Showing posts with label നേരമ്പോക്ക്. Show all posts
Showing posts with label നേരമ്പോക്ക്. Show all posts

Tuesday, December 17, 2013

ഈഗിൾ ഹാസ് ലാന്റഡ് - മലയാള ചലച്ചിത്രമായാൽ ...



നോവലിന്റെ അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന വായനക്കാരുടെ ശ്രദ്ധയെ രസകരമായ ഒരു വിഷയത്തിലേക്ക് തിരിച്ചുവിടുകയാണ് ഈ ഇടക്കാല ലക്കത്തിൽ…

സ്റ്റോം വാണിങ്ങ്  എന്ന നോവലിന്റെ യാത്രാരംഭത്തിൽ തുടങ്ങിയതാണ് സീനിയർ ബ്ലോഗർ ശ്രീയുമായുള്ള സൌഹൃദം. ഓരോ കഥാപാത്രങ്ങളെയും അവരുടെ മനസ്സിനുള്ളിൽ കയറിച്ചെന്ന് അവരെ വളരെ അടുത്ത് മനസ്സിലാക്കിയ അപൂർവ്വം - അല്ലെങ്കിൽ ഏക വ്യക്തിത്വം എന്ന് തന്നെ അഭിമാനത്തോടെ വിശേഷിപ്പിക്കാം ശ്രീയെ… ആ നോവൽ മലയാളത്തിൽ ഒരു ചലച്ചിത്രമാക്കുകയാണെങ്കിൽ ആരൊക്കെയായിരിക്കണം അഭിനേതാക്കൾ എന്നതിനെക്കുറിച്ച് അന്ന് രസകരമായ ചർച്ചകൾ ശ്രീയുടെ നേതൃത്വത്തിൽ അവിടെ നടന്നിരുന്നു.

നമുക്ക് ഈഗിളിലേക്ക് തിരിച്ചു വരാം. ഈഗിൾ ഹാസ് ലാന്റഡ് സിനിമയാക്കിയിട്ടുണ്ടെങ്കിൽ ഒന്ന് കാണണമെന്ന് അജിത്‌ഭായ് കഴിഞ്ഞ ലക്കത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരിൽ തന്നെ ഇംഗ്ലീഷിൽ സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. കാണണമെന്ന് ആഗ്രഹമുള്ളവർ നമ്മുടെ ഉണ്ടാപ്രിയുടെ കാൽ പിടിച്ചാൽ കാര്യം നടക്കും… ഈഗിളിന്റെ സിനിമാരൂപത്തിന്റെ തുടക്കം അൽപ്പം കണ്ടുവെങ്കിലും  അത് നോവലിന്റെ പരിഭാഷയെ സ്വാധീനിച്ചാലോ എന്ന് കരുതി പരിഭാഷ മുഴുവനും പൂർത്തിയായിട്ടേ ബാക്കി  കാണുന്നുള്ളൂ എന്ന് തീരുമാനിച്ച് മാറ്റി വച്ചിരിക്കുകയാണ് ഞാൻ. 

ഇന്നിതാ, ശ്രീ വീണ്ടും ഞെട്ടിച്ചിരിക്കുന്നു… ഈഗിൾ ഹാസ് ലാന്റഡ് മലയാളത്തിൽ ഒരു ചലച്ചിത്രമാക്കുകയാണെങ്കിൽ അഭിനേതാക്കൾ ആരൊക്കെയായിരിക്കണം എന്ന് ഒരു നീണ്ട ലിസ്റ്റുമായി ശ്രീ എത്തിയിരിക്കുന്നു…!  ഞാൻ പോലും മറന്നുപോയ കഥാപാത്രങ്ങൾക്ക് വരെ വളരെ കൃത്യമായ കണ്ടെത്തലുമായി വന്ന ശ്രീയുടെ പ്രയത്നത്തെ തീർച്ചയായും അഭിനന്ദിക്കാതെ വയ്യ. നോവലിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ സഞ്ചാരത്തിലെ ആത്മാർത്ഥത പ്രശംസനീയം തന്നെ. ഓരോ കഥാപാത്രത്തിന്റെയും മനസ്സറിഞ്ഞ് ശ്രീ കണ്ടെടുത്ത നടീ നടന്മാരുടെ ലിസ്റ്റ് ഇതാ… ഹണി റോസ് വേണമെന്ന ഉണ്ടാപ്രിയുടെയും ജിമ്മിയുടെയും നിർബ്ബന്ധത്തെ നിർദ്ദാക്ഷിണ്യം തട്ടിക്കളഞ്ഞ് മോളിയുടെ റോൾ റീമ കല്ലിങ്കലിനെ ഏൽപ്പിച്ചിരിക്കുന്നു…

എങ്ങനെയുണ്ട് ശ്രീ നടത്തിയ ഓഡിഷന്റെ റിസൽറ്റ്…? അടുത്ത ലക്കത്തിന് മുമ്പായി ഇതേക്കുറിച്ച് ഒരു ചർച്ച ആയാലോ…? വെറുതെ ഒരു രസത്തിന്…?


ജാക്ക് ഹിഗ്ഗിന്‍സ്                                 –         മധുപാൽ
ലിയാം ഡെവ്‌ലിൻ                               -          പൃഥ്വിരാജ്
​ഫാദർ ഫിലിപ്പ് വെറേക്കർ                    -         നെടുമുടി വേണു​
​കേണൽ കുര്‍ട്ട്‌ സ്റ്റെയ്‌നർ                    -         ​സുരേഷ് ഗോപി ​​​
​മേജർ ജനറൽ കാൾ ​സ്റ്റെയ്‌നർ           -         മധു
​മാക്സ് റാഡ്‌‌ൽ                                        -         ​സിദ്ധിഖ്
കാൾ ഹോഫർ                                     -         അനൂപ് മേനോന്‍
ഹെൻ‌ട്രിച്ച് ഹിംലർ                              -          സായ് കുമാർ
റിട്ടർ ന്യൂമാന്‍                                        -         റഹ്‌മാൻ
ക്യാപ്റ്റൻ പീറ്റർ ഗെറിക്ക്                       -           ആസിഫ് അലി
മേജർ ഹാരി കെയ്‌ൻ                           -          ഇന്ദ്രജിത്ത് 
ജാക്ക് റോഗന്‍                                      -         അനിൽ മുരളി
ഫെർഗസ് ഗ്രാന്റ്                                  -          നിവിന്‍ പോളി
കേണൽ ഹാൻസ് ന്യുഹോഫ്              -           ലാൽ
ജനറൽ വില്‍ഹെം കാനറിസ്‌              -           സ്ഫടികം ജോര്‍ജ്ജ്
ക്യാപ്റ്റന്‍ ഹാന്‍സ്‌ മെയർ                     -           വിജയരാഘവന്‍
ലെഫ്റ്റനന്റ് കേണൽ ഓട്ടോ പ്രേയ്ഗർ  -            ദേവന്‍
ഹെന്‍ട്രി വില്ലഫ്‌ബി                             -          ലാലു അലക്സ്
​​​ആര്‍തർ സെയ്‌മൂർ                               -           ​ശരത് സക്‍സേന
ജോർജ്ജ് വൈൽഡ്                            -           സാദിഖ്
ബെൻ ഗാർവാൾഡ്                             -           രാജേഷ് ഹെബ്ബാർ
റൂബന്‍ ഗാർവാൾഡ്                             -           ജയസൂര്യ
സാമി ജാക്ക്സൺ                               -           മുരളി ഗോപി
ഡോക്ടർ പ്രേയ്‌ഗർ                            -           ശിവജി ഗുരുവായൂര്‍
ഡോക്ടർ ദാസ്                                   -           കലാശാല ബാബു
​
സെർജന്റ് ലെംകെ                               -           ടോണി
സെർജന്റ് സ്റ്റേം                                 -           ബാല
സെർജന്റ് ബ്രാൺ‌ഡ്റ്റ്                          -           ശ്രീജിത്ത് രവി
സെർജന്റ് വില്ലി ഷീഡ്                          -           കലാഭവന്‍ മണി
മാസ്റ്റർ സെർജന്റ് ഗാർവി                      -           ഷമ്മി തിലകന്‍
കേണൽ റോബർട്ട് ഇ. ഷഫ്റ്റോ           -           ഭീമന്‍ രഘു
വെർണർ ബ്രീഗൽ                               -           വിജയകുമാർ
റോസ്മാന്‍                                          -           സുധീർ കരമന
ഹാർവി പ്രെസ്റ്റൺ                               -           സുരേഷ് കൃഷ്ണ
ലെഫ്റ്റനന്റ് കീനിഗ്                               -           ക്യാപ്റ്റന്‍ രാജു
മുള്ളർ                                                 -          ബാബുരാജ്
മേജർ ഹാൻസ് ബെർഗർ                     -          ബാബു ആന്റണി
മേജർ അഡ്ലർ                                  -          അബു സലിം
ബോ‌മ്‌ലർ                                           -          വിനയ് ഫോര്‍ട്ട്
ഹാന്‍സ് ന്യൂഹോഫ്                              -          ബിജു മേനോന്‍
ഹാൻസ് ആൾട്ട്മാൻ                            -          നരേന്‍
മേജർ ഫ്രാങ്ക്                                      -           മോഹന്‍രാജ്​
ജെർഹാഡ് ക്ലൂഗൽ                              -           സൈജു കുറുപ്പ്
ലെയ്‌ക്കർ ആംസ്ബി                          -           സുനിൽ സുഖദ / സലിം കുമാർ
ഗ്രഹാം                                               -           മാസ്റ്റർ ധനഞ്ജയ് / മാസ്റ്റർ സനൂപ്
സൂസൻ                                              -           ബേബി  അനിഘ / ബേബി നയന്‍താര
​വിന്‍സ്റ്റൺ ചര്‍ച്ചിൽ                            -           അനുപം ഖേർ
മോളി പ്രിയോർ                                   -           റീമ കല്ലിങ്കൽ
പമേല വെറേക്കർ                               -           മൈഥിലി / പത്മപ്രിയ
ജോവന്ന ഗ്രേ                                       -           സുമലത
ഇൽ‌സ് ന്യുഹോഫ്                                -           ലെന



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...