Sunday, June 15, 2014

ഈഗിൾ ഹാസ് ലാന്റഡ് – 129



വെതർ റിപ്പോർട്ടിൽ സൂചിപ്പിച്ചത് പോലെ തന്നെയായിരുന്നു നോർത്ത് സീ പ്രദേശത്തെ കാലാവസ്ഥ. മൂന്ന് – നാല് എന്ന നിലയിലുള്ള കാറ്റും തരക്കേടില്ലാത്ത മഴയും. കനത്ത മൂടൽ മഞ്ഞ് നേരം പുലരുന്നത് വരെ വിട്ട് മാറില്ല എന്നാണ് പ്രവചനം. അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും ഏതാണ്ട് എട്ട് മണിയോടെ ആ E-ബോട്ട് മൈൻ ഫീൽഡ് താണ്ടി  തീരദേശത്ത് കൂടിയുള്ള പ്രധാന കപ്പൽ പാതയിലേക്ക് പ്രവേശിച്ചു.

മുള്ളർ ആണ് വീൽ നിയന്ത്രിക്കുന്നത്. ചാർട്ട് ടേബിളിലെ മാപ്പിൽ നോക്കി വളരെ ശ്രദ്ധയോടെ തങ്ങളുടെ യാത്രാപഥം നിർണ്ണയിക്കുന്നതിൽ മുഴുകിയിരുന്ന കീനിഗ്ഗ് തലയുയർത്തി.

“ബ്‌‌ളാക്കെനിയുടെ കിഴക്കൻ തീരത്തേക്ക് ഇനി വെറും പത്ത് മൈൽ മാത്രം, എറിക്ക്” കീനിഗ്ഗ് പറഞ്ഞു.

മുന്നിലെ കനത്ത മൂടൽ മഞ്ഞിലേക്ക് ബദ്ധപ്പെട്ട് നോക്കി മുള്ളർ തലയാട്ടി. “ഈ മഞ്ഞ് കാരണം ശരിക്കും ബുദ്ധിമുട്ടുമെന്നാണ് തോന്നുന്നത്

“സത്യം പറഞ്ഞാൽ ഈ മഞ്ഞിന്റെ ആവരണം നമുക്ക് ഒരു അനുകൂല ഘടകമാകുകയല്ലേ ചെയ്യുന്നത്? അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്?” കീനിഗ്ഗ് ചോദിച്ചു.

പെട്ടെന്നാണ് കതക് തള്ളിത്തുറന്ന് ലീഡിങ്ങ് ടെലിഗ്രാഫിസ്റ്റ് ട്യൂസൻ പ്രവേശിച്ചത്. അയാളുടെ കൈയിൽ ഒരു പേപ്പറുണ്ടായിരുന്നു.

“ഹെർ ലെഫ്റ്റ്നന്റ് ലാന്റ്സ്‌വൂർട്ടിൽ നിന്നും ഒരു മെസ്സേജ് ഉണ്ട്...”

ആ സന്ദേശം വാങ്ങി കീനിഗ്ഗ് ചാർട്ട് ടേബിളിൽ പതിക്കുന്ന വെട്ടത്തിൽ പിടിച്ച് വായിച്ചു. പിന്നെ അവിശ്വസനീയതയോടെ അതിലേക്ക് തന്നെ അല്പ നേരം തുറിച്ച് നോക്കിക്കൊണ്ട് നിന്നു. ശേഷം ആ കടലാസ് ചുരുട്ടിക്കൂടി ഒരു ഉണ്ടയാക്കി വലത് കൈയിൽ പിടിച്ചു.

“എന്ത് പറ്റി ലഫ്റ്റ്നന്റ്?” മുള്ളർ ചോദിച്ചു.

“ദി ഈഗ്‌ൾ ഈസ് ബ്‌‌ളോൺ ബാക്കിയെല്ലാം കേവലം പദങ്ങൾ മാത്രം” കീനിഗ്ഗ് നിസ്സഹായതയോടെ ഉച്ചരിച്ചു.

ചില്ല് ജാലകത്തിൽ ചരൽ പോലെ വന്നു പതിച്ച മഴ, വിങ്ങി നിന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചു. 

“അപ്പോൾ ഇനി നമ്മുടെ അടുത്ത നീക്കം?”

“എന്റെ സാമാന്യ ബുദ്ധിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുവാനാണ് നിർദ്ദേശം...” വേദനയോടെ കീനിഗ്ഗ് തലയാട്ടി. “ഒന്നാലോചിച്ച് നോക്കൂ കേണൽ സ്റ്റെയ്നർ, റിട്ടർ ന്യുമാൻ ഏറ്റവും മികച്ച യോദ്ധാക്കൾ ആയിരുന്നു അവരെല്ലാം

ബാല്യത്തോട് വിട പറഞ്ഞതിന് ശേഷം ആദ്യമായി അയാൾക്ക് ഒന്നുറക്കെ കരയണമെന്ന് തോന്നി.  കതക് തുറന്ന് മുന്നിലെ ഇരുട്ടിലേക്ക് കീനിഗ്ഗ് തുറിച്ച് നോക്കി. മഴത്തുള്ളികൾ അയാളുടെ മുഖത്ത് ആഞ്ഞുപതിച്ചു കൊണ്ടിരുന്നു.

“അങ്ങനെ പറയാറായിട്ടില്ല ലെഫ്റ്റ്നന്റ് അവരിൽ ചിലരെങ്കിലും രക്ഷപെട്ടിരിക്കുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല ഒന്നോ രണ്ടോ പേർ അങ്ങനെ സംഭവിച്ചു കൂടായ്കയില്ലല്ലോ…?” മുള്ളർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

കീനിഗ്ഗ് വാതിൽ വലിച്ചടച്ചു. “നിങ്ങൾ പറഞ്ഞ് വരുന്നത്, അങ്ങോട്ടുള്ള നമ്മുടെ യാത്ര തുടരണമെന്നാണോ?” മറുപടി പറയാൻ താല്പര്യം പ്രകടിപ്പിക്കാതിരുന്ന മുള്ളറെ വിട്ട് അയാൾ ട്യൂസന് നേർക്ക് തിരിഞ്ഞു. “ട്യൂസൻ നിന്റെയും അഭിപ്രായം അത് തന്നെയാണോ?”

“ഹെർ ലെഫ്റ്റ്നന്റ് നാം ഒരുമിച്ച് ജോലി ചെയ്യുവാൻ തുടങ്ങിയിട്ട് കുറേയേറെയായി എങ്ങോട്ടാണ് നമ്മുടെ യാത്ര എന്ന് എപ്പോഴെങ്കിലും ഞാൻ ചോദിച്ചിട്ടുണ്ടോ?”

പെട്ടെന്നാണ് കീനിഗ്ഗിന്റെയുള്ളിൽ വന്യമായ ഒരാവേശം നുരഞ്ഞ് കയറിയത്. അയാൾ അവന്റെ ചുമലിൽ അഭിനന്ദനരൂപേണ ഒന്ന് തട്ടി.  “ഓൾ റൈറ്റ് എന്നാൽ ഈ മറുപടി സന്ദേശം അയച്ചോളൂ

                               * * * * * * * * * * * * * * * * * * * * * * * * * * * * *

മദ്ധ്യാഹ്നം കഴിഞ്ഞ്  സമയം നീങ്ങും തോറും കേണൽ റാഡ്‌ലിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു.  സായഹ്നമായപ്പോഴേക്കും തികച്ചും ക്ഷീണീതനായതിനാൽ ബെഡ് റെസ്റ്റെടുക്കുവാൻ അദ്ദേഹത്തിന്റെ സഹായിയായ വിറ്റ് ആവശ്യപ്പെട്ടുവെങ്കിലും റാഡ്‌ൽ വഴങ്ങിയില്ല്ല. ജോവന്ന ഗ്രേയുടെ അവസാന സന്ദേശത്തിന് ശേഷം റേഡിയോ റൂമിൽ നിന്നും പുറത്ത് പോകാൻ കൂട്ടാക്കാതിരുന്ന അദ്ദേഹത്തിന് കിടക്കുവാനായി വിറ്റ് ഒരു പഴയ ചാരുകസേര കൊണ്ടു വന്ന് കൊടുത്തു. അതേ സമയം കീനിഗ്ഗുമായി റേഡിയോ ബന്ധം സ്ഥാപിക്കുവാൻ ഓപ്പറേറ്റർ അശ്രാന്തം പരിശ്രമിക്കുന്നുണ്ടായിരുന്നു.

നെഞ്ച് വേദന ഇപ്പോൾ അത്യന്തം രൂക്ഷമായിരിക്കുന്നുവെന്ന് മാത്രമല്ല ഇടത് കൈയിലേക്ക് കൂടി പടർന്ന് തുടങ്ങിയിരിക്കുന്നു. അതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാവാതിരിക്കാനും മാത്രം വിഡ്ഢിയൊന്നുമല്ല താൻ പക്ഷേ, അതിനെക്കുറിച്ച് പരിതപിക്കുവാൻ പറ്റിയ സമയമല്ല ഇത് നോർഫോക്കിലെ സംഭവവികാസങ്ങളെക്കാൾ പ്രധാനപ്പെട്ടതല്ല മറ്റൊന്നും തന്നെ

എട്ട് മണിയാവാൻ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോൾ വിജയഭാവത്തിലുള്ള മന്ദഹാസവുമായി റേഡിയോ ഓപ്പറേറ്റർ അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞു. “അവരുടെ സന്ദേശം വന്നിട്ടുണ്ട് ഹെർ ഓബർസ്റ്റ് മെസ്സേജ് റിസീവ്ഡ് ആന്റ് അണ്ടർസ്റ്റുഡ്

“താങ്ക് ഗോഡ്” ആശ്വാസത്തോടെ പറഞ്ഞിട്ട് റാഡ്‌ൽ തന്റെ സിഗരറ്റ് പാക്കറ്റ് തുറക്കുവാൻ ശ്രമിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ വിരലുകൾ വഴങ്ങുന്നുണ്ടായിരുന്നില്ല. അത് ശ്രദ്ധിച്ച വിറ്റ് അദ്ദേഹത്തെ സഹായിച്ചു.

“ഒരെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ, ഹെർ ഓബർസ്റ്റ്” പാക്കറ്റിൽ നിന്നും ആ അവസാന റഷ്യൻ സിഗരറ്റ് എടുത്ത് കേണൽ റാഡ്‌ലിന്റെ ചുണ്ടിൽ വച്ച് കൊടുക്കവെ വിറ്റ് പറഞ്ഞു.

റേഡിയോ ഓപ്പറേറ്റർ തിടുക്കത്തിൽ തന്റെ മുന്നിലെ പേപ്പർ പാഡിൽ കുത്തിക്കുറിക്കുവാനാരംഭിച്ചു. പിന്നെ ആ കടലാസ് ചീന്തിയെടുത്ത് റാഡ്‌ലിന് നേർക്ക് നീട്ടി. “അവരുടെ മറുപടിയാണ്, ഹെർ ഓബർസ്റ്റ്

അത് വായിക്കുവാൻ ശ്രമിച്ചുവെങ്കിലും റാഡ്‌ലിന് തന്റെ കാഴ്ച്ച അവ്യക്തമാകുന്നത് പോലെ തോന്നി. തല ചുറ്റുന്നത് പോലെ “ഇതൊന്ന് വായിക്കൂ, വിറ്റ്” അദ്ദേഹം ക്ഷീണത്തോടെ പറഞ്ഞു.

“വിൽ സ്റ്റിൽ വിസിറ്റ് ദി നെസ്റ്റ് ചില ഫ്ലഡ്ജ്‌ലിങ്സ് പക്ഷികൾക്ക് ചിലപ്പോൾ സഹായം ആവശ്യമായി വന്നേക്കാം ഗുഡ് ലക്ക്

വിറ്റ് അത്ഭുതത്തോടെ കേണൽ റാഡ്‌ലിനെ നോക്കി. “എന്ത് കൊണ്ടാണ് അദ്ദേഹം ഗുഡ് ലക്ക് എന്ന് കൂട്ടിച്ചേർത്തത്, ഹെർ ഓബർസ്റ്റ്?”

“എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ നല്ല ഗ്രഹണശക്തിയുള്ള ഒരു ചെറുപ്പക്കാരനാണ് കീനിഗ്ഗ്   അയാൾക്കെന്ന പോലെ എനിക്കും ഇപ്പോൾ ഭാഗ്യത്തിന്റെ ആവശ്യമുണ്ടെന്ന് അയാൾ മനസ്സിലാക്കിയിരിക്കുന്നു” അദ്ദേഹം സാവധാനം തലയാട്ടി. “എവിടെ നിന്നാണ് ഇത്രയും ആത്മാർത്ഥതയുള്ള യുവാക്കളെ നമുക്ക് കിട്ടുന്നത്? അസാമാന്യ  ധൈര്യം കൈമുതലായുള്ളവർ എന്തും ത്യജിക്കാൻ തയ്യാറുള്ളവർ അവസാനം എന്തിന് വേണ്ടി?”

“ഹെർ ഓബർസ്റ്റ് പ്‌‌ളീസ്” വിറ്റ് അസ്വസ്ഥതയോടെ അദ്ദേഹത്തെ നോക്കി.

റാഡ്‌ൽ പുഞ്ചിരിച്ചു. “സ്നേഹിതാ ഇതാ, ഈ അവസാന റഷ്യൻ സിഗരറ്റ് പോലെ എല്ലാ‍ നല്ല കാര്യങ്ങൾക്കും ഒരു അന്ത്യം ഉണ്ടാകും ഇന്നല്ലെങ്കിൽ നാളെ...”

അദ്ദേഹം റേഡിയോ ഓപ്പറേറ്ററുടെ നേർക്ക് തിരിഞ്ഞു. എന്നിട്ട്, രണ്ട് മണിക്കൂർ മുമ്പെങ്കിലും പറയേണ്ടിയിരുന്ന ആ വാക്യം ഉച്ചരിച്ചു. “ഇനി എന്നെ ബെർലിനിലേക്ക് കണക്ട് ചെയ്യൂ


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

44 comments:

  1. ദൌത്യം പരാജയപ്പെട്ടു എന്നറിഞ്ഞിട്ടും കീനിഗ്ഗ് നോർഫോക്ക് തീരത്തേക്ക് നീങ്ങുന്നു...

    എല്ലാ പ്രതീക്ഷകളും അവസാനിച്ച കേണൽ റാഡ്‌ൽ വിവരം ബെർലിനിൽ അറിയിക്കുവാൻ തീരുമാനിക്കുന്നു...

    ഇനി?...

    ReplyDelete
  2. ദൌത്യം പരാജയപ്പെട്ടാലും ചില പരാജയങ്ങള്‍ വിജയത്തോളം തിളക്കമുള്ളവയാണ്.

    ReplyDelete
    Replies
    1. ശരിയാണ് അജിത്‌ഭായ്... പക്ഷേ, പൊലിഞ്ഞത് എത്ര ജീവിതങ്ങള്‍...

      Delete
    2. ഹോ.. എല്ലാവരും തത്ത്വന്മാരായി.. അജിത്തേട്ടൻ പറഞ്ഞത് ഒരു പോയിന്റാണ്..

      Delete
  3. അസാമാന്യ ധൈര്യം കൈമുതലായുള്ളവർ… എന്തും ത്യജിക്കാൻ തയ്യാറുള്ളവർ… അവസാനം എന്തിന് വേണ്ടി…

    യുദ്ധത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഒരുപക്ഷെ എല്ലാവരും ഇങ്ങനെ ചിന്തിച്ചേക്കാം. എന്തിനുവേണ്ടി??

    ReplyDelete
    Replies
    1. ഈ ചോദ്യം രാഷ്ട്രനായകര്‍ സ്വയം ചോദിച്ചിരുന്നെങ്കില്‍... എത്രയോ യുദ്ധങ്ങള്‍ ഒഴിവാകുമായിരുന്നു അജിത്‌ഭായ്...

      Delete
  4. ബാല്യത്തോട് വിട പറഞ്ഞതിന് ശേഷം ആദ്യമായി അയാള്‍ക്ക് ഒന്നുറക്കെ കരയണമെന്ന് തോന്നി. കതക് തുറന്ന് മുന്നിലെ ഇരുട്ടിലേക്ക് കീനിഗ്ഗ് തുറിച്ച് നോക്കി. മഴത്തുള്ളികള്‍ അയാളുടെ മുഖത്ത് ആഞ്ഞുപതിച്ചു കൊണ്ടിരുന്നു. sankadavum
    സ്നേഹിതാ… ഇതാ, ഈ അവസാന റഷ്യന്‍ സിഗരറ്റ് പോലെ… എല്ലാ‍ നല്ല കാര്യങ്ങള്‍ക്കും ഒരു അന്ത്യം ഉണ്ടാകും… ഇന്നല്ലെങ്കില്‍ നാളെ...” thathvachinthayum aayi ee adyaayavum kadannu pokunnu....kooduthal onnum parayanilla.oru vallatha ozhukkayirunnu.....nannayi aasvadichu....onnil ninnum aduthathilethanulla kaathirippumaathramanu vishamippichath......

    ReplyDelete
    Replies
    1. കീനിഗ്ഗിന്റെ മനോവേദനയും റാഡ്‌ലിന്റെ തത്വചിന്തയും ടീച്ചറുടെ മനസ്സിൽ തട്ടി എന്നറിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്...

      Delete
  5. "എവിടെ നിന്നാണ് ഇത്രയും ആത്മാർത്ഥതയുള്ള യുവാക്കളെ നമുക്ക് കിട്ടുന്നത്…? അസാമാന്യ ധൈര്യം കൈമുതലായുള്ളവർ… എന്തും ത്യജിക്കാൻ തയ്യാറുള്ളവർ… അവസാനം എന്തിന് വേണ്ടി…?”

    ഇതു തന്നെയല്ലേ ലോകം മുഴുവനും ചോദിച്ചു കൊണ്ടിരിയ്ക്കുന്ന ചോദ്യം???

    എന്തായാലും റാഡ്‌ല്‌ പറഞ്ഞതു പോലെ എല്ലാത്തിനും അന്ത്യമുണ്ടായല്ലേ പറ്റൂ... ശരി, കാത്തിരിയ്ക്കാം

    ReplyDelete
    Replies
    1. ഉണ്ടാപ്രിച്ചായനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് 2 ആഴ്ചയായി.. എതിലെ പോയോ എന്തോ.. ഈ കാത്തിരിപ്പിനും ഒരു അന്ത്യമുണ്ടാവട്ടെ..

      Delete
    2. വിനുവേട്ടൻ പറഞ്ഞതു പോലെ, ഉണ്ടാപ്രിച്ചായൻ ബ്രസീലിൽ പന്തു പെറുക്കാൻ പോയെന്നു തോന്നുന്നു.

      Delete
    3. ഉണ്ടാപ്രി ഇന്നല്ലെങ്കിൽ നാളെ ഇവിടെ എത്തുമെന്ന് മനസ്സ് പറയുന്നു... (എന്നെ നാണം കെടുത്തല്ലേ ഉണ്ടാപ്രീ...)

      Delete
    4. വിനുവേട്ടനെ നാണം കെടുത്താനോ..? ഒരിക്കലുമില്ല..

      പ്രിയ സ്നേഹിതരേ.. രണ്ടാഴ്ചയായി ക്ലാസ്സില്‍ കേറാതെ നടന്നതിനു മാപ്പ്.. മാപ്പ്....
      കൈവിട്ടു പോയ ഒരു കുഞ്ഞാടിനേ അന്വേഷിക്കാന്‍ നേരം കണ്ടെത്തിയ ഹെഡ്മാസ്റ്റര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അടിയന്‍ വീണ്ടും ഇതാ....

      P.S:കമന്റുകളുടെ പൂരം ഇന്ന് വൈകിട്ടോടെ...

      Delete
    5. അറിയാമായിരുന്നു... വരുമെന്ന്... ഹെഡ് മാസ്റ്റർ മാത്രമല്ല, സതീർത്ഥ്യരും അന്വേഷിച്ചിരുന്നു... ഉണ്ടാപ്രിയില്ലാതെ ഇവിടെയെന്ത് ആഘോഷം...?

      Delete
    6. വന്നു ല്ലേ... ഹും.. (ഉണ്ടാപ്രിയുടെ തിരോധാനത്തിൽ കുണ്ടിതപ്പിയിട്ട നുമ്മയൊക്കെ വെറും ശശി!!)

      Delete
  6. “എവിടെ നിന്നാണ് ഇത്രയും ആത്മാർത്ഥതയുള്ള യുവാക്കളെ നമുക്ക് കിട്ടുന്നത്…? അസാമാന്യ ധൈര്യം കൈമുതലായുള്ളവർ… എന്തും ത്യജിക്കാൻ തയ്യാറുള്ളവർ… അവസാനം എന്തിന് വേണ്ടി…?”

    ReplyDelete
    Replies
    1. ഹൃദയത്തിൽ തട്ടുന്ന ചോദ്യം...

      Delete
  7. പ്രതീക്ഷകളാൽ നീങ്ങട്ടെ

    ReplyDelete
    Replies
    1. പ്രതീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നത്...

      Delete
  8. ഹും ..എല്ലാ നല്ല കാര്യങ്ങൾക്കും ഒരു
    അന്ത്യം ഉണ്ടാവും.ഇന്ന് അല്ലെങ്കിൽ നാളെ.
    ചീത്തക്കാര്യങ്ങൾക്കും അങ്ങനെ തന്നെ
    വേണ്ടേ ??!!

    ReplyDelete
    Replies
    1. ഒരാളുടെ നല്ല കാര്യങ്ങൾ, മറ്റൊരാൾക്ക് ചീത്തയായേക്കാം.. നേരെ തിരിച്ചും.. അങ്ങനെയാവുമ്പോൾ സംഗതി ഓക്കെ അല്ലേ.. :)

      Delete
    2. അപ്പോൾ പിന്നെ സംഗതി ഓ.കെ തന്നെ...

      Delete
  9. ഇന്നലെ ഞാന്‍ ഇട്ട കമെന്റ് ഗൂഗിള്‍ ചേട്ടന്‍ മുക്കി.. നല്ല ഒന്നാതരം തേങ്ങ കമന്റ്‌ ആയിരുന്നു.
    “സ്നേഹിതാ… ഇതാ, ഈ അവസാന റഷ്യൻ സിഗരറ്റ് പോലെ… എല്ലാ‍ നല്ല കാര്യങ്ങൾക്കും ഒരു അന്ത്യം ഉണ്ടാകും… ഇന്നല്ലെങ്കിൽ നാളെ...”
    എല്ലാത്തിനും ഒരു അവസാനം ഉണ്ടായല്ലേ പറ്റൂ..
    അതൊക്കെ പോട്ടെ.. ഇപ്പറഞ്ഞ റഷ്യന്‍ സിഗരറ്റ് എവിടെ കിട്ടും..?

    ReplyDelete
    Replies
    1. സിഗരറ്റ് വലി ഒന്നിനും ഒരു പരിഹാരമല്ല ശ്രീജിത്തേ..

      (കേണൽ വിനുവേട്ടന്റെ കൂടെ കൂടി ഞാനും അല്പം തത്ത്വം വിളമ്പട്ടെ..)

      അല്ലാ, ആ തേങ്ങ ആരാ അടിച്ചുമാറ്റിയത്?

      Delete
    2. ജിമ്മിച്ചനെന്തിനാ അറ്റ്ജും പറഞ്ഞോണ്ട്‌ എന്നെ നോക്കുന്നേ? സത്യമായും ഞാനല്ല ...

      Delete
    3. ഞാനും വിചാരിച്ചു ആദ്യമായി എത്തിയിട്ട് ശ്രീജിത്ത് എന്താ കമന്റ് ഇടാതെ പോയതെന്ന്... ഇപ്പോഴല്ലേ കാര്യം മനസ്സിലായത്... ഞാൻ സ്പാമിലൊക്കെ പോയി നോക്കി... ശ്രീജിത്തിന്റെ കമന്റ് അവിടെയുമില്ല...

      അല്ലെങ്കിലേ ചുമയാ... ഇനി സിഗരറ്റും കൂടി വലിച്ചോ...

      Delete
    4. ഈ തേങ്ങാമോഷണത്തിൽ എനിക്ക് ശ്രീക്കുട്ടനെ തീരെ സംശയമില്ല.. അവിടെ ഒരു ചേട്ടനും ചേച്ചിയും ചിരിച്ചോണ്ടിരിക്കുന്നത് കണ്ടോ.. അവരുടെ ചിരിയിൽ എന്തോ കള്ളത്തരമില്ലേ... ഇല്ലേ?

      Delete
  10. തന്റെ അന്ത്യവും മരണമാണെന്ന് കേണൽ റാഡ്ൽ തിരിച്ചറിയുന്നു.. (അതുപിന്നെ അങ്ങനെയാണല്ലോ..) എന്നാലും വേദനയൊക്കെ സഹിച്ച് അദ്ദേഹം പിടിച്ചുനിൽക്കുന്നുണ്ടല്ലോ.. അപാര മനക്കട്ടി തന്നെ..

    വിൽ സ്റ്റിൽ വിസിറ്റ് ദി നെസ്റ്റ്!! കടവത്ത് തോണിയടുപ്പിക്കാൻ കീനിഗ്ഗിന്റെയും കൂട്ടരുടെയും ശ്രമം എന്തായിത്തീരുമോ എന്തോ..

    വെടിയൊച്ചയില്ലാതെ ഒരു അധ്യാ‍യം കൂടെ.. (പശ്ചാത്തലത്തിൽ “അവസാനം എന്തിന് വേണ്ടി?” എന്ന ചോദ്യം എക്കോ പോലെ മുഴങ്ങുന്നു..)

    ReplyDelete
    Replies
    1. കേണൽ റാഡ്‌ൽ... പാ‍വം... അല്ലേ ഉണ്ടാപ്രീ...?

      കീനിഗ്ഗിന്റെ സ്പിരിറ്റ്... ഹാറ്റ്സ് ഓഫ് റ്റു ഹിം...

      Delete
    2. അത് എക്കോ പോലെ മുഴങ്ങുന്നതല്ല, ജിമ്മിച്ചാ... കമന്റിടാന്‍ വരുന്നവര്‍ ഓരോരുത്തരും എടുത്തെഴുതിയതു പിന്നേം പിന്നേം വായിച്ചതു കൊണ്ട് തോന്നുന്നതാ... [ഞാനോടി]

      Delete
    3. ഓടരുത് ശ്രീക്കുട്ടാ, ആളറിയും..

      സത്യത്തിൽ കവി ഉദ്ദേശിച്ചതും അതുതന്നെയാണ്.. ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നത്കൊണ്ട് ശ്രീക്കുട്ടന് കാര്യം പിടികിട്ടി.. :)

      Delete
  11. എന്നാലും ഇതെല്ലാം എന്തിനുവേണ്ടി....?
    എത്ര ജീവിതങ്ങളാണ് എരിഞ്ഞു തീർന്നത്...?
    എന്നിട്ടും മനുഷ്യർ പഠിക്കുന്നില്ലല്ലൊ...!
    ഡെവ്‌ലിനും മോളിയും എവിടെ വിനുവേട്ടാ....?
    മുങ്ങ്യോ....?!

    ReplyDelete
    Replies
    1. മനുഷ്യൻ ഒരിക്കലും പഠിക്കുന്നില്ല അശോകൻ മാഷേ... രണ്ട് ദശകങ്ങൾക്ക് മുമ്പ് വലിയ കുഴപ്പമൊന്നും ഇല്ലാതെ കഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്ന ഇറാക്കിനെ എണ്ണക്കൊതിയന്മാരെല്ലാം കൂടി ഇന്നത്തെ അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചത് കണ്ടില്ലേ...?

      ഡെവ്‌ലിനും മോളിയും... അശോകൻ മാഷ്ക്ക് വേണ്ടി അവരെ അടുത്ത ലക്കത്തിൽ കൊണ്ടുവരാംട്ടോ...

      Delete
    2. അല്ലെങ്കിലും മാഷുമാരെ വിനുവേട്ടന് പണ്ടേ പേടിയാണല്ലോ..

      Delete
  12. നാശം വിതറുന്ന യുദ്ധം എന്തിനു വേണ്ടി?

    കമന്റുകളും മറുപടികളും ചിരിപ്പിച്ചു.

    ReplyDelete
    Replies
    1. ങ്ഹേ....!!! യുദ്ധമുന്നണിയില്‍ നിന്ന് ചിരിക്കുന്നോ??
      കോര്‍ട്ട് മാര്‍ഷല്‍ ചെയ്യൂ ഈ കുട്ടിയെ!

      Delete
    2. കോർട്ട് മാർഷൽ ചെയ്യാനോ...? വേണ്ട അജിത്‌ഭായ്... ജിമ്മിയും ശ്രീയും കൂടി ചിരിപ്പിച്ചിട്ടല്ലേ... പോട്ടെന്ന്...

      Delete
    3. ഈ അജിത്തേട്ടൻ ഇതെന്ത് ഭാവിച്ചാണ്!!

      ഞങ്ങടെ ചേച്ചിയെ കോർട്ട് മാർഷൽ ചെയ്യാനോ.. ഡോണ്ടു.. ഡോണ്ടു..

      (കരിമ്പ് ജ്യൂസ്.. കരിമ്പ് ജ്യൂസേയ്..)

      Delete
  13. ഒരു കുട്ടി... നമ്മുടെ പശുക്കുട്ടി കുറുമ്പ് കാട്ടി നടക്കുകയാണെന്ന് തോന്നുന്നു... എവിടെ പോയോ ആവോ...

    ReplyDelete
  14. മരണം മുന്നിൽ നിന്ന് മാടി വിളിക്കുമ്പോഴും
    ചങ്കൂറ്റത്തോടെ അതിനെ കാത്തിരിക്കുന്ന ചുണക്കുട്ടന്മാരാണിവരൊക്കെ അല്ലേ

    ReplyDelete
    Replies
    1. ‘ഭീരുക്കളേ പലകുറി മരിക്കൂ പ്രിയേ..’

      ഇവരൊക്കെ നല്ല ഉസാറ് പിള്ളേരല്ലേ ബിലാത്തിയേട്ടാ.. പ്രാണൻ കളഞ്ഞും പോരാടും!

      Delete
    2. ചാവേർപ്പോരാളികൾ...

      Delete
  15. പാവങ്ങൾ !!!!!ഇപ്പോ എവിടെയാണാവോ???

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...