Sunday, July 6, 2014

ഈഗിൾ ഹാസ് ലാന്റഡ് – 132



യുദ്ധകാലമായതിനാൽ പുതിയ വാഹനങ്ങൾ വിപണിയിൽ ദുർലഭമായത്  കൊണ്ട് മാത്രമാണ്  ആ1933 മോഡൽ മോറിസിനെ അപ്പോഴും നിരത്തിൽ കാണുവാൻ കഴിഞ്ഞിരുന്നത്. എൻ‌ജിൻ പരിപൂർണ്ണമായും തേയ്മാനം വന്നു കഴിഞ്ഞിരുന്നുവെങ്കിലും ഫാദർ വെറേക്കറുടെ ഉപയോഗത്തിന് അത് ധാരാളമായിരുന്നു. പക്ഷേ, ആ രാത്രിയിൽ സ്റ്റെയ്നറുടെ ആവശ്യത്തിന് തികച്ചും അപര്യാപ്തമായിരുന്നു ആ കാർ.  ആക്സിലറേറ്ററിൽ കാൽ മുഴുവാനായി അമർന്നിട്ടും സ്പീഡോമീറ്റർ നാല്പത് മൈലിന് മുകളിലേക്ക് കടക്കുവാൻ വിസമ്മതിച്ചു.

രണ്ടാമതൊന്ന് ചിന്തിക്കാതെ ഞൊടിയിടയിലായിരുന്നു സ്റ്റെയ്നർ ആ തീരുമാനമെടുത്തത്. കാരണം ചിന്തിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല എന്നത് തന്നെ. കാർ നിർത്തി ഇറങ്ങി വനത്തിനുള്ളിലേക്ക് കാൽനടയായി നീങ്ങുവാനുള്ള തീരുമാനത്തിലേക്ക് എത്തുമ്പോഴേക്കും പിന്നിൽ അടുത്തുകൊണ്ടിരുന്ന ഗാർവിയുടെ ജീപ്പിൽ നിന്നും വെടിയുണ്ടകൾ കാറിൽ തറച്ചു തുടങ്ങിയിരുന്നു. പെട്ടെന്നാണ് പിന്നിലെ ചില്ല് തകർത്തു കൊണ്ട് ഒരു വെടിയുണ്ട ചീറിപ്പാഞ്ഞ് പോയത്. സ്റ്റെയ്നർ സ്റ്റിയറിങ്ങ് വീലിലേക്ക് തല താഴ്ത്തി. വിൻഡ് സ്ക്രീൻ പല കഷണങ്ങളായി ചിതറിത്തെറിച്ചു.

മോറിസ് റോഡിൽ നിന്നും വലത്തോട്ട് വെട്ടിത്തിരിഞ്ഞ് പട്ടികക്കഷണങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന വേലി തകർത്ത് കുറ്റിക്കാട്ടിലൂടെ ചതുപ്പിലേക്കുള്ള ചരിവിലേക്കിറങ്ങി. കുറ്റിക്കാടുകളും ചെറുമരങ്ങളും ഇടിച്ച് നിരപ്പാക്കിക്കൊണ്ടുള്ള ആ പാച്ചിലിൽ കാറിന്റെ വേഗത ഗണ്യമായി കുറഞ്ഞിരുന്നു. ഞൊടിയിടയിൽ കാറിന്റെ ഡോർ തുറന്ന് സ്റ്റെയ്നർ പുറത്തേക്ക് ചാടി. അടുത്ത നിമിഷം തന്നെ നിലത്ത് നിന്ന് ചാടിയെഴുന്നേറ്റ അദ്ദേഹം മരങ്ങൾക്കിടയിലൂടെ നടന്ന് അന്ധകാരത്തിൽ മറഞ്ഞു. അല്പം കൂടി മുന്നോട്ട് ഓടിയ മോറിസ് ആകട്ടെ, ചതുപ്പിനുള്ളിലേക്ക് കൂപ്പ് കുത്തി വെള്ളത്തിനടിയിലേക്ക് താഴുവാൻ തുടങ്ങി.

മുകളിലെ റോഡിൽ പാഞ്ഞ് വന്ന ജീപ്പ് സഡൻ ബ്രേക്കിട്ട് നിന്നു. കൈയിൽ ടോർച്ചുമായി ആദ്യം ചാടിയിറങ്ങിയത് ഗാർവി തന്നെയായിരുന്നു. വലത് വശത്തെ ചരിവിലൂടെ ഓടിയിറങ്ങിയ അയാൾ ചതുപ്പിലേക്ക് ടോർച്ച് മിന്നിച്ചു. മോറിസ് കാറിന്റെ മുകൾ ഭാഗം അപ്പോഴേക്കും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു.

ഒന്ന് ശങ്കിച്ച് നിന്നിട്ട് ഗാർവി തന്റെ ഹെൽമറ്റ് തലയിൽ നിന്നും എടുത്തിട്ട് യൂണിഫോമിന്റെ ബക്ക്‌‌ൾ അഴിക്കുവാൻ തുനിഞ്ഞു. തൊട്ട് പിന്നിൽ നിരങ്ങിയിറങ്ങിയ ക്രൂക്കോവ്സ്കി പെട്ടെന്ന് അയാളുടെ കൈയിൽ കടന്ന് പിടിച്ചു.

“അക്കാര്യം ആലോചിക്കുകയേ വേണ്ട താഴെ ആ കാണുന്നത് വെറും വെള്ളമല്ല ഒരു മനുഷ്യനെ അപ്പാടെ വിഴുങ്ങുവാൻ കെൽപ്പുള്ള ചതുപ്പാണത്” ക്രൂക്കോവ്സ്കി പറഞ്ഞു.

“ശരിയാണ് നിങ്ങൾ പറഞ്ഞത് ” ഗാർവി പതുക്കെ തല കുലുക്കി. കാർ മുങ്ങിയ ഭാഗത്ത് കുഴമ്പ് രൂപത്തിലുള്ള കലക്കവെള്ളത്തിൽ അവിടവിടെയായി കുമിളകൾ ഉയരുന്നത് ടോർച്ചിന്റെ വെട്ടത്തിൽ അയാൾ ശ്രദ്ധിച്ചു.  പതുക്കെ തിരിഞ്ഞ്, മുകളിൽ റോഡിൽ കിടക്കുന്ന ജീപ്പിനരികിലേക്ക് അയാൾ നടന്നു. ശേഷം വയർലസ് റേഡിയോ ഓൺ ചെയ്തു.


                                   * * * * * * * * * * * * * * * * * * * * * * * * *

ഭംഗിയായി അലങ്കരിച്ച സ്വീകരണമുറിയിൽ അത്താഴം കഴിച്ചുകൊണ്ടിരിക്കുകയാണ് ഹാരി കെയ്നും കൊർകൊറാനും. പെട്ടെന്നാണ് റേഡിയോ റൂമിൽ നിന്നും ഒരു കോർപ്പറൽ അപ്പോൾ ലഭിച്ച സന്ദേശവുമായി തിരക്കിട്ടെത്തിയത്. പേപ്പറിലേക്ക് തിടുക്കത്തിൽ കണ്ണോടിച്ചിട്ട് അദ്ദേഹം അത് മേശപ്പുറത്തേക്കിട്ടു.

“മൈ ഗോഡ്! അദ്ദേഹം ഇങ്ങോട്ടായിരുന്നു വന്നുകൊണ്ടിരുന്നത്…!” കൊർകൊറാൻ അസ്വാരസ്യത്തോടെ പറഞ്ഞു. “വല്ലാത്തൊരു അന്ത്യമായിപ്പോയി അദ്ദേഹത്തിന്റേത്

“തീർച്ചയായും” കെയ്ൻ തല കുലുക്കി. സന്തോഷം പകരേണ്ട വാർത്തയാണതെങ്കിലും തികച്ചും വിഷാദമഗ്നനായി കാണപ്പെട്ട അദ്ദേഹം കോർപ്പറലിന് നേർക്ക് തിരിഞ്ഞു.

“ഗാർവിയോട് അവിടെ തന്നെ നിൽക്കുവാൻ പറയൂ എന്നിട്ട് അങ്ങോട്ട് അയക്കുവാൻ പറ്റിയ തരത്തിലുള്ള ഏതെങ്കിലും റിക്കവറി വെഹിക്ക്‌ൾ ലഭിക്കുമോ എന്ന് നോക്കൂ കേണൽ സ്റ്റെയ്നറുടെ മൃതശരീരം വീണ്ടെടുക്കണം

“അവശേഷിക്കുന്ന ഒരാളുടെയും പിന്നെ ആ ഐറിഷ്‌കാരന്റെയും കാര്യം എങ്ങനെയാണ്?”  കോർപ്പറൽ പുറത്തേക്ക് നടക്കവെ കൊർകൊറാൻ ചോദിച്ചു.

“അതോർത്ത് വിഷമിക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത് വൈകാതെ തന്നെ അവരെ കണ്ടെത്താൻ കഴിയും എന്തായാലും ഈ ഭാഗത്തേക്ക് വരാൻ ഒട്ടും സാദ്ധ്യതയില്ല” കെയ്ൻ നെടുവീർപ്പിട്ടു. “എനിക്ക് തോന്നുന്നത്, ഇപ്പോഴത്തെ ഈ നീക്കം സ്റ്റെയ്നർ സ്വയം തീരുമാനിച്ചെടുത്തതായിരിക്കുമെന്നാണ് ഒരു ദൌത്യം എപ്പോൾ ഉപേക്ഷിക്കണമെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത മനുഷ്യൻ

 ഷെൽഫിനടുത്ത് ചെന്ന് വിസ്കിയുടെ കുപ്പിയെടുത്ത് രണ്ട് ഗ്ലാസുകളിലേക്ക് ഓരോ ലാർജ്ജ് വീതം പകർന്ന് ഒന്ന് കെയ്നിന് നൽകി.

“ഞാനെന്തായാലും ചിയേഴ്സ് പറയുന്നില്ല കാരണം, നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് മനസ്സിലാക്കാൻ കഴിയും എ സ്ട്രെയ്ഞ്ച് സെൻസ് ഓഫ് പേഴ്സണൽ ലോസ്” കൊർകൊറാൻ പറഞ്ഞു.

“എക്സാക്‌റ്റ്‌ലി

“ഇത്തരം അവസ്ഥയിലൂടെ ഞാനും പലപ്പോഴും കടന്നുപോയിട്ടുണ്ട്” ചെറിയ വിറയലോടെ കൊർകൊറാൻ വിസ്കി അകത്താക്കി. “പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കണ്ടേ? നിങ്ങൾ പോകുന്നോ അതോ ഞാൻ പോകണോ?”

“അത് നിങ്ങളുടെ അവകാശമല്ലേ സർ?” കെയ്ൻ മുഖത്ത് പുഞ്ചിരി വരുത്തി. “ഞാനെന്റെ ട്രൂപ്പിലുള്ളവരെ വിവരം അറിയിക്കാൻ ചെല്ലട്ടെ

മുന്നിലെ വാതിൽ കടന്ന് പോർച്ചിലേക്കിറങ്ങിയപ്പോൾ മഴ തിമിർക്കുകയായിരുന്നു. ചവിട്ടുപടിയിൽ നിന്നുകൊണ്ട് ഇരുട്ടിലേക്ക് നോക്കി അയാൾ വിളിച്ചു.  “കോർപ്പറൽ ബ്ലീക്കർ?”

നിമിഷങ്ങൾക്കകം ഇരുട്ടിലെവിടെയോ നിന്ന് ബ്ലീക്കർ ഓടിയെത്തി. അവന്റെ കോംബാറ്റ് ജാക്കറ്റ് നനഞ്ഞ് കുതിർന്നിരുന്നു. മഴവെള്ളം വീണ് നനഞ്ഞ ഹെൽമറ്റ് വെളിച്ചം തട്ടിയപ്പോൾ തിളങ്ങി. മുഖത്ത് തേച്ച് പിടിപ്പിച്ചിരുന്ന കാമുഫ്ലാഷ് ക്രീം നനഞ്ഞൊലിച്ച് തുടങ്ങിയിരിക്കുന്നു.

“കോസ്റ്റൽ റോഡിൽ വച്ച് ഗാർവിയുടെയും സംഘത്തിന്റെയും വലയിൽ സ്റ്റെയ്നർ കുടുങ്ങി വിവരം എല്ലാവരെയും അറിയിച്ചേക്കൂ” കെയ്ൻ പറഞ്ഞു.

“അങ്ങനെ അത് അവസാനിച്ചു ഇനി ഞങ്ങൾ താഴെ നിൽക്കേണ്ട ആവശ്യമുണ്ടോ സർ..?”

“ഇല്ലനിനക്ക് അൽപ്പം വിശ്രമവും ചൂടുള്ള ഭക്ഷണവും ലഭിക്കുന്ന വിധത്തിൽ ഗാർഡുകളെ ഒന്ന് റീ അറേഞ്ച് ചെയ്തോളൂ

ചവിട്ടുപടികളിറങ്ങി ബ്ലീക്കർ ഇരുട്ടിൽ അപ്രത്യക്ഷനായി. കോരിച്ചൊരിയുന്ന മഴയത്തേക്ക് ഉറ്റുനോക്കി മേജർ ഹാരി കെയ്ൻ കുറച്ച് നേരം അവിടെത്തന്നെ നിന്നു. പിന്നെ പതുക്കെ തിരിഞ്ഞ് ഉള്ളിലേക്ക് നടന്നു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

61 comments:

  1. അമേരിക്കൻ സംഘത്തെ സ്റ്റെയ്നർ അതിവിദഗ്ദ്ധമായി കബളിപ്പിക്കുന്നു... എന്താണ് അടുത്ത നീക്കം...?

    ReplyDelete
  2. അതെ..കാത്തിരിക്കാം അടുത്ത നീക്കത്തിനു..

    ReplyDelete
    Replies
    1. ഇത്തവണ പശുക്കുട്ടിയാണല്ലോ ആദ്യമെത്തിയത്...

      Delete
    2. ഹെഡ്മാസ്റ്റര്‍ ഒന്നു പേടിപ്പിച്ചാല്‍ ഏതു പശുക്കുട്ടിം പൂച്ചക്കുട്ടിയായി ക്ളാസ്സില്‍ കയറും
      ന്നാലും.. തേങ്ങ..

      Delete
    3. ഉമ്മൻ ചാണ്ടിയുടെയൊപ്പം നെടുമ്പാശേരി എയർപ്പോർട്ടിൽ സ്വീകരിക്കാൻ പോയപ്പോൾ ഓർക്കണമായിരുന്നു ഈ തേങ്ങയുടെ കാര്യം... :) (ഞാൻ ഓടി....)

      Delete
    4. ദതു പിന്നെ ജിമ്മിച്ചന്‍ പ്രത്യേക ശ്രദ്ധയെടുത്തു കഷ്ടപ്പെട്ടു കേറ്റിവിട്ട കുറേ കക്ഷികളെ ജിമ്മിച്ചന്റെ പേരില്‍ സ്വീകരിച്ച് വീട്ടിലെത്തിക്കാന്‍ പോയതല്ലേ.

      Delete
  3. എന്താണ് അടുത്ത നീക്കം...? kathirikkunnu.
    de...enikku kshama nashichu thudangi ketto...ini ellam koode onnichu postiyaal mathi...tesionadichu tentionadichu bakkiyullorude katha theerum....

    ReplyDelete
    Replies
    1. വായനക്കാരെ ഇങ്ങനെ മുൾമുനയിൽ നിർത്തുന്നതല്ലേ ജാക്ക് ഹിഗ്ഗിൻസിന്റെ വിജയം ടീച്ചറേ...

      Delete
    2. അതു കള...
      മുള്‍മുനയില്‍ നിറുത്തുന്നത് വിനുവേട്ടനല്ലേ..
      ഇന്ത കിത്താബ്ബ് നമ്മന്റെ കൈയ്യില്‍ കിട്ട്യാല്‍ മുയ്യോനും വായിച്ച് ടെന്‍ഷനും തീര്‍ത്തിട്ടല്ലേ നുമ്മ ഉറങ്ങൂ..

      Delete
    3. കിത്താബ് കിട്ടീല്ലേലും ഈഗിൾ സിനിമ ഒറ്റയടിക്ക് കണ്ട് തീർത്തിട്ട് ഇരിക്കുന്ന കക്ഷിയാണ് ഈ ഉണ്ടാപ്രി എന്ന് എല്ലാവർക്കും അറിയാമല്ലോ...

      Delete
    4. കിത്താബും , സിനിമേം കണ്ടിട്ടും പോലും ഞാൻ വരെ വിനിവേട്ടന്റെ സസ്പെൻസിൽ ഞാണ് കിടക്കാറുണ്ട്...!

      Delete
    5. സിനിമ വെറും കൂതറ..
      ഈയെഴുത്താണു ഭായ് കിടിലം...

      ( ബിലാത്തിക്ക് പിന്നെ ഞാണിന്മേ കളീ അത്ര പുതുമയൊന്നുമല്ലല്ലോ...ബിഗ്ഗ് സല്യൂട്ട് ഭായ്....)

      Delete
    6. ഓ.ടോ: ബില്ലാത്തിച്ചേട്ടന്റെ ബ്ലോഗിലെ പുതിയ ലക്കം എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല.. എന്താണാവോ കാരണം?

      Delete
  4. കോസ്റ്റൽ റോഡിൽ വച്ച് ഗാർവിയുടെയും സംഘത്തിന്റെയും വലയിൽ സ്റ്റെയ്നർ കുടുങ്ങി…>>>>>>

    യുദ്ധരംഗത്ത് ഊഹാപോഹങ്ങള്‍ ആത്മഹത്യാപരമായിരിക്കുമെന്ന് ഈ കിഴങ്ങന്മാര്‍ക്ക് അറിയില്ലെന്നുണ്ടോ?

    ReplyDelete
    Replies
    1. ഗാർവിയല്ലേ നേരിൽ കണ്ട സംഭവം വിളിച്ച് അറിയിക്കുന്നത്... അത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കരുതിക്കാണും ഹാരി കെയ്ൻ... അജിത്‌ഭായ് പറഞ്ഞത് കാര്യമാണ്... എന്തായാലും റിക്കവറി വെഹിക്കിൾ അവിടെയെത്തട്ടെ...

      Delete
    2. ഹാരി കെയ്നിന് ഇത്തിരി ആത്മവിശ്വാസം കൂടിപ്പോയെന്ന് തോന്നുന്നു.. സെക്യൂരിറ്റിക്കാരനെ വരെ പറഞ്ഞുവിട്ടില്ലേ.. ആ ചെങ്ങായിക്ക് പണി കിട്ടുന്ന ലക്ഷണമുണ്ട്..

      Delete
    3. സൂപ്പ് കുടിക്കാൻ പോയ ബ്‌ളീക്കറിനെ തിരികെ വിളിക്കണോ ജിം?

      Delete
    4. പോയവര്‍ പോട്ടെ..
      വരുന്നിടത്തു വച്ചു കാണാംന്നേ..

      Delete
  5. അപ്പോൾ ഈ ലക്കം അടിപൊളിയാക്കി.. സ്റ്റെയിനർ രക്ഷപ്പെടുകയും ചെയ്തെങ്കിലും ചതുപ്പിൽ നിന്ന് മൃതദേഹം തപ്പാൻ തുടങ്ങിയാൽ.....???????

    ReplyDelete
    Replies
    1. അപ്പോഴേക്കും സ്റ്റെയ്നർ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാവുമോ അശോകൻ മാഷേ...?

      Delete
  6. അത് താല്‍ക്കാലികമായി ഉള്ള ഒരു രക്ഷപ്പെടലായിരിയ്ക്കില്ലേ? സ്റ്റെയ്‌നര്‍ സ്വന്തം തടി രക്ഷിയ്ക്കാന്‍ നോക്കുമെന്നാണോ...

    ഹാരി കെയ്‌ന്‍ന്റെ പ്രതിപക്ഷ ബഹുമാനം! അഭിനന്ദനീയം തന്നെ...

    ReplyDelete
    Replies
    1. സ്വന്തം തടി രക്ഷിക്കാനായിരുന്നുവെങ്കിൽ സ്റ്റെയ്നർ, റിട്ടർ ന്യുമാനെ വിട്ട് ഈ കടുംകൈ ചെയ്യാൻ തുനിയുമായിരുന്നോ ശ്രീ...? ഡോണ്ട് എവർ തിങ്ക്...

      ഹാരി കെയ്നിന്റെ വിഷാദം നോട്ട് ചെയ്തുവല്ലേ ശ്രീ...?

      Delete
    2. ഉം, അതെ. അതാണ്‌…

      ഹാരിയുടെ മനസ്സും അറിയാതെ പോകുന്നതെങ്ങിനെ? എന്തു ചെയ്യാൻ...

      Delete
    3. എന്ത് ചെയ്യാൻ... ലോലഹൃദയന്മാരുടെ ഓരോരോ പ്രോബ്‌ളംസേ... :)

      Delete
    4. ഹും വരാനിത്തിരി താമസിച്ചപ്പോഴേയ്ക്കും ലോലന്‍ ഓഫ് ദി വീക്ക് പട്ടം ശ്രീ അടിച്ചു മാറ്റി...

      Delete
  7. മറുഭാഗത്തെ നീക്കങ്ങള്‍ പാളുമോ? ഇനിയെന്താവും? ആകാംക്ഷ വര്‍ദ്ധിച്ചു.

    ReplyDelete
    Replies
    1. സ്റ്റെയ്നർ കൊല്ലപ്പെട്ടു എന്ന ആശ്വാസത്തിൽ ഇരിക്കുകയല്ലേ മറുഭാഗം... സ്റ്റെയ്നർ ആരാ മോൻ, സുകന്യാജീ...

      Delete
  8. ഒന്ന് പിന്‍വാങ്ങി തിരിച്ചു ശക്തിയായി ആക്രമിക്കാന്‍ ആയിരിക്കുമോ സ്റ്റെയ്നറുടെ പരുപാടി? ഒരു ഒറ്റയാള്‍ പടയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും? പിന്നെ ആള്‍ സ്റ്റെയ്നര്‍ ആയതുകൊണ്ട് ഒന്നും പറയ്യാന്‍ പറ്റില്ല.

    ReplyDelete
    Replies
    1. ഇനിയിപ്പോ 'പിൻ' വാങ്ങി തിരിച്ചു വന്ന് ആക്രമിയ്ക്കാനൊന്നും സമയമില്ല ശ്രീജിത്തേ. ഉള്ള പിൻ കൊണ്ടൊക്കെ തന്നെ അഡ്ജസ്റ്റു ചെയ്യുക... അത്ര തന്നെ! ;)

      അവസാന ശ്വാസം വരെ ലക്ഷ്യത്തിനായി പോരാടുക... അതായിരിയ്ക്കും സ്റ്റെയ്‌നറുടെ പദ്ധതി എന്ന് തോന്നുന്നു.

      Delete
    2. ങേ.. ഞാന്‍ ഉദ്ദേശിച്ച 'പിന്‍' ഇങ്ങിനത്തെ 'പിന്‍' അല്ല..

      Delete
    3. "ഈ പിൻ എന്റേതല്ല.. എന്റെ പിൻ ഇങ്ങനല്ലാ... "

      ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നും ഒരു ദീനരോദനം!

      Delete
    4. യൂ ടൂ ജിമ്മി.. യൂ ടൂ.. :(

      Delete
    5. പോട്ടെ, ശ്രീജിത്തേ... സാരല്യ. ഉണ്ടാപ്രിച്ചായന്റെ വക കൂടി കഴിയട്ടെ ;)

      Delete
    6. അതെ, ഉണ്ടാപ്രി നാട്ടീന്ന്‌ ഒന്ന് എത്തിക്കോട്ടെ... :)

      Delete
    7. പിന്നേ പിന്നേ പിന്നേയ്!!!!

      Delete
    8. അപ്പോ അജിത്തേട്ടന്റെ കലിപ്പ് ഇനിം തീര്‍ന്നില്ല അല്ലേ..
      പണ്ടെങ്ങാണ്ടോ കുറച്ച് തേങ്ങ കട്ടുംന്ന് വച്ച്. ഇങ്ങനെ വൈരാഗ്യം മനസ്സില്‍ വയ്ക്കല്ലേ..

      ലേലു അല്ലു.. ലേലു അല്ലു..... മാപ്പ് ഒരായിരം വട്ടം.
      പിന്നെ ശ്രീജിത്തിത്തേ...ചക്കരമുത്തേ...
      ബ്രീട്ടീഷ്കാരു വരെ ഇന്ത്യേന്ന് പിന്‍ വാങ്ങിയിരിക്കുന്നു...
      പിന്നെന്താ സ്റ്റെയ്നര്‍ ഒരു പിന്‍ വാങ്ങിയാല്‍...
      വിടമാട്ടെ...(ശ്ശോ...എന്തായിതിങ്ങനെ. ?)

      Delete
    9. അത് കലിപ്പല്ല ഉണ്ടാപ്രീ... പിൻ കിട്ടാനുണ്ടോ പിന്ന് പിന്നേയ്.... എന്ന് കല്ല് കൊത്താനുണ്ടോ കല്ല് കല്ലേയ്... അല്ലെങ്കിൽ കാലൻ മത്തായീണ്ടോ... കാലൻ... എന്ന സ്റ്റൈലിൽ അജിത്‌ഭായ് ഒന്ന് വിളിച്ച് നോക്കിയതല്ലേ... :)

      Delete
    10. താങ്ക്യൂ വിനുവേട്ടാ... നോമിനത് മനസ്സിലായിരിക്കണൂ...മുന്നേ തന്നേ.
      ന്നാലും... അജിത്തേട്ടന്റെ നിഷ്ക്കളങ്കമനസ്സില്‍ വല്ലോം ഉണ്ടോന്നറിയണോല്ലോ.

      Delete
  9. “ഞാനെന്തായാലും ചിയേഴ്സ് പറയുന്നില്ല… കാരണം, നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് മനസ്സിലാക്കാൻ കഴിയും… എ സ്ട്രെയ്ഞ്ച് സെൻസ് ഓഫ് പേഴ്സണൽ ലോസ്…”

    ഞങ്ങളുടെ മാനസികാവസ്ഥ വിനുവേട്ടനും മനസ്സിലാക്കണം.. ഇങ്ങനെ മുൾമുനയിൽ നിർത്താതെ അടുത്ത അധ്യായം പെട്ടെന്ന് പോന്നോട്ടെ.. :)

    ReplyDelete
    Replies
    1. എന്നാൽ ഒരു സത്യം പറയട്ടെ...? അടുത്ത ലക്കം എഴുതി തീരാറായി... പക്ഷേ, അടുത്ത ഞായറാഴ്ച്ച വരെ എല്ലാവരും മുൾ‌മുനയിൽ നിൽക്കുന്നത് കാണുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാ... :)

      Delete
    2. ദതാണു വിനുവേട്ടന്‍...
      ഞായറാഴ്ച മതി വിനുവേട്ടാ.

      Delete
    3. പക്ഷേ, വായനക്കാരുടെ ആകാംക്ഷയോർത്ത് അതിന് മുന്നെ തന്നെ പോസ്റ്റ് ചെയ്തുപോകുമോ എന്നാണിപ്പോൾ എന്റെ സംശയം... ഇല്ല... എങ്ങനെയും ഞായറാഴ്ച്ച വരെ പിടിച്ചു നിൽക്കണം...

      Delete
    4. തളരരുത് വിനുവേട്ടാ...തളരരുത്...

      Delete
    5. ‘മിഥുന’ത്തിൽ ജഗതി തേങ്ങ പൊട്ടിക്കുന്നതുപോലെ, ഞാൻ വിനുവേട്ടന്റെ വീട്ടിൽ വന്ന് പോസ്റ്റ് ചെയ്യിക്കാൻ ഇടവരുത്തല്ലേ..

      Delete
  10. പട്ടാളത്തിൽ ജോലി ചെയ്തിരിക്കണം ഒരർത്ഥത്തിൽ എന്ന് തോന്നും അത് നിര്ബന്ധിത സൈനിക സേവനമായാലും ഇത് പോലെ മനോഹരമായ നോവൽ വായിച്ചായാലും ആശംസകൾ

    ReplyDelete
    Replies
    1. അത്രയ്ക്കും പ്രേരണാജനകമായോ ബൈജു, ഈ നോവൽ...?

      Delete
  11. ഓരോ ലക്കവും മനോഹരം ആകട്ടെ ..എല്ലാവിധ ആശംസകളും നേരുന്നു.
    അടുത്ത ലക്കം നാട്ടിൽ ചെന്ന് വായിക്കുന്നതായിരിക്കും.

    ReplyDelete
    Replies
    1. ആഹാ... അശോകൻ വീണ്ടും വായന തുടങ്ങിയോ...? സന്തോഷായീട്ടോ...

      Delete
  12. ആദ്യം വായിക്കുന്നു ,എങ്കിലും ആകാംക്ഷയുണര്‍ത്തിയ എഴുത്ത് ,,ഇനി സ്ഥിരമായി വരാം

    ReplyDelete
    Replies
    1. നോവൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോഴാണല്ലോ സിയാഫ് വരുന്നത്... എങ്കിലും സന്തോഷം... വേഗം ഒപ്പമെത്തുമല്ലോ...

      Delete
  13. സ്റ്റെയിനര്‍ അതിവിദഗ്ധമായി മറ്റുള്ളവരെ കബളിപ്പിച്ചു. ഇനിയെന്ത്?

    ReplyDelete
    Replies
    1. അതറിയാൻ ഇനി അധികം കാത്തിരിക്കേണ്ട കേരളേട്ടാ...

      Delete
  14. നിങ്ങളെല്ലാം മുൾ മുനയിലാണ് നിൽക്കുന്നതെങ്കിൽ
    ഞാൻ നിൽക്കുന്നത് കുന്തത്തിന്റ് മുനയിലാണ് ഇപ്പോൾ ...
    ഉന്തുട്ട് കുന്താന്ന് ചോദിക്കരുത് കേട്ടൊ

    ReplyDelete
    Replies
    1. കുന്തത്തില്‍ 'ഇരിക്കുകയായിരുന്നെങ്കില്‍' ലുട്ടാപ്പി എന്നെങ്കിലും വിളിക്കാരുന്നു..
      ഇതിപ്പോ കുന്തത്തിന്റെ മുനയില്‍ 'നില്‍ക്കുന്നവനെ' എന്ത് വിളിക്കും?

      Delete
    2. ഞാനായിട്ട് ചോദിക്കുന്നില്ല... ബിലാത്തിച്ചേട്ടൻ പറഞ്ഞോളൂ..

      Delete
    3. ഹഹ. കുന്താപ്പി! നല്ല പേര് ;)

      Delete
  15. yyo where is my comment gone??!!!!
    Any ways wiaitng for the next..:)

    ReplyDelete
  16. അടുത്ത ലക്കം പോസ്റ്റ്‌ ചെയ്തിട്ട്‌ ദിവസം മൂന്നായി വിൻസന്റ്‌ മാഷേ...

    ReplyDelete
  17. വിഷമം മാറുന്നില്ല.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...