Sunday, March 2, 2014

ഈഗിൾ ഹാസ് ലാന്റഡ് – 118



അവളെ തള്ളി മാറ്റിയിട്ട് ഡെവ്‌ലിൻ ഷെൽഫിനരികിൽ ചെന്ന് ബുഷ്‌മിൽ ബോട്ട്‌ലും ഒരു ഗ്ലാസും എടുത്തു.

“നീ വിചാരിക്കുന്നത് പോലെയല്ല മോളീ” അദ്ദേഹം നിഷേധാർത്ഥത്തിൽ തലയാട്ടി. “നീ ഒരിക്കലും ഇതിന്റെ ഭാഗമാകേണ്ടവളായിരുന്നില്ല കരളേ അങ്ങനെ സംഭവിച്ചു പോയതാണ്

“രാജ്യദ്രോഹിയാണ് നിങ്ങൾ…!” അവൾ ചീറി.

“മോളീ നീയൊന്ന് മനസ്സിലാക്കണം ഞാനൊരു ഐറിഷ്‌കാരനാണ് ഒരു ഫ്രഞ്ചുകാരൻ ജർമ്മൻ‌കാരനിൽ നിന്നെന്ന പോലെ വ്യത്യസ്ഥരാണ് ഞാനും നീയും ഞാനൊരു വിദേശിയാണ് അല്പം ഉച്ചാരണ വൈവിദ്ധ്യത്തോടെയാണെങ്കിലും നാം ഇരുവരും സംസാരിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് കരുതി നാം ഇരുവരും ഒരേ ഭാഗത്താണെന്ന് കരുതരുത് നിങ്ങൾ ബ്രിട്ടീഷുകാർ എന്നാണിതൊക്കെ പഠിക്കുക?” അല്പം നീരസത്തോടെ ഡെവ്‌ലിൻ ചോദിച്ചു.

“രാജ്യദ്രോഹി…!” അത് ആവർത്തിക്കുമ്പോൾ അവളുടെ കണ്ണുകളിൽ അനിശ്ചിതാവസ്ഥ നിഴലിച്ചു കാണാമായിരുന്നു.

ഡെവ്‌ലിന്റെ മുഖം വിളറി.  വികാര വിക്ഷോഭത്താൽ അദ്ദേഹത്തിന്റെ നീലക്കണ്ണുകൾ ഒന്നു കൂടി നീലച്ചു. ചുണ്ടിന് താഴെ താടിയെല്ല് വിറയ്ക്കുന്നത് പോലെ തോന്നി.  “രാജ്യദ്രോഹി എന്ന് പറയാൻ പറ്റില്ല മോളീ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയിലെ സൈനികനാണ് ഞാൻ നീ നിന്റെ രാജ്യത്തെ സ്നേഹിക്കുന്നത് പോലെ ഞാൻ എന്റെ രാജ്യത്തെയും സ്നേഹിക്കുന്നു സേവിക്കുന്നു

അദ്ദേഹത്തെ കൊല്ലുവാനുള്ള ദ്വേഷ്യമുണ്ടായിരുന്നു അവൾക്ക്. അതിനുള്ള ആയുധവും അവളുടെ കൈവശമുണ്ടായിരുന്നു. എങ്കിലും എന്തോ ഒന്ന് അവളെ അതിൽ നിന്നും തടഞ്ഞു.

“നിങ്ങൾക്കും നിങ്ങളുടെ സ്നേഹിതൻ സ്റ്റെയ്നർക്കും അവരവരുടേതായ കാരണങ്ങളുണ്ടായിരിക്കാം എന്തായാലും സ്റ്റെയ്നറുടെ കാര്യം ഇതിനോടകം കഴിഞ്ഞിട്ടുണ്ടാകും അല്ലെങ്കിൽ അധികം താമസമുണ്ടാകില്ല അതിന് അടുത്തത് നിങ്ങളുടെ ഊഴമാണ്” അവൾ പറഞ്ഞു.

“എന്താണ് നീ ഈ പറയുന്നത് ?!”

“സ്റ്റെയ്നറും സംഘവും കൂടി ഫാദർ വെറേക്കറെയും ജോർജ്ജ് വൈൽഡിനെയും കൊണ്ട് വന്നപ്പോൾ ഞാനും പമേലയും ദേവാലയത്തിനുള്ളിലുണ്ടായിരുന്നു അവർ പറഞ്ഞതെല്ലാം ഞങ്ങൾ ഒളിച്ചിരുന്ന് കേട്ടു. വിവരങ്ങൾ അമേരിക്കൻ റെയ്ഞ്ചേഴ്സിനെ ധരിപ്പിക്കാനായി പമേല അപ്പോൾ തന്നെ മെൽറ്റ്‌ഹാമിലേക്ക് പോയിട്ടുണ്ട്

ഡെവ്‌ലിൻ അവളെ കടന്നു പിടിച്ചു.  “എപ്പോഴായിരുന്നു അത്?”

“യൂ ഗോ റ്റു ഹെൽ…!

“ഡാംൻ യൂ…!  റ്റെൽ മീ” ഡെവ്‌ലിൻ അവളെ പിടിച്ച് ഉലച്ചു.

“ഇതിനോടകം അവർ ദേവാലയത്തിൽ എത്തിയിട്ടുണ്ടാകണം കാറ്റിന്റെ ദിശ അനുകൂലമാണെങ്കിൽ നിങ്ങൾക്ക് വെടിയൊച്ച കേൾക്കുവാൻ സാധിക്കും അതുകൊണ്ട് ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന മോഹം വേണ്ട കിട്ടിയ അവസരത്തിൽ രക്ഷപെടാനുള്ള വല്ല വഴിയും നോക്കുക എന്നതാണ് നിങ്ങളുടെ മുന്നിലുള്ള ഏക മാർഗ്ഗം

ഡെവ്‌ലിൻ അവളുടെ മേലുള്ള പിടി അയച്ചു.  “അതേ ഭൂരിഭാഗം പേരും അതേ ചെയ്യൂ പക്ഷേ, മോളീ ഞാൻ ഒരിക്കലും ആ ഗണത്തിൽ പെട്ടവനല്ല

അദ്ദേഹം തന്റെ ക്യാപ്പും കണ്ണടയും എടുത്ത് അണിഞ്ഞു. പിന്നെ ട്രെഞ്ച് കോട്ട് എടുത്ത് ധരിച്ച് അതിന്റെ ബെൽറ്റ് മുറുക്കി. ശേഷം നെരിപ്പോടിനരികിൽ ചെന്ന് വിറക് കൂട്ടത്തിന് പിന്നിൽ സൂക്ഷിച്ചിരുന്ന പഴയ ന്യൂസ് പേപ്പറുകളുടെ കൂമ്പാരത്തിൽ കൈയിട്ട് എന്തോ തിരഞ്ഞു. റിട്ടർ ന്യുമാൻ ഏൽപ്പിച്ചിരുന്ന രണ്ട് ഹാന്റ് ഗ്രനേഡുകൾ ആയിരുന്നു അവിടെ സൂക്ഷിച്ചിരുന്നത്. ശ്രദ്ധാപൂർവ്വം അതെടുത്ത് അദ്ദേഹം ട്രെഞ്ച് കോട്ടിന്റെ ഫ്രണ്ട് പോക്കറ്റിൽ നിക്ഷേപിച്ചു. മോസർ റിവോൾവർ വലത് പോക്കറ്റിൽ തിരുകിയതിന് ശേഷം സ്റ്റെൻ ഗൺ എടുത്ത് ചുമലിലൂടെയിട്ട് അതിന്റെ ബെൽറ്റ് ലൂസാക്കി അത്യാവശ്യ ഘട്ടങ്ങളിൽ ഒറ്റ കൈ കൊണ്ട് തന്നെ പ്രവർത്തിപ്പിക്കാവുന്ന വിധം അരയുടെ ലെവലിൽ അഡ്‌ജസ്റ്റ് ചെയ്തു.

“എങ്ങോട്ടാണ് നിങ്ങളിപ്പോൾ പോകുന്നത്?” മോളി ചോദിച്ചു.

“മരണത്തിന്റെ താഴ്വരയിലേക്ക് മോളീ എന്റെ പ്രിയതമേ  അദ്ദേഹം ബുഷ്‌മില്ലിന്റെ കുപ്പിയെടുത്ത് ഗ്ലാസിലേക്ക് പകർന്നു.

അവിശ്വസനീയതയോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ നോക്കി അദ്ദേഹം തുടർന്നു. “നിരാലംബമായ അവസ്ഥയിൽ പരാജയം ഏറ്റുവാങ്ങുവാൻ സ്റ്റെയ്നറെ വിട്ടിട്ട് ഞാൻ രക്ഷപെടാൻ തുനിയുമെന്ന് നീ കരുതുന്നുണ്ടോ?” നിഷേധാർത്ഥത്തിൽ ഡെവ്‌ലിൻ തലയാട്ടി. “എന്റെ മോളീ ഞാൻ കരുതിയത് അല്പമെങ്കിലും നീ എന്നെ മനസ്സിലാക്കിയിട്ടുണ്ടെന്നായിരുന്നു

“പക്ഷേ, ഇപ്പോൾ അങ്ങോട്ട് പോയാൽ ശരിയാവില്ല അവളുടെ സ്വരത്തിൽ പരിഭ്രാന്തി പ്രകടമായിരുന്നു. “ലിയാം ഒരു നിമിഷം പോലും അവർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ നിങ്ങൾക്ക് കഴിയില്ല” അവൾ അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു.

“പക്ഷേ, പ്രിയേ, എനിക്ക് പോയേ തീരൂ” ആ അധരങ്ങളിൽ ഊഷ്മളമായ ഒരു ചുംബനം നൽകിയിട്ട് അദ്ദേഹം അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി. വാതിലിന് നേർക്ക് നീങ്ങവേ ഒന്ന് നിന്നിട്ട് അദ്ദേഹം തുടർന്നു. “എനിക്ക് അർഹതയുണ്ടോ എന്നറിയില്ല എങ്കിലും എനിക്ക് പറയാനുള്ളതെല്ലാം ഞാൻ എഴുതിയിട്ടുണ്ട് അധികമൊന്നുമില്ല നിനക്ക് താല്പര്യമുണ്ടെങ്കിൽ വായിക്കാം അതാ അവിടെ വിളക്കിനടുത്ത് ആ കത്ത് വച്ചിട്ടുണ്ട്

കതക് വലിച്ച് തുറന്ന് ഒരു കൊടുങ്കാറ്റ് കണക്കെ ഡെവ്‌ലിൻ പുറത്തേക്ക് കുതിച്ചു. എന്ത് ചെയ്യണം എന്നറിയാതെ മിന്നലേറ്റവളെപ്പോലെ മോളി മരവിച്ച് നിന്നു. ഡെവ്‌ലിന്റെ മോട്ടോർ സൈക്കിളിന്റെ എൻ‌ജിന് ജീവൻ വയ്ക്കുന്നതും ദൂരേയ്ക്ക് പാഞ്ഞകലുന്നതും മറ്റേതോ ലോകത്തിൽ നിന്ന് എന്നത് പോലെ അവൾ കേട്ടു.

ആ കത്ത് അവിടെത്തന്നെയുണ്ടായിരുന്നു. വിറയ്ക്കുന്ന കരങ്ങളാൽ അതെടുത്ത് അവൾ തുറന്നു. അതിൽ ഇപ്രകാരം കുറിച്ചിരുന്നു...   

മോളീ എന്റെ പ്രേമഭാജനമേ ഏതോ ഒരു മഹാൻ ഒരിക്കൽ പറഞ്ഞത് പോലെ വലിയൊരു മാറ്റമാണ് എനിക്ക് സംഭവിച്ചിരിക്കുന്നത് ഇതുപോലൊരു മാറ്റം ഇനിയെന്റെ ജീവിതത്തിൽ ഉണ്ടാകുമെന്നും തോന്നുന്നില്ല ഒരു പ്രത്യേക ദൌത്യത്തിന്റെ ഭാഗമായാണ് ഞാൻ നോർഫോക്കിൽ എത്തിയത് അല്ലാതെ അത്ര വലിയ സുന്ദരി എന്നൊന്നും വിശേഷിപ്പിക്കാനാവാത്ത ഒരു കർഷക പെൺകൊടിയുമായി എന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പ്രണയത്തിൽ ഏർപ്പെടുവാനായിരുന്നില്ല... ഞാനത് മറക്കാൻ പാടില്ലായിരുന്നുഎന്റെ ഏറ്റവും നീചമായ രൂപം ഒരു പക്ഷേ നീ ഇപ്പോഴേക്കും മനസ്സിലാക്കിയിട്ടുണ്ടാവും അക്കാര്യത്തെക്കുറിച്ച് ഇനി ഓർമ്മിക്കാതിരിക്കുവാൻ ശ്രമിക്കുക നിന്നെ ഉപേക്ഷിച്ച് പോകുക എന്നത് ഏറ്റവും വലിയ ശിക്ഷയാണെന്നറിയാം അത് അവിടം കൊണ്ട് അവസാനിക്കട്ടെ ഞങ്ങൾ അയർലണ്ട്‌കാരുടെ ഒരു പഴഞ്ചൊല്ലിൽ പറയാറുള്ളത് പോലെ, നാം ഇരുവരും ആ ദിനങ്ങൾ ശരിക്കും അറിഞ്ഞു അനുഭവിച്ചു സ്നേഹത്തോടെ ലിയാം

കണ്ണീർ കണങ്ങളാൽ കത്തിലെ വരികൾ അവ്യക്തമാകുന്നത് പോലെ തോന്നി അവൾക്ക്. കത്ത് മടക്കി പോക്കറ്റിൽ തിരുകിയിട്ട് അവൾ പുറത്തേക്ക് ഓടി. വളയത്തിൽ ബന്ധിച്ചിരുന്ന കുതിരയുടെ കെട്ടഴിച്ച് അതിന്റെ പുറത്ത് ചാടിക്കയറി അവൾ അതിനെയും കൊണ്ട് മുന്നോട്ട് കുതിച്ചു. ടാറിട്ട റോഡിന്റെ അറ്റത്ത് എത്തിയതും ഏറ്റവും കുറഞ്ഞ ദൂരം കൊണ്ട് എത്തുവാനായി റോഡരികിലെ മുൾ‌വേലിയുടെ മുകളിലൂടെ കുതിരയെ ചാടിച്ച് പാടത്തിന് നടുവിലൂടെ അവൾ ഗ്രാമത്തിലേക്ക് പാഞ്ഞു. 


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

33 comments:

  1. മോളിയുടെ മനസ്സ് ഉലയുന്നുവോ...? ഡെവ്‌ലിനെ വെറുക്കുവാൻ ശ്രമിച്ചിട്ടും അവൾക്കാവുന്നില്ല...

    ReplyDelete
  2. പ്രേമത്തിന്റെ കാഠിന്യം എത്ര ഭയങ്കരം... അസ്തിയിൽ പിടിച്ച പ്രേമം എന്നു പറയുന്നതു പോലെ.. അവസാനമായപ്പോൾ ഡെവ്‌ലിനും ഒന്നു പതറിയോയെന്നൊരു സംശയം. രാജ്യസ്നേഹമുള്ള കറ തീർന്ന ഒരു പട്ടാളക്കാരന്റെ കടമ എല്ലാത്തിനും മുന്നിലെന്ന് തിരിച്ചറിഞ്ഞ ആ പട്ടാളക്കാരന് എന്റെ സല്യൂട്ട്..!

    ReplyDelete
    Replies
    1. അതെ അശോകൻ മാഷേ... ഡെവ്‌ലിന്റെ മനസ്സിലും ഒരു വിങ്ങൽ...

      Delete
  3. യുദ്ധവും പ്രേമവും........മനുഷ്യന്റെ അടിത്തറയിളക്കുന്ന രണ്ടു കാര്യങ്ങള്‍.
    ഒന്നിച്ചുവന്നാല്‍ പാവങ്ങള്‍ എന്തുചെയ്യും!!

    ReplyDelete
    Replies
    1. സ്നേഹമാണഖില സാരമൂഴിയിൽ... അതിരുകളെല്ലാം മനുഷ്യർ തീർത്തതല്ലേ...

      Delete
  4. Aathmarthamaya pranayathinte theevratha vyakthamaakkunna rangangal..

    ReplyDelete
    Replies
    1. അത് വ്യക്തമായി അനുഭവപ്പെട്ടുവല്ലേ?

      Delete
    2. Pinneyallaathe.. :) athokke manassilakkan MA vare padikkenda kariamonnumillallo.. :P

      Delete
  5. മോളിയുടെ മനസ്സ് ഉലയുന്നുവോ...

    ReplyDelete
  6. ഏറ്റുമുട്ടലുകള്‍ക്കിടയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും പ്രണയം മനോഹരമാക്കിയ ഒരദ്ധ്യായം ...

    "“അതേ… ഭൂരിഭാഗം പേരും അതേ ചെയ്യൂ… പക്ഷേ, മോളീ… ഞാൻ ഒരിക്കലും ആ ഗണത്തിൽ പെട്ടവനല്ല…”"

    പിന്നെ... ദാ ദിതാണല്ലോ മ്മടെ ഡെ‌വ്‌ലിച്ചായനോട് നമുക്കിത്ര ഇഷ്ടം!

    ReplyDelete
    Replies
    1. ഡെവ്‌ലിനാകാൻ ഒരു വിളിയുടെ വിളിപ്പാടകലെ ചിലരൊക്കെ ഇവിടെ കാത്തുകെട്ടി കിടക്കുന്നുണ്ട്... മറക്കണ്ട... :)

      Delete
    2. Nummade mollykkuttiyum angane thanne.. puliyeppole vanna pennu achayane kandapol pedamaan aayille.. :)

      Delete
  7. >>മോളിയുടെ മനസ്സ് ഉലയുന്നുവോ...? ഡെവ്‌ലിനെ വെറുക്കുവാൻ ശ്രമിച്ചിട്ടും അവൾക്കാവുന്നില്ല..
    അദ്ദേഹത്തെ കൊല്ലുവാനുള്ള ദ്വേഷ്യമുണ്ടായിരുന്നു അവൾക്ക്. അതിനുള്ള ആയുധവും അവളുടെ കൈവശമുണ്ടായിരുന്നു. എങ്കിലും എന്തോ ഒന്ന് അവളെ അതിൽ നിന്നും തടഞ്ഞു.>>

    എന്തായിരിക്കാം ആ രഹസ്യം!!
    കാത്തിരുന്നു കാണാം അല്ലെ മാഷേ !
    ആശംസകൾ

    ReplyDelete
    Replies
    1. രഹസ്യം...? മൂന്നേ മൂന്നക്ഷരം... പ്രണയം...

      Delete
  8. paavam Molly...."devil'inum
    premathinum idayil....
    getting more anxious to read..

    ReplyDelete
    Replies
    1. ആകാംക്ഷയോടെ വായന തുടരുവാൻ സാധിക്കുന്നു എന്നറിയുമ്പോൾ ആഹ്ലാദം വിൻസന്റ് മാഷേ...

      Delete
  9. മോളിയുടെ മനസ്സ് ഉലയുമോ ?...

    ReplyDelete
  10. ഡെവ്‌ലിൻ എന്ന കാമുകനെ ഡെവ്‌ലിൻ എന്ന പട്ടാളക്കാരൻ തോൽപ്പിച്ചു. പാവം മോളി.

    ReplyDelete
  11. മോളിക്കും ഡെവ്‌ലിനും വേണ്ടി ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു.
    പിരിയാതിനി വയ്യ. പിരിയാനും വയ്യ.

    ReplyDelete
    Replies
    1. എന്റെ സൂര്യൻ... എരിഞ്ഞടങ്ങുമീ....
      സന്ധ്യതൻ സ്വർണ്ണമേടയിൽ...
      വേർപെടുമിണപ്പക്ഷി തൻ...
      വേണുനാദമായ്....

      Delete
  12. എനിക്കിഷ്ടപ്പെട്ടില്ല..

    ReplyDelete
    Replies
    1. എന്ത്? ഈ ലക്കമോ അതോ സുകന്യാജിയുടെ പാട്ടോ?

      Delete

    2. ലെവള്‍ക്കിനിയും മതിയായില്ലേ...
      ഇനിയെങ്കിലും ലെവനെ ഉപേക്ഷിച്ചു വരൂന്ന് വിചാരിച്ചിക്കുന്നു നുമ്മ..
      യെവിടുന്ന്...
      നമ്മളില്ലേ...ഇനിയൊന്നിനും.. (രാജമാണിക്യം..)

      Delete
    3. ശ്ശേ! ഉണ്ടാപ്രിച്ചായന്‍ ഡെസ്പായി!

      Delete
  13. അല്ലാ എന്നോടൊപ്പം
    ഒരുപാട് പേർ ഇവിടെ മിസ്സ്ങ്ങ് ആണല്ലോ...?

    ReplyDelete
    Replies
    1. പലരും മടിയന്മാരായി തുടങ്ങി മുരളിഭായ്...

      Delete
  14. എന്‍റെ ഹൃദയം തകര്‍ന്നു...

    ReplyDelete
  15. വിനുവേട്ടാാാാ!!!!!!!



    ഒരു സിനിമ കാണുന്ന ഫീൽ!!!

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...