Sunday, May 5, 2013

ഈഗിൾ ഹാസ് ലാന്റഡ് – 81ആ റോഡിലൂടെ ഏതാണ്ട് കാൽ മൈൽ താണ്ടിയതും പാതയുടെ അരിക് പറ്റി കിടന്നിരുന്ന ഒരു വാഹനം ഡിം ലൈറ്റ് മാത്രം പ്രകാശിപ്പിച്ച് ഒരു നിശ്ചിത ദൂരം പാലിച്ചുകൊണ്ട് തന്നെ പിന്തുടരുവാൻ തുടങ്ങിയത് ഡെവ്‌ലിൻ റിയർ വ്യൂ മിററിലൂടെ ശ്രദ്ധിച്ചു. തന്റെ കണക്കുകൂട്ടൽ തെറ്റിയില്ല.

അധികം അകലെയല്ലാതെ പാതയുടെ ഇടത് വശത്തായി ഒരു പഴയ കാറ്റാടി യന്ത്രം നിലകൊള്ളുന്നത് ആ ഇരുട്ടിലും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അതിന് സമീപത്തായി അത്രയൊന്നും വിസ്തൃതിയില്ലാത്ത തരിശ് നിലം. ഡെവ്‌ലിൻ രണ്ടാമതൊന്ന് ചിന്തിച്ചില്ല. ഞൊടിയിടയിൽ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് ട്രക്ക് ഇടത്തോട്ട് വെട്ടിത്തിരിച്ച് ആ പറമ്പിലേക്ക് ഓടിച്ച് കയറ്റി ബ്രേക്ക് ചെയ്തു. രണ്ട് മിനിറ്റ് കഴിഞ്ഞതും തന്റെ പിന്നാലെ വന്നിരുന്ന വാഹനം വേഗത വർദ്ധിപ്പിച്ച് റോഡിലൂടെ നേരെ മുന്നോട്ട് പാഞ്ഞ് പോയി. അടുത്ത നിമിഷം ഡെവ്‌ലിൻ ചാടിയിറങ്ങി ട്രക്കിന്റെ പിന്നിലെത്തി ടെയ്‌ൽ ലാമ്പിലെ ബൾബുകൾ ഊരിമാറ്റി. ശേഷം ക്യാബിനിൽ കയറി ട്രക്ക് സ്റ്റാർട്ട് ചെയ്ത് തിരികെ റോഡിലേക്ക് കയറ്റി വന്ന വഴിയെ നോർമൻ ക്രോസ് ലക്ഷ്യമാക്കി നീങ്ങി.

ഫൊഗാർട്ടിസ് ഗ്യാരേജിന് അല്പം മുമ്പായി വലത് വശത്ത് കണ്ട സൈഡ് റോഡിലേക്ക് അദ്ദേഹം തിരിഞ്ഞു.  ഹോമിൽ കൂടി കടന്നു പോകുന്ന B660 പാതയായിരുന്നു അത്. ഡോഡിങ്ങ്ടൺ എത്തുന്നതിന് ഏകദേശം പതിനഞ്ച് മിനിറ്റ് മുമ്പ് ട്രക്ക് നിർത്തി അദ്ദേഹം ടെയ്‌ൽ ലാമ്പിലെ ബൾബുകൾ വീണ്ടും ഫിറ്റ് ചെയ്തു. പിന്നെ ക്യാബിനിൽ കയറി ഡെലിവറി ലൈൻസൻസ് ഫോം എടുത്ത്  ടോർച്ചിന്റെ സഹായത്തോടെ പൂരിപ്പിക്കുവാൻ തുടങ്ങി.  ബർമ്മിങ്ങ്ഹാമിലെ സർവീസ് കോർപ്സ് യൂണിറ്റിന്റെ ഔദ്യോഗിക മുദ്ര അതിന് അടിഭാഗത്തായി പതിച്ചിരുന്നു. ഒപ്പം ഏതോ ഒരു മേജർ ത്രഷിന്റെ കൈയ്യൊപ്പും. ഗാർവാൾഡ് മിക്കവാറും എല്ലാം കാര്യങ്ങളും ഭംഗിയായി തന്നെ ചെയ്തിരിക്കുന്നു. തന്നിൽ നിന്ന് ട്രക്ക് തട്ടിയെടുക്കുവാനുള്ള പദ്ധതിയടക്കം ഡെസ്റ്റിനേഷൻ കോളത്തിലേക്ക് നോക്കി അദ്ദേഹം പുഞ്ചിരിച്ചു. ഹോബ്സ് എന്റിൽ നിന്നും പിന്നെയും പത്ത് മൈൽ ദൂരം തീരദേശപാതയിലൂടെ പോയാൽ എത്തിച്ചേരുന്ന ഷെറിങ്ങ്ടണിലെ റോയൽ എയർ ഫോഴ്സ് റഡാർ സ്റ്റേഷൻ എന്ന് പൂരിപ്പിച്ചതിന് ശേഷം അദ്ദേഹം വണ്ടി മുന്നോട്ടെടുത്തു.

യുദ്ധകാലത്തെ ബ്ലാക്ക് ഔട്ട് നിയമം പാലിക്കുവാൻ വേണ്ടി ഹെഡ്ലാമ്പുകൾ പാതിയലധികവും മറച്ചിരുന്നതിനാൽ ഇരുട്ടത്തുള്ള ഡ്രൈവിങ്ങ് അൽപ്പം ശ്രമകരമായി തോന്നി അദ്ദേഹത്തിന്. എങ്കിലും ആവശ്യത്തിലധികം സമയം തന്റെ പക്കലുള്ളപ്പോൾ എന്തിന് ഉത്ക്കണ്ഠപ്പെടണം? ശ്രദ്ധയോടെ അദ്ദേഹം ഡ്രൈവിങ്ങ് തുടർന്നു. ആദ്യം സ്വാഫ്‌ഹാം അടുത്തത് ഫെയ്ക്കൻഹാം പിന്നെ തന്റെ സ്വന്തം ഹോബ്സ് എന്റ് ഒരു സിഗരറ്റിന് തീ കൊളുത്തി ആസ്വദിച്ച് പുകയെടുക്കവേ അദ്ദേഹത്തിന്റെ മുഖത്ത് മന്ദഹാസം വിരിഞ്ഞു. തനിക്ക് പിണഞ്ഞ അമളിയോർത്ത് കുണ്ഠിതപ്പെടുന്ന ഗാർവാൾഡിന്റെ അവസ്ഥയോർത്തിട്ട്.

                     * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഹോബ്സ് എന്റിലെ തന്റെ കോട്ടേജിന് പുറത്തുള്ള യാർഡിലേക്ക് ട്രക്കുമായി എത്തിയപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. രണ്ടും കല്പിച്ചുള്ള യാത്രയിൽ ഭൂരിഭാഗവും മെയിൻ റോഡുകളിലൂടെ ആയിരുന്നുവെങ്കിലും യാതൊരു പ്രതിബന്ധവും നേരിടേണ്ടി വന്നില്ല എന്നതായിരുന്നു വാസ്തവം. വല്ലപ്പോഴും എതിരെ വന്നിരുന്ന അപൂർവ്വം വാഹനങ്ങൾ മാറ്റി നിർത്തിയാൽ തീർത്തും വിജനമായിരുന്നു താൻ പിന്നിട്ട പാതകളത്രയും.

എസ്റ്റേറ്റിലെ ധാന്യപ്പുരയുടെ മുന്നിൽ വണ്ടി നിർത്തി ഡെവ്‌ലിൻ കനത്ത മഴയിലേക്ക് ചാടിയിറങ്ങി. ആ കലവറയുടെ വാതിലിന്റെ പൂട്ട് തുറന്ന് അദ്ദേഹം ട്രക്ക് അതിനുള്ളിലേക്ക് കയറ്റി നിർത്തി. ഒരാൾ പൊക്കത്തിലുള്ള മൂന്നോ നാലോ ജനാലകൾ മാത്രമേ ആ ഷെഡ്ഡിനുണ്ടായിരുന്നുള്ളൂ. അവ മറയ്ക്കുവാൻ അത്ര വിഷമമൊന്നുമില്ല. അവിടെ ഉണ്ടായിരുന്ന എണ്ണ വിളക്ക് കത്തിച്ച് അതുമായി പുറത്ത് കടന്ന് ട്രക്കിന്റെ ടയറുകളുടെ അടയാളങ്ങൾ മണ്ണിൽ നിന്നും പൂർണ്ണമായും മായ്ച്ചുകളഞ്ഞു. അങ്ങനെയൊരു വാഹനം അവിടെ വന്നതിന്റെ യാതൊരു ലക്ഷണവും അവിടെ അവശേഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം  അദ്ദേഹം തിരികെയെത്തി ട്രക്കിൽ നിന്ന് തന്റെ മോട്ടോർ സൈക്കിൾ ഇറക്കി വച്ചു. അതേ പലക തന്നെ ഉപയോഗിച്ച് കം‌പ്രസ്സറും പെട്രോൾ ക്യാനുകളും താഴെയിറക്കി ഒരു മൂലയിലേക്ക് നീക്കി വച്ച് പഴയ ടാർപ്പോളിൻ കൊണ്ട് മൂടിയിട്ടു.

 അടുത്തതായി അദ്ദേഹം ട്രക്ക് കഴുകി വൃത്തിയാക്കി. ഇനിയത്തെ യജ്ഞം ജാലകങ്ങൾ മറയ്ക്കുക എന്നതാണ്. മുമ്പ് ശേഖരിച്ച് വച്ചിരുന്ന ന്യൂസ് പേപ്പറുകളും ടേപ്പും കൊണ്ട് അൽപ്പം സമയമെടുത്തു തന്നെ അദ്ദേഹം അത് ഭംഗിയായി നിർവ്വഹിച്ചു.  എല്ലാം ഒന്നുകൂടി നോക്കി തൃപ്തിയടഞ്ഞതിന് ശേഷം അദ്ദേഹം കോട്ടേജിലേക്ക് നടന്നു. പിന്നെ വൈകുന്നേരം മോളി കൊണ്ടു വന്ന് വച്ചിരുന്ന ഷെഫേർഡ് പൈയും പാലും കഴിച്ചിട്ട് അൽപ്പനേരം വിശ്രമിച്ചു.

വീണ്ടും ധാന്യപ്പുരയുടെ നേർക്ക് നടക്കുമ്പോൾ മഴ തകർക്കുക തന്നെയായിരുന്നു. രാത്രിയുടെ നിശ്ശബ്ദതയെ തുരത്തുവാനെന്ന വണ്ണം ആർത്തലച്ച് പെയ്യുന്ന മഴ. തന്റെ ശേഷിക്കുന്ന ജോലി ചെയ്ത് തീർക്കുവാൻ എന്തുകൊണ്ടും അനുയോജ്യമായ അന്തരീക്ഷം. കം‌പ്രസ്സർ ഓൺ ചെയ്ത് അദ്ദേഹം പെയ്ന്റ് നിറച്ച സ്പ്രേ ഗൺ ഘടിപ്പിച്ചു. വളരെ ശ്രദ്ധയോടെ അദ്ദേഹം ട്രക്കിന്റെ പിൻഭാഗത്ത് നിന്ന് പെയ്ന്റ് ചെയ്യുവാൻ തുടങ്ങി. കം‌പ്രസ്സർ തരക്കേടില്ല അഞ്ച് മിനിറ്റ് കൊണ്ട് അദ്ദേഹം വണ്ടിയുടെ പാതിഭാഗം മുഴുവനും കാക്കിപ്പച്ച നിറത്താൽ കോട്ട് ചെയ്തു കഴിഞ്ഞിരുന്നു.

“ഓ, ദൈവമേ എന്റെ മനസ്സിൽ കള്ളത്തരങ്ങളില്ലാത്തത് ഭാഗ്യം അല്ലെങ്കിൽ ഇത്തരം തട്ടിപ്പുകൾ ഒരു ജീവിതമാർഗ്ഗമാക്കി അങ്ങ് തുടരാമെന്ന് വിചാരിച്ചിരുന്നെങ്കിലോ?”

പുഞ്ചിരിയോടെ അദ്ദേഹം സ്പ്രേ ഗണ്ണുമായി ട്രക്കിന്റെ മറുഭാഗത്തേക്ക് നടന്നു.
  
(തുടരും)  

അടുത്ത ലക്കം ഇവിടെ...

58 comments:

 1. ങ്ഹും... ഡെവ്‌ലിനോടാ കളി....

  ReplyDelete
 2. ഇന്‍ഡ്യന്‍ സിനിമയില്‍ കമലഹാസന്‍ ആ ടെമ്പോ വാന്‍ പെയിന്റ് ചെയ്ത വിഷ്വല്‍സ് കണ്മുന്നില്‍ വന്നു കേട്ടോ.

  (നമുക്ക് ഒരു ഡെവിലിന്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയാലോ..??!!)

  ReplyDelete
  Replies
  1. പിന്നെന്താ അജിത്‌ഭായ്.... ഉണ്ടാക്കാമല്ലോ...

   Delete
 3. അത് കലക്കി... ഡെവ്‌ലിന്‍ ആരാ മോന്‍!!!

  “ഓ, ദൈവമേ… എന്റെ മനസ്സിൽ കള്ളത്തരങ്ങളില്ലാത്തത് ഭാഗ്യം… അല്ലെങ്കിൽ ഇത്തരം തട്ടിപ്പുകൾ ഒരു ജീവിതമാർഗ്ഗമാക്കി അങ്ങ് തുടരാമെന്ന് വിചാരിച്ചിരുന്നെങ്കിലോ…?”

  അതെയതെ... എന്തൊരു പഞ്ചപാവം!

  ReplyDelete
  Replies
  1. ഡെവ്‌ലിനും എന്നെപ്പോലെ ശുദ്ധനാണ് ശ്രീ... (ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് അസൂയക്കാർ പറയുന്നതല്ലേ..)

   Delete
  2. ഇവിടെ ശുദ്ധന്മാരെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ലല്ലോ... :)

   Delete
  3. ഹഹ. വിനുവേട്ടന്റെ കമന്റ് വായിച്ച് ചിരിച്ചു പോയി

   Delete
  4. ഹും.. ചിരിച്ചോ ചിരിച്ചോ... ഒരു ശുദ്ധന് മറ്റൊരു ശുദ്ധനെ കണ്ടുകൂടെന്ന് പറയുന്നത് വെറുതെയല്ല.. :)

   Delete
  5. തള്ളേ.. അപ്പോ ഞാനും ശുദ്ധനാണോ.?
   രണ്ടു മൂന്നു കൊല്ലമായിട്ടൂം ജിമ്മിച്ചനെ ഒന്നു കാണാന്‍ പറ്റാത്തതിന്റെ കാര്യം ഇപ്പോഴല്ലേ പിടീകിട്ടിയേ..

   Delete
  6. യൂണിവേഴ്സൽ വിനുവേട്ടൻ ഫാൻസ് ചാപ്റ്റർ, സ്റ്റോം വാണിംഗ് റീഡേഴ്സ് ഫോറം, ഡെവ്‌ലിൻ ഫാൻസ് അസോസിയേഷൻ എന്നിവയുടെ സംയുക്തസമ്മേളനം അധികം താമസിയാതെ തന്നെ തൃശ്ശൂരിൽ വച്ച് നടത്തുന്നതാണ്.. അന്നെങ്കിലും നമുക്ക് കൂട്ടിമുട്ടാം കൊച്ചുണ്ടാപ്രീ.. :)

   (മേൽ‌പ്പറഞ്ഞ സമ്മേളനത്തിന്റെ വിജയത്തിനായി ഉദാരമായ സംഭാവനകൾ പ്രതീക്ഷിച്ചുകൊള്ളുന്നു.. എന്ന് ആജീവനാന്ത ഖജാൻ‌ജിമാർ (ഉണ്ടാപ്രിയും ഞാനും)

   Delete

  7. ദേ പിന്നേം ഫണ്ടു പിരിവ്!

   Delete
  8. @ജിമ്മി - ശുദ്ധന്‍മാരുടെ സമ്മേളനം കൂടിയാവട്ടെ. ശുദ്ധന്‍മാരായതുകൊണ്ട് അവര്‍ തന്നെ ചിലവ് ചെയ്തോളും.

   Delete
 4. അതു തന്നെ... ഡെവ് ലിന്‍റെ ആത്മഗതം എത്ര മനോഹരം! എനിക്കിഷ്ടമായി...
  ഫാന്സ് അസ്സോസിയെഷന്‍ വേണം അജിത്തേട്ടാ... ഞാന്‍ കൂടാം ആദ്യമെമ്പറായിട്ട്...
  ശ്രീ എന്താ ഡെവ് ലിനെ കളിയാക്കുന്നത്? പശുക്കുട്ടിക്ക് ദേഷ്യം വരും കേട്ടോ. പറഞ്ഞില്ലെന്നു വേണ്ട....

  ReplyDelete
  Replies
  1. ഐശ്വര്യമായിട്ട് മെംബർഷിപ്പ് ഫീ തന്നോളൂ പശുക്കുട്ടീ.. :)

   Delete
  2. അത് ശരി... മെമ്പർഷിപ്പ് കൊടുത്തു തുടങ്ങിയോ?

   Delete
  3. കളിയാക്കിയെന്നോ... ഞാനോ... അതും ഡെവ്‌ലിനെയോ?

   ശ്ശോ! ഞാനീ വഴിയ്ക്കേ വന്നിട്ടില്ല!!!


   [ജിമ്മിച്ചന്‍ മെമ്പര്‍ഷിപ്പ് ഫീ കുംഭകോണം നടത്തുമോ എന്തോ?]

   Delete
  4. സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടികൾ ഗംഭീരമാകും.. മടിച്ചുനിൽക്കാതെ കടന്നു വരൂ.. വരില്ലേ?

   Delete
 5. മിടുമിടുക്കന്‍ ഡെവ്ലിന്‍. തട്ടിപ്പറിയാത്ത പാവത്തിന്റെ(?)ആത്മഗതം
  കൊള്ളാം. ഡെവ്ലിന്റെ ഫാന്‍സ്‌ ആണ് എല്ലാവരും ഇനി അസോസിയേറ്റ് ചെയ്‌താല്‍ മാത്രം മതി. എച്മുകുട്ടി വെറും മെമ്പറോ? പ്രസിഡന്റ്‌ ആയാല്‍മതി.

  ReplyDelete
  Replies
  1. അസോസിയേഷനിലെ ‘വിവരാവകാശ‘ സംബന്ധിയായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സുകന്യേച്ചി ആയിരിക്കും.. (പറ്റത്തില്ല എന്ന് മാത്രം പറയല്ലേ, പ്ലീസ്..)

   Delete
  2. അതെ അതെ... എച്ച്മുവിനെ തന്നെ നമുക്ക് പ്രസിഡന്റാക്കാം...

   എല്ലാ മെമ്പർമാർക്കും സുകന്യാജിയുടെ വക കരിമ്പിൻ ജ്യൂസും ഉണ്ടായിരിക്കുന്നതാണ്... :)

   Delete
  3. ഇതെന്താ ഈ കരിമ്പിന്‍ ജ്യൂസിന്റെ ഗുട്ടന്‍സ് എന്നു മാത്രം പുടികിട്ടണില്ലല്ലോ...

   Delete
  4. ജ്യൂസിന്റെ കാശ് സുകന്യേച്ചി തന്നെ കൊടുക്കും..!!

   Delete
  5. കരിമ്പിന്‍ ജ്യൂസ് കുടിക്കുവാണേ..
   ചെന്നൈയില്‍ റോഡ് സൈഡീല്‍ ഉണ്ടാക്കുന്നതു വേണം കുടീക്കാന്‍..
   എന്നാ മിനറല്‍സാന്നറിയ്യോ ?

   Delete
  6. അത് ചെന്നൈ സെൻ‌ട്രൽ സ്റ്റേഷനരികിലെ വാൾ ടാക്സ് റോഡിൽ നിന്ന് തന്നെ കുടിക്കണം... അല്ലേ ഇട്ടുണ്ടാപ്രീ?

   Delete
  7. എനിക്കുവയ്യ. ഈ കരിമ്പ് ജ്യൂസ്‌ എന്നേം കൊണ്ടേ പോവൂ.
   വിനുവേട്ടന്റെ അഭ്യര്‍ത്ഥന മാനിച്ച് കരിമ്പിന്‍ ജ്യൂസിന്റെ രഹസ്യം
   അറിയാത്തവര്‍ക്കായി ഇതാ പങ്കുവെക്കുന്നു.

   http://kavitha-paru.blogspot.in/2011/06/blog-post.html

   @ജിമ്മി - വിവരാവകാശം വകുപ്പ് ഈ വിവരദോഷിക്കുതന്നെ. ഹും...

   Delete
  8. കുറച്ചുകൂടി എളുപ്പത്തിന് ദാ ഇവിടെ ക്ലിക്ക് ചെയ്താൽ മതി...

   Delete
  9. അങ്ങനെ വരട്ടെ!

   അതാണ് അപ്പോ കരിമ്പിന്‍ ജ്യൂസിന്റെ കഥ ല്ലേ?

   അതേതായാലും ഇപ്പഴെങ്കിലും പറഞ്ഞതു നന്നായി. പറഞ്ഞു കേട്ടു കേട്ട് എവിടുന്നേലും കരിമ്പിന്‍ ജ്യൂസ് കുടിയ്ക്കാന്‍ തന്നേ പേടിയായി വരികയായിരുന്നു :)

   Delete
  10. ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ആ “ജി” ആണ് ഈ “ജി” എന്ന്? :)

   Delete
 6. ഹഹ... ടെവിലിൻ ഫാൻസ്‌
  സിന്ദാബാദ്...


  ഇത്രയും ആയി.. ഇനി വില്ലൻ ആയാലും ഹീറോ
  ആയാലും നമ്മൾ കൂടെ കൂടും അല്ലെ ? അതാണ്‌
  എഴുത്തിന്റെ വിജയം അല്ലെ?

  ReplyDelete
  Replies
  1. ശരിയാണ് വിൻസന്റ് മാഷേ... ഇവിടെ എത്തുന്നവരുടെ ഈ കൂട്ടായ്മ കാണുന്നത് തന്നെ ഒരു രസമാണ്... ഞാൻ ശരിക്കും ആസ്വദിക്കുന്നു അത്...

   Delete
 7. ടെവിലിൻ ഫാൻസ്‌ ..സിന്ദാബാദ്...

  ReplyDelete
 8. ഡെവ് ലിന്‍ -- ആളൊരു സംഭവം തന്നെ. ഞാനും കൂടാം അസ്സൊസിയേഷനില്‍.


  വിനുവേട്ടാ, ഇവരൊക്കെ ഇപ്പോ ഡെവ്ലിന്റെ പിന്നാലെയാ. വിനുവേട്ടനെയൊക്കെ ഔട്ടാക്കി. അതു സമ്മതിച്ചുകൊടുക്കണ്ടാട്ടോ.

  ReplyDelete
  Replies
  1. ഹെയ്.. വിനുവേട്ടൻ ഇല്ലാതെ നമുക്കെന്ത് അസോസിയേഷൻ!!

   Delete
  2. എല്ലാവരും കൂടി ഒന്ന് ആഘോഷിക്കട്ടെ എഴുത്തുകാരീ... എല്ലാം ശുദ്ധന്മാരാണെന്നേയ്...

   Delete
 9. ആത്മഗതത്തിന് ശേഷം ഡെവ്‌ലിന്റെ മുഖത്ത് വിരിഞ്ഞ അതേ പുഞ്ചിരി, അറിയാതെ വായക്കാരിലേയ്ക്കും പടരുന്നു.. മനോഹരം!

  അസോസിയേഷൻ ആരുടെ പേരിലായാലും, ഖജാൻ‌ജിമാരായി ഉണ്ടാപ്രിയെ ഞാനും എന്നെ ഉണ്ടാപ്രിയും നോമിനേറ്റ് ചെയ്തിരിക്കുന്നു..

  ReplyDelete
  Replies
  1. ഉണ്ടാപ്രിക്ക് അതിനൊക്കെ സമയമുണ്ടാകുമോ? ചെന്നൈ, വിഴ്‌പ്പുരം, പുതുച്ചേരി ഇങ്ങനെ കറങ്ങി നടക്കുകയല്ലേ? ഇന്ന് വിഴ്‌പുരത്ത് നിന്നാണ് തല കാണിച്ചിരിക്കുന്നത്...

   Delete
  2. താങ്ക്യൂ ജിമ്മിച്ചാ...എന്നും നീ താന്‍ തുണ..

   ഒന്നു പോ വിനുവേട്ടാ.. കാശിന്റെ കാര്യം വരുമ്പോ എത്ര സമയമില്ലേലും നമ്മളിങ്ങെത്തില്ലേ....
   പിന്നെ ആ വിഴുപ്പുരത്തിന്റെ കാര്യം ഇപ്പോത്തന്നെ മായ്ച്ചേരെ...പറഞ്ഞാല്‍ വിശ്വസിക്കില്ല അല്ലേ....തമിഴ്നാട്ടില്‍ ഈഗ്ഗിള്‍ വായിക്കുന്നവര്‍ തോനെയുണ്ട് മച്ചാ..ലോ ലെവന്‍ നാനല്ലൈ..

   Delete
  3. അതേതായാലും നന്നായി. ഈ രണ്ടു ഖജാന്‍ജിമാരാകുമ്പോ ഫണ്ടിന്റെ കാര്യം പിന്നെ ആരും ആലോചിയ്ക്കുകയേ വേണ്ടല്ലോ.

   (മര്യാദയ്ക്ക് എന്നെക്കൂടെ കൂട്ടിക്കോ... ഇല്ലേല്‍ ഞാന്‍ അലമ്പുണ്ടാക്കും)

   Delete
  4. അലമ്പാണേല്‍ ഷാപ്പടയ്ക്കും..അത്രന്നെ..
   ഈ ശക്കരക്കുടത്തില്‍ ഇനിയാരും കൈയ്യിടാമെന്നു വിചാരിക്കേണ്ട..ഹാ ഹാ..

   ശ്രീ..പിണങ്ങല്ലേ..ഒത്തിരിയങ്ങ് ആശിച്ചു പോയി..അതു കൊണ്ടാ..
   വേണേല്‍ മോളി ആന്റ് ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിക്കോ...ഉദാരമായി സംഭാവന തരാം.

   Delete
  5. അയ്യോ, ഷാപ്പടയ്ക്കല്ലേ.. :)

   ശ്രീക്കുട്ടാ.. ഉണ്ടാപ്രിച്ചൻ പറഞ്ഞതുപോലെ, തൽക്കാലം ആ ‘വെൽഫെയർ‘ കൊണ്ട് സമാധാനപ്പെട്.. നമുക്ക് വഴിയുണ്ടാക്കാമെന്നെ.. ഞാനല്ലേ പറയുന്നത്.. ഏത്?

   Delete
 10. “ഓ, ദൈവമേ… എന്റെ മനസ്സിൽ കള്ളത്തരങ്ങളില്ലാത്തത് ഭാഗ്യം… അല്ലെങ്കിൽ ഇത്തരം തട്ടിപ്പുകൾ ഒരു ജീവിതമാർഗ്ഗമാക്കി അങ്ങ് തുടരാമെന്ന് വിചാരിച്ചിരുന്നെങ്കിലോ…?”

  ഇങ്ങിനെയൊക്കെ പലരും വിചാരിച്ചിരുന്നുവെങ്കിൽ
  ലോകം എന്നേ നന്നായേനെ അല്ലേ വിനുവേട്ടാ

  ReplyDelete
  Replies
  1. ലോകം മുഴുവൻ ശുദ്ധന്മാരെക്കൊണ്ട് നിറഞ്ഞേനെ മുരളിഭായ്...

   അല്ല മുരളിഭായ്, ഈ പറയുന്ന നോർമൻ ക്രോസ്, സ്വാഫ്ഹാം, ഫെയ്ക്കൻഹാം, ഡോഡിങ്ങ്ടൺ, ഷെറിങ്ങ്ടൺ തുടങ്ങിയ സ്ഥലങ്ങളൊക്കെ ഇപ്പോൾ എങ്ങനെയാ? ആ വഴിയൊക്കെ പോയിട്ടുണ്ടോ?

   Delete
  2. അങ്ങനെ എല്ലാരും വിചാരിച്ചിരുന്നെങ്കില്‍ ബിലാത്തിയുടെ പണി എപ്പോ പോയി എന്നു ചോദിച്ചാല്‍ മതി..
   നന്ദി വേണം മനുഷ്യാ..നന്ദി.!!

   Delete
 11. ഹഹ്ഹാ അവസാനം പറഞ്ഞത് എനിക്ക് ഇഷ്ടായി എന്തായാലും കള്ളത്തരം ഒട്ടും ഇല്ലാത്തത് നന്നായി .......... ഹിഹിഹിഹി

  ReplyDelete
  Replies
  1. അവസാനം പറഞ്ഞത് ?
   (തുടരും) ?

   Delete
 12. ഡെവ്‌ലിൻ ആരാ മോൻ...
  ഓരോ ചെയ്തികളും വളരെ കൃത്യമായിരിക്കും.
  കാത്തിരിക്കുന്നു ബാക്കിക്കായി...

  ReplyDelete
  Replies
  1. അതേ അശോകൻ മാഷേ... ഇനി അടുത്ത ദിവസം വീണ്ടും പോകണം... ജീപ്പ് എടുക്കുവാനായി... അന്നേരമാണ് ശരിക്കുള്ള കളി നടക്കുന്നത്...

   Delete
 13. ശ്രീജിത്തിനെയും റാംജി ഭായിയെയും കണ്ടില്ലല്ലോ ഇത്തവണ...?

  ReplyDelete
  Replies
  1. ശ്രീജിത്ത് ഏതോ കാട്ടില്‍ പെട്ടു പോയെന്ന് പറഞ്ഞിരുന്നു. വല്ലപ്പൊഴുമേ നെറ്റ് നോക്കാന്‍ കിട്ടുന്നുള്ളൂ എന്നും...

   Delete
  2. അവിടെയെങ്കിലും കുറച്ച് കാട് അവശേഷിക്കുന്നുണ്ടല്ലോ... ഭാഗ്യം... ഇവിടുത്തെ ഭൂമാഫിയ അറിയണ്ട...

   Delete
 14. ശ്ശ്യോ....ഈ ശുദ്ധന്മാരെ തട്ടിയിട്ടു കടന്നു വരാൻ കഴിയുന്നില്ലല്ലൊ.പശ്ശുക്കുട്ടിക്കു വരെ ദേഷ്യം വന്നിട്ടാനുള്ളത് ....ദേ ഞാനീ പടിക്കൽ നിൽക്കുന്നുണ്ട് കേട്ടൊ....വിനുവേട്ടാ............സലാം....

  ReplyDelete
  Replies
  1. ഒരു സലാം അങ്ങോട്ടും ടീച്ചറേ...

   Delete
 15. ഡെവ്‌ലിനോടാ കളി..

  ഇന്റെരെസ്റിംഗ് ആയി വായിച്ചു വരുന്നു

  ReplyDelete
 16. “ഓ, ദൈവമേ… എന്റെ മനസ്സിൽ കള്ളത്തരങ്ങളില്ലാത്തത് ഭാഗ്യം… അല്ലെങ്കിൽ ഇത്തരം തട്ടിപ്പുകൾ ഒരു ജീവിതമാർഗ്ഗമാക്കി അങ്ങ് തുടരാമെന്ന് വിചാരിച്ചിരുന്നെങ്കിലോ…?”  ഹാ ഹാ ഹാാ.ഒരു പാവം മോളിക്കുട്ടിയെ മോളിയമ്മ ആക്കുന്നതും പോരാഞ്ഞിട്ട്‌ ആത്മഗതമോ???

  ReplyDelete
 17. “ഓ, ദൈവമേ… എന്റെ മനസ്സിൽ കള്ളത്തരങ്ങളില്ലാത്തത് ഭാഗ്യം… അല്ലെങ്കിൽ ഇത്തരം തട്ടിപ്പുകൾ ഒരു ജീവിതമാർഗ്ഗമാക്കി അങ്ങ് തുടരാമെന്ന് വിചാരിച്ചിരുന്നെങ്കിലോ…?”  ഹാ ഹാ ഹാാ.ഒരു പാവം മോളിക്കുട്ടിയെ മോളിയമ്മ ആക്കുന്നതും പോരാഞ്ഞിട്ട്‌ ആത്മഗതമോ???

  ReplyDelete
  Replies
  1. അതെ... അതോർക്കുമ്പഴാ ഒരു വിഷമം സുധീ... :(

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...