Thursday, January 19, 2012

ഈഗിൾ ഹാസ് ലാന്റഡ് – 29റാഡ്‌ൽ ഓഫീസിലെത്തിയപ്പോൾ മേശപ്പുറത്തുള്ള പേപ്പറുകൾ ക്രമീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു കാൾ ഹോഫർ. ആകാംക്ഷയോടെ അയാൾ റാഡ്‌ലിന്റെ മുഖത്തേക്ക് നോക്കി. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടതും ഹോഫറിന് കാര്യം മനസ്സിലായി.

“അഡ്മിറലിന് അത്ര താൽപ്പര്യമില്ല അല്ലേ ഇക്കാര്യത്തിൽ, ഹെർ ഓബർസ്റ്റ്?”

“ഇക്കാര്യത്തെ മൊത്തത്തിൽ ഒരു തമാശയായി കാണുവാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത് ഒരു ലോജിക്കുമില്ലാത്ത പ്രോജക്റ്റ് ആണത്രേ ഇത്

“എന്താണിനി അടുത്ത നീക്കം, ഹെർ ഓബർസ്റ്റ്?”

“ഒന്നുമില്ല കാൾ”  റാഡ്‌ൽ ക്ഷീണിതനായി കസേരയിലേക്ക് ചാഞ്ഞു. 

“ഇത് കടലാസിൽ മാത്രമായി ഒതുങ്ങും വെറുമൊരു ഫീസിബിലിറ്റി സ്റ്റഡി ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത് ഒരു പക്ഷേ, ഇക്കാര്യത്തെക്കുറിച്ച് ഇനി അവർ അന്വേഷിക്കുക പോലുമില്ല ഒരു റിപ്പോർട്ട് ഉണ്ടാക്കുക മാത്രമായിരുന്നു നമ്മുടെ കടമഇനി വേറെന്തെങ്കിലും പ്രോജക്റ്റ് ആയിരിക്കും നമ്മെ തേടിയെത്തുക” റാഡ്‌ൽ പറഞ്ഞു.

റഷ്യൻ നിർമ്മിത സിഗരറ്റിൽ ഒന്നെടുത്ത് അദ്ദേഹം ചുണ്ടിൽ വച്ചു. ഹോഫർ അതിന് തീ കൊളുത്തി കൊടുത്തു.  

“ഞാനെന്തെങ്കിലും കഴിക്കാൻ കൊണ്ടുവരട്ടെ ഹെർ ഓബർസ്റ്റ്?” സഹതാപത്തോടെയാണെങ്കിലും കരുതലോടെ ഹോഫർ ചോദിച്ചു.

“നോ താങ്ക് യൂ കാൾ നിങ്ങൾ പോയ്ക്കൊളൂ നാളെ രാവിലെ കാണാം

“ഹെർ ഓബർസ്റ്റ്”  അറ്റൻഷനായി നിന്നിട്ട് അല്പം സംശയത്തോടെ ഹോഫർ പറഞ്ഞു.

“പോയ്ക്കോളൂ കാൾ നിങ്ങളുടെ നല്ല മനസ്സിന് നന്ദി

ഹോഫർ പുറത്തേക്ക് നടന്നു. റാഡ്‌ൽ തന്റെ മുഖത്ത് കൂടി വിരലോടിച്ചു. പാച്ചിനടിയിലുള്ള ഒഴിഞ്ഞ കൺ‌കുഴി നീറുന്നു സ്വാധീനമില്ലാത്ത കൈ വേദനിക്കുന്നത് പോലെഅപകടത്തിന് ശേഷം തന്നെ സൈന്യത്തിൽ തുടരാൻ അവർ അനുവദിച്ചത് തന്നെ തെറ്റായിപ്പോയി എന്ന് അദ്ദേഹത്തിന് തോന്നി. അത്രമാത്രം നിരാ‍ശത അനുഭവപ്പെട്ടു അദ്ദേഹത്തിന്. തികച്ചും സ്വന്തമായ എന്തോ നഷ്ടപ്പെട്ട പ്രതീതി.

“ഒരു പക്ഷേ, ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും വരേണ്ടിയിരുന്നത്വെറുതെ ഞാൻ ആവശ്യത്തിലധികം പ്രാധാന്യം ഇക്കാര്യത്തിന് കൊടുത്തു ” അദ്ദേഹം മന്ത്രിച്ചു.

അദ്ദേഹം ജോവന്ന ഗ്രേയുടെ റിപ്പോർട്ട് എടുത്ത് പേജുകൾ മറിച്ചു. പിന്നെ ഓർഡ്‌നൻസ് സർവ്വേ മാപ്പ് എടുത്ത് ചുരുൾ നിവർത്തി. അടുത്ത നിമിഷം അദ്ദേഹം അതവിടെ തന്നെ വച്ചു. വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. മതി ഇന്ന് ഇത്രത്തോളം മതി മേശയുടെ അടിയിൽ നിന്ന് ബ്രീഫ് കെയ്സ് എടുത്ത് ഫയലുകളും മാപ്പും എല്ലാം അതിൽ അടുക്കി വച്ചു. പിന്നെ എഴുന്നേറ്റ് കതകിന് പിന്നിൽ കൊളുത്തിയിട്ടിരുന്ന ലെതർ കോട്ട് എടുത്തണിഞ്ഞ് ബ്രീഫ്‌കെയ്സുമായി പുറത്തേക്ക് നടന്നു.

പ്രധാന കവാടത്തിലൂടെ പുറത്ത് കടന്നപ്പോൾ നഗരം വളരെ ശാന്തമായി കാണപ്പെട്ടു. റോയൽ എയർഫോഴ്സ് അവരുടെ ബോംബിങ്ങ് തുടങ്ങാൻ സമയമാകുന്നതേയുള്ളൂ. ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിന് പകരം ആ ശാന്തത ആസ്വദിച്ചുകൊണ്ട് അപ്പാർട്ട്മെന്റിലേക്ക് നടന്ന് പോകുവാൻ അദ്ദേഹം തീരുമാനിച്ചു. തല പിളരുന്ന പ്രതീതി. കാവൽക്കാരന്റെ സല്യൂട്ടിന് പ്രത്യഭിവാദ്യം നൽകി അദ്ദേഹം പടവുകളിറങ്ങി. ചെറു ചാറ്റൽ മഴ ഏറ്റുകൊണ്ടുള്ള ആ നടപ്പ് അദ്ദേഹത്തിന് ഉന്മേഷം പകരുന്നത് പോലെ തോന്നി. അടുത്തെവിടെയോ ഒരു കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടുവെങ്കിലും അദ്ദേഹമത് ഗൌനിച്ചില്ല. അടുത്ത നിമിഷം ആ കാർ അദ്ദേഹത്തിനരികിൽ വന്ന് നിന്നു.

ഒരു കറുത്ത മെഴ്സിഡിസ് കാർ ആയിരുന്നു അത്. കറുത്ത യൂണിഫോം ധരിച്ച രണ്ട് ഭടന്മാർ ഫ്രണ്ട് ഡോർ തുറന്ന് ഇറങ്ങി അദ്ദേഹത്തിന്റെ മുന്നിൽ വന്ന് നിന്നു. അവരുടെ യൂണിഫോമിന്റെ കൈയിലെ ബാഡ്ജ് അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഒരു നിമിഷം അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിലച്ചത് പോലെ തോന്നി. RFSS. (Reichsfuhrer der SS). എന്ന് വച്ചാൽ ഹെൻ‌ട്രിച്ച് ഹിംലറുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങൾ !

പിൻ‌വാതിൽ തുറന്ന് പുറത്തിറങ്ങിയ ചെറുപ്പക്കാരൻ ഒരു കറുത്ത ലെതർ കോട്ടും പതിഞ്ഞ ഹാറ്റുമായിരുന്നു ധരിച്ചിരുന്നത്.

“കേണൽ റാഡ്‌ൽ?”    ഒട്ടും ആത്മാർത്ഥതയില്ലാത്ത ഒരു മന്ദഹാസത്തോടെ അയാൾ ചോദിച്ചു. 

“താങ്കൾ പോകുന്നതിന് മുമ്പ് തന്നെ തേടിപ്പിടിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം  റെയ്ഫ്യൂറർ തന്റെ അഭിനന്ദനങ്ങൾ അറിയിക്കുവാൻ പറഞ്ഞിരിക്കുന്നു സമയമുണ്ടെങ്കിൽ അദ്ദേഹത്തിന് താങ്കളെ നേരിൽ കാണാൻ താല്പര്യമുണ്ടെന്ന് അറിയിച്ചിരിക്കുന്നു...”   റാഡ്‌ലിന്റെ കൈയിൽ നിന്ന് അയാൾ ബ്രീഫ്കെയ്സ് വാങ്ങി.   “ഇത് ഞാൻ പിടിയ്ക്കാം

കേണൽ റാഡ്‌ൽ പരിഭ്രമത്തോടെ ചുണ്ടുകൾ നനച്ചു. പിന്നെ ബുദ്ധിമുട്ടി ഒരു പുഞ്ചിരി മുഖത്ത് വരുത്തി.  

“തീർച്ചയായും”  അദ്ദേഹം പിൻസീറ്റിലേക്ക് കയറിയിരുന്നു.

ചെറുപ്പക്കാരൻ അദ്ദേഹത്തിനൊപ്പം കയറി. മറ്റ് രണ്ട് പേർ മുൻസീറ്റിലും. കാർ മുന്നോട്ട് നീങ്ങുമ്പോൾ ഡ്രൈവറുടെ ഒപ്പം ഇരിക്കുന്ന ഭടന്റെ മുട്ടുകൾക്കിടയിൽ ഒരു എർമ മെഷീൻ ഗൺ വിശ്രമിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. തന്റെയുള്ളിൽ രൂപം കൊണ്ടു വരുന്ന ഭീതി നിയന്ത്രിക്കുവാനായി അദ്ദേഹം ദീർഘശ്വാസമെടുത്തു.

“സിഗരറ്റ്,   ഹെർ ഓബർസ്റ്റ്?”

“താങ്ക് യൂ   ആട്ടെ, നമ്മൾ എങ്ങോട്ടാണ് പോകുന്നത്.?”  റാഡ്‌ൽ ചോദിച്ചു.

“പ്രിൻസ് ആൽബ്രസ്ട്രെയ്സ്....    ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സ്.” അദ്ദേഹത്തിന്റെ ചുണ്ടിലെ സിഗരറ്റിന് തീ കൊളുത്തിക്കൊടുത്തുകൊണ്ട് ചെറുപ്പക്കാരൻ പുഞ്ചിരിച്ചു.

(തുടരും)

39 comments:

 1. പുതിയതായി ഇംപ്ലിമെന്റ് ചെയ്യുന്ന ERP സിസ്റ്റത്തിന്റെ ഒടുങ്ങാത്ത ജോലിത്തിരക്കിനിടയിലാണ്... കുറച്ച് നാളത്തേക്ക് ഇതങ്ങ് നിർത്തിവച്ചാലോ എന്നാലോചിച്ചു... പക്ഷേ, നിങ്ങളുടെയെല്ലാവരുടെയും ആകാംക്ഷ കാണുമ്പോൾ എഴുതാതിരിക്കാനാവുന്നില്ല... ഓരോരുത്തരുടെയും ആസ്വാദനത്തിനും ആകാംക്ഷയ്ക്കും നന്ദി... എങ്ങനെയും വാരം തോറും എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം...

  ReplyDelete
 2. ERP വരുമ്പോള്‍ നാപ്കൊ മുഴുവന്‍ ഒരു സിസ്റ്റത്തില്‍ വരുമോ.?

  ReplyDelete
  Replies
  1. അതേ... സാറന്മാർക്ക് അവരുടെ ലാപ്പ്ടോപ്പിൽ കമ്പ്ലീറ്റ് കാര്യങ്ങളും അറിയാൻ പറ്റും...

   Delete
 3. വളരെ നന്നായി കഥ മുന്നോട്ടുപോകുന്നു. അഭിനന്ദനങ്ങള്‍

  ReplyDelete
 4. കഥ തുടരട്ടെ..നന്നാവുന്നുണ്ട്..പ്രധാന ആക്ഷേപം ഒരോ ലക്കവും ക്യാപ്സൂൾ രൂപത്തിൽ ചുരുങ്ങി എന്നു മാത്രം...

  കഴിഞ്ഞ ലക്കം വായിക്കൻ വിട്ടു പൊയിരുന്നു

  ReplyDelete
  Replies
  1. ഈ ക്യാപ്സൂൾ തന്നെ അരച്ചെടുത്ത് നീട്ടി ഉരുട്ടിയെടുക്കാൻ സമയം കണ്ടെത്തുന്ന പാട് എനിക്കല്ലേ അറിയൂ അതുൽ...

   Delete
 5. ഞാനിതാ ഓടിയെത്തിയിരിക്കുന്നു.

  എന്റെ മേലുള്ള രണ്ട് ആരോപണങ്ങളും ശക്തിയുക്തം നിഷേധിക്കുന്നു. ആരോപണം ഒന്നു് - "മടി ഇത്തിരി കൂടുതലാണല്ലേ" (Ref: കഴിഞ്ഞ ലക്കം മറുപടി). ആരോപണം രണ്ട് - "ഈ വഴിക്കൊന്നും വരാറില്ലല്ലോ" (തൃശ്ശൂർ വിശേഷങ്ങൾ).

  ഞാൻ ഈ വഴിക്കു് പിന്നാലെ തന്നെയുണ്ട്, ഉണ്ടാവും. പിന്നെ മടി, അതെന്താ ഈ മടി എന്നു പറഞ്ഞാൽ.

  ഇനി കാര്യത്തിലേക്കു്. പഥികന്റെ ആക്ഷേപത്തിനെ ഞാനും പിന്താങ്ങുന്നു, ലക്കങ്ങൾ ക്യാപ്സൂളുകളായി മാറുന്നു എന്നതു്. പിന്നെ ജോലിത്തിരക്കാണെന്ന മുൻകൂർ ജാമ്യം പരിഗണിക്കണോ എന്നു പരിഗണിക്കാം.

  ReplyDelete
  Replies
  1. കണ്ടോ... ഇതുപോലെ പെട്ടെന്ന് പെട്ടെന്ന് ഈ വഴിയൊക്കെ വന്നിരുന്നെങ്കിൽ ഇത്തരം ആരോപണങ്ങൾ ഞാൻ ഉന്നയിക്കുമായിരുന്നോ...?

   പിന്നെ... മുൻ‌കൂർ ജാമ്യം അനുവദിക്കാൻ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു... :)

   Delete
 6. ആകെ സസ്പെൻസാക്കി...!
  അടുത്തതിനായി കാത്തിരിക്കുന്നു...

  ReplyDelete
  Replies
  1. സസ്പെൻസ് ആക്കിയിട്ടല്ലേ ഞാൻ ഓരോ ലക്കവും “തുടരും” എന്ന് പറഞ്ഞ് നിർത്തുകയുള്ളൂ... അതല്ലേ അതിന്റെ ഒരു ഹരം...

   Delete
 7. കഥ തുടരട്ടെ ..അടുത്തത് പെട്ടെന്ന് പോരട്ടെ ട്ടോ ...

  ReplyDelete
  Replies
  1. അടുത്തത് അടുത്ത വ്യാഴാഴ്ച്ച ... തീരുമ്പം തീരുമ്പം പണി തരാൻ ഞാനെന്താ കുപ്പീലടച്ച ഭൂതാ...? (ഹരിശ്രീ അശോകൻ സ്റ്റൈലിൽ ഒന്ന് പറഞ്ഞ് നോക്കിയതാ...)

   Delete
 8. ഈ കടിച്ചാൽ പൊട്ടാത്ത യുദ്ധനായകന്മാരുടെ പേരുകൾ ഓർമ്മനിൽക്കേണ്ട കാര്യമാണ് വിഷമം കേട്ടൊ വിനുവേട്ടാ

  ReplyDelete
  Replies
  1. മുരളിഭായ്... ഇത് ഇത്ര വലിയ കാര്യമൊന്നുമല്ല... ഞാൻ ഒരു ഓർഗനൈസേഷണൽ സീക്വൻസ് തരാം...

   ഫ്യൂറർ എന്നറിയപ്പെടുന്ന അഡോൾഫ് ഹിറ്റ്ലർ (നാസി ജർമ്മനിയുടെ നായകൻ)

   റെയ്ച്ഫ്യൂറർ എന്നറിയപ്പെടുന്ന ഹെൻ‌ട്രിച്ച് ഹിംലര്‍ - അഡോൾഫ് ഹിറ്റ്ലറുടെ വലംകൈ... ഗെസ്റ്റപ്പോയുടെ തലവൻ

   ജോസഫ് ഗീബൽ‌സ് - നാസി ജർമ്മനിയുടെ പ്രൊപ്പഗാണ്ട മിനിസ്റ്റർ

   അഡ്മിറൽ വിൽഹം കാനറിസ് - നാസി ഇന്റലിജൻസ് ആയ അബ്ഫെറിലെ ഒരു ഉന്നതോഗ്യസ്ഥൻ

   കേണൽ മാക്സ് റാഡ്‌ൽ - അഡ്മിറൽ കാനറിസിന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ

   സർജന്റ് കാൾ ഹോഫർ - കേണൽ റാഡ്‌ലിന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ

   കേണൽ കുർട്ട് സ്റ്റെയ്നർ - ചർച്ചിൽ ദൌത്യത്തിനായി കേണൽ റാഡ്‌ൽ കണ്ടെത്തിയ സൈനികോദ്യഗസ്ഥൻ

   ഇപ്പോൾ ഒരു ഏകദേശ രൂപമായില്ലേ...?

   Delete
  2. ങാ.. ഇപ്പോള്‍  ഏതാണ്ട് ഒരു രൂപത്തിലായി..!!

   Delete
  3. സമാധാനമായി... ഒരാള്‍ക്കെങ്കിലും ഒരു രൂപം കിട്ടിയല്ലോ... അശോകാ, ഇനി അത്‌ നമ്മുടെ മുരളിഭായിക്കും കൂടി ഒന്ന് പറഞ്ഞ്‌ കൊടുത്തേക്ക്‌...

   Delete
  4. എനിക്കും ഇവരുടെ പേരുകളും സ്ഥാനങ്ങളും കണ്ഫ്യുഷന്‍ ആയിരുന്നു.
   ഇപ്പൊ ഒരു രൂപമായി.

   Delete
  5. ഒരു രൂപമായ നിലയ്ക്ക് ഇനി അങ്ങോട്ട് ഒപ്പമുണ്ടാകുമല്ലോ...

   Delete
 9. അവിടെ ERP എങ്കില്‍ ഇവിടെ ഭാഗവത സപ്താഹം. മനസ്സിലായില്ല അല്ലെ? ഞാന്‍ ഒരാഴ്ച ലീവ് ആയിരുന്നു. ഞങ്ങളുടെ നാട്ടില്‍ സ്വാമി ഉദിത് ചൈതന്യജിയുടെ ഭാഗവത സപ്താഹം പങ്കുകൊണ്ടു.
  "ആട്ടെ നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്?" ഇത്ര തിരക്കിനിടയിലും വിനുവേട്ടന്‍ നമുക്ക് "കാപ്സ്യുള്‍" എങ്കിലും തരുന്നില്ലേ? :)

  ലേലു അല്ലു. ഈ ലേലു അല്ലു എന്നെ വിട്ടൊഴിയും എന്നു തോന്നുന്നില്ല.

  ReplyDelete
  Replies
  1. ഈ ആഴ്ച കാപ്സ്യൂൾ തരുന്ന കാര്യം സംശയമാണ് സുകന്യാജി... ഇപ്പോൾ തന്നെ ലേലു അല്ലു പറഞ്ഞ് ജാമ്യം എടുക്കുന്നു... ഒരു രക്ഷയുമില്ല... ദിവസവും 14 മണിക്കൂർ വരെയാണ് ജോലി...

   Delete
 10. വിനുവേട്ടാ,
  ബോസ്സ് ഒരു മല്ലു ആണോ..? അല്ലേല്‍ വേഗം അതിയാന്റെ മെയില്‍ ഐഡി അയച്ചു താ.. വിനുവേട്ടനു ഒരു അധിക ലീവ്(വീക്കിലി) തരാന്‍ റെക്കമെന്റു ചെയ്യാം.
  മല്ലു ആണേല്‍ ലതിയാന്റെ ബ്ഗോഗിന്റെ ലിങ്ക് തന്നാട്ടെ...(ഇപ്പ ശരിയാക്കിത്തരാം..)

  ReplyDelete
  Replies
  1. മല്ലുവൊന്നും അല്ല ചാർളി... നല്ല അസ്സൽ ലെബനീസ് ആണ്... ജോലിക്കാരെ എങ്ങനെ ചൂഷണം ചെയ്യാം എന്ന് അവരിൽ നിന്ന് പഠിക്കണം...

   Delete
 11. കുറേശ്ശെ ആണെങ്കിലും എഴുതിയാല്‍ മതി..
  ഈ പേര് തന്നെ ഓര്‍മ ന്ല്‍ക്കുന്നില്ല..അപ്പൊ
  പ്പിന്നെ ഇടയ്ക്കു നിര്‍ത്തിയാല്‍ കഥയും മറന്നു പോവും...
  വിനുവേട്ടാ...

  ReplyDelete
  Replies
  1. അങ്ങനെ എങ്ങനെ മറക്കാനാ വിൻസന്റ് മാഷേ...? ഈ ആഴ്ച വീക്കെൻഡ് ഓഫീസിൽ ആയത് കൊണ്ട് ഒരു രക്ഷയുമില്ല മാഷേ...

   Delete
 12. ഞാൻ യാത്ര പോയതുകൊണ്ട് വരാൻ വൈകി.
  പിന്നെ ഈ മെഴ്സിഡസ് കാറിലുള്ള ഒരു മാതിരി തട്ടിക്കൊണ്ട് പോക്ക് അത്ര സുഖം തോന്നണില്ല. നല്ല ബെസ്റ്റ് ആൾക്കാരെയെല്ലേ കാണാൻ പോണത്.
  വിനുവേട്ടൻ ജോലിത്തിരക്കൊഴിഞ്ഞ് വേഗം കഥയുമായി വരുമാറാകട്ടെ. പിന്നെ എനിയ്ക്ക് ഇതുവരെയുള്ള കഥയുടെ ഒരു ചുരുക്കം നല്ല ഓർമ്മയുള്ളതുകൊണ്ട് ഇത്തിരി വൈകിയാലും കുഴപ്പമില്ല. ഓർമ്മ ചുമ്മാ വന്നതൊന്നുമല്ല, പലവട്ടം വായിച്ചിട്ടാ........

  ReplyDelete
  Replies
  1. കുറേ നാളുകൾക്ക് ശേഷം ഇന്നാണ് ബ്ലോഗിന്റെ ഉമ്മറത്ത് ഒന്ന് കയറാൻ പറ്റിയത്... ഹോ... ഇങ്ങനെയുണ്ടോ ഒരു ജോലിത്തിരക്ക്...

   Delete
 13. വിനുവേട്ട, ആഫ്രിക്കാന്‍ വനത്തില്‍ നിന്നും ഉള്ള ഒരു വായനകാരന്‍ ആണേ, പുതിയ അദ്ധ്യായം നാളെ പ്രതീഷിക്കുന്നു. ഇക്കുറി കാപ്സ്യൂള്‍ ആക്കല്ലേ. ഇതൊക്കെ അല്ലെ ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് ഒരു ആശ്വാസം.

  ReplyDelete
 14. വിനുവേട്ട, ആഫ്രിക്കാന്‍ വനത്തില്‍ നിന്നും ഉള്ള ഒരു വായനകാരന്‍ ആണേ, പുതിയ അദ്ധ്യായം നാളെ പ്രതീഷിക്കുന്നു. ഇക്കുറി കാപ്സ്യൂള്‍ ആക്കല്ലേ. ഇതൊക്കെ അല്ലെ ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് ഒരു ആശ്വാസം.

  ReplyDelete
  Replies
  1. ലംബൻ... സ്വാഗതം... പുതിയ അദ്ധ്യായം ... ആഗ്രഹമില്ലാഞ്ഞിട്ടല്ല...

   Delete
 15. വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
  സന്താപഹാരി മുരാരേ
  യുദ്ധവിശേഷത്താല്‍ ചർച്ചിതമാം നിന്റെ
  ഈഗിളിന്‍ പോസ്റ്റെവിടെ
  ശ്രീയുടേ തേങ്ങയും
  ജിമ്മീടെ ജാഡയും
  ചേര്‍ത്തൊരാ കമന്റുകളെവിടെ

  ReplyDelete
  Replies
  1. ഇപ്പോൾ തീർച്ചയായി... ഇത് നമ്മുടെ ചാർളി തന്നെ... ജിമ്മി നാട്ടിലാ ചാർളീ... സോപാനസംഗീതവുമായി വന്നതല്ലേ... ഈ ആഴ്ച്ച പറ്റുമോ എന്ന് നോക്കട്ടെ...

   Delete
  2. ഞാൻ വന്നേയ്... (ജിമ്മീടെ ജാഡ!!)

   Delete
 16. അതു കൊള്ളാം..
  അല്ലിക്ക് ആഭരണമെടുക്കാന്‍ പോകുമെന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നതാണല്ലോ..
  .
  .
  .
  ഇടമാട്ടേ...ഇങ്കൈ നീ പുതുപോസ്റ്റ് ഇടമാട്ടെ..?
  അയോഗ്യ...

  ശ്ശോ...എന്തെ പൊന്നു വിനുവേട്ടാ..
  കഞ്ഞിക്കാര്യം സരവ്വപോസ്റ്റാല്‍ പ്രധാനം..
  ജോലി നടക്കട്ടെ..തിരക്കൊഴിഞ്ഞിട്ടു ബ്ഗ്ഗോഗ്ഗിയാല്‍ മതീട്ടോ..
  കാത്തിരിക്കാന്‍ ക്ഷമയില്ലാതെ ദിനവും ഓടിയെത്ത് നോക്കുന്നോര്‍ക്ക്
  ഇത്തിരി നേരമ്പോക്കാവട്ടെ എന്നേ ഞാന്‍ വിചാരിച്ചുള്ളൂ..
  പറഞ്ഞ പോലെ ആരാ ഈ ചാര്‍ളി..(ലോ ലെവനാണൊ, ഒറ്റക്കയ്യന്‍.? കൊല്ലമൊന്നായിട്ടും ലവനിപ്പൊഴും അര്‍മ്മാദിച്ചു തന്നെ..)

  ReplyDelete
 17. വല്ലാത്ത സസ്പെൻസ് ആയിപ്പോയല്ലോ വിനുവേട്ടാ.. അടുത്ത അദ്ധ്യായത്തിലേയ്ക്ക് വണ്ടി കയറട്ടെ..

  (കാപ്സ്യൂളെങ്കിൽ അങ്ങനെ.. ഉള്ളത് കൊണ്ട് ഓണം പോലെ..)

  ReplyDelete
 18. ഫ്യൂറർ എന്നറിയപ്പെടുന്ന അഡോൾഫ് ഹിറ്റ്ലർ (നാസി ജർമ്മനിയുടെ നായകൻ) റെയ്ച്ഫ്യൂറർ എന്നറിയപ്പെടുന്ന ഹെൻ‌ട്രിച്ച് ഹിംലര്‍ - അഡോൾഫ് ഹിറ്റ്ലറുടെ വലംകൈ... ഗെസ്റ്റപ്പോയുടെ തലവൻ ജോസഫ് ഗീബൽ‌സ് - നാസി ജർമ്മനിയുടെ പ്രൊപ്പഗാണ്ട മിനിസ്റ്റർ അഡ്മിറൽ വിൽഹം കാനറിസ് - നാസി ഇന്റലിജൻസ് ആയ അബ്ഫെറിലെ ഒരു ഉന്നതോഗ്യസ്ഥൻ കേണൽ മാക്സ് റാഡ്‌ൽ - അഡ്മിറൽ കാനറിസിന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ സർജന്റ് കാൾ ഹോഫർ - കേണൽ റാഡ്‌ലിന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ കേണൽ കുർട്ട് സ്റ്റെയ്നർ - ചർച്ചിൽ ദൌത്യത്തിനായി കേണൽ റാഡ്‌ൽ കണ്ടെത്തിയ സൈനികോദ്യഗസ്ഥൻ

  Copy the BEST Traders and Make Money : http://bit.ly/fxzulu

  ReplyDelete
  Replies
  1. ഇപ്പോൾ ഇത്‌ എഴുതി വെക്കട്ടെ.ഡിറ്റക്ടീവ്‌ മുരളീമുകുന്ദൻ വരെ ബുദ്ധിമുട്ടുന്നു.പിന്നെ പാവമാനായ എന്റെ കാര്യം പറയാനുണ്ടോ?

   Delete
  2. ഹ ഹ ഹ.... അത് കലക്കി... സാരമില്ല സുധീ... വഴിയേ എല്ലാം കാണാപ്പാഠമായിക്കോളും...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...