Sunday, December 1, 2013

ഈഗിൾ ഹാസ് ലാന്റഡ് – 106ബിഗ് ബെൻ ഘടികാരത്തിന്റെ ഗാംഭീര്യമാർന്ന മണിനാദം മൂന്ന് വട്ടം മുഴങ്ങി. ലണ്ടനിലെ റോയൽ കോർട്ട്സ് ഓഫ് ജസ്റ്റിസിൽ നിന്നും പുറത്തിറങ്ങി ചീഫ് ഇൻസ്പെക്ടർ റോഗൻ ഫുട്ട്‌പാത്തിലൂടെ വേഗം നടന്നു. അധികമകലെയല്ലാതെ തന്നെ പാർക്ക് ചെയ്തിരുന്ന ഹംബർ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഫെർഗസ് ഗ്രാന്റ് അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. കനത്ത മഴയെ അവണിച്ച് പെട്ടെന്ന് തന്നെ കാറിന് സമീപമെത്തി ആവേശത്തോടെ അദ്ദേഹം ഡോർ തുറന്നു.

“എല്ലാം വിചാരിച്ചത് പോലെ തന്നെ നടന്നുകാണുമല്ലോ സർ?” ഫെർഗസ് ചോദിച്ചു.

“ആ ഹാലോറന് ഒരു പത്ത് വർഷത്തിലും കുറഞ്ഞ ശിക്ഷയാണ് ലഭിക്കുന്നതെങ്കിൽ എന്നെ കുരങ്ങന്റെ അമ്മാവാ എന്ന് വിളിച്ചോളൂ…”  റോഗൻ മനോഹരമായി പുഞ്ചിരിച്ചു.  “പിന്നെ ഞാൻ പറഞ്ഞ ആയുധങ്ങളൊക്കെ കിട്ടിയോ?”

“ഇതാ, ഇതിനകത്തുണ്ട് സർ

ഗ്ലൌ കമ്പാർട്ട്മെന്റ് തുറന്ന് റോഗൻ ആ ബ്രൌണിങ്ങ് ഹൈ പവർ ഓട്ടോമാറ്റിക്ക് ഗൺ പുറത്തെടുത്തു. ഇത്തരം തോക്ക് കൈയിൽ ഇരിക്കുന്നത് തന്നെ ആത്മവിശ്വാസം പകരുന്നു മൊത്തത്തിൽ ഒന്ന് പരിശോധിച്ചതിന് ശേഷം അദ്ദേഹം അത് തന്റെ കോട്ടിന്റെ ഉൾപ്പോക്കറ്റിലേക്ക് നിക്ഷേപിച്ചു.

“ഓൾ റൈറ്റ് ഫെർഗസ് ഇനി നമ്മുടെ സ്നേഹിതൻ ഡെവ്‌ലിന്റെയടുത്തേക്ക്


* * * * * * * * * * * * * * * * * * * * * * * * * *

ആ സമയം അങ്ങ് നോർഫോക്കിൽ പാടത്തെ ഒറ്റയടിപ്പാതയിലൂടെ തന്റെ കുതിരപ്പുറത്ത് സെന്റ് മേരീസ് ദേവാലയത്തിലേക്ക് നീങ്ങുകയായിരുന്നു മോളി പ്രിയോർ. ചെറിയ മഴച്ചാറൽ ഉള്ളതിനാൽ അവൾ തന്റെ പഴയ ട്രെഞ്ച് കോട്ട് ധരിച്ചിരുന്നു. തലയിൽ ഒരു സ്കാർഫ് ചുറ്റിയിരിക്കുന്നു.

വൈദികമന്ദിരത്തിന്റെ പിന്നിലെ മരങ്ങളിലൊന്നിൽ കുതിരയെ കെട്ടിയിട്ട് അവൾ സെമിത്തേരിയുടെ കവാടം കടന്ന് പോർച്ചിനെ ലക്ഷ്യമാക്കി നീങ്ങി. കാർ പോർച്ചിന് അരികിലെത്തിയപ്പോഴാണ് ദൂരെ നിന്നും ഉയരുന്ന മിലിട്ടറി കമാന്റുകൾ അവൾ ശ്രദ്ധിച്ചത്. അവിടെ നിന്ന് അവൾ താഴ്വാരത്തിലേക്ക് കണ്ണ് ഓടിച്ചു. അരുവിയുടെ കരയിലുള്ള പഴയ വാട്ടർ മില്ലിനരികിലേക്ക് ഒരു ഏറ്റുമുട്ടലിലെന്ന പോലെ പരസ്പരം പൊരുതിക്കൊണ്ട് നീങ്ങുന്ന പാരാട്രൂപ്പ് സംഘത്തെയാണ് അവൾക്ക് കാണാൻ കഴിഞ്ഞത്. പച്ച പുതച്ച കുന്നിൻ‌ ചെരുവിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന അവരുടെ ചുവന്ന തൊപ്പികൾ വളരെ വ്യക്തമായി കാണാമായിരുന്നു. അരുവിയുടെ കുറുകെ കെട്ടിയിട്ടുള്ള തടയണയുടെ അല്പമകലെ  മുകളിലായി നിർമ്മിച്ചിരിക്കുന്ന ചെറിയ നടപ്പാലത്തിൽ നിന്നുകൊണ്ട് അവരുടെ സൈനിക പരിശീലനം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫാദർ വെറേക്കറെയും ജോർജ്ജ് വൈൽഡിന്റെ മകൻ ഗ്രഹാമിനെയും സൂസൻ ടെർണർ എന്ന കൊച്ചുപെൺകുട്ടിയെയും അവൾ കണ്ടു. അടുത്ത നിമിഷം ഉയർന്ന കമാന്റ് കേട്ടതും ആ സൈനികർ ഒന്നടങ്കം നിലത്ത് കമിഴ്ന്ന് കിടന്നു.

അവൾ ദേവാലയത്തിനുള്ളിലേക്ക് കടന്നു. അൾത്താരയിൽ മുട്ടുകുത്തി നിന്നുകൊണ്ട് പിച്ചള കൈവരികൾ പോളിഷ് ചെയ്യുകയയിരുന്നു പമേല വെറേക്കർ. 

“ഹലോ മോളി എന്നെ സഹായിക്കാനാണോ?”  അവൾ ചോദിച്ചു.

“സത്യത്തിൽ ഈ ആഴ്ച്ച എന്റെ അമ്മയുടെ ഊഴമാണ് ജലദോഷവും പനിയും പിടിപെട്ടത് കൊണ്ട് വിശ്രമം എടുക്കുകയാണ്” മോളി പറഞ്ഞു.

പാരാട്രൂപ്പേഴ്സിന്റെ ഉച്ചത്തിലുള്ള കമാന്റുകളുടെ അലയടികൾ ദൂരെ വീണ്ടും പ്രതിധ്വനിച്ചു.

“അവർ ഇപ്പോഴും അവിടെത്തന്നെയുണ്ടോ?” പമേല അത്ഭുതം കൊണ്ടു. “അങ്ങകലെ നഗരങ്ങളിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇവിടെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടുന്നതെന്തിനാണെന്നാണ് എനിക്ക് മനസ്സിലാകാത്തത്അത് കാണാൻ എന്റെ സഹോദരനും കൂടിയിട്ടുണ്ടോ അവിടെ?”

“വരുന്ന വഴിയ്ക്ക് അദ്ദേഹത്തെ ഞാൻ അവിടെ കണ്ടിരുന്നു

പമേലയുടെ മുഖത്തെ വിഷാദം നിഴലടിച്ചു. “എനിക്ക് മനസ്സിലാകാത്തതും അതാണ് സൈന്യത്തിൽ നിന്നും വിരമിച്ചതിൽ ജ്യേഷ്ഠൻ പശ്ചാത്തപിക്കുന്നുണ്ടോ ആവോ! മനസ്സിലാക്കാൻ സാധിക്കാത്ത ജന്മങ്ങൾ തന്നെ ഈ പുരുഷന്മാർ  അവൾ തലയാട്ടി.


* * * * * * * * * * * * * * * * * * * * * * * * * *

അങ്ങിങ്ങായി കാണപ്പെടുന്ന പുകക്കുഴലുകളിൽ നിന്നും ബഹിർഗ്ഗമിക്കുന്ന പുക മാത്രമായിരുന്നു ആ ഗ്രാമത്തിൽ ആൾത്താമസമുണ്ടെന്നുള്ളതിന്റെ ഏക ദൃഷ്ടാന്തം. പ്രവൃത്തിദിനമായതിനാൽ തദ്ദേശവാസികളിൽ അധികവും ഗ്രാമത്തിന് പുറത്തായിരുന്നു. റിട്ടർ ന്യുമാൻ ആ പാരാട്രൂപ്പ് സംഘത്തെ അഞ്ച് പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചു. അത്യാവശ്യ ഘട്ടത്തിൽ ഗ്രൂപ്പുകൾ തമ്മിൽ പരസ്പരം ബന്ധപ്പെടുവാനായി ഫീൽഡ് ടെലിഫോൺ സൌകര്യവും ഒരുക്കി. അദ്ദേഹത്തിന്റെയും ഹാർവി പ്രെസ്റ്റൺ‌ന്റെയും ഗ്രൂപ്പുകളെ ഗ്രാമത്തിലെ കോട്ടേജുകൾക്കിടയിലായിരുന്നു വിന്യസിച്ചിരുന്നത്. പ്രെസ്റ്റണാകട്ടെ തനിക്ക് ലഭിച്ച അവസരം ശരിക്കും ആസ്വദിക്കുകയായിരുന്നു. ഒരു കൈയിൽ റിവോൾവറുമായി സ്റ്റഡ്ലി ആംസിനരികിലെ മതിൽ കയറി ഇരുന്ന് തന്റെ ഗ്രുപ്പിന് മുന്നോട്ട് നീങ്ങുവാൻ ആംഗ്യ ആജ്ഞകൾ നൽകുകയാണ് അയാൾ. തന്റെ കോമ്പൌണ്ട് മതിലിന് മുകളിലൂടെ അവരുടെ പ്രകടനങ്ങൾ കൌതുകത്തോടെ വീക്ഷിച്ചുകൊണ്ട് നിൽക്കുകയാണ് ജോർജ്ജ് വൈൽഡ്. ഏപ്രണിൽ കൈ തുടച്ചുകൊണ്ട് അയാളുടെ ഭാര്യ ബെറ്റി വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു.

“തിരികെ മിലിട്ടറിയിൽ പോകണമെന്ന് തോന്നുന്നുണ്ടോ?” അവൾ ചോദിച്ചു.

“”ആലോചിക്കാതിരുന്നില്ല” ജോർജ്ജ് വൈൽഡ് തോൾ വെട്ടിച്ചു.

“ഹൊ ! ഈ പുരുഷമാരുടെ കാര്യം മനസ്സിലാക്കാൻ ബുദ്ധിമുട്ട് തന്നെ” നിരാശയോടെ അവൾ പറഞ്ഞു.

അരുവിയുടെ സമീപം പുൽമേട്ടിലേക്ക് പോയ മൂന്നാമത്തെ സംഘത്തിൽ ഉണ്ടായിരുന്നത് ബ്രാൺ‌ഡ്റ്റ്, സർജന്റ് സ്റ്റേം, കോർപ്പറൽ ബെക്കർ, ജൻസൻ, ഹേഗൽ എന്നിവരായിരുന്നു. പഴയ വാട്ടർ മില്ലിന്റെ എതിർവശത്തായിട്ടായിരുന്നു അവർ വിന്യസിച്ചിരുന്നത്. ഏതാണ്ട് മുപ്പതോ അതിലധികമോ വർഷങ്ങളായി പ്രവർത്തനരഹിതമാണ് ആ ജലധാരാ യന്ത്രം. മേൽക്കൂരയിലെ ലോഹഷീറ്റുകളിൽ പലതും അപ്രത്യക്ഷമാകുകയോ ദ്വാരം വീഴുകയോ ചെയ്തതായിരുന്നു.

ജലധാരായന്ത്രത്തിന്റെ ചക്രം സാധാരണയായി നിശ്ചലാവസ്ഥയിലാണ് കാണാപ്പെടാറുള്ളത്. പക്ഷേ, കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള കനത്ത മഴയെത്തുടർന്ന് ഒഴുകിയെത്തിയ വെള്ളം തുരുമ്പ് പിടിച്ചിരുന്ന ലോക്കിങ്ങ് ബാർ തകർത്തുകളഞ്ഞു. അസഹനീയമായ മുരൾച്ചയോടെ കറങ്ങുവാൻ തുടങ്ങിയിരിക്കുകയാണ് ആ ജലചക്രം ഇപ്പോൾ. അതിൽ തട്ടി ചിതറി താഴെയെത്തുന്ന ജലപാതം നുരയും പതയും നിറഞ്ഞ് യാത്ര തുടരുന്നു.

ജലചക്രത്തിന്റെ ചലനം ജീപ്പിലിരുന്ന് ആകാംക്ഷയോടെ വീക്ഷിച്ചു കൊണ്ടിരുന്ന സ്റ്റെയ്നർ, ബ്രാ‌ൺ‌ഡ്റ്റിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ പരിശീലന പരിപാടി വിലയിരുത്തുവാനായി തിരിഞ്ഞു. പ്രോൺ ഫയറിങ്ങ് ടെക്നിക്ക് പരിശീലിച്ചുകൊണ്ടിരിക്കുന്ന ജൻസന് ചില നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് ബ്രാൺ‌ഡ്റ്റ്. അരുവിയുടെ കുറുകെയുള്ള നടപ്പാലത്തിൽ നിന്ന് ഫാദർ വെറേക്കറോടൊപ്പം കൌതുകപൂർവ്വം അവരുടെ പരിശീലനം വീക്ഷിക്കുകയാണ് ജോർജ്ജ് വൈൽഡിന്റെ മകൻ ഗ്രഹാമും മറ്റൊരു ബാലികയും. പതിനൊന്ന് വയസ്സുകാരനായ ഗ്രഹാമിന് തന്റെ ആവേശം അടക്കാനായില്ല.

“അവർ എന്താണ് ചെയ്യുന്നത് ഫാദർ?” അവൻ ചോദിച്ചു.

“ഗ്രഹാം അതെന്താണെന്ന് വച്ചാൽ ഉന്നം പിടിക്കുമ്പോൾ കൈമുട്ടുകൾ ശരിയായ വിധത്തിൽ പിടിക്കുവാൻ പഠിപ്പിക്കുകയാണ് അദ്ദേഹംഅല്ലെങ്കിൽ ഒരിക്കലും കൃത്യമായ ഉന്നം ലഭിക്കുകയില്ല അതാ അത് കണ്ടോ? ഒരു പുലിയെപ്പോലെ പതുങ്ങി നീങ്ങിക്കൊണ്ട് എങ്ങനെ ഫയറിങ്ങ് നടത്താം എന്നാണ് ഇപ്പോൾ കാണിച്ചു കൊടുത്തുകൊണ്ടിരിക്കുന്നത്” വെറേക്കർ വിശദീകരിച്ചു.

എന്നാൽ അഞ്ച് വയസ്സുകാരിയായ സൂസൻ ടെർണർക്ക് സ്വാഭാവികമായും അതിലൊന്നും യാതൊരു താല്പര്യവും തോന്നിയില്ല. കഴിഞ്ഞ ദിവസം മുത്തച്ഛൻ സമ്മാനിച്ച മരപ്പാവയിലായിരുന്നു അവളുടെ ശ്രദ്ധയത്രയും. സ്വർണ്ണമുടിയുള്ള ഒരു കൊച്ചു സുന്ദരി. ബർമ്മിങ്ങ്ഹാം സ്വദേശിയായ അവൾ മുത്തച്ഛൻ റ്റെഡ്ഡിനോടും മുത്തശ്ശി ആഗ്നസ് ടെർണറോടുമൊപ്പം കഴിഞ്ഞ ഒരു വർഷമായി ഗ്രാമത്തിൽ താമസിച്ചുവരികയാണ്. ഗ്രാമത്തിലെ പലചരക്ക് കടയോടൊപ്പം പോസ്റ്റ് ഓഫീസിന്റെയും ടെലിഫോൺ എക്സ്ചേഞ്ചിന്റെയും നടത്തിപ്പും റ്റെഡ്ഡും ആഗ്നസും കൂടിയാണ് നിർവ്വഹിച്ചു വരുന്നത്.

തന്റെ മരപ്പാവയുമായി അവൾ പാലത്തിന്റെ മറുഭാഗത്തേക്ക് പതുക്കെ നടന്നു. പിന്നെ കൈവരിയുടെ അടിയിലേക്ക് കുനിഞ്ഞിറങ്ങി പാലത്തിന്റെ അറ്റത്ത് താഴേക്ക് കാലും നീട്ടി ഇരുന്നു. നുരയും പതയും നിറഞ്ഞ വെള്ളം പാലത്തിന് ഒന്നോ രണ്ടോ അടി താഴെ അവളുടെ കാൽപ്പാദങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒഴുകുന്നുണ്ടായിരുന്നു. പാവയുടെ ഒരു കൈയിൽ തൂക്കിപ്പിടിച്ച് അവൾ അതിനെ താഴെ ഒഴുകുന്ന വെള്ളത്തിൽ മുട്ടിക്കാൻ ഒരു ശ്രമം നടത്തി.  പാവയുടെ കാലിൽ വെള്ളം തട്ടിത്തെറിക്കുന്ന കാഴ്ച്ച അവളെ രസിപ്പിക്കുക തന്നെ ചെയ്തു. ഒരു കൈയാൽ മുകളിൽ പാലത്തിന്റെ കൈവരിയിൽ മുറുകെപ്പിടിച്ച് അവൾ ഒന്നുകൂടി മുന്നോട്ടാഞ്ഞ് പാവയുടെ കാലുകൾ വെള്ളത്തിലേക്ക് നന്നായി മുക്കി. പെട്ടെന്നാണത് സംഭവിച്ചത് പഴകി ദ്രവിച്ചിരുന്ന കൈവരി അടർന്ന് ഒരു നിലവിളിയോടെ അവൾ തലകുത്തി താഴെ വെള്ളത്തിലേക്ക് പതിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

66 comments:

 1. അവൾ രക്ഷപെടുമോ? കാത്തിരിക്കുക അടുത്ത ലക്കത്തിനായി...

  ReplyDelete
  Replies
  1. മോളിക്കുട്ടിയെ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി..... ഇതൊരുമാതിരി.. പഴയ ട്രഞ്ച് കോട്ടും തലയിലൊരു സ്കാർഫും.. ഛേയ്..

   (‘കോട്ടയം കുഞ്ഞച്ചൻ’ സ്റ്റൈൽ.. അതിലെ നായികയുടെ പേരും മോളിക്കുട്ടി എന്നാണ് !! ;) )

   Delete
  2. എന്തൊക്കെയോ പ്രതീക്ഷിച്ചു അല്ലേ...? :)

   Delete
  3. നുമ്മ സിനിമാപ്പടം പിടീക്കുമ്പോ ആ കുറവൊക്കെ നികത്താന്നെ..
   ഒന്നോര്‍ത്തു നോക്കിക്കേ മഴ നനഞ്ഞ് കുതിരപ്പുറത്ത് വരുന്ന നായികയെ (ഹണി റോസ്..ഉറപ്പിച്ചോ)

   Delete
  4. ഉറപ്പിച്ചു... ഉറപ്പിച്ചു... ഹണി റോസ് തന്നെ നുമ്മടെ മോളിക്കുട്ടി..

   Delete
  5. സമ്മതിച്ചു ഇഷ്ടാ..
   മോളിക്കുട്ടിയുടെ പേരില്‍ വല്ല ഫില്‍ട്ടറും വച്ചിട്ടുണ്ടോ..?

   Delete
  6. ഹണി റോസ് ഉറപ്പിച്ചോ! ന്നാല്‍ ബാക്കി നടീനടന്മാരെ തപ്പി നോക്കട്ടെ!

   Delete
 2. എന്നാലും ആ ഇത്തിരിയില്ലാത്ത കൊച്ചിനെത്തന്നെ വേണമായിരുന്നോ തള്ളിയിടാൻ...?
  (എന്റെ മനസ്സ് പറയുന്നു, ഡെവ്‌ലിൻ അവ്ടെവ്ടേങ്കിലും കാണൂന്ന്...?)

  ReplyDelete
  Replies
  1. അശോകൻ മാഷ്ടെ മനസ്സ് പറയുന്നത് ശരിയാകുമോ എന്നറിയാൻ അടുത്ത ലക്കം വരെ കാത്തിരിക്കുക...

   Delete
 3. മനസ്സിലാക്കാന്‍ സാധിക്കാത്ത ജന്‍മങ്ങളാണോ പാവം പുരുഷന്‍മാരായ

  ReplyDelete
 4. നമ്മള്‍ന്ന് ടൈപ്പ് ചെയ്യുമ്പഴേക്ക് കമന്‍റ് പബ്ലിഷ് ആയി.

  ReplyDelete
  Replies
  1. ഉവ്വ.. പറഞ്ഞിട്ടെന്താ.. തേങ്ങാ പോയില്ലേ..

   Delete
  2. ഹഹ... വിനുവേട്ടൻ ഇത്തവണയും പറ്റിച്ചു, അല്ലേ അജിത് ഭായ്?

   Delete
  3. വിനുവേട്ട കുറച്ചു കിടിലൻ എപ്പിസോട്‌ വരുമ്പോ പറയണേ ഞാൻ പാസ്വേർഡും പ്രൊഫൈലും തരാം ഒരു തേങ്ങ എന്റെ പേരിൽ

   Delete
  4. എല്ലാവരും കൂടി പാവം അജിത്‌ഭായിയുടെ മെക്കിട്ട് കയറുകയാണോ...?

   ബൈജു ഇവിടെയുള്ള എല്ലാവരെയും കടത്തിവെട്ടുമെന്ന് തോന്നുന്നുവല്ലോ... :)

   Delete
  5. ഇതെന്താ തേങ്ങാ വഴിപാടോ..?

   Delete
 5. മൂന്ന് വ്യത്യസ്ത കഥാ സന്ദര്‍ഭങ്ങളുമുണ്ടല്ലോ ഇത്തവണ.

  ആ പെണ്‍കുട്ടിയ്ക്ക് സംഭവിച്ച അപകടം സ്റ്റെയ്‌നര്‍ കണ്ടുകാണുമോ... [പണ്ട് കോര്‍ട്ട് മാര്‍ഷലിന് ശിക്ഷിയ്ക്കപ്പെടാന്‍ കാരണമായതും 'ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തല്‍' ആയിരുന്നല്ലോ] :)

  ReplyDelete
  Replies
  1. എന്താന്നറിയില്ല ശ്രീ.. ഞങ്ങള്‍ അങ്ങിനെ ആയിപ്പോയി...
   പെണ്‍കുട്ട്വോള്‍ക്കെന്തേലും ആപത്തു വരണതു സഹിക്കാന്‍ പറ്റുന്നില്ല.

   Delete
  2. പിന്നല്ലാതെ.. സൂസിക്കുട്ടിയെ രക്ഷിക്കാതെ ഇനി വേറെ പരിപാടികളൊന്നുമില്ല..

   Delete
  3. ശ്രീ അക്കാര്യങ്ങളൊക്കെ ഇപ്പോഴും നന്നായി ഓർത്തിരിക്കുന്നുണ്ടല്ലേ? സന്തോഷമായി... കഥ അരച്ച് കലക്കി കുടിച്ചിട്ടാണല്ലോ പ്രയാണം...

   Delete
  4. ചാര്‍ളിച്ചന്റെ ആ പ്രയോഗം കണ്ടോ... "ഞങ്ങള്‍" !!! കൊള്ളാം.

   പഴയ സംഭവങ്ങളും കൂടി ഓര്‍ത്ത് അതുമായി ബന്ധപ്പെടുത്തി ചിന്തിയ്ക്കുമ്പോഴല്ലേ വിനുവേട്ടാ യഥാര്‍ത്ഥത്തില്‍ കഥ കൂടുതല്‍ രസകരമാകുന്നത് :)

   Delete
  5. അതു നന്നായി.. (വല്ലാതെ ബോറടിക്കുമ്പോ ഞാനും അദ്യം മുതല്‍ക്കു വീണ്ടും വീണ്ടും വായിച്ചു നോക്കും.. ചില ലിങ്കുകളൊപ്പൊ അപ്പോഴാ നല്ലപോലെ ക്ലിയറാവുന്നേ..)

   പിന്നെ എന്റെം സ്റ്റെയിനറുടേം ഒരു കാര്യം... :)

   Delete
  6. ചുമ്മാ തള്ളല്ലെ ഉണ്ടാപ്രിച്ചാ.. കമന്റിടാൻ നേരമില്ല, അപ്പോളാ ഒരു ‘വീണ്ടും വീണ്ടും വായന’ !!

   Delete
  7. സമയമില്ലാത്തത് ഇപ്പോഴല്ലേ...
   വിനുവേട്ടന്‍ ഫിലിം സിറ്റിലും കണ്ടത്തിലും ചുറ്റിക്കറങ്ങി നടന്ന് സമയത്ത് ദിനോം വന്ന് ഹാജര്‍ വച്ച് മടുക്കാറുണ്ടായിരുന്നു..
   ഒരു പത്തു തവണയെങ്കിലും ആദ്യം മുതല്‍ വായിച്ചിട്ടുണ്ട്ട്ടാ.. (പരൂക്ഷ എഴുതാനും തയ്യാര്‍..)

   Delete
  8. ചാര്‍ളിച്ചായന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. പഴയ സംഭവങ്ങളും കൂടെ ഓര്‍ത്താലേ ചില ലിങ്കുകള്‍ കൃത്യമായി മനസ്സിലാകൂ :)

   Delete
 6. റോഗന്‍ ചേട്ടനിത്തിരി വൈകിപ്പോയോ...?
  കഥയില്‍ അതിയാന്റെ വക വല്ല ട്വിസ്റ്റും ഉണ്ടോ..?

  ReplyDelete
  Replies
  1. റോഗൻ ചേട്ടൻ പതുക്കെ വന്നാൽ മതി.. അപ്പോളേയ്ക്കും നമ്മുടെ പിള്ളാര് കാര്യങ്ങളൊക്കെ ഒരു വഴിക്ക് എത്തിക്കട്ടെ..

   Delete
  2. അതേ ഉണ്ടാപ്രീ... റോഗൻ ഇത്തിരി സമയമെടുക്കട്ടെ... അല്ലെങ്കിൽ പണി പാളും...

   Delete
 7. ആ കുട്ടി വെള്ളത്തിൽ വീണത്‌ കുറച്ചു കടന്ന കൈ തന്നെ
  അത് വരെ പുരുഷൻ മാരെന്തേ എങ്ങിനെ എന്നുള്ള ചിന്ത കൊണ്ട് നടക്കുന്ന സ്ത്രീകൾ എന്തെ ഇങ്ങനെ എന്ന് ചിന്തിക്കുകയായിരുന്നു
  എന്തായാലും കുട്ടി തണുപ്പത്ത് പാവം വെള്ളത്തിന്റെ മണം അടിക്കുമ്പോൾ തന്നെ ശരീരം വിറക്കുന്നു അത്ര തണുപ്പ്

  ReplyDelete
  Replies
  1. നമുക്ക് നോക്കാം ബൈജു, ആരെങ്കിലും രക്ഷിക്കുമോ എന്ന്...

   Delete
 8. ശെടാ, ഈ വിനുവേട്ടന്റെയൊരു കാര്യം.. ആ പാവം കൊച്ചിനെ വെള്ളത്തിൽ തള്ളിയിട്ടിട്ട് സൂത്രത്തിൽ സ്ഥലം വിട്ടു അല്ലേ..

  എന്തോ മുൻ അനുഭവത്തിന്റെ ഫലമായിട്ടാണെന്ന് തോന്നുന്നു, ‘പുരുഷന്മാരെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന‘ കാര്യം ആവർത്തിച്ച് പറയിക്കുന്നത്.. ;)

  ReplyDelete
  Replies
  1. പുരുഷന്മാരുടെ സാഹസികത വനിതകൾക്കെന്താ പിടിക്കില്ലേ? Don't they like? (ജഗദീഷിന്റെ അപ്പുക്കുട്ടൻ സ്റ്റൈൽ)

   Delete
  2. ദത് കലക്കി, വിനുവേട്ടാ

   Delete
  3. പറയാന്‍ പറ്റുന്ന മുന്‍ അനുഭവം വല്ലോം ഉണ്ടോ ജിമ്മിച്ചാ..
   പണി കൊടുക്കയല്ലാതെ പണി കിട്ടുന്ന പരിപാടിയൊന്നും ജിമ്മിച്ചനുണ്ടാവില്ല എന്നറിയാം.. എന്നാലും..

   Delete
  4. ഹഹ.. ‘അനുഭവങ്ങൾ’ക്ക് യാതൊരു കുറവുമില്ല ഉണ്ടാപ്രിച്ചാ.. ;)

   Delete
 9. ഒരു പാവം പെങ്കൊച്ചിനെ വെള്ളത്തില്‍ തള്ളിയിട്ടു.. ഈ വിനുവേട്ടന്റെ ഒരു കാര്യം.

  ReplyDelete
  Replies
  1. ഓ, ഇനി അത് എന്റെ തലയിൽ വച്ചുകെട്ടിക്കോ... :)

   Delete
  2. കൊച്ചു വെള്ളത്തില്‍ വീണ ഉടനേ "തുടരും" ബോര്‍ഡും വച്ചിട് ഓടിപ്പോയതെന്തിനാ..
   ഞങ്ങ ക്ഷമിക്കൂല കേട്ടാ

   Delete
  3. എന്നാലും വിനുവേട്ടാ.. ‘ഇത്തിരി അങ്ങോട്ടോ ഇത്തിരി ഇങ്ങോട്ടോ’ നീക്കി ആ ബോർഡ് വയ്ക്കാമായിരുന്നു.. ഇത്രേം പ്രതീക്ഷിച്ചില്ല..

   Delete
 10. എന്നാലും ആ ഇത്തിരിയില്ലാത്ത കൊച്ചിനെത്തന്നെ വേണമായിരുന്നോ തള്ളിയിടാൻ.....

  ReplyDelete
  Replies
  1. ആ കൊച്ചിനെ വെള്ളത്തിൽ നിന്നും രക്ഷപെടുത്തുന്നതുവരെ ഈ കുറ്റപ്പെടുത്തൽ വിനുവേട്ടൻ സഹിച്ചേ മതിയാവൂ... :)

   Delete
 11. പാവം കുട്ടി. അവൾ ആപത്തിനെക്കുറിച്ച് ഒട്ടും ഓർക്കാതെയാണ് പാവയെ വെള്ളത്തിൽ മുക്കി കളിച്ചത്.

  ReplyDelete
  Replies
  1. അതാണ് കേരളേട്ടാ... കുട്ടികൾക്ക് എന്തും കൌതുകമാണ്... അതിന്റെ വരും വരാ‍യ്കകളെക്കുറിച്ച് ചിന്തിക്കില്ലല്ലോ...

   Delete
 12. ഹേയ് ..ഞാനിത്തരക്കാരനൊന്നുമല്ല...!

  ഒരു ചുള്ളത്തി വെള്ളത്തിൽ വീണപ്പോഴേക്കും
  ഈ ചുള്ളന്മാരുടെയൊക്കെ ഹാലിളക്കം കണ്ടില്ലെ വിനുവേട്ടാ‍ാ

  ReplyDelete
  Replies
  1. അഞ്ച് വയസ്സുകാരി സൂസന് പകരം മോളി വല്ലതുമായിരുന്നു വെള്ളത്തിൽ വീണതെങ്കിൽ ഇവിടെ എന്താകുമായിരുന്നു എന്നാ ഞാനോർക്കുന്നത് മുരളിഭായ്... :)

   Delete
  2. മോളിയെ തള്ളിയിട്ടാല്‍ ജിമ്മിച്ചന്‍ അവളെ രക്ഷിയ്ക്കാന്‍ പോകും... ചിലപ്പോ പകരം വിനുവേട്ടനെ തള്ളിയിട്ടെന്നും വന്നേക്കും ;)

   Delete
  3. ഹോ, ഞാൻ എപ്പോ ചാടീയെന്നു ചോദിച്ചാൽ മതി..!!

   ബിലാത്തിക്കാരൻ പറഞ്ഞത് നേരാ.. കേട്ടറിവ് വച്ചിട്ട്, പുള്ളിക്കാരനെങ്ങാനുമാണ് വെള്ളത്തിൽ വീണതെങ്കിൽ ആ കരയിലെ മൊത്തം ഗഡിച്ചികളും കൂടെച്ചാടിയേനെ.. (ഞാൻ ഓടി..)

   Delete
  4. ഹഹ. ഓടിയിട്ടൊന്നും കാര്യമില്ല ജിമ്മിച്ചാ. മുരളി മാഷ് മാന്ത്രികനും കൂടിയാണെന്ന കാര്യം മറക്കണ്ട!

   Delete
 13. this story is going to be more interesting.... keep going....
  Thank you..

  ReplyDelete
  Replies
  1. വണക്കം സ്വാഗതം.. ( വിനുവേട്ടന്റെ പേരില്‍..)
   ഒരു പേരില്‍ എന്തിരിക്കുന്നു.. എന്നാലും ആ പേരു കൂടീ ഒന്ന് വെളിപ്പെടുത്തിയിരുന്നെങ്കി.

   Delete
  2. എവിടെയോ നല്ല കേട്ടുപരിചയമുള്ള പേര്, അല്ലേ ഉണ്ടാപ്രിച്ചാ??

   Delete
  3. "Anonymous" ന്നല്ലേ? നേരു തന്നെ. ഞാനും എവിടെയോ കേട്ട പോലെ ;)

   Delete
  4. അതേ... അജ്ഞാതനായി വന്നത് എന്തായാലും മോശമായിപ്പോയി...

   Delete
 14. yyo molikkutty....hei onnum
  aavoolla...hero ippo varum:)

  ReplyDelete
  Replies
  1. എന്റെ വിൻസന്റ് മാഷേ, മോളിക്കുട്ടിയല്ല വെള്ളത്തിൽ വീണത്... അഞ്ച് വയസ്സുകാരി സൂസൻ ആണ്...

   Delete
 15. ഇനിയും രണ്ട് പേരും കൂടി വരാനുണ്ടല്ലോ ഈ ലക്കത്തിൽ... നമ്മുടെ സുകന്യാജിയും എച്ച്മുക്കുട്ടിയും... എവിടെ പോയോ ആവോ...!

  ReplyDelete
 16. ചില സാങ്കേതിക കാരണങ്ങളാൽ കമന്റിടാൻ പറ്റുന്നില്ല എന്നു പറഞ്ഞ് എച്ച്മുക്കുട്ടിയുടെ മെയിൽ ഉണ്ടായിരുന്നു... ഇതാ...

  ഞാന്‍ രണ്ട് പ്രവശ്യമായി നമ്മൂടെ സൂസന്‍ വാവ വീണിടത്ത് വന്ന് കണ്ണീരൊഴുക്കുന്നു.

  ദിസീസ് ആന്‍ അണ്‍ ട്രസ്റ്റ്ഡ് കണക് ഷ്ന്‍ എന്നും പറഞ്ഞ് കമന്‍റ് ഓഫായിപ്പോയി.
  പിന്നെ ആദ്യം തേങ്ങയടിക്കാനുള്ള പാസ് വേര്‍ഡ് എനിക്ക് തരണം.
  ഞാനല്ലേ ആദ്യം ഓടിയെത്തിയ അവാര്‍ഡ് നേരത്തെ വാങ്ങിയത്..

  തിരുവണ്ണാമലൈ യാത്ര വിസ്മയകരമായ ചില അനുഭവങ്ങള്‍ തന്നു. വിനുവേട്ടന്‍ വായിച്ച്
  അഭിനന്ദിച്ചതില്‍ ഒത്തിരി സന്തോഷം.. നല്ല വാക്കിനു ഒത്തിരി നന്ദി...


  വളരെ സന്തോഷം എച്ച്മു...

  ReplyDelete
 17. സൂസി കുട്ടി എന്താവും? പ്രാര്‍ത്ഥിക്കാം നല്ലതിനായി.
  കമന്റുകള്‍ വായിച്ചു പക്ഷെ ചിരിച്ചുപോയി. ജിമ്മി, ഉണ്ടാപ്രി, ശ്രീ, തകര്‍ക്കുന്നു.

  ReplyDelete
  Replies
  1. ആഹാ, ചേച്ചി ഇവിടെ ഒണ്ടാരുന്നോ? :)

   Delete
  2. സുകന്യേച്ചി ‘പ്ലീനാവസ്ഥ’യിലായിരുന്നു.. ;)

   Delete
 18. സുകന്യാജിയും എത്തിയല്ലോ... സന്തോഷമായി... അപ്പോൾ ഇനി അടുത്ത ലക്കം പോസ്റ്റ് ചെയ്യാം... :)

  ReplyDelete
 19. വായിക്കുന്നു

  ReplyDelete
 20. അഭിലാഷ് ഒറ്റയടിയ്ക്ക് ഇവിടം വരെ വായിച്ചെത്തി എന്ന് തോന്നുന്നല്ലോ... സ്വാഗതം!
  :)

  ReplyDelete
 21. ഇത്രയും പേർ കണ്ടോണ്ട്‌ നിൽക്കുമ്പം ഞാൻ ചാടിയാൽ നിങ്ങളെന്ത്‌ കരുതും.!?!!?!?

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...