Friday, July 25, 2014

ഈഗിൾ ഹാസ് ലാന്റഡ് – 135



അപകടം നടന്നയിടത്ത് അതിനോടകം അവർ ഒരു സ്പോട്ട് ലൈറ്റ് ഘടിപ്പിച്ചു കഴിഞ്ഞിരുന്നു. റിക്കവറി ട്രക്കിന്റെ വിഞ്ച് കറങ്ങിത്തുടങ്ങിയതോടെ ചതുപ്പിൽ നിന്നും മോറിസ് പതുക്കെ ഉയർന്ന് വന്നു. അത് കരയിലേക്ക് എത്തുന്നതും കാത്ത് ഗാർവി റോഡിൽ അക്ഷമനായി നിന്നു.

ഗാർവിയുടെ കീഴിലുള്ള കോർപ്പറലാണ് കാറിന്റെ ഡോർ തുറന്നത്. ഉള്ളിലേക്ക് സസൂക്ഷ്മം വീക്ഷിച്ചിട്ട് അയാൾ തിരിഞ്ഞു.

“ഇതിനകത്ത് ഒന്നുമില്ല സർ

“വാട്ട് ഇൻ ദി ഹെൽ ആർ യൂ ടോക്കിങ്ങ് എബൌട്ട്?” തിടുക്കത്തിൽ കുറ്റിക്കാടുകൾക്കിടയിലൂടെ ഊർന്നിറങ്ങി ഗാർവി കാറിനരികിലെത്തി.

കാറിനുള്ളിലേക്ക് അയാൾ നോക്കി. കോർപ്പറൽ പറഞ്ഞത് ശരിയായിരുന്നു. ദുർഗന്ധം വമിക്കുന്ന കുറേ ചെളിമണ്ണും വെള്ളവും മാത്രം സ്റ്റെയ്നറുടെ പൊടി പോലുമില്ല.

“ഓ, മൈ ഗോഡ്…!” എന്താണ് നടന്നിരിക്കുക എന്നതിന്റെ ഒരു ഏകദേശ രൂപം അപ്പോഴാണ് അയാൾക്ക് പിടികിട്ടിയത്. തിരിഞ്ഞ് അതിവേഗം അയാൾ റോഡിലേക്ക് ഓടിക്കയറി ജീപ്പിലെ വയർലസ് സെറ്റിന്റെ മൈക്ക് കൈയിലെടുത്തു.


                 * * * * * * * * * * * * * * * * * * * * * * * * * * * * * *

മെൽറ്റ്‌ഹാം ഹൌസിന്റെ അടഞ്ഞ കവാടത്തിന് മുന്നിൽ സ്റ്റെയ്നർ മോട്ടോർ സൈക്കിൾ നിർത്തി. കാവൽ നിന്നിരുന്ന റെയ്ഞ്ചർ തന്റെ ടോർച്ച് എടുത്ത് സ്റ്റെയ്നറുടെ നേർക്ക് പ്രകാശിപ്പിച്ചു. പിന്നെ ഉള്ളിലേക്ക് നോക്കി വിളിച്ച് പറഞ്ഞു.

“റോയൽ ഗാർഡിൽ നിന്നുമുള്ള ഒരു സർജന്റാണ്

അകത്തെ ചെറിയ കെട്ടിടത്തിൽ നിന്നും പുറത്തിറങ്ങിയ സർജന്റ് തോമസ് ഗേറ്റിനരികിലെത്തി. ഹെൽമറ്റും കണ്ണടയും ധരിച്ച് മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന സ്റ്റെയ്നറുടെ മുഖം തിരിച്ചറിയുവാൻ ഒരിക്കലും കഴിയുമായിരുന്നില്ല.

“എന്താണ് ?” സർജന്റ് തോമസ് ചോദിച്ചു.

“നോർവിച്ചിൽ നിന്നും കേണൽ കൊർകൊറാനുള്ള ഒരു അടിയന്തിര സന്ദേശമാണ്...”  മെയിൽ ബാഗ് തുറന്ന് സ്റ്റെയ്നർ ആ കത്ത് പുറത്തെടുത്ത് ഗേറ്റിന്റെ അഴികൾക്കിടയിലൂടെ നീട്ടി.

റെയ്ഞ്ചറുടെ നേർക്ക് തോമസ് തലയാട്ടി. ഗേറ്റിന്റെ കൊളുത്ത് മാറ്റി തുറന്നു കൊടുത്തു കൊണ്ട് അയാൾ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “നേരെ പോയാൽ ബംഗ്‌ളാവിന് മുന്നിൽ എത്തും പാറാവുകാരോട് പറഞ്ഞാൽ മതി അവർ നിങ്ങളെ അദ്ദേഹത്തിനടുത്ത് എത്തിക്കും

സ്റ്റെയ്നർ മോട്ടോർ സൈക്കിൾ മുന്നോട്ടെടുത്തു. അല്പ ദൂരം ചെന്ന് ബംഗ്‌ളാവിന്റെ പ്രധാന കവാടത്തിലേക്കുള്ള പാതയിൽ നിന്നും തിരിഞ്ഞ് അദ്ദേഹം പിന്നിലെ പാർക്കിങ്ങ് ഏരിയയിൽ എത്തി.  അവിടെ കിടന്നിരുന്ന ഒരു ട്രക്കിന് അരികിലായി ബൈക്ക് നിർത്തിയ ശേഷം എൻ‌ജിൻ ഓഫ് ചെയ്ത് വണ്ടി സ്റ്റാന്റിൽ വച്ചു. പിന്നെ ഗാർഡനിലേക്കുള്ള നടപ്പാതയിലൂടെ അല്പം മുന്നോട്ട് നടന്നു. ഗാർഡനിലെ റോഡോഡെൻഡ്രൺ ചെടികളുടെ മറവിലേക്ക് കടന്നതും അദ്ദേഹം നിന്നു.

ഹെൽമറ്റും റെയ്‌ൻ കോട്ടും ലോഹകൈയുറയും ഊരി മാറ്റിയ അദ്ദേഹം പോക്കറ്റിൽ തിരുകിയിരുന്ന തന്റെ ജർമ്മൻ ക്യാപ്പ് എടുത്ത് തലയിൽ വച്ചു. പിന്നെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന Knight’s Cross ബഹുമതി അതിന്റെ യഥാസ്ഥാനത്ത് അഡ്ജ്സ്റ്റ് ചെയ്തിട്ട് വലതുകൈയിൽ മോസറുമായി മുന്നോട്ട് നീങ്ങി.

പൂന്തോട്ടത്തിന്റെ അറ്റത്ത് എത്തിയ അദ്ദേഹം മട്ടുപ്പാവിന് താഴെയുള്ള ഭാഗത്ത് ഒന്ന് നിന്നു. പിന്നെ പരിസരം സൂക്ഷ്മമായി വീക്ഷിച്ചു. ബ്ലാക്കൌട്ട് ചെയ്തിരിക്കുന്നത് കുറ്റമറ്റതാണെന്ന് പറയാൻ കഴിയില്ല. മിക്ക ജാലകങ്ങളിൽ നിന്നും വെളിച്ചത്തിന്റെ ചീളുകൾ പുറത്തേക്ക് പ്രവഹിക്കുന്നുണ്ട്.

മുന്നോട്ട് കാൽ വച്ചതും ആരോ വിളിച്ചു ചോദിച്ചു. “ബ്‌‌ളീക്കർ നീയാണോ അത്?”

സ്റ്റെയ്നർ ഒന്നമർത്തി മൂളി. ഒരു ആൾ‌രൂപം അദ്ദേഹത്തിന്റെ മുന്നിലേക്ക് നീങ്ങിയടുത്തു. സ്റ്റെയ്നറുടെ കൈയിലെ മോസർ പതിഞ്ഞ സ്വരത്തിൽ ഒന്ന് തുപ്പി. ചെറിയൊരു ഞരക്കത്തോടെ ആ രൂപം നിലത്ത് പിടഞ്ഞു വീണു.

ആ നിമിഷം മുകളിലെ ഒരു മുറിയുടെ കർട്ടൻ വകഞ്ഞ് മാറ്റപ്പെട്ടു. ജാലകത്തിലൂടെ ഒഴുകിയെത്തിയ വെളിച്ചം മട്ടുപ്പാവിൽ എമ്പാടും പരന്നു.

സ്റ്റെയ്നർ മുകളിലേക്ക് നോക്കി. അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലസിഗരറ്റ് പുകച്ചു കൊണ്ട് നിൽക്കുന്ന പ്രധാനമന്ത്രിയെയാണ് അദ്ദേഹം അവിടെ കണ്ടത്.


                 * * * * * * * * * * * * * * * * * * * * * * * * * * * * * *

പ്രധാനമന്ത്രിയുടെ റൂമിൽ നിന്നും പുറത്തിറങ്ങിയ കൊർകൊറാൻ കണ്ടത് അവിടെ കാത്തു നിന്നിരുന്ന ഹാരി കെയ്നിനെയാണ്.

“ഹൌ ഈസ് ഹീ?” കെയ്ൻ ചോദിച്ചു.

“ഫൈൻകിടക്കുന്നതിന് മുമ്പ് പതിവ് പോലെ സിഗരറ്റ് പുകയ്ക്കുവാൻ ടെറസ്സിലേക്ക് ഇറങ്ങിയിരിക്കുകയാണദ്ദേഹം...”

അവർ ഹാളിലേക്ക് നടന്നു. “എനിക്കിപ്പോൾ ലഭിച്ച വിവരം അറിഞ്ഞാൽ ഒരു പക്ഷേ, അദ്ദേഹത്തിന് ഇന്ന് രാത്രി ഉറക്കം വന്നെന്ന് വരില്ല അതുകൊണ്ട് അക്കാര്യം നാളെ അറിയിച്ചാൽ മതി അദ്ദേഹത്തെ” കെയ്ൻ പറഞ്ഞു. “ചതുപ്പിൽ നിന്നും അവർ ആ മോറിസ് പുറത്തെടുത്തു പക്ഷേ, സ്റ്റെയ്നർ അതിൽ ഉണ്ടായിരുന്നില്ല

“ചതുപ്പിൽ വീഴുന്നതിന് മുമ്പ് അദ്ദേഹം പുറത്ത് കടന്നുവെന്നാണോ നിങ്ങൾ സംശയിക്കുന്നത്? അദ്ദേഹം ആ ചതുപ്പിനടിയിൽ ഇല്ല എന്ന് എങ്ങനെ ഉറപ്പ് പറയാൻ കഴിയും? കാറിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണതാണെങ്കിലോ?” കൊർകൊറാൻ ചോദിച്ചു.

“അതിനുള്ള സാദ്ധ്യതയും ഇല്ലാതില്ല” എന്തായാലും സുരക്ഷാഭടന്മാരെ വീണ്ടും ജാഗരൂകരാക്കി നിർത്തുവാൻ പോകുകയാണ് ഞാൻ” കെയ്ൻ പറഞ്ഞു.

മുൻ‌വാതിൽ തുറന്ന് സർജന്റ് തോമസ് ഉള്ളിലെത്തി. കോട്ടിന്റെ ബട്ടൺ ഊരി അയാൾ മഴവെള്ളം തട്ടിക്കളഞ്ഞു.

“എന്നെ അന്വേഷിച്ചുവോ, മേജർ?”
      
“യെസ് അവർ പുറത്തെടുത്ത കാറിൽ സ്റ്റെയ്നർ ഉണ്ടായിരുന്നില്ല എന്തായാലും സുരക്ഷയുടെ കാര്യത്തിൽ നമ്മൾ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലഗേറ്റിൽ അസാധാരണ സംഭവങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലല്ലോ?”

“ഇല്ല സർ റിക്കവറി വെഹിക്ക്‌ൾ പുറത്തേക്ക് പോയതിന് ശേഷം യാതൊരു മൂവ്‌മെന്റും ഇല്ല കേണൽ കൊർകൊറാനുള്ള മെയിലുമായി നോർവിച്ചിൽ നിന്നും ആ മിലിട്ടറി പോലീസുകാരൻ ഇങ്ങോ‍ട്ട് കടന്നു വന്നതൊഴിച്ചാൽ

അമ്പരപ്പോടെ കൊർകൊറാൻ അയാളെ തുറിച്ചു നോക്കി. “അങ്ങനെയൊരു മെയിലുമായി എന്റെയടുത്തേക്ക് ആരും വന്നില്ലല്ലോഎപ്പോഴായിരുന്നു അത്?”

“ഏതാണ്ട് പത്ത് മിനിറ്റ് ആയിക്കാണും സർ

“ഓ, മൈ ഗോഡ്…!!!” കെയ്ൻ പറഞ്ഞു. “ഹീ ഈസ് ഹിയർ!  ദി ബാസ്റ്റർഡ് ഈസ് ഹിയർ...!”

അരയിലെ ഉറയിൽ നിന്നും കോൾട്ട് ഓട്ടോമാറ്റിക്ക് ഗൺ വലിച്ചെടുത്ത് ഹാരി കെയ്ൻ ലൈബ്രറിയുടെ കവാടത്തിന് നേർക്ക് കുതിച്ചു.

                                 
                           * * * * * * * * * * * * * * * * * * * * * * * * * * * * * *

സ്റ്റെയ്നർ പതുക്കെ മുകളിലേക്കുള്ള പടവുകൾ ഓരോന്നായി ചവിട്ടി. ഹവാന സിഗാറിന്റെ മനം മയക്കുന്ന സുഗന്ധം  അവിടെങ്ങും പ്രസരിക്കുന്നുണ്ടായിരുന്നു. ഏറ്റവും മുകളിലെ പടിയിൽ നിന്നും ടെറസിലേക്ക് കാൽ വച്ചതും അവിടെ വിരിച്ചിരുന്ന ചരൽക്കൂട്ടം ഒന്ന് ഞരങ്ങി. പൊടുന്നനെ വെട്ടിത്തിരിഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി.

ചുണ്ടിൽ നിന്നും സിഗാർ എടുത്ത് മാറ്റി സ്റ്റെയ്നറെ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യേകിച്ചൊരു അത്ഭുതമോ ആശ്ചര്യമോ ഉണ്ടായിരുന്നില്ല. ആരോടും ഇണക്കം കാട്ടാത്ത പതിവ് നിസ്സംഗ ഭാവത്തോടെ അദ്ദേഹം ചോദിച്ചു.

“ഓബർ‌ ലെഫ്റ്റ്നന്റ് കുർട്ട് സ്റ്റെയ്നർ ഓഫ് ദി ഫാൾഷിംജാഗർ?”

“മിസ്റ്റർ ചർച്ചിൽ” സ്റ്റെയ്നർ ഒന്ന് സംശയിച്ചു. “ഐ റിഗ്രറ്റ് ദിസ് ബട്ട് ഐ മസ്റ്റ് ഡൂ മൈ ഡ്യൂട്ടി, സർ

“ദെൻ വാട്ട് ആർ യൂ വെയ്റ്റിങ്ങ് ഫോർ?” തികച്ചും ലാഘവത്തോടെ പ്രധാനമന്ത്രി ചോദിച്ചു.

സ്റ്റെയ്നർ വലതുകൈയിലെ മോസർ ഉയർത്തി. പെട്ടെന്നായിരുന്നു പിന്നിലെ ഫ്രഞ്ച് ജാലകത്തിന്റെ തിരശീല വകഞ്ഞ് മാറിയത്. തീ തുപ്പുന്ന ഓട്ടോമാറ്റിക്ക് ഗണ്ണുമായി  ചാടി വീണ ഹാരി കെയ്നിന്റെ ആദ്യ ബുള്ളറ്റ് സ്റ്റെയ്നറുടെ വലതുചുമലിൽ ഏറ്റു. വെടിയേറ്റ് ഒന്ന് വട്ടം കറങ്ങിയ സ്റ്റെയ്നറുടെ ഹൃദയത്തിലാണ് രണ്ടാമത്തെ ബുള്ളറ്റ് തുളഞ്ഞു കയറിയത് അനിവാര്യമായത് സംഭവിച്ചു അടി തെറ്റിയ അദ്ദേഹം പിറകോട്ട് മലർന്ന് വീണു.

നീട്ടിപ്പിടിച്ച റിവോൾ‌വറുമായി കൊർകൊറാനും അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ സായുധരായ റെയ്ഞ്ചേഴ്സ് താഴെ ഗാർഡനിൽ അർദ്ധവൃത്താകൃതിയിൽ അണി നിരന്നു. തുറന്ന് കിടക്കുന്ന ജാലകത്തിലൂടെ ഒഴുകിയെത്തിയ പ്രകാശ വലയത്തിൽ സ്റ്റെയ്നർ നിശ്ചലനായി കിടന്നു. കണ്ഠത്തിൽ യഥാസ്ഥാനത്ത് തന്നെ വിശ്രമിക്കുന്ന Knight’s Cross ബാഡ്ജ് വലതുകൈയിലെ മോസറിൽ നിന്നും പിടി വിടാൻ കൂട്ടാക്കാത്ത വിരലുകൾ

“സ്ട്രെയ്ഞ്ച്…!” പ്രധാനമന്ത്രി പറഞ്ഞു. “വിരൽ തോക്കിന്റെ കാഞ്ചിയിൽ സ്പർശിച്ചിരിക്കുമ്പോഴും വെടിയുതിർക്കുവാൻ മടിച്ചു നിന്നു എന്തുകൊണ്ട് എന്ന് എനിക്ക് മനസ്സിലാവുന്നില്ല…!

“ഒരു പക്ഷേ, അദ്ദേഹത്തിലെ അമേരിക്കൻ പാതി അതിൽ നിന്നും പിന്തിരിപ്പിച്ചു കാണും, സർ” ഹാരി കെയ്ൻ പറഞ്ഞു.

“എന്തൊക്കെ പറഞ്ഞാലും, ഹീ വാസ് എ ഫൈൻ സോൾജർ ആന്റ് എ ബ്രേവ് മാൻ സീ റ്റു ഹിം, മേജർ” ആ അദ്ധ്യായത്തിന് വിരാമമിട്ടു കൊണ്ട് പ്രധാനമന്ത്രി തന്റെ റൂമിലേക്ക് നടന്നു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

30 comments:

  1. സ്ടെയിനര്‍!

    സ്ട്രേഞ്ച്! പലപ്പോഴും പല മനുഷ്യപ്രകൃതിയും കാണുമ്പോള്‍ പറയാന്‍ തോന്നുക അത് മാത്രമാണ്. നന്മയായും തിന്മയായും സ്ട്രേഞ്ച്.

    ReplyDelete
  2. "ഹി വാസ്‌ എ ഫൈൻ സോൾജർ.. ആന്റ്‌ എ ബ്രേവ്‌ മാൻ.."

    കുർട്ട്‌ സ്റ്റെയ്നർക്ക്‌ അവസാനമയി ഒരു സല്യൂട്ട്‌..

    ReplyDelete
  3. ഓ... മൈ ഗോഡ്‌!

    സല്യൂട്ട് യൂ, സ്റ്റെയ്‌നർ‌

    ReplyDelete
  4. വിനുവേട്ടാ, ഞാന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം “കോളറക്കാലത്തെ പ്രണയത്തിന്റെ മലയാളവിവര്‍ത്തനം ആണ്. ഇംഗ്ലിഷ് വായിച്ച് തുടങ്ങി 50 പേജ് വരെ എത്തിയപ്പോഴാണ് നമ്മുടെ ബ്ലോഗര്‍ സുഹൃത്ത് അന്‍വര്‍ ഹുസൈന്‍ എന്റെ വീട്ടില്‍ വന്നതും ഈ പുസ്തകം സമ്മാനിച്ചതും. അതുകൊണ്ട് മലയാളം വായിക്കാമെന്ന് വച്ചു. പരേതനോടുള്ള ബഹുമാനത്തോടെ തന്നെ പറയട്ടെ, അതിന്റെ വിവര്‍ത്തനം കണ്ടാല്‍ ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഒരാള്‍ പോലും സഹിക്കില്ല. ഞാന്‍ പല വിഖ്യാതകൃതികളുടെയും വിവര്‍ത്തനം വായിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും നിരുത്തരവാദപരവും ജ്ഞാനമില്ലാത്തതുമായ ഒരു വിവര്‍ത്തനം വായിച്ചിട്ടില്ല. ഇംഗ്ലിഷ് പരിജ്ഞാനമില്ലാത്ത മലയാളികളോടും ആ മാസ്മരികമായ പുസ്തകത്തോടും ചെയ്ത അക്ഷന്തവ്യമായ അപരാധം എന്നേ ഞാന്‍ ഈ വിവര്‍ത്തനത്തെ പറയൂ. പലപ്പോഴും ഞാന്‍ ഓര്‍ത്തിട്ടുണ്ട് വിനുവേട്ടന്‍ ഇത് ട്രാന്‍സലേറ്റ് ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന്. ഡി സി യുടെ വേണ്ടപ്പെട്ടയാള്‍ ആരെങ്കിലും ആയിരുന്നിരിയ്ക്കും ഈ മനുഷ്യന്‍ വി.കെ ഉണ്ണികൃഷ്ണന്‍.

    ReplyDelete
    Replies
    1. ഏത് അവാ‍ര്‍ഡുകളെക്കാളും വിലപ്പെട്ടതാണ് അജിത്‌ഭായിയുടെ ഈ വാക്കുകള്‍... വിനയപൂർവ്വം അത് സ്വീകരിക്കുന്നു...

      Delete
  5. സാമൂതിരിയുടെ നിലപാട് തറയിൽ വാളുമായി
    നിന്ന ഒരു ചാവേറിന്റെ മരണം മനസ്സിൽ
    തങ്ങി നിൽക്കുമ്പോലെ....

    വിനുവേട്ടൻ പറഞ്ഞതാണ് അതിന്റെ ശരി
    മൌനം മാത്രം..
    പ്രൊഫഷണൽ അല്ലെങ്കിലും എന്റെയും
    ഒരു സല്യൂട്ട് സ്റ്റൈനർക്ക് ....

    ReplyDelete
  6. ആദ്യം തന്നെ സ്റ്റൈനർക്ക് ഒരു സല്യൂട്ട്...!!
    ചർച്ചിലിന്റെ മുൻപിൽ വച്ച് മരിക്കാൻ ആഗ്രഹിച്ചിരുന്നുവോ സ്റ്റൈനർ...?

    ReplyDelete
  7. മാമാങ്കത്തില്‍ പങ്കെടുത്ത് സാമൂതിരിയുടെ ഭടന്മാരെ മുഴുവന്‍ കൊന്നൊടുക്കി അദ്ദേഹത്തിനെ വധിക്കാനായി വീശിയ വാള്‍ അബദ്ധത്തില്‍ കൊണ്ടതുകൊണ്ടു മാത്രം ദൌത്യം  പരാജയപ്പെടുകയും കുന്തക്കാരാല്‍ വധിക്കപ്പെടുകയും ചെയ്ത കൌമാരപ്രായക്കാരനായ ചാവേറിനെക്കുറിച്ച് വായിച്ചത് ഓര്‍മ്മ വന്നു. ധീരന്മാര്‍ എന്നും വാഴ്ത്തപ്പെടേണ്ടവരാണ്. മറക്കാനാവാത്ത കഥാപാത്രമാണ് സ്റ്റൈനര്‍ 

    ReplyDelete
    Replies
    1. ധീരയോദ്ധാക്കളുടെ ഓർമ്മകൾക്ക് മരണമില്ല കേരളേട്ടാ...

      Delete
  8. ബ്ലോഗിന്റെ ഹെഡര്‍ കറുപ്പിക്കണമെന്ന് അപേക്ഷിക്കുന്നു..
    ഇന്നു ദു:ഖാചരണം മാത്രം.

    ReplyDelete
    Replies
    1. ഉണ്ടാപ്രിച്ചായനെ അനുകൂലിയ്ക്കുന്നു.
      :(

      Delete
    2. എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് ഹെഡർ കറുപ്പിച്ചിരിക്കുന്നു...

      Delete
  9. "ഹി വാസ്‌ എ ഫൈൻ സോൾജർ.. ആന്റ്‌ എ ബ്രേവ്‌ മാൻ.."

    കുർട്ട്‌ സ്റ്റെയ്നർക്ക്‌ അവസാനമയി ഒരു സല്യൂട്ട്‌. എല്ലാവരുടെ ഒപ്പം എന്റെയും ഒരു സലൂട്ട്.

    ReplyDelete
  10. സ്റ്റെയ്നർക്ക്‌ മുന്നിൽ എന്റെയും പ്രണാമം.

    ReplyDelete
  11. ഹീ വാസ് എ ഫൈൻ സോൾജർ… ആന്റ് എ ബ്രേവ് മാൻ…

    ReplyDelete
    Replies
    1. സ്റ്റെയ്നറിന് അശ്രുപുഷ്പങ്ങൾ...

      Delete
  12. സല്യൂട്ട് ..

    വിനുവേട്ടൻ ഒരു കഴിവുറ്റ വിവർത്തകനാണ്. അജിത്തേട്ടന്റെ അഭിപ്രായം ആ കഴിവിനുള്ള അംഗീകാരം തന്നെ.
    കോളറക്കാലത്തെ പ്രണയം അജിത്തേട്ടൻ മലയാളത്തിൽ വായിക്കരുതെന്ന് പശുക്കുട്ടി താഴ്മയായി അപേക്ഷിക്കുന്നു. ഡി സി ഇങ്ങനെ ഒരുപാട് തെറ്റുകൾ ചെയ്യുന്നുണ്ട്. വിവർത്തനങ്ങൾ വാങ്ങുക വഴി എനിക്ക് പറ്റിയ അബദ്ധങ്ങളും ചെലവായ പണവും തന്നിമിത്തം സംഭവിച്ച കുടുംബകലഹങ്ങളും ഒരു സീരിയൽ ആവാൻ മാത്രമുണ്ട്.. പുസ്തകങ്ങൾ കാണുമ്പോൾ സ്വയം മറക്കാൻ പാടില്ല എന്ന് വലിയ അക്ഷരത്തിൽ ഇമ്പോസിഷൻ എഴുതിയാണ് ആ ദൌർബല്യത്തെ ഞാൻ മറികടക്കുന്നത്..

    ReplyDelete
    Replies
    1. വളരെ സന്തോഷം എച്ച്മു...

      എന്നാൽ പിന്നെ ആ കഥകൾ പോന്നോട്ടെ അടുത്ത പോസ്റ്റുകളിൽ... :)

      Delete
  13. സ്റ്റെയ്നറിന് അശ്രുപുഷ്പങ്ങൾ....
    “ഹീ വാസ് എ ഫൈൻ സോൾജർ… ആന്റ് എ ബ്രേവ് മാൻ‘

    പിന്നെ
    ഒരു അസ്സൽ വിവർത്തകനായ വിനുവേട്ടന് ഒരു ബിഗ് സല്യൂട്ട് ...!

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...