Sunday, February 16, 2014

ഈഗിൾ ഹാസ് ലാന്റഡ് – 116ഏതാണ്ട് മൂന്നേ മൂന്ന് മിനിറ്റുകൾ മാത്രം ഓഫീസിൽ നിന്നും പുറത്ത് കടന്ന കേണൽ ഷഫ്റ്റോ കണ്ടത് സൈനികരുമായി പുറപ്പെടാൻ തയ്യാറായി ഒന്നിന് പിറകെ ഒന്നായി അണി നിരന്ന് നിൽക്കുന്ന  ജീപ്പുകളെയാണ്. കൂട്ടത്തിലെ ഏറ്റവും ചെറുപ്പക്കാരനായ സെക്കന്റ് ലെഫ്റ്റനന്റ് ഷാൾമേഴ്സുമായി എന്തോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ് മാലെറി. കേണൽ ഷഫ്റ്റോയെ കണ്ടതും പൊടുന്നനെ അവർ അറ്റൻഷനായി നിന്നു.

“എന്തിനാണ് ഇതെല്ലാം എന്ന് ഒരു പക്ഷേ അത്ഭുതപ്പെടുന്നുണ്ടായിരിക്കും നിങ്ങളൊക്കെഎന്നാൽ കേട്ടോളൂ ഇവിടെ നിന്നും ഏതാണ്ട് എട്ട് മൈൽ ദൂരെ സ്റ്റഡ്‌ലി കോൺസ്റ്റബിൾ എന്നൊരു ഗ്രാമമുണ്ട് നിങ്ങളുടെ കൈവശമുള്ള മാപ്പിൽ അത് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് കിംഗ്സ്‌ ലിന്നിന് അടുത്തുള്ള റോയൽ എയർഫോഴ്സ് സ്റ്റേഷനിൽ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന് ഇന്ന് പ്രോഗ്രാം ഉള്ള കാര്യം നിങ്ങളിലധികം പേർക്കും അറിയാവുന്നതാണല്ലോ എന്നാൽ അദ്ദേഹം ഇന്ന് രാത്രി സ്റ്റഡ്‌ലി ഗ്രേഞ്ചിലാണ് തങ്ങുന്നതെന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കാനിടയില്ല  ഇവിടെയാണ് കാര്യങ്ങൾ മാറി മറിയാൻ പോകുന്നത് പോളിഷ് ഇൻഡിപ്പെൻഡന്റ് പാരച്യൂട്ട് സ്ക്വാഡ്രണിലെ പതിനാറ് ഭടന്മാർ സ്റ്റഡ്ലി കോൺസ്റ്റബിളിൽ സൈനിക പരിശീലനം നടത്തുന്നുണ്ട് മനോഹരമായ ചുവന്ന ക്യാപ്പും കാമുഫ്ലാഷ് യൂണിഫോമും അണിഞ്ഞ അവർ നിങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ യാതൊരു ന്യായവുമില്ല

ആകാംക്ഷയോടെ അവിടെ കൂടിയിരുന്നവരിൽ ആരോ ഒരാൾ അത് കേട്ട് പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ അലകൾ അവസാനിച്ച് പരിപൂർണ്ണ നിശ്ശബ്ദത എത്തുന്നത് വരെ കാത്തുനിന്നിട്ട് അദ്ദേഹം തുടർന്നു.

“നിങ്ങളുടെ അറിവിലേക്കായി പുതിയൊരു വാർത്തയുണ്ട് പോളിഷ് ട്രൂപ്പ് ഒന്നുമല്ല ആ സംഘം ജർമ്മൻ‌കാരാണവർ ചർച്ചിലിനെ തട്ടിക്കൊണ്ട് പോകാനായി എത്തിയവർ  അവരെ നിലം‌പരിശാക്കുക എന്നതാണ് നമ്മുടെ ദൌത്യം...”  

അവിശ്വസനീയമയ ആ വാർത്ത കേട്ടതും എല്ലാവരും നിശ്ശബ്ദരായി.  കേണൽ ഷഫ്റ്റോ തലകുലുക്കി. “വൺ തിങ്ങ് ഐ കാൻ പ്രോമിസ് യൂ ബോയ്സ് ഈ വിഷയം ഭംഗിയായി കൈകാര്യം ചെയ്യുകയാണെങ്കിൽ നാളെ രാവിലെയോടെ നിങ്ങളിൽ ഓരോരുത്തരുടെയും നാമങ്ങൾ അമേരിക്കൻ തെരുവുകളിൽ എമ്പാടും അലയടിക്കും നൌ ഗെറ്റ് റെഡി റ്റു മൂവ് ഔട്ട്

ഞൊടിയിടയിൽ വിവിധയിനം ജോലികളുമായി അവിടെങ്ങും മുഖരിതമായി. ജീപ്പുകളുടെ എൻ‌ജിനുകൾ മുരൾച്ചയോടെ ജീവൻ വച്ചു. കേണൽ ഷഫ്റ്റോ പടവുകളിറങ്ങി മാലെറിയുടെ അരികിലെത്തി.

“ആ മാപ്പിൽ രേഖപ്പെടുത്തിയ വഴികളിലൂടെ തന്നെ അവർ പോകുന്നു എന്ന് ഉറപ്പ് വരുത്തുക അവിടെയെത്തിയിട്ട് പിന്നെ എങ്ങോട്ടെന്നറിയാതെ ഉഴലാൻ ഇടവരരുത്...” ഷഫ്റ്റോ പറഞ്ഞു.   

ആജ്ഞ ഏറ്റെടുത്ത് മാലെറി തന്റെ സംഘത്തിനരികിലേക്ക് കുതിച്ചു. ഷഫ്റ്റോ, ഷാൾമേഴ്സിന് നേർക്ക് തിരിഞ്ഞു. “മേജർ കെയ്ൻ തിരികെയെത്തുന്നത് വരെ ഇവിടുത്തെ ചുമതല നിനക്കാണ്...” അദ്ദേഹം അവന്റെ ചുമലിൽ കൈ വച്ചു. “നീ നിരാശപ്പെടേണ്ട മേജർ കെയ്നിന്റെയൊപ്പം മിസ്റ്റർ ചർച്ചിലും ഉണ്ടാവും അദ്ദേഹത്തിന് സകല ആതിഥ്യമര്യാദയും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് നിന്റെ ചുമതലയാണ്...”   

ഏറ്റവും മുമ്പിലെ ജീപ്പിലേക്ക് ചാടിക്കയറി ഷഫ്റ്റോ ഡ്രൈവർക്ക് നിർദ്ദേശം നൽകി. “ഓകെ, സൺ ലെറ്റ്സ് മൂവ് ഔട്ട്

ജീപ്പുകൾ ഓരോന്നായി മുന്നോട്ട് കുതിക്കവേ കാവൽക്കാരൻ തിടുക്കത്തിൽ ആ വലിയ ഗേറ്റ് മലർക്കെ തുറന്ന് കൊടുത്തു. നിമിഷങ്ങൾക്കകം ആ കോൺ‌വോയ് കോമ്പൌണ്ട് ഗേറ്റ് കടന്ന് റോഡിൽ എത്തി. ഏതാനും വാരം മുന്നോ‍ട്ട് പോയതും ഷഫ്റ്റോ കൈ വീശി വാഹനവ്യൂഹം നിർത്തുവാൻ ആജ്ഞ നൽകി. ജീപ്പ് തൊട്ടടുത്ത ടെലിഫോൺ പോസ്റ്റിനരികിലേക്ക് നീക്കി നിർത്തുവാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകിയിട്ട് പിൻ‌സീറ്റിൽ ഇരുന്നിരുന്ന സർജന്റ് ഹ്യൂസ്റ്റ്ലറുടെ നേർക്ക് തിരിഞ്ഞു.

“ആ തോംസൺ റൈഫിൾ ഇങ്ങ് തരൂ

ഹ്യൂസ്റ്റ്ലർ തോക്ക് അദ്ദേഹത്തിന് നീട്ടി. ഷഫ്റ്റോ അത് വാങ്ങി ടെലിഫോൺ പോസ്റ്റിന് മുകളിലേക്ക് ഉന്നം പിടിച്ച് നിറയൊഴിച്ചു. പോസ്റ്റിന് മുകളിലെ ക്രോസ് ബാർ വെടിയുണ്ടയേറ്റ് നുറുങ്ങുകളായി ചിതറിത്തെറിച്ചു. പോസ്റ്റിൽ നിന്നും ബന്ധം വേർപെട്ട ടെലിഫോൺ കമ്പികൾ സ്പ്രിങ്ങ് കണക്കെ ചുരുണ്ട് അന്തരീക്ഷത്തിൽ ഇളകിയാടി.

ഷഫ്റ്റോ, തോക്ക് തിരികെ നൽകി. “ഇതോടെ അനധികൃത കോളുകളുടെ കാര്യത്തിൽ കുറേ നേരത്തേക്ക് ഒരു തീരുമാനമായി അദ്ദേഹം വാഹനത്തിന്റെ വശത്ത് ആഞ്ഞടിച്ചു.  “ഓകെ ലെറ്റ്സ് ഗോ ലെറ്റ്സ് ഗോ ലെറ്റ്സ് ഗോ…!


               * * * * * * * * * * * * * * * * * * * * * * * * * * * * * * * * *      

ഇടുങ്ങിയ നാട്ടുപാതകളിലൂടെ അസാമാന്യ വേഗതയിൽ എതിരെയുള്ള വാഹനങ്ങളെ പരിപൂർണ്ണമായും അവഗണിച്ചുകൊണ്ട്  ഗാർവിയുടെ ജീപ്പ് പാഞ്ഞു. എന്നിട്ടും അവർക്ക് തങ്ങളുടെ ലക്ഷ്യം ഏതാണ്ട് മുടിനാരിഴയുടെ വ്യത്യാസത്തിന് നഷ്ടപ്പെടേണ്ടതായിരുന്നു. നാട്ടുപാതയുടെ അവസാനം വാൾസിങ്ങ്‌ഹാം റോഡിലേക്ക് പ്രവേശിക്കുന്നയിടത്ത് എത്തിയതും ഒരു ചെറിയ കോൺ‌വോയ് കടന്നുപോകുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. മുന്നിൽ രണ്ട് മിലിട്ടറി പോലീസുകാരുടെ മോട്ടോർ സൈക്കിൾ അകമ്പടിയോടെ പോകുന്ന രണ്ട് ഹംബർ സലൂൺ കാറുകൾ. കാറുകൾക്ക് പിന്നിലായി വീണ്ടും രണ്ട് മോട്ടോർ സൈക്കിളുകളിൽ മിലിട്ടറി പോലീസുകാർ.

“അത് അദ്ദേഹമാണ്…!” ഹാരി കെയ്ൻ അലറി.

ജീപ്പ് മെയ്ൻ റോഡിലേക്ക് കയറിയതും ഹാർവി ആക്സിലറേറ്റർ മുട്ടിച്ച് ചവിട്ടിപ്പിടിച്ചു. നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ അവരുടെ ജീപ്പ് ആ കോൺ‌വോയിയുടെ ഒപ്പമെത്താൻ. അസാമാന്യ വേഗതയിൽ അലറി വരുന്ന ജീപ്പ് ശ്രദ്ധയിൽ പെട്ട എസ്കോർട്ട് പോലീസുകാർ തല തിരിച്ച് നോക്കി. അവരിലൊരുവൻ അവർക്ക് നേരെ കൈ വീശി.

“സർജന്റ് അവരെ ഓവർ ടേക്ക് ചെയ്ത് മുന്നിൽ കയറൂ ഇനി അഥവാ അതിന് സാധിക്കുന്നില്ലെങ്കിൽ മുന്നിലുള്ള ആ കാറിന്റെ വശത്ത് ചെന്ന് ഇടിച്ച് നിർത്തുക... യൂ ഹാവ് മൈ പെർമിഷൻ ഫോർ ദാറ്റ്” ഹാരി കെയ്ൻ ഗാർവിയോട് പറഞ്ഞു.

ഡെക്സ്റ്റർ ഗാർവി പുഞ്ചിരിച്ചു. “മേജർ ഞാനൊരു കാര്യം പറയാംഇക്കാര്യത്തിൽ ചെറിയൊരു പിഴവ് സംഭവിച്ചാൽ മതി നമ്മൾ രണ്ട് പേരും ലീവൻ‌വർത്ത് ലോക്കപ്പിൽ എപ്പോൾ എത്തിയെന്ന് ചോദിച്ചാൽ മതി

മോട്ടോർ സൈക്കിളിന്റെ വലത് വശത്ത് കൂടി ഗാർവി ജീപ്പ് വെട്ടിച്ചെടുത്ത് പിന്നിലെ ഹംബർ കാറിന് സമാന്തരമായി നീങ്ങി. പിൻ‌സീറ്റിൽ ഇരിക്കുന്ന വ്യക്തി ആരാണെന്നറിയാൻ എത്തിനോക്കിയെങ്കിലും വിൻഡോ കർട്ടൻ വലിച്ചിട്ടിരുന്നതിനാൽ ഹാരി കെയ്നിന്റെ ശ്രമം വിഫലമായി. അവരുടെ പ്രവൃത്തി കണ്ട് കടും നീല ഷോഫർ യൂണിഫോം ധരിച്ച ഡ്രൈവർ ഭയചകിതനായി വലതുവശത്തേക്ക് പാളി നോക്കി. ഫ്രണ്ട് പാസഞ്ചർ സീറ്റിൽ ഇരുന്നിരുന്ന ചാരനിറമുള്ള സ്യൂട്ട് ധരിച്ച ഉദ്യോഗസ്ഥൻ ഞൊടിയിടയിൽ റിവോൾവർ പുറത്തെടുത്തു.

“അടുത്ത കാറിനരികിലേക്ക് നീങ്ങൂ” കെയ്ൻ ആജ്ഞാപിച്ചു. നിർത്താതെ ഹോൺ മുഴക്കിക്കൊണ്ട് വേഗത വർദ്ധിപ്പിച്ച് ഗാർവി മുന്നിലെ കാറിന് സമാന്തരമായി നീങ്ങി.

നാല് പേരുണ്ടായിരുന്നു ആ കാറിനുള്ളിൽ. സൈനികവേഷം ധരിച്ച രണ്ട് പേർ കേണൽ‌മാരാണെന്ന് വ്യക്തം. അതിലൊരാളുടെ യൂണിഫോമിലുള്ള ചുവന്ന ടാബുകളിൽ നിന്നും അദ്ദേഹം ഒരു സ്റ്റാഫ് ഓഫീസർ ആണെന്ന് മനസ്സിലാക്കാം.  പരിഭ്രാന്തിയോടെ പുറത്തേക്ക് എത്തി നോക്കിയ നാലാമത്തെയാൾ സർ ഹെൻ‌ട്രി വില്ലഫ്ബി ആണെന്ന് ഹാരി കെയ്ൻ തിരിച്ചറിഞ്ഞു. ഹാരി കെയ്നിനെ അവിടെ കണ്ടതിലുള്ള ആശ്ചര്യഭാവം അദ്ദേഹത്തിന്റെ മുഖത്തും പ്രകടമായിരുന്നു.

“ഓകെ മുന്നിലേക്ക് കയറൂ അവർക്ക് നിർത്താതിരിക്കാൻ കഴിയില്ല” കെയ്ൻ ആജ്ഞാപിച്ചു.

ഗാർവി ആക്സിലറേറ്ററിൽ ആഞ്ഞ് ചവിട്ടി. ആ കാറിനെയും മുന്നിലെ പൈലറ്റ് മോട്ടോർ സൈക്കിളുകളെയും ഓവർടേക്ക് ചെയ്ത് അവരുടെ ജീപ്പ് വേഗത കുറച്ചു. പിന്നിലെ വാഹനവ്യൂഹത്തിൽ നിന്നും മൂന്ന് വട്ടം ഹോൺ മുഴങ്ങി. മുൻ ധാരണ പ്രകാരമുള്ള എന്തോ സിഗ്നലാണ് അതെന്ന് വ്യക്തം.  തിരിഞ്ഞ് നോക്കിയ കെയ്ൻ കണ്ടത് ആ വാഹനവ്യൂഹം ഇടത് വശം ചേർന്ന് ഒതുക്കുന്നതാണ്. ഗാർവി ജീപ്പ് നിർത്തിയ ഉടൻ ഹാരി കെയ്ൻ ചാടിയിറങ്ങി അവരുടെയടുത്തേക്ക് ഓടി.

ഓടി വരുന്ന ഹാരി കെയ്നിന് നേർക്ക് തങ്ങളുടെ സ്റ്റെൻ ഗൺ ചൂണ്ടിപ്പിടിച്ചുകൊണ്ട് മിലിട്ടറി പോലീസുകാർ നിലയുറപ്പിച്ചു. പ്രധാനമന്ത്രിയുടെ പ്രൈവറ്റ് ഡിറ്റക്ടിവ് ആണെന്ന് തോന്നിക്കുന്ന ആ ചാരനിറമുള്ള സ്യൂട്ട് ധരിച്ചയാൾ നീട്ടിപ്പിടിച്ച റിവോൾ‌വറുമായി പിന്നിലെ കാറിൽ നിന്നും പുറത്തിറങ്ങി.

അതേ സമയം തന്നെ മുന്നിലെ കാറിൽ നിന്നും സ്റ്റാഫ് കേണൽ യൂണിഫോമിലുള്ള ആൾ പുറത്തിറങ്ങി. തൊട്ട് പിന്നിൽ ഹോം ഗാർഡ് യൂണിഫോം ധരിച്ച സർ ഹെൻ‌ട്രി വില്ലഫ്ബിയും.

“മേജർ കെയ്ൻ…!” അമ്പരപ്പോടെ സർ ഹെൻ‌ട്രി വിളിച്ചു. “വാട്ട് ഓൺ ദി എർത്ത് ആർ യൂ ഡൂയിങ്ങ് ഹിയർ?”

“എന്റെ പേര് കൊർകൊറൻ ചീഫ് ഇന്റലിജൻസ് ഓഫീസർ റ്റു ദി ജി.ഒ.സി, ഈസ്റ്റ് ആംഗ്ലിയ ഡിസ്ട്രിക്ട് എന്താണിതൊക്കെ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു” സ്റ്റാഫ് കേണൽ പരുഷമായി പറഞ്ഞു.

“പ്രധാനമന്ത്രി സ്റ്റഡ്‌ലി ഗ്രേഞ്ചിൽ എത്താൻ പാടില്ല...” ഹാരി കെയ്ൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. “ആ ഗ്രാമം ജർമ്മൻ പാരാട്രൂപ്പേഴ്സിന്റെ നിയന്ത്രണത്തിലാണ് അവർ

“ഗുഡ് ഗോഡ്…!” സർ ഹെൻ‌ട്രി ഇടയിൽ കയറി പറഞ്ഞു. “ഇങ്ങനെയൊരു വിഡ്ഢിത്തം ഞാനിതിന് മുമ്പ് കേട്ടിട്ടില്ല

അദ്ദേഹത്തോട് നിശ്ശബ്ദമായിരിക്കാൻ കൊർകൊറൻ ആംഗ്യം കാണിച്ചു. “നിങ്ങൾ പറഞ്ഞതിന് എന്തെങ്കിലും തെളിവുണ്ടോ മേജർ?”

“മൈ ഗോഡ്…!” കെയ്ൻ ഉറക്കെ വിളിച്ചു. “മുസ്സോളിനിയെ കൊണ്ടുപോകാൻ സ്കോർസെനിയെ ഡ്രോപ്പ് ചെയ്തത് പോലെ ചർച്ചിലിനെ കിഡ്നാപ്പ് ചെയ്യാൻ എത്തിയിരിക്കുകയാണവർ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ? വാട്ട് ഇൻ ദി ഹെൽ ഡസ് ഇറ്റ് ടേക്ക് റ്റു കൺ‌വിൻസ് യൂ ഗൈസ്? വോണ്ട് എനിബഡി ലിസൺ?” ദ്വേഷ്യവും നിരാശയും കലർന്ന സ്വരത്തിൽ കെയ്ൻ ചോദിച്ചു.

“ഐ വിൽ, യങ്ങ് മാൻറ്റെൽ യുവർ സ്റ്റോറി റ്റു മീ  സുപരിചിതമായ ആ സ്വരം കാറിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു.

ഹാരി കെയ്ൻ പതുക്കെ അങ്ങോട്ട് തിരിഞ്ഞു. കാറിന്റെ പിൻ‌ഭാഗത്തെ തുറന്ന വിൻ‌ഡോയുടെ അരികിൽ ചെന്ന് അദ്ദേഹം ഉള്ളിലേക്ക് തല നീട്ടി. അതെ മഹാനായ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു ആ ശബ്ദത്തിന്റെ ഉടമ.

      
(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

62 comments:

 1. ഹാരി കെയ്ൻ പ്രധാനമന്ത്രിയെ കാര്യം ധരിപ്പിക്കുന്നു... ഇതൊന്നും അറിയാത്ത സ്റ്റെയ്നറിനും സംഘത്തിനും തങ്ങളുടെ പദ്ധതികളുമായി എത്രത്തോളം മുന്നോട്ട് പോകാൻ കഴിയും...?

  @ മുരളിഭായ്... ചീഫ് ഇന്റലിജൻസ് ഓഫീസർ കൊർകൊറൻ... ഈ കോരന്റെ പേർ ഇങ്ങനെ തന്നെയണോ ഉച്ചരിക്കുന്നത്? ശരിയായ ഉച്ചാരണം പറഞ്ഞു തന്നാൽ തിരുത്തുന്നതാണ്...


  ReplyDelete
  Replies
  1. Corcoran എന്നാണ് സ്പെല്ലിങ്ങ്...

   Delete
 2. ഹോ..സമാധാനമായി. ഇനി വായന

  ReplyDelete
  Replies
  1. ലിതു ഫൗള്‍...ആദ്യം വായന.. പിന്നെ തേങ്ങാ..
   (നിറുത്തി നിറുത്തി വായിക്കൂ..ന്നാലല്ലേ ഞങ്ങക്ക് തേങ്ങായടിക്കാന്‍ പറ്റൂ..)

   Delete
  2. Dhathu kariam.. vaayikkaathe adikkunna thenga kanakkikedukkillenu pande paranjittund.. ennalum ajithettante thengayalle, enganeya ozhivakkuka.. Adutha thavana nalla mootha thenga thanne adikkane ajithettaa.. :)

   Delete
  3. അജിത്‌ഭായ് തേങ്ങയടിച്ച് പോയിട്ട് പോസ്റ്റിനെക്കുറിച്ച് രണ്ട് വാക്ക് പറയാൻ പിന്നെ വന്നില്ലല്ലോ...

   Delete
 3. ഒരു ചങ്കിടിപ്പോടെയാണ് വായിച്ചു തീർത്തത്.. അടുത്തതിനായി കാത്തിരിക്കുന്നു. മറ്റൊന്നും പറയാനില്ല. ആശംസകൾ....
  (കൊ. ആർ. കോരൻ എന്നായിക്കോട്ടെ. ഹാ.. ഹ...)

  ReplyDelete
  Replies
  1. കെ. ഓ. രങ്ങന്റെ പോലെ ല്ലെ..

   Delete
  2. സന്തോഷം അശോകൻ മാഷേ...

   Delete
 4. ee ajith bhayiyekkondu thottallo.aaravide....iddehathe q vinu veliyil nirthu.

  halo vinu bhai...vayana interesting.....anumodanangal....

  (ennalum veruthe oru samsayam chodikkatte...ith asianet serialukal pole ananthamayi

  theerumo?)

  ReplyDelete
  Replies
  1. അതു പറ്റില്ല, ആ ആദ്യത്തെ തേങ്ങ അജിത്തേട്ടന്റെ അവകാശമാണ് !

   :)

   Delete
  2. ha..ha..ippo ajith chettan thenigne adiyil nilppu aanu.miss
   ayaal mukalitottu kayarum.puthiya machine ippo iranigiyttundu:)

   Delete
  3. ഇത് കുറച്ച് വലിയ നോവൽ അല്ലേ ടീച്ചറേ... ഈ വർഷം കൊണ്ട് എന്തായാലും തീരും കേട്ടോ...

   Delete
  4. ഇനിയും ഒരു വര്‍ഷം കൂടിയോ? അതുവരെ ടെന്‍ഷനടിച്ച് ജീവനോടിരിയ്ക്കുമോ ആവോ!!

   Delete
 5. ഹോ... ശ്വാസമടക്കിപ്പിടിച്ച് വായിച്ചു തീര്‍ത്തു,

  "
  “ഐ വിൽ, യങ്ങ് മാൻ… റ്റെൽ യുവർ സ്റ്റോറി റ്റു മീ…” സുപരിചിതമായ ആ സ്വരം കാറിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു.
  "
  ഇതു വായിച്ചപ്പോ എന്തോ ഒരു കോരിത്തരിപ്പ്!!!

  [ഓഫ്: ഷഫ്റ്റോ ടെലഫോണ്‍ പോസ്റ്റ് തകര്‍ത്ത് കളഞ്ഞത് എന്തിന്? അനധികൃത കോളുകള്‍ ഒഴിവാക്കുന്നതിനോടൊപ്പം ആവശ്യമുള്ള കോളുകളും മിസ്സായേക്കില്ലേ?]

  ReplyDelete
 6. Sree:enikkum thonni a doubt..but may be they have their own system to protect:)

  ReplyDelete
  Replies
  1. അതെ, അങ്ങനെ എന്തേലും കാണുമായിരിയ്ക്കും

   Delete
  2. Kariangalokke swontham nilayk cheyyanalle agerude pokku.. athinte idayil thalappathulla aarenkilum idankol idunnath ozhivakkanayirikkum telephone lines cut cheythath.. kaanja budhi!!

   Delete
  3. കണ്ടോ.. അച്ചായനു കാര്യം പിടികിട്ടി..
   പുള്ളി ഇതു ദിനവും ട്രൈ ചെയ്യുന്നതല്ലേ..(റിസീവറെടുത്തു മാറ്റി വയ്ക്കും)..

   ഒരുത്തന്റെ ഉപദേശമില്ലാത്ത തന്നെത്താനെ ചെയ്യാവുന്ന കാര്യങ്ങള്‍ക്കിതു തന്നാ ബെസ്റ്റ്..

   Delete
  4. ജിമ്മി പറഞ്ഞത് തന്നെയാണ് അതിന്റെ പിന്നിലെ രഹസ്യം... വിവരം അറിഞ്ഞയുടൻ ബന്ധപ്പെട്ടവരെ വിളിച്ചറിയിച്ചപ്പോൾ അതിന്റെ നിജഃസ്ഥിതി അറിഞ്ഞതിന് ശേഷം നടപടിയെടുക്കാമെന്നല്ലേ കേണൽ ഷഫ്റ്റോവിന് കിട്ടിയ മറുപടി. എന്നാലിനി ഒരുത്തനും വേണ്ട... താൻ തന്നെ ഇത് കൈകാര്യം ചെയ്തോളാമെന്ന് വാശിയിലാണ് അദ്ദേഹം...

   Delete
 7. ഹോ ആ സമയം സമാഗതം ആയി..
  എന്താവും?
  നമ്മൾ ഇപ്പൊ ആരുടെ കൂടെയാ നില്ക്കുക??

  ReplyDelete
  Replies
  1. അന്നും ഇന്നും എന്നും നമ്മ വിനുവേട്ടന്റെ കൂടെ നില്‍ക്കും.

   Delete
  2. ഞാൻ ജർമ്മൻ‌കാരുടെ കൂടെയാ... (പക്ഷേ, എന്നെ നാസി എന്നൊന്നും തെറ്റിദ്ധരിച്ചേക്കല്ലേ പ്ലീസ്...)

   Delete
 8. ഡെവ്‌ലിനോടും ഹാരിയോടും ഇഷ്ടം തോന്നുന്നുണ്ടെന്നതാണ് കഷ്ടം! :(

  ReplyDelete
  Replies
  1. നമ്മക്കാ കഷ്ടമില്ല.. ഇഷ്ടമില്ലാഞ്ഞിട്ടല്ല.. ഇഷ്ടം മോളിക്കുട്ടിയോട് മാത്രം..

   Delete
  2. മോളിയുടെ സ്നേഹം ആരോടാണെന്ന് അധികം കഴിയാതെ അറിയാം ഉണ്ടാപ്രീ...

   Delete
  3. Ini avalengaanum ente Peru parayaathirikkumo?? Sho, tension aayallo..

   Delete
 9. Prime ministerude entry kidukki !! Kariangal ariyumpol adhehathinte prathikaranam enthayirikkum ennariyaan kaathirikkunnu..

  (ithavana mobile vazhiyanu vaayanayum comment adiyum... manglishil aayathil khedhikkunnu.. )

  ReplyDelete
  Replies
  1. നാട്ടിലെ തിരക്കിനിടയിലും കമന്റിടാൻ വന്നല്ലോ... ഞാൻ ധന്യനായി... :)

   Delete
  2. Naattilaayalum marunaattil aayalum Ivide varaathirikkaan pattumo vinuvettaa? :)

   Delete
 10. ശ്വാസമടക്കിപ്പിടിച്ച് വായിച്ചു തീര്‍ത്തു ,നമ്മൾ ഇപ്പൊ ആരുടെ കൂടെയാ നില്ക്കുക?...

  ReplyDelete
  Replies
  1. മനഃസാക്ഷി വോട്ട് ചെയ്യാൻ വിപ്പ് പുറപ്പെടുവിച്ചിരിക്കുന്നു... :)

   Delete
 11. വാ വിട്ട വാക്കും, കൈ വിട്ട തേങ്ങയും പിന്നെ പിടിച്ചാല്‍ കിട്ടില്ല :(
  ഉദ്വേഗഭരിതം, അല്ലെങ്കി വേണ്ട, ആകാംഷാനിര്‍ഭരം (ഇതൊക്കെ എന്ത് പണ്ടാരം ആണോ ആവോ) എന്തായാലും ശ്വാസമടക്കിപിടിച്ചു വായിച്ചു തീര്‍ത്തു.

  ReplyDelete
  Replies
  1. പോയതു പോട്ടെ.. അടുത്തതു പിടിക്കാം

   Delete
  2. അപ്പോൾ ഇനിയുള്ള ലക്കങ്ങൾ എങ്ങനെയായിരിക്കും ശ്രീജിത്ത് വായിക്കാൻ പോകുന്നത്..?

   Delete
 12. ആപത്തില്‍ നിന്ന് മുടിനാരിഴയ്ക്ക് രക്ഷപ്പെട്ടു അല്ലേ? ഇനി എന്തൊക്കെയാണോ സംഭവിക്കാന്‍ 
  പോവുന്നത്.

  ReplyDelete
  Replies
  1. രക്ഷപെട്ടുവോ...? കാത്തിരിക്കാം കേരളേട്ടാ...

   Delete
 13. ഈ കോരനെ ‘ കോർകോറാൻ‘ എന്നോ
  ചുരുക്കിയാണെങ്കിൽ ‘റാൻ” എന്നോ വിളീച്ചോളൂ....
  അവിടത്തെ മിഡിൾ സെക്സ് ഹോസ്പിറ്റലിനടുത്ത്
  ഒരു ‘Cunnar Road ‘ - ൽ ( r - സൈലന്റാണിവിടെ ) ഒരു
  പട്ടാള ക്യാമ്പ് ഇന്ന്സ്ഥിതി ചെയ്യുന്നുണ്ട് ദയവ് ഇത്തരം വാക്കുകളുടെയൊക്കെ
  വിവർത്തനം ഇനി എന്നോട് ചോദിക്കരുത് കേട്ടോ ഭായ് ,എനിക്കാണെങ്കിൽ ഉച്ചാരണത്തിൽ
  വലിയ പാണ്ഡിത്യമില്ലതാനും ...!

  ReplyDelete
  Replies
  1. എന്റെ വിനുവേട്ടാ
   "ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി" - ലൊ ലതേ ലവന്റെ മകന്‍ തന്നെ.. അന്നു പിറന്ന ഉണ്ണി (പയ്യന്റെ പേരു കോര്‍ , ഫുള്‍ നെയിം കോര്‍കോരന്‍)

   മിഡിൾ സെക്സ് (ശ്ശോ.. ഈ ബിലാത്തിന്റെ ഒരു കാര്യം...R സൈലന്റാവാതെ എന്തു ചെയ്യും..)

   Delete
  2. ഞാനൊന്നും ചോദിച്ചിട്ടുമില്ല... മുരളിഭായ് ഒന്നും പറഞ്ഞിട്ടുമില്ല... ഞാൻ മാവിലായിക്കാരനാ...

   Delete
  3. Bilaathiyilulla itharam sthalangale aspadhamaakki oru post ezhuthikoode Muraliyettaa.. arinjirikkamallo ennu karuthi chodhichathane..

   (innale Payyannuril standil ninnum purappedunna oru busil sthalapperu ingane ezhuthirikkunnu - KUNDIAM.. avidatheppole ivideyum enthenkilumokke silent aayal..?)

   Delete
  4. എം.സി റോഡിലൂടെ തിരുവനന്തപുരത്തേക്ക് പോകുമ്പോൾ തെക്കൻ ജില്ലകളിലൊന്നിൽ എവിടെയോ വച്ച് ഒരു ബോർഡിൽ സ്ഥലപ്പേർ എഴുതിവച്ചിരിക്കുന്നത് കണ്ടു - “മാന്തുക” ... ചിരി അടക്കാനായില്ല... അടുത്ത വെക്കേഷനിൽ അതിന്റെ ഫോട്ടോ എടുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്... :)

   Delete
  5. അടുത്ത വെക്കേഷനു മുന്പ് ആരും ആ ബോര്‍ഡ് മാന്തിക്കൊണ്ടു പോയില്ലെങ്കില്‍!!!

   ല്ലേ? :)

   Delete
  6. ദാ ദിതു കൂടി ഒന്ന് കണ്ടു നോക്കൂ

   Delete
  7. 'മാന്തുക' പന്തളത്തിനു അടുത്താണ്.
   ഹും ഞങ്ങടെ നാടിനെ കുറ്റം പറഞ്ഞു കളിക്കുവാ അല്ലെ. ഇതൊന്നും ശെരിയല്ല കേട്ടോ.

   Delete
  8. Athe, Panthalathinu aduthulla aa boardil palavattan njan manthiyittullatha.. foto adutha aazhcha thanne ethichu tharam.. :)

   Delete
  9. മുകളിലുള്ള ആ ലിങ്കില്‍ പോയി നോക്കൂ ജിമ്മിച്ചാ...

   URINE - Rs: 2.00
   TOILET - Rs: 2.00
   BOTH - Rs: 5.00

   എന്തു തോന്നുന്നു???

   Delete
  10. Randum koode onnich eduthal nashtamanu alle.. :P

   Delete
 14. Awaiting for the next part soon.............

  ReplyDelete
  Replies
  1. അങ്ങനെ പറഞ്ഞാലെങ്ങനെയാ..?
   ഈ പോസ്റ്റിനെക്കുറിച്ചും വല്ലോം പറഞ്ഞിട്ട് പോ...

   Delete
  2. അത് ശരിയാണല്ലോ അഭി... അങ്ങനെയങ്ങ് പോയാലോ...?

   Delete
 15. അങ്ങനെ സര്‍ ചര്‍ച്ചില്‍ രംഗത്തെത്തി. ചിത്രം തെളിഞ്ഞുവരുന്നു.

  ReplyDelete
  Replies
  1. Dhande, kalakariyude manassil ethaando thelinju thudangiyennu..

   Delete
  2. കുടിക്കുമെങ്കിൽ കുറച്ച് കരിമ്പിൻ ജ്യൂസ് എടുക്കാമായിരുന്നു അല്ലേ സുകന്യാജീ...? :)

   Delete
  3. ദേ പിന്നേം കരിമ്പിന്‍ ജ്യൂസ്! ഇത് ജിമ്മിച്ചനേം കൊണ്ടേ പോകൂ

   [അതു പോലെ അന്നത്തെ ആ അനുഭവത്തിനു ശേഷം സുകന്യേച്ചിയ്ക്ക് കരിമ്പിന്‍ ജ്യൂസ് കാണുന്നതേ അലര്‍ജിയായിക്കാണണം]

   Delete
  4. Aa karimb juice-nte saanidhyam ozhivaakkan Sukanyechi vere sthalathek tranfer medichu poyi ennaanu ariyan kazhinjath.. !!

   Delete
  5. അതെയതെ. കോട്ടമൈതാനം നിറയെ കരിമ്പ്‌ ജ്യൂസ്‌ ആ.....അല്ല. കരിക്കാണ്. ;)

   Delete
 16. ambambo... aaraa ith? aarude ochhaya ee kettath? ente muttidikkunnu... saippine kandappo sarikkum kavaathu marannu... baakki vayikkan kathirikkunnu.. ketto..

  ReplyDelete
 17. ഇഷ്ടം ആയി എപ്പിസോഡ്, വിൻസ്റ്റൻ ചർച്ചിൽ അവസാനം അവതരിപ്പിച്ച രീതി കലക്കി കാലു തൊട്ടു ആ ഷോട്ട് കാണിക്കും എന്ന് തോന്നിപ്പിച്ചു നന്നായി

  ReplyDelete
 18. ദൈവമെ!!!!!ബ്രിട്ടീഷുകാരന്റെ പ്രധാനമന്ത്രി എത്തിയല്ലോ!!!

  ReplyDelete
  Replies
  1. അതെ.. എന്താകുമെന്ന് നോക്കാം...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...