Thursday, April 11, 2013

ഈഗിൾ ഹാസ് ലാന്റഡ് – 79



ബെർലിനിൽ പ്രിൻസ് ആൽബ്രസ്ട്രെയ്സിലെ തന്റെ ഓഫീസിൽ പതിവ് ജോലിയിൽ മുഴുകിയിരിക്കുകയാണ് ഹെൻ‌ട്രിച്ച് ഹിമ്‌ലർ. എക്സ്ടെർമിനേഷൻ സ്ക്വാഡുകളുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് ഫയലുകളും സ്ഥിതിവിവരക്കണക്കുകളുമാണ് അവയിൽ അധികവും. കിഴക്കൻ യൂറോപ്പിലും റഷ്യയിലും മറ്റുമായി വികേന്ദ്രീകരിച്ച് കിടക്കുന്ന ജൂതന്മാർ, ജിപ്സികൾ, മാനസിക-ശാരീരിക വൈകല്യങ്ങളുള്ളവർ ഇവരെയെല്ലാം ഉന്മൂലനം ചെയ്യുക എന്നതാണ് അന്തിമ ലക്ഷ്യം.  ജർമ്മൻ സാമ്രാജ്യം വിഭാവനം ചെയ്യുന്ന വിശാലയൂറോപ്പിൽ വസിക്കുവാൻ അവർക്കാർക്കും തന്നെ അർഹതയില്ല എന്നതാണ് ഫ്യൂററുടെയും തന്റെയും കാഴ്ച്ചപ്പാട്.

കതകിൽ ആരോ മൃദുവായി തട്ടുന്ന ശബ്ദം കേട്ട് അദ്ദേഹം മുഖമുയർത്തി. കാൾ റോസ്മാൻ ഉള്ളിലേക്ക് പ്രവേശിച്ചു.

“എന്തായി?”  ഹിമ്‌ലർ ആരാഞ്ഞു.

“സോറി, ഹെർ റൈഫ്യൂറർ ഞങ്ങളാൽ കഴിയുന്ന എല്ലാ പീഡന മുറകളും പരീക്ഷിച്ചു നോക്കി അദ്ദേഹം കുറ്റം സമ്മതിക്കുന്ന ലക്ഷണമില്ലയഥാർത്ഥത്തിൽ അദ്ദേഹം നിരപരാധിയാണോ എന്ന് ന്യായമായും എനിക്ക് സംശയമുദിച്ചു തുടങ്ങിയിരിക്കുന്നു

“അസാദ്ധ്യം തീർത്തും അസാദ്ധ്യം  ഹിമ്‌ലർ ഒരു പേപ്പർ എടുത്ത് മുന്നോട്ട് വച്ചു.

“ഇതാ, ഇന്ന് വൈകുന്നേരത്തെ മെയിലിൽ എത്തിയതാണ് അദ്ദേഹത്തിന്റെ കീഴിൽ കഴിഞ്ഞ രണ്ട് വർഷമായി ജോലി നോക്കിയിരുന്ന ഒരു ആർട്ടിലറി സർജന്റിന്റെ കൺഫെഷൻ സ്റ്റേറ്റ്മെന്റാണ് മേജർ ജനറൽ കാൾ സ്റ്റെയ്നറുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം സാമ്രാജ്യത്തിന്റെ സുരക്ഷയെ ഹനിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ താൻ ഭാഗഭാക്കായിരുന്നു എന്ന് സമ്മതിച്ചുകൊണ്ടുള്ള ക്ഷമാപണം.”

“അപ്പോൾ ഇനി എന്താണ്,  ഹെർ റൈഫ്യൂറർ?”

“ജനറൽ സ്റ്റെയ്നറിൽ നിന്നും ഇതുപോലെ ഒരു കൺഫെഷൻ സ്റ്റേറ്റ്മെന്റ് ഒപ്പിടുവിച്ച് വാങ്ങുക എന്നതാണ് എന്റെ ലക്ഷ്യം അദ്ദേഹത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി  ഹിമ്‌ലർ പുരികം ചുളിച്ചു.

“ഒരു കാര്യം ചെയ്യുക അൽപ്പം കൂടി സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് പരീക്ഷിക്കാം നമുക്ക് അദ്ദേഹത്തെ കുളിപ്പിച്ച് വൃത്തിയാക്കി ഒരു എസ്.എസ് ഡോക്ടറെ കാണിച്ച് മുറിവുകളൊക്കെ ഡ്രസ്സ് ചെയ്യിക്കുക പിന്നെ ധാരാളം ഭക്ഷണം കൊടുക്കുക ചിലപ്പോൾ ഇതെല്ലാം ആരുടെയോ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ഒരു വീഴ്ച്ചയായിരിക്കാം പക്ഷേ, അദ്ദേഹത്തെ കുറച്ച് നാൾ കൂടി തടവിൽ പാർപ്പിച്ചേ മതിയാവൂ ഇനിയും ഒന്ന് രണ്ട് കാര്യങ്ങൾ കൂടി വ്യക്തമാകേണ്ടിയിരിക്കുന്നു

“പിന്നീടെന്ത് ചെയ്യണം ഹെർ റൈഫ്യൂറർ?”

“ഈ പറഞ്ഞത് പോലെ ഒരു പത്ത് നാൾ പോകട്ടെ അതിന് ശേഷം നമുക്ക് വീണ്ടും നോക്കാം എന്തെങ്കിലും സമ്മതിക്കുമോ അദ്ദേഹം എന്ന് മുന്നറിയിപ്പൊന്നും കൊടുക്കേണ്ട ഷോക്ക് ട്രീറ്റ്മെന്റ് മതിയാവുമെന്ന് തോന്നുന്നു

“താങ്കളുടെ ഇഷ്ടം പോലെ, ഹെർ റൈഫ്യൂറർ  റോസ്മാൻ പറഞ്ഞു.



* * * * * * * * * * * * * * * * * * * * * * * * * * * * * * * *



ഒക്ടോബർ 28 വ്യാഴാഴ്ച്ച. വൈകുന്നേരം നാലു മണിയോടെ ജോവന്ന ഗ്രേ കാറെടുത്ത് ഡെവ്‌ലിന്റെ കോട്ടേജിലേക്ക് നീങ്ങി. തന്റെ മോട്ടോർ സൈക്കിളിൽ അല്പസ്വല്പം റിപ്പയറിങ്ങുകളുമായി അദ്ദേഹം മുറ്റത്ത് തന്നെയുണ്ടായിരുന്നു.

“നിങ്ങളെവിടെയായിരുന്നു? ഒരാഴ്ച്ചയായി ഞാൻ കാണാൻ ശ്രമിക്കുന്നു  ജോവന്ന പറഞ്ഞു.

“ഞാനിവിടെയൊക്കെത്തന്നെയുണ്ടായിരുന്നല്ലോ” കൈയിൽ പുരണ്ട ഗ്രീസ് കീറത്തുണിയിൽ തുടച്ചുകൊണ്ട് അദ്ദേഹം പുഞ്ചിരിച്ചു.

“ഞാൻ പറഞ്ഞിരുന്നല്ലോ, ഈ ആഴ്ച്ച ഗാർവാൾഡുമായി സന്ധിക്കുന്നത് വരെ എനിക്ക് പ്രത്യേകിച്ച് ജോലികളൊന്നുമില്ല എന്ന് അതുകൊണ്ട് നാട്ടിൻപുറത്തൊക്കെ ഒന്ന് ചുറ്റിക്കറങ്ങി” അദ്ദേഹം തുടർന്നു.

“കുറേയൊക്കെ ഞാൻ കേട്ടു” ജോവന്ന പല്ല് കടിച്ചു. “മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിൽ മോളി പ്രിയോറും ഉണ്ടായിരുന്നുവെന്ന് ഹോൾട്ടിലും പിന്നെ ചൊവ്വാഴ്ച്ച രാത്രി നൈറ്റ് ക്ലബ്ബിലും അവളുമൊത്ത് നൃത്തം

“അതേ വളരെ രസകരമായ യാത്രകളായിരുന്നു

“അവളെ അവളുടെ പാട്ടിന് വിടുവാൻ ഞാൻ പറഞ്ഞിരുന്നില്ലേ?”

“ഞാൻ ശ്രമിക്കായ്കയല്ല പക്ഷേ, നടന്നില്ല അത് പോട്ടെ നിങ്ങൾക്കിപ്പോൾ എന്താണ് വേണ്ടത്? ഞാനൽപ്പം തിരക്കിലാണ് മോട്ടോർ സൈക്കിളിന് ചെറിയ തകരാറ് ഇന്ന് രാത്രി പീറ്റർബറോയിൽ പോകാനുള്ളതാണ് അതിന് മുമ്പ് ശരിയാക്കിയേ പറ്റൂ

“മെൽറ്റ്‌ഹാം ഹൌസിലേക്ക് ട്രൂപ്പ് എത്തിയിരിക്കുന്നു ചൊവ്വാഴ്ച്ച രാത്രി” ജോവന്ന പറഞ്ഞു.

“മെൽറ്റ്‌ഹാം ഹൌസ്.?” അദ്ദേഹം പരുങ്ങി. “അവിടെയല്ലേ സ്പെഷൽ ഫോഴ്സുകൾ സാധാരണ പരിശീലനത്തിന് എത്താറുള്ളത്?”

“അതേ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ നിന്ന് ഏകദേശം എട്ട് മൈൽ വടക്ക്

“ആരാണവർ?”

“അമേരിക്കൻ റെയ്ഞ്ചേഴ്സ്

“അത് ശരി അവരുടെ സാന്നിദ്ധ്യം കൊണ്ട് നമുക്കെന്തെങ്കിലും പ്രശ്നങ്ങൾ?”

“ഹേയ് അങ്ങനെയൊന്നുമില്ല പരിശീലനത്തിനായി അവിടുത്തെ ഭൂപ്രകൃതി വളരെ അനുയോജ്യമായത് കൊണ്ട് വിവിധ ട്രൂപ്പുകൾ ഇടയ്ക്കിടെ ഇതുപോലെ എത്താറുള്ളതാണ് നിബിഡമായ വനം, ചതുപ്പുകൾ, പിന്നെ തരക്കേടില്ലാത്ത ബീച്ച് എന്തായാലും ഇക്കാര്യത്തിൽ നാം ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണെന്ന് മാത്രം

ഡെവ്‌ലിൻ തല കുലുക്കി. “അറിഞ്ഞത് എന്തായാലും നന്നായി കേണൽ റാഡ്‌ലുമായുള്ള അടുത്ത കമ്മ്യൂണിക്കേഷനിൽ ഇക്കാര്യം അറിയിക്കാൻ മറക്കണ്ട ഇക്കാര്യത്തിൽ നിങ്ങളുടെ ജോലി അതോടെ തീർന്നു ശരി ഞാനീ മോട്ടോർ സൈക്കിൾ ഒന്ന് ശരിയാക്കിക്കോട്ടെ

കാറിന് നേർക്ക് നീങ്ങിയ ജോവന്ന ഒന്ന് സംശയിച്ചിട്ട് തിരിഞ്ഞു. “നോക്കൂ, ഡെവ്‌ലിൻ പറഞ്ഞ് കേട്ടിടത്തോളം ഈ ഗാർവാൾഡിനെ അത്ര വിശ്വസിക്കാമോ എന്നൊരു സംശയം

“എനിക്കും ആ സംശയം ഇല്ലാതില്ല പക്ഷേ, വിഷമിക്കേണ്ട എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാൻ അയാൾക്ക് പരിപാടിയുണ്ടെങ്കിൽ അത് ഇന്ന് രാത്രിയായിരിക്കില്ല നാളെ ആയിരിക്കും അയാളതിന് തുനിയുക

ജോവന്ന യാത്രയായതും ഡെവ്‌ലിൻ തന്റെ ജോലി പുനരാരംഭിച്ചു. ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞതും കുതിരക്കുളമ്പടി കേട്ട് മുഖമുയർത്തിയ അദ്ദേഹം കണ്ടത് മുറ്റത്തേക്ക് കയറി വരുന്ന മോളിയെയാണ്. കുതിരപ്പുറത്ത് നിന്ന് ഇറങ്ങി ചുമരിലെ കൊളുത്തിൽ അതിനെ കെട്ടിയതിന് ശേഷം അവൾ തന്നോടൊപ്പം കൊണ്ടു വന്ന സഞ്ചി ഉയർത്തിക്കാണിച്ചു.

“നിങ്ങൾക്കുള്ള ഭക്ഷണമാണ്

“ആരാണിത് ഉണ്ടാക്കിയത്? നീയോ അതോ അമ്മയോ?”

മുറ്റത്ത് കിടന്നിരുന്ന ഒരു മരക്കമ്പ് എടുത്ത് അവൾ അദ്ദേഹത്തിന്റെ കാൽ നോക്കി എറിഞ്ഞു. അത് ദേഹത്ത് കൊള്ളാതെ ഡെവ്‌ലിൻ ഒഴിഞ്ഞുമാറി.

“എന്തായാലും ഉടനേ കഴിക്കാൻ പോകുന്നില്ല അടുപ്പിന് മുകളിൽ വച്ചേക്കൂ ഇന്ന് രാത്രി എനിക്കൊരിടത്ത് പോകാനുണ്ട് തിരികെ വന്നിട്ട് ഞാൻ ചൂടാക്കി കഴിച്ചോളാം

“ഞാനും വരട്ടെ നിങ്ങളോടൊപ്പം?”

“പറ്റില്ലല്ലോ മോളീ ഇത് കുറച്ച് ദൂരെയാണ് മാത്രവുമല്ല, ജോലിസംബന്ധമായ ഒരു കാര്യത്തിനാണ് ഞാൻ പോകുന്നത് അദ്ദേഹം അവളുടെ നിതംബത്തിൽ പതുക്കെ ഒരു അടി വച്ചുകൊടുത്തു.

“എന്റെ വീട്ടുകാരീ ഒരു കപ്പ് ചായ അതാണിപ്പോൾ എനിക്ക് വേണ്ടത് പോയി വെള്ളം ചൂടാക്ക് ചായ രണ്ട് കപ്പ് ആയാലും തരക്കേടില്ല

കുസൃതിയോടെ വീണ്ടും അവളെ അടിക്കുവാനായി മുന്നോട്ടാഞ്ഞ ഡെവ്‌ലിനിൽ നിന്നും വിദഗ്ദ്ധമായി ഒഴിഞ്ഞ് മാറി ചിരിച്ചുകൊണ്ട് അവൾ സഞ്ചിയുമെടുത്ത് കോട്ടേജിനുള്ളിലേക്ക് ഓടി. അത് ആസ്വദിച്ച് അവളെത്തന്നെ നോക്കി അദ്ദേഹം അൽപ്പനേരം നിന്നു.

ലിവിങ്ങ് റൂമിലെ മേശമേൽ സഞ്ചി വച്ചിട്ട് കിച്ചണിലേക്ക് നടക്കവേയാണ് മേശയുടെ മറ്റേയറ്റത്തുണ്ടായിരുന്ന ഡെവ്‌ലിന്റെ ഗ്ലാഡ്സ്റ്റൺ ബാഗിൽ അവളുടെ ഇടത് കൈ ഉടക്കിയത്. താഴെ വീണ് തുറന്നുപോയ ആ ബാഗിൽ നിന്നും പുറത്തേക്ക് ചിതറിയ വസ്തുക്കൾ തിരികെ വയ്ക്കുവാനായി അവൾ മുട്ടുകുത്തി അതിന് സമീപം ഇരുന്നു.

അൽപ്പനേരത്തേക്ക് തന്റെ കണ്ണുകളെ വിശ്വസിക്കുവാനായില്ല അവൾക്ക്. കറൻസി നോട്ടുകളുടെ കെട്ടുകൾ സ്റ്റെൺ ഗണ്ണിന്റെ വിവിധ ഭാഗങ്ങൾ ജീവിതത്തിൽ ഇതുവരെയും കാണാത്ത കാഴ്ച്ച കണ്ടതിന്റെ ആശ്ചര്യത്തിൽ തന്റെ ദേഹം തണുത്തുറയുന്നത് പോലെ തോന്നി അവൾക്ക്.

തന്റെ പിന്നിൽ പാദപതനം കേട്ട അവൾ സ്ഥലകാല ബോധം വീണ്ടെടുത്തു.

“നല്ല കുട്ടിയായി അതെല്ലാം തിരികെ ആ ബാഗിനുള്ളിലേക്ക് വയ്ക്കുമോ നീ?”  ഡെവ്‌ലിൻ മന്ത്രിച്ചു.

അവൾ മുഖമുയർത്തി. വിളറി വെളുത്തിരുന്നു അവളുടെ മുഖം.

“എന്താണിതെല്ലാം? എന്താണിതിന്റെയൊക്കെ അർത്ഥം?” അവളുടെ സ്വരത്തിൽ ഭീതി കലർന്നിരുന്നു.

“ഹേയ് ഒന്നുമില്ല. കുട്ടികൾ അറിയേണ്ട കാര്യമല്ല അത്

“പക്ഷേ, ഇത്രയും പണം?” കറൻസി നോട്ടിന്റെ കെട്ടുകൾ ഉയർത്തി അവൾ ചോദിച്ചു.

അവളുടെ കൈയിൽ നിന്നും ആ ബാഗ് വാങ്ങി പണവും തോക്കിന്റെ ഭാഗങ്ങളും അതിന്റേതായ സ്ഥാനങ്ങളിൽ അദ്ദേഹം ശ്രദ്ധാപൂർവ്വം അടുക്കി വച്ചു. പിന്നെ ജാലകത്തിന് താഴെയുള്ള കബോർഡ് തുറന്ന് ഒരു വലിയ പാക്കറ്റ് എടുത്ത് അവൾക്ക് എറിഞ്ഞുകൊടുത്തു.

“പത്ത് അല്ലേ നിന്റെ സൈസ്?”

ആ പാക്കറ്റ് തുറന്ന് അവൾ ആകാംക്ഷാപൂർവ്വം ഉള്ളിലേക്ക് നോക്കി. അടുത്ത നിമിഷം അവളുടെ മുഖം ആശ്ചര്യത്താൽ വിടർന്നു.

“ഹായ്. സിൽക്ക് സ്റ്റോക്കിങ്ങ്സ്! ശരിയ്ക്കും സിൽക്ക് തന്നെ. അതും രണ്ട് ജോഡി എവിടുന്ന് സംഘടിപ്പിച്ചു ഇത്? ഇന്നത്തെ അവസ്ഥയിൽ അത്ര എളുപ്പമല്ല ഇതുപോലൊന്ന് കിട്ടുവാൻ

“ഓഹ് അതൊന്നും അത്ര വലിയ കാര്യമല്ല എവിടെ ആരോട് ചോദിക്കണമെന്ന് അറിഞ്ഞിരുന്നാൽ മതി എന്ത് വേണമെങ്കിലും കിട്ടും ഫെയ്ക്കൻഹാമിലെ ഒരു പബ്ബിൽ വച്ച് പരിചയപ്പെട്ട ഒരാൾ വഴി സംഘടിപ്പിച്ചതാണ്

“ബ്ലാക്ക് മാർക്കറ്റിൽ നിന്ന് ഇതിനാണല്ലേ ഇത്രയും പണം?”  അവൾ ചോദിച്ചു.

അവളുടെ മുഖത്തെ സന്തോഷം ഡെവ്‌ലിൻ ആസ്വദിക്കുകയായിരുന്നു. മാത്രമല്ല ആ ബാഗിനെക്കുറിച്ചുള്ള നിഗൂഢത അവളിൽ നിന്ന് മറച്ച് പിടിക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസവും. അദ്ദേഹം പുഞ്ചിരിച്ചു.

“നിനക്ക് ചേരുന്ന നിറം നോക്കി എടുത്തതാണ് ഇനി എന്റെ പെണ്ണ് പോയി ഒരു കപ്പ് ചായ ഉണ്ടാക്കിക്കൊണ്ടു വരുമോ? ആറ് മണിക്കെങ്കിലും പോയേ തീരൂ എനിക്ക് ബൈക്കിനാണെങ്കിൽ ഇനിയും കുറച്ചുകൂടി പണിയുമുണ്ട്

അവൾ ഒന്ന് സംശയിച്ചു നിന്നു. പിന്നെ ആ സ്റ്റോക്കിങ്ങ്സ് നെഞ്ചോട് ചേർത്ത് പിടിച്ച് അദ്ദേഹത്തിനരികിലേക്ക് വന്നു.

“ലിയാം പേടിക്കാനൊന്നുമില്ലല്ലോ?”

“എന്ത് പേടിക്കാൻ?” അവളെ ചേർത്ത് പിടിച്ച് അദ്ദേഹം മൃദുവായി ചുംബിച്ചു. പിന്നെ തിരിഞ്ഞ് പുറത്തേക്ക് നടക്കവേ തനിക്ക് സംഭവിച്ച അശ്രദ്ധയെ പഴിച്ചു.

മുറ്റത്തെ ബൈക്കിനരികിലേക്ക് നടക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ബാഗിലെ പണവും ആയുധവും അവൾ കാണാനിടയായതിലുള്ള അസ്വസ്ഥത മാത്രമായിരുന്നില്ല അത്. ഈ പാവം പെൺകുട്ടിയോട് താൻ ചെയ്യുന്ന നെറികേടിനെക്കുറിച്ചോർത്ത് മനസ്സ് വിങ്ങുന്നു. ജീവിതത്തിലാദ്യമായി തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നുന്നു ഏറി വന്നാൽ ഒരാഴ്ച്ച അത് കഴിയുന്നതോടെ ഇവളുടെ ലോകം കീഴ്മേൽ മറിയാൻ പോകുന്നു പക്ഷേ, അത് അനിവാര്യമാണ് ഇവളെ ഇവിടെ വിട്ട് പോകുകയല്ലാതെ തന്റെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല തന്നെ  വേർപിരിയലിന്റെ വേദന എക്കാ‍ലവും തനിയെ അനുഭവിച്ച് തീർക്കുവാൻ വിധിക്കപ്പെട്ട ജന്മങ്ങളാണ് തങ്ങളുടേത്
  
ശരീരം തളരുന്നത് പോലെ അദ്ദേഹത്തിന് തോന്നി. മുന്നിൽ കണ്ട ഒഴിഞ്ഞ കാർഡ്ബോർഡ് പെട്ടി അദ്ദേഹം ദ്വേഷ്യത്തോടെ ദൂരേയ്ക്ക് തട്ടിത്തെറിപ്പിച്ചു.

“ഓഹ് യൂ ബാസ്റ്റർഡ് യൂ ഡെർട്ടി ബാസ്റ്റർഡ്, ലിയാം” നീറുന്ന ഹൃദയത്തോടെ നിസ്സഹായനായി അദ്ദേഹം മന്ത്രിച്ചു.


(തുടരും)

അടുത്ത ലക്കം ഇവിടെ....
 

40 comments:

  1. അനിവാര്യമായത് സംഭവിച്ചേ തീരൂ... വിങ്ങുന്ന ഹൃദയവുമായി ഡെവ്‌ലിൻ...

    ReplyDelete
    Replies
    1. സില്‍ക്കിന്റെ തുണിയുമായി മോളി....
      പിന്നെ സ്റ്റെയ്നറും സംഘവും...
      പ്രേക്ഷകമനസ്സില്‍ തീ കോരിയിടുന്ന ഒരു പിടി രംഗങ്ങളുമായ്..
      എല്ലാ ബുധനാഴ്ചയും...
      ഈഗിള്‍...ഈഗിള്‍..ഈഗിള്‍...
      നിങ്ങളുടെ സ്വന്തം വിനുവേട്ടന്റെ ബ്ലോഗില്‍..

      കാണാന്‍ (ശ്ശോ..വായിക്കാന്‍ ) മറക്കാതിരിക്കുക..

      Delete
    2. പബ്ലിസിറ്റി കൊള്ളാം ട്ടോ... പക്ഷേ, ഇത് ബൂലോഗത്തെ മറ്റുള്ളവരും കണേണ്ടേ ഉണ്ടാപ്രീ?

      Delete
  2. "വേർപിരിയലിന്റെ വേദന എക്കാ‍ലവും തനിയെ അനുഭവിച്ച് തീർക്കുവാൻ വിധിക്കപ്പെട്ട ജന്മങ്ങളാണ് തങ്ങളുടേത്…"

    പ്രണയവും വിരഹവും വേർപിരിയലിന്റെ വേദനയുമൊക്കെ എല്ലാ നാട്ടിലും, എല്ലാ കാലത്തും ഒരുപോലെതന്നെയാണല്ലേ !!

    കാൾ സ്റ്റെയ്നർക്ക് പ്രാണവേദന.. ലിയാം ഡെവ്‌ലിന് പ്രണയവേദന..

    ReplyDelete
    Replies
    1. "സ്റ്റെയ്നർക്ക് പ്രാണവേദന... ഡെവ്‌ലിന് പ്രണയവേദന..."

      അതു കൊള്ളാം, ജിമ്മിച്ചാ...

      Delete
    2. അതേ... എല്ലാ നാട്ടിലും എല്ലാ കാലത്തും അത് ഒരു പോലെ തന്നെ... രാഷ്ട്രങ്ങളുടെ അതിരുകൾ എല്ലാം മനുഷ്യനുണ്ടാക്കിയതല്ലേ...

      Delete
    3. പിരിഞ്ഞു പോകും നിനക്കിനി ഇക്കഥ മറക്കുവാനേ കഴിയൂ.........................................................................................................സുമംഗലീ

      Delete
  3. എവിടെ ആരോട് ചോദിക്കണമെന്ന് അറിഞ്ഞിരുന്നാൽ മതി… എന്ത് വേണമെങ്കിലും കിട്ടും…

    കാര്യങ്ങള്‍ നടക്കട്ടെ.

    ReplyDelete
    Replies
    1. കരിഞ്ചന്ത ഏത് നാട്ടിലും ഉള്ള പ്രതിഭാസം തന്നെ റാംജിഭായ്...

      Delete
  4. അപ്പോ.. ഓളെ ഓൻ ചതിക്കൂം..ല്ലേ..?
    എന്നാലും തിത്തിരി കടന്ന കയ്യായ്പ്പോയി...!
    ങൂം..അനിവാര്യമായതോണ്ട്.....!?

    ReplyDelete
    Replies
    1. മോളിയോട് തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തതിന്റെ വിങ്ങലിലാണ് ഡെവ്‌ലിൻ... എന്ത് ചെയ്യാം അശോകൻ മാഷേ...

      Delete
  5. സ്റ്റെയ്‌നറും ഡെവ്‌ലിനും... രണ്ടു വ്യത്യസ്ത പരിതസ്ഥിതികളില്‍... അതും ഒരേ അദ്ധ്യായത്തില്‍...

    ഇനിയെന്താകുമോ...

    ReplyDelete
    Replies
    1. ഈ സ്റ്റെയ്നർ അച്ഛൻ സ്റ്റെയ്നറാണ് കേട്ടോ ശ്രീ... ജനറൽ കാൾ സ്റ്റെയ്നർ.... മകൻ കേണൽ കുർട്ട് സ്റ്റെയ്നർ...

      Delete
  6. പകയുടേയും,പ്രണയത്തിന്റേയുമൊക്കെ
    പ്രതിനിധികളായി വീർപ്പുമുട്ടിക്കൊണ്ടിരിക്കുന്ന
    മൂന്ന് കഥാപാത്രങ്ങൾ നിറഞ്ഞാടിയ നല്ലൊരു
    വിഷുക്കണിയാണല്ലോ , ഇത്തവണ ഈഗിളിന്റെ
    ഈ അദ്ധ്യായം ഒരുക്കിവെച്ചിരിക്കുന്നത്..

    ReplyDelete
    Replies
    1. വളരെ സന്തോഷം മുരളിഭായ്...

      Delete
  7. ആദ്യം വിഷു ആശംസകള്‍
    ഇനി വായിയ്ക്കട്ടെ, അല്പം താമസിച്ചുപോയി

    ReplyDelete
    Replies
    1. വിഷു ആശംസകൾ സ്വീകരിക്കുന്നു അജിത്‌ഭായ്... വായിച്ചിട്ടൊന്നും പറഞ്ഞില്ലല്ലോ...

      Delete
  8. പല തലങ്ങളിൽ പറയുന്ന കഥയാണ്, യുദ്ധത്തിന്റെ പ്രണയിത്തിന്റെ, ജീവിതത്തിന്റെ, വായനയുടെ വിശാലമായ ഒരു ലോകം തന്നെ ഈ എഴുത്ത് സമ്മാനിക്കുന്നുണ്ട്

    തുടരട്ടെ

    ReplyDelete
    Replies
    1. ആത്മഹർഷമേകുന്ന വാക്കുകൾ... സന്തോഷം ഷാജു...

      Delete
  9. എല്ലാവർക്കും വിഷു ആശംസകൾ..

    അവധിയായതുകൊണ്ടാണോ, ഇവിടെ പോളിംഗ് കുറഞ്ഞത്? 

    ReplyDelete
    Replies
    1. എല്ലാവർക്കും ഈഗിളിന്റെയും വിഷു ആശംസകൾ...

      അവധിയൊക്കെ കഴിഞ്ഞ് ഇന്ന് വരുമായിരിക്കും മറ്റ് സുഹൃത്തുക്കൾ... വരും... വരാതിരിക്കില്ല... ശ്രീജിത്ത്, എച്ച്മു,സുകന്യാജി,വിൻസന്റ് മാഷ്, എഴുത്തുകാരി... അങ്ങനെ നമ്മുടെ സ്ഥിരം വായനക്കാർ....

      ഉണ്ടാപ്രി ചാർളി പിന്നെ വരാൽ മീനിന്റെ പോലെ പിടി തരാതെ ഒഴിഞ്ഞ് മാറി നടക്കുകയല്ലേ...

      Delete
    2. തിരക്കായിരുന്നു വിനുവേട്ടാ..കൊടുംതിരക്ക്.
      വിഷു പ്രമാണിച്ച് ഗസ്റ്റ് ഉണ്ടായിരുന്നു..അതാ...

      പിന്നെ വിനുവേട്ടന്‍ വരാലിനെ ശരിക്കും പിടിച്ചിട്ടൂണ്ടോ...?
      വെറുതേ വിനുവേട്ടന്‍ ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോയി..

      Delete
    3. വരാലിനെ പിടിച്ചിട്ടുണ്ടോന്നോ? ചൂണ്ടയിൽ കൊത്താൻ വിമുഖത കാണിക്കുന്ന മറ്റൊരു മീൻ ഇല്ല എന്ന് തന്നെ പറയാം... കുളം വറ്റിക്കുമ്പോഴാണ് ഈ സാധനത്തിനെ പിടിക്കാൻ പറ്റുന്നത്... അല്ലെങ്കിൽ കൂട് വയ്ക്കണം...

      Delete
  10. "മോളി, ഇത് ശെരിക്കും സില്‍ക്ക് തന്നെയാനോടീ..?"
    "പിന്നലാതെ..?"
    "നല്ല ഭംഗിയുണ്ട്.. ഇത് നിനക്ക് എവിടുന്നു കിട്ടി..?"
    "എന്‍റെ ലിയാം വാങ്ങി തന്നു.."
    "അതിനു അവന്‍റെ കയ്യില്‍ കാശൊക്കെ ഉണ്ടോടീ.."
    "പിന്നെ ഒരു പെട്ടി നിറച്ചും.."

    ഇങ്ങിനെ പോയാല്‍ പണി പാളും

    ReplyDelete
    Replies
    1. ആദ്യം എനിക്ക് സംശയമായി... ഞാനിങ്ങനെ എഴുതിയോ?.... പിന്നെയല്ലേ ഇതൊക്കെ ലംബന്റെ ഒരു നമ്പരാണെന്ന്... കൊള്ളാം കൊള്ളാം... :)

      Delete
  11. കഥ തുടരട്ടെ.. ബാക്കിക്കായി കാത്തിരിക്കുന്നു.

    ReplyDelete
  12. സോറി ഞാൻ വിഷു കൂടാൻ നാട്ടിൽ
    ഒന്ന് പൊയി..കുറച്ചു ദിവസം..അതാ
    ഇവിടുത്തെ സംഭവങ്ങൾ അറിയാൻ വൈകിയത്.
    ആകെപ്പാടെ പ്രശ്നം ആണല്ലേ?

    ReplyDelete
    Replies
    1. വിൻസന്റ് മാഷ് അതിനിടയിൽ നാട്ടിൽ പോയി വന്നോ...? ചൂടൊക്കെ എങ്ങനെയുണ്ട്?

      Delete
  13. വരാന്‍ വൈകുമ്പോള്‍ നമ്മളെയൊക്കെ ഓര്‍ത്തെടുക്കുന്നത് കാണുമ്പോള്‍
    സന്തോഷം. മോളിയും ഡെവ്‌ലിനും അനിവാര്യമായ വേര്‍പാടിലേക്ക് എന്നറിയുമ്പോള്‍
    സങ്കടം.

    ReplyDelete
    Replies
    1. ഇവിടെ തൂവൽ മിനുക്കിയിരിക്കുന്ന പക്ഷികളെ അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ സുകന്യാജി...

      Delete
  14. വിനുവേട്ടാ നന്നായി കാത്തിരിക്കുന്നു ബാക്കി വരുന്ന തിനു

    ReplyDelete
  15. എഴുത്തുകാരിയും എത്തീട്ടോ. വരാതിരുന്നപ്പോള്‍ അന്വേഷിച്ചൂല്ലോ, സന്തോഷം. കഴിഞ്ഞ നാലു ലക്കങ്ങള്‍ ഒരുമിച്ച് വായിച്ചുതീര്‍ത്തപ്പോള്‍ നല്ല ഒരു നോവല്‍ വായിക്കുന്നതിന്റെ സുഖം. ഇതിങ്ങനെയായാലോ എന്നുപോലും തോന്നിപ്പോയി. അല്ലെങ്കില്‍ നല്ല രസം പിടിച്ചു വരുമ്പോള്‍ ദേ, കഴിഞ്ഞു. ഉടനെയുടനെ വരാന്‍ കഴിയുന്നില്ലെങ്കിലും ഒന്നുപോലും വിടുന്നില്ലാട്ടോ. മനോഹരമായിരിക്കുന്നു. പാവം മോളിക്കുട്ടി വീണ്ടും തനിച്ചാവും.

    ReplyDelete
    Replies
    1. അവസാനം വന്നു ... അല്ലേ...? അപ്പോൾ ഇനി അടുത്ത ലക്കം എഴുതാം... :)

      Delete
  16. വായിക്കുന്നു

    ReplyDelete
  17. പാവം പെൺകുട്ടിയോട് താൻ ചെയ്യുന്ന നെറികേടിനെക്കുറിച്ചോർത്ത് മനസ്സ് വിങ്ങുന്നു. ജീവിതത്തിലാദ്യമായി തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നുന്നു….


    കഷ്ടം തന്നെ .പാവം മോളിക്കുട്ടി!/!/!/!/!/

    ReplyDelete
  18. പാവം പെൺകുട്ടിയോട് താൻ ചെയ്യുന്ന നെറികേടിനെക്കുറിച്ചോർത്ത് മനസ്സ് വിങ്ങുന്നു. ജീവിതത്തിലാദ്യമായി തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നുന്നു….


    കഷ്ടം തന്നെ .പാവം മോളിക്കുട്ടി!/!/!/!/!/

    ReplyDelete
    Replies
    1. വല്ലാത്തൊരു പ്രതിസന്ധിയിലായിപ്പോയില്ലേ ഡെവ്‌ലിൻ.... എന്തു ചെയ്യാം...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...