Sunday, November 3, 2013

ഈഗിൾ ഹാസ് ലാന്റഡ് – 103മദ്ധ്യാഹ്നമാകുന്നതേയുള്ളൂ. തന്റെ വസതിയിലെ ഹാളിന്റെ അറ്റത്തുള്ള വാതിൽ തുറന്ന് ഫാദർ ഫിലിപ്പ് വെറേക്കർ താഴോട്ടുള്ള പടികളിറങ്ങി നിലവറയിലേക്ക് നടന്നു. കാലിൽ കടുത്ത വേദന അനുഭവപ്പെടുന്നുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ രാത്രി അൽപ്പം പോലും ഉറങ്ങുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, അത് തന്റെ മാത്രം തെറ്റാണ്. വേദന സംഹാരിയായി ഡോക്ടർ ആവശ്യത്തിലധികം മോർഫിൻ ഗുളികകൾ നൽകിയിട്ടുണ്ടെങ്കിലും അതിന് അടിമപ്പെട്ടു പോകുമോ എന്ന ഭയത്താൽ കഴിയുന്നതും അത് ഉപയോഗിക്കാതിരിക്കുകയാണ് അദ്ദേഹം.

അതുകൊണ്ട് വേദന സഹിക്കുക തന്നെ പാംഗ്ബേണിൽ നിന്നും അവളെ കൊണ്ടുവരുവാനായി ഹാരി കെയ്ൻ ചെല്ലുന്നുണ്ടെന്ന് അവൾ രാവിലെ ഫോൺ ചെയ്ത് പറഞ്ഞിരുന്നു. അതിനാൽ തന്റെ ഒരു ഗ്യാലൻ പെട്രോൾ ലാഭമായി. ഇന്നത്തെ കാലത്ത് അതൊരു വലിയ കാര്യം തന്നെയാണ് മാത്രമല്ല, ഹാരി കെയ്ൻ എന്ന യുവ സൈനികനെക്കുറിച്ച് നല്ല മതിപ്പും തോന്നുന്നു. സാധാരണ ഒരു വ്യക്തിയെ അത്ര പെട്ടെന്നൊന്നും താൻ അംഗീകരിക്കാത്തതാണ്. എന്തായാലും ഒടുവിൽ പമേല ഒരു യുവാവുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത് തന്നെ നല്ല കാര്യം.

നിലവറയിലേക്കുള്ള അവസാനത്തെ പടിയുടെ സമീപം ചുമരിൽ നീളമുള്ള ഒരു ടോർച്ച് കൊളുത്തിയിട്ടിരുന്നു. വെറേക്കർ ആ ടോർച്ച് എടുത്തിട്ട് എതിരെ കണ്ട ചുവരലമാരയുടെ വാതിൽ തുറന്നു. ശേഷം പതുക്കെ അതിനുള്ളിലേക്ക് കയറി കതകടച്ചു. പിന്നെ ടോർച്ച് തെളിയിച്ച് അലമാരയുടെ പിൻ‌ഭാഗത്തുള്ള രഹസ്യ വാതിൽ തള്ളിത്തുറന്നു. നീളമേറിയ ഒരു ടണലിന്റെ ആരംഭമായിരുന്നു ആ വാതിൽ. നോർഫോക്ക് ശൈലിയിൽ പണിത  ചുവരുകളിൽ എമ്പാടും ഈർപ്പം നിറഞ്ഞിരുന്നു.

ബ്രിട്ടണിൽ അത്തരത്തിലുള്ള നിർമ്മിതിയുടെ അപൂർവ്വം ശേഷിപ്പുകളിൽ ഒന്നായിരുന്നു അത്. പുരോഹിതന്റെ വസതിയും ദേവാലയവുമായി ബന്ധിപ്പിച്ചുകൊണ്ട് പണ്ടെങ്ങോ പണി കഴിപ്പിച്ച ഗുഹാമാർഗ്ഗം. തലമുറകളായി ഈ രഹസ്യം ദേവാലയത്തിലെ പുരോഹിതരിൽ നിന്നും പുരോഹിതരിലേക്ക് കൈമാറി വന്നുകൊണ്ടിരിക്കുന്നു. എന്തായാലും ഫാദർ വെറേക്കറെ സംബന്ധിച്ചിടത്തോളം ഈ ടണൽ വളരെ സൌകര്യപ്രദമായിട്ടാണ് അനുഭവപ്പെട്ടത്.

ടണലിന്റെ മറുഭാഗത്തെ പടികൾ കയറവേ ഫാദർ വെറേക്കർ ഒരു നിമിഷം ആശ്ചര്യത്തോടെ നിന്നു. അതെ തന്റെ സംശയം ശരിയാണ് ആരോ ഓർഗൻ വായിക്കുന്ന സ്വരം വളരെ വ്യക്തമായി ഒഴുകിയെത്തുന്നു. ശേഷിക്കുന്ന പടികൾ കൂടി കയറി അദ്ദേഹം വാതിൽ തുറന്നു. ദേവാലയത്തിന്റെ ചുമരിലെ പാനലിങ്ങിന്റെ പിന്നിൽ ചെറിയ ഷെൽഫ് പോലുള്ള അറയിലേക്കാണ് അദ്ദേഹം എത്തിയത്. ആ വാതിൽ അടച്ചിട്ട് അദ്ദേഹം എതിർവശത്തുള്ള കതക് തുറന്ന് ദേവാലയത്തിനുള്ളിലേക്ക് കാലെടുത്തു വച്ചു.

ഇടനാഴിയിലൂടെ നടന്ന് ഹാളിൽ പ്രവേശിച്ച അദ്ദേഹം തന്റെ മുന്നിൽ കണ്ട ദൃശ്യത്തിൽ വിസ്മയം കൊണ്ടു. ഓർഗൻ വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാരാട്രൂപ്പർ. കാമുഫ്ലാഷ് ജമ്പ് യൂണിഫോം ധരിച്ചിരിക്കുന്ന അയാൾ തന്റെ ചുവന്ന ക്യാപ്പ് അരികിലെ കസേരയിൽ വച്ചിരിക്കുന്നു. കാലഘട്ടത്തിന് അനുയോജ്യമായ, എല്ലാവർക്കും സുപരിചിതമായ ഒരു ഗാനമാണ് അയാൾ വായിച്ചു കൊണ്ടിരിക്കുന്നത്.

ഹാൻസ് ആൾട്ട്മാൻ ശരിക്കും ആസ്വദിച്ചുകൊണ്ടായിരുന്നു ആ ഗാനം വായിച്ചുകൊണ്ടിരുന്നത്. മനോഹരമായ ദേവാലയം. ഉന്നത നിലവാരമുള്ള ഓർഗൻ. അതിന്റെ മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന ദർപ്പണത്തിൽ പ്രത്യക്ഷപ്പെട്ട ഫാദർ വെറേക്കറുടെ രൂപം പെട്ടെന്നാണ് അയാൾ കണ്ടത്. വായന നിർത്തി പെട്ടെന്ന് അയാൾ തിരിഞ്ഞു.

“ഐ ആം സോറി ഫാദർ ഇത് കണ്ടപ്പോൾ വായിക്കാതിരിക്കാൻ കഴിഞ്ഞില്ല” ആൾട്ട്മാൻ നിസ്സഹായനായി കൈകൾ ഉയർത്തി. “വൺ ഡസ്‌ന്റ് ഓഫൺ ഗെറ്റ് ദി ചാൻസ് ഇൻ മൈ പ്രസന്റ് ഓക്യുപ്പേഷൻ” അയാളുടെ ഇംഗ്ലീഷ് വളരെ മികച്ചതായിരുന്നുവെങ്കിലും ഒരു പ്രത്യേക ശൈലിയിലായിരുന്നു.

“ഹൂ ആർ യൂ?” വെറേക്കർ ചോദിച്ചു.

“സർജന്റ് എമിൽ ജനോവ്സ്കി, ഫാദർ

“പോളിഷ്?”

“ദാറ്റ്സ് റൈറ്റ്” ആൾട്ട്മാൻ തല കുലുക്കി. “ഞാനും എന്റെ മേലുദ്യോഗസ്ഥനും കൂടി താങ്കളെ കാണുവാനായി വന്നതാണ് പക്ഷേ, കാണാത്തതുകൊണ്ട് അദ്ദേഹം താങ്കളുടെ വസതിയിലേക്ക് പോയിരിക്കുകയാണ് എന്നോട് ഇവിടെ വെയ്റ്റ് ചെയ്യുവാൻ പറഞ്ഞു

“നിങ്ങൾ ഓർഗൻ വളരെ നന്നായി വായിക്കുന്നുവല്ലോ നല്ല നൈപുണ്യമുണ്ടെങ്കിൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ ഓരോ തവണയും ഇതിന് മുന്നിലിരിക്കുമ്പോൾ എന്റെ കഴിവുകേട് ഓർത്ത് ഞാൻ സ്വയം ശപിക്കും

“ഓഹോ അപ്പോൾ താങ്കളും ഇത് വായിക്കാറുണ്ടല്ലേ ഫാദർ?” ആൾട്ട്മാൻ ചോദിച്ചു.

“തീർച്ചയായും നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരുന്ന ആ ഗാനം എന്റെയും ഇഷ്ടഗാനങ്ങളിലൊന്നാണ്” വെറേക്കർ പറഞ്ഞു.

“എനിക്കേറ്റവും ഇഷ്ടമുള്ള ഗാനമാണത്” ആൾട്ട്മാൻ വീണ്ടും ഓർഗൻ വായിക്കുവാൻ ആരംഭിച്ചു.

ആ നിമിഷമാണ് ഹാളിന്റെ വലിയ വാതിൽ തുറന്ന് സ്റ്റെയ്നർ ഉള്ളിലേക്ക് പ്രവേശിച്ചത്. ഒരു കൈയിൽ ബാറ്റണും മറുകൈയിൽ തന്റെ ചുവന്ന ക്യാപ്പുമായി അദ്ദേഹം അവരുടെ നേർക്ക് നടന്നടുത്തു. ജാലകങ്ങളിലൂടെ ചരിഞ്ഞ് കടന്നുവന്ന സൂര്യപ്രകാശം അദ്ദേഹത്തിന്റെ ചെമ്പൻ മുടിയിഴകളിൽ പതിച്ചപ്പോൾ ജ്വാല കണക്കെ തിളങ്ങി.

“ഫാദർ വെറേക്കർ?”

“ദാറ്റ്സ് റൈറ്റ്

“ഐ ആം ഹോവാർഡ് കാർട്ടർ, ഇൻ കമാൻഡ് ഇൻഡിപെൻഡന്റ് പോളിഷ് പാരച്യൂട്ട് സ്ക്വാഡ്രൺ ഓഫ് ദി സ്പെഷൽ എയർ സർവീസ് റജിമെന്റ്” സ്റ്റെയ്നർ ആൾട്ട്മാന്റെ നേർക്ക് തിരിഞ്ഞു. “ജനോവ്സ്കി നിങ്ങൾ ഇവിടെ അപമര്യാദയായിട്ടൊന്നും പ്രവർത്തിച്ചില്ലല്ലോ അല്ലേ?”

“കേണലിന് അറിയാമല്ലോ, ഓർഗൻ എന്റെ ഒരു ദൌർബല്യമാണെന്ന്

സ്റ്റെയ്നർ പുഞ്ചിരിച്ചു. “സാരമില്ല തൽക്കാലം ഇതവസാനിപ്പിച്ചിട്ട് പുറത്ത് പോയി മറ്റുള്ളവർക്കൊപ്പം വെയ്റ്റ് ചെയ്യൂ

ആൾട്ട്മാൻ പുറത്തേക്ക് നടക്കവേ സ്റ്റെയ്നർ ആ ദേവാലയത്തിന്റെ ഉൾഭാഗം മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. “മനോഹരമായിരിക്കുന്നു

വെറേക്കർ അദ്ദേഹത്തെ ആകാംക്ഷാപൂർവ്വം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജമ്പ് ജാക്കറ്റിൽ അണിഞ്ഞിരിക്കുന്ന ക്രൌൺ ബാഡ്ജിൽ നിന്നും അദ്ദേഹം ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് ഫാദർ വെറേക്കറിന് മനസ്സിലായി.

“അതേ ഞങ്ങൾ അതിൽ അഭിമാനിക്കുന്നു” വെറേക്കർ പറഞ്ഞു. “നിങ്ങളും നിങ്ങളുടെ സഹപ്രവർത്തകനും പതിവ് താവളങ്ങളിൽ നിന്നും വളരെ ദൂരെയാണ് ഇത്തവണ എത്തിയിരിക്കുന്നതെന്ന് തോന്നുന്നു? ഗ്രീക്ക് ദ്വീപുകളും യൂഗോസ്ലാവിയയും ഒക്കെയല്ലേ നിങ്ങളുടെ വിഹാര കേന്ദ്രങ്ങൾ?”

“അതേ ഏതാണ്ട് കഴിഞ്ഞ ഒരു മാസക്കാലമായി ഞങ്ങൾ അവിടെത്തന്നെ ആയിരുന്നു  പെട്ടെന്നാണ് മുകളിൽ ഇരിക്കുന്നവർക്ക് ഞങ്ങളെ തിരികെ സ്വദേശത്ത് കൊണ്ടുവന്ന് സ്പെഷൽ ട്രെയ്നിങ്ങിനായി അയക്കണമെന്ന് ബോധോദയമുണ്ടായത് എന്റെ സഹപ്രവർത്തകർ എല്ലാം പോളണ്ടുകാരായത് കൊണ്ട് സ്വദേശം എന്ന് വിശേഷിപ്പിക്കുന്നത് ഒരു പക്ഷേ അത്ര ഉചിതമായിരിക്കില്ല...”

ജനോവ്സ്കിയെപ്പോലെ?”

“എല്ലാവരും അല്ല അയാൾ വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യും മറ്റുള്ളവരിൽ അധികവും പേർക്ക് ഏറി വന്നാൽ ഹലോ.. അല്ലെങ്കിൽ വിൽ യൂ കം ഔട്ട് വിത് മീ റ്റുനൈറ്റ് എന്നൊക്കെ ചോദിക്കാനേ അറിയൂഅതിൽ കൂടുതൽ അറിയണമെന്നും പഠിക്കണമെന്നും ആഗ്രഹവുമില്ല അവർക്കൊന്നും” സ്റ്റെയ്നർ പുഞ്ചിരിച്ചു.  “ഈ പാരാട്രൂപ്പേഴ്സിൽ അധികവും പരുഷ സ്വഭാവത്തിനുടമകളാണ് ഫാദർ എപ്പോഴും റിസ്ക് നിറഞ്ഞ ജീവിതമല്ലേ

“എനിക്കറിയാം കേണൽ ഞാനും അവരിൽ ഒരുവനായിരുന്നു ഒരു കാലത്ത്  ഫസ്റ്റ് പാരച്യൂട്ട് ബ്രിഗേഡിൽ” വെറേക്കർ പറഞ്ഞു.

“മൈ ഗോഡ്! സത്യമാണോ ഈ പറയുന്നത്? അപ്പോൾ താങ്കൾ ടുണീഷ്യയിൽ സേവനമനുഷ്ടിച്ചിരിക്കണമല്ലോ” സ്റ്റെയ്നർ അത്ഭുതഭാവം പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു.

“അതേ അവിടെ വച്ചാണ് എന്റെ കാലിന് ഇത് സംഭവിച്ചത്” വെറേക്കർ വാക്കിങ്ങ് സ്റ്റിക്ക് കൊണ്ട് തന്റെ കൃത്രിമ കാലിൽ തട്ടിക്കാണിച്ചു. “അങ്ങനെ അവസാനം ഞാൻ ഇവിടെയെത്തി

സ്റ്റെയ്നർ മുന്നോട്ട് വന്ന് അദ്ദേഹത്തിന് ഹസ്തദാനം നൽകി. “ഇറ്റ്സ് എ പ്ലഷർ റ്റു മീറ്റ് യൂ ഇതുപോലൊന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഫാദർ

വളരെ അപൂർവ്വം മാത്രം ഉത്ഭവിക്കാറുള്ള മന്ദഹാസം ഫാദർ വെറേക്കറുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. “വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ നൌ?”

“കഴിയുമെങ്കിൽ രാത്രിയിൽ തങ്ങാൻ ഒരിടംഅധികമകലെയല്ലാതെ ഒരു ധാന്യപ്പുരയുണ്ടല്ലോ ഇതിന് മുമ്പും അത് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കിയത്

“അപ്പോൾ നിങ്ങൾ സൈനിക പരിശീലനത്തിലാണല്ലേ?”

സ്റ്റെയനർ ചെറുതായി പുഞ്ചിരിച്ചു. “യെസ് അങ്ങനെയും പറയാം എന്നോടൊപ്പം കുറച്ച് പേർ മാത്രമേയുള്ളു ഇവിടെ ബാക്കിയുള്ളവരെയെല്ലാം നോർത്ത് നോർഫോക്കിൽ അങ്ങിങ്ങായി വിന്യസിച്ചിരിക്കുകയാണ് നാളെ ഒരു പ്രത്യേക സമയത്ത്  ഒരു പ്രത്യേക സ്ഥലം കേന്ദ്രമാക്കി ഞങ്ങൾ എല്ലാവരും ദ്രുതഗതിയിലുള്ള ചില നീക്കങ്ങൾ നടത്തും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു മീറ്റിങ്ങ് പോയിന്റിൽ എല്ലാവർക്കും എങ്ങനെ ഒത്തുകൂടാമെന്ന് പരിശീലിക്കുന്നതിന് വേണ്ടി

“അപ്പോൾ നിങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞും രാത്രിയും മാത്രമേ ഇവിടെ ഉണ്ടായിരിക്കുകയുള്ളൂ?”

“എക്സാക്റ്റ്‌ലി കഴിയുന്നതും ഒരു ശല്യമാകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നതാണ് എന്റെയൊപ്പം വന്നിരിക്കുന്നവർക്ക് ഇവിടെ ഗ്രാമത്തിനകത്ത് ചില പരിശീലന പരിപാടികൾ ഞാൻ കൊടുക്കുന്നുണ്ട് വെറുതെയിരിക്കേണ്ട എന്ന് കരുതി മാത്രം ഗ്രാമീണർക്ക് അതൊരു ബുദ്ധിമുട്ടാവില്ല എന്ന് കരുതട്ടെ?”

ഡെവ്‌ലിൻ നേരത്തെ പ്രവചിച്ചത് പോലെ ആ വാക്യം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. ഫാദർ വെറേക്കർ മന്ദഹസിച്ചു. “സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതിന് മുമ്പും പല തവണ സൈനിക അഭ്യാസങ്ങൾ  നടന്നിട്ടുണ്ട് കേണൽ തീർച്ചയായും ഞങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് തരുവാൻ സന്തോഷമേയുള്ളൂ

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

42 comments:

 1. കാര്യങ്ങൾ പുരോഗമിക്കുന്നു... റോഗനും സംഘവും എത്തുന്നതിന് മുമ്പ് സ്റ്റെയ്നർക്ക് ദൌത്യം പൂർത്തീകരിക്കാൻ സാധിക്കുമോ...?

  ReplyDelete
  Replies
  1. ചാർളിച്ചനും സംഘവും എത്തുന്നതിനുമുന്നെ അജിത്തേട്ടൻ ഹാജർ വച്ചു.. :)

   Delete
 2. ഈ ലക്കം സംഗീതസാന്ദ്രമാണല്ലോ

  കാര്യങ്ങള്‍ പുരോഗമിയ്ക്കട്ടെ എന്തായാലും!

  ReplyDelete
  Replies
  1. സംഗീതം ഒരു ഔഷധമല്ലേ അജിത്‌ഭായ്...

   Delete
 3. കുതിരപ്പന്തയം മുറുകുന്നു :)

  ReplyDelete
 4. നായകനെക്കുറിച്ച് ഒന്നും പറയാത്തതുകൊണ്ട് ചുമ്മാ അങ്ങ് വായിക്കുകയായിരുന്നു. അവസാനം ‘ഡെവ്‌ലിൻ’ എന്നു പറഞ്ഞതു കൊണ്ടു മാത്രം ക്ഷമിക്കുന്നു....!
  നായകന്റെ പേരു പറയാത്ത ഒരു എപ്പിസോഡും... ങേ.. ഹേ...!
  ‘ഡെവ്‌ലിൻ കീ ജയ്..’

  ReplyDelete
  Replies
  1. തന്നെ തന്നെ. ഇനി ഡെവ്‌ലിന്‍ ഇല്ലാത്ത എപ്പിസോഡ് ആണെങ്കില്‍ പോലും അവസാനം ഒരു വരി "ഈ ലക്കത്തില്‍ ഡെവ്‌ലിന്‍ ഇല്ല" എന്നെങ്കിലും എഴുതി വയ്ക്കണം ല്ലേ വീകെ മാഷേ? (നമുക്ക് ഡെവ്‌ലിന്റെ പേര് എങ്കിലും ഒന്ന് കണ്ടാല്‍ മതി) :)

   Delete
  2. ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് (മോളിക്കുട്ടി) എങ്ങനെ വിനിയോഗിക്കുന്നു??

   Delete
  3. തന്നെ തന്നെ ശ്രീ... ‘ഡെവ്‌ലിൻ’, ആ പേരു കേൾക്കുന്നത് തന്നെ ഒരു സുഖമല്ലെ..!
   അപ്പോൾ ഒരാൾക്ക് ഡെവ്‌ലിന്റെ മോളിക്കുട്ടീടെ വിശേഷം അറിയാഞ്ഞിട്ട്....?!!
   (ആ പേരോർക്കുമ്പോഴേ സാഹിത്യം കരകവിഞ്ഞൊഴുകുന്നത് നോക്കൂ......!)

   Delete
  4. അതേന്ന്! ജിമ്മിച്ചന്റെ ഒരു കാര്യം! (അല്ല, മോളിക്കുട്ടിയ്ക്ക് സുഖം തന്നെ ആണല്ലോ ല്ലേ?) ;)

   Delete
  5. Devlin molly kutty rocks...avarude kaaryam parayoo..:)

   Delete
  6. ഹൊ... മോളിക്കുട്ടിയുടെ കാര്യം പറഞ്ഞപ്പോഴേക്കും നോക്കൂ... എല്ലാവർക്കും നൂറ് നാവ്.. :)

   Delete
  7. ആരാധകരുടെ അഭ്യർത്ഥന മാനിച്ച് അടുത്ത ലക്കം മോളിക്കുട്ടിയ്ക്ക് വേണ്ടി സമർപ്പിക്കുമോ വിവർത്തകാ.. ;)

   Delete
 5. ഈ പിരിമുറക്കത്തിനിടയില്‍ ഒരല്‍പ്പം സംഗീതം! അതു നന്നായി :)

  കാര്യങ്ങള്‍ പുരോഗമിയ്ക്കട്ടെ.

  എല്ലാ സഹയാത്രികര്‍ക്കും ദീപാവലി ആശംസകള്‍!

  ReplyDelete
  Replies
  1. ജന്മശത്രുക്കളുടെ സമാഗമം വിവരിക്കുന്ന രംഗങ്ങളിൽ ജാക്ക് ഹിഗ്ഗിൻസ് മിക്കവാറും സംഗീതത്തിന്റെ അകമ്പടി കൊണ്ടുവരാറുണ്ട്... സ്റ്റോം വാണിങ്ങ് തന്നെ ഉദാഹരണം...

   Delete
  2. അങ്ങനെയൊരു കാര്യമുണ്ടോ? ഈ ഹിഗ്ഗിൻസ് ഒരു കലാകാരൻ തന്നെ..!!

   Delete
 6. മറ്റുള്ളവരിൽ അധികവും പേർക്ക് ഏറി വന്നാൽ ഹലോ.. അല്ലെങ്കിൽ വിൽ യൂ കം ഔട്ട് വിത് മീ റ്റുനൈറ്റ് എന്നൊക്കെ ചോദിക്കാനേ അറിയൂ. കിലുക്കത്തിലെ ജഗതിയുടെ നിശ്ചലിനെ ഓര്‍മ വന്നു.

  രണ്ടുലക്കവും കൂടി ഒന്നിച്ചുവായിച്ചു. പണ്ടത്തെ ആളുകളുടെ ഒരു തല. ടണല്‍, ഗുഹാമാര്‍ഗം, രഹസ്യ അറ ഒക്കെ കണ്ടുപിടിച്ചവരെ നമിക്കണം.

  ReplyDelete
  Replies
  1. വെൽകം റ്റു ഊട്ടി.. നൈസ് റ്റു മീറ്റ് യൂ.. (നിശ്ചൽ.. സ്റ്റിൽ ഫോട്ടോഗ്രാഫർ ഓഫ് ഇന്ത്യാ..)

   Delete
  2. രണ്ട് ലക്കങ്ങളും കൂടി ഒന്നിച്ച് വായിച്ച് തിരികെയെത്തിയ സുകന്യാജിക്ക് സ്വാഗതം...

   Delete
 7. ഓർഗൻ സംഗീതം ഉയരട്ടെ വെടിയോച്ചകളെ അത് തുരത്തട്ടെ
  ഫാദർ ആളു പുലിയാണല്ലോ

  ReplyDelete
  Replies
  1. അതെ... പരസ്പര വൈരം സ്നേഹത്തിന് വഴി മാറട്ടെ...

   Delete
 8. കൊള്ളാം.. കാര്യങ്ങളൊക്കെ പെട്ടെന്നുതന്നെ തീരുമാനം ആവുന്ന ലക്ഷണമുണ്ടല്ലോ.. നാളത്തെ ദിവസം വളരെ നിർണ്ണായകമാവുമോ?

  വെറേക്കർ അച്ചൻ നിസ്സാരക്കാരനല്ല.. (ഈ കഥ സിനിമയാക്കുമ്പോൾ ഈ വേഷം ചെയ്യാൻ നെടുമുടി വേണുച്ചേട്ടൻ മതി.. :) )

  ReplyDelete
  Replies
  1. കറക്റ്റ്! അത് ഞാനും ഇടയ്ക്ക് ആലോചിച്ചിരുന്നു :)

   Delete
  2. വളരെ കൃത്യമായ നിരീക്ഷണം... എന്നാൽ പിന്നെ ഡെവ്‌ലിനെയും മോളിയെയും സ്റ്റെയ്നറെയും ഒക്കെ അവതരിപ്പിക്കാൻ പറ്റുന്നവരുടെ പേരുകൾ പറയൂ... ചുമ്മാ ഒന്ന് സങ്കൽപ്പിച്ച് നോക്കി രസിക്കാമല്ലോ...

   Delete
  3. പൃഥ്വിരാജ് തന്നെ ഡെവ്ലിന്‍
   നിത്യാമേനോന്‍ മോളിക്കുട്ടീം ( ജിമ്മിച്ചന്‍ ഹണി റോസ് വേണംന്ന് വാശി പിടിയ്ക്കും)
   നായര്‍സാബിന്റെ ഗുമ്മൊക്കെ പോയില്ലേല്‍ സ്റ്റെയ്നര്‍ ആയിട്ടു പരിഗണിക്കാമായിരുന്നു.

   Delete
  4. ചാർളിച്ചായൻ പറഞ്ഞതുകൊണ്ട് പറയുവല്ല, എന്നാലും ഹണി റോസ് തന്നെ മതി.. ബോൾഡ് & ബ്യൂട്ടിഫുൾ ആവാൻ പുള്ളിക്കാരിയാ മെച്ചം.. :)

   Delete
  5. ഹണി റോസിന്റെ മുഖത്ത് expression വരുത്താനാണ് പാട്! വലിയ അമിതാഭിനയ മുഹൂര്‍ത്തങ്ങളൊന്നുമില്ലാത്തതു കൊണ്ട് ആരായാലും മതി. എന്നാലും കുറച്ചൊക്കെ നാടന്‍ ലുക്കുള്ള നടിയല്ലേ വേണ്ടത്?

   100% ചേര്‍ച്ച ഇല്ലെങ്കിലും ഡെവ്‌ലിന് പറ്റുന്നത് ഇപ്പോ പൃഥ്വി തന്നെയേ ഉള്ളൂ എന്ന് തോന്നുന്നു.

   Delete
 9. ചാര്‍ളിച്ചായന്‍ എവിടെപ്പോയി? ദീപാവലി ആഘോഷത്തിലാണോ?

  ReplyDelete
  Replies
  1. ഈ ചാർളി ഇങ്ങനെ ഇടയ്ക്കിടെ ഒരുപ്പോക്ക് അങ്ങ് പോകും... ഇവിടെ ഇരിക്കുന്നവരുടെ വേദന വല്ലതും അറിയുന്നുണ്ടോ ആവോ...!

   Delete
  2. ഇങ്ങനെ ചങ്കില്‍ കുത്തണ വര്‍ത്തമാനം പറയാതെ..
   ദിവസോം ഒരു മൂന്നു തവണയെങ്കിലും ഇവിടെ വന്നു പോണതു വിനുവേട്ടന്‍ കാണുന്നില്ലേ....കമന്റാന്‍ തീര്‍ത്തും സമയം കിട്ടാഞ്ഞിട്ടാ കേട്ടോ...
   ശ്രീ..ഒരിയ്ക്കല്‍ കൂടി നന്ദി കേട്ടാ

   Delete

 10. ‘ബ്രിട്ടണിൽ അത്തരത്തിലുള്ള നിർമ്മിതിയുടെ
  അപൂർവ്വം ശേഷിപ്പുകളിൽ ഒന്നായിരുന്നു അത്. ‘

  അതൊക്കെ അന്ന്....
  ഇന്ന് ഇതുപോലത്തെ പാതാളഗമന
  മാർഗ്ഗളില്ലാത്ത ഒരു വീഥിപോലുമില്ല ഇവിടെ ...
  കിസ്സിങ്ങ് മുതലായ ഡിഫോൾട്ടിക്കേഷൻസൊക്കെ
  സുഗമമായി നടത്താവുന്ന അസ്സൽ അണ്ടർ ഗ്രൌണ്ട് ടണലുകളുണ്ടിവിടെ..(അനുഭവം സാക്ഷി )

  ReplyDelete
  Replies
  1. മുരളിഭായ് പറഞ്ഞാൽ പിന്നെ അക്കാര്യത്തിൽ അപ്പീൽ ഇല്ല...

   Delete
  2. ഉവ്വ ."അനുഭവം" ഒന്നു വിവരിച്ചിരുന്നേല്‍ നന്നായിരുന്നു.

   Delete
  3. പാതാള ഗമനത്തിലെ അനുഭവങ്ങൾ!! ഇങ്ങേർ ഇവിടെയും കൊതിപ്പിക്കുവാണല്ലോ.. ആഞ്ജനേയാ, കണ്ട്ടോൾ കാത്തോളണേ...

   Delete
 11. ഒരല്‍പം താമസിച്ചു..
  കാര്യങ്ങള്‍ ഒക്കെ വെടിപ്പായി നടക്കട്ടെ..
  പണി തിരക്ക് കാരണം പരുന്തു വായിക്കാന്‍ പോലും ഇപ്പൊ സമയം കിട്ടുന്നില്ല.

  ReplyDelete
  Replies
  1. അങ്ങനെ പറയരുത്.. എന്തൊക്കെ തിരക്കുണ്ടെങ്കിലും പരുന്ത് വായിച്ചിട്ടേ പണികൾ ചെയ്യാൻ പാടുള്ളൂ..

   Delete
  2. പിന്നല്ലാതെ... അങ്ങനങ്ങ് പറഞ്ഞു കൊട് ജിമ്മിച്ചാ...

   Delete
 12. വായിക്കുന്നു

  ReplyDelete
 13. സ്റ്റെയ്നറേ!!!!വേഗം ആകട്ടോ!ആ പോലീസുകാർ വരുന്നേനു മുൻപ്‌.

  ReplyDelete
  Replies
  1. വീണ്ടും സ്വാഗതം സുധീ...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...