Sunday, March 23, 2014

ഈഗിൾ ഹാസ് ലാന്റഡ് – 121ഓട്ടോ ബ്രാൺ‌ഡ്റ്റിനൊപ്പം കോർപ്പറൽ വാൾട്ടർ, മെയർ, റീഡൽ എന്നിവരും മിൽ ഹൌസിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ നിന്നുള്ള പ്രതിരോധത്തിന്റെ കാര്യത്തിൽ അവരുടെ താവളം എന്തുകൊണ്ടും അനുയോജ്യമായിരുന്നു. പുരാതനമായ കരിങ്കൽ ചുമരുകൾക്ക് ഏതാണ്ട് മൂന്നടിയോളം കനമുണ്ട്. താഴത്തെ നിലയിലെ ഓക്ക് തടിയാൽ നിർമ്മിതമായ മെയ്‌ൻ ഡോർ അടച്ച് കുറ്റിയിട്ട് ഇരുമ്പ് പട്ടകളാൽ സുരക്ഷിതമാക്കിയിരിക്കുന്നു. ഒന്നാം നിലയിൽ നിന്നും പുറമേക്ക് സ്റ്റെൻ ഗൺ ആക്രമണം നടത്തുവാൻ സൌകര്യപ്രദമായ ജാലകങ്ങൾ. അതിലൊന്നിലൂടെ തന്റെ ബ്രെൻ ഓട്ടോമാറ്റിക്ക് ഗൺ പുറത്തേക്ക് ലക്ഷ്യം വച്ച് ബ്രാൺ‌ഡ്റ്റ് അടുത്ത ആക്രമണത്തിനായി തയ്യാറെടുത്തു.

തങ്ങളുടെ വെടിയേറ്റ ഒരു ജീപ്പ് താഴെ നിരത്തിൽ തീ പിടിച്ച് റോഡ് ബ്ലോക്ക് ചെയ്ത് കിടക്കുന്നു. എരിഞ്ഞ് കൊണ്ടിരിക്കുന്ന ആ ജീപ്പിനുള്ളിൽ ഒരു സൈനികൻ കുടുങ്ങിക്കിടക്കുന്നുണ്ട്. മറ്റ് രണ്ട് പേർ പുറത്തേക്ക് തെറിച്ച് മരണാ‍സന്നരായി റോഡിൽ കിടക്കുന്നു. അടുത്ത നിമിഷം മാലെറിയും സംഘവും തങ്ങളുടെ ജീപ്പിൽ അങ്ങോട്ട് കുതിച്ചെത്തി. അവർ മിൽ ഹൌസിന് അടുത്തെത്തുന്നത് വരെയും കാത്ത് നിന്ന ബ്രാൺ‌ഡ്റ്റ് അവസാന നിമിഷം ഒരു പിടി ഗ്രനേഡുകൾ ജാലകത്തിലൂടെ അവരെ ലക്ഷ്യമാക്കി എറിഞ്ഞു. അങ്ങേയറ്റം വിനാശകരമായിരുന്നു ആ അമേരിക്കൻ സംഘത്തിന് അത്. മതിലിന്റെ മറവ് പറ്റി അവർ മിൽ ഹൌസിന് നേർക്ക് തുരുതുരെ വെടിയുതിർത്തെങ്കിലും കരിങ്കൽ ചുമരിന്റെ  ദൃഢതയിൽ തട്ടി അതെല്ലാം നിഷ്‌പ്രഭമായി.

“അവരുടെ ഇൻ‌ചാർജ്ജ് ആരാണാവോ ആരായാലും ശരി, അയാൾക്ക് ഈ പരിപാടിയൊന്നും അത്ര വശമില്ലെന്ന് തോന്നുന്നു” തന്റെ M1 മെഷീൻ ഗൺ ലോഡ് ചെയ്യവെ വാൾട്ടർ അഭിപ്രായപ്പെട്ടു.

“നിങ്ങളായിരുന്നെങ്കിൽ പിന്നെ എന്ത് ചെയ്യുമായിരുന്നു?” ബ്രെൻ മെഷീൻ ഗണ്ണിൽ നിന്നും ശക്തമായ ഒരു നിറയുതിർത്തുകൊണ്ട് ബ്രാൺ‌ഡ്റ്റ് ചോദിച്ചു.

“അവിടെ ഒരു അരുവിയില്ലേ ആ ഭാഗത്തേക്ക് ജനാലകളില്ല ഈ കെട്ടിടത്തിന് ഞാനായിരുന്നെങ്കിൽ ആ ഭാഗത്ത് കൂടി മൂവ് ചെയ്തേനെ” വാൾട്ടർ പറഞ്ഞു.

“എവ്‌രി വൺ സ്റ്റോപ്പ് ഫയറിങ്ങ്” ബ്രാൺ‌ഡ്റ്റ് കൈ ഉയർത്തി.

“അതെന്താ?” വാൾട്ടർ ചോദിച്ചു.

“കാരണം അവർ ആ ഭാഗത്ത് കൂടി വരുന്നുണ്ട് എന്നത് തന്നെ” ഭീകരമായ നിശ്ശബ്ദതയുടെ മദ്ധ്യത്തിൽ ബ്രാൺ‌ഡ്റ്റ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “ഉറപ്പൊന്നും പറയാൻ കഴിയില്ല എങ്കിലും എന്റെ മനസ്സ് പറയുന്നു എന്തിനും തയ്യാറായി ഇരിക്കുക

അടുത്ത നിമിഷം മാലെറിയും എട്ടോ ഒമ്പതോ പേരടങ്ങുന്ന സംഘവും മതിലിനരികിലെ ഒളിത്താവളത്തിൽ നിന്നും പുറത്തെത്തി വെടിയുതിർത്തുകൊണ്ട് അടുത്തതിലേക്ക് ചടുലമായി നീങ്ങി. തങ്ങളുടെ ബ്രൌണിങ്ങ് മെഷീൻ ഗണ്ണുകളിൽ നിന്നും ഫയറിങ്ങ് നടത്തിക്കൊണ്ട് ശേഷിച്ച രണ്ട് ജീപ്പുകളിലെ ഭടന്മാരും അവർക്ക് അകമ്പടി സേവിച്ചു. പക്ഷേ, തികച്ചും ബാലിശമായ ഒരു തീരുമാനമായിരുന്നു അത്.

“മൈ ഗോഡ്! ആരാണെന്നാണ് അവരുടെ വിചാരം! എന്ത് വിഡ്ഢിത്തമാണ് അവർ കാട്ടിക്കൂട്ടുന്നത്…! ബ്രാൺ‌ഡ്റ്റ് ആശ്ചര്യം കൊണ്ടു.

ബ്രാൺ‌ഡ്റ്റ് തികച്ചും അനായാസമായി ആ സംഘത്തിന് നേർക്ക് നിറയുതിർത്തു. വെടിയേറ്റ് വീണ മാലെറി നിമിഷങ്ങൾക്കകം ജീവൻ വെടിഞ്ഞു. മെയറിന്റെയും റീഡലിന്റെയും വാൾട്ടറിന്റെയും തോക്കുകളും നിശ്ശബ്ദമായിരുന്നില്ല. അമേരിക്കൻ സംഘത്തിലെ മൂന്ന് പേർ കൂടി പിടഞ്ഞ് വീണ് മരിച്ചു. വെടിയേറ്റ മറ്റ് ചില സൈനികർ വേച്ച് വേച്ച് മതിലിനരികിലെ ഷെൽട്ടറിലേക്ക് നീങ്ങി.

ഇപ്പോൾ അവിടെങ്ങും നിശ്ശബ്ദമാണ്. ബ്രാൺ‌ഡ്റ്റ് ഒരു സിഗരറ്റിന് തീ കൊളുത്തി.

“അങ്ങനെ ഏഴെണ്ണം തീർന്നു മുടന്തിക്കൊണ്ട് പോകുന്ന ആ ഒരാളെയും കൂടി കണക്കിൽ പെടുത്താമെങ്കിൽ എട്ട്  ബ്രാൺ‌ഡ്റ്റ് പറഞ്ഞു.

“അവർക്ക് ശരിക്കും വട്ടാണ്” വാൾട്ടർ പറഞ്ഞു.  “ശരിക്കും ആത്മഹത്യ തന്നെ ഇത് എന്തിനാണിവർ ഇത്ര തിടുക്കം കാണിച്ചത്? കുറച്ച് നേരം കൂടി അവർ ക്ഷമ കാട്ടിയിരുന്നെങ്കിൽ…!


                    * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

മെൽറ്റ്‌ഹാം ഹൌസ് എത്തുന്നതിന് ഏകദേശം ഇരുനൂറ് വാര അകലെ ജീപ്പ് എത്തിയതും പൊട്ടിച്ചിതറി കിടക്കുന്ന ടെലിഫോൺ പോസ്റ്റ് മേജർ ഹാരി കെയ്ന്റെയും കേണൽ കൊർകൊറാന്റെയും ശ്രദ്ധയിൽ പെട്ടു.

“ഗുഡ് ഗോഡ്! അവിശ്വസനീയം! എന്ത് വിചാരിച്ചിട്ടാണ് അയാൾ ഇത് ചെയ്തത്…!” കൊർകൊറാൻ അത്ഭുതം കൂറി.

കേണൽ ഷഫ്റ്റോയുടെ ഉദ്ദേശ്യം എന്താണെന്ന് പറയാനൊരുങ്ങിയതാണ് ഹാരി കെയ്ൻ. പക്ഷേ അടുത്ത നിമിഷം അതിൽ നിന്നും പിന്മാറി.  

“എനിക്കറിയില്ല കേണൽ ഒരു പക്ഷേ, സുരക്ഷാ കാരണങ്ങളാലായിരിക്കാം ആ പാരാട്രൂപ്പേഴ്സിനെ എങ്ങനെയും പിടികൂടണമെന്ന വാശിയിലാണദ്ദേഹം” കെയ്ൻ പറഞ്ഞു.

മെൽറ്റ്‌ഹാം ഹൌസിന്റെ ഗേറ്റ് കടന്ന് ഒരു ജീപ്പ് പുറത്തേക്ക് വന്നു. അവരുടെ സമീപം എത്തിയതും അത് ബ്രേക്ക് ചെയ്തു. ഗാർവി ആയിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. അയാളുടെ മുഖം വിവർണ്ണമായിരുന്നു.

“റേഡിയോ റൂമിൽ ഒരു സന്ദേശം ഇപ്പോൾ ലഭിച്ചു” ഗാർവി തിടുക്കത്തിൽ പറഞ്ഞു.

“ഷഫ്റ്റോയുടെയാണോ?”

നിഷേധാർത്ഥത്തിൽ ഗാർവി തലയാട്ടി. “ക്രൂക്കോവ്സ്കിയുടെ എല്ലാവർക്കും വേണ്ടി അയാൾ താങ്കളെ അന്വേഷിച്ചു മേജർ ഇറ്റ്സ് എ മെസ്സ് ഡൌൺ ദേർവരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ആ പാരാട്രൂപ്പേഴ്സിന്റെ മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നുവത്രേ അവർ എമ്പാടും മൃതശരീരങ്ങൾ ചിതറിക്കിടക്കുകയാണ്

“എന്നിട്ട് കേണൽ ഷഫ്റ്റോ എവിടെ?”

“ക്രൂക്കോവ്സ്കിയുടെ വാക്കുകൾ ഹിസ്റ്റീരിയ ബാധിച്ചവനെപ്പോലെയായിരുന്നു മേജർ മാനസിക നില തെറ്റിയ ആളെപ്പോലെയാണത്രേ കേണൽ ഷഫ്റ്റോയുടെ നീക്കങ്ങൾ സാമാന്യബുദ്ധിക്ക് നിരക്കാത്ത ഓർഡറുകളാണത്രേ അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്

ഓ ദൈവമേ…! കൊടിയും പിടിച്ച് നേരെ സിംഹത്തിന്റെ മടയിലേക്കാണല്ലോ അദ്ദേഹം കയറിച്ചെന്നത് കെയ്ൻ മനസ്സിൽ പറഞ്ഞു.

“കേണൽ, എന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമുണ്ടെന്നാണ് തോന്നുന്നത്” ഹാരി കെയ്ൻ പറഞ്ഞു.

“എന്റെയും അഭിപ്രായം അത് തന്നെയാണ് പക്ഷേ, പോകുന്നതിന് മുമ്പ് പ്രധാനമന്ത്രിക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണം” കൊർകൊറാൻ പറഞ്ഞു.

കെയ്ൻ, ഗാർവിയുടെ നേർക്ക് തിരിഞ്ഞു. “മോട്ടോർ പൂളിൽ ഇനി ഏതെങ്കിലും വാഹനങ്ങൾ ബാക്കിയുണ്ടോ?”

“ഒരു വെള്ള സ്കൌട്ട് കാറും മൂന്ന് ജീപ്പുകളും

“ഓൾ റൈറ്റ് വീ വിൽ ടേക്ക് ദെം കൂടാതെ ഇരുപത് ഭടന്മാരെയും വേണം കഴിയുമെങ്കിൽ അഞ്ച് മിനിറ്റുകൾക്കം മൂവ് ചെയ്യുവാൻ റെഡിയാകുക” ഹാരി കെയ്ൻ പറഞ്ഞു.

ഗാർവി ജീപ്പ് അവിടെത്തന്നെ വളച്ചെടുത്ത് തിരികെ മെൽറ്റ്‌ഹാം ഹൌസിലേക്ക് കുതിച്ചു.

“ഇരുപത് പേർ പോയാൽ പിന്നെ ഇരുപത്തിയഞ്ച് പേർ അവശേഷിക്കുന്നുണ്ട് പ്രധാനമന്ത്രിയുടെ സുരക്ഷക്കായി... വിൽ ദാറ്റ് ബീ ഓൾ റൈറ്റ്?” കെയ്ൻ കൊർകൊറാനോട് ചോദിച്ചു.

“ഞാനും കൂടിയാകുമ്പോൾ ഇരുപത്തിയാറ്” കൊർകൊറാൻ പറഞ്ഞു. “തീർച്ചയായും മതിയാവും പ്രത്യേകിച്ചും കമാൻഡർ ഞാനായിരിക്കുമ്പോൾ...”

എങ്കിൽ ശരി ഗുഡ് ലക്ക് സർ” ക്ലച്ച് റിലീസ് ചെയ്ത് ഹാരി കെയ്ൻ ജീപ്പ് മുന്നോട്ടെടുത്തു.    


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

55 comments:

 1. രൂക്ഷമായ ഏറ്റുമുട്ടൽ... വിചാരിച്ചത് പോലെ അത്ര എളുപ്പമല്ല സംഭവം എന്ന് അമേരിക്കൻ ട്രൂപ്പിന് മനസ്സിലാകുന്നു...

  സ്റ്റെയ്നറും ഡെവ്‌ലിനും എവിടെ....?

  ReplyDelete
  Replies
  1. അതുതന്നെയാ എനിക്കും ചോദിക്കാനുള്ളത്.. ലവന്മാർ എവിടെ?

   Delete
  2. ഞാൻ ഒന്ന് അന്വേഷിക്കട്ടെ ജിം...

   Delete
  3. അച്ചായന്മാര്‍ രണ്ടും കൂടെ വല്ല തെങ്ങിന്‍ ചോട്ടിലുമിരുന്ന് കള്ളും കപ്പേം മീങ്കറീം കഴിക്കുവായിരിക്കും..തല്ലുകൂടണേന്നു മുന്നേ ഇതാ നമ്മടെ സ്റ്റൈല്‍...

   Delete
  4. ലവന്മാർ ‘പ്ലാനിംഗ്’ ആയിരിക്കും അല്ലിയോ?

   എന്നാലും ‘കള്ളും കപ്പേം മീങ്കറീം..’ ഹൌ, ഒടുക്കത്തെ കോമ്പിനേഷനായിപ്പോയി.. ബാക്കിയുള്ളവരെ കൊതിപ്പിക്കാനായിട്ട്… !

   Delete
  5. ഫയറിങ്ങ് വരുവാണല്ലോ ..വയനകത്തെ ഫയർ വല്ല ആപ്പിള്മരച്ചോട്ടിലും ഇരുന്ന് പുറത്ത് കളയുകയായിരിക്കും...!

   Delete
 2. അതെ... എളുപ്പമല്ല.. ഒന്നും. എന്തിനാണാവോ ഈ മെനക്കെട്ട കുരുതികള്‍ക്ക് മനുഷ്യര്‍ ഇങ്ങനെ ഒരുമ്പെടുന്നത്?
  എല്ലാ യുദ്ധവും തുലയട്ടെ... യുദ്ധങ്ങള്‍ ഇല്ലാതാകട്ടെ..

  ReplyDelete
  Replies
  1. ജാക്ക് ഹിഗ്ഗിൻസ് എല്ലാ നോവലുകളിലും യുദ്ധങ്ങൾക്കെതിരായ സന്ദേശം തന്നെയാണ് നമുക്ക് പകർന്ന് തരുന്നത് എച്ച്മു...

   Delete
  2. അതേ.. ലോകം വീണ്ടുമൊരു ശീതയുദ്ധത്തേലേക്ക് നീങ്ങുന്ന ഈ അവസരത്തില്‍ എല്ലാവര്‍ക്കും നല്ല ബുദ്ധി ലഭിക്കട്ടെ.!!

   Delete
 3. ക്ലാസ്സിലെ മിടുക്കി പശുക്കുട്ടി ഒന്നാമതെത്തി വിനുവേട്ടാ..

  ReplyDelete
  Replies
  1. ശരിയാണല്ലോ... കഴിഞ്ഞ രണ്ട് ലക്കങ്ങളിൽ വൈകി വന്നതിന്റെ കേട് തീർന്നു... എന്ത് സമ്മാനമാണ് പശുക്കുട്ടിക്ക് ഇപ്പോൾ തരിക...!

   Delete
  2. മനുഷ്യന്റെ കാര്യമാണേല്‍ എന്തേലും അഭിപ്രായം പറയാമായിരുന്നു...
   ഈ പശൂനും കുട്ടിക്കുമൊക്കെ എന്തു കൊടുത്താലാ സന്തോഷമാവുക എന്ന് വിനുവേട്ടനറിയില്ലേ...

   Delete
  3. നല്ല പച്ചപ്പുല്ലും, കടലപ്പിണ്ണാക്കിട്ട കാടിവെള്ളവും..

   Delete
  4. ഈ പശുക്കുട്ടി അച്ചടിമഷി പുരണ്ട സകലമാന കടലാസ്സും മറ്റും തിന്നാണ് വിശപ്പടക്കുന്നത് എന്ന് കേട്ടിട്ടുണ്ട്...!

   Delete
 4. ennappinne 2nd njan undu pashukutty:)

  aakeppade tension avunnu vinuvetta:(

  ReplyDelete
  Replies
  1. വിൻസന്റ് മാഷ്ക്ക് രണ്ടാം സമ്മാനം... ടെൻഷനായോ മാഷേ...

   Delete
 5. വെറുതെ മനുഷ്യമ്മാരെ കൊന്നൊടുക്കാൻ മാത്രമായി കൊറേ യുദ്ധങ്ങൾ.... ആർക്കുവേണ്ടി ഇതൊക്കെ...? ജയിച്ചോന്മാരും എത്രകാലം ജീവിച്ചിരിക്കും..? അർത്ഥമില്ലാത്ത ചെയ്തികൾ...! അതൊക്കെ പോട്ടെ, ഡെവ്‌ലിൻ എവ്ടെ...? മോള്യോ...?

  ReplyDelete
  Replies
  1. തികച്ചും ന്യായമായ ചോദ്യം തന്നെ അശോകൻ മാഷേ... ആർക്കും പ്രയോജനമില്ലാത്ത കുറേ യുദ്ധങ്ങൾ...

   ഡെവ്‌ലിനെയും മോളിയെയും അടുത്ത് തന്നെ നമുക്ക് കൊണ്ടുവരാം മാഷേ...

   Delete
 6. പശുക്കുട്ടിയ്ക്കൊന്നും ഉറക്കവുമില്ലേ............!!!

  ReplyDelete
  Replies
  1. അസൂയ ... അസൂയ... അജിത്‌ഭായിയെക്കാളും മുന്നിൽ ഓടിയെത്തിയതിന്റെ അസൂയ... :)

   Delete
  2. അതു പോട്ടെ... ഈ ലക്കത്തെക്കുറിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ലല്ലോ അജിത്‌ഭായ്...

   Delete
  3. ജവാന്മാര്‍ മരിച്ചുവീഴുമ്പോള്‍ ഞാന്‍ എന്ത് അഭിപ്രായം പറയും! (പണ്ട് ബഷീര്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോ? ചൊറിയണപ്പൊടി വിതറണം. അപ്പോള്‍ പട്ടാളക്കാര്‍ക്കൊന്നും വെടിവയ്ക്കാന്‍ നേരം കിട്ടൂല. ചൊറിച്ചില്‍ നിര്‍ത്തിയിട്ട് വേണ്ടേ തോക്കെടുക്കാന്‍...!!)

   Delete
  4. വെടി വെക്കാൻ മുട്ടിയാൽ എന്ത് ചൊറിച്ചിലുണ്ടായാലും പട്ടാളക്കാർ അത് പൊട്ടിച്ചിരിക്കും...!

   Delete
  5. പൊട്ടിച്ചിരിക്കും...!???

   ആഹ്... വെറുതേയാണോ... യുദ്ധം നടക്കുമ്പോള്‍ പട്ടാളക്കാര്‍ വെറുതേ "പൊട്ടിച്ചിരിച്ചു" കൊണ്ടിരുന്നാല്‍ എങ്ങനെ ശരിയാവാനാ???

   Delete
 7. ഇത്ര തിരക്കു പിടിച്ച് എടുത്തു ചാടണമായിരുന്നോ... എന്തായാലും ഹാരി കൂടി സംഘര്‍ഷ സ്ഥലത്തെത്തുമ്പോ‌‌ള്‍ എന്താകുമെന്ന് കാണാം... എന്നാലും എവിടെ സ്റ്റെയ്നറും ഡെവ്‌ലിനും ?

  ReplyDelete
  Replies
  1. ഡെവ്ലിൻ എവിടെയാണെന്ന് വിനുവേട്ടന് അറിയില്ലെങ്കിൽ വിനുവേട്ടൻ ഞങ്ങളോട് ചോദിക്ക് ഡെവ്ലിൻ എവിടെയാണെന്ന്.. അപ്പോൾ വിനുവേട്ടന് ഞങ്ങൾ പറഞ്ഞുതരാം ഡെവ്ലിൻ എവിടെയാണെന്നും സ്റ്റെയ്നർ എവിടെയാണെന്നും..

   Delete
  2. ശരിക്കും ചിരിപ്പിച്ചല്ലോ ജിം...

   Delete
  3. തകര്‍പ്പന്‍ ( അല്ല പിന്നെ..വിനുവേട്ടനിതു തന്നെ വരണം..)

   Delete
  4. അത് ശരി ...ജിമ്മിച്ചൻ ഇസ്കിവെച്ചിരിക്കുകയാണ് ഡേവ്ലിനേയും ,സ്റ്റേയ്നറേയും...അല്ലേ,
   വെറുതെയല്ല വിനുവേട്ടൻ അടുത്ത നോവലിന്റെ പരസ്യമിട്ട് ചുമ്മാ നടക്കുന്നത് അല്ലേ

   Delete
  5. അടുത്ത നോവലിന്റെ പരസ്യം കണ്ടു പിടിച്ചോ മുരളിഭായ്... ? ഇങ്ങളൊരു ഒന്നൊന്നര ചാരൻ തന്നെ...

   Delete
 8. തെറ്റായ ഒരു തീരുമാനം മതി യുദ്ധത്തില്‍ പരാജയപ്പെടാന്‍.

  ReplyDelete
  Replies
  1. വളരെ ശരിയാണ് കേരളേട്ടാ...

   Delete
 9. Replies
  1. താങ്ക് യൂ ടീച്ചർ... :)

   Delete
  2. ടീച്ചറും ‘കോപ്പിയടി‘ തുടങ്ങിയോ? ;)

   Delete
 10. ഹാരി കെയ്ൻ എത്തുന്നതോടെ ഇംഗ്ലീഷുകാർ ഉഷാറായേക്കും അല്ലേ.. എതിർഭാഗത്ത് സ്റ്റെയ്നറും ഡെവ്ലിനും കൂടെ എത്തിയാൽ പൊടിപൂരം..

  ഡെവ്ലിനെ തിരക്കി പണ്ടെങ്ങാണ്ടോ 2 ചുള്ളന്മാർ ചാടിപ്പുറപ്പെട്ടിട്ട് എവിടം വരെയായോ എന്തോ..

  ReplyDelete
  Replies
  1. അത് ശരിയാണല്ലോ... ജാക്ക് റോഗനും ഫെർഗസ് ഗ്രാന്റും അല്ലേ...? ഞാനും ഒന്ന് തിരഞ്ഞ് നോക്കട്ടെ ആ ചുള്ളന്മാർ എവിടെയെത്തിയെന്ന്...

   Delete
  2. അമ്പട കള്ളാ വിനുവേട്ടാ...ഒന്നിരാടന്‍ അധ്യായങ്ങളാണു വിവര്‍ത്തിക്കുന്നത് അല്ലേ..
   വേഗ്ഗം പോയി വിട്ടുപോയ ഭാഗങ്ങളൊന്നു തിരഞ്ഞു നോക്കിയേ..

   Delete
  3. ഉണ്ടാപ്രിച്ചായോ.. ഈ വിനുവേട്ടൻ ഇതെന്നെതാന്നേ പറയുന്നത്?? ഇതൊന്നും ഇവിടെ ശരിയാകത്തില്ല.. വിട്ട ഭാഗങ്ങളും വിട്ടുപോയ ആൾക്കാരുമില്ലാതെ കഥയെങ്ങനെ മുന്നോട്ട് പോകാനാ..

   എന്റെ മാതാവേ… ഞാനിനി ആ ശ്രീക്കുട്ടനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമോ എന്തോ.. എനിക്കൊന്നുമറിയാൻ മേലായേ..

   Delete
  4. വിനുവേട്ടന്റെയൊരു കാര്യം!!!

   Delete
  5. എന്റെ ഉണ്ടാപ്രീ... അത് മാത്രം പറയരുത്... അങ്ങനെ പറ്റിക്കാൻ പറ്റുന്ന വായനക്കാരാണോ ഈഗിളിന്റേത്... പ്രത്യേകിച്ചും ഈഗിൾ സിനിമ അരച്ച് കലക്കിക്കുടിച്ച് കണ്ണിലെണ്ണയും ഒഴിച്ച് നോക്കിയിരിക്കുന്ന ഉണ്ടാപ്രി ഇവിടെയുള്ളപ്പോൾ... :)

   Delete
 11. രണ്ടു സിംഹങ്ങളും മടയില്‍ നിന്ന് പുറത്തുവരട്ടെ. ഉഷാറാകും.

  ReplyDelete
  Replies
  1. ഉഷാറായിട്ട് എന്തിനാ സുകന്യാജീ? പരസ്പരം അടിച്ച് നശിക്കുവാനല്ലേ...

   Delete
  2. ഈ ‘സിംഹി’ ഇത്തവണ നേരത്തെ എത്തിയല്ലോ.. കഴിഞ്ഞ ലക്കത്തിലേതുപോലെ ഇപ്രാവശ്യവും ‘ലവ് ലെറ്റർ’ ചോദിക്കുമെന്ന് പേടിച്ചിട്ടായിരിക്കും..

   ഇനി ആഫ്രിക്കയിൽ നിന്നുള്ള ലംബാരൻ സിംഹം, ബിലാത്തിയിൽ നിന്നുള്ള ഗെഡാഗെഡിയൻ സിംഹം എന്നിവർ കൂടെ എത്തിയാൽ ബഹുകേമം..

   Delete
  3. ജിമ്മിച്ചന്‍ ഫോമിലാണല്ലോ... കലക്കി

   Delete
  4. ജിമ്മിച്ചനെപ്പോലെയുള്ള വേട്ടക്കാര് പോയൊ ഗെഡികളെ..?
   സിംഹിയായാലും ,സിംഹമായാലും ജിമ്മിച്ചൻ തോക്കെടുത്താൽ പണി പാളും..!

   Delete
 12. യുദ്ധം, ഇനി അത് അങ്ങ് കത്തി പടരും

  ReplyDelete
  Replies
  1. അതാണ് വേദനാജനകം ഷാജു...

   Delete
 13. അകെ മൊത്തം വെടിയും പുകയും ആണല്ലോ..
  കഥയില്‍ പട്ടാളത്തിന്‍റെ വെടി, കമെന്റില്‍ ജിമ്മിച്ചന്റെ വെടി.
  പണിത്തിരക്ക് കാരണം വായിക്കാന്‍ ഒന്നും സമയം ഇല്ല. എന്നാലും ഈഗിള്‍ വായിക്കാണ്ട് ഇരിക്കാന്‍ പറ്റുമോ..? അമ്മാതിരി വിവര്‍ത്തനം അല്ലെ വിനിവേട്ടന്‍ നടത്തുന്നത്.

  ReplyDelete
  Replies
  1. ലംബാനരയിൽ വസിക്കുന്നവൻ എത്തിയല്ലോ... ആകാശത്തോളം ഉയർത്തി ആഫ്രിക്കൻ വനാന്തരത്തിലേക്ക് തള്ളിയിടല്ലേ... :)

   ഒന്നുകിൽ പണിത്തിരക്ക്... അല്ലെങ്കിൽ പനിത്തിരക്ക്... കാലാവസ്ഥ പിടിക്കുന്നില്ലേ ശ്രീജിത്ത്...?

   Delete
 14. ഇരുപതെണ്ണത്തിനെ വേണം വേണമെന്ന് പറയുമ്പോ കൊടുക്കാൻ ഇതിനും മാത്രം അമേരിക്കന്മാരുണ്ടായിരുന്നോ അവിടെ??

  ഇനിയാ കോപ്പിലെ പോലീസുകാരും കൂടി വരുവല്ലോ.കോപ്പെടപാട്‌.

  പാവം ഹിറ്റ്‌ലർ!!!!!

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...