Thursday, January 12, 2012

ഈഗിൾ ഹാസ് ലാന്റഡ് – 28റിബൻ‌ട്രോപ്പും ഗീബൽ‌സും ആയി മദ്ധ്യാഹ്നത്തിൽ തുടങ്ങിയ അഡ്മിറൽ കാനറീസിന്റെ മീറ്റിങ്ങ് വൈകുന്നേരം ആറുമണി ആയിട്ടും അവസാനിച്ചിട്ടില്ല.

ഇത് വരെയും സ്റ്റെയനറുടെ കോർട്ട് മാർഷൽ പേപ്പറുകൾ എത്തിയിട്ടില്ല. കതകിൽ മുട്ടിയിട്ട് കാൾ ഹോഫർ കേണൽ റാഡ്‌ലിന്റെ ഓഫീസിലേക്ക് കടന്നു.

“കോർട്ട് മാർഷലിന്റെ പേപ്പറുകൾ എത്തിയോ?”   റാഡ്‌ൽ ചോദിച്ചു.

“ഇല്ല, ഹെർ ഓബർസ്റ്റ്

“എന്താണിത്ര താമസം…?  എനിക്ക് മനസ്സിലാവുന്നില്ല”   റാഡ്‌ൽ രോഷത്തോടെ പറഞ്ഞു.

“ഗെസ്റ്റപ്പോയുടെ (ജർമ്മൻ രഹസ്യപോലീസ്) പരാതിയെ തുടർന്നാണ് കോർട്ട് മാർഷൽ നടപടിയുണ്ടായിരിക്കുന്നത്അതിനാൽ തന്നെ ആ പേപ്പറുകളെല്ലാം പ്രിൻസ് ആൽബ്രസ്ട്രേസിലാണ്

“ഞാൻ തയ്യാറാക്കാൻ പറഞ്ഞ ഔട്ട്‌ലൈൻ ശരിയാക്കിയോ?”

“റെഡിയാണ് ഹെർ ഓബർസ്റ്റ്” വൃത്തിയായി ടൈപ്പ് ചെയ്ത ഒരു പേപ്പർ ഹോഫർ അദ്ദേഹത്തിന്റെ നേർക്ക് നീട്ടി.

റാഡ്‌ൽ അത് പെട്ടെന്ന് ഒന്നോടിച്ചു നോക്കി. “എക്സലന്റ് കാൾ റിയലി എക്സലന്റ്...”  റാഡ്‌ൽ പുഞ്ചിരിച്ചു. എന്നിട്ട്, സ്വതവേ തന്നെ വൃത്തിയോടും വടിവോടെയും ഇരിക്കുന്ന തന്റെ യൂണിഫോം ഒന്നു കൂടി പിടിച്ച് നേരെയാക്കി.  

“നിങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞല്ലോ അല്ലേ?” റാഡ്‌ൽ ചോദിച്ചു.

“കഴിഞ്ഞു പക്ഷേ, താങ്കൾ കാനറീസിനെ കണ്ട് തിരിച്ച് വരുന്നത് വരെ ഞാൻ കാത്ത് നിൽക്കാം” ഹോഫർ പറഞ്ഞു.

റാഡ്‌ൽ ചിരിച്ചു കൊണ്ട്  ഹോഫറിന്റെ തോളിൽ തട്ടി അഭിനന്ദിച്ചു.  “ഓൾ റൈറ്റ് എന്താകുമെന്ന് നോക്കാം നമുക്ക്


                  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *  *

റാഡ്‌ൽ ചെന്നപ്പോൾ അഡ്മിറൽ കാനറീസ് പരിചാരകൻ പകർന്നുകൊടുത്ത കോഫി നുകർന്നുകൊണ്ടിരിക്കുകയായിരുന്നു.

“ആഹ് നിങ്ങൾ എത്തിയോ മാക്സ് അല്പം കോഫി കഴിക്കുന്നോ?”  ആഹ്ലാദത്തോടെ അദ്ദേഹം ചോദിച്ചു.

“തീർച്ചയായും അഡ്‌മിറൽ”  റാഡ്‌ൽ ക്ഷണം സ്വീകരിച്ചു.

പരിചാരകൻ മറ്റൊരു കപ്പിൽ കാപ്പി പകർന്നു. പിന്നെ, ജാലകത്തിന്റെ കർട്ടൻ വലിച്ചിട്ട് വെളിച്ചം പുറത്തേക്ക് പോകുന്നില്ല എന്നുറപ്പ് വരുത്തി അയാൾ പുറത്ത് കടന്നു. ഒരു നെടുവീർപ്പിട്ട് കാനറീസ് തന്റെ കസേരയിൽ പിന്നോട്ട് ചാഞ്ഞു. അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു.  താൻ അനുഭവിക്കുന്ന ആത്മസംഘർഷം അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമായിരുന്നു.

“താങ്കൾ വല്ലാതെ ക്ഷീണിതനാണെന്ന് തോന്നുന്നു?”   റാഡ്‌ൽ ആരാഞ്ഞു.

“ആ ഗീബൽ‌സിന്റെയും റിബൻ‌ട്രോപ്പിന്റെയും കൂടെ ഇത്രയും നേരം കഴിച്ചുകൂട്ടിയാൽ നിങ്ങളായാലും ഈ അവസ്ഥയിൽ തന്നെയെത്തും അവരുമായുള്ള ഓരോ മീറ്റിങ്ങ് കഴിയുമ്പോഴും നമ്മുടെ നില ഒന്നിനൊന്ന് പരിതാപകരമായിക്കൊണ്ടിരിക്കും ഗീബൽ‌സിന്റെ അഭിപ്രായത്തിൽ നാം ഇപ്പോഴും യുദ്ധത്തിൽ വിജയിച്ചുകൊണ്ടിരിക്കുകയാണ് മാക്സ് ഇതിലും വലിയ ഒരു വിഡ്ഢിത്തം എന്തെങ്കിലുമിനി കേൾക്കാനുണ്ടോ?”

എന്ത് പറയണമെന്നറിയാതെ റാഡ്‌ൽ വിഷണ്ണനായി നിന്നു. എന്നാൽ കാനറീസ് തന്റെ സംഭാഷണം തുടർന്നത് കൊണ്ട് അദ്ദേഹം ആ അവസ്ഥയിൽ നിന്നും മോചിതനായി.

“ആഹ് അത് പോട്ടെ നിങ്ങളെന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്

ഹോഫർ ടൈപ്പ് ചെയ്ത ആ പേപ്പർ അദ്ദേഹം കാനറീസിന്റെ മേശപ്പുറത്ത് വച്ചു. അതെടുത്ത് വായിച്ച് തുടങ്ങിയ കാനറീസിന്റെ മുഖം അവിശ്വസനീയതയോടെ ഉയർന്നു.

“എന്താണിത് കേണൽ?”

“താങ്കൾ ആവശ്യപ്പെട്ട ഫീസിബിലിറ്റി സ്റ്റഡി, ഹെർ അഡ്‌മിറൽ വിൻസ്റ്റൺ ചർച്ചിലിന്റെ കാര്യം അതിനെക്കുറിച്ച് എന്തെങ്കിലും ഒരു റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടു വരുവാൻ താങ്കൾ പറഞ്ഞിരുന്നു

“ഓ ശരിയാണ്”  അദ്ദേഹം ഓർമ്മിച്ചെടുത്തു. പിന്നെ വീണ്ടും ആ പേപ്പറിലേക്ക് കണ്ണോടിച്ചു.  മുഴുവൻ വായിച്ച് കഴിഞ്ഞിട്ട് അദ്ദേഹം പുഞ്ചിരിച്ചു.

“യെസ് വെരി ഗുഡ്, മാക്സ് വെറും അസംബന്ധമാണെങ്കിലും ഒരു റിപ്പോർട്ടിന്റെ രൂപത്തിൽ വന്നപ്പോൾ അല്പം നിലവാരമൊക്കെയുണ്ട് എന്തായാലും ഇത് നിങ്ങളുടെ കൈയിൽ തന്നെയിരിക്കട്ടെഹിംലര്‍ എപ്പോഴെങ്കിലും ഇതേക്കുറിച്ച് എന്നോട് ചോദിക്കാൻ ഫ്യൂറ‌റെ ഓർമ്മപ്പെടുത്തുകയാണെങ്കിൽ ആവശ്യം വന്നേക്കും

“എന്ന് വച്ചാൽ അഡ്‌മിറൽ ഇക്കാര്യം ഇവിടം കൊണ്ട് അവസാനിച്ചുവെന്നോ? ഇക്കാര്യവുമായി ഞാനിനി മുന്നോട്ട് പോകേണ്ടെന്നാണോ താങ്കൾ പറയുന്നത്?” റാഡ്‌ൽ ചോദിച്ചു.

കാനറീസ് മറ്റൊരു ഫയൽ തുറന്നു. “മൈ ഡിയർ മാക്സ് നിങ്ങൾക്ക് കാര്യം പിടി കിട്ടിയില്ല. നിങ്ങളുടെ മേലുദ്യോഗസ്ഥർ എത്രത്തോളം വിഡ്ഢിത്തം ഇക്കാര്യത്തിൽ വിളമ്പുന്നുവോ ആ വിഡ്ഢിത്തത്തിനൊപ്പം നിങ്ങൾക്കും അഭിനയിക്കാം നിങ്ങളുടെ സർവ്വ ഊർജ്ജവും ഈ പ്രോജക്റ്റിൽ നിങ്ങൾക്ക് വിനിയോഗിക്കാം  കുറേ കഴിഞ്ഞ് ഇക്കാര്യത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാര്യകാരണ സഹിതം റിപ്പോർട്ടുകളിൽ കാണിക്കുക  പതുക്കെ പതുക്കെ അവർക്ക് തന്നെ മനസ്സിലായി തുടങ്ങും ഇത് നടക്കാൻ പോകുന്ന ഒന്നല്ല എന്ന് വിജയിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്ത ഒരു ദൌത്യം തലയിലെടുത്ത് വയ്ക്കാൻ ആർക്കെങ്കിലും താല്പര്യമുണ്ടാവുമോ? അങ്ങനെ അവസാനം ഇക്കാര്യം വിസ്മൃതിയിലാകും അത്ര തന്നെ...”   അദ്ദേഹം ആ പേപ്പറിൽ പതുക്കെ തട്ടിക്കൊണ്ട് ചിരിച്ചു.  “എന്നെങ്കിലുമൊരു ദിവസം ഫ്യൂറർ തന്നെ ഓർത്തോർത്തു ചിരിക്കും, താൻ എന്ത് വിഡ്ഢിത്തമാണ് ആവശ്യപ്പെട്ടതെന്നോർത്ത്

“പക്ഷേ, ഹെർ അഡ്‌മിറൽ ഇക്കാര്യം തീർച്ചയായും സാദ്ധ്യമാണ് അതിന് പറ്റിയ ആളെയും ഞാൻ കണ്ടുപിടിച്ചു കഴിഞ്ഞു”   റാഡ്‌ലിന് പറയാതിരിക്കാൻ കഴിഞ്ഞില്ല.

“നിങ്ങൾ പതിവ് പോലെ നന്നായി ഹോം വർക്ക് ചെയ്തുവെന്ന് എനിക്കറിയാം മാക്സ്...” മന്ദഹസിച്ച് കൊണ്ട് അദ്ദേഹം ആ പേപ്പർ റാഡ്‌ലിന് തിരികെ കൊടുത്തു. “നിങ്ങൾ ഇക്കാര്യം അത്യധികം ഗൌരവമായി എടുത്തുവെന്ന് എനിക്കറിയാം ഒരു പക്ഷേ, ഹിംലറെക്കുറിച്ച് ഞാൻ പറഞ്ഞ വാക്കുകൾ നിങ്ങളെ പരിഭ്രമിപ്പിച്ചിട്ടുണ്ടാകാം പക്ഷെ, അതിന്റെയൊന്നും ആവശ്യമില്ല എന്നെ വിശ്വസിക്കൂ അദ്ദേഹത്തെ കൈകാര്യം ചെയ്യുന്ന കാര്യം ഞാനേറ്റു...   അത്തരമൊരു സന്ദർഭം വരികയാണെങ്കിൽ തന്നെ അവരെ തൃപ്തിപ്പെടുത്തുവാനുള്ളതെല്ലാം തന്നെ ഈ റിപ്പോർട്ടിലുണ്ടല്ലോ ഇതിനേക്കാൾ എത്രയോ പ്രാധാന്യമുള്ള കാര്യങ്ങളുണ്ട് താങ്കൾക്ക് ചെയ്യാൻ റിയലി ഇമ്പോർട്ടന്റ് മാറ്റേഴ്സ്

സംഭാഷണം അവസാനിപ്പിച്ചു കൊണ്ട് അദ്ദേഹം പേനയെടുത്തു.

എന്നാൽ ദൃഢനിശ്ചയത്തോടെ റാഡ്‌ൽ മൊഴിഞ്ഞു. “ഹെർ അഡ്മിറൽ ഫ്യൂറൽ അത് ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും

രോഷം കൊണ്ട് പൊട്ടിത്തെറിച്ച് കാനറീസ് പേന മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. “ഹേ മനുഷ്യാ എന്ത് വിഡ്ഢിത്തമാണ് നിങ്ങൾ പറയുന്നത്? യുദ്ധത്തിൽ നാം പരാജയപ്പെട്ടു കഴിഞ്ഞു എന്നത് ഏറെക്കുറെ സ്പഷ്ടമാണ്  ഇനി ചർച്ചിലിനെ കൊന്നത് കൊണ്ട് എന്ത് നേട്ടമാണുണ്ടാകാൻ പോകുന്നത്?”

ചാടിയെഴുന്നേറ്റ് ഇരുകൈകളും കൂട്ടിപ്പിടിച്ച് അദ്ദേഹം മുന്നോട്ടാഞ്ഞു. റാഡ്‌ൽ അറ്റൻഷനായി അഡ്മിറലിന്റെ തലയ്ക്ക് മുകളിലൂടെ ദൂരേയ്ക്ക് നോക്കി നിർവികാരനായി  നിന്നു.

ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് തന്റെ വായിൽ നിന്നും വന്നതെന്ന് അഡ്മിറൽ കാനറീസ് പെട്ടെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്തു. രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെടാവുന്ന വാക്കുകളാണ് ഒരു നിമിഷനേരത്തെ രോഷം കൊണ്ട് താൻ ഉച്ചരിച്ചത് തിരിച്ചെടുക്കാൻ കഴിയാത്ത വാക്കുകൾ

“അറ്റ് ഈസ്” അദ്ദേഹം പറഞ്ഞു.

“ഹെർ അഡ്മിറൽ”  റാഡ്‌ൽ മൊഴിഞ്ഞു.

“എത്രയോ കാലമായി നമുക്ക് പരസ്പരം അറിയാം മാക്സ്

“യെസ് സർ

“അപ്പോൾ എന്നെ വിശ്വസിക്കൂ എനിക്ക് നല്ല ബോദ്ധ്യമുണ്ട് ഞാൻ എന്താണ് ചെയ്യുന്നതെന്ന്

“വെരി വെൽ, ഹെർ അഡ്മിറൽ”  റാഡ്‌ൽ വികാരരഹിതനായി പറഞ്ഞു.

ആചാരമര്യാദയോടെ പിന്തിരിഞ്ഞ് റാഡ്‌ൽ പുറത്തേക്ക് കടന്നു. ഇരു കൈകളും മേശമേൽ പിടിച്ച് കാനറീസ് അവിടെത്തന്നെ നിന്നു.  അദ്ദേഹത്തിന്റെ മുഖത്ത് വ്യസനവും വാർദ്ധക്യവും നിഴലാടി.

“മൈ ഗോഡ് ഇനിയും എത്ര കാലം…?”   അദ്ദേഹം മന്ത്രിച്ചു.

കസേരയിലേക്ക് തളർന്ന് ഇരുന്ന് അദ്ദേഹം കോഫി കപ്പ് എടുത്ത് ചുണ്ടോടടുപ്പിച്ചപ്പോൾ കൈകളുടെ വിറയൽ മൂലം കപ്പ്, സോസറിൽ താളമിടുന്നുണ്ടായിരുന്നു.

(തുടരും)

40 comments:

 1. അഡ്മിറൽ കാനറീസിന്റെ ധർമ്മ സങ്കടം... കേണൽ റാഡ്‌ലിന്റെ ആത്മവിശ്വാസം... കഥ മുന്നേറുന്നു...

  ReplyDelete
 2. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ കപ്പിത്താനെപ്പോലെ കാനറീസ്, ആത്മവിശ്വാസം മുറ്റി നില്‍ക്കുന്ന റാഡ്‌ലി. രണ്ട് വ്യത്യസ്ത ധ്രുവങ്ങള്‍.

  ReplyDelete
  Replies
  1. @ കേരളേട്ടൻ.. അതേ... ഒരാൾ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നു... മറ്റൊരാൾ തന്നെ ഏൽപ്പിച്ച ചുമതലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു...

   Delete
 3. കഥയുടെ കൂടെയുണ്ട്.
  http://surumah.blogspot.com

  ReplyDelete
  Replies
  1. ഈഗിളിനൊപ്പം യാത്ര തുടരുന്നു എന്നറിയുന്നതിൽ സന്തോഷം...

   Delete
 4. ശരിയ്ക്കും എന്തൊരു മാനസിക സംഘർഷം, ഇതൊക്കെ എന്തിനുവേണ്ടി... കഥ മുന്നേറട്ടെ.

  ReplyDelete
  Replies
  1. അതേ... ഇതൊക്കെ എന്തിനു വേണ്ടി... യുദ്ധങ്ങൾക്ക് തിരികൊളുത്തുന്നവർ ഇതൊന്നും ശാശ്വതമല്ലല്ലോ എന്ന് ഒരിക്കൽ പോലും ചിന്തിക്കുന്നില്ല... അങ്ങനെ ചിന്തിച്ചിരുന്നുവെങ്കിൽ എത്ര സുന്ദരമായേനെ ഈ ലോകം...

   Delete
 5. എല്ലാവര്‍ക്കും സുഖമല്ലേ...
  ഇവിടെയും സുഖം.

  സ്നേഹപൂര്‍വ്വം
  കുട്ടപ്പന്‍

  -

  ReplyDelete
  Replies
  1. ഉണ്ടാപ്രി... ആദ്യമായിട്ടാണല്ലേ ഇവിടെ? ആദ്യം ഞാനൊന്ന് അമ്പരന്നു... ഈ ഉണ്ടാപ്രി കുട്ടപ്പൻ തന്നെയാണോ നമ്മുടെ ചാർളി എന്നൊരു സംശയം... ഇപ്പോൾ സംശയം മാറി... ചാർളി താഴെ കമന്റുമായി വന്നപ്പോൾ... ഉണ്ടാപ്രിക്ക് സ്വാഗതം...

   Delete
  2. അതു കൊള്ളാം...
   സ്മരണ വേണം തേവരേ. സ്മരണ വേണം..
   ഉണ്ടാപ്രിയിട്ട പഴയ കമന്റുകളൊക്കെ മറന്നുവല്ലേ..
   ഇനിയിപ്പോ നോം തന്നെയാണോ ഈ ഉണ്ടാപ്രി.?

   Delete
 6. അതു ശരി..അപ്പോ കുട്ടപ്പനു നന്ദിയൊന്നുമില്ല...
  കമന്റിട്ടാ നന്ദിയും പണോം ശ്രീക്കു മാത്രം...
  വിനുവേട്ടന്‍ ഫാന്‍സ് ചെന്നൈ യൂണിറ്റിന്റെ പ്രതിഷേധം ഇതിനാല്‍ രേഖപ്പെടുത്തുന്നു.

  ReplyDelete
 7. ചാർളി.... അത് പറ്റിപ്പോയതാ... ഈ കമന്റ് ബോക്സിൽ എന്താണെന്നറിയില്ല ഇന്ന് മുതൽ ഒരു മാറ്റം... ഓരോ കമന്റുകളുടെയും അടിയിൽ റിപ്ലൈ ഓപ്ഷൻ കാണുന്നു... ശ്രീയ്ക്കുള്ള നന്ദി അവിടെ ടൈപ്പ് ചെയ്തപ്പോൾ പ്രത്യക്ഷപ്പെട്ടത് ഏറ്റവും താഴെ... ബാക്കിയുള്ളവർക്കുള്ള മറുപടി അതാത് കമന്റുകൾക്കടിയിൽ കൃത്യമായി വരുന്നുമുണ്ട്... അല്ല, ഒന്ന് ചോദിച്ചോട്ടെ... ഇനി ശരിക്കും ഈ ഉണ്ടാപ്രി ചാർളി തന്നെയാണോ?

  ReplyDelete
 8. ഗീബല്‍സിയന്‍ തന്ത്രം എന്ന പ്രയോഗം ഈ പുസ്തകത്തില്‍ നിന്ന് ഉണ്ടായതാണ് അല്ലെ ? കഥ ഉദ്വേഗ ഭരിതമായി മുന്നേറട്ടെ ..

  ReplyDelete
  Replies
  1. രമേശ്ജി... സന്ദർശനത്തിന് നന്ദി...

   ഈ ഗീബൽ‌സ് തന്നെയാണ് നാസി ജർമ്മനിയുടെ പ്രൊപ്പഗാണ്ട മിനിസ്റ്റർ ആയിരുന്നു പോൾ ജോസഫ് ഗീബൽ‌സ്... അദ്ദേഹത്തിന്റെ തന്ത്രങ്ങളാണ് ഗീബൽ‌സിയൻ തന്ത്രങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്... കൂടുതൽ വിവരങ്ങൾ ഇതാ ഇവിടെ...

   Delete
 9. കഴിഞ്ഞ ലക്കവും ഇതും ഒന്നിച്ച് ഇന്നാണ് വായിച്ചതു്. ആകാംക്ഷാഭരിതമായി മുന്നേറുന്നു.

  ReplyDelete
  Replies
  1. എഴുത്തുകാരിചേച്ചി... മടി ഇത്തിരി കൂടുതലാണല്ലേ...? :)

   Delete
 10. രണ്ട് വ്യത്യസ്ത ധ്രുവങ്ങള്‍..എന്തിനു വേണ്ടി ..കഥ തുടരട്ടെ ..

  ReplyDelete
  Replies
  1. എന്തിന് വേണ്ടി... അതാണ് എനിക്കും മനസ്സിലാകാത്തത്...

   Delete
 11. ഞാന്‍ വായിച്ചു ഇവിടംവരെ എത്തിയിരിക്കുന്നു വിനുവേട്ടാ...
  ചരിത്ര പാശ്ചാത്തലത്തിലുള്ള നോവല്‍ വായിക്കാന്‍ നല്ല സുഖമാണ്.

  ReplyDelete
  Replies
  1. കൊളച്ചേരി... വളരെ സന്തോഷം... ഈ പ്രയാണത്തിൽ എന്നും ഒപ്പമുണ്ടാകുമല്ലോ...

   Delete
 12. ഈ ഗീബൽ‌സിയൻ തന്ത്രങ്ങൾക്കിവിടെ നിന്നാണക്കൊയാണല്ലോ തുടക്കം കിട്ടിയത് അല്ലേ വിനുവേട്ടാ

  ReplyDelete
 13. "ഗെസ്റ്റപ്പോ"- ജര്‍മന്‍ രഹസ്യ പോലീസ്, എന്ന് കാണാതെ പഠിച്ച കാലം ഓര്‍മ വന്നു. സംഘര്‍ഷം നിറഞ്ഞ ഒരു ചരിത്രം ഇത്ര ലഘുവായി ഞങ്ങളുടെ മുന്നില്‍ എത്തിച്ചതിനു :)

  ReplyDelete
  Replies
  1. പി.എസ്.സി പരീക്ഷയ്ക്കായിരുന്നോ... :)

   Delete
 14. ഓപ്റേറ്റിങ് സിസ്റ്റം അപ്ഗ്രേഡ് ചെയ്തപ്പോള്‍ ഫോണ്ട് പോയി. ര്‍ , ല്‍ , എന്നിവ വരുന്നില്ല .. എന്നാലും വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.

  ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് തന്റെ വായില്‍ നിന്നും വന്നതെന്ന് അഡ്മിറല്‍ കാനറീസ് പെട്ടെന്ന് തിരിച്ചറിഞ്ഞു.ഈ തിരിച്ചറിവ് എന്യ്ക്കുണ്ടാകാത്തതാണ് എന്റെ ഏറ്റവും വലിയ പ്രശ്നം .
  കഥ തുടരട്ടെ..

  ReplyDelete
  Replies
  1. ആവശ്യമില്ലാത്ത പണിക്ക് പോയാൽ അങ്ങനെയിരിക്കും അശോക്... ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമല്ലേ അശോക് ചെയ്തത്... അങ്ങനെതന്നെ വേണം... :)

   Delete
 15. വിനുവേട്ടാ, ഇതെപ്പോ തീരും...? ക്ഷമ നശിച്ചു, ഞാന്‍ വായന തുടങ്ങി, ആദ്യം മുതല്‍ ഒന്നു കൂടി വായിച്ചെത്തി....:)

  ReplyDelete
  Replies
  1. ഇത് തുടങ്ങിയിട്ടല്ലേയുള്ളൂ കുഞ്ഞൂസേ... ഇത് എന്തായാലും ചുരുങ്ങിയത് ഒരു വർഷം പിടിക്കും തീരാൻ... ഇടവേളകളിൽ സ്റ്റോം വാണിങ്ങ് വായിക്കുമല്ലോ...

   Delete
 16. എത്ര വിഷമം പിടിച്ച ജീവിതം
  ആണ്‌ മിലിട്ടറി ജോലിക്കാരുടെ?
  പ്രത്യേകിച്ച് decision makers..!!
  ഇന്നലെ ഇറ്റലി തീരത്ത് കപ്പല്‍
  അപകടം വാര്‍ത്ത വായിച്ചപ്പോള്‍
  യുദ്ധക്കപ്പല്‍ ആണ്‌ ഓര്‍മ വന്നത്
  ഇപ്പൊ ഈ കഥ ആണ്‌ എപ്പോഴും മനസ്സില്‍...

  ReplyDelete
  Replies
  1. സത്യം വിൻസന്റ് മാഷേ...

   Delete
 17. വായന തുടരുന്നു ....ആകെ ത്രില്ലിലാണ് കേട്ടോ
  തുടരുക.
  ആശംസകളോടെ,

  ReplyDelete
  Replies
  1. ലീലടീച്ചർ... ജാക്ക് ഹിഗ്ഗിൻസിന്റെ നോവലുകളുടെ പ്രത്യേകതയും അത് തന്നെയാണ്... വായനക്കാരെ പിടിച്ചിരുത്തുന്ന ആഖ്യാനം...

   Delete
 18. അഡ്മിറൽ കാനറീസിന്റെ തൊപ്പി തെറിക്കുമോ? അടുത്ത ലക്കം നോക്കട്ടെ..

  ReplyDelete
 19. വായിക്കുന്നു

  ReplyDelete
 20. അപ്പോ ബ്രിട്ടീഷുകാരനെ പൊക്കാനുള്ള പ്ലാൻ പുരോഗമിക്കുവാണല്ലേ!??!?!?!?

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...