്ത് കടക്കണം” പമേല ധൃതി കൂട്ടി.

ഗുഹയുടെ ഉള്ളിലേക്ക് കടന്നതും അവൾ അതിന്റെ കതക് ചേർത്തടച്ചു. പിന്നെ ടോർച്ചിന്റെ വെളിച്ചത്തിൽ അതിവേഗം ആ ടണലിലൂടെ മുന്നോട്ട് നടന്നു.  വൈദികമന്ദിരത്തിലെ അലമാരയുടെ ഉള്ളിലൂടെ പുറത്ത് കടന്ന് ഹാളിലേക്കുള്ള പടിക്കെട്ടുകൾ കയറി. അവിടെയുണ്ടായിരുന്ന മേശമേൽ ടോർച്ച് വച്ചിട്ട് തിരിഞ്ഞ് നോക്കിയ പമേല കണ്ടത് വിങ്ങിക്കരയുന്ന മോളിയെയാണ്.

“മോളി! എന്ത് പറ്റി?” അവളുടെ കരം ഗ്രഹിച്ച് പമേല ചോദിച്ചു.

“ലിയാം ഡെവ്‌ലിൻ അദ്ദേഹവും അവരിൽപ്പെട്ട ആളാണ് അങ്ങനെയാവാനേ തരമുള്ളൂ ഈ സൈനികരെ അദ്ദേഹത്തിന്റെ കോട്ടേജിൽ വച്ച് ഞാൻ കണ്ടിരുന്നു...”  മോളി പറഞ്ഞു.

“എപ്പോഴായിരുന്നു അത്?”

“ഇന്ന് രാവിലെ അദ്ദേഹം ഇപ്പോഴും ആർമിയിൽ തന്നെയാണെന്നാണ്  എന്നോട് പറഞ്ഞത് രഹസ്യ സ്വഭാവമുള്ള എന്തോ ഒരു ജോലിയുമായിട്ടാണത്രേ ഇവിടെയെത്തിയിരിക്കുന്നത്” പമേലയുടെ കരങ്ങളിൽ നിന്നും അവൾ തന്റെ കൈകൾ വേർപെടുത്തി രോഷത്തോടെ മുഷ്ടികൾ കൂട്ടിത്തിരുമ്മി.

“ഓ, ദൈവമേ! ഞാൻ അയാൾക്ക് കീഴ്പ്പെട്ടു പോയല്ലോ ! എന്നെ ശരിക്കും ഉപയോഗിക്കുകയായിരുന്നു അയാൾ  ദുഷ്ടൻ അവർ അയാളെ പിടികൂടി തൂക്കിക്കൊന്നിരുന്നെങ്കിൽ” മോളി വിതുമ്പി.

“മോളി ഐ ആം സോറി നിനക്ക് പറ്റിയ അബദ്ധത്തിൽ എനിക്ക് വേദനയുണ്ട് നീ പറയുന്നത് സത്യമാണെങ്കിൽ അയാളുടെ കാര്യം അവർ നോക്കിക്കോളും പക്ഷേ, ഇപ്പോൾ നമുക്കിവിടെ നിന്ന് രക്ഷപെട്ടേ മതിയാവൂ” അവൾ ടെലിഫോണിലേക്ക് നോക്കി. “ഫോണിലൂടെ പോലീസുമായി ബന്ധപ്പെടുവാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല ഗ്രാമത്തിലെ ടെലിഫോൺ എക്സ്ചേഞ്ച് അവരുടെ നിയന്ത്രണത്തിലായിരിക്കും ജ്യേഷ്ഠന്റെ കാറിന്റെ താക്കോലാണെങ്കിൽ എന്റെ കൈവശമൊട്ടില്ല താനും

“മിസ്സിസ് ഗ്രേയ്ക്ക് കാറുണ്ടല്ലോ” മോളി പറഞ്ഞു.

“അത് ശരിയാണല്ലോ…!” പമേലയുടെ കണ്ണുകൾ ആശാപൂർവ്വം തിളങ്ങി. “പക്ഷേ, അവിടം വരെ എങ്ങനെ പോകും എന്നതാണിപ്പോഴത്തെ പ്രശ്നം

“അവിടെ എത്തിയിട്ട് എന്ത് ചെയ്യാനാണ് ഉദ്ദേശ്യം...? മൈലുകളോളം വഴിയിൽ ഒരു ടെലിഫോൺ പോലുമില്ല” മോളി പറഞ്ഞു.

“നേരെ മെൽറ്റ്‌ഹാം ഹൌസിലേക്ക് ചെല്ലും അവിടെ കുറച്ച് അമേരിക്കൻ റെയ്ഞ്ചേഴ്സ് തങ്ങുന്നുണ്ട് സ്റ്റെയ്നറുടെയും സംഘത്തിന്റെയും കാര്യം അവർ നോക്കിക്കോളും ആട്ടെ, എങ്ങനെയാണ് നീ ഇങ്ങോട്ട് വന്നത്?” പമേല ചോദിച്ചു.

“കുതിരപ്പുറത്ത് ഈ വീടിന്റെ പിന്നിലെ വനത്തിൽ കെട്ടിയിരിക്കുകയാണവനെ

“ഓൾ റൈറ്റ് അവൻ അവിടെ നിന്നോട്ടെ നമുക്ക് കാട്ടുപാതയിലൂടെ പോയി നോക്കാം ആരുടെയും കണ്ണിൽപ്പെടാതെ മിസ്സിസ് ഗ്രേയുടെ അടുത്തെത്തിയാൽ ഭാഗ്യം” പമേല പറഞ്ഞു.

മോളി മറുത്തൊന്നും പറഞ്ഞില്ല. ഷർട്ടിന്റെ കൈകൾ തെറുത്ത് കയറ്റി  പമേല വനത്തിനുള്ളിലേക്കുള്ള റോഡ് ലക്ഷ്യമാക്കി കുതിച്ചു.  

നൂറ്റാണ്ടുകൾ പഴക്കമുള്ളതായിരുന്നു ആ കാട്ടുപാത. ഭൂനിരപ്പിൽ നിന്നും ചെങ്കുത്തായി വെട്ടിയിറക്കിയുണ്ടാക്കിയ ആ ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര പുറമെയുള്ളവർക്ക് കാണുവാൻ കഴിയുമായിരുന്നില്ല. മോളിയെയും കൂട്ടി പമേല അക്ഷരാർത്ഥത്തിൽ ഓടുക തന്നെയായിരുന്നു എന്ന് പറയാം. ജോവന്ന ഗ്രേയുടെ കോട്ടേജിന് പിൻ‌ഭാഗത്തുള്ള അരുവിയുടെ മറുകരയിലാണ് ആ വഴി ചെന്നവസാനിച്ചത്. അരുവിയ്ക്ക് കുറുകെ ഒരു ഇടുങ്ങിയ പാലം ഘടിപ്പിച്ചിരിക്കുന്നു. ആ പരിസരമെങ്ങും വിജനമായി കാണപ്പെട്ടു.

“ഓൾ റൈറ്റ് ആരുമില്ല ഇവിടെയെങ്ങും നേരെ പോകാം ജോവന്നയുടെ കോട്ടേജിലേക്ക്” പമേല പറഞ്ഞു.

മോളി പമേലയുടെ കൈകളിൽ പിടിച്ചു. “പക്ഷേ, ഞാനില്ലഞാൻ തീരുമാനം മാറ്റി

“കാരണം?”

“നിങ്ങൾ ജോവന്നയുടെ കാർ എടുത്ത് മെൽറ്റ്‌ഹാം ഹൌസിലേക്ക് ചെല്ലൂ ഞാൻ തിരികെ ചെന്ന് കുതിരയെയും കൂട്ടി വേറെ വഴിയിലൂടെ പോയി നോക്കാം...”

“നല്ല ആശയം...” പമേല തല കുലുക്കി. “ഓൾ റൈറ്റ് മോളി... പോയ് വരൂ അവൾ മോളിയുടെ കവിളിൽ തിടുക്കത്തിൽ ഒരു മുത്തം കൊടുത്തു.   “പക്ഷേ, സൂക്ഷിക്കണം എന്തും തന്നെ ചെയ്യാൻ മടിക്കാത്തവരാണവർ

പമേല റോഡിലേക്ക് കയറി കോട്ടേജിന്റെ മതിലിന്റെ അറ്റത്തേക്ക് അപ്രത്യക്ഷമായി. മോളി വന്ന വഴിയിലൂടെ അതിവേഗം തിരിച്ച് ഓടി. “ഓ, ഡെവ്‌ലിൻ, യൂ ബാസ്റ്റർഡ് അവർ നിങ്ങളെ കുരിശിലേറ്റുക തന്നെ ചെയ്യും” അവൾ ശപിച്ചു.

കാട്ടുപാതയിൽ നിന്നും മുകളിലെത്തുമ്പോഴേക്കും അവളുടെ മനോവേദന നിയന്ത്രണം വിട്ടുപോയിരുന്നു. ധാരയായി ഒഴുകിക്കൊണ്ടിരുന്ന കണ്ണീരിൽ മുന്നിലെ പാത പലപ്പോഴും അവ്യക്തമാകുന്നുണ്ടായിരുന്നു. എങ്കിലും അത് അവഗണിച്ച് അവൾ മുന്നോട്ട് ഓടി. വൈദികമന്ദിരത്തിന് പിന്നിലെ വനത്തിൽ പുല്ല് മേഞ്ഞുകൊണ്ട് നിന്നിരുന്ന കുതിരയുടെ കെട്ടഴിച്ച് അതിന് മുകളിലേറി അവൾ അതിവേഗം പാഞ്ഞു.  


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

36 comments:

  1. അല്പം തിരക്കിലായിരുന്നതിനാൽ ഈ ലക്കം കുറച്ച് വൈകിപ്പോയി... ക്ഷമിക്കുമല്ലോ...

    ജർമ്മൻ സാന്നിദ്ധ്യത്തെക്കുറിച്ച് അറിയിക്കുവാനായി പമേല, ജോവന്ന ഗ്രേയുടെ വസതിയിലേക്ക് ... താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവിൽ വിങ്ങിപ്പൊട്ടി മോളി...

    ReplyDelete
    Replies
    1. കുറെയായി ക്ഷമിക്കുന്നു... ഇനിയും ക്ഷമ പരീക്ഷിക്കല്ലേ.. :)

      Delete
    2. പോട്ടെ ജിമ്മിച്ചാ... കഴിഞ്ഞ രണ്ടാഴ്ചയായി ഒന്നും കിട്ടാഞ്ഞിട്ടും ഡെയ്‌ലി ഇവിടെ പലതവണ കയറിയിറങ്ങുന്ന ഞാനൊക്കെ ക്ഷമിയ്ക്കുന്നത് കണ്ടില്ലേ? ;)

      Delete
    3. അതേ ശ്രീക്കുട്ടാ.. ദിനവും വന്ന് നോക്കി കണ്ണും തുടച്ച് തിരിച്ച് പോയത് ആരും കണ്ടില്ല..
      (ഷാപ്പില്‍ കേറിയത് നാട്ടുകാരു മൊത്തം കണ്ടുന്നൂ പറഞ്ഞപോലെയായി..)

      Delete
    4. ഇല്ല... ഇല്ല... ഇനി ക്ഷമ പരീക്ഷിക്കില്ല... ഇതിന്റെ കേട് തീർക്കാൻ അടുത്ത ലക്കം ഉടൻ തന്നെ പോസ്റ്റ് ചെയ്തേക്കാമേ...

      Delete
    5. അങ്ങനെ വഴിയ്ക്കു വാ

      [പാവം വിനുവേട്ടന്‍! പേടിച്ചു പോയി]

      Delete
  2. ബെസ്റ്റ് ഇത് ജോവന്ന ഗ്രേയുടെ അടുത്ത് തന്നെ ചെന്ന് പറയണം..

    ReplyDelete
    Replies
    1. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ എന്ന് പറഞ്ഞത് പോലെ അല്ലേ ശ്രീജിത്ത്...?

      Delete
  3. അതേയതെ. രണ്ടും കൂടെ ജോവന്നയുടെ അടുത്തെത്തിയിരുന്നേൽ പ്രശ്നം അവിടെ തീർ‌ന്നേനെ. ഇതിപ്പോ മോളി വീണ്ടും വഴി മാറിയില്ലേ... ഹും നോക്കാം...

    ReplyDelete
    Replies
    1. അല്ല, ശ്രീക്കുട്ടാ... എന്തിനായിരിക്കും മോളി അവസാന നിമിഷം തീരുമാനം മാറ്റിയത്? അതിലെന്തോ കുണുക്കേടില്ലേ?

      Delete
    2. മോളിയ്ക്ക് ഡെവ്‌ലിനോട് എന്തൊക്കെ പറഞ്ഞാലും ഉള്ളില്‍ ഇപ്പഴും ഒരിഷ്ടം കാണാതിരിയ്ക്കുമോ? അതാകും എന്നാണ് ഊഹം. നോക്കാം

      Delete
    3. ന്താണേലും പോലീസ്സു പിടിക്കും.. എന്നാപ്പിന്നെ....

      Delete
    4. നമ്മൾ ഇവിടെ മരത്തിൽ കാണുമ്പോൾ ശ്രീ മാനത്ത് കാണും... :)

      Delete
  4. പെണ്ണൊരുമ്പെട്ടാല്‍...............!!

    ReplyDelete
    Replies
    1. എന്താകുമെന്ന് നോക്കാം അജിത്‌ഭായ്...

      Delete
  5. ഡെവ് ലിന്‍ വഞ്ചിക്യാണെന്ന് മോളി വെറുതേ വിചാരിച്ച് വട്ടാവുകയല്ലേ...

    ReplyDelete
    Replies
    1. അങ്ങനെ വിചാരിച്ച് സമാധാനിക്കാനാണ് ഇഷ്ടം അല്ലേ?

      Delete
  6. ആകെ തകര്‍ന്ന്‍ മോളി. പക്ഷെ ആകാംഷ വര്‍ധിച്ചു.

    ReplyDelete
    Replies
    1. ഇനി അങ്ങോട്ട് ആകാംക്ഷയുടെ ഘോഷയാത്രയാണ് സുകന്യാജീ...

      Delete
  7. അമ്പടി മോളീ......! ഓൾക്ക് പ്രേമോന്നും ഉണ്ടായിരുന്നില്ലാല്ലേ... ശത്രുവായാലെന്താ...?

    ReplyDelete
    Replies
    1. കാത്തിരുന്നു കാണാം അശോകൻ മാഷേ...

      Delete
  8. അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ...

    ഈ കാര്യമറിയുമ്പോൾ ജോവന്നയമ്മച്ചി എങ്ങനെ പ്രതികരിക്കും എന്നറിയാൻ കാത്തിരിക്കുന്നു..

    എങ്കിലുമെന്റെ മോളിക്കുട്ടീ..

    ReplyDelete
    Replies
    1. അതൊരു പ്രതികരണം തന്നെ ആയിരിക്കുമെന്നതിന് സംശയമുണ്ടോ ജിം...?

      Delete
  9. മോളി ഇനിയും അബദ്ധത്തിൽ ചാടുമോ

    ReplyDelete
  10. രണ്ടും കൂടെ ജോവന്നയുടെ അടുത്തെത്തിയിരുന്നേൽ പ്രശ്നം അവിടെ തീർ‌ന്നേനെ. ഇതിപ്പോ ആകാംഷ വര്‍ധിച്ചു...

    ReplyDelete
    Replies
    1. ആകാംക്ഷ അങ്ങനെ തന്നെ നിൽക്കട്ടെ...

      Delete
  11. മോളി പ്രശനം ഉണ്ടാകുമോ

    ReplyDelete
    Replies
    1. എന്തൊക്കെയായാലും ഒരു സോഫ്റ്റ് കോർണർ ഇല്ലാതിരിക്കുമോ അഭി...?

      Delete
  12. മോളിയും ഡവലിനും ശരി ആണ്..

    രണ്ടു പേരും സ്വന്തം ഉത്തരവാദിത്വങ്ങൾ കൂടി
    മനസ്സിലാക്കുന്നവർ...

    അങ്ങനെ കഥ സീരിയസ് ആയി...

    ReplyDelete
    Replies
    1. അതേ വിൻസന്റ് മാഷേ... കഥ ക്ലൈമാക്സിനോട് അടുക്കുന്നു...

      Delete
  13. പെണ്ണൊരുമ്പെട്ടിറങ്ങിയാൽ ഏത് കാര്യമാ നടക്കാത്തത് അല്ലേ

    ReplyDelete
    Replies
    1. അതെ അതെ... ചാരൻ പറഞ്ഞാൽ പിന്നെ അപ്പീലില്ല...

      Delete
  14. ഇരുന്നു വായിക്കാൻ സമയമില്ല നിന്ന് തന്നെ വായിക്കണം അത്ര അപകടം പിടിച്ചതാണ് കാര്യങ്ങൾ

    ReplyDelete
  15. പാവം മോളിക്കുട്ടി.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...