Wednesday, November 27, 2013

ഈഗിൾ ഹാസ് ലാന്റഡ് – 105




ധാന്യപ്പുരയുടെ ചുവരുകൾ ഏതാണ്ട് മുന്ന് അടിയോളം കനമുള്ളതായിരുന്നു. മദ്ധ്യകാലഘട്ടത്തിൽ എസ്റ്റേറ്റ് ബംഗ്ലാവുകളോട് ചേർന്നുള്ള പല നിർമ്മിതികളും ഇത്തരത്തിൽ ഉള്ളതായിരുന്നു. വൈക്കോലിന്റെയും എലികളുടെയും ഗന്ധം അതിനുള്ളിൽ എമ്പാടും തങ്ങി നിൽപ്പുണ്ട്. ഉപയോഗശൂന്യമായ ഒരു ഉന്തുവണ്ടി മൂലയിൽ വിശ്രമിക്കുന്നു. അത്ര ചെറുതല്ലാത്ത ഒരു മച്ചിൻപുറം. അതിന് മുകളിൽ ചില്ല് ഇല്ലാത്ത വൃത്താകൃതിയിലുള്ള ജാലകത്തിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കെത്തി നോക്കുന്നു.

ബെഡ്ഫോഡ് ട്രക്ക് വെളിയിൽ പാർക്ക് ചെയ്ത് ഒരാളെ കാവൽ നിർത്തിയിട്ട് അവർ ജീപ്പ് ധാന്യപ്പുരയുടെ ഉള്ളിലേക്ക് ഓടിച്ചു കയറ്റി. ജീപ്പിനുള്ളിൽ നിന്നുകൊണ്ട് സ്റ്റെയ്നർ ആ ചെറുസംഘത്തെ അഭിസംബോധന ചെയ്യുവാനാരംഭിച്ചു.

“ഇതുവരെ എല്ലാം ഭംഗിയായിത്തന്നെ പോകുന്നു കാഴ്ച്ചക്കാരുടെ മുന്നിൽ ഇനിയുള്ള നമ്മുടെ നീക്കങ്ങൾ തികച്ചും സ്വാഭാവികമായിട്ടായിരിക്കണം ആദ്യം തന്നെ നമ്മുടെ ഫീൽഡ് സ്റ്റവ്സ് പുറത്തെടുത്ത് ഭക്ഷണം തയ്യാറാക്കുക” സ്റ്റെയ്നർ വാച്ചിൽ നോക്കി. “ഏതാണ്ട് മൂന്ന് മണിയോടെ ആ ജോലി പൂർത്തിയാകണം അതിന് ശേഷം അൽപ്പം ഫീൽഡ് ട്രെയ്‌നിങ്ങ് നമ്മുടെ പരിശീലന പരിപാടികൾ എന്താണെന്നറിയുവാൻ ഗ്രാമീണർക്ക് തീർച്ചയായും താല്പര്യം കാണും അതുകൊണ്ട് അവരെ നമ്മുടെ ട്രെയ്നിങ്ങ് കാണുവാൻ അനുവദിക്കുക വയലിലും അരുവിയുടെ തീരത്തും പിന്നെ ജനവാസകേന്ദ്രങ്ങളിലെ തെരുവുകളിലും ബേസിക്ക് എക്സർസൈസുകൾ മതി ഒരു കാര്യം ജർമ്മൻ ഭാഷ സംസാരിക്കാതിരിക്കുവാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കണംവളരെ പതിഞ്ഞ സ്വരത്തിൽ മതി ആശയവിനിമയം ഫീൽഡ് എക്സർസൈസിന്റെ സമയത്ത് കഴിയുന്നതും ആംഗ്യഭാഷ മതി കമാൻഡിങ്ങ് ഓർഡറുകൾ ഇംഗ്ലീഷിൽ മാത്രമായിരിക്കണം പിന്നെ ഫീൽഡ് ടെലിഫോണുകൾ എമർജൻസി ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ കേട്ടല്ലോ എമർജൻസി ആവശ്യത്തിന് മാത്രം അത്യാവശ്യം കോൾ സൈനുകൾ ലെഫ്റ്റനന്റ് ന്യുമാൻ സെക്ഷൻ ലീഡേഴ്സിന് വിവരിച്ചു തരുന്നതായിരിക്കും

“ഗ്രാമീണർ ഞങ്ങളോട് സംസാരിക്കുവാൻ തുനിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്?” ബ്രാൻഡ്‌റ്റ് ചോദിച്ചു.

“അവർ ചോദിക്കുന്നത് മനസ്സിലാകാത്തത് പോലെ നടിക്കുക നിങ്ങൾക്ക് ഇംഗ്ലീഷ് നന്നായി അറിയാമെങ്കിൽക്കൂടി അവരുമായി ഇടപഴകി പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നതിലും ഭേദമായിരിക്കും അത്

സ്റ്റെയ്നർ റിട്ടർ ന്യുമാന്റെ നേർക്ക് തിരിഞ്ഞു. “ഫീൽഡ് ട്രെയ്‌നിങ്ങിന്റെ ചുമതല ഞാൻ നിങ്ങൾക്ക് വിട്ടു തരുന്നു ചുരുങ്ങിയത് ഓരോ ഗ്രൂപ്പിലും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന ഒരാളെങ്കിലും  ഉണ്ടായിരിക്കണം അത് അറേഞ്ച് ചെയ്യാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാൻ വഴിയില്ല

അദ്ദേഹം സംഘാംഗങ്ങൾക്ക് നേർക്ക് വീണ്ടും തിരിഞ്ഞു. “ആറ് ആറരയോടെ ഇരുട്ട് വീഴും ഇവിടെ അത് വരെ നാട്ടുകാരുടെ മുന്നിൽ തിരക്ക് അഭിനയിക്കാൻ മറക്കേണ്ട ഓർമ്മയിരിക്കട്ടെ

ജീപ്പിൽ നിന്ന് ചാടിയിറങ്ങി അദ്ദേഹം ഗേറ്റിനരികിൽ ചെന്ന് അതിൽ ചാരി താഴ്വാരത്തിലേക്ക് നോക്കി നിന്നു. അപ്പോഴാണ് കുന്നിൻ ചരിവിലെ റോഡിലൂടെ സൈക്കിൾ ചവിട്ടി വരുന്ന ജോവന്ന ഗ്രേയെ അദ്ദേഹം കണ്ടത്. ഹാന്റിൽ ബാറിൽ ഘടിപ്പിച്ചിരിക്കുന്ന ബാസ്കറ്റിൽ നിറയെ പൂക്കുലകൾ നിറച്ചിരിക്കുന്നു. സൈക്കിളിന് തൊട്ട് പിന്നിലായി അവരെ അനുഗമിക്കുന്ന വളർത്തുനായ പാച്ച്.

“ഗുഡ് ആഫ്റ്റർ നൂൺ മാഡം” സ്റ്റെയ്നർ സല്യൂട്ട് ചെയ്തു.

താഴെ ഇറങ്ങി സൈക്കിൾ ഉരുട്ടിക്കൊണ്ട് ജോവന്ന അദ്ദേഹത്തിനരികിലേക്ക് വന്നു. “കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു?”

“ഇതുവരെ കുഴപ്പമൊന്നുമില്ല” സ്റ്റെയ്നർ പറഞ്ഞു.

ഹസ്തദാനം നൽകുവാനായി അവർ കൈകൾ നീട്ടി. ദൂരെ നിന്ന് കാണുന്നവർക്ക് അത് തികച്ചും സ്വാഭാവികമായ ഒരു പരിചയപ്പെടൽ മാത്രമായേ തോന്നുമായിരുന്നുള്ളൂ.

“ഫാദർ വെറേക്കർ എങ്ങനെയുണ്ട്?” അവർ ചോദിച്ചു.

“പറയത്തക്ക സഹായമൊന്നും ഉണ്ടായില്ല ഡെവ്‌ലിൻ പറഞ്ഞത് ശരിയായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഞങ്ങളുടെ സാന്നിദ്ധ്യം എന്നാണ് അദ്ദേഹം വിചാരിച്ചിരിക്കുന്നതെന്ന് തോന്നുന്നു 

“അടുത്ത നീക്കം എന്താണ്?”

“തൽക്കാലം ഞങ്ങൾ നാട്ടിൻപുറത്ത് സൈനിക പരിശീലനത്തിൽ ഏർപ്പെടാൻ പോകുകയാണ് വൈകുന്നേരം ആറരയോടെ ഡെവ്‌ലിൻ നിങ്ങളെ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു

“ഗുഡ്” അവർ അദ്ദേഹത്തിന് ഹസ്തദാനം നൽകുവാനായി വീണ്ടും കൈ നീട്ടി. “അപ്പോൾ ശരി നമുക്ക് പിന്നെ കാണാം

സല്യൂട്ട് നൽകി സ്റ്റെയ്നർ ധാന്യപ്പുരയുടെ നേർക്ക് നടന്നു. ജോവന്ന വീണ്ടും സൈക്കിളിൽ കയറി കുന്നിൻ‌മുകളിലെ ദേവാലയത്തിലേക്കുള്ള യാത്ര തുടർന്നു. ഫാദർ വെറേക്കർ അവരെ കാത്ത് പോർച്ചിൽ നിൽക്കുന്നുണ്ടായിരുന്നു. സൈക്കിൾ ചുമരിൽ ചാരി വച്ചിട്ട് ബാസ്കറ്റിലെ പൂക്കളുമെടുത്ത് ജോവന്ന അദ്ദേഹത്തിനരികിലേക്ക് നടന്നു.

“നല്ല ഭംഗിയുള്ള പൂക്കൾ എവിടെ നിന്ന് സംഘടിപ്പിക്കുന്നു ഇതെല്ലാം?” അദ്ദേഹം ചോദിച്ചു.

“ഹോൾട്ടിലുള്ള ഒരു സ്നേഹിതയുടെ തോട്ടത്തിൽ നിന്നും ഗ്രീൻ ഹൌസിൽ വളർത്തുന്നതാണ്

“അതൊക്കെ പോട്ടെ സർ ഹെൻ‌ട്രിയെ കണ്ടിരുന്നോ? അദ്ദേഹം യാത്ര തിരിക്കുന്നതിന് മുമ്പ്?”

“കണ്ടിരുന്നു പോകുന്ന വഴിയിൽ അദ്ദേഹം കോട്ടേജിൽ വന്നിരുന്നു ഫുൾ യൂണിഫോമിലായിരുന്നു ഒന്ന് കാണേണ്ടത് തന്നെയായിരുന്നു” ജോവന്ന പറഞ്ഞു.

“അതേ രാത്രി വൈകുന്നതിന് മുമ്പ് തന്നെ അദ്ദേഹം പ്രധാനമന്ത്രിയോടൊപ്പം തിരികെയെത്തും...” വെറേക്കർ പറഞ്ഞു. “അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇതുപോലൊരു വാക്യം എഴുതിച്ചേർക്കാൻ പോകുന്നു സ്റ്റഡ്ലി ഗ്രേഞ്ചിൽ കഴിച്ചുകൂട്ടിയ മനോഹരമായ ഒരു രാത്രി ചരിത്രത്തിന്റെ ചെറിയൊരു ഭാഗമാകാൻ പോകുന്ന കാര്യം പാവം ഗ്രാമീണർ അറിയുന്നു പോലുമില്ല

“അത്തരത്തിൽ നോക്കുകയാണെങ്കിൽ താങ്കൾ പറയുന്നത് ശരിയാണെന്ന് തോന്നുന്നു” ജോവന്ന മനോഹരമായി മന്ദഹസിച്ചു. “നമുക്ക് ഈ പൂക്കൾ അൾത്താരയിൽ അലങ്കരിച്ചാലോ ഫാദർ?”

വാതിൽ തുറന്ന് അദ്ദേഹം അവരെ ഉള്ളിലേക്ക് ആനയിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Wednesday, November 20, 2013

ഈഗിൾ ഹാസ് ലാന്റഡ് – 104



ദേവാലയത്തിൽ നിന്നും പുറത്ത് കടന്ന ആൾട്ട്മാൻ റോഡിലൂടെ താഴോട്ട് നടന്നു. ധാന്യപ്പുരയുടെ അടുത്തേക്കുള്ള വഴി ആരംഭിക്കുന്നയിടത്ത് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗേറ്റിന് സമീപം അവരുടെ ബെഡ്ഫോർഡ് ട്രക്ക് പാർക്ക് ചെയ്തിരുന്നു. അടുത്ത് തന്നെ കിടന്നിരുന്ന ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ക്ലൂഗലും മറുവശത്ത് ഘടിപ്പിച്ചിരിക്കുന്ന ബ്രൌണിങ്ങ് M2 മെഷീൻ ഗണ്ണിന്റെ നിയന്ത്രണം ഏറ്റെടുത്ത് വെർണർ ബ്രീഗലും ഇരിക്കുന്നുണ്ടായിരുന്നു.

വെർണർ തന്റെ കൈയിലെ ബൈനോക്കുലർ ബീച്ച് മരത്തിന്റെ ചില്ലകളിലിരിക്കുന്ന കാക്കക്കൂട്ടത്തിലേക്ക് തിരിച്ചു.

“ആ കാക്കകൾ കൊള്ളാമല്ലോ ഞാനൊന്ന് അടുത്ത് പോയി നോക്കിയിട്ട് വരാം വരുന്നോ എന്റെയൊപ്പം?” അയാൾ ക്ലൂഗലിനോട് ചോദിച്ചു.

ആ പരിസരത്തെങ്ങും ആരും ഇല്ലാതിരുന്നതുകൊണ്ട് ജർമ്മൻ ഭാഷയിലാണ് വെർണർ സംസാരിച്ചത്. അതേ ഭാഷയിൽ തന്നെ ക്ലൂഗലും മറുപടി പറഞ്ഞു.

“അതെന്തിനാണ് ഇപ്പോൾ അതിന്റെ പിന്നാലെ പോകുന്നത്?”

“വെറുതെ പോയി നോക്കിയിട്ട് വരാം ” വെർണർ പറഞ്ഞു.

വെർണർ ജീപ്പിൽ നിന്നിറങ്ങി സെമിത്തേരിയുടെ കവാടം കടന്ന് മുന്നോട്ട് നടന്നു. മനസ്സില്ലാ മനസോടെ ക്ലൂഗൽ അയാളെ അനുഗമിച്ചു. ദേവാലയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ആരുടെയോ ശവസംസ്കാരത്തിനായി കുഴിയെടുത്തുകൊണ്ടിരിക്കുകയാണ് ലെയ്ക്കർ ആംസ്ബി. സ്മാരകശിലകൾക്കിടയിലൂടെ തന്റെ നേർക്ക് വന്നുകൊണ്ടിരിക്കുന്ന ആ യുവസൈനികരെ കണ്ട് അയാൾ തന്റെ ജോലി നിർത്തി ചെവിയുടെ മടക്കിൽ തിരുകി വച്ചിരുന്ന പാതി സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു.

“ഹലോ ദേർ” വെർണർ അഭിവാദ്യം ചെയ്തു.

ലെയ്ക്കർ അവരെ സംശയത്തോടെ നോക്കി. “വിദേശികളാണല്ലേ? ഞാൻ വിചാരിച്ചത് നിങ്ങൾ ബ്രിട്ടീഷ് യുവാക്കളാണെന്നായിരുന്നു

“അല്ല ഞങ്ങൾ പോളണ്ട്കാരാണ്... എന്റെ സുഹൃത്തിന് ഇംഗ്ലീഷ് അറിയില്ല അതുകൊണ്ട് വിഷമം തോന്നരുത്വെർണർ പറഞ്ഞു.

ചുണ്ടിലെ സിഗരറ്റ് കുറ്റി കൈയിലെടുത്ത് തിരുപ്പിടിച്ചുകൊണ്ട് തന്റെ ദാരിദ്യം അവർക്ക് മുന്നിൽ പ്രകടമാക്കുന്നത് പോലെ ലെയ്ക്കർ നിന്നു. അത് മനസ്സിലാക്കിയ വെർണർ ഒരു പാക്കറ്റ് പ്ലെയേഴ്സ് അയാളുടെ നേർക്ക് നീട്ടി.

“ഇതിലൊന്ന് എടുത്തോളൂ

“മറ്റൊന്നും വിചാരിക്കരുത്” ലെയ്ക്കറിന്റെ കണ്ണുകൾ തിളങ്ങി.

“അതിനെന്താ ആവശ്യത്തിന് എടുത്തോളൂ

ലെയ്ക്കറിന് പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഒരു സിഗരറ്റ് എടുത്ത് ചെവിയുടെ മടക്കിൽ തിരുകി മറ്റൊന്ന് എടുത്ത് തീകൊളുത്തി ചുണ്ടിൽ വച്ചിട്ട് ചോദിച്ചു. “ആട്ടെ, നിങ്ങളുടെ പേരെന്താണ്?”

“വെർണർ  തന്റെ യഥാർത്ഥ നാമം ഉച്ചരിച്ച ആ നിമിഷം തന്നെ തനിക്ക് പറ്റിയ അമളി മനസിലാക്കിയ അയാൾ ഒന്ന് നിർത്തി. പിന്നെ തുടർന്നു. “കുണീക്കി

“അത് ശരി എന്റെ ധാരണ ഈ വെർണർ എന്നത് ജർമ്മൻ‌കാർക്ക് മാത്രമുള്ള പേരാണെന്നായിരുന്നു 1915ൽ ഫ്രാൻസിൽ വച്ച് ഞാനൊരു ജർമ്മൻ തടവുകാരനെ പിടികൂടിയിരുന്നു. അവന്റെ പേരും വെർണർ എന്നായിരുന്നു വെർണർ ഷ്‌മിഡ്‌ട്

“എന്റെ മാതാവ് ഒരു ജർമ്മൻ‌കാരിയായിരുന്നു” വെർണർ തന്റെ കൈയിൽ നിന്നും സംഭവിച്ച അബദ്ധത്തെ ന്യായീകരിക്കാൻ ശ്രമിച്ചു.

“ഓ, അത് നിങ്ങളുടെ കുറ്റമല്ല നമ്മെ ഈ ലോകത്തേക്ക് കൊണ്ടുവരുന്നത് ആരാണെന്ന് നമുക്ക് നിശ്ചയിക്കാൻ കഴിയില്ലല്ലോ” ലെയ്ക്കർ പറഞ്ഞു.

“ഒരു കാര്യം ചോദിക്കട്ടെ?  ആ കാക്കക്കൂട്ടം എത്ര കാലമായി അവ ഇവിടെയുണ്ട്?” വെർണർ ചോദിച്ചു.

ലെയ്ക്കർ ആശ്ചര്യത്തോടെ അയാളെ നോക്കി. പിന്നെ മരച്ചില്ലയിലേക്ക് കണ്ണ് ഓടിച്ചു. “എന്റെ കുട്ടിക്കാലം മുതലേ അവ ഇവിടെയുണ്ട് അതാണ് യാഥാർത്ഥ്യംഎന്താ, നിങ്ങൾക്ക് പക്ഷി നിരീക്ഷണത്തിൽ താൽപ്പര്യമുണ്ടോ?”

“തീർച്ചയായും തികച്ചും അതിശയിപ്പിക്കുന്ന ഒരു ജീവജാലം മനുഷ്യരെപ്പോലെയല്ല വളരെ അപൂർവ്വം മാത്രമേ അവ പരസ്പരം പോരടിക്കാറുള്ളൂ ഈ ലോകത്ത് അവർക്ക് അതിർവരമ്പുകളില്ല ഈ ലോകം മുഴുവനും അവർക്ക് ഗൃഹമാണ്” വെർണർ പറഞ്ഞു.

ഇയാൾക്കെന്താ ഭ്രാന്തുണ്ടോ എന്ന് മട്ടിൽ അയാളെ നോക്കി ലെയ്ക്കർ പൊട്ടിച്ചിരിച്ചു. “ങ്ഹും തുടരൂ ഇക്കാണുന്ന കുറച്ച് കിഴവൻ കാക്കകളുടെ ക്ഷേമം വേറെ ആരന്വേഷിക്കാൻ

“കുറച്ച് കാക്കകളോ? അതാണോ സത്യം സുഹൃത്തേ? നോർഫോക്കിൽ പലയിടത്തും കാണപ്പെടുന്നുണ്ടെങ്കിലും അവ വരുന്നത് എവിടെ നിന്നാണെന്നറിയുമോ? അങ്ങ് ദൂരെ റഷ്യയിൽ നിന്ന് വസന്തത്തിന്റെ അവസാനമാകുന്നതോടെ അവ ദേശാടനം തുടങ്ങുന്നു” വെർണർ പറഞ്ഞു.

“ഓ, പിന്നെ ഒന്നു പോകുന്നുണ്ടോ ഇവിടുന്ന്” ലെയ്ക്കർ പറഞ്ഞു.

“സത്യമാണ് സുഹൃത്തേ ഈ പ്രദേശത്തുള്ള കാക്കകളിൽ പലതും യുദ്ധത്തിന് മുമ്പ് റഷ്യയിൽ ലെനിൻ‌ഗ്രാഡിന് ചുറ്റും പറന്ന് നടന്നിരുന്നവയാണ്...”

“നിങ്ങൾ പറഞ്ഞു വരുന്നത് ഈ മരച്ചില്ലകളിൽ ഇരിക്കുന്ന കിഴവൻ കാക്കകൾ മിക്കതും റഷ്യക്കാരാണെന്നാണോ?” ലെയ്ക്കർ ചോദിച്ചു.

“തീർച്ചയായും

“എന്തോഎനിക്കുറപ്പില്ല

“അതുകൊണ്ട് സ്നേഹിതാ ഇനിയങ്ങോട്ട് അവയോട് വളരെ ബഹുമാനത്തോടെ പെരുമാറുക  ലെനിൻ‌ഗ്രാഡിൽ നിന്നും ഇത്രയും ദൂരം താണ്ടി വരുന്ന അവ തീർച്ചയായും അത് അർഹിക്കുന്നു” വെർണർ പറഞ്ഞു.

“കുണീക്കി. മോക്സാർ  തങ്ങളുടെ ഇപ്പോഴത്തെ പേർ ആരോ ഉറക്കെ വിളിക്കുന്ന ശബ്ദം കേട്ട് പെട്ടെന്ന് അവർ തിരിഞ്ഞ് നോക്കി. സ്റ്റെയ്നറും ഫാദർ വെറേക്കറും ദേവാലയത്തിന്റെ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു.

“നമുക്ക് പോകേണ്ട സമയമായി” സ്റ്റെയ്നർ വിളിച്ചു പറഞ്ഞു.  വെർണറും ക്ലൂഗലും സെമിത്തേരിയിലൂടെ ജീപ്പിനരികിലേക്ക് തിടുക്കത്തിൽ നടന്നു.

സ്റ്റെയ്നറും ഫാദർ വെറേക്കറും ദേവാലയാങ്കണത്തിൽ നിന്നും ഗേറ്റിനടുത്തേക്കുള്ള പാതയിലൂടെ പതുക്കെ നടക്കുവാനാരംഭിച്ചു. പെട്ടെന്നാണ് താഴ്വാരത്ത് നിന്നും ഒരു ജീപ്പ് ഹോൺ മുഴക്കിക്കൊണ്ട്  ഗേറ്റിന് സമീപം വന്ന് നിന്നത്.  WAAF യൂണിഫോം ധരിച്ച പമേല വെറേക്കർ ജീപ്പിൽ നിന്നും ഇറങ്ങി വരുന്നത് കണ്ട വെർണറും ക്ലൂഗലും ആരാധനയോടെ അവളെ നോക്കി നിന്നു. എന്നാൽ മറുവശത്ത് നിന്നും ഇറങ്ങി വന്ന സൈനിക വേഷം ധരിച്ച ഹാരി കെയ്നെ കണ്ടതോടെ അവർ ഇരുവരും തങ്ങളുടെ നോട്ടം പിൻ‌വലിച്ച് ഒന്നുമറിയാത്ത മട്ടിൽ നിവർന്ന് നിന്നു.    

സ്റ്റെയ്നറും വെറേക്കറും ഗേറ്റിനരികിൽ എത്തിയതും പമേല ഓടി വന്ന് തന്റെ സഹോദരന്റെ കവിളിൽ ചുംബിച്ചു.

“കുറച്ച് വൈകിപ്പോയി നോർഫോക്കിന്റെ കാണാത്ത കുറേ ഭാഗങ്ങൾ കൂടി കാണുവാൻ ഹാരി ആഗ്രഹം പ്രകടിപ്പിച്ചു” അവൾ പറഞ്ഞു.

“അപ്പോൾ അദ്ദേഹത്തെയും കൊണ്ട് നീ കാര്യമായി ഒന്ന് ചുറ്റിക്കറങ്ങി…?  വെറേക്കർ വാത്സല്യത്തോടെ അവളോട് ചോദിച്ചു.

“ഒരു വിധം ഇവളെ ഞാൻ ഇവിടെ എത്തിച്ചു എന്ന് പറഞ്ഞാൽ മതി ഫാദർ” ഹാരി കെയ്ൻ പുഞ്ചിരിച്ചു.

“ശരി ശരി...” വെറേക്കർ പറഞ്ഞു. “പിന്നെ പോളിഷ് ഇൻഡിപെൻഡന്റ് പാരച്യൂട്ട് സ്ക്വാഡ്രണിലെ കേണൽ കാർട്ടറെ പരിചയപ്പെടുത്തട്ടെ ഇദ്ദേഹവും സംഘവും നമ്മുടെ ഗ്രാമത്തിൽ സൈനിക പരിശീലനത്തിനായി എത്തിയിരിക്കുകയാണ് ഓൾഡ് മെഡോവിലെ ധാന്യപ്പുര ഇവർ തൽക്കാലം ഉപയോഗിക്കുന്നതായിരിക്കും പിന്നെ, കേണൽ, ഇത് എന്റെ സഹോദരി പമേല ഇത് മേജർ ഹാരി കെയ്ൻ

“ഫ്രം ട്വെന്റി ഫസ്റ്റ് സ്പെഷലിസ്റ്റ് റെയ്ഡിങ്ങ് ഫോഴ്സ്” ഹാരി കെയ്ൻ സ്റ്റെയ്നർക്ക് ഹസ്തദാനം നൽകി. “മെൽറ്റ്‌ഹാം ഹൌസിലാണ് ഞങ്ങളുടെ താവളംവരുന്ന വഴിയിൽ നിങ്ങളുടെ സഹപ്രവർത്തകരെ ഞാൻ ശ്രദ്ധിച്ചിരുന്നു നിങ്ങൾ പാരാട്രൂപ്പ് ജമ്പേഴ്സ് ശരിക്കും ഒരു സംഭവം തന്നെ ആരാധന മൂത്ത് പെൺകുട്ടികൾ പിന്നാലെ തന്നെയുണ്ടാവും” ഹാരി കെയ്ൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അത് പലപ്പോഴും സംഭവിച്ചിട്ടുള്ളതാണ്” സ്റ്റെയ്നർ മന്ദഹസിച്ചു.

“പോളണ്ട്‌കാർ അല്ലേ? ഞങ്ങളുടെ കൂട്ടത്തിലും ഒന്നോ രണ്ടോ പേരുണ്ട് ഉദാഹരണത്തിന് കുർക്കോവ്സ്കി ചിക്കാഗോയിൽ നിന്നാണ് ജനിച്ചതും വളർന്നതും അമേരിക്കയിൽ തന്നെ എന്നിട്ടും അയാൾക്ക് പോളിഷ് ഭാഷ ഇംഗ്ലീഷ് പോലെ നന്നായി കൈകാര്യം ചെയ്യാനറിയാം  ഫണ്ണി പീപ്പിൾ മേ ബീ വീ കാൻ ഹാവ് സം സോർട്ട് ഓഫ് ഗെറ്റ് റ്റുഗെതർ” ഹാരി കെയ്ൻ പറഞ്ഞു.

“ഓ, അതിനൊന്നും സമയമുണ്ടാകുമെന്ന് തോന്നുന്നില്ലഒരു പ്രത്യേക ദൌത്യത്തിലാണ് ഞങ്ങൾ ഉച്ചയ്ക്കും വൈകുന്നേരവും പരിശീലനം പിന്നെ എന്റെ കീഴിൽ തന്നെയുള്ള മറ്റു യൂണിറ്റുകളുമായി സന്ധിക്കുന്നതിന് ഇവിടെ നിന്നും നീങ്ങിയേ മതിയാവൂ ഒരു സൈനികനായ നിങ്ങൾക്കറിയാമല്ലോ അതിന്റെ തിരക്കും ബുദ്ധിമുട്ടുകളും  സ്റ്റെയ്നർ പറഞ്ഞു.

“തീർച്ചയായും എന്റെ അവസ്ഥയും നിങ്ങളുടേത് പോലെ തന്നെ” ഹാരി വാച്ചിലേക്ക് നോക്കി. “ഇരുപത് മിനിട്ടിനകം മെൽറ്റ്‌ഹാം ഹൌസിൽ എത്തിയില്ലെങ്കിൽ കേണൽ എന്റെ കഥ കഴിച്ചിരിക്കും

“എനി വേ, നൈസ് റ്റു ഹാവ് മെറ്റ് യൂ , മിസ്സ് വെറേക്കർ ആന്റ് ഫാദർ...” പ്രസന്നവദനനായി യാത്ര പറഞ്ഞിട്ട് സ്റ്റെയ്നർ ജീപ്പിനുള്ളിൽ കയറി. ഹാന്റ് ബ്രേക്ക് റിലീസ് ചെയ്ത ക്ലൂഗൽ വണ്ടി മുന്നോട്ടെടുത്തു.

“ക്ലൂഗൽ ഇവിടുത്തെ റോഡുകളിൽ ഇടത് വശം ചേർന്നാണ് വാഹനം ഓടിക്കേണ്ടതെന്ന കാര്യം മറക്കണ്ട...”  സ്റ്റെയ്നർ ഓർമ്മിപ്പിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, November 3, 2013

ഈഗിൾ ഹാസ് ലാന്റഡ് – 103



മദ്ധ്യാഹ്നമാകുന്നതേയുള്ളൂ. തന്റെ വസതിയിലെ ഹാളിന്റെ അറ്റത്തുള്ള വാതിൽ തുറന്ന് ഫാദർ ഫിലിപ്പ് വെറേക്കർ താഴോട്ടുള്ള പടികളിറങ്ങി നിലവറയിലേക്ക് നടന്നു. കാലിൽ കടുത്ത വേദന അനുഭവപ്പെടുന്നുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ രാത്രി അൽപ്പം പോലും ഉറങ്ങുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, അത് തന്റെ മാത്രം തെറ്റാണ്. വേദന സംഹാരിയായി ഡോക്ടർ ആവശ്യത്തിലധികം മോർഫിൻ ഗുളികകൾ നൽകിയിട്ടുണ്ടെങ്കിലും അതിന് അടിമപ്പെട്ടു പോകുമോ എന്ന ഭയത്താൽ കഴിയുന്നതും അത് ഉപയോഗിക്കാതിരിക്കുകയാണ് അദ്ദേഹം.

അതുകൊണ്ട് വേദന സഹിക്കുക തന്നെ പാംഗ്ബേണിൽ നിന്നും അവളെ കൊണ്ടുവരുവാനായി ഹാരി കെയ്ൻ ചെല്ലുന്നുണ്ടെന്ന് അവൾ രാവിലെ ഫോൺ ചെയ്ത് പറഞ്ഞിരുന്നു. അതിനാൽ തന്റെ ഒരു ഗ്യാലൻ പെട്രോൾ ലാഭമായി. ഇന്നത്തെ കാലത്ത് അതൊരു വലിയ കാര്യം തന്നെയാണ് മാത്രമല്ല, ഹാരി കെയ്ൻ എന്ന യുവ സൈനികനെക്കുറിച്ച് നല്ല മതിപ്പും തോന്നുന്നു. സാധാരണ ഒരു വ്യക്തിയെ അത്ര പെട്ടെന്നൊന്നും താൻ അംഗീകരിക്കാത്തതാണ്. എന്തായാലും ഒടുവിൽ പമേല ഒരു യുവാവുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത് തന്നെ നല്ല കാര്യം.

നിലവറയിലേക്കുള്ള അവസാനത്തെ പടിയുടെ സമീപം ചുമരിൽ നീളമുള്ള ഒരു ടോർച്ച് കൊളുത്തിയിട്ടിരുന്നു. വെറേക്കർ ആ ടോർച്ച് എടുത്തിട്ട് എതിരെ കണ്ട ചുവരലമാരയുടെ വാതിൽ തുറന്നു. ശേഷം പതുക്കെ അതിനുള്ളിലേക്ക് കയറി കതകടച്ചു. പിന്നെ ടോർച്ച് തെളിയിച്ച് അലമാരയുടെ പിൻ‌ഭാഗത്തുള്ള രഹസ്യ വാതിൽ തള്ളിത്തുറന്നു. നീളമേറിയ ഒരു ടണലിന്റെ ആരംഭമായിരുന്നു ആ വാതിൽ. നോർഫോക്ക് ശൈലിയിൽ പണിത  ചുവരുകളിൽ എമ്പാടും ഈർപ്പം നിറഞ്ഞിരുന്നു.

ബ്രിട്ടണിൽ അത്തരത്തിലുള്ള നിർമ്മിതിയുടെ അപൂർവ്വം ശേഷിപ്പുകളിൽ ഒന്നായിരുന്നു അത്. പുരോഹിതന്റെ വസതിയും ദേവാലയവുമായി ബന്ധിപ്പിച്ചുകൊണ്ട് പണ്ടെങ്ങോ പണി കഴിപ്പിച്ച ഗുഹാമാർഗ്ഗം. തലമുറകളായി ഈ രഹസ്യം ദേവാലയത്തിലെ പുരോഹിതരിൽ നിന്നും പുരോഹിതരിലേക്ക് കൈമാറി വന്നുകൊണ്ടിരിക്കുന്നു. എന്തായാലും ഫാദർ വെറേക്കറെ സംബന്ധിച്ചിടത്തോളം ഈ ടണൽ വളരെ സൌകര്യപ്രദമായിട്ടാണ് അനുഭവപ്പെട്ടത്.

ടണലിന്റെ മറുഭാഗത്തെ പടികൾ കയറവേ ഫാദർ വെറേക്കർ ഒരു നിമിഷം ആശ്ചര്യത്തോടെ നിന്നു. അതെ തന്റെ സംശയം ശരിയാണ് ആരോ ഓർഗൻ വായിക്കുന്ന സ്വരം വളരെ വ്യക്തമായി ഒഴുകിയെത്തുന്നു. ശേഷിക്കുന്ന പടികൾ കൂടി കയറി അദ്ദേഹം വാതിൽ തുറന്നു. ദേവാലയത്തിന്റെ ചുമരിലെ പാനലിങ്ങിന്റെ പിന്നിൽ ചെറിയ ഷെൽഫ് പോലുള്ള അറയിലേക്കാണ് അദ്ദേഹം എത്തിയത്. ആ വാതിൽ അടച്ചിട്ട് അദ്ദേഹം എതിർവശത്തുള്ള കതക് തുറന്ന് ദേവാലയത്തിനുള്ളിലേക്ക് കാലെടുത്തു വച്ചു.

ഇടനാഴിയിലൂടെ നടന്ന് ഹാളിൽ പ്രവേശിച്ച അദ്ദേഹം തന്റെ മുന്നിൽ കണ്ട ദൃശ്യത്തിൽ വിസ്മയം കൊണ്ടു. ഓർഗൻ വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാരാട്രൂപ്പർ. കാമുഫ്ലാഷ് ജമ്പ് യൂണിഫോം ധരിച്ചിരിക്കുന്ന അയാൾ തന്റെ ചുവന്ന ക്യാപ്പ് അരികിലെ കസേരയിൽ വച്ചിരിക്കുന്നു. കാലഘട്ടത്തിന് അനുയോജ്യമായ, എല്ലാവർക്കും സുപരിചിതമായ ഒരു ഗാനമാണ് അയാൾ വായിച്ചു കൊണ്ടിരിക്കുന്നത്.

ഹാൻസ് ആൾട്ട്മാൻ ശരിക്കും ആസ്വദിച്ചുകൊണ്ടായിരുന്നു ആ ഗാനം വായിച്ചുകൊണ്ടിരുന്നത്. മനോഹരമായ ദേവാലയം. ഉന്നത നിലവാരമുള്ള ഓർഗൻ. അതിന്റെ മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന ദർപ്പണത്തിൽ പ്രത്യക്ഷപ്പെട്ട ഫാദർ വെറേക്കറുടെ രൂപം പെട്ടെന്നാണ് അയാൾ കണ്ടത്. വായന നിർത്തി പെട്ടെന്ന് അയാൾ തിരിഞ്ഞു.

“ഐ ആം സോറി ഫാദർ ഇത് കണ്ടപ്പോൾ വായിക്കാതിരിക്കാൻ കഴിഞ്ഞില്ല” ആൾട്ട്മാൻ നിസ്സഹായനായി കൈകൾ ഉയർത്തി. “വൺ ഡസ്‌ന്റ് ഓഫൺ ഗെറ്റ് ദി ചാൻസ് ഇൻ മൈ പ്രസന്റ് ഓക്യുപ്പേഷൻ” അയാളുടെ ഇംഗ്ലീഷ് വളരെ മികച്ചതായിരുന്നുവെങ്കിലും ഒരു പ്രത്യേക ശൈലിയിലായിരുന്നു.

“ഹൂ ആർ യൂ?” വെറേക്കർ ചോദിച്ചു.

“സർജന്റ് എമിൽ ജനോവ്സ്കി, ഫാദർ

“പോളിഷ്?”

“ദാറ്റ്സ് റൈറ്റ്” ആൾട്ട്മാൻ തല കുലുക്കി. “ഞാനും എന്റെ മേലുദ്യോഗസ്ഥനും കൂടി താങ്കളെ കാണുവാനായി വന്നതാണ് പക്ഷേ, കാണാത്തതുകൊണ്ട് അദ്ദേഹം താങ്കളുടെ വസതിയിലേക്ക് പോയിരിക്കുകയാണ് എന്നോട് ഇവിടെ വെയ്റ്റ് ചെയ്യുവാൻ പറഞ്ഞു

“നിങ്ങൾ ഓർഗൻ വളരെ നന്നായി വായിക്കുന്നുവല്ലോ നല്ല നൈപുണ്യമുണ്ടെങ്കിൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ ഓരോ തവണയും ഇതിന് മുന്നിലിരിക്കുമ്പോൾ എന്റെ കഴിവുകേട് ഓർത്ത് ഞാൻ സ്വയം ശപിക്കും

“ഓഹോ അപ്പോൾ താങ്കളും ഇത് വായിക്കാറുണ്ടല്ലേ ഫാദർ?” ആൾട്ട്മാൻ ചോദിച്ചു.

“തീർച്ചയായും നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരുന്ന ആ ഗാനം എന്റെയും ഇഷ്ടഗാനങ്ങളിലൊന്നാണ്” വെറേക്കർ പറഞ്ഞു.

“എനിക്കേറ്റവും ഇഷ്ടമുള്ള ഗാനമാണത്” ആൾട്ട്മാൻ വീണ്ടും ഓർഗൻ വായിക്കുവാൻ ആരംഭിച്ചു.

ആ നിമിഷമാണ് ഹാളിന്റെ വലിയ വാതിൽ തുറന്ന് സ്റ്റെയ്നർ ഉള്ളിലേക്ക് പ്രവേശിച്ചത്. ഒരു കൈയിൽ ബാറ്റണും മറുകൈയിൽ തന്റെ ചുവന്ന ക്യാപ്പുമായി അദ്ദേഹം അവരുടെ നേർക്ക് നടന്നടുത്തു. ജാലകങ്ങളിലൂടെ ചരിഞ്ഞ് കടന്നുവന്ന സൂര്യപ്രകാശം അദ്ദേഹത്തിന്റെ ചെമ്പൻ മുടിയിഴകളിൽ പതിച്ചപ്പോൾ ജ്വാല കണക്കെ തിളങ്ങി.

“ഫാദർ വെറേക്കർ?”

“ദാറ്റ്സ് റൈറ്റ്

“ഐ ആം ഹോവാർഡ് കാർട്ടർ, ഇൻ കമാൻഡ് ഇൻഡിപെൻഡന്റ് പോളിഷ് പാരച്യൂട്ട് സ്ക്വാഡ്രൺ ഓഫ് ദി സ്പെഷൽ എയർ സർവീസ് റജിമെന്റ്” സ്റ്റെയ്നർ ആൾട്ട്മാന്റെ നേർക്ക് തിരിഞ്ഞു. “ജനോവ്സ്കി നിങ്ങൾ ഇവിടെ അപമര്യാദയായിട്ടൊന്നും പ്രവർത്തിച്ചില്ലല്ലോ അല്ലേ?”

“കേണലിന് അറിയാമല്ലോ, ഓർഗൻ എന്റെ ഒരു ദൌർബല്യമാണെന്ന്

സ്റ്റെയ്നർ പുഞ്ചിരിച്ചു. “സാരമില്ല തൽക്കാലം ഇതവസാനിപ്പിച്ചിട്ട് പുറത്ത് പോയി മറ്റുള്ളവർക്കൊപ്പം വെയ്റ്റ് ചെയ്യൂ

ആൾട്ട്മാൻ പുറത്തേക്ക് നടക്കവേ സ്റ്റെയ്നർ ആ ദേവാലയത്തിന്റെ ഉൾഭാഗം മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. “മനോഹരമായിരിക്കുന്നു

വെറേക്കർ അദ്ദേഹത്തെ ആകാംക്ഷാപൂർവ്വം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജമ്പ് ജാക്കറ്റിൽ അണിഞ്ഞിരിക്കുന്ന ക്രൌൺ ബാഡ്ജിൽ നിന്നും അദ്ദേഹം ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് ഫാദർ വെറേക്കറിന് മനസ്സിലായി.

“അതേ ഞങ്ങൾ അതിൽ അഭിമാനിക്കുന്നു” വെറേക്കർ പറഞ്ഞു. “നിങ്ങളും നിങ്ങളുടെ സഹപ്രവർത്തകനും പതിവ് താവളങ്ങളിൽ നിന്നും വളരെ ദൂരെയാണ് ഇത്തവണ എത്തിയിരിക്കുന്നതെന്ന് തോന്നുന്നു? ഗ്രീക്ക് ദ്വീപുകളും യൂഗോസ്ലാവിയയും ഒക്കെയല്ലേ നിങ്ങളുടെ വിഹാര കേന്ദ്രങ്ങൾ?”

“അതേ ഏതാണ്ട് കഴിഞ്ഞ ഒരു മാസക്കാലമായി ഞങ്ങൾ അവിടെത്തന്നെ ആയിരുന്നു  പെട്ടെന്നാണ് മുകളിൽ ഇരിക്കുന്നവർക്ക് ഞങ്ങളെ തിരികെ സ്വദേശത്ത് കൊണ്ടുവന്ന് സ്പെഷൽ ട്രെയ്നിങ്ങിനായി അയക്കണമെന്ന് ബോധോദയമുണ്ടായത് എന്റെ സഹപ്രവർത്തകർ എല്ലാം പോളണ്ടുകാരായത് കൊണ്ട് സ്വദേശം എന്ന് വിശേഷിപ്പിക്കുന്നത് ഒരു പക്ഷേ അത്ര ഉചിതമായിരിക്കില്ല...”

ജനോവ്സ്കിയെപ്പോലെ?”

“എല്ലാവരും അല്ല അയാൾ വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യും മറ്റുള്ളവരിൽ അധികവും പേർക്ക് ഏറി വന്നാൽ ഹലോ.. അല്ലെങ്കിൽ വിൽ യൂ കം ഔട്ട് വിത് മീ റ്റുനൈറ്റ് എന്നൊക്കെ ചോദിക്കാനേ അറിയൂഅതിൽ കൂടുതൽ അറിയണമെന്നും പഠിക്കണമെന്നും ആഗ്രഹവുമില്ല അവർക്കൊന്നും” സ്റ്റെയ്നർ പുഞ്ചിരിച്ചു.  “ഈ പാരാട്രൂപ്പേഴ്സിൽ അധികവും പരുഷ സ്വഭാവത്തിനുടമകളാണ് ഫാദർ എപ്പോഴും റിസ്ക് നിറഞ്ഞ ജീവിതമല്ലേ

“എനിക്കറിയാം കേണൽ ഞാനും അവരിൽ ഒരുവനായിരുന്നു ഒരു കാലത്ത്  ഫസ്റ്റ് പാരച്യൂട്ട് ബ്രിഗേഡിൽ” വെറേക്കർ പറഞ്ഞു.

“മൈ ഗോഡ്! സത്യമാണോ ഈ പറയുന്നത്? അപ്പോൾ താങ്കൾ ടുണീഷ്യയിൽ സേവനമനുഷ്ടിച്ചിരിക്കണമല്ലോ” സ്റ്റെയ്നർ അത്ഭുതഭാവം പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു.

“അതേ അവിടെ വച്ചാണ് എന്റെ കാലിന് ഇത് സംഭവിച്ചത്” വെറേക്കർ വാക്കിങ്ങ് സ്റ്റിക്ക് കൊണ്ട് തന്റെ കൃത്രിമ കാലിൽ തട്ടിക്കാണിച്ചു. “അങ്ങനെ അവസാനം ഞാൻ ഇവിടെയെത്തി

സ്റ്റെയ്നർ മുന്നോട്ട് വന്ന് അദ്ദേഹത്തിന് ഹസ്തദാനം നൽകി. “ഇറ്റ്സ് എ പ്ലഷർ റ്റു മീറ്റ് യൂ ഇതുപോലൊന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഫാദർ

വളരെ അപൂർവ്വം മാത്രം ഉത്ഭവിക്കാറുള്ള മന്ദഹാസം ഫാദർ വെറേക്കറുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. “വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ നൌ?”

“കഴിയുമെങ്കിൽ രാത്രിയിൽ തങ്ങാൻ ഒരിടംഅധികമകലെയല്ലാതെ ഒരു ധാന്യപ്പുരയുണ്ടല്ലോ ഇതിന് മുമ്പും അത് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കിയത്

“അപ്പോൾ നിങ്ങൾ സൈനിക പരിശീലനത്തിലാണല്ലേ?”

സ്റ്റെയനർ ചെറുതായി പുഞ്ചിരിച്ചു. “യെസ് അങ്ങനെയും പറയാം എന്നോടൊപ്പം കുറച്ച് പേർ മാത്രമേയുള്ളു ഇവിടെ ബാക്കിയുള്ളവരെയെല്ലാം നോർത്ത് നോർഫോക്കിൽ അങ്ങിങ്ങായി വിന്യസിച്ചിരിക്കുകയാണ് നാളെ ഒരു പ്രത്യേക സമയത്ത്  ഒരു പ്രത്യേക സ്ഥലം കേന്ദ്രമാക്കി ഞങ്ങൾ എല്ലാവരും ദ്രുതഗതിയിലുള്ള ചില നീക്കങ്ങൾ നടത്തും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു മീറ്റിങ്ങ് പോയിന്റിൽ എല്ലാവർക്കും എങ്ങനെ ഒത്തുകൂടാമെന്ന് പരിശീലിക്കുന്നതിന് വേണ്ടി

“അപ്പോൾ നിങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞും രാത്രിയും മാത്രമേ ഇവിടെ ഉണ്ടായിരിക്കുകയുള്ളൂ?”

“എക്സാക്റ്റ്‌ലി കഴിയുന്നതും ഒരു ശല്യമാകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നതാണ് എന്റെയൊപ്പം വന്നിരിക്കുന്നവർക്ക് ഇവിടെ ഗ്രാമത്തിനകത്ത് ചില പരിശീലന പരിപാടികൾ ഞാൻ കൊടുക്കുന്നുണ്ട് വെറുതെയിരിക്കേണ്ട എന്ന് കരുതി മാത്രം ഗ്രാമീണർക്ക് അതൊരു ബുദ്ധിമുട്ടാവില്ല എന്ന് കരുതട്ടെ?”

ഡെവ്‌ലിൻ നേരത്തെ പ്രവചിച്ചത് പോലെ ആ വാക്യം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. ഫാദർ വെറേക്കർ മന്ദഹസിച്ചു. “സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതിന് മുമ്പും പല തവണ സൈനിക അഭ്യാസങ്ങൾ  നടന്നിട്ടുണ്ട് കേണൽ തീർച്ചയായും ഞങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് തരുവാൻ സന്തോഷമേയുള്ളൂ

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...