Sunday, December 29, 2013

ഈഗിൾ ഹാസ് ലാന്റഡ് – 110



“പക്ഷേ, താങ്കളുടെ പദ്ധതിയിൽ അപ്രതീക്ഷിതമായി വ്യതിയാനം സംഭവിച്ചിരിക്കുന്നു  എന്തെല്ലാം കണക്കുകൂട്ടലുകളായിരുന്നു അല്ലേ…?  വെറേക്കർ ചോദിച്ചു.

“അതെ ഈ ഗ്രാമത്തിലെ രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുവാനായി എന്റെ സഹപ്രവർത്തകന് സ്വന്തം ജീവൻ ബലികഴിക്കേണ്ടി വന്നതിനാൽ ഒരു പക്ഷേ, അക്കാര്യം സമ്മതിച്ച് തരുവാൻ താങ്കൾക്ക് വിഷമമുണ്ടാകും അത് സമ്മതിച്ചു തന്നാൽ ജർമ്മൻ സൈനികരുടെ ഏക ജോലി കൂട്ടക്കുരുതിയും ബലാത്സംഗവുമാണെന്ന താങ്കളുടെ ധാരണയ്ക്ക് കോട്ടം തട്ടുമല്ലോ അതോ അതിലും നികൃഷ്ടമായ എന്തെങ്കിലും ധാരണയാണോ ഞങ്ങളെക്കുറിച്ച് വച്ച് പുലർത്തുന്നത്? താങ്കളുടെ കാൽപ്പാദം തകർത്തത് ഒരു ജർമ്മൻ ബുള്ളറ്റ് ആയതുകൊണ്ടാണോ ജർമ്മൻ‌കാരെ ഒന്നടങ്കം വെറുക്കുന്നത്?” സ്റ്റെയ്നർ ചോദിച്ചു.

“ഗോ റ്റു ഹെൽ” വെറേക്കർ പറഞ്ഞു.

“ഫാദർ അത്തരമൊരു സെന്റിമെന്റ് സാക്ഷാൽ പോപ്പ് പോലും അംഗീകരിക്കാനിടയില്ല ഇനി താങ്കളുടെ ചോദ്യത്തിനുത്തരം തീർച്ചയായും ഞങ്ങളുടെ പ്ലാനിൽ അല്പം പാളിച്ച സംഭവിച്ചിരിക്കുന്നു എന്നത് സത്യമാണ്... പക്ഷേ, ഇം‌പ്രൊവൈസേഷൻ എന്നൊരു സംഗതിയുണ്ട് ഞങ്ങൾ പാരാട്രൂപ്പേഴ്സിന്റെ വിജയത്തിന് പിന്നിൽ അതിന് വലിയൊരു സ്ഥാനമുണ്ട് ഒരു പഴയ പാരാട്രൂപ്പർ എന്ന നിലയിൽ താങ്കൾക്ക് അതേക്കുറിച്ച് നല്ല ബോദ്ധ്യമുണ്ടാകുമെന്ന് കരുതുന്നു

“ഫോർ ഹെവൻസ് സെയ്ക്, മാൻ, യൂ ഹാവ് ഹാഡ് ഇറ്റ് അതിൽ യാതൊരു സംശയവുമില്ല” വെറേക്കർ പറഞ്ഞു.

“തീർച്ചയായും ഇനിയും അതുണ്ടായിരിക്കുകയും ചെയ്യും ദൌത്യം പൂർത്തിയാകുന്നത് വരെ  ഈ ഗ്രാമത്തെ ഒന്നടങ്കം ഞങ്ങളുടെ വരുതിയിൽ നിർത്തണമെങ്കിൽ  ഞങ്ങൾക്കതുണ്ടായേ തീരൂ” സ്റ്റെയ്നർ പറഞ്ഞു.

സ്റ്റെയനറുടെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ കേട്ട് വെറേക്കർ ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ പറഞ്ഞു. “ഗ്രാമത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുക ദാറ്റ്സ് ഇം‌പോസിബ്‌ൾ

“ഒരിക്കലുമല്ല സ്റ്റഡ്ലി കോൺസ്റ്റബിളിലുള്ള ഓരോ മനുഷ്യജീവിയെയും തിരഞ്ഞ് പിടിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ ആൾക്കാരിപ്പോൾ ഏറിയാൽ പതിനഞ്ചോ ഇരുപതോ മിനിറ്റിനകം അവർ ഇവിടെയെത്തും നിങ്ങളുടെ ടെലിഫോൺ സിസ്റ്റവും ഇവിടുത്തെ റോഡുകളും ഇപ്പോൾ ഞങ്ങളുടെ നിയന്ത്രണത്തിലാണ് പുറമേ നിന്ന് ഇങ്ങോട്ടെത്തുന്നവർക്ക് ഞങ്ങളിൽ നിന്ന് രക്ഷപെടാൻ കഴിയില്ല

“പക്ഷേ, ഈ ദൌത്യം വിജയിക്കുവാൻ പോകുന്നില്ല  വെറേക്കർ പറഞ്ഞു.

“രാവിലെ പതിനൊന്ന് മണിക്ക് സർ ഹെൻ‌ട്രി വില്ലഫ്ബി സ്റ്റഡ്ലി ഗ്രെയ്ഞ്ചിൽ നിന്നും കിംഗ്‌സ്‌ലിനിലേക്ക് യാത്ര പുറപ്പെട്ടു കഴിഞ്ഞു... അവിടെ വച്ച് അദ്ദേഹം പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു  ശേഷം നാല് റോയൽ മിലിട്ടറി പോലീസ്കാരുടെ മോട്ടോർ സൈക്കിൾ അകമ്പടിയിൽ രണ്ട് കാറുകളിലായി മൂന്നര മണിയോടെ അവർ യാത്ര തിരിക്കുന്നു...” സ്റ്റെയ്നർ തന്റെ വാച്ചിലേക്ക് നോക്കി. “അതായത് രണ്ടോ മൂന്നോ മിനിറ്റുകൾക്കകം മാത്രമല്ല, വാൾസിംഗ്‌ഹാം വഴിയായിരിക്കണം യാത്ര എന്നൊരു പ്രത്യേക ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്... ഓഹ്, ക്ഷമിക്കണം ഇതെല്ലാം വിവരിച്ച് ഞാനെന്തിനാണ് താങ്കളെ ബോറടിപ്പിക്കുന്നത്

“യൂ സീം റ്റു ബീ വെരി വെൽ ഇൻഫോംഡ്...!”  വെറേക്കർ അത്ഭുതം കൂറി.

“തീർച്ചയായും അതുകൊണ്ട് ദൌത്യം പൂർത്തിയാകുന്നത് വരെ നിങ്ങളെല്ലാം തടങ്കലിൽ കഴിഞ്ഞേ പറ്റൂപ്ലാൻ ചെയ്തത് പോലെ തന്നെ എല്ലാം നീങ്ങും വിജയം ഞങ്ങളുടെ പക്ഷത്ത് തന്നെ ആയിരിക്കും പറയുന്നത് പോലെ അനുസരിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവനിൽ യാതൊരു ഉത്കണ്ഠയും വേണ്ട

“പക്ഷേ, അദ്ദേഹത്തെ കൊണ്ട് പോകാൻ താങ്കൾക്കൊരിക്കലും കഴിയില്ല കേണൽ” വെറേക്കർ ഉറപ്പിച്ചു പറഞ്ഞു.

“ഓഹ്, ഐ ഡോണ്ട് നോ പക്ഷേ, ഇതൊരു പുതിയ കാര്യമൊന്നുമല്ല അസാദ്ധ്യമെന്ന് കരുതിയിരുന്ന ഒരു ദൌത്യത്തിൽ ഓട്ടോ സ്കോർസെനി മുസ്സോളിനിയെ രക്ഷപെടുത്തിയില്ലേ? ആയുധങ്ങളുടെ വിജയം എന്ന് വെസ്റ്റ് മിനിസ്റ്ററിൽ ഒരു പ്രസംഗത്തിൽ മിസ്റ്റർ ചർച്ചിൽ തന്നെ അതിനെ വിശേഷിപ്പിച്ചത് ഓർമ്മയില്ലേ?” 

ആയുധങ്ങൾ പോലും ലണ്ടനിൽ നാശം വിതച്ചതിന് ശേഷം നിങ്ങളുടെ പക്കൽ ബോംബുകൾ ബാക്കിയുണ്ടെങ്കിലല്ലേ…?” വെറേക്കർ ദ്വേഷ്യത്തോടെ ചോദിച്ചു.

“ബെർലിന്റെ സ്ഥിതിയും ഒട്ടും വിഭിന്നമില്ല ഇക്കാര്യത്തിൽ...” സ്റ്റെയ്നർ പറഞ്ഞു. “താങ്കളുടെ സുഹൃത്ത് ജോർജ്ജ് വൈൽഡിന് അറിയാൻ താല്പര്യമുണ്ടെങ്കിൽ പറഞ്ഞേക്കൂ അയാളുടെ മകനെ രക്ഷിക്കുവാൻ വേണ്ടി ജീവൻ വെടിഞ്ഞ സ്റ്റേമിന്റെ ഭാര്യയും അഞ്ച് വയസ്സുള്ള മകളും നാല് മാസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടത് നിങ്ങളുടെ റോയൽ എയർ ഫോഴ്സ് നടത്തിയ ബോംബിങ്ങിലാണെന്ന്” സ്റ്റെയ്നർ തന്റെ കൈ നീട്ടി. “താങ്കളുടെ കാറിന്റെ താക്കോൽ ഇങ്ങ് തരൂ എനിക്കത് ഉപകാരപ്പെട്ടേക്കും

“അതിനിപ്പോൾ അത് എന്റെ പക്കൽ ഇല്ലല്ലോ” വെറേക്കർ പറഞ്ഞു.

“ഡോണ്ട് വേസ്റ്റ് മൈ ടൈം, ഫാദർ താങ്കളുടെ ദേഹത്ത് എവിടെയുണ്ടെങ്കിലും എന്റെ ടീം അത് കണ്ടെടുത്തിരിക്കും ഞങ്ങളെ അതിന് നിർബ്ബന്ധിക്കരുത്

മനസ്സില്ലാ മനസോടെ വെറേക്കർ കാറിന്റെ താക്കോൽ സ്റ്റെയ്നറുടെ നേർക്ക് നീട്ടി. അദ്ദേഹം അത് വാങ്ങി തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു.

“റൈറ്റ് ഐ ഹാവ് തിങ്ങ്സ് റ്റു ഡൂ” സ്റ്റെയ്നർ സ്വരമുയർത്തി. “ബ്രാൺ‌ഡ്റ്റ്  നിങ്ങളെ റിലീവ് ചെയ്യുവാനായി ഞാൻ പ്രെസ്റ്റണെ ഇങ്ങോട്ടയക്കാം അതുവരെ കോട്ടയുടെ നിയന്ത്രണം നിങ്ങൾക്കാണ് ശേഷം അവിടെ എന്റെയടുത്ത് വന്ന് റിപ്പോർട്ട് ചെയ്യൂ

സ്റ്റെയ്നർ പുറത്തേക്ക് നടന്നു. മെഷീൻ ഗണ്ണുമായി ജൻസൻ വാതിൽക്കൽ നിലയുറപ്പിച്ചു. ഹാളിലെ ചാരുബെഞ്ചിൽ തോളോട് തോൾ ചേർന്ന് ഇരിക്കുന്ന ബ്രാൺ‌ഡ്റ്റിനും ജോർജ്ജ് വൈൽഡിനും അരികിലൂടെ ഫാദർ വെറേക്കർ മുന്നോട്ട് നടന്നു. അൾത്താരയുടെ മുന്നിൽ ലേഡി ചാപ്പലിൽ സ്റ്റേമിനെ കിടത്തിയിട്ടുണ്ടായിരുന്നു. ആ മൃതശരീരത്തെ നോക്കി അദ്ദേഹം ഒരു നിമിഷം നിന്നു. പിന്നെ അവന്റെ അരികിൽ മുട്ടുകുത്തി, കൈകൾ മടക്കി നെഞ്ചിൽ വച്ച് ഉറച്ച സ്വരത്തിൽ ചൊല്ലുവാനാരംഭിച്ചു മരണമടഞ്ഞവർക്കായുള്ള പ്രാർത്ഥനാ ഗീതം


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

Sunday, December 22, 2013

ഈഗിൾ ഹാസ് ലാന്റഡ് – 109



പോസ്റ്റ് ഓഫീസിന്റെ ലിവിങ്ങ് റൂമിൽ തന്റെ പേരക്കുട്ടിയുടെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കെ ആഗ്നസ് ടെർണർ വിതുമ്പി. ഗ്രഹാമിനെ മുറുകെ പിടിച്ചുകൊണ്ട് ബെറ്റി വൈൽഡ് തൊട്ടരികിൽ തന്നെ ഇരിക്കുന്നുണ്ട്. ഡിന്ററും ബെർഗും വാതിലിനരികിൽ അവരെയും കാത്തു നിൽക്കുന്നു.

“എനിക്ക് വല്ലാതെ ഭയം തോന്നുന്നു, ബെറ്റി” മിസ്സിസ് ടെർണർ പറഞ്ഞു. “അവരെക്കുറിച്ച് പലയിടത്തും ഞാൻ വായിച്ചിട്ടുണ്ട് കണ്ണിൽ ചോരയില്ലാത്ത കൊലപാതകങ്ങൾ നടത്താൻ ഒരു മടിയുമില്ലാത്തവർ എന്തായിരിക്കും അവർ നമ്മെ ചെയ്യാൻ പോകുന്നത്?”

“എന്റെ ഭാര്യക്ക് കുഴപ്പമൊന്നും വരില്ലല്ലോ?”  പോസ്റ്റ് ഓഫീസ് കൌണ്ടറിന് പിന്നിലെ ഇടുങ്ങിയ മുറിയിൽ ടെലിഫോൺ സ്വിച്ച് ബോർഡിന് മുന്നിൽ ഇരുന്ന റ്റെഡ് ടെർണർ അസ്വസ്ഥതയോടെ ചോദിച്ചു.

“ഒരിക്കലുമില്ല” ഹാർവി പ്രെസ്റ്റൺ പറഞ്ഞു. “ഞങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചാൽ ഒരു കുഴപ്പവും വരില്ല  എന്തെങ്കിലും സൂത്രം കാണിക്കാമെന്ന വ്യാമോഹം വേണ്ട ആരുടെയെങ്കിലും കോൾ വരുമ്പോൾ എന്തെങ്കിലും സന്ദേശം നൽകാൻ ശ്രമിച്ചാൽ…”   പ്രെസ്റ്റൺ തന്റെ റിവോൾവർ പുറത്തെടുത്തു. “ഐ വോണ്ട് ഷൂട്ട് യൂ ഐ വിൽ ഷൂട്ട് യൂർ വൈഫ് ആന്റ് ദാറ്റ്സ് എ പ്രോമിസ്

“പന്നി  ഒരു ഇംഗ്ലീഷ്‌കാരനാണെന്ന് പറയാൻ ലജ്ജയില്ലേ നിനക്ക്?” ക്ഷോഭത്തോടെ ആ വൃദ്ധൻ ചോദിച്ചു.

“കിഴവാ നിങ്ങളെക്കാളും എന്തുകൊണ്ടും യോഗ്യൻ തന്നെ ഞാൻ അതിന്” പ്രെസ്റ്റൺ കൈ മടക്കി ആ വൃദ്ധന്റെ ചെകിട്ടത്ത് ഒന്ന് കൊടുത്തു.  “ഇത് ഓർമ്മയിരിക്കട്ടെ

മുറിയുടെ മൂലയിൽ ചെന്നിരുന്ന് സിഗരറ്റിന് തീ കൊളുത്തിയിട്ട് പ്രെസ്റ്റൺ അവിടെ കിടന്നിരുന്ന ഒരു മാഗസിൻ എടുത്ത് തുറന്നു.


                          * * * * * * * * * * * * * * * * * * * * * * * * * * * * * * *

മോളി കൊണ്ടുവന്ന ഈറ്റയുടെ ഇലകളും പുൽച്ചെടികളും കൊണ്ട് അവർ അൾത്താര ഭംഗിയായി അലങ്കരിച്ചു കഴിഞ്ഞിരിക്കുന്നു. ബാക്കി വന്നവയെക്കൊണ്ട് കൽത്തൊട്ടിയുടെ ചുറ്റും മോടി പിടിക്കാനുള്ള ശ്രമത്തിലായിരുന്നു പമേല വെറേക്കർ.

“ഇതുകൊണ്ട് മാത്രം ആയില്ല കുറച്ച് ഐവി ഇലകൾ കൂടി വേണം ഞാൻ പോയി കൊണ്ടുവരാം” മോളിയോട് പറഞ്ഞിട്ട് പമേല വാതിലിന് നേർക്ക് നടന്നു.

കതക് തുറന്ന് പുറത്തിറങ്ങി പോർച്ചിന്റെ തൂണിൽ പടർന്ന് കയറിക്കിടക്കുന്ന വള്ളികളിൽ നിന്ന് ഒരു  കൈക്കുടന്ന ഇലകളുമായി തിരികെ കയറാനൊരുങ്ങവേയാണ് ഒരു ജീപ്പ് പാഞ്ഞു വന്ന് ദേവാലയത്തിന്റെ ഗേറ്റിന് മുന്നിൽ സഡൻ ബ്രേക്കിട്ട് നിന്നത്. ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങുന്ന തന്റെ സഹോദരനെയും ജോർജ്ജ് വൈൽഡിനെയും കണ്ട അവൾ ആദ്യം കരുതിയത് ആ പാരാട്രൂപ്പേഴ്സ് അവർക്ക് ലിഫ്റ്റ് നൽകിയതാണെന്നായിരുന്നു. പിന്നീടാണവൾ അത് ശ്രദ്ധിച്ചത് ജോർജ്ജ് വൈൽഡിന്റെ പിന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നടക്കുന്ന തന്റെ സഹോദരന്റെ അരക്കെട്ടിൽ മുട്ടിച്ച് പിടിച്ച റൈഫിളുമായി ആജാനുബാഹുവായ ഒരു സർജന്റ് വെറുമൊരു തമാശയായിട്ടാണ് ആദ്യം തോന്നിയതെങ്കിലും തൊട്ട് പിന്നാലെ സ്റ്റേമിന്റെ മൃതദേഹവുമായി  ദേവാലയത്തിന്റെ കവാടം കടന്ന് വന്ന ബെക്കറെയും ജൻസനെയും കണ്ടതോടെ അവൾക്ക് എന്തോ പന്തികേട് തോന്നി.  പാതി തുറന്ന വാതിലിലൂടെ ഓടിക്കയറിയ അവൾ മോളിയെ മുറുകെ പിടിച്ചു.

“എന്ത് പറ്റി പമേല?” മോളി പരിഭ്രമത്തോടെ ചോദിച്ചു.

പരിഭ്രാന്തിയോടെ അവൾ മോളിയെ പിടിച്ചുലച്ചു. “എനിക്കറിയില്ല പക്ഷേ, സംതിങ്ങ് ഈസ് റോങ്ങ് വെരി റോങ്ങ്

പോർച്ചിലേക്ക് നടക്കുന്നതിനിടയിൽ കുതറിമാറുവാൻ ജോർജ്ജ് വൈൽഡ് ഒരു ശ്രമം നടത്തി. എന്നാൽ അത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്ന ബ്രാൺ‌ഡ്റ്റ് കൃത്യ സമയത്ത് തന്നെ അയാളുടെ മേൽ ചാടി വീണ് ആ ശ്രമം നിഷ്ഫലമാക്കി. റൈഫിളിന്റെ കുഴൽ കീഴ്ത്താടിയുടെ അടിഭാഗത്ത് ചേർത്തു വച്ച് ബ്രാൺ‌ഡ്റ്റ് പറഞ്ഞു.  “ഓൾ റൈറ്റ് റ്റോമി നിങ്ങൾ ധൈര്യശാലി തന്നെ, സമ്മതിച്ചു ഐ സല്യൂട്ട് യൂ പക്ഷേ, ഇനിയൊരു വട്ടം കൂടി ഇതിന് തുനിഞ്ഞാൽ ഐ വിൽ ബ്ലോ യൂർ ഹെഡ് ഓഫ്

ഫാദർ വെറേക്കർ നീട്ടിയ കൈകളിൽ പിടിച്ച് ജോർജ്ജ് എഴുന്നേറ്റു. എല്ലാവരും കൂടി പോർച്ചിന് നേർക്ക് നടന്നു.

ദേവാലയത്തിനുള്ളിൽ ആകട്ടെ, സംഭവം എന്തെന്നറിയാതെ മോളി പമേലയെ തുറിച്ചുനോക്കി. “എന്താണിതിന്റെയൊക്കെ അർത്ഥം?”

പമേല അവളുടെ കൈകളിൽ പിടിച്ച് വലിച്ച് വൈദികമന്ദിരത്തിലേക്കുള്ള ഗുഹാമാർഗ്ഗം ആരംഭിക്കുന്ന രഹസ്യവാതിലിന് നേർക്ക് ഓടി. ഞൊടിയിടയിൽ കൽത്തൊട്ടിയുടെ സമീപമുള്ള അലമാരയുടെ കതക് തുറന്ന് ഇരുവരും അതിനുള്ളിൽ കയറി വാതിലടച്ച് ബോൾട്ട് ഇട്ടു. ഹാളിലേക്ക് പ്രവേശിച്ച ആൾക്കാരുടെ സംസാരം അടുത്ത നിമിഷം അവർ വ്യക്തമായി കേട്ടു.

 “ഓൾ റൈറ്റ് ഇനിയെന്ത്?” വെറേക്കർ ചോദിച്ചു.

“കേണൽ എത്തുന്നത് വരെ കാത്തിരിക്കുക” ബ്രാൺ‌ഡ്റ്റ് പറഞ്ഞു. “അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം താങ്കൾക്ക് പാവം സ്റ്റേമിന് വേണ്ടുന്ന അന്ത്യകർമ്മങ്ങൾ ചെയ്യുക അവൻ ഒരു ലൂതറനാണ് പക്ഷേ, അതിലെന്തിരിക്കുന്നു? കത്തോലിക്കനോ പ്രൊട്ടസ്റ്റന്റോ ജർമ്മൻ‌കാരനോ ഇംഗ്ലീഷുകാരനോ എന്ത് തന്നെ ആയിക്കോട്ടെ മണ്ണിനടിയിലെത്തിയാൽ പുഴുക്കൾക്ക് എല്ലാം ഒരു പോലെ

“അയാളെ ലേഡി ചാപ്പലിലേക്ക് കൊണ്ടു വരൂ” വെറേക്കർ പറഞ്ഞു.

പാദചലനങ്ങൾ അകന്ന് പോകവേ മോളിയും പമേലയും കതകിൽ ചാരി നിന്ന് പരസ്പരം നോക്കി.

“ജർമ്മൻ എന്നാണോ അയാൾ പറഞ്ഞത്? അവിശ്വസനീയം” മോളി പറഞ്ഞു.

പോർച്ചിൽ വീണ്ടും ആരോ നടന്നടുക്കുന്ന ശബ്ദം കേൾക്കാറായി. ഹാളിലേക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ട പമേല തന്റെ ചുണ്ടിൽ വിരൽ വച്ച് നിശ്ശബ്ദമായിരിക്കുവാൻ മോളിയ്ക്ക് നിർദ്ദേശം നൽകി. ഇനിയെന്ത് എന്ന ഉദ്വേഗത്തോടെ അവർ കാത്തിരുന്നു.

ജ്ഞാനസ്നാനത്തിനായി ഉപയോഗിക്കുന്ന കൽത്തൊട്ടിയുടെ അരികിൽ നിന്ന് സ്റ്റെയ്നർ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.

“ഫാദർ വെറേക്കർഇങ്ങോട്ടൊന്ന് വരൂ പ്ലീസ് അലമാരയുടെ ഡോറിന്റെ ഹാന്റിലിൽ പിടിച്ച് തിരിച്ച് തുറക്കാൻ ശ്രമിച്ചിട്ട് സ്റ്റെയ്നർ വിളിച്ചു. ഹാന്റിൽ തിരിയുന്നത് കണ്ട്, മറുവശത്ത് ആ യുവതികൾ ഭയന്ന് വിറച്ചു.

“ഇത് ലോക്ക് ചെയ്തിരിക്കുകയാണല്ലോ അതെന്താ? എന്താണിതിനകത്ത്?” മുടന്തി മുടന്തി അരികിലേക്ക് വരുന്ന വെറേക്കറോട് സ്റ്റെയ്നർ ആരാഞ്ഞു.

വെറേക്കറുടെ ഓർമ്മയിൽ ആ കതക് ഇതിന് മുമ്പ് ഒരിക്കൽ പോലും ലോക്ക് ചെയ്തിട്ടില്ല. അതിന്റെ താക്കോൽ നഷ്ടപ്പെട്ടിട്ട് വർഷങ്ങളായത് തന്നെ കാരണം. അതിനർത്ഥം ആരോ അത് ഉള്ളിൽ നിന്ന് ബോൾട്ട് ഇട്ടിരിക്കുകയാണെന്നാണ്. പെട്ടെന്നാണ് അദ്ദേഹം അതോർത്തത്, സൈനികാഭ്യാസം കാണുവാൻ താൻ ഇറങ്ങുമ്പോൾ പമേല അൾത്താര അലങ്കരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു എന്നത്. ഇപ്പോൾ എല്ലാം വ്യക്തമാകുന്നു.

“വിശുദ്ധ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരയാണ് ഹെർ ഓബർസ്റ്റ് കൂടാതെ ദേവാലയത്തിലെ രജിസ്റ്ററുകളും എന്റെ വസ്ത്രങ്ങളും ഒക്കെ അതിലാണ് വയ്ക്കുന്നത്” വെറേക്കർ ഒട്ടും പരിഭ്രമം പ്രകടിപ്പിക്കാതെ പറഞ്ഞു. “ഇതിന്റെ താക്കോൽ അവിടെ എന്റെ വസതിയിലാണെന്ന് തോന്നുന്നു എടുക്കാൻ മറന്നുപോയിഅവിടെ ജർമ്മനിയിൽ ഇതിലും മാന്യതയോടെ ആയിരിക്കും താങ്കൾ ആജ്ഞാപിക്കാറുള്ളതെന്ന് കരുതട്ടെ ഞാൻ?”

“താങ്കളെന്താ കരുതിയത് ഫാദർ? ഞങ്ങൾ ജർമ്മൻ‌കാർക്ക് ആജ്ഞാപിക്കാനും വേണ്ടി അത്ര അടങ്ങാത്ത ആഗ്രഹമാണെന്നോ?” സ്റ്റെയ്നർ ചോദിച്ചു. “മറിച്ച് ഒരു കാര്യം ശരിയാണ് എന്റെ മാതാവ് അമേരിക്കൻ വംശജയാണ് എന്റെ വിദ്യാലയ ജീവിതം ലണ്ടനിലുമായിരുന്നു കുറച്ചധികം കാലം ഞാൻ ലണ്ടനിലുണ്ടായിരുന്നു ഇതിൽ നിന്നും എന്താണ് താങ്കൾക്ക് മനസ്സിലാവുന്നത്?”

 “താങ്കളുടെ പേര് കാർട്ടർ എന്നാകാനുള്ള സാദ്ധ്യത തീരെയില്ലെന്ന് മനസ്സിലായി

“സ്റ്റെയ്നർ കുർട്ട് സ്റ്റെയ്നർ അതാണെന്റെ യഥാർത്ഥ നാമം

“എസ്. എസ്. കമാന്റോ യൂണിറ്റിൽ നിന്നും?”

“നിങ്ങൾ ഇംഗ്ലീഷ്‌കാരുടെ ഒരു കാര്യം നിങ്ങൾ എന്തൊക്കെയാണ് ധരിച്ച് വച്ചിരിക്കുന്നത്? എല്ലാ ജർമ്മൻ സൈനികരും ഹിമ്‌ലറുടെ പ്രൈവറ്റ് ആർമിയിലാണ് സേവനം അനുഷ്ഠിക്കുന്നതെന്നോ?”

“എന്നല്ല ഒരു പക്ഷേ, ജർമ്മൻ സൈനികരെല്ലാം എസ്. എസ് കമാന്റോകളെപ്പോലെ പെരുമാറുന്നത് കൊണ്ട് ഞങ്ങൾക്കുണ്ടായ തോന്നലായിരിക്കാം  വെറേക്കർ പറഞ്ഞു.

“സർജന്റ് സ്റ്റേമിനെപ്പോലെ അല്ലേ?”  സ്റ്റെയ്നറുടെ ആ ചോദ്യത്തിന് മറുപടി നൽകുവാൻ വെറേക്കറിന് ആകുമായിരുന്നില്ല. “താങ്കളുടെ അറിവിലേക്കായി പറയുകയാണ് ഞങ്ങൾ എസ്. എസ് കമാന്റോകളല്ല ഫാൾഷിംജാഗർ എന്ന വിഭാഗത്തിൽ പെട്ടവരാണ് ഞങ്ങൾ ബ്രിട്ടന്റെ റെഡ് ഡെവിൾസിനോടുള്ള പൂർണ്ണ ബഹുമാനത്തോടെ തന്നെ പറയട്ടെ, വീ ആർ ദി ബെസ്റ്റ് ഇൻ ദി ബിസിനസ്  സ്റ്റെയ്നർ കൂട്ടിച്ചേർത്തു.

“അപ്പോൾ ഇന്ന് രാത്രി സ്റ്റഡ്ലി ഗ്രെയ്ഞ്ചിൽ വച്ച് മിസ്റ്റർ ചർച്ചിലിനെ വധിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം” വെറേക്കർ പറഞ്ഞു.

“വേറെ മാർഗ്ഗമൊന്നും ഇല്ലെങ്കിൽ മാത്രം അദ്ദേഹത്തെ ജീവനോടെ കൊണ്ടുപോകുവാനാണ് ഞങ്ങൾക്ക് താല്പര്യം” സ്റ്റെയ്നർ പറഞ്ഞു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

Tuesday, December 17, 2013

ഈഗിൾ ഹാസ് ലാന്റഡ് - മലയാള ചലച്ചിത്രമായാൽ ...



നോവലിന്റെ അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന വായനക്കാരുടെ ശ്രദ്ധയെ രസകരമായ ഒരു വിഷയത്തിലേക്ക് തിരിച്ചുവിടുകയാണ് ഈ ഇടക്കാല ലക്കത്തിൽ

സ്റ്റോം വാണിങ്ങ്  എന്ന നോവലിന്റെ യാത്രാരംഭത്തിൽ തുടങ്ങിയതാണ് സീനിയർ ബ്ലോഗർ ശ്രീയുമായുള്ള സൌഹൃദം. ഓരോ കഥാപാത്രങ്ങളെയും അവരുടെ മനസ്സിനുള്ളിൽ കയറിച്ചെന്ന് അവരെ വളരെ അടുത്ത് മനസ്സിലാക്കിയ അപൂർവ്വം - അല്ലെങ്കിൽ ഏക വ്യക്തിത്വം എന്ന് തന്നെ അഭിമാനത്തോടെ വിശേഷിപ്പിക്കാം ശ്രീയെആ നോവൽ മലയാളത്തിൽ ഒരു ചലച്ചിത്രമാക്കുകയാണെങ്കിൽ ആരൊക്കെയായിരിക്കണം അഭിനേതാക്കൾ എന്നതിനെക്കുറിച്ച് അന്ന് രസകരമായ ചർച്ചകൾ ശ്രീയുടെ നേതൃത്വത്തിൽ അവിടെ നടന്നിരുന്നു.

നമുക്ക് ഈഗിളിലേക്ക് തിരിച്ചു വരാം. ഈഗിൾ ഹാസ് ലാന്റഡ് സിനിമയാക്കിയിട്ടുണ്ടെങ്കിൽ ഒന്ന് കാണണമെന്ന് അജിത്‌ഭായ് കഴിഞ്ഞ ലക്കത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരിൽ തന്നെ ഇംഗ്ലീഷിൽ സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. കാണണമെന്ന് ആഗ്രഹമുള്ളവർ നമ്മുടെ ഉണ്ടാപ്രിയുടെ കാൽ പിടിച്ചാൽ കാര്യം നടക്കുംഈഗിളിന്റെ സിനിമാരൂപത്തിന്റെ തുടക്കം അൽപ്പം കണ്ടുവെങ്കിലും  അത് നോവലിന്റെ പരിഭാഷയെ സ്വാധീനിച്ചാലോ എന്ന് കരുതി പരിഭാഷ മുഴുവനും പൂർത്തിയായിട്ടേ ബാക്കി  കാണുന്നുള്ളൂ എന്ന് തീരുമാനിച്ച് മാറ്റി വച്ചിരിക്കുകയാണ് ഞാൻ. 

ഇന്നിതാ, ശ്രീ വീണ്ടും ഞെട്ടിച്ചിരിക്കുന്നുഈഗിൾ ഹാസ് ലാന്റഡ് മലയാളത്തിൽ ഒരു ചലച്ചിത്രമാക്കുകയാണെങ്കിൽ അഭിനേതാക്കൾ ആരൊക്കെയായിരിക്കണം എന്ന് ഒരു നീണ്ട ലിസ്റ്റുമായി ശ്രീ എത്തിയിരിക്കുന്നു!  ഞാൻ പോലും മറന്നുപോയ കഥാപാത്രങ്ങൾക്ക് വരെ വളരെ കൃത്യമായ കണ്ടെത്തലുമായി വന്ന ശ്രീയുടെ പ്രയത്നത്തെ തീർച്ചയായും അഭിനന്ദിക്കാതെ വയ്യ. നോവലിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ സഞ്ചാരത്തിലെ ആത്മാർത്ഥത പ്രശംസനീയം തന്നെ. ഓരോ കഥാപാത്രത്തിന്റെയും മനസ്സറിഞ്ഞ് ശ്രീ കണ്ടെടുത്ത നടീ നടന്മാരുടെ ലിസ്റ്റ് ഇതാ ഹണി റോസ് വേണമെന്ന ഉണ്ടാപ്രിയുടെയും ജിമ്മിയുടെയും നിർബ്ബന്ധത്തെ നിർദ്ദാക്ഷിണ്യം തട്ടിക്കളഞ്ഞ് മോളിയുടെ റോൾ റീമ കല്ലിങ്കലിനെ ഏൽപ്പിച്ചിരിക്കുന്നു

എങ്ങനെയുണ്ട് ശ്രീ നടത്തിയ ഓഡിഷന്റെ റിസൽറ്റ്? അടുത്ത ലക്കത്തിന് മുമ്പായി ഇതേക്കുറിച്ച് ഒരു ചർച്ച ആയാലോ? വെറുതെ ഒരു രസത്തിന്?


ജാക്ക് ഹിഗ്ഗിന്‍സ്                                 –         മധുപാ
ലിയാം ഡെവ്‌ലി                               -          പൃഥ്വിരാജ്
ഫാ ഫിലിപ്പ് വെറേക്ക                    -         നെടുമുടി വേണു​
​കേണ കുര്‍ട്ട്‌ സ്റ്റെയ്‌ന                    -         ​സുരേഷ് ഗോപി ​​​
മേജർ ജനറൽ കാൾ ​സ്റ്റെയ്‌ന                   മധു
​മാക്സ് റാഡ്‌‌ൽ                                        -         ​സിദ്ധിഖ്
കാ ഹോഫ                                     -         അനൂപ് മേനോന്‍
ഹെൻ‌ട്രിച്ച് ഹിംല                              -          സായ് കുമാ
റിട്ടർ ന്യൂമാന്‍                                        -         റഹ്‌മാ
ക്യാപ്റ്റൻ പീറ്റർ ഗെറിക്ക്                       -           ആസിഫ് അലി
മേജർ ഹാരി കെയ്‌                           -          ഇന്ദ്രജിത്ത് 
ജാക്ക് റോഗന്‍                                      -         അനി മുരളി
ഫെർഗസ് ഗ്രാന്റ്                                  -          നിവിന്‍ പോളി
കേണൽ ഹാൻസ് ന്യുഹോഫ്              -           ലാ
ജനറൽ വില്‍ഹെം കാനറിസ്‌              -           സ്ഫടികം ജോര്‍ജ്ജ്
ക്യാപ്റ്റന്‍ ഹാന്‍സ്‌ മെയ                     -           വിജയരാഘവന്‍
ലെഫ്റ്റനന്റ് കേണൽ ഓട്ടോ പ്രേയ്ഗർ  -            ദേവന്‍
ഹെന്‍ട്രി വില്ലഫ്‌ബി                             -          ലാലു അലക്സ്
​​​ആര്‍ത സെയ്‌മൂ                               -           ​ശരത് സക്‍സേന
ജോർജ്ജ് വൈൽഡ്                            -           സാദിഖ്
ബെൻ ഗാർവാൾഡ്                             -           രാജേഷ് ഹെബ്ബാ
റൂബന്‍ ഗാർവാൾഡ്                             -           ജയസൂര്യ
സാമി ജാക്ക്സൺ                               -           മുരളി ഗോപി
ഡോക്ടർ പ്രേയ്‌ഗർ                            -           ശിവജി ഗുരുവായൂര്‍
ഡോക്ട ദാസ്                                   -           കലാശാല ബാബു
സെർജന്റ് ലെംകെ                               -           ടോണി
സെർജന്റ് സ്റ്റേം                                 -           ബാല
സെർജന്റ് ബ്രാൺ‌ഡ്റ്റ്                          -           ശ്രീജിത്ത് രവി
സെർജന്റ് വില്ലി ഷീഡ്                          -           കലാഭവന്‍ മണി
മാസ്റ്റർ സെർജന്റ് ഗാർവി                      -           ഷമ്മി തിലകന്‍
കേണൽ റോബർട്ട് ഇ. ഷഫ്റ്റോ           -           ഭീമന്‍ രഘു
വെർണർ ബ്രീഗൽ                               -           വിജയകുമാ
റോസ്മാന്‍                                          -           സുധീ കരമന
ഹാർവി പ്രെസ്റ്റൺ                               -           സുരേഷ് കൃഷ്ണ
ലെഫ്റ്റനന്റ് കീനിഗ്                               -           ക്യാപ്റ്റന്‍ രാജു
മുള്ള                                                 -          ബാബുരാജ്
മേജർ ഹാൻസ് ബെർഗ                     -          ബാബു ആന്റണി
മേജർ അഡ്ലർ                                  -          അബു സലിം
ബോ‌മ്‌ലർ                                           -          വിനയ് ഫോര്‍ട്ട്
ഹാന്‍സ് ന്യൂഹോഫ്                              -          ബിജു മേനോന്‍
ഹാൻസ് ആൾട്ട്മാൻ                            -          നരേന്‍
മേജർ ഫ്രാങ്ക്                                      -           മോഹന്‍രാജ്​
ജെർഹാഡ് ക്ലൂഗ                              -           സൈജു കുറുപ്പ്
ലെയ്‌ക്ക ആംസ്ബി                          -           സുനി സുഖദ / സലിം കുമാ
ഗ്രഹാം                                               -           മാസ്റ്റ ധനഞ്ജയ് / മാസ്റ്റ സനൂപ്
സൂസൻ                                              -           ബേബി  അനിഘ / ബേബി നയന്‍താര
​വിന്‍സ്റ്റ ചര്‍ച്ചി                            -           അനുപം ഖേ
മോളി പ്രിയോർ                                   -           റീമ കല്ലിങ്ക
പമേല വെറേക്കർ                               -           മൈഥിലി / പത്മപ്രിയ
ജോവന്ന ഗ്രേ                                       -           സുമലത
ഇൽ‌സ് ന്യുഹോഫ്                                -           ലെന



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...