Sunday, June 8, 2014

ഈഗിൾ ഹാസ് ലാന്റഡ് – 128



മെൽറ്റ്‌ഹാം ഹൌസിന്റെ പിൻ‌ഭാഗത്തെ ടെറസ്സിലുള്ള ലൈബ്രറിയാണ് പ്രധാനമന്ത്രിക്ക് സ്വകാര്യാവശ്യത്തിനായി വിട്ടുകൊടുത്തത്. അദ്ദേഹത്തിന്റെയടുത്തു നിന്നും ഏതാണ്ട് ഏഴരയോടെ പുറത്ത് വന്ന ഹാരി കെയ്നെ കാത്ത് കൊർകൊറാൻ നിൽക്കുന്നുണ്ടായിരുന്നു.

“എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം?” കൊർകൊറാൻ ആരാഞ്ഞു.

“വെരി ഇന്ററസ്റ്റഡ് ഏറ്റുമുട്ടലിന്റെ വിശദാംശങ്ങൾ വള്ളിപുള്ളി വിടാതെ പറയുവാൻ ആവശ്യപ്പെട്ടു അദ്ദേഹം ഹീ സീംസ് ഫാസിനേറ്റഡ് ബൈ സ്റ്റെയ്നർ” ഹാരി കെയ്ൻ പറഞ്ഞു.

“അത് പിന്നെ നമ്മളിൽ ആർക്കാണ് സ്റ്റെയനറുടെ അസാമാന്യ കഴിവിൽ മതിപ്പില്ലാത്തത്? എനിക്കിപ്പോൾ അറിയേണ്ടത് അദ്ദേഹവും ആ ഐറിഷ് തെമ്മാടിയും എവിടെപ്പോയി എന്നാണ്

“അയാൾ താമസിച്ചിരുന്ന ആ കോട്ടേജിന്റെ പരിസരത്തെങ്ങുമില്ല അത് തീർച്ച ഗാർവിയുടെ റേഡിയോ മെസ്സേജ് ഉണ്ടായിരുന്നു അല്പം മുമ്പ് ആ കോട്ടേജ് റെയ്ഡ് ചെയ്യുവാൻ ചെന്നപ്പോൾ അവർ കണ്ടത് ഡെവ്‌ലിനെ അന്വേഷിച്ച് എത്തിയിരിക്കുന്ന രണ്ട് സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർമാരെയാണ്

“ഗുഡ് ഗോഡ്! സ്പെഷൽ ബ്രാഞ്ച് പോലീസ്! ഡെവ്‌ലിനെക്കുറിച്ചുള്ള വിവരം അവർക്കെങ്ങനെ ലഭിച്ചു?” കൊർകൊറാൻ അത്ഭുതം കൂറി.

“എന്തോ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി എത്തിയതാണ് എന്തായാലും ഇനി ഡെവ്‌ലിൻ അവിടെ എത്താനുള്ള സാദ്ധ്യത തീരെയില്ല ഗാർവി ഇപ്പോൾ അവിടെ തമ്പടിച്ചിരിക്കുകയാണ് ഉള്ള ആൾക്കാരെ വച്ച് കോസ്റ്റൽ റോഡ് ബ്ലോക്ക് ചെയ്യാൻ ആവുന്നത്ര ശ്രമം നടത്തുകയാണ് അയാൾ പക്ഷേ ആവശ്യത്തിനുള്ള അംഗബലം ഇല്ലാത്തതിനാൽ എത്രകണ്ട് വിജയിക്കുമെന്നറിയില്ല

“ആവശ്യത്തിനുള്ള സൈനികർ ഉടൻ എത്തും ബിലീവ് മീ മൈ ബോയ്നിങ്ങളുടെ കുട്ടികൾ ടെലിഫോൺ ലൈൻ റിപ്പയർ ചെയ്തത് നന്നായി ലണ്ടനുമായി ഞാൻ ബന്ധപ്പെട്ടിരുന്നു അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ നോർത്ത് നോർഫോക്ക് മുഴുവനും സൈന്യത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരിക്കും പ്രഭാതത്തോടെ ഈ പ്രദേശം എല്ലാ അർത്ഥത്തിലും മാർഷൽ ലോയുടെ കീഴിലാകും. സ്റ്റെയ്നർ പിടിക്കപ്പെടുന്നത് വരെയും അത് തുടരുക തന്നെ ചെയ്യുമെന്നതിൽ ഒരു സംശയവും വേണ്ട” കൊർകൊറാൻ പറഞ്ഞു.

കെയ്ൻ തല കുലുക്കി. “പ്രധാനമന്ത്രിയുടെ ഏഴയലത്ത് പോലും സ്റ്റെയ്നർക്ക് എത്താൻ കഴിയില്ല എന്നതിന് ഒരു തർക്കവും വേണ്ട അദ്ദേഹത്തിന്റെ റൂമിന് മുന്നിലും ടെറസിലും ഞാൻ കാവൽക്കാരെ നിർത്തിയിട്ടുണ്ട്കൂടാതെ മുഖത്ത് കറുത്ത ചായം തേച്ച് തോംസൺ മെഷീൻ ഗണ്ണുകളുമായി രണ്ട് ഡസനോളം സൈനികരെ ഗാർഡനിലും വിന്യസിച്ചിരിക്കുന്നു. ഷൂട്ട് ഫസ്റ്റ് ബാക്കി കാര്യങ്ങൾ പിന്നീട് അതാണ് അവർക്കുള്ള നിർദ്ദേശം

കതക് തുറന്ന് ചെറുപ്പക്കാരനായ ഒരു കോർപ്പറൽ പ്രവേശിച്ചു. ടൈപ്പ് ചെയ്ത ഏതാനും പേപ്പറുകൾ അയാളുടെ കൈവശമുണ്ടായിരുന്നു. “മേജർ, ഫൈനൽ ലിസ്റ്റ് ലഭിച്ചിട്ടുണ്ട് ഇതാ...” ആ പേപ്പറുകൾ ഹാരി കെയ്നെ ഏൽപ്പിച്ചിട്ട് അയാൾ പുറത്തേക്ക് നടന്നു.

കെയ്ൻ ആ പേപ്പറുകൾ വാങ്ങി നോക്കി.  “ജർമ്മൻ‌കാരുടെ മൃതശരീരങ്ങളുടെ കാര്യം ഫാദർ വെറേക്കറും കുറച്ച് ഗ്രാമീണരും ചേർന്ന് നോക്കുന്നുണ്ട് 

“ഫാദർ വെറേക്കറിന് എങ്ങനെയുണ്ട്?” കൊർകൊറാൻ ചോദിച്ചു.

“അപ്രതീക്ഷിതമായ സംഭവത്തിന്റെ ആഘാതം മാറ്റി നിർത്തിയാൽ അദ്ദേഹം നോർമലാണ് അവർ പറയുന്നത് വച്ച് നോക്കിയാൽ, സ്റ്റെയ്നർ, അദ്ദേഹത്തിന്റെ സെക്കന്റ് ഇൻ കമാന്റ് ന്യുമാൻ, പിന്നെ ആ ഐറിഷുകാരൻ ഈ മൂന്ന് പേരൊഴികെ ബാക്കി പതിനാല് പേരും കൊല്ലപ്പെട്ടിരിക്കുന്നു

“പക്ഷേ, ഇവർ മൂന്ന് പേരും എങ്ങനെ രക്ഷപെട്ടു…? അതാണെനിക്ക് മനസ്സിലാകാത്തത്…!

“മുകളിൽ നിന്നും ഗാർവിയുടെയും സംഘത്തിന്റെയും ഫയറിങ്ങ് അസഹനീയമായപ്പോൾ പൂജാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ കതക് തകർത്ത് അകത്ത് കയറിക്കാണും എന്റെ ഊഹം ഇതാണ് വൈദികമന്ദിരത്തിലേക്കുള്ള ടണലിലൂടെ പമേലയും മോളിയും രക്ഷപെടുന്നതിന്റെ വെപ്രാളത്തിൽ അതിന്റെ രഹസ്യ വാതിൽ ശരിയായി അടയ്ക്കുവാൻ അവർ മറന്ന് പോയിരിക്കണം...” കെയ്ൻ പറഞ്ഞു.

“എന്റെയറിവ് ശരിയാണെങ്കിൽ മോളി പ്രിയോർ എന്ന ആ പെൺകുട്ടിക്ക് ഡെവ്‌ലിനുമായി അടുപ്പമുണ്ടായിരുന്നു ഏതെങ്കിലും വിധത്തിൽ അവളുടെ സഹായം അവർക്ക് ലഭിച്ചിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകുമോ?” കൊർകൊറാൻ ചോദിച്ചു.

“എനിക്കങ്ങനെ തോന്നുന്നില്ല പമേല പറഞ്ഞത് വച്ച് നോക്കിയാൽ, ഡെവ്‌ലിന്റെ യഥാർത്ഥ മുഖം വെളിവായതിൽ പിന്നെ കടുത്ത വിദ്വേഷമായിരുന്നു മോളിക്ക് അയാളോട്…”

അതും ശരിയാണ് എനി വേ നിങ്ങളുടെ പക്ഷത്ത് ആൾ നാശം എങ്ങനെ?” കൊർകൊറാൻ ചോദിച്ചു.

ഹാരി കെയ്ൻ രണ്ടാമത്തെ പേപ്പറിലേക്ക് കണ്ണോടിച്ചു. “ഷഫ്റ്റോയും ക്യാപ്റ്റർ മാലെറിയും ഉൾപ്പെടെ കൊല്ലപ്പെട്ടവർ ഇരുപത്തിയൊന്ന് പരിക്കേറ്റവർ എട്ട് നാൽപ്പത് പേരുണ്ടായിരുന്ന സംഘമാണ് ഒരു കാര്യം തീർച്ച ഈ സംഭവം പുറം‌ലോകം അറിയുമ്പോൾ ഉണ്ടാകാൻ പോകുന്ന പുകിലുകൾക്ക് കൈയും കണക്കുമുണ്ടാവില്ല” നിരാശയോടെ അയാൾ തലയാട്ടി.

“അതിന് പുറം‌ലോകം ഇത് അറിഞ്ഞാലല്ലേ?”

“വാട്ട് ഡൂ യൂ മീൻ?”

“ലണ്ടനിൽ നിന്നുള്ള നിർദ്ദേശം അതാണ് ഈ ഒരു സംഭവത്തിന്റെ പേരിൽ ജനങ്ങളെ പരിഭ്രാന്തരാക്കേണ്ട എന്നാണ് അധികാരികളുടെ തീരുമാനം അല്ലെങ്കിൽ തന്നെ ഒന്നാലോചിച്ച് നോക്കൂ പ്രധാനമന്ത്രിയെ കിഡ്നാപ്പ് ചെയ്യുവാനായി ജർമ്മൻ ഫാൾഷിംജാഗറുകൾ നോർഫോക്കിൽ ഇറങ്ങുന്നു എന്നിട്ടോ, അദ്ദേഹത്തിന്റെ തൊട്ടടുത്ത് വരെ അവർ എത്തുന്നു മറ്റൊന്ന് ബ്രിട്ടീഷ് ഫ്രീ കോർപ്സിന്റെ കാര്യം SS കമാന്റോ യൂണിറ്റിന് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഇംഗ്ലീഷ് പൌരന്മാർ ലോകമെമ്പാടുമുള്ള പത്രങ്ങളിൽ നാളെ ഈ വാർത്ത വന്നാലത്തെ അവസ്ഥ എന്തായിരിക്കും…?” കൊർകൊറാൻ ഞെട്ടി വിറച്ചു. “പ്രെസ്റ്റൺ എന്ന ആ രാജ്യദ്രോഹിയെ ഞാൻ തന്നെ കഴുവിലേറ്റിയേനെ

“താങ്കളെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായി” കെയ്ൻ പറഞ്ഞു.

“മാത്രമല്ല പെന്റഗണിന്റെ പക്ഷത്ത് നിന്ന് ഈ സംഭവത്തെ ഒന്ന് വീക്ഷിച്ച് നോക്കൂ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു അമേരിക്കൻ സൈനിക യൂണിറ്റിന്റെ ബുദ്ധിശൂന്യമായ എടുത്തുചാട്ടം  ഒരു ചെറിയ ജർമ്മൻ ട്രൂപ്പിനോട് പൊരുതി എഴുപത് ശതമാനത്തോളം കാഷ്വാലിറ്റി റേറ്റ് ഏറ്റുവാങ്ങുക...”

“ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളോടും ഇത് രഹസ്യമാക്കി വയ്ക്കുവാൻ ആവശ്യപ്പെടുക എത്രമാത്രം പ്രാവർത്തികമാണത്? എന്തോ എനിക്കറിയില്ല” കെയ്ൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഇത് യുദ്ധകാലമാണ് കെയ്ൻ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ സൈന്യം എന്ത് ആവശ്യപ്പെടുന്നുവോ അത് അനുസരിക്കുവാനും നടപ്പിൽ വരുത്തുവാൻ ബാദ്ധ്യസ്ഥരാണ് ഓരോ രാജ്യത്തെയും പൌരന്മാർ ഇറ്റ്സ് ആസ് സിമ്പിൾ ആസ് ദാറ്റ്” കൊർകൊറാൻ പറഞ്ഞു.

കതക് തുറന്ന് ആ ചെറുപ്പക്കാരൻ വീണ്ടും പ്രവേശിച്ചു. “കേണൽ ലണ്ടനിൽ നിന്ന് വീണ്ടും കോൾ ഉണ്ട്

കൊർകൊറാൻ തിടുക്കത്തിൽ പുറത്തേക്ക് നടന്നു. ഒരു സിഗരറ്റിന് തീ കൊളുത്തി കൈപ്പടത്തിനുള്ളിൽ മറച്ച് പിടിച്ച് ഹാരി കെയ്ൻ പുറത്തിറങ്ങി കാവൽക്കാരുടെ മുന്നിലൂടെ ടെറസിലേക്കുള്ള പടവുകളിറങ്ങി. പുറത്ത് കനത്ത മഴ കോരിച്ചൊരിയുകയാണ്. സഹചാരിയായി കനത്ത അന്ധകാരവും. എന്നിട്ടും ടെറസിലൂടെ നടക്കവേ അദ്ദേഹത്തിന് മൂടൽ മഞ്ഞിന്റെ ഗന്ധം അനുഭവപ്പെട്ടു. ഇനി ഒരു പക്ഷേ, കൊർകൊറാന്റെ സംശയം ശരിയായിരുന്നിരിക്കുമോ? മോളി ആയിരിക്കുമോ അവർക്ക് രക്ഷാമാർഗ്ഗം കാട്ടിക്കൊടുത്തത്? ഒന്നും തള്ളിക്കളയാനാവില്ല ഈ നശിച്ച യുദ്ധകാലത്ത് ഒന്നും തന്നെ കണ്ണടച്ച് വിശ്വസിക്കാൻ സാധിക്കില്ല
  
അദ്ദേഹം ടെറസ്സിൽ നിന്നും താഴോട്ടുള്ള പടികളിറങ്ങി. അടുത്ത മാത്രയിൽ ആരുടെയോ കൈ അദ്ദേഹത്തിന്റെ കഴുത്തിനു ചുറ്റും പിടി മുറുക്കി. ഒപ്പം പിൻ‌ഭാഗത്ത് അയാളുടെ കാൽ മുട്ടും ചേർത്ത് വച്ചിരിക്കുന്നത് അനുഭവപ്പെട്ടു. ഒരു കത്തിയുടെ തിളക്കം ആ ഇരുട്ടിലും അദ്ദേഹത്തിന് ശ്രദ്ധിക്കുവാൻ കഴിഞ്ഞു.

“ഐഡന്റിഫൈ യുവേഴ്സെൽഫ് പിന്നിൽ നിന്നും ആരുടെയോ ശബ്ദം മുഴങ്ങി.

“മേജർ കെയ്ൻ

അയാളുടെ കൈയിലെ ടോർച്ച് ഒരു നിമിഷം പ്രകാശിച്ച് അണഞ്ഞു. “സോറി, സർ കോർപ്പറൽ ബ്ലീക്കർ ആണ്

“അത് ശരി നീയിപ്പോഴും ഡ്യൂട്ടിയിലാണോ ബ്ലീക്കർ? പോയി വിശ്രമിക്കൂ നിന്റെ കണ്ണ് എങ്ങനെയുണ്ട്?”

“അഞ്ച് സ്റ്റിച്ച് ഉണ്ട്, മേജർ പക്ഷേ, പെട്ടെന്ന് തന്നെ ശരിയാവുമെന്നാണ് പറഞ്ഞത് എന്നാൽ പിന്നെ, വിത്ത് യുവർ പെർമിഷൻ ഞാനെന്റെ ഡ്യൂട്ടി മതിയാക്കട്ടെ

ബ്ലീക്കർ ദൂരേയ്ക്ക് നടന്ന് നീങ്ങവേ ഹാരി കെയ്ൻ അന്ധകാരത്തിലേക്ക് തുറിച്ച് നോക്കി. “എന്റെ അവസാന നിമിഷം വരെയും സഹപ്രവർത്തകരെ മനസ്സിലാക്കാൻ സാധിക്കില്ലെന്നുണ്ടോ എനിക്ക്?” കെയ്ൻ പതുക്കെ മന്ത്രിച്ചു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

46 comments:

  1. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഈഗ്‌ൾ വീണ്ടും ചിറകടിച്ചുയരുന്നു...

    എന്നാലും സ്റ്റെയ്നറും ന്യുമാനും ഡെവ്‌ലിനും എവിടെപ്പോയി...? എതിരാളികളെ അത്ഭുതപ്പെടുത്തുന്നത് അതാണ്...

    ReplyDelete
    Replies
    1. അപ്പോ വിനുവേട്ടനും അറിയില്ലാ, അവർ എവിടെപ്പോയിയെന്ന്!!

      ഒരുമാസം വെറുതെയിരുന്ന് ബോറഡിച്ചിട്ട് വല്ല വഴിയ്ക്കും ഇറങ്ങിപ്പോയിക്കാണുമോ??

      Delete
    2. എനിക്കറിയാം... പക്ഷേ, ഞാൻ പറയൂലാ... :)

      Delete
    3. അങ്ങനെ ഒരു സാധ്യത ഇല്ലാതില്ല, ജിമ്മിച്ചാ

      Delete
  2. ഈ സംഭവം പുറം‌ലോകം അറിയുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പുകിലുകള്‍ക്ക് കൈയും കണക്കുമുണ്ടാവില്ല…”
    appol nadu kandu bhavaan madangiyalle...?

    ReplyDelete
    Replies
    1. തിരിച്ചെത്തി ടീച്ചർ... വളരെ ചെറിയൊരു ഒഴിവുകാലമായിരുന്നു...

      Delete
  3. ഈഗിളിന് സ്വാഗതം

    ReplyDelete
  4. സുസ്വാഗതം വിനുവേട്ടാ..
    എനിക്ക് അതല്ല പാവം
    മോളി പെട്ട് പോവുമോ ??!!

    ReplyDelete
    Replies
    1. അതിന്‌ മോളിയും ഡെ‌വ്ലിനും ഇപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും പോലെയാണെന്നല്ലേ ബ്രിട്ടീഷുകാർ വിചാരിച്ചിരിക്കുന്നത്...

      Delete
  5. വിനുവേട്ടാ... പാ‍വം മോളിയേയും ഡെവ്‌ലിനേയും രക്ഷപ്പെടുത്തുമോ...?
    അതുങ്ങ്ള് എവിടേലും പോയി ജീവിച്ചോട്ടെ...!
    (ഞാൻ ജിദ്ദയിൽ വന്ന് കാണേണ്ടതു പോലെ കണ്ടോളാം..)

    ReplyDelete
    Replies
    1. ഹഹ, അതു കൊള്ളാം വീകെ മാഷേ

      Delete
    2. വീകെ മാഷേ.. എന്താന്നുവച്ചാൽ പറഞ്ഞാൽ മതി.. ഞാൻ ദിപ്പോ തന്നെ പോയി വിനുവേട്ടനെ കണ്ടോളാം.. ;)

      Delete
    3. അങ്ങനെ പരസ്യമായി കൊടുക്കാനാണെങ്കിൽ ... ഛെ... ഞാനത് രഹസ്യമായിട്ടാണല്ലൊ, പ്രത്യേകം ബ്രാക്കറ്റിലൊക്കെ ഇട്ടാണല്ലൊ പറഞ്ഞത്. അതെങ്ങനെ പരസ്യമായി...!?

      Delete
    4. അങ്ങനെ വല്ലതും വേണമെങ്കിൽ,.. അല്ലെങ്കിൽ വേണ്ട... കഥയുടെ ക്‌ളൈമാക്സ് പുറത്താവും..

      Delete
    5. ഓ... അപ്പോ പ്രത്യേകം ബ്രാക്കറ്റിലൊക്കെ ഇട്ട് കമന്റടിച്ചാല്‍ അതിനര്‍ത്ഥം പോസ്റ്റിന്റെ ഉടമസ്ഥന്‍ മാത്രം അത് വായിയ്ക്കാന്‍ പാടുള്ളൂ എന്നായിരുന്നല്ലേ?

      Delete
    6. ഇടേണ്ടതൊക്കെ നേരെ ചൊവ്വേ ഇട്ടില്ലെങ്കിൽ ഇങ്ങനിരിക്കും..

      Delete
    7. ഇതൊക്കെ ഇനി എന്നു പഠിക്കാനാ ന്റെ ശ്രീ....!

      Delete
  6. ഈഗിള്‍ വീണ്ടും പറന്നു തുടങ്ങിയല്ലോ... ആശ്വാസം.

    പക്ഷേ ആ ആശ്വാസം സ്റ്റേയ്‌നര്‍, ഡെവ്‌ലിന്‍, മോളി... ഇവരെ കുറിച്ച് ആലോചിയ്ക്കുമ്പോള്‍ തോന്നുന്നില്ല.

    തുടരട്ടെ!

    ReplyDelete
    Replies
    1. ഉള്ളിൽ വിഷമം ഇണ്ട്‌ട്ടാ...

      Delete
  7. എന്നാലും നുമ്മടെ മോളി അവരെ എവിടേയ്ക്കാണ് കൊണ്ടുപോയത്??

    അവസാനത്തെ സീൻ ഉഷാറാക്കി..

    ReplyDelete
    Replies
    1. ടൈറ്റ് സെക്യൂരിറ്റിയല്ലേ... ആരെയും വെറുതെ വിടില്ല ജിം...

      Delete
  8. ഇന്റര്‍വെല്‍ കഴിഞ്ഞ് പുതിയ ഉണര്‍വോടെ ഈഗിള്‍ എത്തി.
    മോളി രക്ഷകയാവുമോ?
    സ്റ്റെയ്നറെ ഇല്ലാതാക്കാന്‍ എന്തൊക്കെ ശ്രമങ്ങളാണ്?

    ReplyDelete
    Replies
    1. അതെ... അതോർക്കുമ്പോഴാ വിഷമം സുകന്യാജീ...

      Delete
  9. ഉണ്ടാപ്രിയും എച്ച്മുവും എവിടെ... ?

    ReplyDelete
    Replies
    1. ഉണ്ടാപ്രിച്ചന്റെ ശ്രദ്ധയ്ക്ക്... താങ്കൾ ഈ പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കമന്റ് ബോക്സിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്..

      (പരുന്ത് വീണ്ടും പറന്ന് തുടങ്ങിയത് പശുക്കുട്ടി അറിഞ്ഞുകാണില്ല.. ഓടിക്കിതച്ച് വന്നോളും..)

      Delete
    2. ങേ.. എന്നെ കുടുംബത്തില്‍ നിന്നും പുറത്താക്കിയോ.. താമസിചാനേലും ഞാനും എല്ലാ ലക്കവും വായിചിട്ടുണ്ടേ.. ഇതൊന്നും ശെരിയല്ല കേട്ടോ.

      Delete
    3. ശ്രീജിത്ത് നാട്ടിലായത് കൊണ്ടാ പിന്നെ അന്വേഷിക്കാതിരുന്നത്... എപ്പോള്‍ തിരിച്ചെത്തി?

      Delete
  10. കഥ മനസ്സിലുണ്ടായിരുന്നതിനാല്‍ ഒരു മാസം പോയതറിഞ്ഞില്ല.

    ReplyDelete
    Replies
    1. സന്തോഷം കേരളേട്ടാ...

      അല്ല കേരളേട്ടാ, ദിലീപ് മേനോന് പിന്നെ എന്ത് സംഭവിച്ചു? ഒരു മാസമായിട്ടും ഒന്നും അറിഞ്ഞില്ലല്ലോ‍...

      Delete
  11. ഈഗിൾ ഈസ്‌ ബാക്ക് .....ഇനി എല്ലാ ആഴ്ചയും ഉണ്ടാകിലെ

    ReplyDelete
  12. ഉം ..ഈഗിള്‍ പറന്നത് പശുക്കുട്ടി കണ്ടിരുന്നു.. പക്ഷെ, മോളിയേം ഡെവ്‍ലിനേം പറ്റി ആലോചിച്ച് അങ്ങനെ ഇരുന്നു പോയി..

    നെറ്റ് മോശം.. അതാ ഹാജര്‍ വെക്കാഞ്ഞത്..

    ReplyDelete
    Replies
    1. വന്നു അല്ലേ... സന്തോഷമായി...

      Delete
  13. ഇനി ഞാനെങ്ങാനും ഇവിടെ വല്ലോടത്തും ,
    സ്റ്റെയ്നറേയും ന്യുമാനേയും ഡെവ്‌ലിനേയുമൊക്കെ തപ്പി നോക്കണൊ ..?
    സമ്മറായത് കൊണ്ട് കണ്ണിനിമ്പമുള്ള കാഴ്ച്ചകൾ കാണാൻ ഈ ഗെഡികളൊക്കെ
    ചിലപ്പോൾ ലണ്ടനിൽ തെണ്ടി നടക്കുന്നുണ്ടാകുമോ..ആവോ..അല്ലേ...

    കഥാപാത്രങ്ങളെ വെറുതെ അഴിച്ചിട്ട് നാട്ടിൽ ഊരുചുറ്റാൻ
    പോയാൽ കഥാകാരനും പണി കിട്ടുമെന്ന് ഇതിനാണ് പറയുന്നത്....!

    ReplyDelete
    Replies
    1. അവരെ തപ്പി നോക്കുമ്പോള്‍ കൂട്ടത്തില്‍ നമ്മുടെ ഉണ്ടാപ്രിച്ചായനെ കൂടെ കിട്ടുമോന്ന് നോക്കണേ :)

      Delete
    2. ഉണ്ടാപ്രി ഇനി ബ്രസീലിലേക്കെങ്ങാനും പോയിക്കാണുമോ...?

      Delete
    3. ഇപ്പോഴല്ലേ മനസ്സിലായത്, മുരളിഭായ് വിട്ട സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടേഴ്സാണ് ജാക്ക് റോഗനും ഫെർഗസ് ഗ്രാന്റും എന്ന്... അവർ അവിടെ ഡെവ്‌ലിന്റെ കോട്ടേജിൽ വന്ന് വലയും വിരിച്ച് ഇരിപ്പുണ്ട്...

      Delete
    4. ബിലാത്തിച്ചേട്ടൻ പറഞ്ഞത് ശരിയാ... കഥാപാത്രങ്ങളെ ചുമ്മ തുറന്നു വിടുകയല്ല ചെയ്തത് യുദ്ധമുഖത്ത് കൊണ്ടുപോയി നിറുത്തി നാലും നാലു വഴിക്ക് ചിതറിത്തെറിക്കണ കണ്ടിട്ട് കഥാകാരൻ നാട്ടിലേക്ക് മുങ്ങി...!! എന്നിട്ടിപ്പോൾ കേറി വന്നിട്ട് മോളിയെവിടെ ഡെവ്‌ലിവിടെ എന്നൊക്കെ ചോദിച്ച് ഒരു വക വിരട്ടൽ.... ! അതുകൊള്ളാല്ലൊ...?!

      Delete
    5. അപ്പോള്‍ അശോകന്‍ മാഷ് വിരണ്ടു അല്ലേ? :)

      സത്യം പറഞ്ഞാൽ അശോകൻ മാഷേ, നോവലിനെയും കഥാപാത്രങ്ങളെയും ഇവിടെ ഉപേക്ഷിച്ച് പോകാൻ തീരെ താല്പര്യമുണ്ടായിരുന്നില്ല...

      Delete
  14. വെടി ഒച്ച ഇല്ലാതെ ഒരധ്യായം വായിച്ചു. മനശാസ്ത്രപരമായും എഴുത്ത് നല്ല വായന

    ReplyDelete
  15. മോളിയുടെ കാര്യം പോക്കാ.. ഒരു രാജ്യത്തിന്‍റെ സൈന്യം മുഴുവനും തിരഞ്ഞു നടക്കുമ്പോള്‍ എവിടെ ഒളിക്കാനാവും.. ?

    ReplyDelete
    Replies
    1. വായനക്കാരുടെ ചങ്കിൽ കുത്തുന്ന വർത്തമാനം പറയാതെ ശ്രീജിത്തേ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...