പ്രിയോർ കുടുംബത്തിന്റെ
ഉടമസ്ഥതയിലുള്ള ഫാമിന്റെ കിഴക്കെ അതിരിൽ ഹോബ്സ് എന്റിന് സമീപം മെയിൻ റോഡിന് എതിർഭാഗത്തുള്ള
വനത്തിന് പിന്നിലായി പഴകി നശിക്കുവാൻ തുടങ്ങിയിരുന്ന ഒരു ഫാം കോട്ടേജ് ഉണ്ടായിരുന്നു.
തൽക്കാലത്തേക്ക് അവരുടെ മോറിസ് കാർ ഒളിപ്പിച്ച് വയ്ക്കാൻ അത് സഹായകരമായി.
ഏഴേ കാൽ ആയപ്പോൾ മോളിയെ റിട്ടർ
ന്യുമാനെ നോക്കുവാൻ ഏൽപ്പിച്ചിട്ട് സ്റ്റെയ്നറും ഡെവ്‌ലിനും പുറത്തിറങ്ങി മരക്കൂട്ടങ്ങൾക്കിടയിലൂടെ
അതീവ ശ്രദ്ധയോടെ റോഡിന് സമീപത്തേക്ക് നടന്നു. ശത്രുപക്ഷത്തിന്റെ നീക്കം മനസ്സിലാക്കുക
എന്നതായിരുന്നു ലക്ഷ്യം. വെറുതെയായില്ല ആ ദൌത്യം. ചിറയിലേക്കുള്ള റോഡിലൂടെ ഡെവ്‌ലിന്റെ
കോട്ടേജ് ലക്ഷ്യമാക്കി നീങ്ങുന്ന ഗാർവിയെയും സംഘത്തെയുമാണ് അവർ കണ്ടത്. മരങ്ങൾക്കിടയിലൂടെ
തിരികെ വന്ന് മതിലിന്റെ മറവിൽ ഇരുന്നുകൊണ്ട് അവർ സ്ഥിതിഗതികൾ വിലയിരുത്തി.
“അത്ര അനുകൂലമല്ല കാര്യങ്ങൾ…” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.
“അതിനിപ്പോൾ കോട്ടേജിൽ
പോകേണ്ട ആവശ്യമെന്താണ്…? ചതുപ്പിന് അരിക് പറ്റി കാൽനടയായി ആ പാടം മുറിച്ച്
കടന്നാൽ സമയത്ത് തന്നെ നിങ്ങൾക്ക് ബീച്ചിൽ എത്താൻ കഴിയുമല്ലോ…” സ്റ്റെയ്നർ പറഞ്ഞു.
“പക്ഷേ, കാര്യമില്ല…” ഡെവ്‌ലിൻ നെടുവീർപ്പിട്ടു. “ഞെട്ടിക്കുന്ന ഒരു സത്യം ഞാൻ വെളിപ്പെടുത്തട്ടെ
കേണൽ…? തിടുക്കത്തിൽ ചാടിയിറങ്ങുമ്പോൾ നമ്മുടെ S-ഫോൺ
എടുക്കുവാൻ മറന്നുപോയി… ഉരുളക്കിഴങ്ങ് നിറച്ച ക്യാരിബാഗിന്റെ അടിയിൽ ഒളിപ്പിച്ച്
ഞാനത് അടുക്കളയുടെ കതകിൽ കൊളുത്തിയിട്ടിരിക്കുകയാണ് …”
സ്റ്റെയ്നർ പതിഞ്ഞ സ്വരത്തിൽ
ചിരിച്ചു. “സുഹൃത്തേ… നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുണ്ടാവൂ… നിങ്ങളെ വാർത്തെടുത്തതിന് ശേഷം ദൈവം ആ അച്ച് ഉടച്ച് ദൂരേക്കെറിഞ്ഞു
കാണണം…”
“എനിക്കറിയാം, കേണൽ… എന്റെ പ്രകൃതവുമായി ജീവിക്കുക എളുപ്പമല്ല… പക്ഷേ, ഇപ്പോഴത്തെ അവസ്ഥയിൽ ആ ഫോൺ ഇല്ലാതെ കീനിഗ്ഗുമായി ബന്ധപ്പെടുവാൻ
സാധിക്കില്ല…” ഡെവ്‌ലിൻ പറഞ്ഞു.
“ഫോൺ വഴി സിഗ്നൽ ലഭിച്ചാൽ
മാത്രമേ അദ്ദേഹം ഇവിടെയെത്തൂ എന്നാണോ നിങ്ങൾ കരുതുന്നത്…?”
“അതായിരുന്നു പരസ്പര ധാരണ… ഒമ്പതിനും പത്തിനും ഇടയിൽ ഏത് സമയവും… മറ്റൊരു കാര്യം…
നമുക്ക് പിണഞ്ഞ ദുരന്തത്തെക്കുറിച്ചുള്ള
സന്ദേശം ഇതിനോടകം ജോവന്ന ഗ്രേ ലാന്റ്സ്‌വൂർട്ടിലേക്ക് അയച്ചിട്ടുണ്ടാകും… റാഡ്ൽ ആ വിവരം കീനിഗ്ഗിനെ അറിയിച്ചിട്ടുണ്ടെങ്കിൽ ഒരു പക്ഷേ, അദ്ദേഹവും
സംഘവും ഇപ്പോൾ മടക്ക യാത്രയിലായിരിക്കും…” ഡെവ്‌ലിൻ പറഞ്ഞു.
“നോ… ഐ ഡോണ്ട് തിങ്ക് സോ… കീനിഗ്ഗ് വരും… നിങ്ങളുടെ
ഫോൺ സന്ദേശം അദ്ദേഹത്തിന് ലഭിച്ചില്ല എന്ന് തന്നെ കരുതുക… തീർച്ചയായും അദ്ദേഹം ഇവിടുത്തെ ബീച്ചിൽ വന്നിരിക്കും…” സ്റ്റെയ്നർ പറഞ്ഞു.
“പക്ഷേ, എന്തിന്…?”
“കാരണം, അദ്ദേഹം എന്നോട്
പറഞ്ഞിരുന്നു, വരുമെന്ന്… അതുകൊണ്ടാണ് ഞാൻ പറയുന്നത്, S-ഫോൺ ഇല്ലാതെ തന്നെ
നിങ്ങൾക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്ന്… ഇനി
അഥവാ അമേരിക്കൻ റെയ്ഞ്ചേഴ്സ് ഈ പ്രദേശം സെർച്ച് ചെയ്താലും പ്രശ്നമില്ല… മൈൻ വിന്യസിച്ചിരിക്കുന്ന പ്രദേശം എന്നാണ് ബീച്ചിലെ ബോർഡുകൾ സൂചിപ്പിക്കുന്നത്… അവർ ആ പരിസരത്തേക്ക് പോകുക പോലുമില്ല… അൽപ്പം നേരത്തെ അഴിമുഖത്ത് എത്തുകയാണെങ്കിൽ ചുരുങ്ങിയത് കാൽ മൈൽ ദൂരമെങ്കിലും
കടലിലേക്ക് നടക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല...” സ്റ്റെയ്നർ പറഞ്ഞു.
“ഈ നിലയിലുള്ള റിട്ടറിനെയും
കൊണ്ടോ…?” ഡെവ്‌ലിൻ സംശയിച്ചു.
“ഊന്നുവാൻ ഒരു വടിയും
ചാരുവാൻ ഒരു ചുമലും ഉണ്ടെങ്കിൽ ബാക്കി കാര്യം റിട്ടർ നോക്കിക്കോളും… ഒരിക്കൽ റഷ്യയിൽ വച്ച് വെടിയുണ്ട തുളച്ച് കയറിയ വലത് പാദവുമായി മഞ്ഞിലൂടെ
തുടർച്ചയായി മൂന്ന് ദിവസം നടന്ന് എൺപത് മൈൽ താണ്ടിയ ചരിത്രമുണ്ട് റിട്ടറിന്… താൻ നിൽക്കുന്നയിടത്ത് തന്നെ നിന്നാൽ മരണം സുനിശ്ചിതം എന്ന് ഒരാൾക്ക്
പരിപൂർണ്ണ ബോദ്ധ്യമായാൽ പിന്നെ എങ്ങനെയും മറ്റൊരിടത്തേക്ക് നീങ്ങുവാൻ അത്ഭുതകരമാം വിധം
അയാളുടെ മനസ്സ് കരുത്താർജ്ജിക്കുന്നു… അതുകൊണ്ടാണ് ഞാൻ പറയുന്നത്… നിങ്ങൾക്ക് ആവശ്യത്തിലധികം സമയമുണ്ട്… മീറ്റ് കീനിഗ്ഗ് ഓൺ ഹിസ് വേ ഇൻ…”
“എന്ന് വച്ചാൽ താങ്കൾ
ഞങ്ങളുടെയൊപ്പം വരുന്നില്ല…?” ചോദ്യത്തെക്കാളുപരി ഡെവ്‌ലിന്റേത് ഒരു പ്രസ്താവനയായിരുന്നു.
“ഐ തിങ്ക് യൂ നോ വേർ ഐ
മസ്റ്റ് ഗോ, മൈ ഫ്രണ്ട്…”
ഡെവ്‌ലിൻ നെടുവീർപ്പിട്ടു.
“ഒരു മനുഷ്യൻ നരകത്തിൽ പോകണമെന്ന് തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ അയാളെ അയാളുടെ വഴിക്ക്
പോകാൻ അനുവദിക്കണം എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ… പക്ഷേ, താങ്കളുടെ കാര്യത്തിൽ ഞാൻ അതിന് ഒരു അപവാദമാകുവാൻ ആഗ്രഹിക്കുന്നു… പ്രധാനമന്ത്രിയുടെ അടുത്ത് പോലും താങ്കൾക്ക് എത്തുവാൻ കഴിയില്ല കേണൽ… ശർക്കരഭരണിയിൽ പൊതിഞ്ഞിരിക്കുന്ന ഈച്ചകളേക്കാളധികം ഗാർഡുകളെ അദ്ദേഹത്തിന്
ചുറ്റും അവർ വിന്യസിച്ചിട്ടുണ്ടാകും…”
“എന്നിരുന്നാലും ഒരു ശ്രമം
നടത്തേണ്ടത് എന്റെ കടമയാണ്…”
“എന്ത് കൊണ്ട്…? താങ്കളുടെ പിതാവിന്റെ മോചനത്തിന് അത് സഹായിച്ചേക്കും എന്ന പ്രതീക്ഷയിലോ…? അത് വെറും മിഥ്യാ ധാരണയാണ്… അദ്ദേഹത്തിന്റെ വിധി പോലെ വരട്ടെ എന്ന് തീരുമാനിക്കുന്നതാണ്
ഉചിതം… അല്ലെങ്കിൽ പിന്നെ പ്രിൻസ് ആൽബസ്ട്രേസിൽ ഇരിക്കുന്ന
ആ മരത്തലയൻ മറിച്ചൊരു തീരുമാനം എടുക്കണം…”
“നിങ്ങൾ പറയുന്നത് നൂറ്
ശതമാനവും ശരിയായിരിക്കാം… എനിക്കറിയാവുന്ന വസ്തുത തന്നെയാണത്…”
“പിന്നെ എന്തിന്…?”
“കാരണം… ഇതല്ലാതെ എനിക്ക് മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല എന്നത് തന്നെ…”
“മനസ്സിലായില്ല…?”
“നിങ്ങൾക്ക് മനസ്സിലാകുന്നുണ്ട്
ഡെവ്‌ലിൻ… നിങ്ങൾ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ഈ ഗെയിം… സ്വതന്ത്ര ഐറിഷ് റിപ്പബ്ലിക്ക് എന്ന സ്വപ്നം… 1916 ലെ ഈസ്റ്റർ ഓർമ്മയില്ലേ…? പറയൂ
സ്നേഹിതാ… ഈ കളിയുടെ നിയന്ത്രണം നിങ്ങളുടെ കൈകളിലാണോ…? അതോ അത് നിങ്ങളെ നിയന്ത്രിക്കുകയാണോ…? അഥവാ ഇനി വേണ്ടെന്ന് വച്ചാൽ നിങ്ങൾക്ക് ഈ കളി നിർത്താൻ കഴിയുമോ…? അതോ ഇനി ഈ അവസ്ഥ എന്നെന്നേക്കും തുടരുമോ…? ട്രെഞ്ച് കോട്ടും തോംസൺ തോക്കുകളും… ഒരു നാൾ ചുമലിൽ വെടിയേറ്റ് ഓടയിൽ വീണ് മരണത്തെ
പുൽകുന്നത് വരെയും നിങ്ങളുടെ ജീവൻ അയർലണ്ടിന് വേണ്ടി ആയിരിക്കുമോ തുടിക്കുന്നത്…?”
“ദൈവത്തിന് മാത്രമേ അറിയൂ… എനിക്കറിയില്ല…” ഡെവ്‌ലിൻ പരുഷ സ്വരത്തിൽ പറഞ്ഞു.
“എന്നാൽ എനിക്കതറിയാം
സ്നേഹിതാ…” സ്റ്റെയ്നർ പറഞ്ഞു. “വരൂ, നമുക്കങ്ങോട്ട് ചെല്ലാം… എന്റെ വ്യക്തിപരമായ തീരുമാനത്തെക്കുറിച്ച് അവരുടെയടുത്ത് നിശ്ശബ്ദത
പാലിക്കുക… കാരണം റിട്ടറെ അക്കാര്യം ബോദ്ധ്യപ്പെടുത്തുവാൻ
അത്ര എളുപ്പമായിരിക്കില്ല...”
“ഓൾ റൈറ്റ്…” വൈമനസ്യത്തോടെ ഡെവ്‌ലിൻ പറഞ്ഞു.
ഇരുട്ടിലൂടെ അവർ ആ പഴയ
കോട്ടേജിന് നേർക്ക് നടന്നു. റിട്ടറുടെ തുടയിലെ ബാൻഡേജ് അഴിച്ച് റീഡ്രെസ്സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു
മോളി.
“എങ്ങനെയുണ്ട് റിട്ടർ…?” സ്റ്റെയ്നർ ആരാഞ്ഞു.
“കുഴപ്പമില്ല…” റിട്ടർ ന്യുമാൻ പറഞ്ഞു. സ്റ്റെയനർ അയാളുടെ നെറ്റിയിൽ കൈപ്പടം വച്ചു
നോക്കി. വിയർത്ത് നനഞ്ഞിരിക്കുന്നു.
ചുമരുകളുടെ മൂലയിൽ മഴയിൽ
നിന്നും ഒഴിഞ്ഞ് മാറി സിഗരറ്റ് പുകച്ചുകൊണ്ട് നിൽക്കുന്ന ഡെവ്‌ലിന്റെയരികിലേക്ക് മോളി
ചെന്നു.
“അദ്ദേഹത്തിന്റെ നില വളരെ
മോശമാണ്… എന്റെയഭിപ്രായത്തിൽ ഒരു ഡോക്ടറെ കാണിക്കേണ്ടത്
അത്യാവശ്യമാണ്…” അവൾ പറഞ്ഞു.
“സഹായത്തിന് ഒരു നഴ്സിനെക്കൂടി
സംഘടിപ്പിക്കാം… എന്താ…? നിനക്കെന്താ വട്ടുണ്ടോ മോളീ…?” ഡെവ്‌ലിൻ ചോദിച്ചു. “റിട്ടറിന്റെ കാര്യമോർത്ത് നീ വിഷമിക്കണ്ട… നിന്റെ കാര്യമോർത്തിട്ടാണ് എനിക്കിപ്പോൾ വിഷമം… ഇന്ന് രാത്രിയിലെ നിന്റെ ഈ പ്രവൃത്തി വല്ലാത്തൊരു കുരുക്കിലായിരിക്കും
നാളെ നിന്നെ കൊണ്ടെത്തിക്കുന്നത്…”
അവൾ അശേഷം കുലുങ്ങിയില്ല.
“ദേവാലയത്തിൽ നിന്നും നിങ്ങളെ പുറത്തേക്ക് നയിക്കുന്നത് ആരും തന്നെ കണ്ടിട്ടില്ല… ആർക്കും അത് തെളിയിക്കാനും കഴിയില്ല… അവരെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ കാമുകന്റെ വഞ്ചനയിൽ മനം നൊന്ത്
രാത്രി മുഴുവൻ പുൽമേട്ടിൽ മഴയത്തിരുന്ന് ഹൃദയം പൊട്ടി കരയുകയായിരുന്നു...”
“വഞ്ചന… മോളീ… പ്ലീസ്…അങ്ങനെ പറയരുത്…”
“സില്ലി ലിറ്റ്‌ൽ ബിച്ച്… പാവം… ഒരു അപരിചിതനെ വിശ്വസിച്ച് എടുത്തുചാടി എല്ലാം
നഷ്ടപ്പെട്ടിട്ട് ഇപ്പോൾ പരിതപിക്കുന്നു… അങ്ങനെയയിരിക്കും അവർ പറയുക…”
“ഒരു നന്ദി വാക്ക് പോലും
പറഞ്ഞില്ല നിന്നോട് ഞാൻ…” അൽപ്പം ചമ്മലോടെ ഡെവ്‌ലിൻ പറഞ്ഞു.
“അതിവിടെ പ്രസക്തമല്ല… നിങ്ങൾക്ക് വേണ്ടിയല്ല ഞാനിതൊക്കെ ചെയ്തത്… എനിക്ക് വേണ്ടിയാണ്...”
ഏത് വിധത്തിൽ നോക്കിയാലും
തികച്ചും ശുദ്ധാത്മാവായ ഒരു പെൺകൊടിയായിരുന്നു അവൾ. അതുകൊണ്ട് തന്നെ അവളുടെ പെരുമാറ്റവും
അത്തരത്തിൽ ഉള്ളതായിരിക്കാനേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. മറ്റ് എപ്പോഴത്തെക്കാളും അധികം,
തന്റെ മനസ്സിൽ ശരിയെന്ന് തോന്നുന്നത് പ്രകടിപ്പിക്കുവാനായിരുന്നു ആ നിമിഷം അവൾ ആഗ്രഹിച്ചത്.
ആ നിശ്ചയദാർഢ്യത്തിൽ അവൾ വിജയിക്കുകയും ചെയ്തു.
“നിങ്ങളെ ഞാൻ സ്നേഹിക്കുന്നു… അതിന്റെയർത്ഥം നിങ്ങളുടെ പ്രവൃത്തിയെയോ നിങ്ങളുടെ സ്ഥാനമാനങ്ങളെയോ
ഞാൻ ഇഷ്ടപ്പെടുന്നു എന്നല്ല… അത് എന്താണെന്നറിയണമെന്ന താല്പര്യവും എനിക്കില്ല… അത് തികച്ചും വ്യത്യസ്ഥമാണ്… ലവ് ഈസ് എ സെപ്പറേറ്റ് ഇഷ്യൂ… അതിന് അതിന്റേതായ സ്ഥാനമുണ്ട്… അതുകൊണ്ടാണ്
നിങ്ങളെ ഞാൻ ദേവാലയത്തിൽ നിന്നും രക്ഷിച്ചു കൊണ്ടുവന്നത്… അല്ലാതെ അത് ശരിയോ തെറ്റോ ആയതിനാലല്ല… ഒരു കാഴ്ച്ചക്കാരിയായി അവിടെ നിന്നുകൊണ്ട് നിങ്ങളെ മരണത്തിന് വിട്ടുകൊടുത്തിരുന്നുവെങ്കിൽ
പിന്നീടുള്ള എന്റെ ജീവിതത്തിൽ അല്പം പോലും മനഃസമാധാനം ലഭിക്കുമായിരുന്നില്ല…” അവൾ അല്പം പിറകോട്ട് മാറി. “ഞാൻ പോയി ലെഫ്റ്റ്നന്റിന് ഇപ്പോൾ എങ്ങനെയുണ്ടെന്ന്
നോക്കട്ടെ…”
അവൾ കാറിനരികിലേക്ക് നടന്നു.
ഒന്നും തന്നെ ഉച്ചരിക്കാനാവാതെ നിസ്സഹായനായി
ഡെവ്‌ലിൻ നിന്നു. ഈ കൊച്ചു പെൺകൊടിയുടെ മുന്നിൽ താൻ പരാജയം ഏറ്റു വാങ്ങിയിരിക്കുന്നു… ജീവിതത്തിൽ ഇന്നോളം ശ്രവിച്ചതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ പ്രഭാഷണം… അവളുടെ മാനസിക ഔന്നത്യത്തിന് മുന്നിൽ താൻ ഒന്നുമല്ലാതായിരിക്കുന്നു… ജീവിതത്തിന്റെ അർത്ഥശൂന്യതയോർത്ത് ഒന്ന് പൊട്ടിക്കരയുവാൻ അദ്ദേഹത്തിന്റെ
മനസ്സ് വിങ്ങി.
ഡെവ്‌ലിനും മോളിയും വീണ്ടും എത്തിയിരിക്കുന്നു...
ReplyDeleteജോലിത്തിരക്കിനിടയിലും സമയംമാറ്റിവച്ച് കൃത്യമായി പോസ്റ്റുന്ന വിനുവേട്ടനു നന്ദി !!!..
Deleteകമന്റിടാന്‍ പോലും സമയം കിട്ടീല്ല എന്ന് ഭാവിക്കുന്ന എന്നെപ്പോലുള്ളവരെ അരച്ചരച്ച് കൊല്ലണം. ല്ലേ..
എന്റെ മോളിക്കുട്ടിയെപ്പോലെ ആത്മാര്‍ത്ഥത ഇല്ലാതെ പോയെ.. അദ്ദന്നെ..
എന്നാലും പഠിക്കുന്ന കുട്ടികളൊക്കെ ക്ലാസിൽ വരാതാവുമ്പോൾ ഇത്തിരി വിഷമം ഉണ്ടാവും ട്ടോ...
Deleteഅമ്പോ.. ഇമ്പോസിഷന്‍ തരല്ലേ..
Deleteഇനി മുതല്‍ കൃത്യമായി വന്നോളാമേ..
ഇങ്ങനെയൊക്കെ പറയാമോ... നമ്മള് നാളേം കാണേണ്ടേ..
Deleteഇംപോസിഷന്‍ ഒന്നും കൊടുക്കണ്ട, വിനുവേട്ടാ... പാവമല്ലേ?
Delete[വേണേല്‍ ഒരു നൂറ് ഏത്തമിടീച്ചോ... ;)]
കൂടെ നിന്ന് കാലുവാരല്ലേ ശ്രീ...
Deleteഅവളുടെ മാനസിക ഔന്നത്യത്തിന് മുന്നില്‍ താന്‍ ഒന്നുമല്ലാതായിരിക്കുന്നു… ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയോര്‍ത്ത് ഒന്ന് പൊട്ടിക്കരയുവാന്‍ അദ്ദേഹത്തിന്റെ മനസ്സ് വിങ്ങി. anuvadikku....ethranaalaayi ee veerppumuttal onnu karanju aa hrudayam onnu saanthamaakatte.
ReplyDeleteഎന്ത് ചെയ്യാം ടീച്ചർ...
Deleteസ്നേഹത്തിന്റെ മുമ്പില്‍ വിങ്ങുന്ന ഹൃദയത്തോടെ!
ReplyDeleteഡെവ്‌ലിന്റെയും മോളിയുടെയും മാനസികാവസ്ഥ നമ്മളിലേക്കും പകർന്നത് പോലെ... അല്ലേ അജിത്‌ഭായ്...?
Deleteഅജിത്ത് ഭായിയെ വരെ കരയിപ്പിച്ചോ വിനുവേട്ടന്‍..!!
Deleteഅജിത്‌ഭായ് ഈ കാണുന്നത് പോലെയൊന്നുമല്ല ഉണ്ടാപ്രീ... വെറും പാവമാ... :)
Deleteപാവം ക്രൂരന്‍ !!
Deleteവിനുവേട്ടനെ കണ്ടപ്പോൾ അജിത്തേട്ടനും ഇതേ അഭിപ്രായം പറഞ്ഞുകാണണം.. :)
Delete:)
Deleteഅങ്ങനെയായിരുന്നോ അജിത്‌ഭായ്...?
Deleteഇതാണ് സ്നേഹം... ആത്മാർത്ഥത...!
ReplyDeleteകാമുകൻ ആരുമായിക്കൊള്ളട്ടെ. സ്നേഹിച്ചു പോയി. ഇനിയൊരു പിന്തിരിയൽ ആ മനസ്സിന് സാദ്ധ്യമല്ല. അവൻ എത്ര ക്രൂരനാണെങ്കിൽ പോലും....!?
ഈ ജീവിതം തന്നെ ഇനി അതിനായി വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ഉഴിഞ്ഞു വച്ചു കഴിഞ്ഞിരിക്കുന്നു.
ഇതു തന്നെയാണ് നമ്മുടെ നാട്ടിലും. ഒരു ഫോൺ/ഫേസ്ബുക്ക് മെസ്സേജ് പോലും വിശ്വസിച്ച് ഇറങ്ങിത്തിരിക്കുന്ന നമ്മുടെ സഹോദരികൾ സ്വന്തം ജീവിതത്തിനു പോലും ഒരു വിലയും അന്നേരം കൽപ്പിക്കുന്നില്ല. എല്ലാം ആ ‘സ്നേഹം’ എന്നൊരു മന്ത്രത്തിൽ മാത്രം ആകർഷിക്കപ്പെടുന്നു. ഈ സ്നേഹം ഒരു ബല്ലാത്ത പഹയൻ തന്നെ...!!
അജിത്തേട്ടന്റെ വാക്കുകൾ കടം കൊണ്ട് പറയട്ടെ,‘സ്നേഹത്തിന്റെ മുന്നിൽ വിങ്ങുന്ന ഹൃദയത്തോടെ.....’
സത്യം അശോകൻ മാഷേ...
Deleteയഥാർത്ഥ സ്നേഹം ! അത് കൊണ്ട് എന്താണുദ്ദേശിയ്ക്കുന്നത് എന്ന് മോളി തെളിയിയ്ക്കുന്നു.
ReplyDeleteസ്റ്റെയ്നർ ഇനിയും ???
അതെ ശ്രീ... യഥാർത്ഥ സ്നേഹം...
Deleteസ്റ്റെയ്നറിന് മറ്റു മാർഗ്ഗങ്ങളില്ല എന്നല്ലേ പറയുന്നത്... തിരിച്ച് ചെന്നാലത്തെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാമായിരിക്കും...
എന്താണേലും ചാകും.. ന്നാപ്പിന്നെ ഒന്നൂടെ ശ്രമിക്കുന്നാതില്‍ തെറ്റില്ലല്ലോ..
Deleteഅതെ... അത് തന്നെ...
Deleteലവ് ഈസ് എ സെപ്പറേറ്റ് ഇഷ്യൂ----...
ReplyDeleteയെസ്... അബ്സൊല്യൂട്ട്‌ലി സെപ്പറേറ്റ് ഇഷ്യൂ...
Delete:) അനുഭവത്തിന്റെ വെളിച്ചത്തില്‍ ?
Deleteഡോണ്ട് മിസ് അണ്ടർസ്റ്റാന്റ് മീ... :)
Deleteഹി ഹി... അതാ ഇപ്പോ നന്നായേ..
Deleteജിമ്മിച്ചനെ കണ്ടു പടിക്കൂന്നേ..ഇനിയെന്തിനാ ഒളിക്കുന്നേ
ഇന്റമ്മ ചുട്ടൊരു വെള്ളേപ്പം...
Deleteമുട്ടേം കൂട്ടി തട്ടീട്ട്...
നാണമില്ലേ ഇങ്ങനെ പറയാൻ...
ഉള്ളിൽ വിഷമം ഇണ്ട്‌ട്ടാ...
ഹാ.ഹാ...ചിരിച്ചു വശായി...
DeleteFB യിലൊരു വീഡിയോ ഉണ്ടായിരുന്നു..ദതും തകര്‍പ്പന്‍!!
ഹൊ സ്നേഹമേ!!!! അതാണ് എല്ലാം...........
ReplyDeleteസ്നേഹമാണഖിലസാരമൂഴിയിൽ...
Deleteമോളിയുടെ നിസ്വാർത്ഥമായ, നിഷ്കളങ്കമായ സ്നേഹത്തിനുമുന്നിൽ പ്രണാമം! ആ വാക്കുകൾ കേട്ടപ്പോൾ ഓർമ്മ വന്നത് Back Street Boys-ന്റെ പ്രശസ്തമായ വരികളാണ് :
ReplyDelete"I don't care who you are, Where you're from, What you did..
As long as you love me.."
ഒന്നുചേരാനാവില്ല എന്ന തിരിച്ചറിയുമ്പോളും ആത്മാർത്ഥമായി പ്രണയിക്കുക.. ഒടുവിൽ അനിവാര്യമായ വേർപിരിയൽ മനസ്സില്ലാ മനസ്സോടെ ഏറ്റുവാങ്ങുക - ഏതൊരാളും നിസ്സഹായരായിത്തീരുന്ന നിമിഷം. ഹൃദയം നുറുങ്ങും, കണ്ണുനീരിന്റെ ഉപ്പ് തൊണ്ടയിൽ കുടുങ്ങും, ചുണ്ടുകൾ വിതുമ്പും..
ഇതൊക്കെ അനുഭവിച്ചു തന്നെ അറിയണം... ;)
ഇതൊക്കെ അനുഭവിച്ചു തന്നെ അറിയണം... ;)
Deleteഅപ്പറഞ്ഞതില്‍ എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്നലോ ജിമ്മിച്ചാ..
മനസ്സില്‍ തട്ടി കേട്ടോ ജിം... വേറൊന്നും പറയാനില്ല...
Deleteഇതിലിപ്പോ ഒളിക്കാനൊന്നുമില്ല ശ്രീജിത്തേ.. :)
Deleteപ്രണയാഗ്നിയിൽ ഉരുകിയിട്ടുണ്ട്.. പ്രണയമഴയിൽ നനഞ്ഞിട്ടുണ്ട്.. ഒരു നിയോഗം പോലെ..
ജിമ്മിച്ചാ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...!!
Deleteന്റേം മനസ്സില്‍ തട്ടീട്ടോ..
ഇന്നുമെന്റെ കണ്ണുനീരിൽ...
Deleteനിന്നോർമ്മ പുഞ്ചിരിച്ചു...
ഈറൻ മുകിൽമാലകളിൽ...
ഇന്ദ്രധനുസ്സെന്ന പോലെ...
എന്തിനാ വിനുവേട്ടാ വെറുതേ..? ( ഉള്ളില്‍ സങ്കടം ഒണ്ട്ട്ടാ )
Deleteമറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
Deleteമൌനാനുരാഗത്തിൽ ലോലഭാവം..
----------------------- --------------------------
------------------- -------------------------
എന്തിനെന്നറിയില്ല, ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
ഈ പാട്ടായാലോ? ;)
ഇത് പോലൊരു പെണ്ണിനെ എനിക്കൊക്കെ ഇനി എന്നാണാവോ പ്രണയിക്കുവാൻ കിട്ടുക..അല്ലേ
Deleteശ്ശോ! ജിമ്മിച്ചാ, സെന്റിയാക്കി :(
Deleteനോർഫോക്കിൽ ഒന്ന് കറങ്ങി നോക്കുന്നോ മുരളിഭായ്...?
Deleteഎന്തോ..കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം..ന്ന പാട്ടേ നമ്മക്ക് പാടാന്‍ പറ്റൂ....( പ്രണയത്തീയില്‍ ഉരുകി, പ്രണയമഴയില്‍ നനഞ്ഞ്....ദിതൊന്നും പറ്റൂല്ല... കിട്ടിയാല്‍ ഊട്ടി, ഇല്ലേല്‍ ചട്ടി. പോനാല്‍ പോകട്ടും പോടാ..)
Deleteതുടക്കെമെപ്പോളും ‘ഊട്ടി’ ലക്ഷ്യമാക്കിത്തന്നെയാണ് ചാർളിച്ചായാ.. പക്ഷെ അവിടെയെത്തുമ്പോളല്ലേ ‘ചട്ടി’ മാത്രമേ ബാക്കിയുള്ളു എന്ന് മനസ്സിലാവുന്നത്.. :)
Deleteഎന്നിരുന്നാലും നിസ്വാർത്ഥ പ്രണയം അനിർവചനീയമായ ഒരു അനുഭവമാണ്.. നേർത്തുപെയ്യുന്ന മഴത്തുള്ളികൾ പോലെ, ശിശിരത്തിലെ തൂമഞ്ഞുപോലെ, പൌർണ്ണമിച്ചന്ദ്രികയുടെ പാൽനിലാവ് പോലെ..
"Nothing gonna change my love for you
You ought to know by now, how much I love you
One thing you can be sure of
I'll never ask for more than your love"
മോളിയുടെ സ്നേഹം ആദരണീയമാണ്. നിസ്വാര്‍ത്ഥമായ സ്നേഹം
ReplyDeleteതീർച്ചയായും കേരളേട്ടാ...
Deleteഅവളുടെ മാനസിക ഔന്നത്യത്തിന് മുന്നിൽ താൻ ഒന്നുമല്ലാതായിരിക്കുന്നു… അതാണ് നമ്മുടെ മോളി..
ReplyDeleteപാവം... മോളിയെക്കുറിച്ച് എന്തെല്ലാം തെറ്റ് ധാരണകളായിരുന്നു ഇവിടെ എല്ലാവർക്കും...
Delete‘എല്ലാവർക്കും’ എന്ന് പറയാതെ..
Delete(എന്റെ സ്നേഹവും ആത്മാർത്ഥമായിരുന്നുവെന്ന് മോളി എന്നെങ്കിലും തിരിച്ചറിയും.)
നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
Deleteഎന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും...
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി.. പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍ ...
എന്തിനാ ആ പാവത്തെ ഇങ്ങനെ കരിയിക്കുന്നത് ശ്രീ...?
Deleteഇനി കരയാന്‍ കണ്ണുനീരൊന്നും ബാക്കി കാണൂല്ല...
Deleteഹഹഹാ... ഹമ്മിംഗ് ഞാൻ പാടിക്കോളാം ശ്രീക്കുട്ടാ...
Deleteഅപ്പോള്‍ മോളീടെ സ്നേഹം വിളക്ക് പോലെ തെളിഞ്ഞു കത്തുന്നു...
ReplyDeleteഅതെ... ഉജ്ജ്വല ശോഭയോടെ...
Deleteഏതാണ്ട് എന്റെ സ്നേഹം പോലെ..അല്ലേ
Deleteമുരളിഭായിയും എത്തിയോ ഗോളടിക്കാൻ...? :)
Deleteഇക്കാര്യത്തിൽ മുരളിഭായിയുടെ സ്നേഹം......?
Deleteവിനുവേട്ടാ... മോളിപ്പെണ്ണിനെ അങ്ങോട്ടെങ്ങും വിട്ടേക്കല്ലെ.....!
മോളിയുടെ സ്നേഹത്തിന്റെ മുന്‍പില്‍ ഡെവ്‌ലിന്‍ മാത്രമല്ല, അവരെ തെറ്റിദ്ധരിച്ച എല്ലാരും തോറ്റു.
ReplyDeleteപ്പം ജയിച്ചത് ഞാന്‍ (ജിമ്മിച്ചനും) മാത്രമായോ.?
Deleteഅപ്പോൾ ഡെവ്‌ലിൻ യാത്ര പറയുന്നതും കാത്തിരിക്കുകയാണല്ലേ രണ്ട് മിടുക്കന്മാരും...?
Deleteദതങ്ങനെയല്ല വിനുവേട്ടാ..
Deleteമോളിക്കുട്ടിയെ തെറ്റിദ്ധരിക്കാത്തതായി നുമ്മ രണ്ട് ക്ട്വാക്കളേ ഉള്ളൂന്ന് പറഞ്ഞതാ...
അതെ ഉണ്ടാപ്രിച്ചായാ... അന്നും ഇന്നും എന്നും നുമ്മള് മോളീടെ കൂടെത്തന്നെയാ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും..
Deleteതാൻ നിൽക്കുന്നയിടത്ത് തന്നെ നിന്നാൽ മരണം സുനിശ്ചിതം എന്ന് ഒരാൾക്ക് പരിപൂർണ്ണ ബോദ്ധ്യമായാൽ പിന്നെ എങ്ങനെയും മറ്റൊരിടത്തേക്ക് നീങ്ങുവാൻ അത്ഭുതകരമാം വിധം അയാളുടെ മനസ്സ് കരുത്താർജ്ജിക്കുന്നു…(ഈ ലക്കത്തിലെ ചില്ലിട്ട് വെക്കേണ്ട വാക്യം )
ReplyDeleteഒരു ത്രില്ലർ എഴുത്തുകാരൻ എന്നതിൽ നിന്നും ജാക്ക് ഹിഗ്ഗിൻസ് വേറിട്ട് നിൽക്കുന്നത് ഇത്തരം ജീവിതയാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ വായനക്കാരിലേക്ക് പകർന്ന് നൽകുമ്പോഴാണ്...
Deleteഈ പറഞ്ഞത് റിട്ടറിനെക്കുറിച്ചാവുമ്പോൾ ശരിയെന്ന് തോന്നുമെങ്കിലും സ്റ്റെയ്നർ എന്ന ധീരയോദ്ധാവിന്റെ കാര്യത്തിൽ ശരിയവുന്നില്ലല്ലോ..
Deleteമരണത്തെ തേടിപ്പോകാനല്ലേ അദ്ദേഹം തയ്യാറെടുക്കുന്നത്!!
ജീവിതത്തിൽ ഇന്നോളം ശ്രവിച്ചതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ പ്രഭാഷണം…
ReplyDeleteജീവിതത്തിൽ ഇന്നോളം ശ്രവിച്ചതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ പ്രഭാഷണം…
ReplyDeleteതീർച്ചയായും...
Delete