Sunday, March 30, 2014

ഈഗിൾ ഹാസ് ലാന്റഡ് – 122



ഗ്രാമത്തിനോട് ഏതാണ്ട് ഒന്നര മൈൽ അടുത്ത് എത്തിയപ്പോഴാണ് ഫീൽഡ് ടെലിഫോണിലെ ഇലക്ട്രോണിക് ബസർ ഇടയ്ക്കിടെ ശബ്ദിക്കുന്നത് സ്റ്റെയ്നറുടെ ശ്രദ്ധയിൽ പെട്ടത്. ആരോ ബന്ധപ്പെടുവാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ വളരെ ദൂരത്ത് നിന്ന് എന്നവണ്ണം അവ്യക്തമാണ് സ്വരം.

“ആക്സിലറേറ്ററിൽ കാൽ നന്നായി കൊടുക്കൂ അവിടെ എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു എത്രയും പെട്ടെന്ന് എത്തണം” സ്റ്റെയ്നർ ക്ലൂഗലിനോട് പറഞ്ഞു.

ഏതാണ്ട് ഒരു മൈൽ അടുത്ത് എത്തിയതും ദൂരെ ഇടവിട്ടുള്ള ഫയറിങ്ങിന്റെ ശബ്ദം ഉയർന്ന് കേൾക്കാറായി. താൻ എന്ത് ഭയപ്പെട്ടുവോ അത് സംഭവിച്ചിരിക്കുന്നു. സ്റ്റെൻ ഗൺ കോക്ക് ചെയ്തിട്ട് അദ്ദേഹം വെർണറെ നോക്കി.

“ആയുധം ഉപയോഗിക്കാൻ തയ്യാറായി ഇരുന്നോളൂ ഏത് നിമിഷവും ആവശ്യം വന്നേക്കാം

ക്ലൂഗൽ ആക്സിലറേറ്റർ മുട്ടിച്ച് ചവിട്ടിപ്പിടിച്ചു. ജീപ്പ് അതിന്റെ പരമാവധി വേഗതയിൽ കുതിച്ചു.

“കമോൺ ഡാംൻ യൂ ! കമോൺ” സ്റ്റെയ്നർ അക്ഷമനായി അലറി.

ഫീൽഡ് ടെലിഫോണിന്റെ ബസർ ഇതിനകം നിശ്ചലമായിരുന്നു. ഗ്രാമത്തിനോട് അടുത്തുകൊണ്ടിരിക്കവെ സ്റ്റെയ്നർ അത് ഓൺ ചെയ്ത് വോയ്സ് കോൺ‌ടാക്റ്റിന് ശ്രമിച്ചു.

“ദിസ് ഈസ് ഈഗിൾ വൺ കം ഇൻ, ഈഗിൾ റ്റൂ

പക്ഷേ മറുപടി ഉണ്ടായില്ല. ഒരു വട്ടം കൂടി അദ്ദേഹം ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.

“ചിലപ്പോൾ അവർ അങ്ങേയറ്റം തിരക്കിലായിരിക്കും ഹെർ ഓബർസ്റ്റ്” ക്ലൂഗൽ പറഞ്ഞു.

അടുത്ത നിമിഷം അവർ ദേവാലയത്തിന് ഏതാണ്ട് മുന്നൂറ് വാര പടിഞ്ഞാറുള്ള കുന്നിൻ‌മുകളിലെത്തി. അവിടെ നിന്നാൽ ആ ഗ്രാമത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും നോട്ടമെത്തും എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ബൈനോക്കുലേഴ്സ് എടുത്ത് സ്റ്റെയ്നർ മില്ലിന്റെ ഭാഗത്തേക്കും പിന്നെ അതിനപ്പുറം മാലെറിയും സംഘവും നിലയുറപ്പിച്ച ഭാഗത്തേക്കും ഫോക്കസ് ചെയ്തു. പിന്നെ പതുക്കെ പോസ്റ്റ് ഓഫീസിന്റെ ഭാഗത്തേക്ക് തിരിഞ്ഞു. അതിനരികിലുള്ള സ്റ്റഡ്‌ലി ആംസിന്റെ മതിലിന് സമീപം നിലയുറപ്പിച്ച അമേരിക്കൻ ഭടന്മാരെ വ്യക്തമായി കാണാം. അധികമകലെയല്ലാതെ പാലത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന റിട്ടർ ന്യുമാനും ഹേഗലും ഷഫ്റ്റോയുടെ അവശേഷിച്ച രണ്ട് ജീപ്പുകളിൽ നിന്നുമുള്ള മെഷീൻ ഗൺ ആക്രമണത്തെ നേരിട്ടു കൊണ്ടിരിക്കുന്നു. ജോവന്ന ഗ്രേയുടെ ഗാർഡന്റെ ചുമരുകൾ ആ ജീപ്പിലുള്ളവർക്ക് നല്ലൊരു മറയാണ് തീർത്തിരിക്കുന്നത്. അവിടെ നിന്നുകൊണ്ട് പാലത്തിനടുത്തേക്ക് അനായാസമായി നിറയുതിർക്കാൻ കഴിയുന്നു. രണ്ടാമത്തെ ജീപ്പ് സമീപ കോട്ടേജിന്റെ മതിൽ മറയാക്കി ആക്രമണം തുടരുന്നു.

സ്റ്റെയ്നർ ടെലിഫോൺ എടുത്ത് ഒന്നുകൂടി ശ്രമിച്ചു നോക്കി.  “ദിസ് ഈസ് ഈഗിൾ വൺ ഡൂ യൂ റീഡ് മീ?”

ഫയറിങ്ങ് അൽപ്പം ഒന്ന് ഒതുങ്ങിയതും മിൽ ഹൌസിന്റെ ഒന്നാം നിലയിൽ റീഡൽ ഫീൽഡ് ടെലിഫോൺ സ്വിച്ച് ഓൺ ചെയ്തു. പെട്ടെന്നാണ് ബസർ ചിലച്ചത്.

“ഹേയ് ഇത് കേണലാണ്...”    സ്റ്റെയ്നറുടെ സ്വരം ശ്രവിച്ച അയാൾ ആവേശത്തോടെ ബ്രാൺ‌ഡ്റ്റിനോട് വിളിച്ചു പറഞ്ഞു. “ദിസ് ഈസ് ഈഗിൾ ത്രീ, ഇൻ ദി വാട്ടർ മിൽ താങ്കൾ എവിടെയാണ്?”

“ദേവാ‍ലയത്തിന് അപ്പുറം കുന്നിൻ മുകളിൽനിങ്ങളുടെ അവസ്ഥ എന്താണ്?”

പുറമെ വീണ്ടും വെടി മുഴങ്ങി. മിൽ ഹൌസിന്റെ ചില്ലുകളില്ലാത്ത ജാലകങ്ങളിലൂടെ പുറമെ നിന്നുള്ള വെടിയുണ്ടകൾ പാഞ്ഞ് വന്ന് ചുമരിൽ തട്ടി തെറിച്ചു.

“ആ ഫോൺ ഇങ്ങ് തരൂ” താൻ നിലയുറപ്പിച്ചിരുന്നിടത്ത് പതിഞ്ഞ് കിടന്ന് മെഷിൻ ഗൺ പ്രവർത്തിപ്പിച്ചുകൊണ്ട് ബ്രാൺ‌ഡ്റ്റ് വിളിച്ചു പറഞ്ഞു.

“അദ്ദേഹം ആ കുന്നിൻ മുകളിലാണ്” റീഡൽ പറഞ്ഞു. “ഇനി സമാധാനമായി സ്റ്റെയ്നർ വന്ന് നമ്മെ ഈ കുരുക്കിൽ നിന്ന് രക്ഷപെടുത്തുമെന്നുള്ളതിന് സംശയം വേണ്ടനോക്കിക്കോളൂ  റീഡൽ ജലചക്രത്തിന്റെ മുകളിലെ പ്ലാറ്റ്ഫോമിലൂടെ ഇഴഞ്ഞ് ചെന്ന് അതിന്റെ കതക് തട്ടിത്തുറന്നു.

“അങ്ങോ‍ട്ട് പോകരുത്…!  തിരിച്ച് വരൂ…! ബ്രാൺ‌ഡ്റ്റ് അലറി.

എന്നാൽ അത് വകവയ്ക്കാതെ പതുക്കെ എഴുന്നേറ്റിരുന്ന് അയാൾ പുറത്തേക്ക് എത്തി നോക്കി. ചിരിച്ച് ആവേശത്തോടെ അയാൾ ഫീൽഡ് ടെലിഫോൺ മുഖത്തോടടുപ്പിച്ചു.

“താങ്കളെ എനിക്ക് കാണാൻ കഴിയുന്നുണ്ട് ഹെർ ഓബർസ്റ്റ് ഞങ്ങൾ ഇവിടെ………….

അത് മുഴുമിപ്പിക്കാൻ കഴിയുന്നതിന് മുമ്പ് ഓട്ടോമാറ്റിക് മെഷീൻ ഗണ്ണിന്റെ വെടിയൊച്ച പുറത്ത് മുഴങ്ങി. മുറിയ്ക്കുള്ളിലെ ചുമരിൽ രക്തവും തലച്ചോറും ചിതറിത്തെറിച്ചു. റീഡലിന്റെ തലയുടെ പിൻഭാഗം വെടിയേറ്റ് തകർന്നിരുന്നു. തലകുത്തി താഴോട്ട് വീഴുമ്പോഴും ഫീൽഡ് ടെലിഫോണിൽ നിന്നും അയാളുടെ പിടി അയഞ്ഞിരുന്നില്ല.

നിലത്ത് കൂടി ഇഴഞ്ഞ്  അതിവേഗം അവിടെയെത്തി ബ്രാൺ‌ഡ്റ്റ് താഴോട്ട് നോക്കി. ജലചക്രത്തിന്റെ പലകകളിലൊന്നിലേക്കായിരുന്നു റീഡൽ പതിച്ചത്. അരുവിയിൽ നിന്നുമുള്ള ജലപാതത്തിൽ റീഡലിനെയും വഹിച്ച് അത് തിരിഞ്ഞുകൊണ്ടിരുന്നു. അടുത്ത നിമിഷം ചക്രത്തിന്റെ ആ പലക വെള്ളത്തിനടിയിലേക്ക് താഴ്ന്നു. തന്റെ ഊഴം പൂർത്തിയാക്കി അത് നുരയ്ക്കുന്ന വെള്ളത്തിൽ നിന്നും തിരികെയെത്തിയപ്പോൾ റീഡലിനെ കാണാനുണ്ടായിരുന്നില്ല.

                * * * * * * * * * * * * * * * * * * * * * * * * *

 സ്റ്റെയ്നറുടെ പിന്നിൽ നിന്നിരുന്ന വെർണർ ബ്രീഗൽ പെട്ടെന്ന് അദ്ദേഹത്തിന്റെ ചുമലിൽ തട്ടി.

“അങ്ങോട്ട് നോക്കൂ ഹെർ ഓബർസ്റ്റ് ആ മരക്കൂട്ടങ്ങളുടെ വലത് ഭാഗത്ത് സൈനികർ

സ്റ്റെയ്നർ ബൈനോക്കുലേഴ്സ് അങ്ങോട്ട് തിരിച്ചു. കുന്നിന്റെ നിറുകയിൽ നിൽക്കുന്നതിന്റെ ഗുണം അപ്പോഴാണ് ശരിക്കും മനസ്സിലായത്. താഴെ വനത്തിനുള്ളിൽ ഒരാൾ താഴ്ച്ചയിൽ വെട്ടിയിറക്കിയ കാട്ടുപാതയിൽ പാതിയും വ്യക്തമായി കാണാമായിരുന്നു. അതിലൂടെ ദേവാലയത്തിന് നേർക്ക് നീങ്ങുന്ന ഹ്യൂസ്‌റ്റ്ലറും സംഘവും.

സ്റ്റെയ്നറുടെ തീരുമാനം പെട്ടെന്നായിരുന്നു. അതനുസരിച്ച് മൂവ് ചെയ്യുവാൻ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

“നാം വീണ്ടും ഫാൾഷിംജാഗറുകൾ ആയി പ്രവർത്തിക്കേണ്ട സമയം എത്തിയിരിക്കുന്നു എന്ന് തോന്നുന്നു കൂട്ടരേ

അദ്ദേഹം തന്റെ ചുവന്ന ക്യാപ്പ് തലയിൽ നിന്നെടുത്ത് മുകളിലേക്കെറിഞ്ഞു. പിന്നെ വെബ്ബിങ്ങ്  ബെൽറ്റിന്റെ ബക്കിൾ  ഊരി തന്റെ ജമ്പ് ജാക്കറ്റ് അഴിച്ച് മാറ്റി. ഇപ്പോൾ അദ്ദേഹം അണിഞ്ഞിരിക്കുന്നത് ജർമ്മൻ യൂണിഫോമാണ്. കഴുത്തിന് താഴെ അണിഞ്ഞിരിക്കുന്ന  Knight’s Cross with Oak Leaves ബാഡ്ജ് വളരെ വ്യക്തമായി കാണുവാൻ കഴിയുന്നുണ്ട്. പോക്കറ്റിൽ നിന്നും ജർമ്മൻ സേനയുടെ ക്യാപ്പ് എടുത്ത് തലയിൽ ഭംഗിയായി ധരിച്ചു. ക്ലൂഗലും വെർണറും സ്റ്റെയ്നർ ചെയ്തത് പോലെ തങ്ങളുടെ വേഷവും മാറി.

“റൈറ്റ് ബോയ്സ്...”  സ്റ്റെയ്നർ പറഞ്ഞു.  “ഒരു ഗ്രാന്റ് ടൂർ തന്നെ ആയിക്കോട്ടെനമ്മുടെ ജീപ്പുമായി ആ കാട്ടുപാതയിലൂടെ നേരെ താഴോട്ട് ആ സൈനിക സംഘത്തെ വകവരുത്തിയതിന് ശേഷം അരുവിയ്ക്ക് കുറുകെയുള്ള നടപ്പാതയിലൂടെ അപ്പുറം കടന്ന് അവിടെയുള്ള ആ അമേരിക്കൻ ജീപ്പുകളോട് രണ്ട് വാക്ക് പറയണംവഴി ദുർഘടം പിടിച്ചതാണെങ്കിലും അല്പം വേഗത്തിൽ പോകുകയാണെങ്കിൽ എനിക്ക് തോന്നുന്നത് നിന്നെക്കൊണ്ട് അതിന് കഴിയുമെന്നാണ് ക്ലൂഗൽ അത് കഴിഞ്ഞിട്ട് നേരെ ഓബർ ലെഫ്റ്റ്നന്റ് റിട്ടർ ന്യുമാന്റെ അടുത്തേക്ക്  അദ്ദേഹം വെർണറുടെ നേർക്ക് നോക്കി. “ആന്റ് ഡോണ്ട് സ്റ്റോപ്പ് ഫയറിങ്ങ് നോട്ട് ഫോർ എനി തിങ്ങ്


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

34 comments:

  1. ആദ്യം സ്റ്റേമിനെ നഷ്ടമായി... ഇപ്പോൾ ഇതാ ഒരാൾ കൂടി... ദൌത്യം വിജയിക്കുവാനുള്ള സാദ്ധ്യത മങ്ങുന്നുവോ...?

    ReplyDelete
  2. കഷ്ടം തന്നെ... എത്രയെത്ര മനുഷ്യജീവനുകളാണിങ്ങനെ ആരുടേയൊക്കെയോ പൊങ്ങച്ചത്തിനും വാശിക്കും വേണ്ടി... ഇന്നും ഈ കഥയിങ്ങനെ തുടരുകയാണ് അല്ലേ വിനുവേട്ടാ.. പല ഭാവങ്ങളില്‍.. പല രൂപങ്ങളില്‍.. പലയിടങ്ങളില്‍...

    ReplyDelete
    Replies
    1. ചേച്ചി വീണ്ടും അജിത്തേട്ടനെ പറ്റിച്ച് ആദ്യമേ ഓടിയെത്തിയല്ലോ.

      Delete
    2. ഇത്തവണ പശുക്കുട്ടിയ്ക്ക് സമ്മാനം കൊടുത്തേ പറ്റൂ.. അമ്മാതിരി ഓട്ടമല്ലായിരുന്നോ..

      Delete
    3. അതെ... ആ റോൾ ഇന്ന് ലോകപോലീസ് എന്ന് സ്വയം അഹങ്കരിക്കുന്ന രാഷ്ട്രം ഏറ്റെടുത്തിരിക്കുന്നു...

      Delete
    4. കഴിഞ്ഞ തവണ കൊടുത്ത സമ്മാനം ഏതെന്നു വിനുവേട്ടന്‍ വെളിപ്പെടുത്തണം..
      എന്താണേലും പശുക്കുട്ടിക്ക് അതൊത്തിരി ഇഷ്ടപ്പെട്ടു എന്നു തോന്നുന്നു.

      Delete
  3. ആരെങ്കിലുമൊക്കെ നഷ്ടപ്പെടാതെ പറ്റുമോ യുദ്ധത്തിൽ. യുദ്ധത്തിൽ പെട്ടെന്ന് സ്വരുക്കൂട്ടുന്ന തന്ത്രത്തിലാണ് വിജയം. അവിടെ നഷ്ടപ്പെട്ടവരെക്കുറിച്ച് തിരിഞ്ഞു നോക്കാൻ നിന്നാൽ ബാക്കിയുള്ളവരും കൂടി തീരും. യുദ്ധം നടക്കട്ടെ. ബാക്കി പിന്നെ... ഡെവ്‌ലിൻ ഒന്നു വന്നെങ്കിൽ....?!

    ReplyDelete
    Replies
    1. ഈ പറഞ്ഞതാണ് കാര്യം.. യുദ്ധമാകുമ്പോൾ വെടിയും പുകയുമൊക്കെ ഉണ്ടാവും..

      Delete
    2. അശോകൻ മാഷ് കുറേ നാളായല്ലോ ഡെവ്‌ലിന്റെ കാര്യം പറഞ്ഞോണ്ടിരിക്കുന്നു... വരും മാഷേ... വരാതിരിക്കില്ല...

      Delete
    3. എന്നാലെ എനിക്കൊരു സമാധാനോള്ളു.... യുദ്ധമൊക്കെ കഴിഞ്ഞ് ഡെവ്‌ലിൻ ഒരു കുപ്പിയൊക്കെ പൊട്ടിച്ചിരിക്കുന്ന നേരത്ത് ആ മോളിപ്പെണ്ണ് വന്നാലും മതി...

      Delete
    4. ശ്ശെടാ.. യുദ്ധം കഴിഞ്ഞ് ലെവന്മാരൊക്കെ ബാക്കിയുണ്ടാവുംന്ന് ഇപ്പോഴേ ഉറപ്പിച്ചോ..? മോളിക്കുട്ടിയ്ക്ക് ഇപ്പോ ഒരു രഹസ്യം അറിയാം..

      Delete
  4. സ്റ്റേം ... റീഡൽ‌ ... ഇനി???

    സ്റ്റെ‌യ്നർ‌ കച്ച മുറുക്കി ഇറങ്ങുന്നു...
    ഹാരിയും പുറപ്പെട്ടു കഴിഞ്ഞു...
    അതേ സമയം തന്നെ ഡെവ്‌ലിനും ...


    വിനുവേട്ടാ... “ഡോണ്ട് സ്റ്റോപ്പ് റൈറ്റിങ്ങ്… നോട്ട് ഫോർ എനി തിങ്ങ്…“

    ReplyDelete
    Replies
    1. അവസാന കൂട്ടപ്പൊരിച്ചിലിന് സമയമായോ?

      Delete
    2. റീഡലിന്റെ അന്ത്യവും അപ്രതീക്ഷിതിമായിപ്പോയി... സ്റ്റെയ്നർ വന്ന് രക്ഷപെടുത്തുമെന്ന സന്തോഷത്തിലായിരുന്നു പാവം...

      Delete
  5. റീഡൽ ചിരിച്ചുകൊണ്ട് മരിച്ചു. ബ്രാൺഡറ്റിൻറെ മുന്നറിയിപ്പ് വകവെക്കാത്തതിൻറെ ഫലം.

    ReplyDelete
    Replies
    1. അതെ കേരളേട്ടാ.... ഇത്തിരി ആവേശം കൂടിപ്പോയി...

      Delete
  6. “ആന്റ് ഡോണ്ട് സ്റ്റോപ്പ് ഫയറിങ്ങ്… നോട്ട് ഫോർ എനി തിങ്ങ്…”

    കിടിലൻ സീൻ..! ആരായാലും വെടിവെച്ചുപോകും..!!

    സ്റ്റെയ്നറ് എത്തി.. എന്നിട്ടും ഡെവ്ലിനെ കാണുന്നില്ലല്ലോ..

    ReplyDelete
    Replies
    1. ആ രംഗം അടുത്ത ലക്കത്തിൽ വിശദമായി കാണാനിരിക്കുന്നതേയുള്ളൂ ജിം... ഡെവ്‌ലിൻ വരും... കുറച്ച് കൂടി കാത്തിരിക്കണം...

      Delete
    2. സമയമായില്ല പോലും സമയമായില്ല പോലും..
      ക്ഷമയെന്റെ ഹൃദയത്തീന്നൊഴിഞ്ഞു തോഴാ..

      Delete
  7. shree:dont stop..:)

    ho....njan kaathirikkunnu...enthaavum??!!!!

    ReplyDelete
    Replies
    1. ദേ, ബി.പി കയറിയിട്ട് പിന്നെ എന്നെ കുറ്റം പറഞ്ഞേക്കരുത് വിൻസന്റ് മാഷേ...

      Delete
  8. ഇന്നും ഈ കഥയിങ്ങനെ തുടരുകയാണ് അല്ലേ ? പലയിടങ്ങളില്‍..

    ReplyDelete
    Replies
    1. അതേല്ലോ... ഇതങ്ങനെ തുടർന്നുകൊണ്ടിരിക്കുകയാണല്ലോ... ഒന്നല്ല, പലയിടങ്ങളിലും... അതല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്...

      Delete
  9. ഇനി ഡെവ്ലിൻ വന്നാൽ കാര്യം അറിയാം..

    ReplyDelete
  10. അങ്ങിനെ ആദ്യത്തെ ആള് പോയി.. ഇനി എന്താവുമോ എന്തോ..
    എന്തായാലും ആകാംഷയോടെ കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. ആദ്യത്തെയല്ല ശ്രീജിത്ത്, രണ്ടാമത്തെ. ആദ്യം സ്റ്റേം പ്രൊപ്പല്ലറിനിടയില്‍ പെട്ടപ്പോഴാണല്ലോ കഥ തിരിഞ്ഞതു തന്നെ!

      Delete
  11. ക്ലൈമാക്സ്‌ ആവാറായി ആയി അല്ലെ

    ReplyDelete
    Replies
    1. ങ്ഹും... ആകാറാകുന്നു അഭി...

      Delete
  12. ദൌത്യം വിജയിച്ചാലും ഇല്ലെങ്കിലും എത്ര എത്ര ദാരുണമായ മരണങ്ങള്‍ സംഭവിക്കുന്നു.

    ReplyDelete
    Replies
    1. അതാണൊരു വിഷമം സുകന്യാജി...

      Delete
  13. ഇത്തവണ നമ്മുടെ അജിത്ത്‌ഭായിയെ കണ്ടില്ലല്ലോ... തേങ്ങയിടാൻ പറ്റാത്തതിന്റെ പിണക്കത്തിലാണോ അജിത്ത്‌ഭായ്?

    ReplyDelete
  14. ഞാന്‍ വന്നു. അല്പം ലേറ്റായാലും!!

    ReplyDelete
  15. ഒരാളല്ലേ ഇപ്പോ മരിച്ചുള്ളൂ.ബാക്കിയുള്ളവരുണ്ടല്ലോ.ജെർമ്മൻകാർ ഒരുപാടെണ്ണമൊന്നും വേണ്ട

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...