എട്ട് ഇരുപത് ആയപ്പോൾ
ഡെവ്‌ലിനും സ്റ്റെയ്നറും കൂടി പുറത്തിറങ്ങി മരങ്ങൾക്കിടയിലൂടെ റോഡരികിലേക്ക് നീങ്ങി.
അവർ അത്രയും നേരം കഴിച്ചുകൂട്ടിയ ആ കോട്ടേജ് കനത്ത അന്ധകാരത്തിൽ തീർത്തും അദൃശ്യമായിരുന്നു.
മെയിൻ റോഡിനരികിൽ എത്തിയതും ഒരു വാഹനത്തിന്റെ അവ്യക്ത രൂപവും ആരുടെയൊക്കെയോ പതിഞ്ഞ
സ്വരവും അവരുടെ ശ്രദ്ധയിൽ പെട്ടു.
“അൽപ്പം കൂടി അടുത്ത്
ചെന്ന് നോക്കാം നമുക്ക്…” സ്റ്റെയ്നർ മന്ത്രിച്ചു.
വനത്തിനെയും റോഡിനെയും
വേർതിരിക്കുന്ന ചെറിയ മതിലിനരികിൽ ചെന്ന് അവർ സൂക്ഷിച്ച് നോക്കി. മഴ ശക്തിയാർജ്ജിച്ചിരിക്കുന്നു.
റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് ജീപ്പുകൾ കിടക്കുന്നുണ്ട്. മഴയിൽ നിന്നും രക്ഷതേടി
അരികിലുള്ള വൃക്ഷങ്ങളുടെ ചുവട്ടിൽ ഏതാനും അമേരിക്കൻ റെയ്ഞ്ചേഴ്സ് നിലയുറപ്പിച്ചിരിക്കുന്നു.
സിഗരറ്റ് കത്തിക്കുവാനായി തീപ്പെട്ടി ഉരച്ച ഗാർവിയുടെ മുഖം ഒരു നിമിഷം അവർ വ്യക്തമായി
കണ്ടു. അവർ ഇരുവരും പിന്നോട്ട് വലിഞ്ഞു.
“ഓ…! അയാളാണ്… ആ നീഗ്രോ… ” സ്റ്റെയ്നർ
പറഞ്ഞു. “ഹാരി കെയ്നിന്റെ കൂടെയുണ്ടായിരുന്ന
ആ മാസ്റ്റർ സർജന്റ്… നിങ്ങളെയും കാത്തുള്ള നിൽപ്പാണ്…”
“പക്ഷേ, എന്തുകൊണ്ട് അവർ
എന്റെ കോട്ടേജിലേക്ക് പോയില്ല…?”
“അവിടെയും ആളെ നിർത്തിയിട്ടുണ്ടാവണം… ഇതും കൂടി ആയപ്പോൾ അങ്ങോട്ടുള്ള റോഡിലും കവറേജ് ആയില്ലേ…?
“അതിൽ കാര്യമില്ല… കുറച്ച് കൂടി താഴോട്ട് നീങ്ങിയിട്ടായാലും നമുക്ക് റോഡ് ക്രോസ് ചെയ്യാവുന്നതേയുള്ളൂ… പിന്നെ താങ്കൾ പറഞ്ഞത് പോലെ കാൽനടയായി ബീച്ചിലേക്ക്...” ഡെവ്‌ലിൻ പറഞ്ഞു.
“ഗതിയൊന്ന് മാറ്റിയാൽ
അൽപ്പം കൂടി എളുപ്പമാകും…” സ്റ്റെയ്നർ അഭിപ്രായപ്പെട്ടു.
“മനസ്സിലായില്ല…?”
“മോഷ്ടിച്ച ആ കാറുമായി
റോഡിലൂടെ ഞാൻ അവർ തീർത്ത ആ ബാരിക്കേഡിനരികിലേക്ക് നീങ്ങുന്നു… നിഷ്‌പ്രയാസം എനിക്ക് അപ്പുറം കടക്കാൻ കഴിയും… പക്ഷേ, ഒരു വ്യവസ്ഥ… നിങ്ങൾ അണിഞ്ഞിരിക്കുന്ന ഈ ട്രെഞ്ച് കോട്ട് ഒരു
സ്ഥിര വായ്പ്പയായി എനിക്ക് തരണമെന്ന് മാത്രം…”
ഡെവ്‌ലിന് ആ ഇരുട്ടിൽ സ്റ്റെയ്നറുടെ മുഖം കാണുവാൻ കഴിയുമായിരുന്നില്ല.
ആ മുഖത്തെ ഭാവം എന്താണെന്ന് അറിയണമെന്ന ആഗ്രഹവും അദ്ദേഹം പെട്ടെന്ന് ഉപേക്ഷിച്ചു.
“ഡാംൻ യൂ സ്റ്റെയ്നർ… ഗോ റ്റു ഹെൽ യുവർ ഓൺ വേ…” ക്ഷീണിതസ്വരത്തിൽ ഡെവ്‌ലിൻ പറഞ്ഞു. പിന്നെ ചുമലിൽ
നിന്നും സ്റ്റെൻ ഗൺ ഊരി ട്രെഞ്ച് കോട്ട് അഴിച്ചെടുത്ത് സ്റ്റെയ്നർക്ക് കൈമാറി.
“അതിന്റെ വലത്തെ പോക്കറ്റിൽ
സൈലൻസർ ഘടിപ്പിച്ച ഒരു മോസർ ഉണ്ട്… രണ്ട് മഗസിൻ എക്സ്ട്രാ ബുള്ളറ്റുകളും…” ഡെവ്‌ലിൻ പറഞ്ഞു.
“താങ്ക് യൂ…” സ്റ്റെയനർ തന്റെ തൊപ്പി ഊരി ജാക്കാറ്റിന്റെ പോക്കറ്റിനുള്ളിൽ തിരുകി.
ശേഷം ആ ട്രെഞ്ച് കോട്ട് എടുത്തണിഞ്ഞ് അതിന്റെ ബെൽറ്റ് മുറുക്കി.
“അങ്ങനെ… എല്ലാത്തിന്റെയും അവസാനമാകുന്നു… നാം
ഇവിടെ വിട പറയുന്നു...”
സ്റ്റെയ്നർ പറഞ്ഞു.
“ഒരു കാര്യം ചോദിച്ചോട്ടെ…? നമ്മുടെ ഈ ദൌത്യം കൊണ്ട്
ആർക്കെങ്കിലും എന്തെങ്കിലും നേട്ടം ഉണ്ടായോ…?”
“ഓ… നോ… നോ മോർ ഫിലോസഫി പ്‌ളീസ്…” ഹസ്തദാനം നൽകുവാനായി സ്റ്റെയ്നർ കൈ നീട്ടി. “ജീവിതയാത്രയിൽ നിങ്ങൾ
അന്വേഷിക്കുന്നത് എന്തോ, അത് കണ്ടെത്താൻ കഴിയട്ടെ സ്നേഹിതാ…”
“ഞാൻ അന്വേഷിക്കുന്നത്
കണ്ടെത്തിയതായിരുന്നു… പക്ഷേ, നിർഭാഗ്യവശാൽ ഇപ്പോൾ അത് കൈമോശം വന്നിരിക്കുന്നു…” ഡെവ്‌ലിൻ പറഞ്ഞു.
“എങ്കിൽ ഇനി മറ്റൊന്നും
ആലോചിക്കേണ്ടതില്ല… ഇപ്പോഴത്തെ ഈ അവസ്ഥ… അത്യന്തം അപകടകരമാണത്… രക്ഷപെടുവാൻ നിങ്ങൾ തന്നെ വിചാരിച്ചാലേ നടക്കൂ…” സ്റ്റെയ്നർ തിരിഞ്ഞ് ഫാം ഹൌസിന് നേർക്ക് നടന്നു.
അവർ റിട്ടറിനെ കാറിന്
വെളിയിലേക്ക് പതുക്കെ പിടിച്ചിറക്കി. ശേഷം ഇരുവരും ചേർന്ന് കാർ തള്ളി റോഡിലേക്കുള്ള
പാതയിലെ ഇറക്കത്തിൽ എത്തിച്ചു. മരത്തിന്റെ അഴികൾ കൊണ്ട് നിർമ്മിച്ച കവാടത്തിന് അരികിലെത്തിയതും
സ്റ്റെയ്നർ ഓടിച്ചെന്ന് അത് തുറന്നു. പിന്നെ അതിൽ നിന്നും ഏതാണ്ട് ആറടിയോളം നീളം വരുന്ന
ഒരു പട്ടികക്കഷണം ഊരിയെടുത്ത് തിരികെ വന്ന് റിട്ടറിന് കൊടുത്തു.
“ഇതെങ്ങനെയുണ്ട്…?” സ്റ്റെയ്നർ ചോദിച്ചു.
“ധാരാളം… അപ്പോൾ നമ്മൾ പോകുകയല്ലേ…?” റിട്ടർ ആവേശത്തോടെ ചോദിച്ചു.
“അതെ… പക്ഷേ, നിങ്ങൾ ഇരുവരും മാത്രം… ഞാൻ
പിന്നീട് എത്തിക്കോളാം… അവിടെ അധികം ദൂരെയല്ലാതെ ആ റെയ്ഞ്ചേഴ്സ് നിൽപ്പുണ്ട്… നിങ്ങൾ ഇരുവരും ബീച്ചിലേക്ക് നീങ്ങുന്ന സമയത്ത് അവരുടെ ശ്രദ്ധ തിരിക്കുവാനായി
ഒരു ചെറിയ പണി കൊടുക്കുവാൻ പറ്റുമോ എന്ന് നോക്കട്ടെ…” സ്റ്റെയ്നർ
പറഞ്ഞു.
പെട്ടെന്ന് റിട്ടർ സ്റ്റെയ്നറുടെ
കൈത്തണ്ടയിൽ കയറിപ്പിടിച്ചു. അയാളുടെ സ്വരത്തിൽ ഉത്കണ്ഠയും അതിലേറെ പരിഭ്രമവും ഉണ്ടായിരുന്നു.
“താങ്കൾ ഒറ്റയ്ക്ക് പോകുകയോ…? ഇല്ല കുർട്ട്… ഞാൻ അത് അനുവദിക്കില്ല…”
“ഓബർലെഫ്റ്റ്നന്റ് റിട്ടർ
ന്യുമാൻ…” സ്റ്റെയ്നർ വിളിച്ചു. “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച്
ഏറ്റവും മിടുക്കനായ സൈനികനാണ് നിങ്ങൾ… നാർവിക്ക് മുതൽ സ്റ്റാലിൻഗ്രാഡ് വരെ… ഒരിക്കൽ പോലും നിങ്ങൾ നിങ്ങളുടെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ എന്റെ
ആജ്ഞകൾ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല… അതിന് വിരുദ്ധമായി ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങുവാൻ
നിങ്ങളെ ഞാൻ അനുവദിക്കയുമില്ല…”
സ്റ്റെയ്നർ നൽകിയ പട്ടികക്കഷണത്തിൽ
ഊന്നി റിട്ടർ ന്യുമാൻ അറ്റൻഷനായി നിവർന്ന് നിൽക്കുവാൻ ശ്രമിച്ചു.
“ഹെർ ഓബർസ്റ്റിന്റെ ആഗ്രഹം
പോലെ…” ന്യുമാൻ തികച്ചും ഔപചാരികതയോടെ ഉച്ചരിച്ചു.
“ഗുഡ്…” സ്റ്റെയ്നർ പറഞ്ഞു. “ഗോ നൌ പ്ലീസ്, മിസ്റ്റർ ഡെവ്‌ലിൻ… ആന്റ് ഗുഡ് ലക്ക്…”
കാറിന്റെ ഡോർ തുറക്കവെ
റിട്ടർ പിന്നിൽ നിന്നും വിളിച്ചു. “ഹെർ ഓബർസ്റ്റ്…”
“യെസ്…?”
“താങ്കളോടൊപ്പം ഇക്കാലമത്രയും
പ്രവർത്തിക്കുവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു…”
“താങ്ക് യൂ, ഹെർ ഓബർലെഫ്റ്റ്നന്റ്…”
കാറിനുള്ളിൽ കയറി സ്റ്റെയ്നർ
ബ്രേക്ക് റിലീസ് ചെയ്തു. റോഡിലെ ഇറക്കത്തിലൂടെ അത് മുന്നോട്ട് നീങ്ങി.
* * * * * * * * * * * * * * * * * * * * * * * * * *
റിട്ടറിനെ താങ്ങിപ്പിടിച്ച്
ഇരുവശങ്ങളിലുമായി ഡെവ്‌ലിനും മോളിയും മരങ്ങൾക്കിടയിലൂടെ മുന്നോട്ട് നീങ്ങി. റോഡിനരികിലെ
ഉയരം കുറഞ്ഞ മതിലിനരികിൽ എത്തിയപ്പോൾ ഡെവ്‌ലിൻ നിന്നു.
“നിനക്ക് പോകേണ്ട സമയമായിരിക്കുന്നു
കുട്ടീ…” ഡെവ്‌ലിൻ അവളുടെ കാതിൽ മന്ത്രിച്ചു.
“ഇല്ല ലിയാം… നിങ്ങളെ ബീച്ച് വരെ കൊണ്ടെത്തിച്ചിട്ടേ ഞാൻ പോകുന്നുള്ളൂ…” അവളുടെ സ്വരം നിശ്ചയദാർഢ്യത്തിന്റേതായിരുന്നു.
അവളോട് തർക്കിക്കുവാൻ
അദ്ദേഹത്തിന് കഴിഞ്ഞില്ല. കാരണം, അപ്പോഴേക്കും ഏതാണ്ട് നാൽപ്പത് വാര അകലെ സ്റ്റെയ്നറുടെ
മോറിസ് കാറിന്റെ എൻജിൻ സ്റ്റാർട്ട് ആയിക്കഴിഞ്ഞിരുന്നു. ഹെഡ്ലൈറ്റുകൾ തെളിയിച്ച് അത്
മുന്നോട്ട് നീങ്ങി. ഷെൽട്ടറിൽ പതുങ്ങിയിരിക്കുകയായിരുന്ന റെയ്ഞ്ചേഴ്സിൽ ഒരുവൻ ചുവന്ന
സിഗ്നൽ ലാമ്പ് ഉയർത്തി കാറിന് നേർക്ക് വീശിക്കാണിച്ചു. അതിനെ അവഗണിച്ച് സ്റ്റെയ്നർ അതിവേഗം മുന്നോട്ട് പാഞ്ഞു പോകും എന്ന
ഡെവ്‌ലിന്റെ കണക്കുകൂട്ടൽ തെറ്റി. സ്റ്റെയനർ കാറിന്റെ വേഗത കുറച്ചു. തികച്ചും കരുതിക്കൂട്ടിയുള്ള
ഒരു നീക്കമായിരുന്നു അദ്ദേഹത്തിന്റേത്. അവിടെയുള്ള മുഴുവൻ സൈനികരുടെയും ശ്രദ്ധ പിടിച്ചുപറ്റുവാനുള്ള
നീക്കം. അതിന് ഒരേയൊരു മാർഗ്ഗമേ അദ്ദേഹത്തിന്റെ
മുന്നിൽ ഉള്ളൂ. ഇടത് കൈ സ്റ്റിയറിങ്ങ് വീലിലും വലത് കൈ മോസർ തോക്കിന്റെ കാഞ്ചിയിലും
വച്ച് കാറിനരികിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഗാർവിയെയും കാത്ത് സ്റ്റെയ്നർ ഇരുന്നു.
“സോറി… ബട്ട്, യൂ വിൽ ഹാവ് റ്റു ഐഡന്റിഫൈ യുവേഴ്സെൽഫ്…” കാറിനരികിലേക്ക് അടുക്കവേ ഗാർവി ആവശ്യപ്പെട്ടു.
ഗാർവി തന്റെ കൈയിലെ ടോർച്ച്
സ്റ്റെയ്നറുടെ മുഖത്തേക്ക് മിന്നിച്ചു. അതേ നിമിഷം തന്നെ സ്റ്റെയ്നറുടെ കൈയിലെ സൈലൻസർ
ഘടിപ്പിച്ച മോസർ ഒന്ന് തുപ്പി. പോയിന്റ് ബ്‌ളാങ്ക് റേഞ്ച് ആയിരുന്നു അത്… പക്ഷേ, ടോർച്ചിന്റെ വെട്ടത്തിൽ കണ്ണഞ്ചിപ്പോയ സ്റ്റെയ്നർക്ക് ഉന്നം
പിഴച്ചു. ഗാർവിയുടെ മുഖത്ത് നിന്നും രണ്ട് ഇഞ്ച് ദൂരെ മാറി വെടിയുണ്ട കടന്നുപോയി. സ്റ്റെയ്നറുടെ
കാൽ ആക്സിലറേറ്ററിൽ മുഴുവനായിട്ടും അമർന്നതും കാറിന്റെ ടയറുകൾ സീൽക്കാരശബ്ദം പുറപ്പെടുവിച്ച്
മുന്നോട്ട് കുതിച്ചു.
“ഡാംൻ ഇറ്റ്… ! ദാറ്റ് വാസ് സ്റ്റെയ്നർ ഹിംസെൽഫ്…! വിടരുതയാളെ…” ഗാർവി അലറി.
ഭ്രാന്ത് പിടിച്ചത് പോലത്തെ
അവസ്ഥയായിരുന്നു പിന്നീട് കണ്ടത്. എല്ലാവരും ആ രണ്ട് ജീപ്പുകളിലേക്കുമായി ഓടിക്കയറി.
ഗാർവിയുടെ ജീപ്പ് ആയിരുന്നു മുന്നിൽ. ക്രമേണ അവിടുത്തെ ശബ്ദകോലാഹലങ്ങൾ ദൂരേയ്ക്കകന്ന്
രാത്രിയുടെ നിശ്ശബ്ദതയിൽ ലയിച്ചു.
“റൈറ്റ്… അപ്പോൾ ഇനി നമുക്ക് ഇവിടെ നിന്ന് പുറത്ത് കടക്കാം…” ഡെവ്‌ലിൻ പറഞ്ഞു.
മോളിയുടെയും ഡെവ്‌ലിന്റെയും
സഹായത്തോടെ റിട്ടർ ന്യുമാൻ ആ ചെറിയ മതിലിന് അപ്പുറത്തേക്ക് കടന്നു. ശേഷം മൂവരും റോഡിലൂടെ
ബീച്ച് ലക്ഷ്യമാക്കി നടന്നു.
അനിവാര്യമായ വിടവാങ്ങൽ... സ്റ്റെയ്നറുടെ വിധി ന്യുമാൻ മുൻകൂട്ടി അറിയുന്നുവോ...?
ReplyDeleteഡെവ്‌ലിനോട് വിട പറയുവാനാവാതെ മോളി...
റിട്ടർ ന്യുമാൻ രക്ഷപെടുമോ..
ReplyDeleteമോളി പിടിയിലാകുമോ..
സ്റ്റെയ്നറിന്റെ കാര്യം.. എല്ലാം കൂടി മൊത്തം ടെന്‍ഷന്‍ ആയല്ലോ..
ടെൻഷനായി അല്ലേ? സമാധാനമായി... :)
Deleteറിട്ടർ ന്യുമാൻ രക്ഷപെടും..
Deleteമോളി പിടിയിലാവില്ല..
സ്റ്റെയ്നറിന്റെ കാര്യം... അത് സസ്പെൻസാണ്..
വെറുതെ ടെൻഷനടിച്ച് പനി പിടിക്കാതെ സൂക്ഷിച്ചോ.. :)
ശ്രീജിത്തിനു പണ്ട് മെഗ്ഗാസീരിയലുകാര്‍ക്ക് പരസ്യം എഴുതുവായിരുന്നോ പണീ..
Deleteഈഗിളിനെ മെഗ്ഗാസീരിയലുമായി താരതമ്യപെടുത്തിയ ഉണ്ടാപ്പ്രിയുടെ പ്രവര്‍ത്തി അപലപനീയവും, നമ്മുടെ സാഹിത്യ സംസ്കാരിക പൈതൃകത്തിനു നിരക്കാത്തതുമാണെന്ന് ഞാന്‍ ഇവിടെ ഊന്നി ഊന്നി പറയാന്‍ ആഗ്രഹിക്കുന്നു.
Deleteഭയങ്കരം...നല്ലൊരു ചെക്കനായിരുന്നു.
Deleteഎന്തു പറ്റിയതാണാവോ .. ഇത്രമാത്രം ഊന്നല്‍...
( ഈഗിള്‍ മെഗാഹിറ്റാണ്...ആരേലും ഇതൊരു മെഗാസീരിയല്‍ ആക്കിയാലും കാണും കേട്ടാ..)
എന്നാപ്പിന്നെ നമുക്ക് ഇതങ്ങ് മെഗാസീരിയൽ ആക്കിയാലോ ചാർളിച്ചായാ?
Delete(ഊന്നുവടി കുത്തി നടക്കാനുള്ള പരുവത്തിലായോ ശ്രീജിത്ത്!!)
സീരിയല്‍ വേണ്ട സിനിമ മതി.. നമ്മുടെ ഹണിയെ കൈവിടാതെ ജിമ്മിച്ചാ..
Deleteഅത് ഇപ്പോഴും ഓർമ്മയുണ്ടല്ലേ ശ്രീജിത്തേ...? :)
Deleteസീറ്റ് എഡ്ജ് ത്രില്‍ന്നാ ഇതന്നെയല്ലേ...!!
ReplyDeleteആവേശഭരിതമായ അന്ത്യത്തിലേയ്ക്ക് ഈഗിള്‍ പറന്നടുക്കുന്നു!
കഥ തീരാറായി എന്ന് മനസ്സിലായി അല്ലേ അജിത്‌ഭായ്? പക്ഷേ, അവസാന ലക്കം വരെയും ജാക്ക് ഹിഗ്ഗിൻസ് സീറ്റ് എഡ്ജ് ത്രിൽ നില നിർത്തുന്നുണ്ട്... അവസാനത്തെ ലക്കത്തിൽ അജിത്‌ഭായ് ഞെട്ടാനിരിക്കുന്നതേയുള്ളൂ...
Deleteഅവസാന ലക്കം ആവുമ്പോൾ ഒന്ന് പറയണേ വിനുവേട്ടാ.. നന്നായി ഞെട്ടാനുള്ളതാ..
Deleteഅതേ... എല്ലാവരും അതിന് തയ്യാറായി ഇരുന്നോളൂ...
Deleteവിനുവേട്ടാ..കള്ളാ...
ReplyDeleteവേള്‍ഡ് കപ്പിനിടയില്‍ തന്നെ അതിലും ആവേശം ഇവിടെ നിറയ്ക്കുവാണല്ലേ..
ഫൈനലിനൊപ്പം ഈഗിളും തീര്‍ക്കാനാണോ പ്ലാന്‍...!!
വേൾഡ് കപ്പിനോടൊപ്പം ഈഗിൾ തീരുമോ എന്നത് സംശയമാണ് ഉണ്ടാപ്രീ...
Deleteവേൾഡ് കപ്പും ഈഗിളും കൂട്ടിക്കുഴയ്ക്കല്ലേ.. :)
Deleteവേള്‍ഡ് കപ്പ് പ്രമാണിച്ച് വിനുവേട്ടനെങ്ങാന്‍ ഡെയലി പോസ്റ്റിംഗ് ഓഫര്‍ പ്രഖ്യാപിച്ചാലോ ?... ക്ലൈമാക്സാവുമ്പോ ഒരാഴ്ച കാത്തിരിക്കാന്‍ വല്യപാടാണട്ടോ..
Deleteഅടുത്ത ലക്കം എഴുതി തുടങ്ങിയിട്ടില്ല... പിന്നെയാ... !
Deleteഈഗിളിൽ വേൾഡ് കപ്പ് പ്രമാണിച്ച് 'ഏറ്റവും നല്ല കമന്റിനു ഫുട്ബോൾ സമ്മാനം ' അങ്ങനെ വല്ലോം ഒണ്ടോ?
Deleteശ്രീയ്ക്ക് ഒരു ഫുട്ബോളിന്റെ അത്യാവശ്യമുണ്ടെന്ന് തോന്നുന്നു...(സമ്മാനം എന്താണേലും ശ്രീ തന്നെ അടിച്ചു മാറ്റുമല്ലോ..)
Deleteഅതു ശരി, പന്തു കിട്ടും മുന്‍പേ എനിയ്ക്കിട്ടു തന്നെ ഗോളടിച്ചോ!!!
Deleteഇതെല്ലാം കൂടി മൊത്തം ടോട്ടൽ കുളമാക്കിയല്ലൊ.... ഒരു കാര്യവും നടന്നില്ല. ഇനീപ്പൊ ഒരേയൊരാഗ്രഹം മാത്രമേയുള്ളു. കമിതാക്കൾ രണ്ടു പേരേം രക്ഷപ്പെടുത്തി സുഖമായി, സന്തോഷമായി എവിടേങ്കിലും പോയി ജീവിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണം വിനുവേട്ടൻ......
ReplyDeleteഎല്ലാവരുടെയും ആഗ്രഹം അത് തന്നെയായിരിക്കും അശോകൻ മാഷേ... കാത്തിരിക്കാം നമുക്ക്...
Deleteഓ... സ്റ്റെയ്‌നർ!!!
ReplyDeleteഎന്തായാലും ആ ധൈര്യം സമ്മതിയ്ക്കണം!
തീർച്ചയായും ശ്രീ...
Deleteമരണം ഉറപ്പാണെങ്കിലും തന്റെ ദൌത്യവുമായി മുന്നോട്ട് പോകുന്ന സ്റ്റെയ്നർ ഒരു അസാമാന്യ ധീരൻ തന്നെ.. സംശയമില്ല..
Deleteഎങ്കിലും ഗാർവിയുടെ പോയന്റ് ബ്ലാങ്കിൽ നിന്നും ആ വെടിയുണ്ട ലക്ഷ്യം തെറ്റിപ്പാഞ്ഞത് അല്പം നിരാശ സമ്മാനിച്ചു..
ഗുണപാഠം: വല്ലവന്റേം തോക്ക് മേടീച്ചിട്ട് വെടിച്ചാല്‍ ചിലപ്പോ പോയന്റ് ബ്ലാങ്കില്‍ നിന്നു പോലും കൊള്ളൂല..
Deleteഅത് ശരിയാണല്ലോ... മിടുക്കൻ...
Deleteഹൊ നല്ല ത്രില്ലിങ്ങ് ആയല്ലോ
ReplyDeleteആശംസകൾ
സന്തോഷം ഷാജു...
Delete“അങ്ങനെ… എല്ലാത്തിന്റെയും അവസാനമാകുന്നു… നാം ഇവിടെ വിട പറയുന്നു...” സ്റ്റെയ്നർ പറഞ്ഞു.
ReplyDelete“ഒരു കാര്യം ചോദിച്ചോട്ടെ…? നമ്മുടെ ഈ ദൌത്യം കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും നേട്ടം ഉണ്ടായോ…?”
................ ........................
“ഞാൻ അന്വേഷിക്കുന്നത് കണ്ടെത്തിയതായിരുന്നു… പക്ഷേ, നിർഭാഗ്യവശാൽ ഇപ്പോൾ അത് കൈമോശം വന്നിരിക്കുന്നു…”
..............................
ക്രമേണ അവിടുത്തെ ശബ്ദകോലാഹലങ്ങൾ ദൂരേയ്ക്കകന്ന് രാത്രിയുടെ നിശ്ശബ്ദതയിൽ ലയിച്ചു.
നൊമ്പരപ്പെടുത്തുന്ന നിശ്ശബ്ദത..
അതെ
Delete“ഞാന്‍ അന്വേഷിക്കുന്നത് കണ്ടെത്തിയതായിരുന്നു… പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അത് കൈമോശം വന്നിരിക്കുന്നു…”
ReplyDeleteസംഭവം എന്താണെന്ന് മനസ്സിലായി അല്ലേ ജിം? അത് പറയുന്ന ഡെവ്‌ലിന്റെ മനോവേദന ശരിക്കും ഞാനറിഞ്ഞു...
ശരിക്കും... ആ ഭാഗം പലപ്രാവശ്യം വായിച്ചിട്ടാണ് തുടർന്ന് വായിച്ചത്..
Delete(അപ്പോ വിനുവേട്ടനും ‘അനുഭവ‘മുണ്ട് അല്ലേ.. :) )
ഇവിടിപ്പോന്താ ഉണ്ടായേ...?
Deleteആരാണിവിടെ പടക്കം പൊട്ടിച്ചേ..ഇന്നു വിഷുവാ.?
അതിനിപ്പോ അനുഭവം ഒന്നും വേണ്ട ജിം... കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ചാൽ മതി...
Deleteജിം ഒരു പടക്കം കത്തിച്ചെറിഞ്ഞ് നോക്കിയതാ ഉണ്ടാപ്രീ... :)
അപ്പൊ അതു പൊട്ടിയില്ല, ജിമ്മിച്ചാ
Deleteഅതേയതേ....
Deleteവിനുവേട്ടന്‍ സമാധാനമായിട്ട് ജീവിക്കുന്നത് കാണാന്‍ വയ്യല്ലേ...
ആ പടക്കം പൊട്ടിയില്ല അഥവാ പൊട്ടാതെ പോയ പടക്കം.. ;)
Deleteഇത്തവണ ഹാജർ നില വളരെ കുറവാണല്ലോ.. സുകന്യേച്ചി, പശുക്കുട്ടി തുടങ്ങിയ മഹിളാരത്നങ്ങളെയും കാണാനില്ല!!
ReplyDeleteഇവിടെ കമോൺ...
സുകന്യാജിയും എച്ച്മുവും കൂടി ഈഗിളിനെ ബോയ്ക്കോട്ട് ചെയ്തതാണോ എന്നൊരു സംശയം... (കണ്ണുകൾ നിറയുന്നു...)
Deleteഅയ്യോ വിനുവേട്ടാ ക്ളാസ്സില്‍ കയറാന്‍ വൈകിയെന്നെ ഉള്ളു. ഈഗിളിനെ ബോയ്‌ക്കോട്ട് ചെയ്യാനോ? കണ്ണ് നിറയുകയോ? ഇത്ര പാവമാണോ ഞങ്ങളുടെ വിനുവേട്ടന്‍. . എച്ച്മു വേഗം വരൂ. നമുക്ക് ഈ തെറ്റിന് ഏത്തമിടാം.
ReplyDeleteഇനി കഥയിലേക്ക്, ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല സ്റ്റയ്നറുടെ നീക്കങ്ങള്‍
എങ്ങനെ വിഷമമില്ലാതിരിക്കും സുകന്യാജീ? നോവൽ അന്ത്യത്തോടടുക്കുകയാണ്... എന്തെല്ലാം ട്വിസ്റ്റുകളാണ് കാത്തിരിക്കുന്നതെന്നറിയുമോ? ക്‌ളാസ്സിൽ വരാതിരുന്നാൽ അതൊക്കെ നഷ്ടമാകില്ലേ?
Deleteഓ… നോ… നോ മോർ ഫിലോസഫി പ്‌ളീസ്…”
ReplyDeleteഫിലോസഫിക്കൊക്കെ ഇനി എവിട്യാ നേരം..അല്ലേ
“ജീവിതയാത്രയിൽ നിങ്ങൾ അന്വേഷിക്കുന്നത്
എന്തോ, അത് കണ്ടെത്താൻ കഴിയട്ടെ ‘( ഈ ലക്കത്തിലെ വാക്യം)
തീർച്ചയായും മുരളിഭായ്...
Deleteവിനുവേട്ടന്‍ ചങ്കില്‍ കുത്തുന്ന വര്‍ത്തമാനം പറയരുത്. പശുക്കുട്ടി സങ്കടം കൊണ്ട് ചത്തു പോകും.. ബോയ് ക്കോട്ട് ചെയ്യേ അതും മോളിയും ഡെവ്‍ലിനും ഒക്കെയുള്ള ഈ എഴുത്ത്..
ReplyDeleteപനിയായിട്ട് കോസ്മോ ഹോസ്പിറ്റലില്‍ ആയിരുന്നു..
വലിയ വായനയൊന്നും ഇല്ലായിരുന്നു. ഇപ്പോ രണ്ട് ദിവസമേ ആയുള്ളൂ ഒരു മാതിരി ശരിയായിട്ട്..
എഴുത്ത് കേമം തന്നെ.. കാത്തിരിക്കുന്നു ബാക്കി കഥയ്ക്ക്..
അയ്യോ അതായിരുന്നോ കാര്യം...? തെറ്റി ധരിച്ചു പോയി...
Deleteആസ് ഐ വാസ് സഫറിങ്ങ് ഫ്രം ഫീവർ ആന്റ് ഹെഡ് എയ്ക്ക് ഐ വാസ് നോട്ട് ഏബിൾ റ്റു അറ്റന്റ് ദ് ക്‌ളാസ് ഫോർ വൺ വീക്ക്...
ലീവ് ലെറ്റർ തെളിവ് സഹിതം തന്നതിനാൽ ശിക്ഷയൊന്നുമില്ലാട്ടോ... അസുഖമൊക്കെ ഭേദമായി തിരിച്ചെത്തിയതിൽ അതിയായ സന്തോഷം...
എന്റെ സങ്കടം ഞാൻ പ്രകടിപ്പിക്കുന്നു.
ReplyDeleteമനസ്സിലാകുന്നു....
Delete