Saturday, July 19, 2014

ഈഗിൾ ഹാസ് ലാന്റഡ് – 134കഴിഞ്ഞ ഇരുപത് മിനിറ്റുകളായി നെഞ്ചിനൊപ്പം വെള്ളത്തിൽ നിൽക്കുകയാണ് ഡെവ്‌ലിനും റിട്ടറും. ഇടത് കൈയാൽ റിട്ടറെ താങ്ങിപ്പിടിച്ച് വലത് കൈയിൽ ഉയർത്തിപ്പിടിച്ച ലൂമിനസ് സിഗ്നലിങ്ങ് ബോളുമായി നിൽക്കവെ ഇത്രയും കഠിനമായ തണുപ്പ് ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല എന്ന് ഡെവ്‌ലിന് തോന്നി. പതുക്കെ ഉയർന്ന് പൊങ്ങുന്ന തിരമാലകൾ അവരെ തഴുകി കടന്നുപൊയ്ക്കൊണ്ടിരുന്നു.

“ഇറ്റ്സ് നോ ഗുഡ്” റിട്ടർ മന്ത്രിച്ചു. “തീരെ വയ്യ.. ഇനി ഒരടി മുന്നോ‍ട്ട് നീങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല എനിക്ക്

“കമോൺ ബോയ്” ഡെവ്‌ലിൻ പ്രോത്സാഹിപ്പിച്ചു. “ഇവിടെ വരെ എത്തിയിട്ട് പിന്തിരിയുകയോ? സ്റ്റെയ്നർ എന്ത് പറയും?”

“സ്റ്റെയ്നർ?” കഴുത്തിനൊപ്പം ഉയർന്ന തിരമാലയിൽ നിന്നും വായ്ക്കുള്ളിലേക്ക് അല്പം വെള്ളം കയറിയപ്പോൾ റിട്ടർ ചുമച്ചു. “സ്റ്റെയ്നറായിരുന്നുവെങ്കിൽ ഈ കടലിന് കുറുകെ നീന്തി അക്കരെ എത്തിയേനെ

“അതെ അങ്ങനെയാണ് വേണ്ടത് കീപ് സ്മൈലിങ്ങ്, സൺ” ഡെവ്‌ലിൻ പൊട്ടിച്ചിരിച്ചു. പിന്നെ ഉറക്കെ പാടുവാൻ തുടങ്ങി.

“And down the glen rode Sarsfield’s men all in their jackets green

അവരുടെ തലയ്ക്ക് മുകളിലൂടെ ഒരു തിരമാല കടന്നുപോയി.  ദൈവമേ ഇത് തന്നെ അവസാനം ഡെവ്‌ലിൻ ഉറപ്പിച്ചു. പക്ഷേ, ആ തിര കടന്നുപോയതിന് ശേഷവും അദ്ദേഹം യഥാസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു. ഇടത് കൈയാൽ ചേർത്ത് പിടിച്ചിരുന്ന റിട്ടറെയും വലത് കൈയിലെ സിഗ്നലിങ്ങ് ബോളിനെയും അദ്ദേഹം വിട്ടുകളഞ്ഞിരുന്നില്ല. കീഴ്ത്താടിയുടെ തൊട്ടു മുകളിൽ വരെ എത്തിയിരിക്കുന്നു ജലനിരപ്പ്.

ഡെക്കിൽ നിന്നിരുന്ന ട്യൂസനാണ് ആ സിഗ്നലിങ്ങ് ബോളിന്റെ തിളക്കം ഇടത് വശത്തായി കണ്ടത്. അയാൾ ഓടി ബ്രിഡ്‌ജിനരികിലെത്തി. വെറും മൂന്ന് മിനിറ്റുകൾക്കകം ആ E-ബോട്ട് ഡെവ്‌ലിന്റെയും റിട്ടറുടെയും ദൃഷ്ടികൾക്ക് ഗോചരമായി. ഡെക്കിൽ നിന്നും ആരോ പ്രകാശിപ്പിച്ച ടോർച്ചിന്റെ വെട്ടം അവരുടെ മുഖത്ത് വന്ന് പതിച്ചു. അടുത്ത നിമിഷം ഒരു വല അവർക്ക് നേരെ ഇറക്കപ്പെട്ടു. അതോടൊപ്പം ആയാസപ്പെട്ട് താഴേക്ക് ഇറങ്ങി വന്ന നാല് നാവികർ റിട്ടർ ന്യുമാന് നേർക്ക് സഹായ ഹസ്തങ്ങൾ നീട്ടി.

“സൂക്ഷിച്ച് ഹീ ഇസ് ഇൻ എ ബാഡ് വേ” ഡെവ്‌ലിൻ പറഞ്ഞു.

റിട്ടറിന് പിന്നാലെ കൈവരികൾക്ക് മുകളിലൂടെ കയറി ഡെക്കിലൂടെ മുന്നോട്ട് നീങ്ങിയ ഡെവ്‌ലിന് തല ചുറ്റുന്നത് പോലെ തോന്നി. അടുത്ത നിമിഷം അദ്ദേഹം കുഴഞ്ഞു വീണു. ഒരു ബ്ലാങ്കറ്റുമായി ഓടിയെത്തിയ കീനിഗ്ഗ് അദ്ദേഹത്തിന്റെയരികിൽ വന്ന് മുട്ടുകുത്തിയിരുന്നു.

“മിസ്റ്റർ ഡെവ്‌ലിൻ ഇതല്പം കഴിക്കൂ” കീനിഗ്ഗ് ഒരു കുപ്പി നീട്ടി.

“Cead mile Failte” ഡെവ്‌ലിൻ ഉച്ചരിച്ചു.

കീനിഗ്ഗ് ഒന്നു കൂടി അദ്ദേഹത്തിനരികിലേക്ക് തല താഴ്ത്തി ശ്രദ്ധിച്ചു. “അയാം സോറി എനിക്ക് മനസ്സിലായില്ല എന്താണ് നിങ്ങൾ പറഞ്ഞത്?”

“എങ്ങനെ മനസ്സിലാവും? ഐറിഷ് ഭാഷയാണത് രാജാക്കന്മാരുടെ ഭാഷ ഒരു നൂറായിരം സ്വാഗതം എന്നർത്ഥം” ഡെവ്‌ലിൻ പറഞ്ഞു.

കീനിഗ്ഗ് പുഞ്ചിരിച്ചു. “നിങ്ങളെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് മിസ്റ്റർ ഡെവ്‌ലിൻ റിയലി എ മിറാക്ക്‌ൾ

“ഈ രാത്രിയിൽ നിങ്ങൾക്ക് കാണുവാൻ കഴിയുന്ന അവസാനത്തെ മിറാക്ക്‌ൾ...”

“തീർച്ചയാണോ…?

“അതെ ഇനി ആരെയും പ്രതീക്ഷിക്കുവാനില്ല ശവപ്പെട്ടിയിലെ അവസാന ആണിയിയും അടിച്ചു കഴിഞ്ഞു

കീനിഗ്ഗ് പതുക്കെ എഴുന്നേറ്റു. “എങ്കിൽ നാം പുറപ്പെടുകയായി പ്‌ളീസ് എക്സ്‌ക്യൂസ് മീ

നിമിഷങ്ങൾക്കകം ആ E-ബോട്ട് ഒരു റൌണ്ട് എടുത്ത് മുന്നോട്ട് നീങ്ങി. കുപ്പിയുടെ കോർക്ക് ഊരി ഡെവ്‌ലിൻ മണത്തു നോക്കി. റം ആണ് തനിക്ക് താല്പര്യമുള്ള ഇനമേയല്ല എങ്കിലും നല്ലൊരളവ് ഒറ്റയിറക്കിന് അകത്താക്കിയിട്ട് അദ്ദേഹം റെയിലിൽ ചാരി ചുരുണ്ടുകൂടി ഇരുന്ന് ദൂരെ കരയിലേക്ക് കണ്ണോടിച്ചു.

ഫാമിലെ തന്റെ ബെഡ്‌റൂമിൽ കിടക്കുകയായിരുന്ന മോളി പെട്ടെന്ന് ചാടിയെഴുന്നേറ്റു. അടുത്ത മാത്രയിൽ ജാലകത്തിനരികിലെത്തി കർട്ടൻ ഇരുവശത്തേക്കും വകഞ്ഞ് മാറ്റി. പിന്നെ ജനാലയുടെ കതകുകൾ തുറന്ന് മഴയത്തേക്ക് എത്തി വലിഞ്ഞ് നോക്കി. അവാച്യമായ ആനന്ദം അവൾക്കുള്ളിൽ നിറഞ്ഞു. വലിയൊരു ഭാരം ഇറക്കി വച്ച ആശ്വാസം ആ നിമിഷം അങ്ങ് ദൂരെ ആ E- ബോട്ട് കിഴക്കോട്ട് തിരിഞ്ഞു. പിന്നെ പുറം‌കടൽ ലക്ഷ്യമാക്കി അതിന്റെ പ്രയാണം ആരംഭിച്ചു.

                          * * * * * * * * * * * * * * * * * * * * * * * * * * *

പ്രിൻസ് ആൽബസ്‌ട്രേസിലെ തന്റെ ഓഫീസ് മുറിയിൽ മേശവിളക്കിന്റെ വെട്ടത്തിൽ ഫയലുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് ഹെൻ‌ട്രിച്ച് ഹിമ്‌ലർ. ഒരിക്കലും അവസാനിക്കാത്ത ഫയലുകൾ. വാതിലിൽ ഒന്ന് മുട്ടിയിട്ട് റോസ്‌മാൻ ഉള്ളിലേക്ക് പ്രവേശിച്ചു.

“എന്താണ്?” ഹിമ്‌ലർ ആരാഞ്ഞു.

“ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം, ഹെർ റൈ‌ഫ്യൂറർ ലാന്റ്സ്‌വൂർട്ടിൽ നിന്നും ഒരു സന്ദേശമുണ്ട് ദി ഈഗ്‌ൾ ഈസ് ബ്ലോൺ

ഹിമ്‌ലറുടെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവമാറ്റവും പ്രകടമായില്ല. പേന സാ‍വധാനം മേശപ്പുറത്ത് വച്ചിട്ട് അദ്ദേഹം കൈ നീട്ടി. “ഇങ്ങ് തരൂ നോക്കട്ടെ

റോസ്മാൻ നൽകിയ പേപ്പർ അദ്ദേഹം ശ്രദ്ധാപൂർവ്വം വായിച്ചു. അല്പനേരത്തിന് ശേഷം അദ്ദേഹം തലയുയർത്തി.

“നിങ്ങൾക്ക് ഒരു ദൌത്യം ഉണ്ട്

“കല്പിച്ചാലും, ഹെർ റൈഫ്യൂറർ

“നിങ്ങളുടെ ഏറ്റവും വിശ്വസ്തരായ രണ്ട് സഹപ്രവർത്തകരെയും കൂട്ടി ഉടൻ തന്നെ ലാന്റ്സ്‌വൂർട്ടിലേക്ക് പറക്കുക അവിടെ എത്തിയ ഉടൻ കേണൽ റാഡ്‌ലിനെ അറസ്റ്റ് ചെയ്യുക അതിനാവശ്യമായ അധികാരപത്രവും മറ്റും നിങ്ങൾ പുറപ്പെടുന്നതിന് മുമ്പ് ഞാൻ അറേഞ്ച് ചെയ്യുന്നതായിരിക്കും

“തീർച്ചയായും, ഹെർ റൈഫ്യൂറർ ചുമത്തേണ്ട കുറ്റം എന്താണ്?”

“ദേശവിരുദ്ധപ്രവർത്തനം  രാജ്യദ്രോഹം തുടക്കം എന്ന നിലയിൽ അത്രയും മതി തിരിച്ചെത്തിയ ഉടൻ എന്റെയടുത്ത് റിപ്പോർട്ട് ചെയ്യുക...”

താഴെ വച്ച പേന വീണ്ടും എടുത്ത ഹിമ്‌ലർ വികാരരഹിതനായി ഫയലിൽ കുത്തിക്കുറിക്കുവാൻ ആരംഭിച്ചു. റോസ്മാൻ പുറത്തേക്ക് നടന്നു. 


                        * * * * * * * * * * * * * * * * * * * * * * * * * * *

ഒമ്പത് മണിയാവാൻ ഏതാനും നിമിഷങ്ങൾ മാത്രം. മിലിട്ടറി പോലീസിലെ കോർപ്പറൽ ജോർജ് വാട്സൺ തന്റെ മോട്ടോർ സൈക്കിളിന്റെ വേഗത കുറച്ച് റോഡിനരികിൽ നിർത്തി. ശേഷം ബൈക്കിൽ നിന്നും താഴെയിറങ്ങി അത് സ്റ്റാന്റിൽ കയറ്റി വച്ചു. മെൽറ്റ്‌ഹാം ഹൌസിന് ഏതാനും മൈൽ തെക്ക് ആയിട്ടായിരുന്നു അയാളുടെ സ്ഥാനം. നോർവിച്ചിൽ നിന്നും ഇക്കണ്ട ദൂരമത്രയും കനത്ത മഴയത്തുള്ള യാത്ര ഒട്ടൊന്നുമല്ല അയാളെ കുഴക്കിയത്. കോൺഫിഡൻഷ്യൽ മെയിലുമായി പുറപ്പെട്ട യാത്രയിൽ  മെസഞ്ചറുടെ യൂണിഫോമിന്റെ ഭാഗമായ നീളമുള്ള റെയിൻ കോട്ട് ധരിച്ചിരുന്നിട്ടും ദേഹമാസകലം നനഞ്ഞൊട്ടി തണുത്ത് വിറങ്ങലിക്കുന്നു. വല്ലാത്ത വിശപ്പും. എങ്ങോട്ടാണ് ഇനി തിരിയേണ്ടതെന്നറിയാതെ അയാൾ കുഴങ്ങി.

മാപ്പ് കെയ്സ് എടുത്ത് തുറന്ന് ഹെഡ്‌ലാമ്പിന്റെ വെളിച്ചത്തിൽ അയാൾ പരിശോധിക്കുവാനാരംഭിച്ചു. പെട്ടെന്ന് തന്റെ വലത് ഭാഗത്തായി എന്തോ അനക്കം കേട്ട അയാൾ തലയുയർത്തി. ട്രെഞ്ച് കോട്ട് ധരിച്ച ഒരു മനുഷ്യരൂപം അവിടെ നിൽക്കുന്നുണ്ടായിരുന്നു.

“ഹലോ എന്താ വഴി തെറ്റിയോ?” ആ രൂപം ചോദിച്ചു. 

“മെൽറ്റ്‌ഹാം ഹൌസ് എവിടെയാണെന്ന് നോക്കുകയായിരുന്നു...” വാട്സൺ പറഞ്ഞു. “നോർവിച്ചിൽ നിന്നും ഇവിടെ വരെയും ഈ നശിച്ച മഴ ഈ ഗ്രാമപ്രദേശങ്ങൾ എല്ലാം ഒരു പോലെ തന്നെ ഒരിടത്ത് പോലും സൈൻ ബോർഡുകൾ കാണാൻ കഴിയില്ല

“വിഷമിക്കണ്ട ഞാൻ പറഞ്ഞു തരാം എവിടെ? നോക്കട്ടെ ആ മാപ്പ്” സ്റ്റെയ്നർ പറഞ്ഞു.

വാട്സൺ മുന്നോട്ട് കുനിഞ്ഞ് ഹെഡ്‌ലാമ്പിന്റെ വെട്ടത്തിൽ വീണ്ടും മാപ്പിലേക്ക് തല താഴ്ത്തി. സ്റ്റെയ്നറുടെ കൈയിലെ മോസറിന്റെ പാത്തി ഉയർന്ന് ശക്തിയായി വാട്സന്റെ പിൻ‌കഴുത്തിൽ പതിച്ചു. ബോധരഹിതനായ അയാൾ അവിടെ ചെളിവെള്ളത്തിൽ മറിഞ്ഞ് വീണു. അയാളുടെ തോളിലൂടെ ഇട്ടിരുന്ന മെയിൽ ബാഗ് ഊരിയെടുത്ത് സ്റ്റെയ്നർ തിടുക്കത്തിൽ പരിശോധിച്ചു. ഒരേയൊരു കവർ മാത്രമേയുള്ളൂ. കേണൽ കൊർകൊറാൻ, മെൽറ്റ്‌ഹാം ഹൌസ് എന്ന് മേൽ‌വിലാസം എഴുതിയിരിക്കുന്ന അതിന്റെ മുകളിൽ URGENT എന്ന് രേഖപ്പെടുത്തിയിട്ടുണ്ടു്.

വാട്സന്റെ കക്ഷങ്ങൾക്കിടയിലൂടെ കൈകൾ ഇട്ട് റോഡരികിലെ മരത്തിന്റെ മറവിലേക്ക് അദ്ദേഹം വലിച്ചുകൊണ്ടു പോയി. ഏതാനും നിമിഷങ്ങൾക്ക് ശേഷം തിരികെയെത്തിയ സ്റ്റെയ്നർ ധരിച്ചിരുന്നത് വാട്സന്റെ നീണ്ട റെയിൻ കോട്ടും ഹെൽമറ്റും കണ്ണടയും ലോഹനിർമ്മിതമായ കൈയുറയുമായിരുന്നു. ആ മെയിൽ ബാഗ് എടുത്ത് കഴുത്തിലൂടെ അണിഞ്ഞിട്ട് അദ്ദേഹം മോട്ടോർ സൈക്കിൾ സ്റ്റാർട്ട് ചെയ്ത് സ്റ്റാന്റിൽ നിന്നും ഇറക്കി. പിന്നെ മെൽറ്റ്‌ഹാം ഹൌസ് ലക്ഷ്യമാക്കി ഇരുട്ടിനെ കീറി മുറിച്ച് അതിവേഗം പാഞ്ഞു.

  
(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക..
 

31 comments:

 1. ഡെവ്‌ലിന്റെ വിടവാങ്ങൽ പൂർണ്ണമാകുന്നു...

  തികഞ്ഞ ആത്മാർത്ഥതയോടെ ദൌത്യത്തിന്റെ അണിയറയിൽ പ്രവർത്തിച്ച കേണൽ റാഡ്‌ലിന്റെ വിധി... എല്ലാം എന്തിന് വേണ്ടിയായിരുന്നു...!

  അവസാന നിമിഷവും തന്റെ ലക്ഷ്യം ഉപേക്ഷിക്കാൻ തയ്യാറാവാതെ സ്റ്റെയ്നർ...

  ReplyDelete
 2. ദേശവിരുദ്ധപ്രവർത്തനം… രാജ്യദ്രോഹം… തുടക്കം എന്ന നിലയിൽ അത്രയും മതി..
  എത്രത്തോളം ഭയങ്കരന്‍ ആയിരുന്നു ഹിട്ലര്‍ എന്ന് ഈ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
  സ്റ്റെയ്നർ ഒരു അസാമാന്യ പോരാളി തന്നെ..
  (പിന്നെ തേങ്ങ വീണ്ടു എന്‍റെ കയ്യില്‍ വന്നു.. ഹി ഹി)

  ReplyDelete
  Replies
  1. ഹിറ്റ്‌ലറെയാണോ അതോ ഹിമ്‌ലറെയാണോ ശ്രീജിത്ത് ഉദ്ദേശിച്ചത്...?

   Delete
  2. അക്ഷരപ്പിശാശിന്റെ അപഹാരം മാറിയില്ലേ ശ്രീജിത്തേ?

   Delete
 3. ഞാനില്ല ഈക്കളിക്ക്..
  ശ്രീജിത്ത് വരുന്നതിനു മുന്നേ ഞാന്‍ ഇട്ട തേങ്ങാ എവിടെപ്പോയി എന്ന് വിനുവേട്ടന്‍ മറുപടി പറയണം.

  ReplyDelete
  Replies
  1. സത്യമാണോ ഉണ്ടാപ്രീ ഈ പറയുന്നത്...? അങ്ങനെയൊരു തേങ്ങ ഈ പരിസരത്തെങ്ങും കാണുന്നില്ലല്ലോ... ഇതെന്ത് മായം...! ഞാൻ സ്പാമിൽ പോയി നോക്കി... അവിടെയില്ല... ഇ-മെയിൽ ഇൻ‌ബോക്സിലും നോക്കി... അവിടെയുമില്ല... !

   Delete
  2. അതെ വിനുവേട്ടാ....(ഗല്‍ഗദം..മിഴികള്‍ നിറഞ്ഞു വരുന്നു)...

   Delete
 4. അങ്ങനെ ഡെവ്‌ലിൻ ജീവനോടെ തന്നെ പിൻ‌വാ‍ാങ്ങി. എന്നെങ്കിലും മോളിയുമായി കൂട്ടിമുട്ടുമോ വിനുവേട്ടാ...? സ്റ്റെയിനർ ഇനിയെന്തിനാ ഈ ആത്മഹത്യാപരമായ പ്രകടനത്തിനിറങ്ങിയത്...? അദ്ദേഹം ഒറ്റക്കിനി എന്തു ചെയ്യാനാ...?

  ReplyDelete
  Replies
  1. ഏവരും ചോദിച്ചു പോകുന്ന ചോദ്യം... വായനക്കാർക്ക് തീരാനൊമ്പരം അവശേഷിപ്പിച്ചുകൊണ്ട് ജാക്ക് ഹിഗ്ഗിൻസ് അവരുടെ പ്രണയത്തിന് ഇവിടെ പൂർണ്ണവിരാമം ഇടുന്നു... !

   സ്റ്റെയ്നർ ... സ്റ്റെയ്നറെപ്പോലെ സ്റ്റെയ്നർ മാത്രം...

   Delete
 5. അങ്ങനെ ഡെവ്‌ലിന്റെ റോൾ തീർന്നു അല്ലേ?
  സ്റ്റെയ്‌നറെ എന്താ പറയണ്ടേ? എറ്റെടുത്തക്ജോലിയോട്‌ 101% ആത്മാർത്ഥത! ഒരു തരം ചാവേർ ആശയം!!!

  ReplyDelete
  Replies
  1. അതേ ശ്രീ...

   സ്റ്റെയ്നർ ഒരു പക്ഷേ എല്ലാം മുൻ‌കൂട്ടി കണ്ടിരിക്കാം... പരാജയപ്പെട്ട ദൌത്യവുമായി തിരികെ ചെന്നാൽ തന്റെ പിതാവിന്റെ ഗതി തന്നെയായിരിക്കും തന്നെ കാത്തിരിക്കുന്നത് എന്ന്... കേണൽ റാഡ്‌ലിന് എന്ത് സംഭവിക്കാൻ പോകുന്നു എന്ന് നാം കാണുന്നില്ലേ...

   Delete
 6. എന്തൊക്കെയാണ് സംഭവിക്കുന്നത്? ഇതൊന്നും ചിന്തിക്കാന്‍ പോലും കഴിയില്ല.

  ReplyDelete
  Replies
  1. കേരളേട്ടാ, എന്നും നമ്മെ വിസ്മയിപ്പിക്കുകയാണ് ജാക്ക് ഹിഗ്ഗിൻസ്...

   Delete
 7. ഈ ലക്കം അത്മാർത്ഥയുടെ വക്കുകൾക്ക് മുന്തൂക്കം................
  ആശംസകൾ

  ReplyDelete
 8. ഹോ ..ആന ചോറു കൊല ചോറ്
  എന്ന് പറയുമ്പോലാ ഈ സൈന്യത്തിന്റെ
  കാര്യം അല്ലേ ??!!

  പെട്ടെന്നു തീര്ക്കണ്ട വിനുവേട്ടാ.ലക്കത്തിന്റെ
  നീളം കുറച്ചാൽ മതി.ഇത് തീർന്നാൽ പിന്നെ
  ഒരു രസം ഇല്ല :)

  ReplyDelete
  Replies
  1. ശരിയാണ് വിൻസന്റ് മാഷേ...

   ഈഗിളുമായി അത്രയ്ക്കും ഇഴുകിച്ചേർന്നുപോയി എന്നറിയുന്നതിൽ സന്തോഷമുണ്ട് കേട്ടോ... എങ്കിലും... എല്ലാത്തിനും ഒരു അന്ത്യം അനിവാര്യമല്ലേ മാഷേ...

   Delete
 9. aa undapriykku aarenkilum oru thenga kodukku......(ഗല്‍ഗദം..മിഴികള്‍ നിറഞ്ഞു വരുന്നു)
  avaseshicha sathrukkale erinju kollatte.

  ReplyDelete
  Replies
  1. ഉണ്ടാപ്രി പാവമാ ടീച്ചറേ... ഉണ്ടാപ്രി പാവമാ... (ഗദ്ഗദം....)

   Delete
 10. "Cead mile failte"

  പരുന്തിന്റെ പറക്കൽ അവസാനിക്കുന്നു!

  നഷ്ടപ്രണയത്തിനൊപ്പം പരാജിതനായി മടങ്ങുന്ന ഡെവ്ലിൻ.. ആത്മാർത്ഥപ്രണയത്തിന്റെ ആൾരൂപമായി മോളിക്കുട്ടി.. മരണം ഉറപ്പായിട്ടും ദൗത്യത്തിൽ നിന്നും പിന്തിരിയാത്ത സ്റ്റെയ്നർ.. പരാജയം ഉറപ്പായിരുന്നിട്ടും ആത്മാർത്ഥതയോടെ പ്രവർത്തിച്ച കേണൽ റാഡ്‌ൽ..

  എല്ലാം എന്തിനു വേണ്ടി?

  ReplyDelete
  Replies
  1. ഈ ചോദ്യം രാഷ്ട്ര നായകന്മാരുടെ കർണ്ണങ്ങളിൽ പതിക്കട്ടെ... തുലനം ചെയ്താൽ, നൈമിഷികമായ ജീവിതത്തിൽ എന്തിനീ പടപ്പുറപ്പാടുകൾ...?

   Delete
 11. താഴെ വച്ച പേന വീണ്ടും എടുത്ത ഹിമ്‌ലർ വികാരരഹിതനായി ഫയലിൽ കുത്തിക്കുറിക്കുവാൻ ആരംഭിച്ചു.>>>>>>>>> ഹിംലര്‍ക്ക് എന്തെങ്കിലും മാനുഷികവികാരങ്ങള്‍ ഉണ്ടായിരുന്നുവോ? സംശയമാണ്!

  ReplyDelete
  Replies
  1. അജിത്‌ഭായിയുടെ സംശയം തികച്ചും ന്യായം... വികാരരാഹിത്യത്തിന്റെ മൂർത്തിമദ്‌ഭാവം...

   Delete
 12. ഓരോരുത്തര്‍ക്കും ഓരോരോ വിധി.
  സങ്കടമുണ്ടെങ്കിലും ഈഗിള്‍ എങ്ങനെ ലാന്‍ഡ്‌ ചെയ്യുന്നു എന്ന് കാണാന്‍ കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. ഇനി അധികമില്ല സുകന്യാജീ... എങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരിക്കും ആ ലാന്റിങ്ങ്... !

   Delete
 13. അങ്ങിനെ ഡെവിലിൻ സ്കൂട്ടായി....
  ഇനി ആരൊക്കെ എന്തൊക്കെ ആവുമോ...?

  ReplyDelete
  Replies
  1. ഇനി അധികമില്ല മുരളിഭായ്... എല്ലാം ഉടൻ തന്നെ അറിയാം...

   Delete
 14. ഇത് ഞാൻ വയിച്ചിരുന്നു എങ്കിലും അഭിപ്രായം എഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല. നെറ്റ് മോശമായിരുന്നു.

  യുദ്ധം എന്തിനാണെന്ന് ആർക്കും അറിയില്ല ശരിക്കും.. എന്നാലും അത് ചെയ്തുകൊണ്ടിരിക്കും. പടക്കോപ്പുകൾ വാങ്ങിക്കൂട്ടാൻ രാജ്യത്തിന്റെ മുഴുവൻ വരുമാനവും ചെലവാക്കും... കുറെ അധികം മനുഷ്യരെ വധിക്കും.. കുറെ അനാഥരെ ഉണ്ടാക്കും..

  അതിനിടയിൽ പ്രണയമില്ല.. സ്നേഹമില്ല..

  അടുത്ത കഥ വേഗം വിവർത്തനം ചെയ്യാൻ ഒരുങ്ങിക്കൊള്ളൂ. ഒരു അഡിൿഷൻ വന്നു പോയി.. ഈ വിവർത്തനത്തിനോട്..

  ReplyDelete
  Replies
  1. യുദ്ധം എന്ന് പറയുന്നത് കുറേ രാഷ്ട്രനേതാക്കളുടെ തലതിരിഞ്ഞ ചിന്തയിൽ നിന്നും ഉത്ഭവിക്കുന്ന ദുരന്തമാണ്... സാമാന്യജനതയ്ക്ക് കഷ്ടപ്പെടുവാൻ മാത്രമാണ് വിധി...

   Delete
 15. ദെവമേ!!! ഈ മനുഷ്യൻ ചാകാൻ തന്നെ ഇറങ്ങിയേക്കുവാണോ???

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...