Monday, April 7, 2014

ഈഗിൾ ഹാസ് ലാന്റഡ് – 123



ഏതാണ്ട് അമ്പത് മൈൽ വേഗതയിലായിരുന്നു ജീപ്പ് കുന്നിൻ‌മുകളിൽ നിന്നും അവരെയും കൊണ്ട് ദേവാലയത്തിനരികിലേക്ക് കുതിച്ചത്. അതിവേഗത്തിൽ പാഞ്ഞ് വരുന്ന വാഹനം കണ്ട് ദേവാലയത്തിന്റെ പോർച്ചിന് വെളിയിൽ നിൽക്കുകയായിരുന്ന കോർപ്പറൽ ബെക്കർ പരിഭ്രാന്തനായി.  അത് കണ്ട സ്റ്റെയ്നർ  കൈ ഉയർത്തി അവനോട് സമാധാനമായിരിക്കുവാൻ ആംഗ്യം കാണിച്ചു. സ്റ്റിയറിങ്ങ് വെട്ടിത്തിരിച്ച് ക്‌ളൂഗൽ ജീപ്പിനെ ഹോക്ക്സ്‌വുഡ് പാതയിലേക്ക് വീശിയെടുത്തു.

ചെറിയൊരു ഹമ്പിന് മുകളിലൂടെ ഉയർന്ന് ചാടിയ ജീപ്പ് ഇരുവശങ്ങളും ചെങ്കുത്തായി വെട്ടിയിറക്കിയ കാട്ടുപാതയിലൂടെ പാഞ്ഞു. ആ വളവ് തിരിഞ്ഞതും അവർ എതിരെ വരുന്നുണ്ടായിരുന്നു. ഹ്യൂസ്റ്റ്‌ലറും സംഘവും ഏറിയാൽ ഇരുപത് വാര മാത്രം അകലെ. അമ്പരന്ന് പോയ ആ സംഘം ഇരു വശത്തേക്കും ഒഴിഞ്ഞ് മാറുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വെർണർ ആകട്ടെ ഒരു നിമിഷം പോലും പാഴാക്കാതെ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ മെഷീൻ ഗൺ പ്രവർത്തിപ്പിക്കുവാൻ തുടങ്ങി. കഷ്ടിച്ച് ഒരു ജീപ്പിന് കടന്നുപോകാൻ മാത്രം വീതിയുള്ള ആ പാതയിലൂടെ  പാഞ്ഞ് വരുന്ന ജീപ്പ് കണ്ട് ജീവരക്ഷാർത്ഥം ആ സൈനികർ വശങ്ങളിലെ ചെങ്കുത്തായ മതിലിലേക്ക് അള്ളിപ്പിടിച്ച് കയറുവാൻ ശ്രമിച്ചുവെങ്കിലും പരാജപ്പെട്ട് താഴോട്ട് തന്നെ വീണു. സെക്കന്റുകൾക്കം ജീപ്പ് അവരുടെയിടയിലേക്ക് പാഞ്ഞ് കയറി. ഇടത് ഭാഗത്തെ മുൻ‌ചക്രം ആരുടെയോ ദേഹത്ത് കൂടി കയറിയിറങ്ങുന്നത് സ്റ്റെയ്നർ അറിഞ്ഞു. പിന്നെ അതിന്റെ തുടർച്ചയായിരുന്നു. ഹ്യൂസ്റ്റ്‌ലറെയും അദ്ദേഹത്തിന്റെ സംഘത്തിലെ മുഴുവൻ സൈനികരെയും ഇടിച്ച് വീഴ്ത്തി അവർക്കു മുകളിലൂടെ കയറിയിറങ്ങി മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് ആ ജീപ്പ് മുന്നോട്ട് കുതിച്ചു.

ഒരു കൊടുങ്കാറ്റ് പോലെ ജീപ്പ് കാട്ടുപാതയുടെ അറ്റത്തെത്തി. സ്റ്റെയ്നർ നിർദ്ദേശിച്ചത് പോലെ തന്നെ ക്‌‌ളൂഗൽ പ്രവർത്തിച്ചു. അരുവിയുടെ കുറുകെ വെറും നാലടി മാത്രം വീതിയുള്ള നടപ്പാലത്തിലേക്ക് നേരെ ഓടിച്ച് കയറ്റി. തുരുമ്പെടുത്ത് ദ്രവിച്ചു തുടങ്ങിയിരുന്ന കൈവരികൾ തീപ്പെട്ടിക്കൊള്ളികൾ കണക്കെ നുറുങ്ങിത്തെറിച്ചു. പാലത്തിനപ്പുറമുള്ള ഹമ്പിൽ കയറി നാല് ചക്രങ്ങളും നിലം തൊടാതെ ഉയർന്ന ജീപ്പ് ടാറിട്ട റോഡിലേക്ക് കയറി.

ജോവന്ന ഗ്രേയുടെ കോട്ടേജിന്റെ മതിലിന് മുന്നിൽ ജീപ്പിലിരുന്ന് മെഷീൻ ഗൺ പ്രവർത്തിപ്പിച്ചിരുന്ന രണ്ട് അമേരിക്കൻ ഭടന്മാർ അപ്രതീക്ഷിതമായി തങ്ങളുടെ മുന്നിലെത്തിയ  സ്റ്റെയ്നറുടെ ജീപ്പ് കണ്ടതും തോക്ക് അവർക്ക് നേരെ തിരിച്ചു. പക്ഷേ, അവർ വൈകിപ്പോയിരുന്നു അപ്പോഴേക്കും. വെർണറുടെ യന്ത്രത്തോക്കിൽ നിന്നുമുള്ള കനത്ത ഫയറിങ്ങിൽ അവർ ഇരുവരും വെടിയേറ്റ് ജീപ്പിൽ നിന്നും ഉയർന്ന് തെറിച്ച് പുറത്തേക്ക് വീണു.   

എന്നാൽ അവരുടെ മരണം എന്ന നഗ്നസത്യം അടുത്ത കോട്ടേജിന്  അരികിൽ ഉണ്ടായിരുന്ന ജീപ്പിലുള്ളവർക്ക് പ്രത്യാക്രമണം നടത്താൻ രണ്ടോ മൂന്നോ സെക്കന്റുകൾ നൽകി. വിലയേറിയ ആ സെക്കന്റുകൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ളതായിരുന്നു. തങ്ങളുടെ ബ്രൌണിങ്ങ് മെഷീൻ ഗണ്ണുകൾ അവർ സ്റ്റെയ്നറുടെ ജീപ്പിന് നേർക്ക് തിരിച്ച് വെടിയുർത്തു. ഫയറിങ്ങ് നടന്നുകൊണ്ടിരിക്കവെ, ക്‌‌ളൂഗൽ ജീപ്പ് വെട്ടിച്ച് വന്ന വഴിയിലൂടെ തിരികെ പാലത്തിനരികിലേക്ക് കുതിച്ചു.  

ശേഷം റെയ്ഞ്ചേഴ്സിന്റെ ഊഴമായിരുന്നു. ക്‌‌ളൂഗൽ ജീപ്പ് തിരിക്കുന്നതിനിടയിലും വെർണർ ഫയറിങ്ങ് നിർത്തിയിരുന്നില്ല. ബ്രൌണിങ്ങ് ഗൺ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന സൈനികരിൽ ഒരുവനെ വെടിവെച്ച് വീഴ്ത്തുവാൻ വെർണറിന് സാധിച്ചു. പക്ഷേ, രണ്ടാമൻ സ്റ്റെയ്നറുടെ ജീപ്പിന് നേർക്ക് അപ്പോഴും നിറയൊഴിച്ചുകൊണ്ടിരുന്നു. വെടിയുണ്ടകൾ ഏറ്റ് ജീപ്പിന്റെ വിൻഡ് സ്ക്രീൻ ചിന്നിച്ചിതറി. ആർത്തനാദത്തോടെ ക്‌‌ളൂഗൽ സ്റ്റിയറിങ്ങ് വീലിലേക്ക് കമിഴ്ന്ന് വീണു. നിയന്ത്രണം നഷ്ടമായ ജീപ്പ് ആടിയുലഞ്ഞ് പാലത്തിന്റെ മതിലിൽ ചെന്നിടിച്ച് നിന്നു.

സ്റ്റിയറിങ്ങ് വീലിൽ ചേതനയറ്റ് കിടക്കുന്ന ക്‌‌ളൂഗലിനരികിൽ ചെന്ന് വെർണർ പരിശോധിച്ചു. ചില്ലു കഷണങ്ങൾ കുത്തിക്കയറി മുഖത്തുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നു കൊണ്ടിരിക്കുന്നു. വെർണർ സ്റ്റെയ്നറുടെ നേർക്ക് തലയുയർത്തി.

“ക്‌‌ളൂഗൽ നമ്മെ വിട്ടു പോയി, ഹെർ ഓബർസ്റ്റ്” അവന്റെ കണ്ണുകളിൽ പ്രതികാരാഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു.

തന്റെ തോളിൽ കൊളുത്തിയിട്ടിരിക്കുന്ന സ്റ്റെൻ ഗൺ എടുക്കുവാനായി അവൻ ആഞ്ഞു. എന്നാൽ സ്റ്റെയ്നർ അവന്റെ കൈകളിൽ പിടിച്ച് വലിച്ച് പിന്തിരിപ്പിച്ചു. “അല്പം കൂടി വിവേകം കാണിക്കൂ കുട്ടീ അവൻ മരിച്ചിരിക്കുന്നു പക്ഷേ, നീ ഇപ്പോഴും ജീവനോടെയുണ്ട്

“യെസ് ഹെർ ഓബർസ്റ്റ്” വിഷാദത്തോടെ അവൻ തല കുലുക്കി.

“ഇതാ, ഈ ബ്രൌണിങ്ങ്  സജ്ജമാക്കിയിട്ട് അവർക്ക് അല്പം കൂടി പണി കൊടുക്കാം നമുക്ക്

അത് പറഞ്ഞിട്ട് തിരിഞ്ഞ സ്റ്റെയനർ കണ്ടത് കൈയിൽ ബ്രെൻ ഗണ്ണുമായി പാലത്തിന്റെ മതിലിനപ്പുറത്ത് നിന്നും ഇഴഞ്ഞ് വരുന്ന റിട്ടർ ന്യുമാനെയാണ്.  

“താങ്കൾ അവിടെ ശരിക്കും നാശം വിതച്ചു, ഹെർ ഓബർസ്റ്റ്” ന്യുമാൻ പറഞ്ഞു.

“ആ കാട്ടുപാതയിലൂടെ ഒരു സെക്ഷൻ ദേവാലയത്തിനടുത്തേക്ക് നീങ്ങുന്നുണ്ടായിരുന്നു ആ സംഘത്തെയും ഒന്നോടെ നാമാവശേഷമാക്കി ആട്ടെ, ഹേഗൽ എവിടെ?”

“പൊരുതി മരിച്ചു മതിലനപ്പുറത്തേക്ക് നോട്ടമെറിഞ്ഞ് റിട്ടർ പറഞ്ഞു. ഹേഗലിന്റെ കാലിലെ ബൂട്ട്സ് മതിലിലെ ദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്നത് കാണാമായിരുന്നു.

ജീപ്പിന്റെ പാർശ്വഭാഗത്ത് ബ്രൌണിങ്ങ് മെഷീൻ ഗൺ ഘടിപ്പിച്ചിട്ട് വെർണർ ഇടവിട്ട് ഇടവിട്ട് വെടിയുതിർക്കുവാനാരംഭിച്ചു.

“ഓൾ റൈറ്റ് ഹെർ ഓബർലെഫ്റ്റ്‌നന്റ് അടുത്ത നീക്കം എന്തായിരിക്കണമെന്നാണ് നിങ്ങളുടെ മനസ്സിൽ തോന്നുന്നത്?” സ്റ്റെയ്നർ ന്യുമാനോട് ആരാഞ്ഞു.

“ഒരു മണിക്കൂറിനകം ഇരുട്ട് പരക്കും അതു വരെ പിടിച്ച് നിന്നിട്ട് രണ്ടോ മൂന്നോ പേർ വീതം ഉള്ള ഗ്രൂപ്പുകളായി തിരിഞ്ഞ് പതുക്കെ പിൻ‌വലിയുക ഹോബ്സ് എന്റിന് സമീപമുള്ള ചതുപ്പിൽ ഇരുട്ടിന്റെ മറ പറ്റി കിടക്കുവാൻ പറ്റും മുൻ‌നിശ്ചയ പ്രകാരം കീനിഗ്ഗിന്റെ E-ബോട്ട് വരികയാണെങ്കിൽ രക്ഷപെടാൻ കഴിഞ്ഞേക്കും... ഇനി എന്തായാലും ആ കിഴവൻ ചർച്ചിലിന്റെ അടുത്തുപോലും എത്താൻ നമുക്ക് സാധിക്കുമെന്ന് തോന്നുന്നില്ല...” ഒന്ന് സംശയിച്ചിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു.  “രക്ഷപെടാനുള്ള സാദ്ധ്യത ഇത് മാത്രമേയുള്ളൂ...

“അതെ അവശേഷിക്കുന്ന ഒരേയൊരു പോംവഴി” സ്റ്റെയ്നർ പറഞ്ഞു. “പക്ഷേ, ഇവിടെ വച്ച് നാം അതിന് തുനിയുന്നില്ല ഇനിയും സമയമുണ്ട് നമ്മുടെ സംഘത്തെ ഒന്ന് റീ-ഗ്രൂപ്പ് ചെയ്യേണ്ടതുണ്ട് ശേഷിക്കുന്നവരൊക്കെ എവിടെയാണ്?”

അപ്പോഴത്തെ സ്ഥിതിഗതികളെക്കുറിച്ചുള്ള ഒരു ഏകദേശ ചിത്രം റിട്ടർ ന്യുമാൻ സ്റ്റെയ്നറിന് നൽകി. വിവരണം കഴിഞ്ഞതും അദ്ദേഹം തല കുലുക്കി. “വരുന്ന വഴിയിൽ ഞാൻ മിൽ ഹൌസിലുള്ളവരുമായി ബന്ധപ്പെടുവാൻ ശ്രമിച്ചിരുന്നു..  റീഡലിനെ ലൈനിൽ കിട്ടിയതാണ്. പിന്നീട് കനത്ത ഫയറിങ്ങിന്റെ സ്വരമാണ് കേൾക്കാൻ കഴിഞ്ഞത്  നിങ്ങളൊരു കാര്യം ചെയ്യൂ പോസ്റ്റ് ഓഫീസിൽ ചെന്ന് ആൾട്ട് മാനെയും ഡിന്ററെയും ബെർഗിനെയും കൂട്ടിക്കൊണ്ടു വരുവാൻ നോക്കൂ ഞാൻ ബ്രാൺ‌ഡ്റ്റുമായി ബന്ധപ്പെടുവൻ സാധിക്കുമോ എന്ന് നോക്കട്ടെ

റോഡിന് കുറുകെ അതിവേഗം നീങ്ങുന്ന ന്യുമാന് സുരക്ഷ വലയം എന്ന പോലെ വെർണർ കവറിങ്ങ് ഫയറിങ്ങ് നടത്തി. സ്റ്റെയ്നറാകട്ടെ, ഫീൽഡ് ടെലിഫോണിലൂടെ ബ്രാൺ‌ഡ്റ്റുമായി ബന്ധം സ്ഥാപിക്കുവൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ഏതാനും നിമിഷങ്ങൾക്ക് ശേഷം പോസ്റ്റ് ഓഫീസിലേക്ക് നോക്കിയ  അദ്ദേഹം കണ്ടത് ഡിന്ററെയും ബെർഗ്ഗിനെയും കൂട്ടിക്കൊണ്ട് പുറത്തേക്ക് വരുന്ന റിട്ടർ ന്യുമാനെയാണ്. അതേ സമയം അകലെ മിൽ ഹൌസിന് സമീപം വീണ്ടും ഫയറിങ്ങിന്റെ ശബ്ദം ഉയർന്നു തുടങ്ങി.

പാലത്തിന്റെ മതിലിന് പിന്നിലെ സുരക്ഷിതത്വത്തിൽ ഇരിക്കവെ സ്റ്റെയ്നർ പറഞ്ഞു. “ബ്രാൺ‌ഡ്റ്റിനെ കിട്ടുന്നില്ല എന്താണവിടെ സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമേ അറിയൂ ഒരു കാര്യം ചെയ്യുക നിങ്ങൾ എല്ലാവരും കൂടി ദേവാലയത്തിലേക്ക് നീങ്ങുക റോഡരികിലെ കുറ്റിച്ചെടികളുടെയും വേലിയുടെയും മറ പറ്റി നീങ്ങുകയാണെങ്കിൽ ഒരളവ് വരെ സുരക്ഷിതമാണെന്ന് പറയാം റിട്ടർ, നിങ്ങളാണ് ഇൻ ചാർജ്ജ്

“അപ്പോൾ താങ്കൾ എന്ത് ചെയ്യാൻ പോകുന്നു?”

“ഞാൻ ഈ ബ്രൌണിങ്ങ് വച്ച് കുറച്ച് നേരം കൂടി അവർക്ക് പണി കൊടുക്കാൻ പോകുകയാണ്അതിന് ശേഷം നിങ്ങളോടൊപ്പം ചേരുന്നു

“പക്ഷേ, ഹെർ ഓബർസ്റ്റ്...”  റിട്ടർ വായ് തുറന്നതും സ്റ്റെയ്നർ തടഞ്ഞു.

“ഒരു പക്ഷേയുമില്ല ഇവിടെ ഇന്നത്തെ ദിവസം ഹീറോയുടെ വേഷം ചെയ്യുന്നത് ഞാനാണ്അതുകൊണ്ട് പറഞ്ഞത് പോലെ ചെയ്യൂ ഓൾ ഓഫ് യൂ  ആന്റ് ദാറ്റ്സ് ആൻ ഓർഡർ

റിട്ടർ ഒന്ന് സംശയിച്ച് നിന്നു. പക്ഷേ അദ്ദേഹത്തിന് സ്റ്റെയ്നറെ ശരിക്കും അറിയാമായിരുന്നു. അതുകൊണ്ട്, തന്നെ പിന്തുടരുവാൻ ആൾട്ട്മാനോടും സംഘത്തോടും നിർദ്ദേശിച്ചിട്ട് അദ്ദേഹം ജീപ്പിനരികിലൂടെ നീങ്ങി പാലത്തിൽ കയറി മറുവശത്തേക്ക് ഓടി. സ്റ്റെയ്നറാകട്ടെ, ജീപ്പിൽ ഘടിപ്പിച്ചിരിക്കുന്ന ബ്രൌണിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജോവന്നയുടെ കോട്ടേജിന് സമീപത്തേക്ക് ഫയറിങ്ങ് ആരംഭിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

73 comments:

  1. ദൌത്യ സംഘത്തിൽ നിന്നും വീണ്ടും രണ്ട് പേർ കൂടി കൊഴിയുന്നു... പോരാട്ടം തുടരുന്നു...

    ReplyDelete
  2. ദിതാണ്...ഇന്ത്യ തോറ്റ വിഷമം തീര്‍ന്നു...(തേങ്ങേം കിട്ടി)
    ഒരുഗ്രന്‍ ആക്ഷന്‍ പടം കണ്ട പോലെ...സ്റ്റെയ്നറും സംഘവും തകര്‍പ്പന്‍..(ഇനി എത്രപേര്‍ കാണുമോ ആവോ..?)

    ReplyDelete
    Replies
    1. ഉണ്ടാപ്രിയുടെ ആഗ്രഹം നിറവേറിയതിൽ സന്തോഷം... അജിത്‌ഭായ് ഇത്തിരി തിരക്കിലായത് ഭാഗ്യം...


      Delete
    2. വിനുവേട്ടന്‍ അങ്ങനെ പറയരുത്...
      വീണു കിട്ടിയ തേങ്ങായെടുത്തടിച്ചു..
      ഉറക്കമൊഴിച്ച് തെങ്ങിന്‍ചോട്ടില്‍ കാത്തിരുന്ന് കാലമൊന്നും അത്ര ദൂരയല്ല..
      അജിത്തേട്ടന മാങ്ങാ ബിസിനസ്സിലേയ്ക്ക് മാറീക്കാണും എന്നു വിചാരിക്കുന്നു.

      Delete
    3. വിനുവേട്ടനും ഉണ്ടാപ്രിച്ചായനും കൂടെ നടത്തിയ ‘പൊറോട്ട‘ നാടകം കാരണം പാവം അജിത്തേട്ടന്റെ കച്ചോടം പൂട്ടി.. !

      Delete
    4. ചങ്കിൽ കുത്തുന്ന വർത്തമാനം പറയല്ലേ ജിം... വല്ലപ്പോഴുമൊക്കെ പോസ്റ്റ് ഇടുന്നതിന് മുമ്പ് ഞങ്ങൾ കണ്ടുമുട്ടാറുണ്ടെന്നത് ഒരു കുറ്റമാണോ ഡോക്ടർ? :)

      Delete
    5. അതു കുറ്റമല്ല... അതിനെയാണ് "ഒത്തുകളി" എന്ന് പറയുന്നത്...

      Delete
    6. ദിതാണ് എനിക്കു പിടീക്കാത്തത്....
      വിനുവേട്ടന്‍ പോസ്റ്റിക്കഴിഞ്ഞുള്ള മൂന്നു നാലു മണിക്കൂര്‍ അജിത്തേട്ടനും കൂട്ടുകാരും എവിടെയായിരുന്നു എന്നറിയില്ല..
      .അതില്‍ കൂടുതല്‍ സമയം തേങ്ങ വീണു കിടക്കില്ല കൂട്ടരേ.. ഒരിടത്തും.. ഒരും തെങ്ങിന്‍ ചോട്ടിലും.. ( പാലായിലൊക്കെ അങ്ങനാ.. ഇനി ഇന്ത്യേലെ കാര്യം അറിയാന്മേലാ..)

      Delete
    7. ഓ... ഇതു പോലുള്ള 'തേങ്ങാക്കള്ളന്‍മാരെ' ഇന്ത്യേലെവിടേം കാണാന്‍ പറ്റില്ല്യ, പാലേല് മാത്രേ കിട്ട്വൊള്ളൂ...

      Delete
    8. ഇതൊരു തരം രോഗമാണ്. മോഡേണ്‍ സൈക്യാട്രിയിൽ ഇതിനെ ദ്വന്ദ വ്യക്തിത്വം അല്ലെങ്കിൽ സ്പ്ലിറ്റ് പേഴ്സണാലിറ്റി എന്നു വിളിക്കും. ഈ അവസ്ഥയില് ഉണ്ടാപ്രിച്ചായന് അമാനുഷികമായ കഴിവുകളാണ്.

      അന്നേരം ഉണ്ടാപ്രിച്ചായന്, ഈഗിളില്‍ വിനുവേട്ടന്‍ എപ്പോള്‍ പോസ്റ്റ് ഇടുമെന്നറിയാം, ആദ്യ തേങ്ങ ആർക്ക് കിട്ടുമെന്നറിയാം, ആരൊക്കെ ഇവിടെ വായിയ്ക്കാനെത്തുമെന്നും ആരൊക്കെ എത്ര കമന്റുകള്‍ വീതം ഇടുമെന്നുമറിയാം.

      വിനുവേട്ടന്‍ പോസ്റ്റിട്ട ഉടനേ അജിത്തേട്ടനൊപ്പം വായിയ്ക്കാന്‍ തുടങ്ങുന്ന ഉണ്ടാപ്രിച്ചന്‍ അജിത്തേട്ടന്‍ പോലും അറിയാതെ ആദ്യ തേങ്ങ ഉടയ്ക്കുന്നു. തമിഴ് പഠിയ്ക്കാത്ത ഉണ്ടാപ്രിച്ചായന്‍ തമിഴ് പാട്ടു പാടി കമന്റെഴുതുന്നു... പക്ഷേ ഇതൊക്കെ താനാണു ചെയ്യുന്നതെന്ന സത്യം പാവം ഉണ്ടാപ്രിച്ചന്‍ അറിയുന്നില്ല.

      Delete
    9. "വിനുവേട്ടന്‍ പോസ്റ്റിട്ട ഉടനേ അജിത്തേട്ടനൊപ്പം വായിയ്ക്കാന്‍ തുടങ്ങുന്ന ഉണ്ടാപ്രിച്ചന്‍ അജിത്തേട്ടന്‍ പോലും അറിയാതെ ആദ്യ തേങ്ങ ഉടയ്ക്കുന്നു. തമിഴ് പഠിയ്ക്കാത്ത ഉണ്ടാപ്രിച്ചായന്‍ തമിഴ് പാട്ടു പാടി കമന്റെഴുതുന്നു... പക്ഷേ ഇതൊക്കെ താനാണു ചെയ്യുന്നതെന്ന സത്യം പാവം ഉണ്ടാപ്രിച്ചന്‍ അറിയുന്നില്ല."

      ഹഹഹ… താണുവീണ് നമിക്കുന്നു, ശ്രീക്കുട്ടാ…

      Delete
    10. എന്റെ പൊന്നു ശ്രീ....
      അവാര്‍ഡും , ചെങ്കോലും കീരിടോം എല്ലാം ആ കാല്‍ക്കീഴില്‍ സമര്‍പ്പിച്ച് അടിയന്‍ ഇതാ നമസ്കരിക്കുന്നു....കിടു.. കിടു....

      Delete
    11. എല്ലാടത്തും മണിച്ചിത്രത്തത്താഴ് തന്നെ :)

      Delete
    12. ശ്രീയുടെ കമന്റാണ് കമന്റ് ഓഫ് ദി വീക്ക്... മനുഷ്യന് ചിരിച്ച് ചിരിച്ച് വയറ് വേദനിച്ചിട്ട് വയ്യ... ആ കൈ കൊഞ്ചം കൊടുങ്കോ സർ... കാലാ നിനൈത്ത് പുടിച്ച് കുമ്പിട്‌‌റേൻ... :)

      Delete
    13. ശ്രീ കലക്കി. ഉണ്ടാപ്രി എങ്ങനെയാണ് ഇതൊക്കെ ഒപ്പിക്കുന്നത് എന്ന് മനസ്സിലാക്കിതന്നു. ശ്രീക്കും തമിഴില്‍ മൊഴിഞ്ഞ ഏട്ടന്‍ കാര്‍ന്നോര്‍ക്കും ജിമ്മിച്ചനും വണക്കം.
      "ഗംഗേ" സ്റ്റൈലില്‍ നമുക്കെല്ലാവര്‍ക്കും കൂടി വിളിക്കാം "ഉണ്ടാപ്രീ....."

      Delete
    14. ശ്രീയുടെ കമന്റാണ് കമന്റ് ഓഫ് ദി വീക്ക്...
      തന്നെതന്നെ. ഇതിനെല്ലാം ഇടയ്ക്ക് ഒരു അദൃശ്യസാന്നിദ്ധ്യമായിട്ട് അജിത്തേട്ടന്‍ ഉണ്ടെന്നുള്ളത് മറക്കരുത്ട്ടാ!!

      Delete
    15. തീർച്ചയായും അജിത്‌ഭായ്... അജിത്‌ഭായ് വീണ്ടും ഈ വഴിയൊക്കെ വന്ന് എല്ലാം കാണുന്നു എന്നറിയുന്നതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല...

      Delete
  3. ശരിയാണ്, ഒരു ആക്ഷൻ‌ മൂവിയുടെ ത്രിൽ‌ അനുഭവിയ്ക്കാൻ കഴിഞ്ഞ എപ്പിസോഡ്...

    ഓരോരുത്തരായി കൊഴിഞ്ഞു കൊണ്ടിരിയ്ക്കുന്നു...

    ReplyDelete
    Replies
    1. ത്രില്ലിങ്ങ് ആയോ... എങ്കിൽ സന്തോഷമായി ശ്രീ...

      Delete
  4. ഹോ ശെരിക്കും നേരിൽ കണ്ടത് പോലെ.
    വിനുവേട്ടാ വിവർത്തനത്തിനു ഒരു
    സലാം:)

    ReplyDelete
    Replies
    1. വളരെ സന്തോഷം വിൻസന്റ് മാഷേ...

      Delete
  5. തുരുതുരെ വെടി പൊട്ടുകയാണല്ലോ..മനുഷ്യര്‍ കൊഴിഞ്ഞു തീരുകയും...വിവര്‍ത്തനം ഒറിജിനലോളം തന്നെ ഉഷാറായിട്ടുണ്ട്... മിടുക്കന്‍ വിനുവേട്ടന്‍..

    ReplyDelete
    Replies
    1. കലാശക്കൊട്ടല്ലേ... പൊരിഞ്ഞ പോരാട്ടമാണ്... ജാക്ക് ഹിഗ്ഗിൻസ് വിവരിച്ചിരിക്കുന്നത് അതിന്റെ ചാരുത ചോരാതെ മലയാളത്തിലേക്കാക്കാൻ ഇത്തിരി കഷ്ടപ്പെടുന്നുണ്ടെന്ന് കൂട്ടിക്കോ... അതിനാൽ ഈ അവാർഡ് സന്തോഷപൂർവ്വം സ്വീകരിക്കുന്നു... :)

      Delete
    2. ഈ പരിപാടി കൊള്ളാമല്ലോ.. കഴിഞ്ഞയാഴ്ച വിനുവേട്ടൻ പശുക്കുട്ടിയ്ക്ക് സമ്മാനം കൊടുത്തു… ഇപ്പോ പശുക്കുട്ടി വിനുവേട്ടന് അവാർഡ് കൊടുക്കുന്നു.. !!

      Delete
    3. ഇവരെല്ലാം ഒരു ടീമാ, ജിമ്മിച്ചാ...

      എന്തു കണ്ടിട്ടാ വിനുവേട്ടന്‍ പശുക്കുട്ടീനെ മാത്രം സപ്പോര്‍ട്ട് ചെയ്യണേന്നാ എനിയ്ക്കു മനസ്സിലാകാത്തത്... എന്നെങ്കിലും വിനുവേട്ടനു മനസ്സിലാകും നമ്മളായിരുന്നു ബെറ്റര്‍ ന്ന്

      [കടപ്പാട്: ഇന്നസെന്റ്, നന്ദനം]

      Delete
    4. ഇന്നത്തെ കാലത്ത് ഒരു നന്ദി പോലും പറയാൻ പറ്റില്ലെന്ന് വച്ചാൽ... അവാർഡ് ആര്‌ തന്നാലും സന്തോഷപൂർവ്വം സ്വീകരിക്കും ശ്രീ... നിരസിക്കുകയൊന്നുമില്ല കേട്ടോ...

      Delete
    5. എല്ലാം കുമ്പിടിമാരാ അല്ലേ...
      ( ഈശ്വരാ.. ഇവിടാരുമില്ലേ.. ഒരു അവാര്‍ഡ് തരാന്‍...)

      Delete
    6. അതന്നേ, എല്ലാരും കുമ്പിടീടെ ആള്‍ക്കാരാ...

      ബൈ ദ വേ, ഉണ്ടാപ്രിച്ചായാ... ഞാനിപ്പോ ഒരവാര്‍ഡ് അങ്ങട് തരട്ടേ...

      ഈഗിള്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് - മാന്യ ശ്രീ ഉണ്ടാപ്രിച്ചായന്‍


      [ഒരു പാലമിട്ടാല്‍... അറിയാല്ലോ ല്ലേ]

      Delete
    7. ഒരു പാലമിട്ടാൽ… വാഹിദ് കുബ്രി ഈജി, വാഹിദ് കുബ്രി റോ.. എന്നുവച്ചാൽ, അദന്നെ..!

      നിങ്ങളൊക്കെ കൂടി എന്നെ ഒരു ‘ചെമ്മണ്ണൂർ’ ആക്കരുതേ..

      Delete
    8. ഈ വാഹിദിന്റെ ഒരു കാര്യം....വേറെ പണിയൊന്നുമില്ലാഞ്ഞിട്ട് ഈജാന്‍ നടക്കുന്നു.. അപ്പ ലവനാണല്ലേ പ്രധാന കുമ്പിടി...

      ശ്രീക്കൂട്ടാ..മാന്യ ശ്രീ,ശ്രീ ശ്രീക്കുട്ടാ...അവാര്‍ഡ് മറ്റു കിടുപിടീംസുമെല്ലാം കൈമാറിയിരുന്നു കേട്ടാ.. നീങ്ക താന്‍ സൂപ്പര്‍ കമന്റര്‍ ...
      ഒരു മുറൈ വന്ത് പാര്‍ത്തായാ.....


      BTW, ചെമ്മണ്ണൂരിനെന്താ കുഴപ്പം..?


      Delete
    9. എന്താപ്പോ ജിമ്മിച്ചന്‍ പറഞ്ഞതാവോ... (നമ്മളെ ചീത്ത പറഞ്ഞതാവ്വോ? ഹേയ്, അതാവില്ലല്ലേ)

      പിന്നെ, ചെമ്മണ്ണൂര്‍ എനിയ്ക്കും കത്തിയില്ല

      Delete
    10. ചെമ്മണ്ണൂർ അച്ചായന് ഒരു കുഴപ്പവുമില്ല… സ്വന്തമായി അവാർഡുകൾ ഏർപ്പെടുത്തുക, അത് സ്വയം ഏറ്റ് വാങ്ങുക, അവാർഡ്ദാനത്തിന്റെ വാർത്തയും ചിത്രങ്ങളും സ്വന്തം ചിലവിൽ പത്രമാധ്യമങ്ങളിൽ കൊടുക്കുക തുടങ്ങിയ കലാപരിപാടികൾ വിപുലമായി ആഘോഷിക്കുന്നത് ആ അച്ചായനാണല്ലോ… അതുകൊണ്ട് പറഞ്ഞതാ.. ;)

      Delete
    11. വാഹിദ് – ഒരു / ഒന്ന്
      കുബ്രി – പാലം
      റോ – പോയി
      ഈജി – വന്നു

      ‘ഒരു പാലമിട്ടാൽ..’ എന്ന ചൊല്ല് ഏതോ വിവരമുള്ള മലയാളി അറബിയിലേയ്ക്ക് ‘ട്രാൻസ്പോർട്ട്‘ ചെയ്തതാണ്… ഇപ്പ പുടികിട്ടിയാ? ;)

      Delete
    12. ശ്രീയും ഉണ്ടാപ്രിയും... പാവങ്ങൾക്ക് അറബി അറിയില്ല... ക്ഷമിക്ക് ജിം...

      Delete
  6. സ്റ്റയ്നര്‍ തന്നെയാണ് എന്നത്തെയും ഹീറോ. എല്ലാവരും പറയുന്ന പോലെ,
    വിനുവേട്ടന്റെ എഴുത്തിന്റെ ഒരു ശൈലി, തകര്‍പ്പന്‍ സിനിമ കണ്ടപോലെ.

    ReplyDelete
    Replies
    1. ദേ, പിന്നേം അവാർഡ്... വളരെ സന്തോഷം സുകന്യാജീ...

      Delete
  7. “ഒരു മണിക്കൂറിനകം ഇരുട്ട് പരക്കും… അതു വരെ പിടിച്ച് നിന്നിട്ട് രണ്ടോ മൂന്നോ പേർ വീതം ഉള്ള ഗ്രൂപ്പുകളായി തിരിഞ്ഞ് പതുക്കെ പിൻ‌വലിയുക…"

    കപ്പിനും ചുണ്ടിനുമിടയിൽ ലക്ഷ്യം അകലുന്നുവോ?

    സ്റ്റെയ്നറുടെ നിശ്ചയദാർഢ്യം അപാരം തന്നെ.. പക്ഷേ, ഇത്രയൊക്കെ കോലാഹലങ്ങളുണ്ടായിട്ടും ഡെവ്‌ലിൻ എന്താണ് രംഗത്ത് വരാത്തത്?

    ReplyDelete
    Replies
    1. ലക്ഷ്യം അകലുന്നു എന്ന സംശയം ന്യായം... പക്ഷേ, സ്റ്റെയ്നറല്ലേ മോൻ... നോക്കാം നമുക്ക്... ജിമ്മി പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യം കഥയിൽ വഴിത്തിരിവുണ്ടാക്കുന്നത് കാണുവാനായി കാത്തിരിക്കുക... പിന്നെ ഡെവ്‌ലിൻ... ഡെവ്‌ലിൻ വരും... അടുത്തതിന്റെ അടുത്ത ലക്കത്തിൽ...

      Delete
    2. ആഹാ... വരട്ടെ വരട്ടെ

      Delete
    3. അമ്പട കള്ളാ വിനുവേട്ടാ.. അടുത്തതും അതിന്റടുത്തതും ലക്കങ്ങള്‍ ഇപ്പോഴേ റെഡിയാണല്ലേ...
      ന്നാ.. ദതും ദതിന്റടത്തതും വേഗം പോസ്റ്റ്..

      Delete
    4. അടുത്തതിന്റെ അടുത്തതിന്റെ അടുത്ത ലക്കത്തിൽ മോളിക്കുട്ടി വരുന്നുണ്ടെങ്കിൽ ദത് ആദ്യം പോന്നോട്ടെ.. ;)

      Delete
    5. ഇല്ല ഉണ്ടാപ്രീ... എഴുതി വച്ചിട്ടൊന്നുമില്ല... എങ്കിലും അടുത്ത രണ്ട് ലക്കങ്ങൾ എവിടെ വരെ ഒക്കെ ആയിരിക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടാവും..

      Delete
    6. ജിമ്മിച്ചന്‍ ഗോദയില്‍ ഇറങ്ങിയല്ലോ..

      "മോളിക്കുട്ടി വന്നോട്ടേ...പോന്നോട്ടേ...
      മോളിക്കുട്ടീ...മോളിക്കൂട്ടീ"

      ( കട: സോണിയാ.. ഹരിശ്രീ അശോകന്‍..പഞ്ചാബി ഹൗസ്..)

      Delete
  8. വെടിയുണ്ട ഉതിര്‍ത്തിട്ടു മാത്രമല്ല ജീപ്പുകൊണ്ട് ഇടിച്ചും സൈനികരെ കൊല്ലാമെന്ന് തെളിഞ്ഞു. അത്യുഗ്രന്‍.

    ReplyDelete
    Replies
    1. അത് ഒരു ചക്ക വീണപ്പോൾ മുയൽ ചത്തത് പോലെ സംഭവിച്ചതല്ലേ കേരളേട്ടാ...

      Delete
  9. ശത്രുവിനെ കൊല്ലാൻ എന്തു വഴിയും സ്വീകരിക്കാം. ഇല്ലെങ്കിൽ അവർ നിർദ്ദാക്ഷിണ്യം നമ്മളെ തീർക്കും...! അവിടെ കാണിക്കുന്ന ദയക്കോ കാരുണ്യത്തിനോ നമ്മളെ രക്ഷിക്കാനാവില്ല.. ശരിക്കും ആക്ഷൻ ചിത്രം മനസ്സിൽ തെളിഞ്ഞു വരുന്നു.... ആക്ഷൻ മുന്നേറട്ടെ....

    ReplyDelete
    Replies
    1. നിരീക്ഷണം വളരെ ശരിയാണ് അശോകൻ മാഷേ... എല്ലാ പോർമുഖങ്ങളിലും അതാണ് നടക്കുന്നത്...

      Delete
  10. യുദ്ധരംഗത്ത് ഒരൊറ്റ വികാരം മാത്രമേയുള്ളു. ആദ്യം എതിരാളിയെ വീഴ്ത്തുക. ഈ പട്ടാളക്കാര്‍ക്കൊന്നും കൊല്ലുന്നത് അത്ര ഇഷ്ടമൊന്നുമല്ല. പക്ഷെ യുദ്ധമുന്നണിയിലേയ്ക്ക് കടന്നുകഴിഞ്ഞാല്‍ പിന്നെ കീഴടക്കുക, തോല്പിക്കുക എന്ന ലക്ഷ്യം മാത്രം. ഒരു നിമിഷം ലേറ്റ് ആയാല്‍ “ലേറ്റ്” ആയിപ്പോകുമെന്ന് അവര്‍ക്കറിയാം. ആ ഒരു വെപ്രാളത്തിലാണ് ചിലപ്പോള്‍ ഫ്രണ്ട് ലി ഫയര്‍ ഒക്കെ ഉണ്ടാകുന്നത്. ഇറാക്കിലേയ്ക്ക് പോവുകയായിരുന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഒരു അത്യാവശ്യറിപ്പയറിംഗിന് യാര്‍ഡില്‍ വന്നു. സൈനികരെല്ലാം തന്നെ 20-25 വയസ്സുള്ള യുവാക്കള്‍. ഒരാളോട് ഞാന്‍ ചോദിച്ചു: യുദ്ധം ചെയ്യുന്നത് നിങ്ങള്‍ക്കിഷ്ടമാണോ” എന്ന്. ആ പയ്യന്‍സ് ആണ് മേല്‍ എഴുതിയ അഭിപ്രായം പറഞ്ഞുതന്നത്. ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്തോ.

    ReplyDelete
    Replies
    1. നേർച്ചക്കോഴിയുടെ ജീവിതമാണ് പട്ടാളക്കാരുടേത്, അല്ലേ അജിത്‌ഭായ്... ആർക്കോ വേണ്ടി ജീവിതം ബലി കഴിക്കുന്നവർ...

      Delete
    2. അജിത്തേട്ടന്‍ പറഞ്ഞത് നേരു തന്നെ. യുദ്ധരംഗത്ത്"ലേറ്റ്" ആയാലത്തെ കാര്യം ...

      പക്ഷേ, എന്തു പറ്റി, അജിത്തേട്ടാ... ഇവിടെ കമന്റിടാന്‍ ലേറ്റായല്ലോ :)

      Delete
    3. ലേറ്റായാലും ലേറ്റസ്റ്റായി വന്നല്ലോ… അതാണ് അജിത്തേട്ടൻ.. 

      Delete
    4. അജിത്‌ഭായിക്ക് പകരം വയ്ക്കാൻ അജിത്‌ഭായ് മാത്രം...

      Delete
  11. വേഗം വന്നു നോക്കി. കഴിഞ്ഞിരിക്കുമോ എന്നോർത്ത്.. പഴയതൊക്കെ വായിച്ച് ഓടിയെത്താൻ കുറച്ചു സമയമെടുക്കും. എന്തായാലും ഇനി ഒപ്പമുണ്ടാകും. കൂട്ടുകാരെല്ലാവരും കൂടി ഉഷാറാക്കുന്നുണ്ടല്ലോ, സന്തോഷം. ഏതു ദിവസമാണ് പുതിയതു് പോസ്റ്റ് ചെയ്യുന്നതു്?

    ReplyDelete
    Replies
    1. ആഹാ… വന്നല്ലോ വനമാല!!

      വേഗം വായിച്ച് ഒപ്പമെത്തിക്കോളൂ എഴുത്തേച്ചീ.. ഇനിമുതൽ മുടക്കം കൂടാതെ എല്ലാ ഞായറാഴ്ചയും ഈ വഴിയെത്താൻ മടക്കേണ്ട കേട്ടോ..

      (പിന്നേയ്… കഴിഞ്ഞ കുറച്ച് മാസങ്ങളായിട്ട് വരിസംഖ്യ ഒന്നും കിട്ടീല്ല.. അപ്പോ എങ്ങനാ? അക്കൌണ്ട് നമ്പർ മെയിൽ ചെയ്തേക്കട്ടെ?)

      Delete
    2. 'മടക്കേണ്ട' എന്നത് 'മറക്കേണ്ട' എന്ന് തിരുത്തിവായിക്കാൻ അപേക്ഷ..

      Delete
    3. ഞാന്‍ രണ്ടുമാസത്തെ വരിസംഖ്യ കൂടുതല്‍ അടച്ചിട്ടുണ്ട്. അക്കൌണ്ടന്റിന് പറ്റിയ ഒരു അബദ്ധമാണ്. കഴിയുന്നതും വേഗം ജിമ്മി ആ തുക തിരിച്ചയയ്ക്കണം.

      Delete
    4. ബൈലോ അനുസരിച്ച് അടച്ച പണം തിരികെ തരാന്‍ വകുപ്പില്ലല്ലോ അജിത്തേട്ടാ..
      മാത്രവുമല്ല കാലകാലങ്ങളായി തേങ്ങാ കൊണ്ട് പോയി വിറ്റവകയില്‍ കിട്ടാനുള്ള "വാരം" ഇതു വരെ തന്നിട്ടുമില്ല.. കാര്യം തെങ്ങ് നട്ടതും വെള്ളമൊഴിച്ചതും അജിത്തേട്ടനാണെങ്കിലും പറമ്പിന്റെ ഉടമസ്ഥന്‍ വിനുവേട്ടനാണന്ന കാര്യം മറന്നുവോ..?

      നിങ്ങ കമ്മ്യൂണിസ്റ്റാ..? (നമ്മളും കൊയ്യും വയലെല്ലാം....)

      Delete
    5. അപ്പോ എങ്ങനാ? ഇവിടെ ആരൊക്കെയോ അങ്ങടും ഇങ്ങടും ഒക്കെയായി പൈസ അയയ്ക്കുന്നുണ്ടെന്ന് കേട്ട് വന്നതാ... പേരും അക്കൌണ്ട് നമ്പറുമൊക്കെ തന്നാല്‍ മാസാമാസം അയച്ചു തര്വോ?

      Delete
    6. അജിത്തേട്ടോ… ഉണ്ടാപ്രിച്ചൻ പറഞ്ഞതുകേട്ടല്ലോ അല്ലേ.. ഈ കണ്ടകാലം മുഴുവൻ തേങ്ങ വിറ്റതിന്റെ കണക്കൊന്നും ഇവിടെ കിട്ടിയിട്ടില്ല കേട്ടോ..

      പേരും അക്കൌണ്ട് നമ്പറും തുകയും ചെക്കെഴുതി മാസാമാസം അയച്ചോളൂ, ശ്രീക്കുട്ടാ… ബാക്കി കാര്യം ഞങ്ങളേറ്റു… (ഉണ്ടാപ്രിച്ചനും ഞാനുമൊക്കെ ബൈലോ-യുടെ ആൾക്കാരാ… ധൈര്യമായി അയച്ചോ..)

      Delete
    7. എഴുത്തുകാരിചേച്ചിക്ക് വീണ്ടും സ്വാഗതം... പെട്ടെന്ന് എല്ലാം വായിച്ച് ഒപ്പമെത്തൂ...

      Delete
  12. ഓരോരുത്തരായി കൊഴിഞ്ഞു കൊണ്ടിരിയ്ക്കുന്നു.........

    ReplyDelete
  13. വെടിപൊട്ടി ഓരോ കഥാപാത്രങ്ങളും
    ഇല്ലായ്മയായി കൊണ്ടിരിക്കുന്ന ഈ വേളയിൽ
    ആ ഉണ്ടാപ്രിയിയെ പൊരിച്ചെടുത്തു അല്ലേ ...
    പിന്നെ തേങ്ങകച്ചോടത്തിന്റേയും ,വരി സംഖ്യയുടേയുമൊന്നും
    കണക്കുകൾ മാർച്ച് മാസം കഴിഞ്ഞിട്ടും കണക്കപ്പിള്ള ഇതു വരെ
    അവതരിപ്പിച്ച് കണ്ടില്ലല്ലോ...ഇനി വല്ല അടിവലിയും നടത്തിയിട്ടുണ്ടാവോ..?!

    ReplyDelete
    Replies
    1. ഇതുകൊണ്ടൊന്നും ഉണ്ടാപ്രിയെ തോൽപ്പിക്കാനാവില്ല മക്കളേ... ഡയലോഗുകൾ ഏറ്റുവാങ്ങാൻ ഇനിയും ഉണ്ടാപ്രിയുടെ ജീവിതം ബാക്കി... :)

      Delete
  14. വിനുവേട്ടാ നല്ല സംരംഭം, അഭിനന്ദനങ്ങള്‍... ആദ്യമായാണ്‌ ഇവിടെ.. വിവര്‍ത്തനം നന്നായിട്ടുണ്ട്.. 123 ല്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലല്ലോ.. അപ്പൊ ഒന്നേന്നു തുടങ്ങാം....

    പറയാതെ വയ്യ കമന്റ്സും നന്നായി ആസ്വദിച്ചു.. :)
    പോസ്റ്റ്‌ വായിച്ചയുടനെ ഞാന്‍ ഓര്‍ത്തു അജിത്തേട്ടനെവിടെയെന്നു..
    ശുഭരാത്രി, നല്ല നിമിഷങ്ങള്‍...

    ReplyDelete
    Replies
    1. പുതിയ അതിഥിക്ക് ഹാർദ്ദവമായ സ്വാ‍ഗതം... അപ്പോൾ ആദ്യം മുതൽ വായിച്ച് പെട്ടെന്ന് ഒപ്പമെത്തുമല്ലോ...

      നന്ദി നിത്യഹരിത...

      Delete
  15. കമന്‍റൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട് കേട്ടോ.. പശുത്തലയാണെങ്കിലും നല്ല ഓര്‍മ്മയാ.. ജിമ്മിച്ചനും ശ്രീക്കുമൊക്കെ ഞാന്‍ വെച്ചിട്ടുണ്ട് കേട്ടോ.. ങാഹാ , എന്‍റെ ആത്മാര്‍ഥമായ 916 അഭിനന്ദനത്തേയും അവാര്‍ഡിനേയും വണ്‍ ഗ്രാം ഗോള്‍ഡാക്കുന്നോ?

    ReplyDelete
  16. ജാംഗോ... നീയറിഞ്ഞാ....? ശ്രീ പെട്ടു...! :)

    ReplyDelete
  17. ഹോ.ആ ജീപ്പിന്റെ വരവ്‌.ജർമ്മൻസ്‌ ജീ ജെയ്‌!!!

    ReplyDelete
    Replies
    1. എന്താ അതിന്റെ ഒരു ത്രില്ലിംഗ്‌... അല്ലേ?

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...