ഒക്ടോബർ 6. അതൊരു ബുധനാഴ്ച്ചയായിരുന്നു. സ്പാനിഷ് എംബസിയിൽ നിന്നുള്ള മെയിലുകൾ ഉണ്ടോ എന്നറിയുവാനായി ജോവന്ന ഗ്രേ പതിവ് പോലെ ഗ്രീൻ പാർക്കിൽ എത്തി. മദ്ധ്യാഹ്നമാകുന്നതേയുള്ളൂ. അവർക്കുള്ള ‘ദി ടൈംസ്’ പത്രത്തിനുള്ളിൽ പതിവിന് വിപരീതമായി സാമാന്യം വലിപ്പമുള്ള ഒരു എൻവലപ്പും ഉണ്ടായിരുന്നു.
തനിക്കുള്ള പാക്കറ്റ് കരസ്ഥമാക്കിയതും അവർ സമയം കളയാതെ നേരെ കിംഗ്സ് ക്രോസ് സ്റ്റേഷനിലേക്ക് നടന്നു. അവിടെ നിന്നും വടക്കോട്ട് ലഭ്യമായ ആദ്യത്തെ എക്സ്പ്രസ് ട്രെയിൻ പിടിച്ച് പീറ്റർബറോയിൽ ഇറങ്ങി. പിന്നെ കിംഗ്സ് ലിൻ സ്റ്റേഷനിലേക്കുള്ള ലോക്കൽ ട്രെയിൻ പിടിച്ചു. അവിടെയാണ് അവരുടെ കാർ പാർക്ക് ചെയ്തിരുന്നത്.
പാർക്ക് കോട്ടേജിന്റെ പിൻഭാഗത്തുള്ള യാർഡിലേക്ക് തിരിയുമ്പോൾ സമയം ഏതാണ്ട് ആറ് മണിയായിരുന്നു. അങ്ങേയറ്റം ക്ഷീണിതയായിരിക്കുന്നു. വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചതും വളർത്തുനായ ‘പാച്ച്’ സ്നേഹപ്രകടനങ്ങളോടെ അവരെ സ്വീകരിച്ചു. സ്വീകരണമുറിയിലേക്ക് നടക്കുമ്പോൾ അവൻ അവരെ തൊട്ടുരുമ്മി അനുഗമിച്ചു. സർ ഹെൻട്രി വില്ലഫ്ബിയുടെ കാരുണ്യത്തിൽ യഥേഷ്ടം ലഭിച്ചുകൊണ്ടിരിക്കുന്ന സ്കോച്ച് എടുത്ത് ഗ്ലാസിൽ പകർന്നിട്ട് അവർ മുകളിലത്തെ നിലയിലുള്ള തന്റെ ബെഡ്‌റൂമിനരികിലുള്ള സ്റ്റഡി റൂം ലക്ഷ്യമാക്കി ഗോവണി കയറി.
വുഡൻ പാനലിങ്ങ് നടത്തിയ ചുവരുകളായിരുന്നു ആ സ്റ്റഡി റൂമിന്റേത്. തന്റെ കൈയിലെ ചെയിനിൽ നിന്നും താക്കോൽ എടുത്ത് അവർ മുറിയുടെ അറ്റത്തേക്ക് നടന്നു. പെട്ടെന്ന് അധികമാർക്കും കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു വാതിൽ അവിടെയുണ്ടായിരുന്നു. വുഡൻ പാനലിങ്ങിനോട് സമാനമായി അങ്ങനെയൊരു വാതിൽ അവിടെയുണ്ടെന്ന് ആർക്കും തന്നെ സംശയമുദിക്കാത്ത വിധത്തിലായിരുന്നു അതിന്റെ നിർമ്മിതി.
കതക് തുറന്ന് അവർ ആ രഹസ്യ മുറിയിലേക്ക് കയറി. മേൽക്കൂരയുടെ തൊട്ട് താഴെയുള്ള ഇടുങ്ങിയ ഒരു അറയിലേക്കാണ് ആ ചെറിയ മുറി എത്തിയിരുന്നത്. അവിടെയാണ് അവരുടെ റേഡിയോ റിസീവറും ട്രാൻസ്മിറ്ററും ഒളിപ്പിച്ചുവച്ചിരുന്നത്. മേശയ്ക്കരികിൽ ഇരുന്ന് അവർ വലിപ്പ് തുറന്നു. നിറച്ച് വച്ചിരിക്കുന്ന ല്യൂജർ പിസ്റ്റൾ ഒരു ഭാഗത്തേക്ക് മാറ്റി അവർ തന്റെ പെൻസിൽ കണ്ടെടുത്തു. പിന്നെ തന്റെ കോഡ് ബുക്ക് എടുത്ത് സ്പാനിഷ് എംബസിയിൽ നിന്നും ലഭിച്ച എൻവലപ്പ് തുറന്ന് സന്ദേശം ഡീ-കോഡ് ചെയ്യുവാനാരംഭിച്ചു.
ആ സന്ദേശം മുഴുവനും വായിച്ചു കഴിഞ്ഞപ്പോഴേക്കും ഒരു മണിക്കൂർ കടന്നുപോയിരുന്നു. അത്ഭുതപരതന്ത്രയായി അവർ കസേരയിൽ പിന്നോട്ട് ചാഞ്ഞിരുന്നു. “മൈ ഗോഡ്… !!! അവർ കാര്യമായിട്ടാണല്ലോ… ദേ ആക്ച്വലി മെന്റ് ഇറ്റ്…”
അവർ ഒരു നീണ്ട നെടുവീർപ്പിട്ടു. പിന്നെ പതുക്കെ എഴുന്നേറ്റ് പുറത്ത് കടന്ന് ഗോവണിയിറങ്ങി താഴെയെത്തി. അക്ഷമനായി അവരെ കാത്ത് നിന്നിരുന്ന പാച്ച് സ്വീകരണമുറിയിലേക്ക് അവരെ പിന്തുടർന്നു. ഫോൺ എടുത്ത് അവർ സ്റ്റഡ്ലി ഗ്രേയ്ഞ്ചിലേക്ക് ഡയൽ ചെയ്തു. സർ ഹെൻട്രി വില്ലഫ്ബി തന്നെയാണ് ഫോൺ അറ്റൻഡ് ചെയ്തത്.
“ഹെൻട്രി…. ഞാനാണ്… ജോവന്ന ഗ്രേ….”
അദ്ദേഹത്തിന്റെ സ്വരത്തിന് ഊഷ്മളത കൈവന്നത് പൊടുന്നനെയായിരുന്നു. “ഹലോ മൈ ഡിയർ… ഇന്ന് വൈകുന്നേരം ഇങ്ങോട്ട് വരില്ല എന്ന് പറയാനൊന്നുമല്ലല്ലോ വിളിക്കുന്നത് അല്ലേ…? എട്ടരയ്ക്ക് ബ്രിഡ്ജ് കളിക്കാൻ വരാമെന്ന് സമ്മതിച്ചത് മറന്നിട്ടൊന്നുമില്ലല്ലോ…”
വാസ്തവത്തിൽ അവർ അത് മറന്നുപോയിരുന്നു. എങ്കിലും പറഞ്ഞത് ഇങ്ങനെയാണ്. “തീർച്ചയായും ഇല്ല ഹെൻട്രി… മാത്രമല്ല, എനിക്ക് നിങ്ങളുടെ ഒരു സഹായവും ആവശ്യമുണ്ട്… നേരിൽ കണ്ട് പറയാനുള്ളതാണ്…”
അദ്ദേഹത്തിന്റെ സ്വരം ആർദ്രമായി. “എന്ത് തന്നെയാണെങ്കിലും പറയൂ പ്രിയേ… എന്നെക്കൊണ്ട് കഴിയുന്ന എന്ത് സഹായവും ചെയ്യുന്നതായിരിക്കും…”
“മരിച്ചു പോയ എന്റെ ഭർത്താവിന്റെ ഒരു ഐറിഷ് സുഹൃത്ത് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ മരുമകന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് ആരാഞ്ഞുകൊണ്ട്… അദ്ദേഹം അയാളെ ഇങ്ങോട്ട് അയയ്ക്കുകയാണ്… അടുത്ത് തന്നെ അയാൾ ഇവിടെ എത്തിച്ചേരുമത്രേ… ”
“എന്ത് ചെയ്യാൻ സാധിക്കുമോ എന്ന്…?”
“ഡെവ്‌ലിൻ എന്നാണ് അയാളുടെ പേര്… ലിയാം ഡെവ്‌ലിൻ… ഹെൻട്രി, ഏറ്റവും ദുഃഖകരമായ കാര്യം എന്താണെന്ന് വച്ചാൽ… ഫ്രാൻസിൽ നമ്മുടെ ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നതിനിടയിൽ അയാളെ മാരകമായ പരിക്കേറ്റ് മെഡിക്കൽ ഡിസ്‌ചാർജ്ജ് ചെയ്യുകയാണുണ്ടായത്… ഏതാണ്ട് ഒരു വർഷത്തോളം അയാൾ സുഖമില്ലാത്ത അവസ്ഥയിലായിരുന്നു… ഇപ്പോൾ ഒരു വിധം ആരോഗ്യം വീണ്ടെടുത്തിരിക്കുന്ന നിലയ്ക്ക് എന്തെങ്കിലും കഠിനമല്ലാത്ത തരത്തിലുള്ള ജോലി ലഭിച്ചാൽ കൊള്ളാമെന്നുള്ള ആഗ്രഹത്തിലാണ് അയാൾ…”
“എനിക്കെന്തെങ്കിലും ജോലി കൊടുക്കുവാൻ കഴിയുമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്…? സാരമില്ല ഡിയർ… അതൊരു പ്രശ്നമല്ല… എസ്റ്റേറ്റിലേക്ക് കുറച്ച് ജോലിക്കാരെ ആവശ്യമുണ്ടായിരുന്നു…” ഹെൻട്രിയുടെ സ്വരത്തിൽ ആഹ്ലാദമുണ്ടായിരുന്നു.
“തുടക്കത്തിലൊന്നും അത്ര കഠിനാധ്വാനം സാധിക്കുമെന്ന് തോന്നുന്നില്ല അയാൾക്ക്… ഹോബ്സ് എന്റിലെ ചതുപ്പ് നിലത്തിന്റെ വാർഡൻ ജോലിയെക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്… രണ്ട് വർഷം മുമ്പ് ടോം കിങ്ങ് പട്ടാളത്തിൽ പോയതിന് ശേഷം ആ തസ്തിക ഒഴിഞ്ഞ് കിടക്കുകയല്ലേ… മാത്രമല്ല അവിടുത്തെ ആ കെട്ടിടം ആൾത്താമസമില്ലാതെ ദ്രവിച്ച് പൊയ്ക്കൊണ്ടിരിക്കുകയുമാണ്… അതിനൊരു നോട്ടക്കാരനുമാകും…” ജോവന്ന പറഞ്ഞു.
“ആഹാ… ഇതെന്താ അവിടുത്തെ കാര്യത്തിൽ ഇത്ര പ്രത്യേക ശ്രദ്ധ…? എന്തായാലും ഞാനൊന്ന് നോക്കട്ടെ… കുഴപ്പമൊന്നും കാണുന്നില്ല… പിന്നെ, വൈകുന്നേരം ഇവിടെ ബ്രിഡ്ജ് കളിക്കാൻ വരുന്നവരുടെ മുമ്പിൽ ചർച്ച ചെയ്യാൻ പറ്റുന്ന വിഷയമല്ല ഇത്… നാളെ ഫ്രീയാണോ…?”
“തീർച്ചയായും… ഈ സഹായം ചെയ്യാൻ കാണിക്കുന്ന നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഹെൻട്രി… അടുത്തിടെയായി ഞാൻ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് അല്ലേ…?”
“നോൺസെൻസ്… അതിനല്ലേ ഞാനിവിടെ ഇരിക്കുന്നത്…? ഒരു വനിതയാകുമ്പോൾ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും… അപ്പോഴാണ് ഒരു പുരുഷന്റെ ആവശ്യകത വരുന്നത്… പ്രശ്നങ്ങൾ പരിഹരിക്കുവാൻ…” അദ്ദേഹത്തിന്റെ സ്വരത്തിൽ വിറയലുണ്ടായിരുന്നു.
“എന്നാൽ ശരി… വയ്ക്കട്ടെ…? പിന്നീട് കാണാം…” ജോവന്ന പറഞ്ഞു.
“ഗുഡ് ബൈ മൈ ഡിയർ…”
റിസീവർ ക്രാഡിലിൽ വച്ചിട്ട് അവർ പാച്ചിന്റെ തലയിൽ തടവി. തിരികെ ഗോവണിയുടെ അടുത്തേക്ക് നടന്ന അവരുടെ കാലുകളിൽ മുട്ടിയുരുമ്മി അവൻ അനുഗമിച്ചു. ട്രാൻസ്മിറ്ററിനു മുമ്പിൽ ചെന്നിരുന്ന് അവർ ടൈപ്പ് ചെയ്യുവാനാരംഭിച്ചു. ബെർലിനിലേക്ക് ഫോർവേഡ് ചെയ്യുവാനായി ഡച്ച് ബീക്കണിലേക്കുള്ള ഫ്രീക്വൻസിയിൽ വളരെ ചുരുങ്ങിയ സന്ദേശമായിരുന്നു അത്… തനിക്കുള്ള നിർദ്ദേശങ്ങൾ കൈപ്പറ്റിയിരിക്കുന്നു എന്നും ഡെവ്‌ലിന്റെ ജോലിക്കാര്യത്തിൽ തീരുമാനമായി എന്നും സൂചിപ്പിച്ചു കൊണ്ട്.
(തുടരും)
ഒരു ചെറിയ ഇടവേള വന്നുപോയി... ഈഗിളിന്റെ ചിറകുകൾ വീണ്ടും ചീകി മിനുക്കി നിങ്ങൾക്കായി സമർപ്പിക്കുന്നു...
ReplyDeleteഈ ലക്കത്തിൽ നമ്മൾ ബ്രിട്ടനിലേക്കെത്തുകയാണ്... ഓർമ്മയില്ലേ മിസ്സിസ് ജോവന്ന ഗ്രേയെ? ജർമ്മൻ ഏജന്റ് ആയ ജോവന്ന...
ഈഗിളികാണാതെ വിഷമിച്ച് ഇരിക്കുകയായിരുന്നു. ഓര്‍മയുണ്ട് മിസ്സിസ് ജോവന്ന ഗ്രേയെ പട്ടിയെ മൈന്‍ ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു വിട്ട പാര്‍ടി അല്ലെ.
ReplyDeleteഇനി ഇടവേള ഇല്ലാതെ തുടര്‍ച്ചയായി വരും എന്ന് പ്രതീഷിക്കുന്നു.
ഇനി കുറച്ച് നാളത്തേക്ക് ഇടവേളയില്ലാതെ നോക്കാം ശ്രീജിത്ത്...
Deleteസെയ്‌വ് ചെയ്തിട്ടുണ്ട്, ഹർത്താൽ ആഘോഷിച്ചുകൊണ്ട് വായിക്കാം.
ReplyDeleteആഘോഷിച്ചോ ആഘോഷിച്ചോ... നാട്ടിലുള്ളവർക്കൊക്കെ എന്തുമാവാല്ലോ...
Deleteഈഗിൾ എവിടെ പോയെന്നാലാചിച്ചിരിക്കുകയായിരുന്നു....
ReplyDeleteഇനി ഇടവേളയില്ലാതെ തുടരട്ടെ...
ആശംസകൾ....
മുരളിമാഷേ... സന്തോഷം....
Deleteഅങ്ങനെ ചിറകടിച്ചു പോരട്ടെ..
ReplyDeleteഞങ്ങള് കൂടെയുണ്ട്...
സന്തോഷം വിൻസന്റ് മാഷേ...
Deleteഹർത്താൽ ആഘോഷിച്ചുകൊണ്ട് വായിക്കുന്നു.
ReplyDeleteലീലടീച്ചർ... സന്ദർശനത്തിന് നന്ദി... ഇനിയും വരുന്നുണ്ട് ഹർത്താൽ... ഇരുപതാം തീയതി...
Deleteഇടവേളയ്ക്കു ശേഷം വീണ്ടും...
ReplyDeleteതുടരട്ടെ
ഇന്നലത്തെ ഹര്‍ത്താലും കഴിഞ്ഞു് അലസമായ ഞായറാഴ്ച ഇന്നു്. ഈഗിളിനെ തേടിയെത്തി, എവിടേക്കാ പോണതെന്നറിയണമല്ലോ.
ReplyDeleteഇരുപതാം തിയതിയിലെ ബന്ദില്‍ നിന്നു് കേരളത്തെ ഒഴിവാക്കിയിട്ടുണ്ടത്രേ.
അടുത്ത ഒരുകൊല്ലത്തേയ്ക്കുള്ള ഹർത്താൽ, ബന്ദ്, പണിമുടക്ക് ഇതിൽനിന്നൊക്കെ ഈഗിളിനെ ഒഴിവാക്കിയിട്ടുണ്ട്, ചേച്ചീ.. :)
Deleteഅതു നമ്മുടെ വിനുവേട്ടനേക്കൂടി ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. ഒരവധിയും ഈഗിളിനെ ബാധിക്കില്ലെന്നു്.
Deleteജോവാന്ന അമ്മച്ചിയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം.. അപ്പോൾ, അതാണ് ഡെവ്‌ലിൻ എത്തിക്കാനുള്ള പ്ലാൻ.. പാവം ഹെൻട്രി.. തീക്കൊള്ളി കൊണ്ടാണ് താൻ പുറംചൊറിയുന്നതന്ന് അങ്ങേർ അറിയുന്നില്ലല്ലോ..
ReplyDeleteഎഴുത്ത് മുടക്കാൻ വിനുവേട്ടനും ഓരോരോ കാരണങ്ങൾ..!! ഹർത്താലും ബന്ദുമൊന്നും ഈഗിളിന് ബാധകല്ല എന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്..
ഒരിടവേള എന്റെ വായനയിലും വന്നു...
ReplyDeleteപുറകിലെ അധ്യായങ്ങളിലൂടെ ഒന്നു പോയി വരട്ടെ....
ഇനി തടസ്സമില്ലാതെ മൊന്നോട്ട് പോകട്ടെ... എഴുത്തും., എന്റെ വായനയും!!
ഹാജര്‍ സാര്‍..
ReplyDeleteഒപ്പ്
വായിച്ചു......വായിച്ചു........അടുത്തലക്കം വരട്ടെ.....അടുത്ത വെള്ളിയാഴ്ച വരട്ടെ.......
ReplyDeleteവല്ലാത്ത ഇടവേള ആയിപ്പോയി.
ReplyDeleteബ്രിഡ്ജ് കളി കാരണമാണോ വൈകിയത്.
വീണ്ടും ഈഗിള്‍ പറന്നു തുടങ്ങിയത് സന്തോഷം.
പരുന്ത് പറന്നങ്ങിനെ വീണ്ടും ബിലാത്തിയിലെത്തി അല്ലേ വിനുവേട്ടാ
ReplyDeleteഇവിടെ മുതല്‍ വായനയ്ക്ക് ഒരു ബ്രേക്ക് വന്നു
ReplyDeleteഅവധിയിലായിരുന്നു.
ഇനി തുടരട്ടെ
ഈ അധ്യായം പോലൊന്ന് മുൻകൂട്ടിക്കണ്ട ഞാന്നാൽ പത്തിമൂന്നാം അധ്യായത്തിലൊരു കമന്റിട്ടതിനെന്നാ ബഹളമായിരുന്നു.
ReplyDelete