Sunday, March 16, 2014

ഈഗിൾ ഹാസ് ലാന്റഡ് – 120കേണൽ ഷഫ്റ്റോയുടെ സെക്ഷനിലെ ആദ്യ ജീപ്പ് ആ വളവ് തിരിഞ്ഞ് മുന്നോട്ട് കുതിച്ചു. മൊത്തം നാല് പേരായിരുന്നു ആ ജീപ്പിലുണ്ടായിരുന്നത്. വാഹനത്തിന്റെ പാർശ്വങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ബ്രൌണിങ്ങ് മെഷീൻ ഗണ്ണുകൾ പ്രവർത്തിപ്പിക്കുവാനുള്ള സൌകര്യത്തിനായി എഴുന്നേറ്റ് നിൽക്കുകയാണ് പിൻഭാഗത്തുള്ള രണ്ട് പേർ.  ജോവന്ന ഗ്രേയുടെ കോട്ടേജിനടുത്തുള്ള പൂന്തോട്ടത്തിന്റെ മതിലിന് പിന്നിൽ മറഞ്ഞ് നിന്നുകൊണ്ട് ഡിന്ററും ബെർഗും ആ ജീപ്പിന്റെ നീക്കം ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. ഡിന്ററിന്റെ ചുമലിൽ ബ്രെൻ മെഷീൻ ഗണ്ണിന്റെ ബാരൽ എടുത്ത് വച്ച് ബെർഗ് ജീപ്പിന് നേർക്ക് ഉന്നം പിടിച്ചു. അടുത്ത നിമിഷം ജീപ്പ് അവരുടെ മുന്നിൽ എത്തിയതും ബെർഗിന്റെ കരങ്ങൾ കൃത്യമായി പ്രവർത്തിച്ചു. തരക്കേടില്ലാത്ത വിധം നീണ്ട് നിന്ന ശക്തമായ ഫയറിങ്ങ്ജീപ്പിനുള്ളിൽ ബ്രൌണിങ്ങ് മെഷീൻ ഗണ്ണുകൾക്ക് പിന്നിൽ നിന്നിരുന്ന രണ്ട് ഭടന്മാരും വെടിയുണ്ടകളേറ്റ് പുറത്തേക്ക് തെറിച്ചു. നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ നിന്നും തെന്നിമാറി കൈവരികൾ തകർത്ത് അപ്പുറം കടന്ന് കരണം മറിഞ്ഞ് തല കീഴായി അരുവിയിലേക്ക് പതിച്ചു.

അപ്രതീക്ഷിതമായ പ്രഹരത്തിൽ അമ്പരന്ന് പോയ തൊട്ടുപിന്നിലെ ജീപ്പിന്റെ ഡ്രൈവർ സ്റ്റിയറിങ്ങ് വെട്ടിച്ച് റോഡരികിലെ പുൽത്തകിടിയിലേക്ക് പാഞ്ഞ് കയറി. നിയന്ത്രണം നഷ്ടമായ ആ ജീപ്പും ഏതാണ്ട് മുമ്പിൽ പോയ വാഹനത്തെപ്പോലെ നേരെ അരുവിയിലേക്ക് ഓടിയിറങ്ങി. ബെർഗ് തന്റെ മെഷീൻ ഗണ്ണിന്റെ ദിശ അൽപ്പം മാറ്റിയിട്ട് നിർത്താതെ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു. വെടിയേറ്റ് മൂന്നാമത്തെ ജീപ്പിലെ മെഷീൻ ഗൺ ക്രൂ ഇരുവശങ്ങളിലേക്കും തെറിച്ചു. വിന്റ് സ്ക്രീൻ പൊട്ടിച്ചിതറിയ ആ വാഹനം ഒന്ന് വട്ടം കറങ്ങിയ ശേഷം റോഡരികിൽ നിശ്ചലമായി.

ഇതുപോലുള്ള സന്ദർഭങ്ങളിൽ എങ്ങനെ വിജയം കൈവരിക്കാം എന്നതിന്റെ ബാലപാഠങ്ങൾ ഡിന്ററും ബെർഗും ഇതിന് മുമ്പ് സ്റ്റാലിൻ‌ഗ്രാഡിലെ പോർമുഖങ്ങളിൽ വച്ച് തന്നെ സ്വായത്തമാക്കിയിരുന്നു.  അപ്രതീക്ഷിതമായി പ്രഹരമേൽപ്പിച്ചിട്ട് ഞൊടിയിടയിൽ പിൻ‌വാങ്ങുക. ഗാർഡനെ വേർതിരിക്കുന്ന മതിലിന്റെ ഇരുമ്പ് ഗെയ്റ്റിലൂടെ പുറത്ത് കടന്ന് അവർ ഇരുവരും കോട്ടേജിന് പിന്നിലെ കുറ്റിച്ചെടികളുടെ മറവ് പറ്റി പോസ്റ്റ് ഓഫീസിന് നേർക്ക് നീങ്ങി.  

തന്റെ സംഘാംഗങ്ങൾക്ക് പിണഞ്ഞ ദുരന്തം കുറച്ചകലെ വനത്തിലെ മരങ്ങൾക്കിടയിൽ അല്പം ഉയർന്ന സ്ഥലത്ത് നിന്നുകൊണ്ട് വീക്ഷിക്കുകയായിരുന്ന കേണൽ ഷഫ്റ്റോ ക്രോധത്താൽ പല്ല് ഞെരിച്ചു. ഇപ്പോൾ എല്ലാം വ്യക്തമാകുന്നു കേണൽ ഷഫ്റ്റോയെ എന്ത് ബോദ്ധ്യപ്പെടുത്തണമെന്ന് റിട്ടർ ന്യുമാൻ വിചാരിച്ചുവോ അത് അയാൾ ചെയ്തുകാണിച്ച് കൊടുത്തിരിക്കുന്നു. “വൈ, ദാറ്റ് ലിറ്റിൽ ബാസ്റ്റർഡ് വാസ്  സെറ്റിങ്ങ് മീ അപ്പ്” ഷഫ്റ്റോ മന്ത്രിച്ചു.

ഏറ്റവുമൊടുവിൽ വെടിയേറ്റ ജീപ്പ് റോഡരികിൽ തന്നെ കിടക്കുകയാണ്. അതിന്റെ ഡ്രൈവർക്ക് മുഖത്ത് കാര്യമായ മുറിവേറ്റിരുന്നു. സർജന്റ് തോമസ് അയാളുടെ മുറിവിൽ ബാൻ‌ഡേജ് വച്ചുകൊണ്ടിരിക്കവേ കേണൽ ഷഫ്റ്റോ ഉച്ചത്തിൽ വിളിച്ച് ചോദിച്ചു. 

“സർജന്റ് നിങ്ങളെന്ത് വിഡ്ഢിത്തരമാണീ കാണിക്കുന്നത്? ആ രണ്ടാമത്തെ കോട്ടേജിന്റെ പൂന്തോട്ടത്തിന്റെ മതിലിനപ്പുറത്ത് അവർ മെഷീൻ ഗണ്ണുമായി നിൽക്കുന്നുണ്ട് മൂന്ന് പേരെ കൂട്ടി കാൽനടയായി ചെന്ന് അവരെ വക വരുത്തുക

ഫീൽഡ് ടെലിഫോൺ കൈയിലേന്തി ഷഫ്റ്റോയുടെ പിന്നിൽ നിന്നിരുന്ന ക്രൂക്കോവ്സ്കി ദയനീയമായി ആത്മഗതം നടത്തി. “അഞ്ച് മിനിറ്റ് മുമ്പ് പതിമൂന്ന് പേരുണ്ടായിരുന്നു സംഘത്തിൽ ഇപ്പോൾ വെറും ഒമ്പത് എങ്ങനെ കളിച്ച് ജയിക്കാമെന്നാണ് ഇയാൾ വിചാരിച്ചു വച്ചിരിക്കുന്നത്?”

അതേ സമയം ഗ്രാമത്തിന്റെ മറുഭാഗത്ത് നിന്നും ഫയറിങ്ങിന്റെ ശബ്ദം ഉയരുന്നത് കേൾക്കാറായി. ഷഫ്റ്റോ തന്റെ ബൈനോക്കുലേഴ്സ് എടുത്ത് ആ ഭാഗത്തേക്ക് ഫോക്കസ് ചെയ്തു. പക്ഷേ, അധികമൊന്നും അതിൽ ഗോചരമായിരുന്നില്ല. പാലത്തിന്നപ്പുറമുള്ള വളവിന് ശേഷം റോഡ് കാണാൻ കഴിയുന്നില്ല. അങ്ങകലെയുള്ള വീടുകളുടെ അപ്പുറത്ത് ഉയർന്ന് നിൽക്കുന്ന മില്ലിന്റെ മേൽക്കൂര ശ്രദ്ധിച്ച ഷഫ്റ്റോ വിരൽ ഞൊടിച്ചു. ക്രൂക്കോവ്സി ഫീൽഡ് ടെലിഫോൺ അദ്ദേഹത്തിന്റെ നേർക്ക് നീട്ടി.

“മാലെറി ഡൂ യൂ ഹിയർ മീ?”

“തീർച്ചയായും കേണൽ” മാലെറിയുടെ സ്വരം അടുത്ത സെക്കന്റിൽ തന്നെ എത്തി.

“വാട്ട് ഇൻ ദി ഹെൽ ഗോസ് ഓൺ അപ്പ് ദേർ? നിങ്ങൾ ആ മില്ലിന് അരികിൽ എത്തിക്കാണുമെന്നായിരുന്നു ഞാൻ കരുതിയത്

“ആ മില്ലിന്റെ ഒന്നാം നിലയിൽ അവർ താവളമടിച്ചിരിക്കുകയാണ് സർ ശക്തമായ ഫയറിങ്ങാണ് അവിടെ നിന്നും ഞങ്ങളുടെ നേർക്ക് ലീഡ് ജീപ്പിനെ അവർ വെടി വച്ച് തകർത്തു. അതിപ്പോൾ റോഡ് ബ്ലോക്ക് ചെയ്ത് കിടക്കുകയാണ് ഇതിനകം നാല് പേരെ നഷ്ടപ്പെട്ടു കഴിഞ്ഞു സർ

“എന്നാലിനി ബാക്കിയുള്ളവരെയും കൂടി നഷ്ടപ്പെടുന്നതും കാത്ത് അവിടെത്തന്നെ നിൽക്ക്...” ഫോണിലൂടെ ഷഫ്റ്റോ അലറി. “ഗെറ്റ് ഇൻ ദേർ, മാലെറി ബേൺ ദെം ഔട്ട് വാട്ട് എവർ ഇറ്റ് റ്റേക്ക്സ്

വെടിയൊച്ച കനത്ത് തുടങ്ങിയതും ഷഫ്റ്റോ മൂന്നാമത്തെ സംഘവുമായി ബന്ധപ്പെടുവാൻ ശ്രമിച്ചു.

“ഹ്യൂസ്റ്റ്‌ലർ ആർ യൂ ദേർ?”

“കേണൽ, ദിസ് ഈസ് ഹ്യൂസ്റ്റ്‌ലർ” അയാളുടെ സ്വരം ക്ഷീണിതമായിരുന്നു.

“കുന്നിൻ മുകളിലെ ആ ദേവാലയത്തിനടുത്ത് ഇതിനോടകം നിങ്ങൾ എത്തിക്കാണുമെന്നായിരുന്നു ഞാൻ കരുതിയത്

“ഈ വഴി തികച്ചും ദുർഘടമാണ് കേണൽ താങ്കൾ നിർദ്ദേശിച്ചതനുസരിച്ച് ഞങ്ങൾ പാടത്ത് കൂടിയാണ് നീങ്ങിയത് പക്ഷേ, ചെളി നിറഞ്ഞ് കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നതിനാൽ പതുക്കെയേ നടക്കാൻ പറ്റുന്നുള്ളൂ ഹോക്ക്സ്‌വുഡിന്റെ തെക്കേ അറ്റത്തേക്ക് എത്തുന്നതേയുള്ളൂ

“ദൈവത്തെയോർത്ത് പെട്ടെന്ന് അവിടെയെത്താൻ നോക്ക്…!” അദ്ദേഹം ഫോൺ ക്രൂക്കോവ്സ്കിക്ക് തിരികെ നൽകി.

“എന്റെ ദൈവമേ! വിശ്വസിച്ച് ഒരാളെപ്പോലും ഒന്നും ഏൽപ്പിക്കാൻ പറ്റില്ലല്ലോ!  വിചാരിച്ചത് പോലെ കാര്യം നടക്കണമെങ്കിൽ എല്ലാത്തിനും ഞാൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് വച്ചാൽ…!” ഷഫ്റ്റോ രോഷം കൊണ്ടു.

അദ്ദേഹം താഴോട്ട് ഊർന്നിറങ്ങി. കോട്ടേജിന്റെ മതിലിനപ്പുറത്തെ ശത്രുതാവളം തിരഞ്ഞ് പോയിരുന്ന സർജന്റ് തോമസും മറ്റ് മൂന്ന് പേരും അപ്പോഴേക്കും അവിടെയെത്തി.

“നത്തിങ്ങ് റ്റു റിപ്പോർട്ട്, കേണൽ” അയാൾ പറഞ്ഞു.

“വാട്ട് ഡൂ യൂ മീൻ, നത്തിങ്ങ് റ്റു റിപ്പോർട്ട്?”

“അവിടെ ആരെയും കണ്ടില്ല സർ ഇതാ ഇവയൊഴികെ” തോമസിന്റെ കൈകളിൽ .303 ബുള്ളറ്റുകളുടെ ഒരു പിടി ഒഴിഞ്ഞ കെയ്സുകൾ ഉണ്ടായിരുന്നു.

ഷഫ്റ്റോ അയാളുടെ കൈയിൽ ഒരു തട്ട് കൊടുത്തു. ബുള്ളറ്റിന്റെ കെയ്സുകൾ നിലത്ത് വീണ് ചിതറി.

“ഓകെ ബാക്കിയുള്ള രണ്ട് ജീപ്പുകളും മുന്നോട്ട് നീങ്ങട്ടെ മെഷീൻ ഗൺ ഓപ്പറേറ്റ് ചെയ്യാൻ രണ്ട് പേർ വീതം ആ പാലം തകർത്ത് കളഞ്ഞേക്കുക എന്നിട്ട് കനത്ത ഫയറിങ്ങ് ആരംഭിക്കുക ഒരു പുൽക്കൊടി പോലും അവശേഷിക്കാത്ത വിധം

“പക്ഷേ, കേണൽ” തോമസ് എന്തോ പറയാൻ തുടങ്ങിയതും ഷഫ്റ്റോ തടഞ്ഞു.

“നാല് ഭടന്മാരുമായി നിങ്ങൾ കാൽ‌നടയായി ആ കോട്ടേജുകളുടെ പിൻ‌ഭാഗത്ത് കൂടി നീങ്ങുക പാലത്തിനടുത്തുള്ള ആ പോസ്റ്റ് ഓഫീസിന്റെ പിന്നിൽ എത്തിയതും ആക്രമണം അഴിച്ചുവിടുക ക്രൂക്കോവ്സ്കി എന്റെയൊപ്പം ഇവിടെ നിൽക്കട്ടെ” അദ്ദേഹം മുഷ്ടി ചുരുട്ടി ജീപ്പിന്റെ ബോണറ്റിൽ ആഞ്ഞിടിച്ചു.   “നൌ മൂവ് ഇറ്റ്…!


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

78 comments:

 1. കമാന്റോകൾ... അവർ എല്ലാം കൊണ്ടും വേറിട്ട് നിൽക്കുന്നു... എണ്ണത്തിൽ തുലോമെങ്കിലും പ്രഹരശേഷിയിൽ അഗ്രഗണ്യർ തന്നെ സ്റ്റെയ്നറുടെ സംഘാംഗങ്ങൾ...

  ReplyDelete
 2. എന്നെ കണ്‍ഫ്യൂഷനിലാക്കും ഇവര്‍. ഇപ്പോ ഏത് സൈഡിനെ പിന്തുണയ്ക്കും!! ഇടതിനെയോ വലതിനെയോ

  ReplyDelete
  Replies
  1. ഈ നോവലിലൂടെ കടന്ന് പോകുന്നവർ സ്വാഭാവികമായും സ്റ്റെയ്നറുടെ പക്ഷത്ത് തന്നെയായിരിക്കും അജിത്‌ഭായ്...

   Delete
  2. ഈ കണ്ട തേങ്ങയൊക്കെ ഉടച്ചിട്ടും അജിത്തേട്ടന്റെ കൺഫ്യൂഷൻ മാറിയില്ലേ!!

   (കഷ്ടം തന്നെ മൊയലാളീ..)

   Delete
  3. അജിത്തേട്ടന്‍ നുമ്മടെ ആളാ.. സ്റ്റെയിനറെ വിട്ടൊരു കളിയുമില്ല...
   ഇതു പിന്നെ.. വല്ല തെരഞ്ഞെടുപ്പ് വാര്‍ത്തേം വായിച്ച ഹാംഗോവറില്‍ പോസ്റ്റിയതാവാം..(ബ്ലോഗ് മാറി കമന്റിയതാവാനും മതി..)

   Delete
  4. ഉണ്ടാപ്രി പറഞ്ഞതാ കാര്യം... ആർ.എസ്.പി സൈഡ് മാറിയ കൺ‌ഫ്യൂഷനിൽ പറ്റിയതായിരിക്കും... :)

   Delete
  5. അതേയ്...പണ്ടേയ്ക്ക്പണ്ടേ വലത് നല്ലതെന്നും ഇടത് അത്രയ്ക്ക് നല്ലതല്ലെന്നും ഒരു വിശ്വാസമുണ്ട്. നമ്മുടെ ഇടയില്‍ മാത്രമല്ല, ലോകത്തില്‍ പരക്കെ! നല്ലവരോടൊത്ത് വലം ഭാഗേ നിര്‍ത്തണമേ എന്ന് ദൈവത്തോട് അപേക്ഷിയ്ക്കുന്ന എത്ര മനുഷ്യരുണ്ടെന്നോ!! അപ്പോ കണ്‍ഫ്യൂഷനിലായിപ്പോകത്തില്ലേ!! (ഞാന്‍ ഇടതും വലതുമല്ല, ആം ആദ്മിയാ...ജയ് കെജരിവാള്‍!!!!)

   Delete
  6. ‘നല്ലവരോടൊത്ത് വലം ഭാഗേ നിർത്തണമേ..’

   എവിടെയോ കേട്ടിട്ടുണ്ടല്ലോ ഈ പ്രാർത്ഥന!! ;)

   Delete
  7. നുമ്മ പണ്ടേ ഇടതാ.. ( നല്ലവനാണോന്ന് നാട്ടുകാരോട് ചോദിക്കണം)

   Delete
  8. ഞാനും ഇടത് തന്നെ ഉണ്ടാപ്രീ... പക്ഷേ, ഇന്നത്തെ ഇടത് അല്ല... ഇന്നത്തെ ഇടത്, വലതിനെക്കാൾ വലത്തായി പോയില്ലേ...

   Delete
  9. ഞാന്‍ സ്ട്രെയ്‌റ്റാ... ഒന്നിലുമില്ല :)

   Delete
  10. ഞാനും സ്ട്രെയ്റ്റാ.. പക്ഷേ എല്ലാത്തിലുമുണ്ട്.. മൊട കണ്ടാ ഇടപെടും ചേട്ടാ.. :)

   Delete
  11. പ്പം ങ്ങളാണോ ഈ സദാചാരപോലീസ്

   Delete
  12. അതന്നേ... സദാ, ചാരുന്ന പോലീസ്

   Delete
 3. ho ithu ottum pratheekhchilla...bravo...:)

  ReplyDelete
  Replies
  1. സ്റ്റെയ്നറുടെ ടീമിനോടാ കളി... അല്ലേ വിൻസന്റ് മാഷേ...

   Delete
  2. ചില കളികളൊക്കെ കളിക്കാനും ചിലതൊക്കെ കളിപ്പിക്കാനുമല്ലേ സ്റ്റെയ്നർ വന്നിരിക്കുന്നത്..

   Delete
  3. ദതു മാത്രം പറയരുത് ( മി. ഡെവ്ലിന്‍ ആണോ താങ്കള്‍ ഉദ്ദേശ്ശിച്ചത്..?)

   Delete
 4. നോക്കി നിൽക്കേ ഒരു കൂട്ടം തീർന്നു....!
  ഇനി ആ‍രൊക്കെയാണാവോ...
  ഞാൻ ഏതു പക്ഷത്താണെന്ന് ഡെവ്‌ലിനും മോളിയും വെളിച്ചത്തു വന്നിട്ട് പറയാം...

  ReplyDelete
  Replies
  1. അപ്പോൾ കുറച്ചും കൂടി കാത്തിരിക്കേണ്ടി വരുമല്ലോ അശോകൻ മാഷേ...

   Delete
 5. ഇയ്യാള്‍ (ഷഫ്റ്റോ) കൊണ്ടേ പോകൂ...

  ReplyDelete
  Replies
  1. അദന്നെ.. കിട്ടേണ്ടത് കിട്ടിയാലേ അയ്യാൾക്ക് അടക്കമാവൂ എന്ന് തോന്നുന്നു..

   Delete
  2. അറിയാത്ത പുള്ള ചൊറിയുമ്പോ അറിയും..

   Delete
  3. എന്നിട്ടും അഹങ്കാരത്തിന് യാതൊരു കുറവുമില്ല... എല്ലാത്തിനും എന്റെ കൈ ചെന്നില്ലെങ്കിൽ എന്നല്ലേ പുള്ളിക്കാരൻ പറഞ്ഞത്...

   Delete
  4. “നാല് ഭടന്മാരുമായി നിങ്ങൾ കാൽ‌നടയായി ആ കോട്ടേജുകളുടെ പിൻ‌ഭാഗത്ത് കൂടി നീങ്ങുക… പാലത്തിനടുത്തുള്ള ആ പോസ്റ്റ് ഓഫീസിന്റെ പിന്നിൽ എത്തിയതും ആക്രമണം അഴിച്ചുവിടുക…“

   പുള്ളിക്കാരന് ഇതൊക്കെ ഇങ്ങനെ പറഞ്ഞാൽ മതി.. എത്രയെണ്ണം അവിടെ ചെല്ലുമെന്ന് കണ്ടറിയാം..

   Delete
 6. Replies
  1. അഭിയോടും കൂടിയാ....

   Delete
  2. ഒരു ചിരി കണ്ടാൽ പോര, മൊഴി കേട്ടാലേ ‘ദതുമതി’ എന്ന് പറയാൻ പറ്റൂ, അല്ലേ വിനുവേട്ടാ.. :)

   Delete
 7. സ്റ്റെയ്നറുടെ ചുണക്കുട്ടിക്കൾ നല്ല വെടിപ്പായി വെടിയുതിർക്കുന്നു... മിടുക്കന്മാർ!!

  വടി കൊടുത്ത് അടി മേടിയ്ക്കാൻ പോയ ഷഫ്റ്റോയ്ക്ക് അങ്ങനെ തന്നെ വേണം.. ഇവന്മാർ തപ്പിപ്പിടിച്ച് ആ പോസ്റ്റ് ഓഫീസിന്റെ അടുത്തെത്തുമ്പോൾ എട്ടിന്റെ പണി കാത്തിരിപ്പുണ്ടാവും.. വേഗം ചെല്ല്..

  ReplyDelete
  Replies
  1. എന്നാലും ആ ബീമാനം എവിടെ പോയി..?

   Delete
  2. മ്മടെ ബീമാനം തന്നെയല്ലേ?

   [അതു വല്ല മേഘത്തേലും പാര്‍ക്ക് ചെയ്തു കാണണം]

   Delete
  3. പോസ്റ്റ് ഓഫീസിനരികിൽ ചെല്ലുമ്പോൾ... നമുക്ക് നോക്കാം ജിം...

   Delete
  4. അതെന്തു പരിപാടിയാ വിനുവേട്ടാ...
   ഞാനും ശ്രീയും വളരെ സീരിയസ്സായി ഒരു കാര്യം പറഞ്ഞിട്ട് മൈന്‍ഡ് ചെയ്യാതെ പോണേ..?
   ഇനി ബീമാനമെങ്ങാന്‍ പോസ്റ്റോഫീസിനടുത്ത് നോക്കിയ കിട്ട്വോ..?

   Delete
  5. ആ ബീമാനം ഉടനെ തന്നെ ബെളിയിൽ ബരും കോയാ.. ഇങ്ങള് ബേജാറാവാണ്ടിരിക്കീന്ന്..

   Delete
  6. ദതാണ്. ഞാന്‍ Resignation Letter വിനുവേട്ടന് അയച്ചാലോന്ന് ആലോചിച്ചതാ, ഉണ്ടാപ്രിച്ചായാ...

   ജിമ്മിച്ചന്‍ വിശദീകരിച്ചതു കൊണ്ട് തല്‍ക്കാലം ക്ഷമിച്ചു ;)

   Delete
  7. ഓക്കേ.. ദെന്‍..
   ഈ ജിമ്മിച്ചന്‍ മലേഷ്യാ, ബാങ്കോക്ക് ഒക്കെ കറങ്ങിയപ്പോഴേ നുമ്മ ഇതൊക്കെ ബിചാരിച്ചു... എവിടെക്കൊണ്ടെ ഒളിപ്പിച്ചു മനുഷ്യാ ആ ബീമാനം..?

   Delete
  8. അതെ... ജിമ്മി നാട്ടിൽ പോയി വന്നതിന് തൊട്ടു പിറകെയാണ് ഈ വിമാനം അപ്രത്യക്ഷമായത് എന്ന് കൂടി കൂട്ടി വായിക്കണം... :)

   Delete
  9. ജിമ്മിച്ചാ...

   അതങ്ങ് കൊടുത്തേരെ... എന്തിനാ വെറുതേ!!!

   [വേണേല്‍ വിനുവേട്ടന്‍ ഈഗിള്‍ പോലെ ഒരെണ്ണം വാങ്ങി തരുമെന്നേ]

   Delete
  10. ഇനി എല്ലാരും കൂടെ ഇങ്ങോട്ട് കേറിക്കോ.. ഇതെങ്ങാനും ആ മലേഷ്യക്കാർ കേട്ടാൽ എന്താവും കഥ!!

   Delete
  11. "കാണാതായ മലേഷ്യന്‍ വിമാനം ഏഴാം പേജിലുണ്ട്" എന്നൊരു വാര്‍ത്ത മനോരമയില്‍ വന്നെന്നും പറഞ്ഞ് മൊരു FB പോസ്റ്റ് കണ്ടിരുന്നു. അതേ പോലെ...

   Delete
  12. അതേയതെ.. ഞാനും FB യില്‍ കണ്ടിരുന്നു..BTW, ഈ മൊരു ചേട്ടന്റെ ആരായിട്ടൂ വരും.. FB-യില്‍ ഫ്രെണ്ടാക്കാനാ..

   Delete
 8. Replies
  1. മനഃസാക്ഷി അനുസരിച്ച് എങ്ങോട്ട് വേണമെങ്കിലും ചാഞ്ഞോളൂ ഷാജു...

   Delete
  2. ചായുന്നതൊക്കെ കൊള്ളാം.. അവസാനം ഉരുണ്ട് പിടച്ച് വീഴരുത്..

   Delete
  3. ‌‌‌‌------- ചാരി നിന്നവന്‍ ------ കൊണ്ട് പോയി.

   Delete
 9. അപ്പോ വെടിപൊട്ടുകയാണ് തുരുതുരെ... നടക്കട്ടെ.കാര്യങ്ങള്‍ ഉഷാറായി..

  ReplyDelete
  Replies
  1. പക്ഷേ, ഈ ഏറ്റുമുട്ടലുകൾ ഒക്കെ എന്തിനായി... ചില നേതാക്കളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം... ഈ ലോകത്ത് നടക്കുന്ന സകല യുദ്ധങ്ങൾക്കും കാരണം ഈ സ്വാർത്ഥത തന്നെയല്ലേ?

   Delete
 10. ഇവർ ചാവേർ പോരാളികളാണോ.

  ReplyDelete
  Replies
  1. അതിനിപ്പോ എന്താ സംശയം കേരളേട്ടാ...

   Delete
 11. ഇനി ആ‍രൊക്കെയാണാവോ...

  ReplyDelete
  Replies
  1. ഇനി ആ‍രൊക്കെയാണാവോ...

   Delete
  2. ഇതെന്താ, എക്കോ-യൊ??

   Delete
  3. ആ‍രൊക്കെ ?
   ഒരു പത്തു പ്രാവശ്യം പറഞ്ഞു നോക്കി.. ഇദെങ്ങനെയാ വായിക്കുന്നേന്ന്....

   Delete
  4. അത് കോപ്പി പേസ്റ്റ് ചെയ്തപ്പോൾ സംഭവിച്ചതാ എന്റെ ഉണ്ടാപ്രീ... :)

   Delete
  5. ആ‍രൊക്കെ എന്നത് ദാ ഇങ്ങനെ വായിച്ചു നോക്കിയേ ഉണ്ടാപ്രിച്ചായാ... "ആ‍രൊക്കെ "

   ഇപ്പ കറക്റ്റായത് കണ്ടാ???

   Delete
  6. ഉവ്വ..ഭയങ്കരന്‍ !!!

   (മൊഫൈല്‍ ഫോണില്‍ വായിച്ചാ.. ഒരു കുഴപ്പോം ഇല്ല കേട്ടാ..ആരൊക്കെ എന്ന് കൃത്യമായിട്ടുണ്ട്...)

   Delete
  7. ശ്ശെ! അപ്പൊ കുഴപ്പം നമ്മുടെ ആയിരുന്നു.

   [കഷ്ടം! നമ്മളാ ചോദ്യം ചോദിയ്ക്കരുതായിരുന്നു]

   Delete
  8. ഓ.. ഉണ്ടാപ്രിച്ചന്റെ ഒരു മൊവീല്!!! നമ്മളൊന്നും പറയുന്നില്ലേയ്...

   Delete
  9. അതെന്താ...വിനുവേട്ടന്റെ ബ്ലോഗ്ഗ് മൊഫൈലില്‍ വായിച്ചാ..
   ....
   അയോഗ്യ..
   ( നാഗവല്ലി..)

   Delete
 12. എണ്ണത്തിൽ കുറവാണെങ്കിലും ഉശിർന്മാരായ സ്റ്റേയ്നറുകളുടെ ചാവേറുകൾ നേടു അല്ലേ

  ReplyDelete
  Replies
  1. തീർച്ചയായും മുരൾഭായ്... അത് അവർ മുൻ അദ്ധ്യായങ്ങളിൽ തെളിയിച്ചതല്ലേ...? കപ്പലുകളെ ടോർപ്പിഡോ ചെയ്യുന്ന രംഗങ്ങളിൽ...

   Delete
 13. സ്റ്റേയ്നര്‍ തന്നെ താരം. അതറിയാം.
  ബീമാനോം തിരഞ്ഞെടുപ്പും ഒക്കെ ആയി കമന്‍റുകളും താരമായി.

  ReplyDelete
  Replies
  1. ലീവ് ലെറ്റർ എവിടെ??

   Delete
  2. അതെ, ലീവ് ലെറ്റർ എവിടെ സുകന്യാജീ...?

   Delete
  3. ഇലക്ഷന്‍ ഡ്യൂട്ടി ഉണ്ടോ..?

   Delete
 14. ശ്രീജിത്തിനെ കണ്ടില്ലല്ലോ... കിലുക്കത്തിലെ ജഗതിയുടെ അവസ്ഥയിലാണോ ആവോ...!

  ReplyDelete
  Replies
  1. ഒന്നായ എന്നെയിഹ രണ്ടായി കണ്ടളവില്‍ കിട്ടുന്ന പണികളൊക്കെ നാരായണായ നമ:
   എന്നാലും ഇടയ്ക്ക് ഞാന്‍ വന്നു വായിക്കാറുണ്ട്.. വെടി പൊട്ടട്ടെ.. സ്റ്റെയ്നറോടാ കളി..

   Delete
  2. ഒന്നായ എന്നെയിഹ രണ്ടായി കണ്ടളവില്‍ കിട്ടുന്ന പണികളൊക്കെ നാരായണായ നമ:
   എന്നാലും ഇടയ്ക്ക് ഞാന്‍ വന്നു വായിക്കാറുണ്ട്.. വെടി പൊട്ടട്ടെ.. സ്റ്റെയ്നറോടാ കളി..

   Delete
  3. രണ്ടായി കണ്ടില്ലേലേ അത്ഭുതമുള്ളൂ..
   ഒരേ കമന്റ് തന്നെ രണ്ടു പ്രാവശ്യം പോസ്റ്റുന്ന കണ്ടില്ലേ..

   Delete
  4. തന്നെ തന്നെ...

   Delete
 15. ആഹാ
  .മ്മടെ ജെർമ്മൻസ്‌ അമേരിക്കനെ അടിച്ച്‌ തുരത്തുന്നത്‌ കണ്ടിട്ട്‌ രോമാഞ്ചിയ്ക്കുന്നു.

  ReplyDelete
 16. ആഹാ
  .മ്മടെ ജെർമ്മൻസ്‌ അമേരിക്കനെ അടിച്ച്‌ തുരത്തുന്നത്‌ കണ്ടിട്ട്‌ രോമാഞ്ചിയ്ക്കുന്നു.

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...