Friday, January 31, 2014

ഈഗിൾ ഹാസ് ലാന്റഡ് – 114



ദേവാലയത്തിലെ ചാരുബെഞ്ചുകളിൽ തങ്ങളുടെ വിധി കാത്ത് ഇരിക്കവേ ഗ്രാമീണർ അന്യോന്യം അടക്കം പറയുന്നുണ്ടായിരുന്നു. വനിതകളിൽ ഭൂരിഭാഗവും അത്യന്തം ഭയചകിതരായിരുന്നു. അതിനാൽ ഫാദർ വെറേക്കർ ഓരോരുത്തരുടെയും അരികിൽ ചെന്ന് തന്നാലാവും വിധം അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. സ്റ്റെൻ ഗണ്ണുമായി കോർപ്പറൽ ബെക്കറും പ്രൈവറ്റ് ജൻസനും അവർക്ക് കാവൽ നിന്നു. ഇരുവർക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നു എന്നതാണ് വാസ്തവം.

ബ്രാൺ‌ഡ്റ്റിനെ പറഞ്ഞ് വിട്ടതിന് ശേഷം കുടമണി കൊളുത്തിയിട്ടിരിക്കുന്ന ഗോപുരത്തിനകത്ത് കണ്ട ഒരു കയറെടുത്ത് പ്രെസ്റ്റൺ സെയ്മൂറിന്റെ കണങ്കാലുകൾ പരസ്പരം കൂട്ടിക്കെട്ടി. പിന്നെ കമഴ്ത്തിയിട്ട് കാലുകളിൽ പിടിച്ച് വലിച്ച് ലേഡി ചാപ്പലിന് സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി സ്റ്റേമിന്റെ മൃതദേഹത്തിനരികിൽ കൊണ്ടു പോയി ഇട്ടു. നിലത്ത് കൂടി ഉരഞ്ഞതിനാൽ സെയ്മൂറിന്റെ കവിളിൽ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു. അത് കണ്ട സ്ത്രീകൾ ഭയത്തോടെ പതിഞ്ഞ ശബ്ദത്തിൽ നിലവിളിച്ചു.

എന്നാൽ അവരുടെ നിലവിളി അവഗണിച്ച് പ്രെസ്റ്റൺ അയാളുടെ വാരിയെല്ല് നോക്കി ഒരു ചവിട്ട് കൊടുത്തു. “നിന്റെ ഭ്രാന്തൻ സ്വഭാവം മാറ്റിയിട്ട് തന്നെ കാര്യം

 ഫാദർ വെറേക്കർ മുടന്തി മുന്നോട്ട് വന്ന് പ്രെസ്റ്റൺ‌ന്റെ ചുമലിൽ പിടിച്ച് തനിക്കഭിമുഖമാക്കി നിർത്തി. “ആ മനുഷ്യനെ വെറുതെ വിട്ടേക്കൂ

“മനുഷ്യനോ? ഇത് മനുഷ്യനൊന്നുമല്ല ഇത് ഒരു ജന്തുവാണ്” പ്രെസ്റ്റൺ പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു.

മുന്നോട്ട് കുനിഞ്ഞ് സെയ്മൂറിനെ സ്പർശിക്കുവാനൊരുങ്ങിയ വെറേക്കറെ പ്രെസ്റ്റൺ ദൂരേയ്ക്ക് പിടിച്ച് തള്ളിയിട്ട് റിവോൾ‌വർ എടുത്ത് അദ്ദേഹത്തിന് നേരെ ചൂണ്ടി. “പറഞ്ഞാൽ അനുസരിക്കില്ല അല്ലേ നിങ്ങൾ?”

ഞെട്ടിവിറച്ചു പോയ ഒരു സ്ത്രീ ഉച്ചത്തിൽ നിലവിളിച്ചു. റിവോൾവറിന്റെ കാഞ്ചിയിൽ വിരൽ സ്പർശിച്ചതും അവിടെങ്ങും നിശ്ശബ്ദത പരന്നു. സ്വയം കുരിശ് വരച്ചിട്ട് വെറേക്കർ ധ്യാനനിമഗ്നനായി നിന്ന നിമിഷങ്ങൾ പ്രെസ്റ്റൺ പതുക്കെ റിവോൾവർ താഴ്ത്തിയിട്ട് വീണ്ടും അലറിച്ചിരിച്ചു. “അങ്ങനെയങ്ങ് കൊല്ലുകയില്ല നിങ്ങളെ ഞാൻ പറയുന്നത് അനുസരിപ്പിച്ചിട്ടേ നിങ്ങളെ വിടൂ

“എന്ത് തരം മനുഷ്യനാണ് നിങ്ങൾ? എന്താണ് ഇങ്ങനെയൊക്കെ പെരുമാറാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്?” വെറേക്കർ ചോദിച്ചു.

“എന്ത് തരം മനുഷ്യനാണെന്നോ? വളരെ ലളിതം ഒരു പ്രത്യേക തരം വർഗ്ഗം ഈ ഭൂമിയിലെ ധീരയോദ്ധാക്കളുടെ ജനുസ്സ് അണ്ടർസ്റ്റെം ഫ്യൂറർ പദവി തന്ന് എന്നെ ബഹുമാനിച്ച പ്രൌഢമായ എസ്.എസ് സേനയിലെ അംഗം...” പ്രെസ്റ്റൺ പറഞ്ഞു.

ഇടനാഴിയിലൂടെ നടന്ന് അൾത്താരയുടെ അരികിലെത്തി പ്രെസ്റ്റൺ തിരിഞ്ഞു. എന്നിട്ട് തന്റെ ജം‌പ് ജാക്കറ്റ്  പതുക്കെ ഊരി കൈയിലെടുത്തു. അതോടെ അതിനടിയിൽ അയാൾ ധരിച്ചിരുന്ന ജർമ്മൻ യൂണിഫോം പുറമേ കാണാറായി. മൂന്ന് പുലികളുടെ ചിത്രം അടങ്ങിയ കോളർ പാച്ച്, ഇടത് ഭുജത്തിലെ ഈഗിൾ ചിഹ്നം, തൊട്ട് താഴെയുള്ള യൂണിയൻ ജാക്ക് ചിഹ്നം, സിൽ‌വറും കറുപ്പും ഇടകലർന്ന കഫ് ടൈറ്റിൽ തുടങ്ങിയ സമ്പൂർണ്ണ ജർമ്മൻ യൂണിഫോം ആയിരുന്നു അത്.

 ജോർജ്ജ് വൈൽഡിന് അരികിൽ ഇരുന്ന ലെയ്ക്കർ ആംസ്ബിയാണ് ആദ്യം അത് ശ്രദ്ധിച്ചത്.

“ഹേയ് അത് കണ്ടോ അയാളുടെ യൂണിഫോമിന്റെ കൈയിലെ യൂണിയൻ ജാക്ക് ചിഹ്നം…!

ഫാദർ വെറേക്കർ നെറ്റി ചുളിച്ച് വിശ്വാസം വരാതെ പ്രെസ്റ്റൺ‌ന്റെ നേർക്ക് നീങ്ങി. പ്രെസ്റ്റൺ തന്റെ കൈത്തണ്ട ഉയർത്തി കാണിച്ചു.

“അതേ അയാൾ പറഞ്ഞത് ശരിയാണ് ഈ കഫ് ടൈറ്റിലിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിച്ച് നോക്കൂ

“Britisches Freikorps  വെറേക്കർ ഉച്ചത്തിൽ വായിച്ചിട്ട് തലയുയർത്തി അയാളെ നോക്കി. “ബ്രിട്ടിഷ് ഫ്രീ കോർപ്സ്?”

“യെസ്, യൂ ഡാം‌ൻ‌ഡ് ഫൂൾഎന്താ വിശ്വാസം വരുന്നില്ലേ? നിങ്ങളിൽ ആർക്കും വിശ്വാസം വരുന്നില്ല അല്ലേ? നിങ്ങളെപ്പോലെ ഞാനും ഒരു ഇംഗ്ലീഷുകാരനാണ് പക്ഷേ, യഥാർത്ഥ പക്ഷത്താണെന്ന് മാത്രം.. ഞങ്ങളുടേത് മാത്രമാണ് യഥാർത്ഥ പക്ഷം” പ്രെസ്റ്റൺ പറഞ്ഞു.

സൂസൻ ടെർണർ ഉറക്കെ കരയുവാൻ തുടങ്ങി. ജോർജ്ജ് വൈൽഡ് എഴുന്നേറ്റ് ഇടനാഴിയിലൂടെ സാവധാനം മുന്നോട്ട് നീങ്ങി പ്രെസ്റ്റണ് സമീപം ചെന്ന് അയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി നിന്നിട്ട് പറഞ്ഞു.

“ജർമ്മൻ‌കാർ കുറച്ചധികം കഷ്ടപ്പെട്ടു കാണുമല്ലോ കാരണം, ഏതെങ്കിലും ഗുഹയ്ക്കുള്ളിൽ നിന്നായിരിക്കുമല്ലോ നിന്നെപ്പോലുള്ളവരെ കണ്ടെടുത്തിട്ടുണ്ടാവുക

ക്രൂദ്ധനായ പ്രെസ്റ്റൺ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാഞ്ചി വലിച്ചു. പിറകോട്ട് മറിഞ്ഞ് വീണ ജോർജ്ജ് വൈൽഡിന്റെ മുഖത്ത് നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. അത് കണ്ട് പരിഭ്രാന്തരായ സ്ത്രീകൾ ഉച്ചത്തിൽ അലമുറയിടുവാൻ തുടങ്ങി. തോക്ക് മുകളിലേക്ക് ചൂണ്ടി പ്രെസ്റ്റൺ ഒരു വട്ടം കൂടി നിറയൊഴിച്ചു.

“ആരും അനങ്ങിപ്പോകരുത്…!” അയാൾ അലറി.

മൌനം പോലും മരവിച്ചുപോയ നിമിഷങ്ങൾ ഇരുവശത്തേക്കും തലയിട്ടടിക്കുന്ന ജോർജ്ജ് വൈൽഡിനരികിൽ മുട്ടുകുത്തി ഇരുന്ന് വെറേക്കർ അയാളെ സസൂക്ഷ്മം പരിശോധിച്ചു. അടുത്ത നിമിഷം മകനോടൊപ്പം ബെറ്റി വൈൽഡും നിലവിളിച്ചുകൊണ്ട് ഓടി വന്ന് തന്റെ ഭർത്താവിന്നരികിൽ ഇരുന്നു.

“പേടിക്കാനൊന്നുമില്ല ബെറ്റി ഭാഗ്യമുണ്ട് അദ്ദേഹത്തിന് നോക്കൂ കവിളിൽ ഉരസിപ്പോയതേയുള്ളൂ വെടിയുണ്ട” ഫാദർ വെറേക്കർ ആശ്വസിപ്പിച്ചു.

പെട്ടെന്നാണ് ഹാളിലേക്കുള്ള വാതിൽ തള്ളിത്തുറന്നുകൊണ്ട് റിട്ടർ ന്യുമാൻ ഉള്ളിലേക്ക് പ്രവേശിച്ചത്. അദ്ദേഹത്തിന്റെ കൈയിൽ ബ്രൌണിങ്ങ് തോക്ക് ഉണ്ടായിരുന്നു. നടുത്തളത്തിലേക്ക് പാഞ്ഞെത്തിയ അദ്ദേഹം ഒരു നിമിഷം അവിടെ പകച്ച് നിന്നു.

“എന്താണിവിടെ നടക്കുന്നത്…?” അമ്പരപ്പോടെ ന്യുമാൻ ചോദിച്ചു.

“എസ്. എസ്. സേനയിലെ നിങ്ങളുടെ സഹപ്രവർത്തകനോട് തന്നെ ചോദിച്ച് നോക്ക്” വെറേക്കർ പറഞ്ഞു.

പ്രെസ്റ്റണെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ന്യുമാൻ, ജോർജ്ജ് വൈൽഡിന്നരികിൽ മുട്ടുകുത്തിയിരുന്ന് അയാളെ പരിശോധിക്കുവാനൊരുങ്ങി.

“അദ്ദേഹത്തെ തൊട്ടുപോകരുത് യൂ ബ്ലഡി ജർമ്മൻ സ്വൈൻ” ബെറ്റി അലറി.

തന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും അല്പം ഡ്രെസ്സിങ്ങ് കോട്ടൺ എടുത്ത് ന്യുമാൻ ബെറ്റിയുടെ നേർക്ക് നീട്ടി.  “ബാൻഡേജ് ഹിം വിത്ത് ദാറ്റ് ഹീ വിൽ ബീ ഫൈൻ  

ശേഷം എഴുന്നേറ്റ് അദ്ദേഹം ഫാദർ വെറേക്കറുടെ നേർക്ക് തിരിഞ്ഞു. “ഫാദർ, ഞങ്ങൾ ഫാൾഷിംജാഗറിലെ അംഗങ്ങളാണ് അതിൽ ഞങ്ങൾ അഭിമാനം കൊള്ളുകയും ചെയ്യുന്നു പക്ഷേ, ഈ മാന്യൻഇയാൾ അതിൽ പെട്ടതല്ല  ന്യുമാൻ തികച്ചും സാധാരണ മട്ടിൽ പ്രെസ്റ്റൺ‌ന്റെ നേർക്ക് തിരിഞ്ഞു. പിന്നെ തന്റെ തോക്കിന്റെ പാത്തി കൊണ്ട് അയാളുടെ മുഖമടച്ച് കനത്ത ഒരു പ്രഹരം നൽകി. ആ ഇംഗ്ലീഷുകാരൻ അലറിക്കരഞ്ഞുകൊണ്ട് കുഴഞ്ഞുവീണു.

പെട്ടെന്നാണ് കതക് തള്ളിത്തുറന്ന് ജോവന്ന ഗ്രേ അകത്തേക്ക് ഓടിക്കയറിയത്.

“ഹെർ ഓബർലെഫ്റ്റനന്റ്” ജർമ്മൻഭാഷയിൽ അവർ വിളിച്ചു. “കേണൽ സ്റ്റെയ്നർ എവിടെ? അത്യാവശ്യമായി അദ്ദേഹത്തെ കണ്ടേ മതിയാവൂ എനിക്ക്

അവരുടെ കൈകളും മുഖവും ചെളി പുരണ്ട് വൃത്തിഹീനമായിരുന്നു. ന്യുമാൻ ഇടനാഴിയിലൂടെ ഓടി അവർക്കരികിലെത്തി.

“അദ്ദേഹം ഇവിടെയില്ല ഡെവ്‌ലിനെ കാണാൻ പോയിരിക്കുകയാണ് എന്ത് പറ്റി?”

“ജോവന്നാ...!”  വെറേക്കർ വിളിച്ചു. അദ്ദേഹത്തിന്റെ സ്വരത്തിൽ അവിശ്വസനീയത നിറഞ്ഞിരുന്നു. എന്നാൽ അതിനേക്കാളുപരി തന്റെ സംശയം ശരിയായിരിക്കുമോ എന്നുള്ള ഭീതിയായിരുന്നു ആ സ്വരത്തിൽ മുന്നിട്ട് നിന്നത്.   

അദ്ദേഹത്തെ തികച്ചും അവഗണിച്ചുകൊണ്ട് അവർ ന്യുമാനുമായുള്ള സംസാരം തുടർന്നു. “എന്താണ് ഇവിടെ നടക്കുന്നതെന്ന് എനിക്കറിയില്ല പക്ഷേ, ഏതാണ്ട് മുക്കാൽ മണിക്കൂർ മുമ്പ് പമേല വെറേക്കർ എന്റെ കോട്ടേജിലേക്ക് വന്നിരുന്നു എല്ലാ രഹസ്യങ്ങളും അവൾ മനസ്സിലാക്കിയിരിക്കുന്നു മെൽറ്റ്‌ഹാം ഹൌസിൽ ചെന്ന് അമേരിക്കൻ റേയ്ഞ്ചേഴ്സിനെ അറിയിക്കുവാൻ എന്റെ കാർ വേണമെന്നും പറഞ്ഞാണ് അവൾ എത്തിയത്

“എന്നിട്ടെന്തുണ്ടായി?”

“അവളെ തടയാൻ ഞാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നെ മുറിയിൽ അടച്ച് പൂട്ടി അവൾ കാറുമെടുത്ത് കടന്നു കളഞ്ഞു അഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് എനിക്ക് വാതിൽ തകർത്ത് പുറത്തിറങ്ങാൻ സാധിച്ചത് ഇനി നാം എന്ത് ചെയ്യും?” ജോവന്ന ചോദിച്ചു.

വെറേക്കർ അവരുടെ ചുമലിൽ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തി. “നിങ്ങളും അവരിൽ ഒരാളാണെന്നാണോ പറഞ്ഞു വരുന്നത്?”

”യെസ്   നൌ വിൽ യൂ ലീവ് മി എലോൺ? പലതും ചെയ്ത് തീർക്കാനുണ്ടെനിക്ക്” അക്ഷമയോടെ പറഞ്ഞിട്ട് അവർ റിട്ടർ ന്യുമാന് നേർക്ക് തിരിഞ്ഞു.

“ബട്ട് വൈ? അതാണെനിക്ക് മനസ്സിലാകാത്തത് നിങ്ങളൊരു ബ്രിട്ടീഷുകാരിയല്ലേ?”  വെറേക്കർ ചോദിച്ചു.  

വെട്ടിത്തിരിഞ്ഞ് അവർ അലറി. “ബ്രിട്ടീഷ്? ഡാംൻ യൂ…! ബോവർ ആണ് ഞാൻ ബോവർ എനിക്കെങ്ങനെ ഒരു ബ്രിട്ടീഷുകാരിയാകാൻ കഴിയും? ബ്രിട്ടീഷ്കാരി എന്നറിയപ്പെടുന്നത് തന്നെ അപമാനമാണെനിക്ക്

അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുഖങ്ങളിൽ കാണപ്പെട്ട ഭയവും വിഭ്രാന്തിയും തികച്ചും യഥാർത്ഥമായിരുന്നു. ഫാദർ വെറേക്കറുടെ കണ്ണുകളിലെ ദൈന്യതയും നിസ്സഹായതയും അവർണ്ണനീയമായിരുന്നു.

“ഓ, മൈ ഗോഡ്…!” അദ്ദേഹം മന്ത്രിച്ചു.

റിട്ടർ ന്യുമാൻ ജോവന്നയുടെ ചുമലിൽ കൈ വച്ചു. “എത്രയും പെട്ടെന്ന് തിരികെ വീട്ടിലേക്ക് ചെല്ലൂ എന്നിട്ട് റേഡിയോ വഴി ലാന്റ്സ്‌വൂർട്ടിലേക്ക് ബന്ധപ്പെടുക ഇവിടുത്തെ സ്ഥിതിഗതികൾ കേണൽ റാഡ്‌ൽ അറിഞ്ഞേ മതിയാവൂ കീപ്പ് ദി ചാനൽ ഓപ്പൺ

സമ്മതഭാവത്തിൽ തലയാട്ടിയിട്ട് അവർ പുറത്തേക്ക് പാഞ്ഞു. റിട്ടർ ന്യുമാൻ ആകട്ടെ, തന്റെ സൈനികജീവിതത്തിൽ ഇതാദ്യമായി ഇതികർത്തവ്യതാ മൂഢനായി മിഴിച്ച് നിന്നു. ഇനി എന്താണ് ചെയ്യേണ്ടത്? അദ്ദേഹം ആലോചിച്ചു. പക്ഷേ, അതിന് ഉത്തരമുണ്ടായിരുന്നില്ല. സ്റ്റെയ്നർ ഇല്ലാതെ അതിന് ഒരുത്തരം ഉണ്ടാകുകയുമില്ലായിരുന്നു.

“നിങ്ങളും ജൻസനും ഇവിടെ നിൽക്കുക” കോർപ്പറൽ ബെക്കറോട് പറഞ്ഞിട്ട് അദ്ദേഹം അതിവേഗം പുറത്തേക്ക് നടന്നു.

ദേവാലയത്തിനുള്ളിൽ എമ്പാടും മൌനം തളം കെട്ടി നിന്നു. മനസ്സിലെ വേദന അടക്കിപ്പിടിച്ച് ഫാദർ വെറേക്കർ ഇടനാഴിയിലൂടെ വേദിയിലേക്ക് നീങ്ങി. അവിടെ നിന്നുകൊണ്ട് അദ്ദേഹം ആ ചെറിയ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തു.

“ഇത്തരം വിഷമഘട്ടങ്ങളിൽ നമ്മുടെ മുന്നിൽ ഒരേയൊരു പോംവഴി മാത്രമേ അവശേഷിക്കുന്നുള്ളൂ പ്രാർത്ഥന പലപ്പോഴും അത് സഹായകരവുമാകാറുണ്ട് പറ്റുമെങ്കിൽ എല്ലാവരും മുട്ടുകുത്തുക

കൈകൾ മടക്കി അദ്ദേഹം കുരിശു വരച്ചു. പിന്നെ ഉറച്ച ശബ്ദത്തിൽ ഉച്ചത്തിൽ ചൊല്ലുവാൻ തുടങ്ങി  അശരണർക്ക് വേണ്ടിയുള്ള പ്രാർത്ഥനാഗീതം

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

36 comments:

  1. ഈ മാസം തുടക്കം വൈകിയെങ്കിലും അവസാനം മാസത്തിൽ നാല് ലക്കങ്ങൾ എന്ന ലക്ഷ്യം നിറവേറ്റി...

    കാര്യങ്ങൾ കൈവിട്ടുപോകുന്നുവോ എന്ന തോന്നലുമായി ഇനിയെന്ത് എന്ന ചിന്തയിൽ റിട്ടർ ന്യുമാൻ...

    ആശകളെല്ലാം നഷ്ടപ്പെട്ട് നിസ്സഹായാവസ്ഥയിൽ ഫാദർ വെറേക്കർ...

    കഥ തുടരുന്നു...


    ReplyDelete
  2. “ഇത്തരം വിഷമഘട്ടങ്ങളിൽ നമ്മുടെ മുന്നിൽ ഒരേയൊരു പോംവഴി മാത്രമേ അവശേഷിക്കുന്നുള്ളൂ… പ്രാർത്ഥന… പലപ്പോഴും അത് സഹായകരവുമാകാറുണ്ട്… പറ്റുമെങ്കിൽ എല്ലാവരും മുട്ടുകുത്തുക…”

    മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു തേങ്ങ ഉടയ്ക്കുന്നു.

    ReplyDelete
    Replies
    1. മുട്ടുകുത്തിക്കൊണ്ട് തേങ്ങയുടയ്ക്കുന്നത് അപകടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു

      Delete
    2. ചൂടുപിടിക്കുക മാത്രമല്ല, ക്രൂരതകളും അരങ്ങേറാൻ തുടങ്ങിയിരിക്കുന്നു.... ഇനി....?

      Delete
    3. മുട്ടു കുത്തിക്കൊണ്ട് തേങ്ങ തറയില്‍ അടിച്ചുടച്ചാല്‍ കുഴപ്പമില്ലല്ലോ അല്ലേ അജിത്തേട്ടാ :)

      Delete
    4. മുട്ടുകുത്തി തേങ്ങയുടച്ചാൽ, മുട്ടുടയുമോ അതോ തേങ്ങയുടയുമോ??

      Delete
    5. തേങ്ങയടിച്ചതിന്റെ പേരില്‍ ആരെങ്കിലും ശ്രീയുടെ മുട്ടുകാല് തല്ലി ഉടയ്ക്കാതിരുന്നാല്‍ മതിയായിരുന്നു....

      Delete
    6. ഇല്ലില്ല. തല്‍ക്കാലം തേങ്ങ ഉടയ്ക്കുന്ന പരിപാടി നിര്‍ത്തി. [ഇന്നലെ 18 രൂപയ്ക്കാണ് ഒരു മീഡിയം സൈസ് തേങ്ങ വാങ്ങിയത് ]

      Delete
    7. ഓഹോ.. നിങ്ങടെ നാട്ടിൽ തേങ്ങയ്ക്ക് അത്രയും വിലയുണ്ടോ? ഞങ്ങടെ നാട്ടിൽ നിന്നും കുറച്ച് ഇറക്കുമതി ചെയ്താലോ.. ;)

      Delete
    8. പഴയപോലെയല്ല തേങ്ങയ്ക്ക് ഇപ്പൊ ഇരുപതു രൂപയ്ക്ക് മുകളിലാ.. എന്നിട്ടും ഞാന്‍ ആദ്യം വന്നു തേങ്ങ ഉടച്ചില്ലേ.. ഹമ്പട ഞാനെ..

      Delete
    9. അതേ ജിമ്മിച്ചാ... തേങ്ങയുടെ വില ഇപ്പോ "ഉയരങ്ങളില്‍" ആണ്.

      ശ്രീജിത്ത് മുതലാളിയല്ലേ... എന്തുമാകാം :)

      Delete
    10. ശ്രീജിത്ത് ഒരു തേങ്ങയുടച്ചതിന് പാവം ശ്രീ എന്തെല്ലാം ഏറ്റു വാങ്ങണം...!

      Delete
    11. ഹാ ഹാ ഹാാ.അജിത്തേട്ടന്റെ കമന്റ്‌ കലക്കി.

      Delete
  3. ഒരു ചലച്ചിത്രം കാണുന്നതുപോലെ തോന്നുന്നു.

    ReplyDelete
  4. ക്രൂരതയ്ക്കു മുന്നില്‍
    പാവപ്പെട്ട മനുഷ്യര്‍ എന്തുമാത്രം നിസ്സഹായരായിത്തീരുന്നു..

    ReplyDelete
    Replies
    1. ഏത് പക്ഷമായാലും സാധാരണ ജനങ്ങൾ എന്നും നിസ്സഹായർ തന്നെ...

      Delete
  5. അതെ, ഇനി ഒരു കൂട്ടപ്രാര്‍ത്ഥന ഇവിടെയും നടത്തണമെന്ന് തോന്നുന്നു. ആകാംക്ഷ കൂടി കൂടി ഒരു രക്ഷയുമില്ലാതായിരിയ്ക്കുന്നു.

    ReplyDelete
    Replies
    1. ഈ ആകാംക്ഷ നില നിർത്തുന്നതാണ് ജാക്ക് ഹിഗ്ഗിൻസിന്റെ വിജയം...

      Delete
  6. പ്രാർത്ഥിച്ചിട്ടൊന്നും കാര്യമില്ല മക്കളേ.. വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല.. :)

    ഈ പ്രെസ്റ്റ്ൺ-ന്റെ ഒരു കാര്യം.. അടി മേടിച്ചുകൂട്ടുന്ന ഓരോ വഴികളേ.. കിട്ടിയതൊന്നും പോരാ എന്ന് തോന്നുന്നു..

    നെടുമുടിച്ചേട്ടന്റെ ആ ‘ജോവന്നാ’ വിളിയുണ്ടല്ലോ.. കിടുക്കും!!

    ReplyDelete
    Replies
    1. അതെ .. ഇവിടൊന്നും കിട്ടീല്ല..എനിക്കൊന്നും തന്നില്ല.

      Delete
    2. പ്രെസ്റ്റണ്‍ ഇനീം മേടിയ്ക്കും... എന്നാ തോന്നുന്നേ.

      Delete
    3. ജിം പറഞ്ഞത് സത്യം... നെടുമുടി കിടുക്കും...

      Delete
  7. ആകെ അസ്വസ്ഥത ഭീതി ആരെ വിശ്വസിക്കും ആരെ വിളിക്കും ദൈവമേ വിളിച്ചൂ

    ReplyDelete
  8. ഞാനും മുട്ടു കുത്തി..ഇനി
    ഒരു തീരുമാനം ആയിട്ടേ
    എണീല്ക്കുന്നുള്ളൂ..

    ReplyDelete
    Replies
    1. അമ്പത് നോയമ്പ് ആയില്ലല്ലോ...
      എനിവേ മുട്ടേല്‍ നിന്നതല്ലേ....പറ്റൂങ്കി നമ്മടെ പേരില്‍ ഒരു കൊന്ത ചൊല്ലീട്ടു പോ..

      Delete
  9. ആകാംക്ഷ കൂടി കൂടി ഒരു രക്ഷയുമില്ലാതായിരിയ്ക്കുന്നു....

    ReplyDelete
  10. ഇനിയാണല്ലോ ക്രൂരതകളുടെ താണ്ഡവങ്ങൾ അരങ്ങേറാൻ പോകുന്നത്....

    ശ്രീ ഒരു തേങ്ങ മുട്ടിറക്കിയതിനാൽ അടുത്ത ഒന്ന് രണ്ട് ലക്കങ്ങളിൽ ഇത്തരം നിസ്സഹായാവസ്ഥകൾ തടരുമെന്ന് തന്നെ വിശ്വസിക്കാം ..അല്ലേ വിനുവേട്ടാ

    ReplyDelete
    Replies
    1. ഇതിപ്പോ എന്റെ തലേലായോ??? ;)

      Delete
    2. ഞാനുടച്ച തേങ്ങയെടുത്ത് ശ്രീയുടെ തലയില്‍ വീണ്ടും ഉടയ്ക്കല്ലേ.. എന്‍റെ ബിലാത്തി അണ്ണാ..

      Delete
    3. മുരളിഭായിക്ക് ഒരു അബദ്ധം പറ്റിയതാ ശ്രീജിത്ത്...

      Delete
    4. ഞാൻ ശ്രീ ന്ന് ഉദ്ദേശിച്ചത് രണ്ട് ശ്രീകളേയും കരുതി തന്നെയാണ് കേട്ടൊ

      Delete
  11. ആകാംക്ഷഭരിതമായ ഒരു എപ്പിസോഡ് കൂടെ ............

    ReplyDelete
  12. വിഷമഘട്ടത്തില്‍ പ്രാര്‍ത്ഥന തന്നെ ശരണം. .

    ReplyDelete
  13. “ജർമ്മൻ‌കാർ കുറച്ചധികം കഷ്ടപ്പെട്ടു കാണുമല്ലോ… കാരണം, ഏതെങ്കിലും ഗുഹയ്ക്കുള്ളിൽ നിന്നായിരിക്കുമല്ലോ നിന്നെപ്പോലുള്ളവരെ കണ്ടെടുത്തിട്ടുണ്ടാവുക…”



    നേരാ!!!

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...