Sunday, July 13, 2014

ഈഗിൾ ഹാസ് ലാന്റഡ് – 133



റിട്ടർ ന്യുമാനെയും താങ്ങിപ്പിടിച്ച് ഡെവ്‌ലിനും മോളിയും ഹോബ്സ് എന്റിലെ കോട്ടേജിന് സമീപം എത്തുമ്പോൾ കനത്ത അന്ധകാരമായിരുന്നു. മതിലിനരികിൽ നടത്തം നിർത്തി ഡെവ്‌ലിൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.

“ഒന്ന് പോയി നോക്കുന്നതിൽ കുഴപ്പമില്ല എന്ന് തോന്നുന്നു” ഡെവ്‌ലിൻ മന്ത്രിച്ചു.

“റിസ്ക് എടുക്കുന്നതിൽ അർത്ഥമില്ലെന്നാണ് എന്റെ അഭിപ്രായം” റിട്ടർ പ്രതിവചിച്ചു.

കോട്ടേജിൽ മറന്നുവച്ച S-ഫോണിനെക്കുറിച്ച് മാത്രമായിരുന്നു ഡെവ്‌ലിന് അപ്പോൾ ചിന്ത. “ആ സാധനം ഇല്ലാതെ ഒന്നും നടക്കുകയില്ല രക്ഷപെടാൻ വേറൊരു മാർഗ്ഗവുമില്ല എന്ന കാര്യം ഓർമ്മ വേണം നിങ്ങളിരുവരും ചിറയിലൂടെ മുന്നോട്ട് തന്നെ നീങ്ങുക ഞാൻ പെട്ടെന്ന് തന്നെ ഒപ്പമെത്താം” മുഖത്തടിച്ചത് പോലെ ഡെവ്‌ലിൻ പറഞ്ഞു.

എന്തെങ്കിലും എതിർത്ത് പറയുവാൻ സാധിക്കുന്നതിന് മുമ്പേ ഡെവ്‌ലിൻ അവരെ വിട്ട് കോട്ടേജിന്റെ മുറ്റത്തേക്ക് നടന്ന് കഴിഞ്ഞിരുന്നു. ജാലകത്തിനരികിൽ ചെന്ന് അത്യന്തം ശ്രദ്ധയോടെ അദ്ദേഹം ചെവിയോർത്തു. ഇടമുറിയാതെ പെയ്യുന്ന മഴയുടെ താളമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. വെളിച്ചത്തിന്റെ ലാഞ്ഛന ഒട്ടുമില്ല എവിടെയും. പതുക്കെ അദ്ദേഹം മുൻ‌വാതിലിനടുത്തേക്ക് നീങ്ങി. ഹാന്റിലിൽ കൈ വച്ചതും ചെറിയൊരു ഞരക്കത്തോടെ കതക് തുറന്നു. നീട്ടിയ സ്റ്റെൻ ഗണ്ണുമായി അദ്ദേഹം ഹാളിലേക്ക് കടന്നു.

ലിവിങ്ങ് റൂമിന്റെ വാതിൽ പാതി തുറന്ന നിലയിലായിരുന്നു. എരിഞ്ഞ് തീരാറായ കനലുകളുടെ ശോഭ  നെരിപ്പോടിന് ചുറ്റും ചുവന്ന വലയം തീർത്തിരിക്കുന്നു. റൂമിനുള്ളിലേക്ക് കാലെടുത്ത് വച്ചതും താൻ ചെയ്ത മഹാമണ്ടത്തരത്തെക്കുറിച്ച് അദ്ദേഹം ബോധവാനായി. അദ്ദേഹത്തിന്റെ പിന്നിൽ വാതിൽ വലിച്ചടക്കപ്പെട്ടു. ഒരു ബ്രൌണിങ്ങ് തോക്കിന്റെ കുഴൽ ഡെവ്‌ലിന്റെ കഴുത്തിൽ സ്പർശിച്ചു. അതേ മാത്രയിൽ തന്നെ അദ്ദേഹത്തിന്റെ കൈയിലെ സ്റ്റെൻ ഗണ്ണും ആരോ പിടിച്ചു വാങ്ങി.

“അനങ്ങിപ്പോകരുത്” ജാക്ക് റോഗൻ പറഞ്ഞു.  “ഓൾ റൈറ്റ്, ഫെർഗസ് ഇനി കുറച്ച് വെളിച്ചമാകാം ഇവിടെ

അടുത്ത നിമിഷം ഒരു തീപ്പെട്ടിക്കൊള്ളി ഉരയ്ക്കപ്പെട്ടു. ആ തീനാളം ചിമ്മിനിവിളക്കിന്റെ തിരിയിലേക്ക് കൊളുത്തിയിട്ട് ഫെർഗസ് ചില്ല് തിരികെ വച്ചു. റോഗൻ തന്റെ കാൽ‌മുട്ട് കൊണ്ട് ആഞ്ഞൊരു ഇടി കൊടുത്തതും ഡെവ്‌ലിൻ വേച്ച് വേച്ച് റൂമിന്റെ മറുവശത്തേക്ക് നീങ്ങി വീഴുവാൻ പോയി.

“നിന്നെയൊന്ന് കാണട്ടെ ഞങ്ങൾ” റോഗൻ പറഞ്ഞു.

നെരിപ്പോടിന്റെ തറയിൽ ഒരു കാൽ ചവിട്ടി ഡെവ്‌ലിൻ പാതി തിരിഞ്ഞു.

“ആരൊക്കെയാണെന്ന് നിങ്ങൾ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

“ചീഫ് ഇൻസ്പെക്ടർ റോഗൻ, ഇൻസ്പെക്ടർ ഗ്രാന്റ്, സ്പെഷൽ ബ്രാഞ്ച്

 “ഐറിഷ് സെക്ഷനിൽ നിന്ന്, അല്ലേ?”

“അതെയെടാ മോനേ   പിന്നെ ഒരു കാര്യം അറസ്റ്റ് വാറന്റ് ഒന്നും ചോദിച്ചേക്കരുത് തട്ടിക്കളയും ഞങ്ങൾ  ബ്രൌണിങ്ങ് നീട്ടിപ്പിടിച്ചുകൊണ്ട് റോഗൻ മേശയുടെ അറ്റത്ത് ഇരുന്നു. “ വല്ലാത്ത വികൃതിച്ചെക്കനാണ് നീയെന്നാണല്ലോ ഞങ്ങൾ കേട്ടിട്ടുള്ളത്

“എന്നോടാണോ നിങ്ങൾ പറയുന്നത്?” നെരിപ്പോടിനുള്ളിലേക്ക് അല്പം കൂടി നീങ്ങിയിട്ട് ഡെവ്‌ലിൻ ചോദിച്ചു. അവിടെ ഒളിപ്പിച്ച് വച്ചിരിക്കുന്ന വാൾട്ടർ തോക്ക് കൈക്കലാക്കുകയായിരുന്നു ഡെവ്‌ലിന്റെ ലക്ഷ്യം. ആ തോക്ക് കൈക്കലാക്കിയാൽ തന്നെയും രക്ഷപെടുവനുള്ള സാദ്ധ്യത വിരളമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. റോഗന്റെ ശ്രദ്ധയെ എങ്ങനെയെങ്കിലും വഴി മാറ്റിയാൽ തന്നെയും  അയാളുടെ പിന്നിൽ നിൽക്കുന്ന ഗ്രാന്റിനെ കബളിപ്പിക്കുവാൻ എളുപ്പമായിരുന്നില്ല.

“അതെ നിന്നോട് തന്നെ നിങ്ങൾ ഐറിഷ് വിപ്ലവകാരികൾ കുറച്ചൊന്നുമല്ല ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നിനക്കൊക്കെ നിങ്ങളുടെ ആ ചെളിക്കുണ്ടിൽ തന്നെ കിടന്നാൽ പോരേ?” റോഗൻ പുച്ഛത്തോടെ ചോദിച്ചു.

“അത് അല്പം അതിമോഹമല്ലേ…?” ഡെവ്‌ലിൻ വിട്ടുകൊടുത്തില്ല.

റോഗൻ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ജോടി കൈവിലങ്ങുകൾ പുറത്തെടുത്തു.

“ഇങ്ങോട്ട് നീങ്ങി നിൽക്കൂ

പെട്ടെന്നാണത് സംഭവിച്ചത്. റൂമിന്റെ മറുവശത്തെ ജാലകത്തിന്റെ ചില്ല് തകർത്തുകൊണ്ട് ഒരു കല്ല് ഉള്ളിൽ വന്നു വീണു. പകച്ചുപോയ പോലീസുകാർ ഇരുവരും ഞെട്ടിത്തിരിഞ്ഞ് ആ ഭാഗത്തേക്ക് നോക്കി. ഡെവ്‌ലിന് ആ ഒരു നിമിഷം തന്നെ ധാരാളമായിരുന്നു. നെരിപ്പോടിന് മുകളിലായി ആണിയിൽ കൊളുത്തിയിട്ടിരുന്ന വാൾട്ടർ തോക്ക് ഞൊടിയിടയിൽ കൈക്കലാക്കി. ആദ്യത്തെ വെടിയുണ്ട റോഗന്റെ തലയിൽ തന്നെയാണ് തറച്ചത്. അയാൾ ഇരുന്നിരുന്ന മേശയിൽ തന്നെ പിറകോട്ട് മലർന്ന് വീണു. പക്ഷേ, അപ്പോഴേക്കും ഗ്രാന്റ് തിരിഞ്ഞു കഴിഞ്ഞിരുന്നു. അയാളുടെ തോക്കിൽ നിന്നും ഉതിർന്ന വെടിയുണ്ട ഡെവ്‌ലിന്റെ വലത് ചുമലിൽ പതിച്ചു. അതിന്റെ ആഘാതത്തിൽ ചാരുകസേരയിലേക്ക് വീണ ഡെവ്‌ലിന്റെ തോക്ക് അപ്പോഴും തീ തുപ്പിക്കൊണ്ടിരുന്നു. ചെറുപ്പക്കാരനായ ഫെർഗസ് ഗ്രാന്റിന്റെ ഇടത് കൈ വെടിയേറ്റ് ചിതറി. മറ്റൊന്ന് അയാളുടെ ഇടത് ചുമലിലും കയറി.

വെടിയേറ്റ ഗ്രാന്റ് പിന്നിലേക്ക് മറിഞ്ഞ് ചുവരിൽ ഉരഞ്ഞ് തറയിലേക്ക് വീണു. കനത്ത ആഘാതത്തിൽ വിറങ്ങലിച്ചു പോയ അയാൾ അവിടെ കിടന്നുകൊണ്ട് ചുറ്റും നോക്കി. മേശമേൽ ചേതനയറ്റ് കിടക്കുന്ന റോഗന്റെ ദൃശ്യം അയാൾക്ക് ഉൾക്കൊള്ളാനാകുമായിരുന്നില്ല. താഴെക്കിടക്കുന്ന ബ്രൌണിങ്ങ് തോക്ക് എടുത്ത് അരയിലെ ബെൽറ്റിൽ കൊളുത്തിയിട്ട് ഡെവ്‌ലിൻ അടുക്കള വാതിലിന് നേർക്ക് നടന്നു.  ഉരുളക്കിഴങ്ങ് നിറച്ചിരുന്ന സഞ്ചി എടുത്ത് തറയിൽ കമഴ്ത്തി. ശേഷം S-ഫോണും മറ്റു ചില സാധനങ്ങളും മാത്രം എടുത്ത് ബാഗ് തോളിൽ ഇട്ടു.

“എന്നെക്കൂടി കൊന്നു കൂടേ നിങ്ങൾക്ക്?” ഫെർഗസ് ഗ്രാന്റ് ദയനീയ സ്വരത്തിൽ ചോദിച്ചു.

“ഇല്ല അയാളെക്കാളും മാന്യനാണ് നിങ്ങൾ നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ വേറെ വല്ല തൊഴിലും തെരഞ്ഞെടുക്കുമായിരുന്നു

ഡെവ്‌ലിൻ അതിവേഗം പുറത്തേക്ക് നടന്നു. മുൻ‌ഭാഗത്തെ കതക് തുറന്ന് പുറത്തിറങ്ങിയ അദ്ദേഹം കണ്ടത് ചുമർ ചാരി നിൽക്കുന്ന മോളിയെയാണ്.

“താങ്ക് ഗോഡ്…!” അവൾ ഉച്ചരിച്ചു.

എന്നാൽ മറ്റൊന്നും പറയാൻ അനുവദിക്കാതെ അവളുടെ വായ് പൊത്തിപ്പിടിച്ച് ഡെവ്‌ലിൻ അവളെ റോഡിലേക്ക് നയിച്ചു. അവിടെ മതിലിനരികിൽ റിട്ടർ ന്യുമാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

“എന്താണ് സംഭവിച്ചത്?” അവൾ ചോദിച്ചു.

“ഞാനൊരാളെ കൊന്നു മറ്റൊരാൾക്ക് പരിക്കുമേൽപ്പിച്ചു രണ്ട് സ്പെഷൽ ബ്രാഞ്ച് ഡിറ്റക്ടീവുകൾ” ഡെവ്‌ലിൻ പറഞ്ഞു.

“എന്റെ പ്രവൃത്തി അതിൽ നിങ്ങളെ സഹായിച്ചുവല്ലേ?”

“തീർച്ചയായും…” അദ്ദേഹം പറഞ്ഞു. “മോളീ, ഇനിയെങ്കിലും നീ ഒന്ന് പോകുമോ…?  ഇപ്പോൾ അതിനുള്ള അവസരമെങ്കിലും ബാക്കിയുള്ളപ്പോൾ…?

ഡെവ്‌ലിനെ ഒന്ന് നോക്കിയിട്ട് പെട്ടെന്നവൾ വന്ന വഴിയിലൂടെ തിരിഞ്ഞോടി. ഒന്ന് സംശയിച്ച് നിന്നിട്ട് സ്വയം നിയന്ത്രിക്കാനാവാതെ അദ്ദേഹവും അവൾക്ക് പിന്നാലെ ഓടി. അധികം ദൂരെയെത്തുന്നതിന് മുമ്പ് തന്നെ ഒപ്പമെത്തിയ ഡെവ്‌ലിൻ അവളെ കടന്ന് പിടിച്ച് തന്റെ മാറോട് ചേർത്തു. അവളുടെ കരങ്ങൾ അദ്ദേഹത്തിന്റെ കഴുത്തിനെ വലയം ചെയ്തു. പിന്നെ തന്റെ സകല വികാരങ്ങളും ആവാഹിച്ച് അവൾ അദ്ദേഹത്തെ ആഞ്ഞ് ചുംബിച്ചു. വാക്കുകൾ അപ്രസക്തമായി മരവിച്ചു നിന്ന നിമിഷങ്ങൾ അദ്ദേഹം പതുക്കെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.

“പോകൂ കുട്ടീ ഇനി ദൈവം നിന്നോടൊപ്പമുണ്ടായിരിക്കട്ടെ

ഒന്നും ഉരിയാടാതെ അവൾ ഇരുട്ടിലേക്ക് ഓടിയകന്നു. അത് നോക്കി വേദനയോടെ ഒരു നിമിഷം അവിടെ നിന്നിട്ട് ഡെവ്‌ലിൻ തിരിഞ്ഞ് റിട്ടർ ന്യുമാന്റെ അരികിലേക്ക് നടന്നു.  

“എ വെരി റിമാർക്കബിൾ യംഗ് വുമൺ” റിട്ടർ പറഞ്ഞു.

“തീർച്ചയായും അവളുടെ പ്രായം വച്ച് നോക്കിയാൽ നിങ്ങൾ പറഞ്ഞത് തികച്ചും ന്യുനോക്തിയായിരിക്കും” ഡെവ്‌ലിൻ പ്രതിവചിച്ചു.

ബാഗിൽ നിന്നും S-ഫോൺ പുറത്തെടുത്ത് ഡെവ്‌ലിൻ ട്യൂൺ ചെയ്തു.  “ഈഗ്‌ൾ റ്റു വാൻഡറർ ഈഗ്‌ൾ റ്റു വാൻഡറർ കം ഇൻ പ്ലീസ്

E-ബോട്ടിന്റെ ബ്രിഡ്ജിൽ S-ഫോൺ റിസീവർ ഘടിപ്പിച്ചിരുന്നയിടത്ത് ഡെവ്‌ലിന്റെ സ്വരം വാതിലിന് അപ്പുറത്ത് നിന്ന് എന്ന പോലെ വളരെ വ്യക്തമായി മുഴങ്ങി. പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി കീനിഗ്ഗ് പൊടുന്നനെ മൈക്ക് എടുത്തു.

“ഈഗ്‌ൾ ദിസ് ഈസ് വാൻഡറർ വാട്ട് ഈസ് യുവർ സിറ്റുവേഷൻ?”

 “റ്റൂ ഫ്ലഡ്ജ്‌ലിംഗ്സ് സ്റ്റിൽ ഇൻ ദി നെസ്റ്റ്ക്യാൻ യൂ കം ഇമ്മീഡിയറ്റ്ലി?” ഡെവ്‌ലിൻ ചോദിച്ചു.

“ഞങ്ങൾ അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ് ഓവർ ആന്റ് ഔട്ട്” കീനിഗ്ഗ് പറഞ്ഞു.

മൈക്ക് യഥാസ്ഥാനത്ത് വച്ചിട്ട് അദ്ദേഹം മുള്ളറുടെ നേർക്ക് തിരിഞ്ഞു. “വീ ആർ ഗോയിങ്ങ് ഇൻ വെള്ള പതാക ഉയർത്തിക്കോളൂ കഴിയുന്നതും നിശ്ശബ്ദത പാലിക്കുവാൻ ശ്രദ്ധിക്കുക

റിട്ടറിനെയും കൂട്ടി മരങ്ങൾക്കിടയിലേക്ക് നീങ്ങിയ ഡെവ്‌ലിൻ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് മെയിൻ റോഡിൽ നിന്നും ചിറയിലേക്കുള്ള പാതയിലേക്ക് കടന്ന് വരുന്ന ഏതോ വാഹനത്തിന്റെ ഹെഡ്‌ലൈറ്റാണ്.

“അതാരായിരിക്കാനാണ് സാദ്ധ്യത?” റിട്ടർ സംശയം പ്രകടിപ്പിച്ചു.

“ഒരു പിടിയുമില്ല” ഡെവ്‌ലിൻ പറഞ്ഞു.

റിക്കവറി വെഹിക്കിളിന് വേണ്ടിയുള്ള കാത്തുനിൽപ്പിനിടയിൽ ഡെവ്‌ലിന്റെ കോട്ടേജിലുള്ള സ്പെഷൽ ബ്രാഞ്ച് പോലീസുകാരുടെ വിവരം അറിയാൻ ഗാർവി അയച്ച ജീപ്പായിരുന്നു അത്.

“വരൂ നമുക്കിവിടെ നിന്നും സ്ഥലം കാലിയാക്കാം  റിട്ടറുടെ കൈകൾ തന്റെ ചുമലിലൂടെ എടുത്തിട്ട് അയാളെ താങ്ങിപ്പിടിച്ച് ഡെവ്‌ലിൻ മുന്നോട്ട് നീങ്ങുവാൻ തുനിഞ്ഞു. പക്ഷേ, ചുമലിൽ അനുഭവപ്പെട്ട അസഹ്യമായ വേദനയാൽ അദ്ദേഹം ഒന്ന് ഞരങ്ങി.

“ആർ യൂ ഓൾ റൈറ്റ്?”  റിട്ടർ ചോദിച്ചു.

“ഒന്നും പറയണ്ട നല്ല ബ്ലീഡിങ്ങ് ഉണ്ട് അവിടെ വച്ച് ചുമലിൽ ഒരു വെടിയേറ്റു പക്ഷേ, സാരമില്ല കടൽ യാത്രയിൽ സുഖപ്പെടാത്തതായി ഒന്നുമില്ലല്ലോ

മൈൻ വിന്യസിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പ് നൽകുന്ന ബോർഡ് താണ്ടി കമ്പി വേലിക്കിടയിലൂടെ അവർ ബീച്ചിലേക്ക് കടന്നു. ഓരോ കാലടി വയ്ക്കുമ്പോഴും റിട്ടർ വേദനയാൽ പുളയുകയായിരുന്നു. സ്റ്റെയ്നർ നൽകിയ പട്ടികക്കഷണത്തിൽ ഊന്നിക്കൊണ്ട് വേദന തിന്ന് നീങ്ങുമ്പോഴും അയാൾ പതറിയില്ല. അവർക്ക് പിന്നിൽ അവർ താണ്ടിയ മണൽപ്പരപ്പിന്റെ വിസ്തൃതി ഏറിക്കൊണ്ടിരുന്നു. കടൽക്കാറ്റിനോടൊപ്പം മൂടൽ മഞ്ഞിന്റെ ആവരണം കരയിലേക്ക് പതുക്കെ അടുത്തുകൊണ്ടിരുന്നു. അടുത്ത നിമിഷം അവരുടെ പാദങ്ങൾ വെള്ളത്തിൽ സ്പർശിച്ചു. ആദ്യം ഒന്നോ രണ്ടോ ഇഞ്ച് ആഴം പിന്നെ അത് കൂടിക്കൂടി വന്നു.

ഒരു നിമിഷം നിന്നിട്ട് ഡെവ്‌ലിൻ തിരിഞ്ഞ് നോക്കി. ദൂരെ മരക്കൂട്ടങ്ങൾക്കിടയിൽ ചലിക്കുന്ന പ്രകാശം “ദൈവമേ! ഇവർക്ക് ഇനിയും നിർത്താറായില്ലേ?” അദ്ദേഹം മന്ത്രിച്ചു.

അവർ അഴിമുഖത്തേക്കിറങ്ങി പതുക്കെ മുന്നോട്ട് നീങ്ങി. കൂടുതൽ ആഴത്തിലേക്ക് നടക്കവേ ചെറു തിരമാലകൾ അവരെ എതിരേറ്റു കൊണ്ടിരുന്നു. മുട്ടറ്റം വെള്ളത്തിൽ നിന്നും ഇപ്പോൾ അരയ്ക്കൊപ്പം വെള്ളം ആയിരിക്കുന്നു. വീണ്ടും മുന്നോട്ട് പെട്ടെന്നാണ് ഒന്ന് ഞരങ്ങി റിട്ടർ മുന്നോട്ട് വീണത്. കൈയിലുണ്ടായിരുന്ന പട്ടികക്കഷണം പിടി വിട്ട് തിരമാലയോടൊപ്പം ദൂരേയ്ക്ക് മറഞ്ഞു.

“തീരെ പറ്റുന്നില്ല ഡെവ്‌ലിൻ ഇതിന് മുമ്പും കാലിൽ വെടിയേറ്റിട്ടുണ്ട് പക്ഷേ, ഇത്രയും വേദന ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല” തന്നെ പിടിച്ചുയർത്തിയ ഡെവ്‌ലിനോട് റിട്ടർ പറഞ്ഞു.

ഡെവ്‌ലിൻ S-ഫോൺ തന്റെ ചുണ്ടോട് ചേർത്തു. “വാൻഡറർ, ദിസ് ഈസ് ഈഗ്‌ൾ എഗെയ്ൻ കരയിൽ നിന്നും കാൽ മൈൽ ദൂരെ കടലിൽ അഴിമുഖത്തിനടുത്ത് നിങ്ങളെ കാത്ത് നിൽക്കുകയാണ് സിഗ്നൽ തരുവാൻ പോകുകയാണ്

ക്യാൻ‌വാസ് ബാഗ് തുറന്ന് അദ്ദേഹം സിഗ്നൽ ബോൾ എടുത്തു. ഇരുട്ടിൽ പ്രകാശിക്കുന്ന ആ ബോൾ അബ്ഫെറിന്റെ സംഭാവനയായിരുന്നു. വലത് കൈയിൽ ഉയർത്തിപ്പിടിച്ച് വീശവേ അദ്ദേഹം കരയിലേക്ക് തിരിഞ്ഞ് നോക്കി. സകലതിനെയും തന്റെ പുതപ്പിനുള്ളിൽ അദൃശ്യമാക്കിക്കൊണ്ട് മൂടൽ മഞ്ഞ് പൂർണ്ണമായും കരയിലേക്ക് കയറിക്കഴിഞ്ഞിരിക്കുന്നു..

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

54 comments:

  1. അനിവാര്യമായ വിടവാങ്ങൽ... ഒരു പ്രണയത്തിന്റെ അന്ത്യം...

    ReplyDelete
    Replies
    1. "എ വെരി റിമാർക്കബിൾ യംഗ് വുമൺ..."

      എന്റ്റെ ... അല്ലല്ല ഡെവിലിന്റെ (ജിമ്മിച്ചന്റേം..) പെണ്ണേ...

      Delete
    2. അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..
      നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്..

      Delete
    3. തോൽ‌വികൾ ഏറ്റുവാങ്ങാൻ ഇനിയും ജീവിതം ബാക്കി...

      Delete
  2. ഹോ... തേങ്ങ ഞാനാണോ?

    ശ്വാസമടക്കിപ്പിടിച്ച്‌ ആണു ഒരുവിധം വായിച്ചു തീർത്തത്‌.

    ReplyDelete
    Replies
    1. അതെ അതെ... ഇത്തവണ തേങ്ങ ശ്രീ തന്നെ... :)

      ഇനി ശ്വാസം എടുത്ത് നന്നായിട്ടൊന്ന് വായിക്ക്...

      Delete
    2. അര്‍ജന്റീന തോറ്റതോടെ ശ്രീ ശ്വാസം വിടല്‍ നിറുത്തി.

      Delete
  3. എ വെരി റിമാർക്കബിൾ യംഗ് വുമൺ…>.>>>>

    ഏത് പുരുഷനും ഒന്ന് പ്രണയിക്കപ്പെടാന്‍ കൊതിച്ചുപോകുന്നതരത്തിലുള്ള ഒരു യംഗ് വുമണ്‍.

    ReplyDelete
    Replies
    1. മുരളിഭായ് കേൾക്കണ്ട... :)

      Delete
    2. അതെ. ഒരു റിമാര്‍ക്കബിള്‍ യംങ് മാന്‍ ആണ"ത്രേ"...Mr.ബിലാത്തി..

      Delete
    3. ഇനി ഇപ്പോൾ കേട്ടാലും കാര്യ്ല്ലില്ലോ ..അല്ലേ

      Delete
  4. (ഒരു കൊട്ടത്തേങ്ങ എന്റെ വകയും..)

    സത്യം പറഞ്ഞാൽ, അവസാനം വരെ അക്ഷരാർത്ഥത്തിൽ ശ്വാസമടക്കിപ്പിടിച്ചാണ്‌ വായിച്ചത്‌..

    അനിവാര്യമായ വേർപ്പിരിയൽ.. എന്നിട്ടും അവരുടെ പ്രണയതീവ്രതയ്ക്ക്‌ യാതൊരു കോട്ടവുമില്ല.. (നെടുവീർപ്പുകൾ)

    ReplyDelete
    Replies
    1. ജിമ്മിയിൽ നിന്നും ഇത്രയും നെടുവീർപ്പുകൾ ഉയരുമ്പോൾ പാ‍വം ഡെവ്‌ലിന്റെ കാര്യം ഒന്നോർത്ത് നോക്കൂ...

      Delete
    2. നെടുവീര്‍പ്പുകള്‍....!!
      വിട്ടുകൊടുക്കലിന്റെയും ( ഡെവിലിന്‍ ) , കൈവന്ന സൗഭാഗ്യത്തിന്റെയും. ( ജിമ്മിച്ചന്‍)

      Delete
    3. ഞാൻ.. വെറുതെ.. ഓരോന്നോർത്തുപോയി..

      Delete
    4. വെറുതേ ഈ മോഹങ്ങൾ എന്നറിയുമ്പോഴും...
      വെറുതേ മോഹിക്കുവാൻ മോഹം...
      വെറുതേ മോഹിക്കുവാൻ മോഹം...

      Delete
    5. ഹഹ. വിനുവേട്ടന്‍ സ്കോര്‍ ചെയ്തല്ലോ ജിമ്മിച്ചാ :)

      Delete
    6. ഈ പ്രണയ തീവ്രത എന്ന
      കുന്ത്രാണ്ടം ഒരു ജ്യാതി സാധനാട്ടാ‍ാ‍ാ...!
      ഇതില്ലെങ്കിൽ വേദനയും സഹനവും മാത്രം കൂലി
      വാങ്ങി എന്റെ കെട്ട്യോളൊന്നും കഴിഞ്ഞ 25 കൊല്ലമായി
      എന്റെ ‘കീഴിൽക്കിടന്ന്’ പണിയെടുക്കില്ലല്ലോ ..അല്ലേ ( ഡീറ്റെയ്ല്സിന് എന്റെ പുതിയ പോസ്റ്റ് വായിക്കുക..!)

      Delete
    7. ജെർമനിയുടെ കൂടെ കൂടിയതിനുശേഷം വിനുവേട്ടൻ ഭയങ്കര സ്കോറിംഗാണ് ശ്രീ.. ;)

      ബിലാത്തിയേട്ടാ... ആ പോസ്റ്റ് വീണ്ടും നാട്ടിയതിന് താങ്ക്സ് ണ്ട് ട്ടാ.. പണിക്കാരനും പണിക്കാരത്തിയ്ക്കും ഒരിക്കൽ കൂടെ ആശംസകൾ.. :)

      Delete
  5. എന്നാലും അവരു തമ്മിൽ പിരിയുമോ....ശ്ശോ...! മോളിയെ ഒറ്റക്ക് വിടണ്ടായിരുന്നു. മരിക്കാണെങ്കിലും ജീവിക്കാണെങ്കിലും ഒരുമിച്ച് തന്നെ ആവാമായിരുന്നു...!!

    വിനുവേട്ടാ... ഇന്നല്ലെ മ്മ്ടെ മന്തി... സമൂഹമന്തി...!? കഴിഞ്ഞുവോ... പങ്കെടുത്തുവോ...?

    ReplyDelete
    Replies
    1. ലോട്ടെയെയും റിക്ടറെയും പോലെ അല്ലേ? എന്ത് ചെയ്യാം, കഥാകൃത്ത് ഇവരെ ഒരുമിക്കുവാൻ അനുവദിച്ചില്ല...

      സമൂഹമന്തി കഴിഞ്ഞ് ഇപ്പോൾ തിരിച്ചെത്തിയതേയുള്ളൂ അശോകൻ മാഷേ... ഇത്രയും കാലമായിട്ടും അതിനോട് ഒത്ത് പോകുവാൻ കഴിയുന്നില്ല...

      Delete
    2. ഒത്തുപോകുവാൻ കഴിയുന്നില്ലെങ്കിലും കൃത്യമായി പോയി കഴിക്കുന്നുണ്ടല്ലോ.. അതുമതി.. ;)

      Delete
    3. സമൂഹമന്തി ആകുമ്പോൾ ചെന്നല്ലേ പറ്റൂ... കഴിച്ചല്ലെ പറ്റൂ... ഒത്തു പോയില്ലെങ്കിലും...

      Delete
  6. വീണ്ടും മനസ്സ് ചോദിക്കുന്നു, ഇനിയെന്ത്?

    ReplyDelete
    Replies
    1. ഇനിയിപ്പോൾ കപ്പൽ വരുന്നതും കാത്ത്‌ അഴിമുഖത്ത്‌ നിൽക്കുക... അടുത്ത വാരം വരെ... :)

      Delete
  7. വേർപിരിയലിന്റെ കനത്ത വിങ്ങലുകൾ
    കഥാപാത്രങ്ങൾക്ക് മാത്രമല്ല ,വായനക്കരിലേക്കും പങ്കിട്ടിരിക്കുന്നു

    ReplyDelete
    Replies
    1. മുരളിഭായിയുടെ മനസ്സും ഇടറി അല്ലേ?

      Delete
  8. അല്ല, ഇതെന്താ ഇങ്ങനെ...! വേൾഡ് കപ്പൊക്കെ കഴിഞ്ഞില്ലേ...? ശ്രീജിത്ത്, വിൻസന്റ് മാഷ്, എച്ച്മു, സുകന്യാജി തുടങ്ങിയവരൊന്നും ഇതുവരെയും എത്തിയില്ലല്ലോ...

    ReplyDelete
    Replies
    1. ആവശ്യത്തിന് അറ്റന്റന്‍സ് ഇല്ലാത്തവരെ ക്ലൈമാക്സ് എപ്പിസോഡ് വായിയ്ക്കുന്നതില്‍ നിന്നും വിലക്കുമോ?

      Delete
    2. ശരിയാണ് മുടക്കണം. മുടങ്ങാതെ വരുന്നവർക്ക് പ്രോത്സാഹന സമ്മാനവും കാണുമായിരിക്കും...?

      Delete
    3. വിൻസന്റ് മാഷ് പറഞ്ഞത് പോലെ വന്നിട്ട് കമന്റിടാൻ പറ്റാതെ തിരിച്ച് പോയിക്കാണുമോ എല്ലാവരും...? അതെന്താ ചിലർക്ക് മാത്രം ഈ പ്രശ്നം വരുന്നത്...? ഒന്നും മനസ്സിലാവുന്നില്ലല്ലോ... :(

      Delete
    4. ശ്രീ കടുത്ത നിലപാടുകള്‍ എടുക്കല്ലേ. അറ്റന്റന്‍സ് ഉണ്ട്. വൈകി വരുന്നു എന്നെ ഉള്ളു. അങ്ങനെയുള്ളവര്‍ക്ക് എന്താണ് ശിക്ഷ ? :)

      Delete
  9. ente comment onnum post akunnilla:(
    trying since 3 days....

    ReplyDelete
    Replies
    1. അതെന്താണങ്ങനെ എന്ന് മനസ്സിലാവുന്നില്ലല്ലോ വിൻസന്റ് മാഷേ...

      Delete
    2. എന്തോ ചെറിയ പ്രശ്നം ഇടയ്ക്ക്‌ ഉണ്ടാകുന്നുണ്ട്‌, വിനുവേട്ടാ. കമന്റ്‌ വന്നോ എന്ന് പോസ്റ്റ്‌ ചെയ്തു കഴിഞ്ഞിട്ട്‌ നോക്കി ഉറപ്പു വരുത്തേണ്ടി വരുന്നുണ്ട്‌, ചിലപ്പോൾ.

      Delete
  10. ഹോ ഇനിയൊന്നു ശ്വാസം വിടട്ടെ..
    അങ്ങനെ ഓരോരുത്തരായി രംഗം
    വിടുകയാണ് അല്ലേ..
    ഡവലിന്റെ സിഗ്നൽ കുഴപ്പം ആവുമോ?
    അതിനു മുന്നേ ബോട്ട് ഇങ്ങ് എത്തുമോ?
    ടെൻഷൻ തീരുന്നില്ലല്ലോ ദൈവമേ ..

    ReplyDelete
    Replies
    1. ഡെവ്‌ലിന്റെ സിഗ്നൽ കരയിൽ നിൽക്കുന്നവർക്ക് കാണാൻ കഴിയില്ല വിൻസന്റ് മാഷേ... മൂടൽ മഞ്ഞ് വന്ന് കയറിക്കളഞ്ഞില്ലേ...

      Delete
  11. കഴിഞ്ഞ ദിവസങ്ങളില്‍ കമെന്റ് ബോക്സ് ഇവിടെ ഉണ്ടായിരുന്നില്ല.. (കുട്ടിചാത്തന്റെ കളികള്‍ ആണെന്ന് തോന്നുന്നു) ഇന്നാണ് ഇതൊന്നു ഓപ്പണ്‍ ആയി വന്നത്.
    എന്തായാലും വിനുവേട്ടന്‍ വീണ്ടും ടെന്‍ഷന്‍ ആക്കി.. മേരി പോകുവേം ചെയ്തു.. ഡവലിന്‍ മൂടല്‍ മഞ്ഞിനുള്ളില്‍ മറയുകയും ചെയ്തു.
    ജിമ്മിച്ചന്‍ പറഞ്ഞ പോലെ
    അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..
    നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്.
    എന്ന പാട്ടും പാടി.. അടുത്ത ലക്കം വരുന്നതും കാത്തു ഇവിടെ ഇങ്ങിനെ ഇരിക്കാം.

    ReplyDelete
    Replies
    1. മേരി അല്ല ശ്രീജിത്തേ... മോളി... മോളി... രാമായണം മുഴുവൻ വായിച്ചിട്ട്...

      എന്നാൽ പിന്നെ ശ്രീജിത്ത് അവിടെത്തന്നെ നിൽക്ക്... ഡെവ്‌ലിന് ഒരു കൂട്ടാവുകയും ചെയ്യും...

      Delete
    2. അത് ശെരിയാണല്ലോ.. ഈ മോളി എങ്ങിനെ മേരി ആയി..
      നീ തങ്കപ്പന്‍ അല്ലേട പോന്നപ്പനാ എന്ന് പറഞ്ഞ പോലെ ആയല്ലോ.. അങ്ങിനെ വീണ്ടും ഞാന്‍ ശശി ആയി :)

      Delete
    3. ലംബനാശാനേ, ലംബനാശാനേ... ഈ ഈഗിൾ ഹാസ് ലാന്റഡ്, ഈഗിൾ ഹാസ് ലാന്റഡ് എന്ന് കേട്ടിട്ടുണ്ടോ...? :)

      Delete
    4. അതന്നേ.ശ്രീജിത്തേ... ഈഗിളിലെ പ്രധാന നടിയും ഡെവ്‌ലിന്റെ ലവറും ഒക്കെയാ ഈ പറഞ്ഞ മോളി.

      അല്ല, അതിരിയ്ക്കട്ടെ, ആരാ ഈ മേരി? ദതു പറ!!!

      (ശ്രീജിത്ത്‌ ഉത്തരം പറഞ്ഞിട്ട്‌ പോയാ മതീട്ടാ!!!)

      Delete
    5. മേരി കൂത്താട്ടുകുളം...
      അറിഞ്ഞു കുടേ...വല്യ കവയത്രിയാ..
      അല്ലാതെ നിങ്ങ ബിജാരിക്കുമ്പോലെ ശ്രീജിത്തിനങ്ങനെ...ശ്ശെ..

      Delete
    6. അകെ കൂടെ കിളി പോയെന്ന തോന്നുന്നേ.. ഒന്നും അങ്ങോട്ട്‌ ശെരിയാവുന്നില്ല..

      Delete
    7. അക്ഷരത്തെറ്റും അക്കത്തെറ്റും...

      തിരിച്ചു പോകൂ... പോകൂ... ഘാനയിൽ നിന്നും ഗാബോണിലേക്ക് പോകൂ... ചപലമീ വ്യാമോഹം...

      Delete
  12. ഞങ്ങളുടെ കമ്മിഷണര്‍ റിവ്യൂ മീറ്റിംഗ് നടത്തുന്നുണ്ട് 19/7. ഹോ. എന്തൊരു ജോലി തിരക്ക്. പിന്നെ എനിക്ക് പുതിയ സെക്ഷന്‍ കിട്ടി.

    വരാത്തപ്പോള്‍ ഇവിടെ പരാമര്‍ശിച്ചുകാണുന്നതില്‍ സന്തോഷം.

    ഇനി കഥയിലേക്ക്‌, ഡവ്ലിന്‍ ഡെവിള്‍ ആയും, പ്രണയാതുരനായും മാറിയ ഒരു എപിസോഡ്

    ReplyDelete
    Replies
    1. അതാണല്ലേ... പുതിയ സെക്ഷൻ ലഭിച്ചതിൽ അഭിനന്ദനങ്ങൾ...

      Delete
  13. ഒരു ഫിഫ്റ്റി ഇവിടെ..

    ReplyDelete
    Replies
    1. പശുക്കുട്ടീം കൂടി വന്നിരുന്നെങ്കിൽ അടുത്ത ലക്കം പോസ്റ്റ് ചെയ്യാമായിരുന്നു... :)

      Delete
  14. അന്ത്യത്തിലേയ്ക്ക്‌.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...