Saturday, January 25, 2014

ഈഗിൾ ഹാസ് ലാന്റഡ് – 113



സ്റ്റഡ്‌ലി കോൺസ്റ്റബിളിന്റെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള വനത്തിലായിരുന്നു ആർതർ സെയ്മൂർ അന്ന് ഭൂരിഭാഗം സമയവും. വനത്തിലെ ചെറുമരങ്ങൾ വെട്ടി വീഴ്ത്തി വിറക് ശേഖരിച്ച് ഗ്രാമത്തിലെ വീടുകളിൽ കൊണ്ട് ചെന്ന് വിൽക്കുന്നത് വഴി തരക്കേടില്ലാത്ത വരുമാനം അയാൾക്ക് ലഭിച്ചിരുന്നു. അന്ന് രാവിലെയാണ് കുറച്ച് വിറക് കൊണ്ടുവരുവാൻ മിസ്സിസ് ടെർണർ അയാളെ എൽപ്പിച്ചത്. വിറക് കഷണങ്ങൾ ചാക്കുകളിൽ നിറച്ച് തന്റെ കൈവണ്ടിയിലാക്കി പാടത്തിനരികിലെ ചെമ്മൺ പാതയിലൂടെ വലിച്ചുകൊണ്ടുവന്ന്  അയാൾ ടെർണറുടെ ഷോപ്പിന്റെ പിൻ‌മുറ്റത്ത് എത്തി.

വിറക് ചാക്കുകളിലൊന്ന് ചുമലിലേറ്റി വാതിലിൽ  ഒന്ന് മുട്ടാനുള്ള മര്യാദ പോലും കാണിക്കാതെ അത് ചവിട്ടിത്തുറന്ന് അയാൾ അടുക്കളയുടെ ഉള്ളിലേക്ക് കയറി. അവിടെയുണ്ടായിരുന്ന മേശയുടെ അരികിലിരുന്ന് കോഫി നുണഞ്ഞുകൊണ്ടിരുന്ന ഡിന്ററുടെയും ബെർഗിന്റെയും മുന്നിലേക്കാണ് സ്വാഭാവികമായും അയാൾ ചെന്നുപെട്ടത്. അപ്രതീക്ഷിതമായ ആ കണ്ടുമുട്ടലിൽ സെയ്മൂറിനേക്കാൾ വിരണ്ടുപോയത് ഡിന്ററും ബെർഗും ആയിരുന്നു.  

“ഹേയ് നിങ്ങൾക്കിവിടെ എന്ത് കാര്യം…?” സെയ്മൂർ ചോദിച്ചു.

തന്റെ ചുമലിൽ കൊളുത്തിയിട്ടിരുന്ന സ്റ്റെൻ ഗൺ എടുത്ത് ഡിന്റർ സെയ്മൂറിന് നേർക്ക് ഉന്നം പിടിച്ചു. അതേ നിമിഷം തന്നെ ബെർഗ് തന്റെ M1 മെഷീൻ ഗണ്ണും കൈയിലെടുത്തു. അപ്പോഴാണ് ഹാർവി പ്രെസ്റ്റൺ ടെലിഫോൺ സിസ്റ്റം ഇരിക്കുന്ന മുറിയുടെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്. അരയ്ക്ക് കൈ കൊടുത്ത് അയാൾ സെയ്മൂറിനെ നോക്കി അല്പനേരം നിന്നു.

“മൈ ഗോഡ്! ഇതൊരു ആൾക്കുരങ്ങ് ആണല്ലോ” പ്രെസ്റ്റണ് അത്ഭുതം അടക്കാനായില്ല.

സെയ്മൂറിന്റെ കറുത്ത കണ്ണുകളിൽ നിന്നും രൌദ്രഭാവത്തിന്റെ തീപ്പൊരി ചിതറി.

“ദേ, പട്ടാളക്കാരൻ ചെക്കാ  വായിലെ നാക്കിനെ നിയന്ത്രിച്ചാൽ നിനക്ക് നല്ലത്

“ഓ ഇതിന് സംസാരിക്കാനും കഴിയുന്നുണ്ട്! അത്ഭുതങ്ങൾക്ക് ഒരിക്കലും അവസാനമില്ല ഓൾ റൈറ്റ്  ഇതിനെയും മറ്റുള്ളവരുടെ കൂട്ടത്തിൽ കൊണ്ട് ചെന്നാക്കൂ” പ്രെസ്റ്റൺ പറഞ്ഞു.

ടെലിഫോൺ സിസ്റ്റം ഇരിക്കുന്ന മുറിയിലേക്ക് പ്രെസ്റ്റൺ നീങ്ങി. പെട്ടെന്നാണ് തന്റെ ചുമലിലെ വിറക് ചാക്ക് ഡിന്ററുടെയും ബെർഗിന്റെയും മുകളിലേക്കിട്ട് സെയ്മൂർ പ്രെസ്റ്റൺ‌ന്റെ ദേഹത്തേക്ക് ചാടി വീണത്. ഇടത് കൈ പ്രെസൺ‌ന്റെ കഴുത്തിനു ചുറ്റും വട്ടം പൂട്ടി കാൽ മുട്ട് മുതുകിൽ അമർത്തി അയാൾ ഒരു വന്യമൃഗത്തെപ്പോലെ മുരണ്ടു.  എന്നാൽ തന്റെ മേൽ വീണ ചാക്ക് തള്ളി നീക്കി ചാടിയെഴുന്നേറ്റ ബെർഗ് തന്റെ കൈയിലിരുന്ന മെഷീൻ ഗൺ തിരിച്ച് പിടിച്ച് അതിന്റെ പാത്തി കൊണ്ട് സെയ്‌മൂറിന്റെ വാരിയെല്ലിന് താഴെ നോക്കി ശക്തിയായി ഒരു പ്രഹരം നൽകി. അടിയേറ്റ വേദനയിൽ അലറിക്കരഞ്ഞ ആ ആജാനുബാഹു, പ്രെസ്റ്റൺ‌ന്റെ കഴുത്തിലെ പിടി വിട്ട് ബെർഗിന് നേർക്ക് കുതിച്ചു. സെയ്മൂറിന്റെ ശക്തിയിൽ പിടിച്ച് നിൽക്കാനാവാതെ രണ്ട് പേരും കൂടി ടെലിഫോൺ എക്സ്ചേഞ്ചിന്റെ തുറന്ന് കിടന്ന വാതിലിലൂടെ തൊട്ടുമുന്നിലുള്ള പലവ്യഞ്ജന സ്റ്റോറിനുള്ളിലെ ഡിസ്പ്ലേ കാബിനറ്റ് മുകളിലേക്ക് കമഴ്ന്നു വീണു. മറിഞ്ഞ് വീണ കാബിനറ്റിൽ നിന്നും വിവിധ വസ്തുക്കൾ നിലത്ത് വീണ് ചിതറിത്തെറിച്ചു.

വീഴ്ച്ചയിൽ കൈയിലെ തോക്ക് ദൂരെ തെറിച്ചുവീണ ബെർഗ് എഴുന്നേറ്റ് സെയ്മൂറിൽ നിന്നും ദൂരേയ്ക്ക് മാറുവാൻ ശ്രമിച്ചു. എന്നാൽ കൌണ്ടറിൽ പിരമിഡ് കണക്കെ ഭംഗിയായി അടുക്കി വച്ചിരുന്ന ഭക്ഷണവസ്തുക്കളുടെ ടിന്നുകളും പാക്കറ്റുകളുമെല്ലാം തട്ടിത്തെറിപ്പിച്ച് സെയ്മൂർ, ബെർഗിന് പിന്നാലെ അലറിക്കൊണ്ട് പാഞ്ഞു. അതുകണ്ട ബെർഗ്, മിസ്സിസ് ടെർണർ സാധാരണ ഇരിക്കാറുള്ള കസേരയെടുത്ത് അയാൾക്ക് നേരെ എറിഞ്ഞു. എന്നാൽ സെയ്മൂറാകട്ടെ, തന്റെ നേർക്ക് വന്ന കസേര നിഷ്‌പ്രയാസം ദൂരേയ്ക്ക് തട്ടി മാറ്റി. ഷോപ്പിന്റെ ജനാലയുടെ ചില്ല് തകർത്തുകൊണ്ട് ആ കസേര പുറത്തേക്ക് തെറിച്ചു പോയി. ബെർഗ് തന്റെ ബയണറ്റ് എടുത്ത് അടിക്കാൻ ഒരുങ്ങിയതും സെയ്മൂർ കുനിഞ്ഞ് ഒഴിഞ്ഞ് മാറി.

അതേ സമയം ബെർഗിന്റെ M1 മെഷീൻ ഗണ്ണുമായി പ്രെസ്റ്റൺ അയാളുടെ പിന്നിൽ പതുങ്ങിയെത്തി. എന്നിട്ട് പതുക്കെ തോക്ക് ഉയർത്തി അതിന്റെ പാത്തി കൊണ്ട് സെയ്മൂറിന്റെ തലയുടെ പിന്നിൽ ശക്തിയായി പ്രഹരിച്ചു. വേദന കൊണ്ട് പുളഞ്ഞ സെയ്മൂർ അലറിക്കൊണ്ട് ഒന്ന് വട്ടം കറങ്ങി.

“യൂ ബ്ലഡി ഗ്രേറ്റ് എയ്പ്പ്...” പ്രെസ്റ്റൺ അലറി. “നിന്നെ ഞങ്ങൾ മര്യാദ പഠിപ്പിക്കുന്നുണ്ട്

പ്രെസ്റ്റൺ തോക്കിന്റെ പാത്തി കൊണ്ട് സെയ്മൂറിന്റെ അടിവയറ്റിൽ ഒരു പ്രഹരം കൂടി ഏൽപ്പിച്ചു. ആ അതികായൻ വേദനയാൽ കുനിയവേ കഴുത്തിന്റെ വശത്തായി ഒന്നു കൂടി കൊടുക്കുവാൻ പ്രെസ്റ്റൺ മറന്നില്ല. ഗത്യന്തരമില്ലാതെ പിന്നോട്ട് വീഴവേ ഒരു താങ്ങിനായി അരികിൽ കണ്ട ഷെൽഫിൽ കയറിപ്പിടിച്ചു അയാൾ. ഫലമോ, ആ ഷെൽഫും അതിനുള്ളിലെ സാധനങ്ങളും എല്ലാ കൂടി നിലത്ത് വീണ സെയ്മൂറിന്റെ ദേഹത്തേക്ക് പതിച്ചു.

അപ്പോഴേക്കും കൈകളിൽ തോക്കുമായി ഓടിയെത്തിയ സ്റ്റെയ്നറും റിട്ടർ ന്യുമാനും ഷോപ്പിന്റെ വാതിൽ കടന്ന് ഉള്ളിലെത്തി. ആ കൊച്ചു കടയുടെ ഉൾഭാഗം മുഴുവനും അലങ്കോലമായിക്കഴിഞ്ഞിരുന്നു. വിവിധയിനം ടിന്നുകൾ, പഞ്ചസാര, ധാന്യപ്പൊടികൾ തുടങ്ങിയവ എമ്പാടും ചിതറിക്കിടക്കുന്നു. ഹാർവി പ്രെസ്റ്റൺ ബെർഗിന്റെ തോക്ക് തിരികെ നൽകി. അല്പം വേച്ച് വേച്ചിട്ടാണെങ്കിലും ഡിന്റർ അടുക്കളയുടെ വാതിൽക്കൽ നിന്നും പതുക്കെ ഇറങ്ങി വന്നു. അയാളുടെ നെറ്റിയിൽ രക്തം പുരണ്ടിരുന്നു.

“എവിടെയെങ്കിലും കുറച്ച് കയർ കിട്ടുമോ എന്ന് നോക്ക്” പ്രെസ്റ്റൺ പറഞ്ഞു. “എന്നിട്ട് ഇയാളുടെ കൈകാലുകൾ കൂട്ടിക്കെട്ട് ഒരു പക്ഷേ, അടുത്ത തവണ ഇത്ര എളുപ്പമായിരിക്കില്ല ഇയാളെ കൈകാര്യം ചെയ്യാൻ...”

വയോധികനായ ടെർണർ വാതിൽക്കൽ നിന്ന് വേദനയോടെ ചുറ്റുപാടും വീക്ഷിച്ചു. നിലത്ത് ചിതറിക്കിടക്കുന്ന എണ്ണമറ്റ വസ്തുക്കൾ കണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ഇതിന്റെയെല്ലാം നഷ്ടപരിഹാരം ആർ തരും?” അദ്ദേഹം ചോദിച്ചു.

“എല്ലാത്തിന്റെയും കൂടി ബില്ല് തയ്യാറാക്കി വിൻസ്റ്റൺ ചർച്ചിലിന് അയച്ചുകൊടുക്ക് എപ്പോഴാണ് ഭാഗ്യം കടാക്ഷിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ” പ്രെസ്റ്റൺ പരിഹാസത്തോടെ പറഞ്ഞു. “വിരോധമില്ലെങ്കിൽ അദ്ദേഹത്തെ കാണുമ്പോൾ  ഞാൻ പറഞ്ഞേക്കാം നിങ്ങളുടെ കാര്യത്തിൽ പെട്ടെന്ന് തീർപ്പുണ്ടാക്കാൻ

തീർത്തും നിസ്സഹായനായി ആ വൃദ്ധൻ അടുത്തു കണ്ട കസേരയിലേക്ക് കുഴഞ്ഞ് വീണു.

“ഓൾ റൈറ്റ് പ്രെസ്റ്റൺ ഐ വോണ്ട് നീഡ് യൂ ഡൌൺ ഹിയർ എനി മോർ നേരെ ദേവാലയത്തിലേക്ക് ചെല്ലൂ കൌണ്ടറിന് താഴെ കിടക്കുന്ന ആ വിചിത്ര ജീവിയെയും കൂടെ കൊണ്ടുപോകാൻ മറക്കേണ്ട  അവിടെ ചെന്നിട്ട് ബ്രാൺ‌ഡ്റ്റിനെ റിലീവ് ചെയ്യൂ എന്നിട്ട് ഓബർലെഫ്റ്റനന്റ് ന്യുമാന്റെയടുത്ത് റിപ്പോർട്ട് ചെയ്യുവാൻ പറയൂ” സ്റ്റെയ്നർ പറഞ്ഞു.

“അപ്പോൾ സ്വിച്ച് ബോർഡിന് മുന്നിൽ ആർ ഇരിക്കും?”

“ആൾട്ട്മാനെ ഞാൻ പറഞ്ഞ് വിടാം അയാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കും അതുവരെ ഡിന്ററും ബെർഗും മതിയാവും ഇവിടുത്തെ കാര്യം നോക്കാൻ” സ്റ്റെയ്നർ പറഞ്ഞു.

നിലത്ത് കിടന്നിരുന്ന സെയ്മൂർ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് അയാൾക്ക് മനസ്സിലായത് തന്റെ കൈകൾ പിറകോട്ടാക്കി കൂട്ടിക്കെട്ടിയിരിക്കുകയാണെന്ന്.

സെയ്മൂറിന്റെ പിൻ‌ഭാഗത്ത് ഒരു ചവിട്ട് കൊടുത്തിട്ട് പ്രെസ്റ്റൺ അയാളെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി. “ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ടല്ലേ…? കമോൺ എയ്പ്പ് പിച്ച വച്ച് ഒന്ന് നടന്ന് നോക്കിക്കേ അങ്ങോട്ട് പോകണ്ടേ നമുക്ക്?”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

58 comments:

  1. ജനൽ തകർത്ത് കസേര പറന്നതിന്റെ രഹസ്യം ഇതായിരുന്നു...

    കാര്യങ്ങൾ കലുഷിതമായി മുന്നേറുന്നു... എത്രത്തോളം മുന്നോട്ട് പോകുമെന്ന് നമുക്ക് നോക്കാം...

    ReplyDelete
  2. ജനലില്‍ക്കൂടി കസേര പറന്ന് വന്നപ്പോള്‍ ബുദ്ധിപൂര്‍വം ഒഴിഞ്ഞ് മാറിയത് നന്നായി. അല്ലെങ്കില്‍ തലയ്ജ്ക് തന്നെ കൊണ്ടേനെ. ഇനി സൂക്ഷിച്ച് വേണം വായിക്കാന്‍ വരാന്‍!!

    ReplyDelete
    Replies
    1. അജിത്തേട്ടൻ ചൂട്ടും കത്തിച്ച് ഇതിലെ നടക്കുന്നത് കണ്ടപ്പോളേ തോന്നി, ഇത്തവണ തേങ്ങ വേറെയാർക്കും കിട്ടില്ലെന്ന്.. :)

      Delete
    2. വിനുവേട്ടന്‍ അജിത്തേട്ടനുമായി ഒത്തു കളിച്ചതല്ലേ...
      ഒരു ദിവസം നേരത്തേ പോസ്റ്റി..( ചുമ്മാ തളപ്പു കെട്ടി കാത്തിരുന്നത് മിച്ചം)

      Delete
    3. ഉണ്ടാപ്രിച്ചായാ... അടുത്ത തവണത്തേയ്ക്കുള്ള തേങ്ങ ഇപ്പഴേ അങ്ങ് അടിച്ചാലോ... ?

      Delete
    4. ശനിയാഴ്ച വിനുവേട്ടന്‍ സ്കൈപ്പില്‍ മിന്നിമറയുന്നതു കണ്ടപ്പോ ഈ കൊലച്ചതി ചെയ്യാനാണെന്നു കരുതിയതേ ഇല്ല.. തെങ്ങിനു ചുറ്റും മുള്ളിവേലി കെട്ടിയാലോന്നാ..

      Delete
    5. അല്ലെങ്കിലും ഒരു നല്ല കാര്യം ചെയ്യാമെന്ന് വച്ചാൽ ഇക്കാലത്ത് ആർക്കും ഒരു മതിപ്പുമില്ലല്ലോ... പാവം അല്ലേ, ആദ്യം തന്നെ വായിച്ചോട്ടെ എന്ന് വച്ച് ഒന്ന് പറയാമെന്ന് വിചാരിച്ചപ്പോ... എവിടെ... കണ്ട ഭാവം പോലുമില്ലായിരുന്നു... :(

      Delete
    6. എന്റെ വിനുവേട്ടാ ഒരു തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വേണ്ടീയാ രാവിലെ പുള്ളിക്കാരനെ ഓണാക്കിയത്.. .അതില്‍ പിന്നെ തിരിഞ്ഞു നോക്കിയത് പോലുമില്ല ..(പിള്ളേരല്ലാതെ , കാര്‍ട്ടൂണ്‍ കാണാന്‍). വിനുവേട്ടന്റെ മെസ്സേജ് ഞാന്‍ ഒരു മണിക്കൂറോളം കഴിഞ്ഞാ കണ്ടത്.

      Delete
    7. ഓഹോ, അങ്ങനെയായിരുന്നോ?

      Delete
  3. “ഇതിന്റെയെല്ലാം നഷ്ടപരിഹാരം ആർ തരും…?”

    പാവം ടെർണർ.. കാര്യങ്ങളുടെ കിടപ്പ് പുള്ളിയ്ക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു.. അല്ല, ഇനിയിപ്പോ സാക്ഷാൽ ചർച്ചിൽ തന്നെ ആ ബില്ല് പാസാക്കി കൊടുക്കുമോ??

    കസേര പറന്ന് ആ വഴി പോയി.. പക്ഷേ പമേല എവിടെ? മോളി എവിടെ? ഡെവ്ലിച്ചായനെവിടെ??

    ReplyDelete
    Replies


    1. ചോദിക്കുമ്പം ചോദിക്കുമ്പം ഉത്തരം പറയാന്‍ വിനുവേട്ടനെന്താ കൊടത്തില്‍ നിന്നു വന്ന ഭൂതമാണോ..?

      Delete
    2. തീരുമ്പം തീരുമ്പം പണി തന്നതു കൊണ്ടാ സ്റ്റോം വാണിങ്ങ് കഴിഞ്ഞപ്പോൾ ഇത് തുടങ്ങിയത്... തന്നെ തന്നെ ഉണ്ടാപ്രീ... കൊടത്തിലെ ഭൂതത്തിന്റെ അവസ്ഥയാ ഇപ്പോൾ... :)

      Delete
    3. ഹി ഹി.. നല്ലോണം പണി വേഗം തീര്‍ത്താല്‍ അടുത്ത പണി വേഗം തരാം..
      പറഞ്ഞേ നിങ്ങളില്‍ ആര്‍ക്കാ നല്ല പോലെ വിവര്‍ത്തനം ചെയ്യാന്‍ അറിയുന്നെ.

      Delete
    4. എനിയ്ക്കറിയില്ല. വിനുവേട്ടന്‍ നല്ല പോലെ വിവര്‍ത്തനം ചെയ്യും :)

      Delete
    5. ശ്രീ മിക്കവാറും പഴയ കഥകള്‍ (സ്റ്റോം വാണിങ്ങ് മുതല്‍ ) വിവര്‍ത്തനം ചെയ്തു പഠിക്കേണ്ടി വരും.

      Delete
    6. പേടിക്കണ്ട ശ്രീ... ഈ ഭൂതം ഇവിടെയുണ്ട്... :)

      Delete
    7. അതാണ് ആകെയൊരു സമാധാനം :)

      Delete
    8. ഭൂതം അടുത്ത പണിയുമായി റെഡിയായിട്ടിരിക്കുവല്ലേ.. ഈ പണി തീർത്തിട്ട് വേണം അത് തുടങ്ങാൻ.. :)

      Delete
  4. Replies
    1. അവരൊക്കെ ഇപ്പം വരും വിൻസന്റ് മാഷേ... ബേജാറാവാതെ... :)

      Delete
  5. ആകപ്പാടെ ഒരു ആക്ഷന്‍ മൂവി കണ്ട പോലെ തോന്നി.

    സെയ്‌മൂറിനെ എളുപ്പത്തില്‍ തോല്‍പ്പിയ്ക്കാനാവില്ലെന്ന് നമ്മള്‍ മുന്‍പേ മനസ്സിലാക്കിയതാണല്ലോ.

    [പ്രെസ്റ്റണിന്റെ 'വടി കൊടുത്ത് അടി വാങ്ങുന്ന സ്വഭാവം' ഇനിയും മാറിയില്ലല്ലേ]

    ReplyDelete
    Replies
    1. അദ്ദന്നെ ശ്രീ...കാലത്തെ തന്നെ ഒരു ആക്ഷന്‍ മൂവി കണ്ട പ്രതീതി

      Delete
    2. ശ്രീ മുമ്പ് പറഞ്ഞത് ശരിയാ... സെയ്മൂറിന്റെ റോളിൽ ഭീമൻ രഘു തന്നെയാ യോജിക്കുക...

      പ്രെസ്റ്റൺ എവിടെ മാറാൻ...

      Delete
    3. ശരിയാ ശരിയാ .. ശ്രീ പറയുന്നതെല്ലാം ശരിയാ.. (ന്നാലും ന്റെ മോളിക്കുട്ടിയെ....)

      Delete
    4. സ്റ്റണ്ട് സീക്വന്‍സുകളില്‍ ഭീമന്‍ രഘുവാകും യോജിയ്ക്കുക എന്ന കാര്യം മനസ്സിലിട്ടാണ് ഞാനും മുന്‍പ് ഭീമന്‍ രഘുവിനെ സജസ്റ്റ് ചെയ്തത്. പിന്നെ ആകാരം പരിഗണിച്ചാല്‍ ശരത് സക്സേനയും മോശമല്ലല്ലോ :)

      ജിമ്മിച്ചാ... ന്നാലും... ഉണ്ടാപ്രിച്ചായന്‍ ഇപ്പ ഇവിടെ ന്തിനാ മോളിക്കുട്ടിയെ വിളിച്ചത്???

      Delete
    5. ന്നാലും മോളിക്കുട്ടിയെ നുമ്മ ഹണിക്കുട്ടിയ്ക്കു കൊടുത്തില്ലല്ലോ എന്നു പറയുക ആയിരുന്നേ..

      Delete
    6. മോളിയുടെ രൂപം വിവരിച്ചിരിക്കുന്നത് ഒന്നുകൂടി മനസ്സിരുത്തി വായിച്ച് നോക്കിയിട്ട് ഒരു വീണ്ടുവിചാരം നടത്തിനോക്ക് ഉണ്ടാപ്രീ... :)

      Delete
    7. വിനുവേട്ടാ... ഈ ഡയലോഗ് ഇനി പറയേണ്ട... ഇതുംകൂടെ കൂട്ടി 16 ആവർത്തി കേട്ടു, വീണ്ടുവിചാരത്തിനുള്ള ആഹ്വാനം.. എന്തൊക്കെ പറഞ്ഞാലും ഞമ്മന്റെ വോട്ട് ഇപ്പോളും മറ്റേ പാർട്ടിയ്ക്കാ.. ല്ലേ ഉണ്ടാപ്രിച്ചാ??

      (അങ്ങനെ ഞാൻ അമ്പത് അടിച്ചു..!!)

      Delete
  6. റിപ്പബ്ലിക് ദിനാശംസകള്‍ വിനുവേട്ടാ...
    ഒപ്പം ഒരു ദിവസം നേരത്തെ പോസ്റ്റിയതിനു നന്ദി!!

    ReplyDelete
    Replies
    1. സന്തോഷം ഉണ്ടാപ്രീ... ഒരു ദിവസം നേരത്തെ പോസ്റ്റ് ചെയ്തത് ഉടനെ അറിയിക്കാമെന്ന് വച്ചപ്പോൾ... ഒന്നും മിണ്ടാതെ പോയില്ലേ...?

      Delete
    2. മാപ്പ് പറഞ്ഞു കഴിഞ്ഞു വിനുവേട്ടാ..

      Delete
    3. ലേലു അല്ലു സ്വീകരിച്ചിരിക്കുന്നു ഉണ്ടാപ്രീ...

      Delete
  7. ഇന്ന് ആക്ഷനോടെയാണല്ലൊ തുടക്കം...
    തുടരട്ടെ.........
    ആശംസകൾ.

    ReplyDelete
  8. സംഘട്ടന രംഗങ്ങള്‍ ഉഷാറായി.

    ReplyDelete
    Replies
    1. യുവജനോത്സവ വേദിയിലെ സംഘട്ടനങ്ങളുടെ അത്രയും എത്തിയോ സുകന്യാജീ...?

      Delete
  9. ജിമ്മി ചോദിച്ചത് തന്നെയാണ്
    എനിക്കും ചോദിക്കാനുള്ളത്... കേട്ടൊ
    എവിടെ നമ്മുടേയെല്ലാം പ്രിയപ്പെട്ട ഗെഡിച്ചികൾ ,,,?

    ReplyDelete
    Replies
    1. ഹൊ... !!! ഈ ജിമ്മന്റെയും മാന്ത്രികന്റെയും ഒരു കാര്യം... അധികം വൈകാതെ അവരെയെല്ലാം ആട്ടിത്തെളിച്ച് കൊണ്ടുവരാംട്ടോ...

      Delete
    2. ഗെഡിച്ചികളുടെ കാര്യത്തിൽ ഞങ്ങൾക്ക് പ്രത്യേക ശുഷ്കാന്തിയാണ്.. ;)

      Delete
  10. കൈക്കരുത്തിൻറേയും മെയ്‌വഴക്കത്തിൻറേയും ജയം. കഥ രസികനാവുന്നു.

    ReplyDelete
    Replies
    1. കേരളേട്ടന് നോവൽ ഇഷ്ടമാകുന്നു എന്നറിയുന്നതിൽ സന്തോഷം...

      Delete
  11. ഞാന്‍ ഇട്ട കമന്റ് ബ്ലോഗര്‍ മുക്കിയോ.. ഇതൊന്നും ശെരിയല്ല കേട്ടോ.
    യുദ്ധം ഒക്കെ അവിടെ നിക്കട്ടെ.. കാമുകന്‍റെ തനികോണം വെളിവായ സ്ഥിതിക്ക് ഇനി മോളി ആ കുരങ്ങനെ.. ഛെ അങ്ങിനെയാവാന്‍ വഴിയില്ല.. :)
    ഒരു വേക്കന്‍സി വന്ന സ്ഥിതിക്ക് ജിമ്മിച്ചന്‍ ആപ്പളിക്കേഷന്‍ അയച്ചു കാണും. എന്നാലും ഒന്നുടെ അയച്ചാലോ..
    ഞാന്‍ അയക്കുന്നതിനെക്കാള്‍ നല്ലതാണല്ലോ ജിമ്മിച്ചന്‍ അയക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ.

    ReplyDelete
    Replies
    1. എന്ത് വെളിവായ സ്ഥിതിക്കെന്നാ ഈ ശ്രീജിത്ത് പറയുന്നത്...? ഛേ...!!!

      Delete
    2. ഹഹ. അക്ഷരത്തെറ്റായിരുന്നെങ്കിലും വിനുവേട്ടന്‍ അത് ശ്രദ്ധിച്ചല്ലേ... ഈ ശ്രീജിത്തിന്റെയൊരു കാര്യം!

      Delete
    3. ശ്രീജിത്ത് പറഞ്ഞതിൽ എന്തായിപ്പോ തെറ്റ്?? ;)

      Delete
    4. അയ്യേ.. ഞാന്‍ ഉദ്ദേശിച്ചത് അതല്ല.. എന്‍റെ ഗര്‍ഭം ഇങ്ങനല്ല..

      Delete
    5. ശ്രീജിത്ത് അല്ലേലും ഡീസന്റ് ആണെന്ന് ഞങ്ങൾക്കറിഞ്ഞുകൂടേ... :)

      Delete
  12. മുന്നേ വായിച്ചതാണ്.. ആക് ഷന്‍ മൂവീടെ രസം കൂടിയപ്പോള്‍ നെറ്റ് അടിച്ചു പോയി.. അപ്പോ പിന്നെ കമന്‍റ് എഴുതാന്‍ പറ്റിയില്ല.. അടുത്ത ലക്കത്തിനു ആകാംക്ഷാഭരിതയായി..പശുക്കുട്ടി കാത്തിരിക്കുന്നു.... കേട്ടൊ വിനുവേട്ടാ..

    ReplyDelete
    Replies
    1. അതെയോ... ഇപ്പോഴാ ക്വോറം തികഞ്ഞത്... ഇനി അടുത്ത പോസ്റ്റ് തയ്യാറാക്കാം... :)

      Delete
  13. എന്തായാലും സംഘട്ടനം കലക്കി

    ReplyDelete
  14. അവനിട്ട്‌ നാലെണ്ണം കൂടി കൊടുക്കാരുന്നെന്ന് അന്നേ കരുതിയതാ!!!!

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...