Sunday, March 9, 2014

ഈഗിൾ ഹാസ് ലാന്റഡ് – 119



അരുവിയ്ക്ക് കുറുകെയുള്ള പാലത്തിന്റെ മതിലിൽ കയറി ഇരുന്ന് ഓട്ടോ ബ്രാൺ‌ഡ്റ്റ് ഒരു സിഗരറ്റിന് തീ കൊളുത്തി. തികഞ്ഞ നിസ്സംഗതയായിരുന്നു അയാളുടെ മനസ്സിലപ്പോൾ.

“എന്താണ് ഇനി നാം ചെയ്യേണ്ടത്? ദൌത്യം വിജയിക്കുവാനുള്ള വല്ല സാദ്ധ്യതയുമുണ്ടോ…? അതോ എല്ലാം ഉപേക്ഷിച്ച് രക്ഷപെടുവാൻ നോക്കണോ?”  ബ്രാൺ‌ഡ്റ്റ് ചോദിച്ചു.

“എങ്ങോട്ട് രക്ഷപെടാൻ?”  റിട്ടർ ന്യുമാൻ വാച്ചിലേക്ക് നോക്കി. “അഞ്ച് മണിയാവാൻ ഇരുപത് മിനിറ്റ് കൂടിയുണ്ട്  ഏറി വന്നാൽ ആറരയോടെ ഇരുട്ട് വീഴും അത് വരെ പിടിച്ച് നിൽക്കാൻ കഴിയുമെങ്കിൽ നമുക്ക് രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് ഇരുട്ടിന്റെ മറവിൽ ഹോബ്സ് എന്റിന് നേർക്ക് നീങ്ങാം ഒരു പക്ഷേ, ചിലർക്കെങ്കിലും നമ്മെ പിക്ക് ചെയ്യാൻ വരുന്ന E-ബോട്ടിൽ കയറിപ്പറ്റാൻ കഴിഞ്ഞേക്കും 

“കേണൽ സ്റ്റെയ്നറുടെ മനസ്സിൽ വേറെ എന്തെങ്കിലും ആശയം ഉണ്ടെങ്കിലോ?” സർജന്റ് ആൾട്ട്മാൻ സംശയം പ്രകടിപ്പിച്ചു.

“ശരിയാണ്” ബ്രാൺ‌ഡ്റ്റ് തല കുലുക്കി. “പക്ഷേ, അദ്ദേഹം ഇപ്പോൾ നമ്മുടെയൊപ്പം ഇല്ലല്ലോ എന്റെ മനസ്സിൽ തോന്നുന്നത് ഒരു ഏറ്റുമുട്ടലിന് തയ്യാറായി ഇരിക്കുന്നതായിരിക്കും നല്ലതെന്നാണ്

“അവിടെയാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഓർമ്മിക്കേണ്ടത്” റിട്ടർ ന്യുമാൻ പറഞ്ഞു. “ജർമ്മൻ സൈനികർ എന്ന ലേബലിൽ ആയിരിക്കണം നാം പൊരുതേണ്ടത് തുടക്കത്തിലേ  അക്കാര്യം വളരെ വ്യക്തമായി സൂചിപ്പിച്ചിരുന്നു നമ്മുടെ പ്രച്ഛന്നവേഷം അഴിച്ച് വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്

തന്റെ ചുവന്ന ക്യാപ്പും ജമ്പ് ജാക്കറ്റും അദ്ദേഹം അഴിച്ച് മാറ്റിയതോടെ അതിനടിയിൽ ധരിച്ചിരുന്ന ജർമ്മൻ പാരാട്രൂപ്പേഴ്സിന്റെ യൂണിഫോമായ ഫ്ലീഗർബ്ലൂസ് പ്രത്യക്ഷമായി. ട്രൌസേഴ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ലുഫ്ത്‌വെയ്ഫ് സൈഡ് ക്യാപ്പ് എടുത്ത് ധരിച്ച് അതിന്റെ ആംഗിൾ അഡ്‌ജസ്റ്റ് ചെയ്തു.

“അപ്പോൾ പറഞ്ഞത് പോലെ എല്ലാവരും വേഷം മാറ്റുക നമുക്ക് മൂവ് ചെയ്യേണ്ട സമയമായിരിക്കുന്നു  അദ്ദേഹം ബ്രാൺ‌ഡ്റ്റിനോടും ആൾട്ട്മാനോടും പറഞ്ഞു.

തന്റെ ബെഡ്‌റൂമിന്റെ ജാലകത്തിലൂടെ ആ രംഗം വീക്ഷിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ജോവന്ന ഗ്രേ. ജർമ്മൻ യൂണിഫോമിൽ റിട്ടർ ന്യുമാനെ കണ്ടതും അവരുടെ ദേഹമാകെ ഒരു വിറയൽ അനുഭവപ്പെടുന്നത് പോലെ തോന്നി. പോസ്റ്റ് ഓഫീസിലേക്ക് നീങ്ങിയ ആൾട്ട്മാൻ അല്പനേരത്തിനകം ടെർണറെയും കൂട്ടി പുറത്ത് വന്നു. പിന്നെ അയാളെയും കൊണ്ട് പാലം കടന്ന് കുന്നിൻ‌മുകളിലെ ദേവാലയത്തിന് നേർക്ക് നടന്നു.

വല്ലാത്തൊരു സന്നിഗ്ദ്ധാവസ്ഥയിലായിരുന്നു റിട്ടർ ന്യുമാൻ. സാധാരണ നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ ഒരു സത്വര പിന്മാറ്റത്തിന് ഓർഡർ കൊടുക്കുമായിരുന്നു അദ്ദേഹം. പക്ഷേ, ഇതിപ്പോൾ താൻ നേരത്തെ ബ്രാൺ‌ഡ്റ്റിനോട് ചോദിച്ചത് പോലെ  എങ്ങോട്ട് പിന്മാറും? ദേവാലയത്തിൽ തടവിൽ ഇട്ടിരിക്കുന്നവരെയും മൊത്തം ഗ്രാമത്തെയും തന്നെ നിയന്ത്രിക്കാൻ താനടക്കം വെറും പന്ത്രണ്ട് പേർ !  പരാജയം സുനിശ്ചിതമായ അവസ്ഥപക്ഷേ, സ്റ്റെയ്നർ അടുത്തുണ്ടായിരുന്നെങ്കിൽ ഇങ്ങനെയായിരുന്നിരിക്കും പറയുക ആൽബർട്ട് കനാൽ ഓപ്പറേഷനും ഇബാൻ ഇമായേൽ ഓപ്പറേഷനും ഇങ്ങനെ തന്നെയായിരുന്നില്ലേ  എന്ന് വർഷങ്ങളായി സ്റ്റെയ്നറുടെ ഒപ്പം പ്രവർത്തിച്ചുകൊണ്ടിരിക്കുകയല്ലേ താൻ

സ്റ്റെയ്നറെ ലഭിക്കുമോ എന്നറിയാൻ അദ്ദേഹം ഫീൽഡ് ടെലിഫോൺ എടുത്ത് ഇംഗ്ലീഷിൽ വിളിച്ചു നോക്കി.

“കം ഇൻ ഈഗിൾ വൺ ദിസ് ഈസ് ഈഗിൾ റ്റൂ...”

പക്ഷേ, യാതൊരു പ്രതികരണവുമുണ്ടായില്ല അപ്പുറത്ത്. പാലത്തിനരികിലെ ഷെൽട്ടറിൽ കമിഴ്ന്ന് കിടക്കുന്ന ഹേഗലിന് അദ്ദേഹം ഫോൺ കൈമാറി. മതിലിനോട് ചേർന്നുള്ള ഡ്രെയ്നേജ് ഹോളിലൂടെ പീരങ്കിയുടെ ചെറുപതിപ്പായ ബ്രെൻ മെഷീൻ ഗണ്ണിന്റെ ബാരൽ പുറത്തേക്ക് കടത്തി നല്ലൊരു ഷൂട്ടിങ്ങ് റേഞ്ച് കവർ ചെയ്തുകൊണ്ടാണ് ഹേഗൽ കിടക്കുന്നത്. മെഷീൻ ഗണ്ണിന്റെ തിരകൾ ഒരു മാല കണക്കെ തൊട്ടടുത്ത് ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. അയാളും തന്റെ ചുവന്ന ക്യാപ്പും ജമ്പ് ജാക്കറ്റും മാറ്റിയിട്ട് ജർമ്മൻ യൂണിഫോമിൽ ആയിരുന്നു.

“അദ്ദേഹത്തെ കിട്ടുന്നില്ല അല്ലേ ഹെർ ഓബർലെഫ്റ്റ്നന്റ്?” ഹേഗൽ ചോദിച്ചു. അടുത്ത നിമിഷം അയാൾ ശ്രദ്ധാപൂർവ്വം ചെവിയോർത്തു. “ഒരു ജീപ്പാണെന്ന് തോന്നുന്നു ശബ്ദം കേൾക്കാനുണ്ട്

“അതേ പക്ഷേ, അത് വിപരീത ദിശയിൽ നിന്നാണല്ലോ…!” ഉത്ക്കണ്ഠയോടെ റിട്ടർ ന്യുമാൻ പറഞ്ഞു.

റിട്ടർ മതിൽ ചാടിക്കടന്ന് ഹേഗലിനരികിൽ ഒളിച്ചിരുന്ന് റോഡിലേക്ക് നോക്കി. ജോവന്ന ഗ്രേയുടെ കോട്ടേജിന് അരികിലെ വളവിലേക്ക് അടുക്കുന്ന ഒരു ജീപ്പാണ് അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടത്. അതിന്റെ റേഡിയോ ഏരിയലിൽ ഒരു വെള്ള കർച്ചീഫ് പാറിക്കളിക്കുന്നു. ജീപ്പിനുള്ളിലാകട്ടെ അതോടിക്കുന്ന വ്യക്തി മാത്രം. ഷെൽട്ടറിൽ നിന്നും പുറത്തിറങ്ങി റോഡിലേക്ക് കയറി ന്യുമാൻ ഇടുപ്പിൽ കൈ കുത്തി ആ വാഹനത്തിനായി കാത്ത് നിന്നു.

ഒരു ഏറ്റുമുട്ടലിന് തയ്യാറായിട്ടാണ് കേണൽ ഷഫ്റ്റോ എത്തിയതെങ്കിലും തലയിൽ ഹെൽമറ്റ് ധരിക്കുവാൻ അദ്ദേഹം തുനിഞ്ഞിരുന്നില്ല. സൈഡ് ക്യാപ്പ് ആയിരുന്നു അപ്പോഴും അദ്ദേഹം ധരിച്ചിരുന്നത്. ജീപ്പ് നിർത്തി പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ച് അല്പം സമയമെടുത്ത് അതിന് തീ കൊളുത്തിയതിന് ശേഷം ജീപ്പിൽ നിന്ന് പുറത്തിറങ്ങി മുന്നോട്ട് നടന്നു. റിട്ടർ ന്യുമാന്റെ ഒന്നോ രണ്ടോ വാര അടുത്ത് എത്തിയതും അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് ഷഫ്റ്റോ നിലയുറപ്പിച്ചു.

ഷഫ്റ്റോയുടെ യൂണിഫോമിലെ കോളർ ടാബ് ശ്രദ്ധിച്ച റിട്ടർ ന്യുമാൻ ആചാരപൂർവ്വം അദ്ദേഹത്തെ സല്യൂട്ട് ചെയ്തു.   “കേണൽ…?

പ്രത്യഭിവാദ്യം നൽകിയിട്ട് കേണൽ ഷഫ്റ്റോ, ന്യുമാന്റെ യൂണിഫോമിലെ ബാഡ്ജുകൾ എല്ലാം ശ്രദ്ധാപൂർവ്വം വിലയിരുത്തി. രണ്ട് അയേൺ ക്രോസ് ബാഡ്ജുകൾ, വിന്റർ വാർ റിബ്ബൺ, സിൽ‌വർ വൂണ്ട് ബാഡ്ജ്, ഗ്രൌണ്ട് ബാറ്റിലിലെ മികച്ച പ്രകടനത്തിനുള്ള കോംബാറ്റ് ബാഡ്ജ്, പാരാട്രൂപ്പേഴ്സ് ക്വാളിഫിക്കേഷൻ ബാഡ്ജ് തന്റെ മുന്നിൽ നിൽക്കുന്ന ഈ ചെറുപ്പക്കാരൻ കാണുന്നത് പോലെയല്ല, തികച്ചും പരിചയ സമ്പന്നനായ ഒരു യോദ്ധാവാണെന്ന് കേണൽ ഷഫ്റ്റോയ്ക്ക് ബോദ്ധ്യമായി.

“അഭിനയം നമുക്ക് മതിയാക്കാം ഹെർ ഓബർ‌ലെഫ്റ്റനന്റ് സ്റ്റെയ്നർ എവിടെയാണ്? അദ്ദേഹത്തോട് പറയൂ, ട്വന്റി ഫസ്റ്റ് സ്പെഷലിസ്റ്റ് റെയ്ഡിങ്ങ് ഫോഴ്സിന്റെ കമാൻഡർ കേണൽ റോബർട്ട്  ഇ. ഷഫ്റ്റോ കാണുവാൻ വന്നിരിക്കുന്നുവെന്ന്  ഷഫ്റ്റോ പറഞ്ഞു.

“ഐ ആം ഇൻ ചാർജ് ഹിയർ, ഹെർ ഓബർസ്റ്റ് യൂ മസ്റ്റ് ഡീൽ വിത്ത് മീ” റിട്ടർ ന്യുമാൻ സ്ഫുടതയുള്ള ഇംഗ്ലീഷിൽ പറഞ്ഞു.

പാലത്തിന്റെ മതിലിലെ ദ്വാരത്തിലൂടെ തള്ളി നിൽക്കുന്ന ബ്രെൻ മെഷീൻ ഗണ്ണിന്റെ ബാരൽ ഷഫ്റ്റോയുടെ കണ്ണിൽ പെട്ടത് പെട്ടെന്നായിരുന്നു. അദ്ദേഹം തിരിഞ്ഞ് പോസ്റ്റ് ഓഫീസിലേക്കും അതിനടുത്തുള്ള സ്റ്റഡ്‌ലി ആംസിലേക്കും കണ്ണ് ഓടിച്ചു. സ്റ്റഡ്‌ലി ആംസിന്റെ ഒന്നാം നിലയിലെ രണ്ട് മുറികളുടെ ജാലകങ്ങൾ തുറന്ന് കിടക്കുന്നു.

“ഇനി എന്തെങ്കിലും അറിയേണ്ടതുണ്ടോ കേണൽ? അതോ കണ്ടിടത്തോളം കൊണ്ട് മതിയായോ?” ന്യുമാൻ വിനീത ഭാവത്തിൽ ചോദിച്ചു.

“സ്റ്റെയ്നർക്ക് എന്ത് സംഭവിച്ചു? നിങ്ങളെയെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടിയോ അദ്ദേഹം?” 

റിട്ടർ ന്യുമാൻ മൌനം പാലിച്ചു. ഷഫ്റ്റോ തന്റെ വാചക കസർത്ത് തുടർന്നു.

“ഓകെ സൺ നിങ്ങൾക്ക് കീഴിൽ എത്ര പേർ ഉണ്ടെന്ന് എനിക്ക് നന്നായിട്ടറിയാം എന്റെ ചുണക്കുട്ടികളെ ഇങ്ങോട്ട് വിളിച്ച് വരുത്തിയാൽ പത്ത് മിനിറ്റ് പോലും പിടിച്ച് നിൽക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഓർമ്മ വേണം അതിനാൽ പ്രായോഗികമായി ചിന്തിച്ച് തീരുമാനിക്കുക എന്തുകൊണ്ട് നിങ്ങൾക്ക് വെള്ള കർച്ചീഫ് ഉയർത്തി കീഴടങ്ങിക്കൂടാ?”

“സോ സോറി” ന്യുമാൻ പറഞ്ഞു. “ഇങ്ങോട്ട് പോരാനുള്ള തിരക്കിനിടയിൽ ഇന്നലെ ബാഗേജ് പാക്ക് ചെയ്തപ്പോൾ ഒരു വെള്ള കർച്ചീഫ് എടുത്ത് വയ്ക്കുന്ന കാര്യം മറന്നു പോയി

സിഗരറ്റിന്റെ തുമ്പത്തെ ചാരം ഷഫ്റ്റോ വിരൽ കൊണ്ട് തട്ടിക്കളഞ്ഞു. “വെറും പത്ത് മിനിറ്റ് അത്രയും സമയമേ നിങ്ങൾക്ക് തരാൻ കഴിയൂ എനിക്ക്  അതിനുള്ളിൽ കീഴടങ്ങാം അല്ലെങ്കിൽ എന്റെ ട്രൂപ്പുമായി ഏറ്റുമുട്ടി പരാജയമടയാം

“കേണൽ രണ്ടേ രണ്ട് മിനിറ്റ്... അത്രയും ഞാൻ തരാം” റിട്ടർ പറഞ്ഞു.  “എന്റെ കുട്ടികൾ വെടിയുതിർക്കുന്നതിന് മുമ്പ് വേണമെങ്കിൽ ഇവിടെ നിന്ന് രക്ഷപെട്ടോളൂ

മെഷീൻ ഗണ്ണുകൾ കോക്ക് ചെയ്യുന്ന സ്വരം കേട്ടതും ഷഫ്റ്റോ സ്റ്റഡ്‌ലി ആംസിന്റെ ജാലകത്തിലേക്ക് നോക്കി.

“ഓകെ സൺ നിങ്ങൾ ആവശ്യപ്പെട്ടത് പോലെ ഞാൻ പിൻ‌വാങ്ങുന്നു” ഷഫ്റ്റോ പറഞ്ഞു.

തന്റെ കൈയിലെ സിഗരറ്റ് താഴെയിട്ട് ചവിട്ടിയരച്ച ശേഷം അദ്ദേഹം ജീപ്പിനരികിൽ ചെന്ന് ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്നു. തിരികെ ഓടിച്ചു പോകവേ അദ്ദേഹം ഫീൽഡ് റേഡിയോയുടെ മൈക്ക് എടുത്തു.

“ദിസ് ഈസ് ഷുഗർ വൺ ട്വന്റി സെക്കൻഡ്സ് ആന്റ് കൌണ്ടിങ്ങ് നയൻ‌റ്റീൻ എയ്റ്റീൻ സെവൻറ്റീൻ...”

പന്ത്രണ്ട് എണ്ണുമ്പോഴേക്കും അദ്ദേഹം ജോവന്ന ഗ്രേയുടെ കോട്ടേജിന് മുന്നിലെത്തിക്കഴിഞ്ഞിരുന്നു. അടുത്ത രണ്ട് സെക്കന്റ് കഴിഞ്ഞതും അദ്ദേഹം റോഡിലെ വളവ് തിരിഞ്ഞ് അപ്രത്യക്ഷനായി.

തന്റെ കോട്ടേജിന് മുന്നിലൂടെ ജീപ്പ് ഓടിച്ച് പോകുന്ന ഷഫ്റ്റോയെ ബെഡ്‌റൂമിന്റെ ജാലകത്തിലൂടെ ജോവന്ന വീക്ഷിച്ചു. സ്റ്റഡി റൂമിലേക്ക് ഓടിച്ചെന്ന് കോണിപ്പടികൾ കയറി അവർ രഹസ്യ അറയുടെ വാതിൽ തുറന്ന് ഉള്ളിൽ കയറി ഡോർ ലോക്ക് ചെയ്തു. റേഡിയോയുടെ മുന്നിൽ ചെന്ന് ഇരുന്നിട്ട് വലിപ്പ് തുറന്ന് തന്റെ ല്യൂഗർ റിവോൾവർ എടുത്ത് പെട്ടെന്ന് എടുക്കാവുന്ന വിധം മേശപ്പുറത്ത് വച്ചു. എങ്ങനെയെന്നറിയില്ല, ഒട്ടും ഭയം തീണ്ടിയിരുന്നില്ല അപ്പോൾ അവരെ.  ഷെൽഫിൽ നിന്നും സ്കോച്ചിന്റെ കുപ്പിയെടുത്ത് ഗ്ലാസിലേക്ക് പകരവെ പുറത്ത് വെടിയൊച്ച മുഴങ്ങുവാൻ ആരംഭിച്ചു.     

      
(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

54 comments:

  1. സംഘട്ടനം ആരംഭിച്ചിരിക്കുന്നു...

    ReplyDelete
  2. സംഘട്ടനം ആരംഭിക്കട്ടെ!!

    ReplyDelete
    Replies
    1. അജിത്‌ഭായ് ഇംഗ്ലീഷുകാരുടെയൊപ്പമല്ലേ... അതുകൊണ്ടാ സംഘട്ടനം ആരംഭിക്കട്ടെ എന്ന് പറഞ്ഞത്... :(

      Delete
    2. അയ്യപ്പന്‍ കുയ്യപ്പന്‍....


      തേങ്ങാക്കള്ളന്മാരെയെല്ലം ഓടിച്ചു വിട്ടു അല്ലേ അജിത്തേട്ടാ..

      Delete
    3. പുകുപുകാ വെടി വരുമ്പോളാ, തേങ്ങയടിക്കാൻ നിൽക്കുന്നത്.. വലിച്ചുവിട്ടോ അജിത്തേട്ടാ.. :)

      Delete
  3. ഈ കാലമെല്ലാം കഴിഞ്ഞിട്ട് ഇപ്പഴാണ് ശ്രദ്ധിക്കുന്നത്: ജാക്ക് ഹിഗ്ഗിൻസിന്റെ ബെസ്റ്റ് സെല്ല്ലിങ്ങ് നോവലാണ്>>>> അതെന്താ ഈ സെല്ലലിംഗ്??

    ReplyDelete
    Replies
    1. ജാക്ക് ഹിഗ്ഗിൻസിന്റെ ഏറ്റവുമധികം വിൽക്കപ്പെടുന്ന നോവൽ എന്ന അർത്ഥത്തിലാണ് അജിത്‌ഭായ്...

      Delete
    2. അയിന് സെല്ലിംഗ് പോരേന്നല്ലേ ഞാന്‍ ചോയ്ച്ചുള്ളൂ. ചുമ്മാ ഒരു “ലീ“ ഒന്നും കൊടുക്കണ്ടാട്ടൊ!!

      Delete
    3. ഹെര്‍ ഓബസ്റ്റ് വിനുവേട്ടനു ഒരു ചൈനീസ് ചായ് വുണ്ട്...വിനുവേട്ടന്‍ ലീ

      Delete
    4. ഇതിപ്പോ എവിടെയാ ഈ ‘സെല്ലലിംഗ്’?? വിനുവേട്ടൻ അത് തന്ത്രപൂർവം മുക്കിയോ?? :)

      Delete
    5. സെല്ലലിങ്ങ്...? എന്ത് സെല്ലലിങ്ങ് ഏത് സെല്ലലിങ്ങ്...? (ഞാനത് മുക്കി) :)

      Delete
    6. അല്ല അജിത്‌ഭായ്... ഞാൻ നോക്കിയിട്ട് ഒരു സെല്ലലിങ്ങും കാണുന്നില്ലല്ലോ... അജിത്‌ഭായിയുടെ കമന്റ് ഒന്നു കൂടി നോക്കിക്കേ... അതിനകത്ത് ക്വോട്ട് ചെയ്തിരിക്കുന്നത് ശരി തന്നെയല്ലേ?

      Delete
    7. ശെര്യാണല്ലോ....അപ്പോ എനിക്ക് തെറ്റിയോ!!!!!

      Delete
    8. ഇതിലിപ്പോ ആരാ 'നിരപരാധി' ???
      :)

      Delete
    9. അപ്പോ എങ്ങനാ... ഞാൻ നിൽക്കണോ അതോ പോണോ??

      Delete
    10. ഞാൻ സെല്ലറിലായിരുന്നത് കൊണ്ട് ഈ സെല്ലലിങ്ങ്.ഒന്നും കണ്ടേ ഇല്ല

      Delete
    11. അജിത്‌ഭായ് മൊബൈലിൽ ആയിരിക്കും ഈ സെല്ലലിങ്ങ് കണ്ടത്... മൊബൈലിൽ അല്ലെങ്കിലും ഫോണ്ടിന് കുഴപ്പമുണ്ട്...

      Delete
  4. അപ്പൊ തുടങ്ങി!!!


    . “ഇങ്ങോട്ട് പോരാനുള്ള തിരക്കിനിടയിൽ ഇന്നലെ ബാഗേജ് പാക്ക് ചെയ്തപ്പോൾ ഒരു വെള്ള കർച്ചീഫ് എടുത്ത് വയ്ക്കുന്ന കാര്യം മറന്നു പോയി…”

    ദതു കലക്കി, ന്യൂമാന്‍!

    ReplyDelete
    Replies
    1. വിഷു തുടങ്ങി ശ്രീ.....ഇനി അയ്യരു പടക്കം പൊട്ടിക്കലാവും..

      Delete
    2. :)

      ജിമ്മിച്ചന്‍ എവിടെ?

      Delete
    3. ജിമ്മിച്ചന്‍ അത്യാവശ്യമായി കുറേ വെള്ള കര്‍ച്ചീഫുകള്‍ വാങ്ങുന്ന തിരക്കിലാ...( ..തികഞ്ഞ ഗാന്ധിയന്‍...സമാധാനപ്രിയന്‍...)

      Delete
    4. ഞാനിതാ എത്തിപ്പോയി.. :)

      ന്യൂമാൻ - ഷഫ്റ്റോ കൊടുക്കൽ വാങ്ങലുകൾ ഗംഭീരമായി..

      Delete
    5. ഒട്ടും വിജയപ്രതീക്ഷ ഇല്ലെങ്കിലും വിട്ടുകൊടുക്കാൻ ഒട്ടും തയ്യാറല്ല ന്യുമാൻ... അതാണ് കമാന്റോ...

      Delete
  5. അപ്പൊ ക്ലൈമാക്സ്‌ ആയി അല്ലെ ..

    ReplyDelete
    Replies
    1. ആയിക്കൊണ്ടിരിക്കുന്നു അഭി...

      Delete
  6. എല്ലാം കൈ വിട്ട കളി. കാണുമ്പോള്
    ആരുടെ കൂടെ നില്ക്കണം എന്ന് അറിയില്ല...

    എല്ലാവരും കൂടി കപ്പല കയറി രക്ഷപ്പെടുമോ അതോ
    വല്ല തീരത്തും അടിയുമോ?
    (വെറുതെ വിഷമത്തോടെ ഓര്മ വരുന്നു
    വിയറ്റ്നാം തീരത്ത് ഇപ്പോഴും കാണാതായ വിമാനം തിരഞ്ഞു
    കുറെ സൈനീകരും അലയുന്നു)

    ReplyDelete
    Replies
    1. മനഃസാക്ഷി പറയുന്ന ഭാഗത്ത് നിൽക്കണം വിൻസന്റ് മാഷേ...

      മലേഷ്യൻ വിമാനത്തിലെ നിസ്സഹായരായ യാത്രികർക്കും ക്രൂവിനും ഈഗിളിന്റെ ആദരാഞ്ജലികൾ...

      Delete
  7. ഭയങ്കരന്മാരാണ് സകല എണ്ണവും. ചാവാനും കൊല്ലാനും പേടിയില്ലാത്ത വക.

    ReplyDelete
    Replies
    1. ആരും ഒട്ടും മോശമല്ല കേരളേട്ടാ...

      Delete
  8. അപ്പോ വെടി പൊട്ടിത്തുടങ്ങി.. ഇനി അധികം വച്ചുതാമസിപ്പിക്കേണ്ട വിനുവേട്ടാ,, പെട്ടെന്ന് തന്നെ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമാവട്ടെ..

    കേണൽ ഷഫ്റ്റോയെ, റിട്ടർ ന്യുമാൻ കൈകാര്യം ചെയ്ത രീതി നന്നേ ബോധിച്ചു.. ഇനി മേലാൽ ആരുടെയടുത്തും അങ്ങേർ വെള്ളത്തൂവാലയുടെ കാര്യം പറയത്തില്ല.. അങ്ങനെ തന്നെ വേണം..

    ReplyDelete
    Replies
    1. ഈ വെള്ളത്തൂവാലയും പൊക്കിപ്പിടിച്ചോണ്ട് പോകുന്ന ആശയം എടുത്തിട്ടപ്പോഴേ നമ്മുടെ ശ്രീ പറഞ്ഞതാ അത് ബുദ്ധിമോശമല്ലേ എന്ന്... കേട്ടില്ല... ഇനി അനുഭവിക്കട്ടെ...

      Delete
    2. പക്ഷേ,ഷഫ്‌റ്റോയ്ക്ക് പ്രതീക്ഷിച്ചതിലുമധികം സമയം കൊടുത്തു ന്യൂമാന്‍!

      Delete
  9. അപ്പൊ സാമ്പിൾ വെടിക്കെട്ട് ആരംഭിച്ചൂല്ലെ......
    ഡെവ്‌ലിന്റടുത്ത് അരെങ്കിലും ഉണ്ടോ ആവോ...?!
    മോളി ഡെവ്‌ലിനെ പിന്തിരിപ്പിക്കാനായി പ്രാർത്ഥിക്കുന്നുണ്ടാവും.. പാവം....!

    ReplyDelete
    Replies
    1. ഡെവ്‌ലിനും സ്റ്റെയ്നറും വിവിധ ഇടങ്ങളിലായി മിസ്സിങ്ങ് അല്ലേ ഇപ്പോഴും... മോളിയുടെ റോൾ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുക അശോകൻ മാഷേ...

      Delete
  10. അപ്പോ വെടി പൊട്ടിത്തുടങ്ങി........

    ReplyDelete
    Replies
    1. അതേ അതേ... തുടങ്ങിക്കഴിഞ്ഞു...

      Delete
    2. ഞാൻ കത്തിച്ചുവിട്ട വെടി, ദാ പൊട്ടിക്കൊണ്ടേയിരിക്കുന്നു.. :)

      Delete
  11. അങ്ങിനെ വെടി പൊട്ടി തുടങ്ങി..
    (രണ്ടു ലക്കങ്ങളും ഒന്നിച്ചു വായിച്ചു..)

    ReplyDelete
    Replies
    1. As I am suffering from fever and headache - ആയതുകൊണ്ടാണോ കഴിഞ്ഞ ലക്കം വായിക്കാതിരുന്നത്??

      Delete
    2. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ശ്രീജിത്തേ.... വിനുവേട്ടന് ലീവ് ലെറ്റര്‍ കൊടുത്താരുന്നോ?

      ഇല്ലേല്‍ അത് കൊടുത്തിട്ട് ഈഗിളില്‍ കയറിയാല്‍ മതി...

      Delete
    3. ശ്രീജിത്ത് എന്തായാലും രണ്ടാഴ്ച്ച കഴിഞ്ഞിട്ടാണെങ്കിലും ക്ലാസിലെത്തിയല്ലോ... കണ്ട ദ്വീപിലും കാട്ടിലും ഒക്കെ കറങ്ങി നടന്ന് പനി പിടിപ്പിക്കരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല...

      പക്ഷേ, രണ്ടാഴ്ച്ചയായിട്ട് ക്ലാസിൽ കയറാതെ നടക്കുന്ന ഒരാൾ കൂടിയുണ്ട്... നമ്മുടെ എച്ച്മു... ലീവ് ലെറ്ററിൽ എന്താണോ എഴുതാൻ പോകുന്നത് ആവോ...

      Delete
  12. അപ്പോൾ വെടിവെപ്പ് തുടങ്ങി അല്ലേ ...
    ഇനി ഞാനപ്പോൽ ഉഷാറാകാം കേട്ടൊ

    ReplyDelete
    Replies
    1. ബിലാത്തിയേട്ടൻ എത്തിയോ?? എങ്കിൽ..

      ചെറിയ വെടി നാല്... വലിയ വെടി നാല്‌....

      Delete
    2. ശ്‌ശ്‌ശ്... 117-ന്റെ മറുപടി..

      ഈ തവണ നാട്ടിൽ പോയിട്ട് ആരെയും വിളിച്ചില്ല കേട്ടോ.. ഒടുക്കത്തെ ബിസി ആയിരുന്നു.. ബിലാത്തിക്കാരൻ നാട്ടിലുണ്ടെന്ന് അറിഞ്ഞായിരുന്നു, പക്ഷെ എങ്ങനെ കോണ്ടാക്റ്റ് ചെയ്യാനാണ്..!

      Delete
    3. മുരളിഭായ്... ഇത്രപെട്ടെന്ന് തിരിച്ചെത്തിയോ? ചിത്രങ്ങളൊക്കെ പോന്നോട്ടെ കേട്ടോ...

      പിന്നെ ജിമ്മിയുടെ വെക്കേഷൻ... എന്നോട് ഒരു വാക്ക് ചോദിച്ചാൽ മുരളിഭായിയുടെ നമ്പർ തരുമായിരുന്നല്ലോ...

      Delete
    4. ജിമ്മിച്ചാ, വെടിവഴിപാട് ചിരിപ്പിച്ചു...

      മുരളിമാഷിന്റെ കാര്യമാകുമ്പോ ഈഗിളില്‍ കൂടെ വിളിച്ചു പറയാതിരുന്നാല്‍ ഫലം കുറയും ല്ലേ?
      :)

      Delete
  13. സുകന്യാജിയും ലീവ് ലെറ്റർ എഴുതാൻ പോയിരിക്കുകയാണെന്ന് തോന്നുന്നു... :)

    ReplyDelete
    Replies
    1. സുകന്യേച്ചി ലീവ് ലെറ്ററിനു പകരം കരിമ്പിന്‍ ജ്യൂസുമായി വരാനാണ് സാധ്യത

      [കമന്റ് അമ്പതായല്ലോ]

      Delete
  14. ഞാന്‍ വായിച്ചു... എന്നാലും ഹൃദയം തകര്‍ന്നതുകൊണ്ട് മിണ്ടാന്‍ വയ്യ...

    ഞാന്‍ നാടും വീടും മാറിയതുകൊണ്ടാണ് സര്‍ ക്ലാസ്സില്‍ വരാതിരുന്നത്.. ക്ഷമിക്കണം സര്‍..

    ReplyDelete
    Replies
    1. എന്നാലും നന്നായി പഠിക്കുന്ന കുട്ടികൾ ഇങ്ങനെ ക്ലാസിൽ വരാതിരുന്നാലോ...?

      Delete
  15. തോൽക്കുമെന്നുറപ്പാണെങ്കിലും ജെർമ്മൻസ്‌ ജയിക്കണേയെന്നൊരാശ!!!

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...