1953 ൽ
സർ ഹെൻട്രി വില്ലഫ്ബി മരണമടഞ്ഞു. എന്നാൽ ബ്രിഗേഡിയർ വില്യം കൊർകൊറാൻ
തന്റെ റിട്ടയർമെന്റ് ജീവിതം കോൺവാളിലെ റോക്കിൽ കഴിച്ചു കൂട്ടുന്നതായി എന്റെ അന്വേഷണത്തിൽ
കണ്ടെത്തി. എൺപത്തിരണ്ട് വയസ്സുള്ള അദ്ദേഹം സാമാന്യം മര്യാദയോടെ
തന്നെയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് പറയാനുള്ളതെല്ലാം കേട്ടതിന്
ശേഷം അദ്ദേഹം പറഞ്ഞത് എനിക്ക് വട്ടാണെന്നും പിച്ചും പേയും പുലമ്പുകയാണെന്നും ആയിരുന്നു.
എന്നിട്ട് മര്യാദ കൈവെടിയാതെ തന്നെ പുറത്തേക്കുള്ള വാതിൽ കാണിച്ചു തന്നു.
സ്പെഷൽ ബ്രാഞ്ചിലെ
ഐറിഷ് സെക്ഷനിൽ അന്ന് ഇൻസ്പെക്ടർ ആയിരുന്ന ഫെർഗസ് ഗ്രാന്റിന്റെ പെരുമാറ്റവും ഒട്ടും
വിഭിന്നമായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് സെക്യൂരിറ്റി കമ്പനികളിൽ ഒന്നിന്റെ മാനേജിങ്ങ്
ഡയറക്ടർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ
കാണുവാൻ അപ്പോയ്ൻമെന്റിന് വേണ്ടി എഴുതിയ കത്തിന് ഒട്ടും വൈകാതെ തന്നെ എനിക്ക് മറുപടിയും
ലഭിച്ചു. ഞാനുമായി എന്തെങ്കിലും വിവരം പങ്കു വയ്ക്കുവാൻ ഒരു കാരണവശാലും
താൻ താല്പര്യപ്പെടുന്നില്ല എന്നായിരുന്നു അത്. എന്നെക്കുറിച്ച്
ആരോ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു എന്നത് വ്യക്തം. ഒരു കണക്കിന്
പറഞ്ഞാൽ ഡെവ്ലിന്റെ ഉപദേശം അദ്ദേഹം കാര്യമായിത്തന്നെ എടുത്ത്
മറ്റൊരു മേഖലയിലേക്ക് തന്റെ ഔദ്യോഗിക ജീവിതം വഴി മാറ്റി എന്ന് പറയാം.
അപ്പോൾ ഡെവ്ലിൻ…? പീറ്റർ ഗെറിക്കിൽ നിന്നുമാണ് അദ്ദേഹത്തെക്കുറിച്ചുള്ള
വിവരങ്ങൾ എനിക്ക് ലഭിച്ചത്. ഒരു വൈമാനികൻ ഒരിക്കലും എത്തിപ്പെടാൻ
സാദ്ധ്യതയില്ലാത്ത ഉദ്യോഗത്തിലാണ് ഗെറിക്ക് ചെന്നു പെട്ടത്. ക്രൂയ്സ് ഷിപ്പിങ്ങ് രംഗത്തുള്ള ഒരു കമ്പനിയിൽ പ്ലാനിങ്ങ് ഡയറക്ടർ ആയി… അദ്ദേഹത്തെ കാണുവാൻ ശ്രമം നടത്തിയപ്പോൾ ഔദ്യോഗിക കാര്യങ്ങളുമായി
ബന്ധപ്പെട്ട് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ എവിടെയോ ആണെന്നായിരുന്നു അറിയാൻ കഴിഞ്ഞത്.
പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ സന്ധിക്കാൻ എനിക്കായത്.
ബ്ലാങ്കെനീസ് എന്ന മനോഹരമായ പ്രദേശത്ത് അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ്
ഞങ്ങൾ തമ്മിൽ കണ്ടത്. നദീ തീരത്ത് നിലകൊള്ളുന്ന റെസ്റ്ററന്റുകളിലൊന്നിൽ
ഉച്ചഭക്ഷണത്തിനായി അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു പോയി.
അന്നത്തെ ആ ദൗത്യത്തെക്കുറിച്ചുള്ള
സകല വിവരങ്ങളും അറിയാമായിരുന്നു എന്നതായിരുന്നു ഗെറിക്കും മറ്റുള്ളവരും തമ്മിൽ ഞാൻ കണ്ട വ്യത്യാസം. കടലിൽ തകർന്ന് വീണ വിമാനത്തിൽ നിന്ന്
രക്ഷപെടുത്തി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ആംസ്റ്റർഡാമിലെ അതേ ഹോസ്പിറ്റലിലേക്ക്
തന്നെയായിരുന്നു അവർ റിട്ടർ ന്യുമാനെയും ലിയാം ഡെവ്ലിനെയും കൊണ്ടുവന്നത്.
ഏത് വിധത്തിൽ നോക്കിയാലും അവർ മൂവരും കൂടി അവിടുത്തെ വാസം ശരിക്കും മുതലാക്കി
എന്ന് വേണം പറയാൻ. വൈകുന്നേരത്തെ കോഫിയുടെ സമയത്തായിരുന്നു ഗെറിക്ക്
ആ ബോംബ് പൊട്ടിച്ചത്.
“ലിയാം
എങ്ങനെ ഇന്നും പിടിച്ചു നിൽക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്… കഴിഞ്ഞ വർഷം സ്വീഡനിൽ ഒരു പാർട്ടിയിൽ വച്ച് ഞാൻ അദ്ദേഹത്തെ
കണ്ടിരുന്നു… തികച്ചും യാദൃച്ഛികമായി… ബെൽഫാസ്റ്റിൽ നിന്നും മാറി നിൽക്കുകയായിരുന്നു അദ്ദേഹം…”
“ബെൽഫാസ്റ്റിൽ
നിന്നോ…?” ഞാൻ ചോദിച്ചു.
“അതെ… തീർച്ചയായും നിങ്ങൾക്ക് അറിയാം അദ്ദേഹത്തെ… ഒരു മിനിറ്റ്…”
അദ്ദേഹം തന്റെ
പേഴ്സ് എടുത്തു തുറന്നു. എന്നിട്ട് അതിൽ നിന്നും മടക്കി വച്ചിരുന്ന ഒരു പേപ്പർ ക്ലിപ്പ് എടുത്ത് എനിക്ക് നീട്ടി. അത് തുറന്ന് നോക്കിയ എന്റെ ഹൃദയമിടിപ്പ് ഏതാനും നിമിഷനേരത്തേക്ക് നിലച്ചു പോയതു
പോലെ തോന്നി. എന്റെ ബാല്യകാലം മുതൽ കേട്ടു പരിചയമുള്ള ഒരു വ്യക്തിയുടെ
ചിത്രമായിരുന്നു അത്. ഐറിഷ് രാഷ്ട്രീയത്തിലെ അണ്ടർവേൾഡ് കിങ്ങ്… പ്രൊവിൻഷ്യൽ IRA മൂവ്മെന്റിന്റെ ശില്പി… കഴിഞ്ഞ നാലു വർഷമായി യൂൾസ്റ്ററിന്റെ
അതിർത്തിയിലെമ്പാടും ബ്രിട്ടീഷ് ആർമി വല വിരിച്ച് തേടിക്കൊണ്ടിരിക്കുന്ന ആ ഐതിഹാസിക
യോദ്ധാവ്… അദ്ദേഹത്തിന്റെ ചിത്രമായിരുന്നു
അത്.
“എന്ത്…! ഇതാണ് ലിയാം ഡെവ്ലിൻ എന്നോ…?” ആ യാഥാർത്ഥ്യത്തിന്റെ വലിപ്പം ഉൾക്കൊള്ളാനായില്ല എനിക്ക്.
“യെസ്… 1943 മുതൽ ഇങ്ങോട്ട് പതിനാലോ പതിനഞ്ചോ തവണയെങ്കിലും
ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്… വളരെ അടുത്ത ബന്ധമായിരുന്നു ഞങ്ങൾ
പുലർത്തിയിരുന്നത്…” ഗെറിക്ക് പറഞ്ഞു.
“അദ്ദേഹത്തിന്
എന്താണ് സംഭവിച്ചത്…? അതായത് ദൗത്യം പരാജയപ്പെട്ടതിന്
ശേഷം…”
“റൈഫ്യൂററുടെ
അപ്രീതിക്ക് പാത്രമായിക്കഴിഞ്ഞാൽ
പിന്നെ എന്താണ് കാത്തിരിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു… എന്നെ സംബന്ധിച്ചിടത്തോളം എന്നെ രക്ഷിച്ചത് ഇതാ,
മുറിച്ചു മാറ്റപ്പെട്ട ഈ വലതു കാലാണ്…” വലത് കാൽമുട്ടിൽ തട്ടിക്കൊണ്ട് അദ്ദേഹം പുഞ്ചിരിച്ചു.
“നിങ്ങൾ ഇത് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു… അതല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു ഡോക്ടർമാരുടെ മുന്നിൽ… അങ്ങനെ ഒരു വർഷത്തിലധികം എനിക്ക് ആശുപത്രിയിൽ കഴിച്ചു
കൂട്ടേണ്ടി വന്നു… റിട്ടർ ന്യുമാന്റെ കാര്യത്തിലും
ഏറെക്കുറെ ഇതു തന്നെയായിരുന്നു അവസ്ഥ… ആറു മാസത്തോളം അദ്ദേഹത്തിന് ആശുപത്രിയിൽ
കിടക്കേണ്ടി വന്നു… എന്നാൽ ലിയാം ഡെവ്ലിൻ ആകട്ടെ, ഏതാനും ആഴ്ചകൾ കൊണ്ട് സുഖം പ്രാപിച്ചു… ഹിംലറുടെ കരാള ഹസ്തങ്ങൾ തന്റെ പിന്നാലെ ഉണ്ടാകും എന്ന്
ഭയന്ന അദ്ദേഹം ഒരു രാത്രിയിൽ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിപ്പോയി… വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ അവസരത്തിലാണ് അദ്ദേഹം
പിന്നീടുള്ള ചരിത്രം വിവരിച്ചത്… ഏറെ ബുദ്ധിമുട്ടി ലിസ്ബനിൽ എത്തിയ
അദ്ദേഹം അമേരിക്കയിലേക്കുള്ള ഒരു കപ്പലിൽ കയറിപ്പറ്റി… ഏതാനും വർഷങ്ങൾ ഒരു അദ്ധ്യാപകനായി അദ്ദേഹമവിടെ സേവനമനുഷ്ഠിച്ചു… ഇൻഡ്യാനാ കോളേജിൽ ആണെന്ന് തോന്നുന്നു… അമ്പതുകളുടെ അവസാനം IRA മൂവ്മെന്റ്
സജീവമായ നാളുകളിൽ ഡെവ്ലിൻ വീണ്ടും അയർലണ്ടിലേക്ക് മടങ്ങി… എന്നാൽ അധികകാലം അദ്ദേഹത്തിനവിടെ പിടിച്ചു നിൽക്കാനായില്ല… വീണ്ടും അമേരിക്കയിലേക്ക്…”
“IRA പ്രസ്ഥാനം
വീണ്ടും കരുത്താർജ്ജിച്ച് തുടങ്ങിയ സമയത്ത് അദ്ദേഹം തിരിച്ചു വന്നു…?”
“അതെ… പിന്നീട് അദ്ദേഹത്തിന് പിറകോട്ട് നോക്കേണ്ടി വന്നിട്ടില്ല
എന്നാണവർ പറയുന്നത്…”
“ഇപ്പോഴും
അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നത് ഒരു മഹാത്ഭുതം തന്നെ…” എനിക്ക്
വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അതൊന്നും.
“അദ്ദേഹത്തെ
നേരിൽ കാണാനുള്ള ഉദ്ദേശ്യം വല്ലതുമുണ്ടോ…?”
“യെസ്… തീർച്ചയായും…”
“ഗിവ് ഹിം
മൈ ബെസ്റ്റ് ആന്റ് റ്റെൽ ഹിം… റ്റെൽ ഹിം ------” അദ്ദേഹം എന്തോ സംശയിക്കുന്നത് പോലെ തോന്നി.
“റ്റെൽ
വാട്ട്…?” ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
പെട്ടെന്ന് അദ്ദേഹത്തിന്റെ
മുഖം മ്ലാനമായി. “ഇല്ല… പറഞ്ഞിട്ടെന്ത് കാര്യം…? എത്രയോ വർഷമായി ഞാനത് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാൻ
ശ്രമിക്കുന്നു… അർത്ഥശൂന്യമായ ഈ കലാപം… അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇരുണ്ട പാത…” ഗെറിക്ക് തലയാട്ടി. “നിങ്ങൾക്കറിയാമല്ലോ,
ഇത്തരം ആശയങ്ങളുടെയെല്ലാം അന്ത്യം ഒരുപോലെ ആയിരിക്കും…”
എന്നാൽ ബെൽഫാസ്റ്റിലേക്ക്
പോകുന്നതിന് മുമ്പ് ഒരിക്കൽക്കൂടി ഞാൻ സ്റ്റഡ്ലി കോൺസ്റ്റബിൾ സന്ദർശിക്കുവാനെത്തി. കാരണം, ഒരാളെക്കൂടി എനിക്ക് കാണേണ്ടതുണ്ടായിരുന്നു.
അങ്ങേയറ്റം സവിശേഷതയാർന്ന ഒരു വ്യക്തിയെ… ഡെവ്ലിന്റെ കാലഘട്ടത്തിലേതിൽ
നിന്നും പ്രിയോർ ഫാമിൽ വളരെയേറെ മാറ്റം വന്നിരിക്കാം ഇപ്പോൾ. കാലിത്തീറ്റ സംഭരിച്ചു വയ്ക്കുവാൻ വേണ്ടിയുള്ള ഒരു സംഭരണി ഉയർന്നു നിൽക്കുന്നു.
ധാരാളം പുതിയ കെട്ടിടങ്ങൾ അടുത്തടുത്തായി നിർമ്മിച്ചിരിക്കുന്നു.
ഫാമിന്റെ മുറ്റം കോൺക്രീറ്റ് ചെയ്തിരിക്കുന്നു. പ്രതീക്ഷയോടെ വാതിൽക്കൽ ഞാൻ മുട്ടി. ഓവറോൾ ധരിച്ച ഒരു
ചെറുപ്പക്കാരി വാതിൽ തുറന്ന് എത്തി നോക്കി. അവളുടെ ഒക്കത്ത് ഒരു
കുഞ്ഞുമുണ്ടായിരുന്നു.
“യെസ്…?” വിനയത്തോടെ അവൾ ചോദിച്ചു.
“നിങ്ങൾക്കെന്നെ
സഹായിക്കാൻ കഴിയുമോ എന്നെനിക്ക് അറിയില്ല…” ഞാൻ പറഞ്ഞു. “സത്യത്തിൽ ഞാൻ വന്നത് മോളി പ്രിയോറിനെ കാണുവാൻ
വേണ്ടിയാണ്…”
അവൾ പൊട്ടിച്ചിരിച്ചു
പോയി. “മൈ ഗുഡ്നെസ്സ്… താങ്കൾ ഏതോ പഴയ കാലത്ത് ജീവിക്കുന്ന ആളാണെന്ന് തോന്നുന്നല്ലോ…” അവൾ തിരിഞ്ഞു. “അമ്മാ,
നിങ്ങളെ കാണാൻ ആരോ വന്നിരിക്കുന്നു…”
അങ്ങനെ വീണ്ടും ഡെവ്‌ലിൻ... മോളി...
ReplyDeleteഎന്നിട്ട്?
ശ്രീ....സുഖാണോ...
Deleteകുറെ ആയി അധികം കാണാറില്ലല്ലോ.
അജിത്തേട്ടനെയും ,ശ്രീയെയും കാണാത്ത ബ്ലോഗുകൾ അപൂര്വമായിരുന്നു ഒരിക്കൽ
ശ്രീയ്ക്ക് സുഖം തന്നെ... എന്നാൽ അജിത്‌ഭായിയെക്കുറിച്ച് ഒരു വിവരവുമില്ല... :(
Deleteദൈവമേ മോളി. അപ്പോ Devlin?
ReplyDeleteഡെവ്‌ലിൻ അടുത്ത ലക്കത്തിൽ സുചിത്രാജീ...
Deleteഓഹ്!!!! ഇതാ മോളി......
ReplyDeleteകാണാൻ കാത്തിരിക്കുന്നു.....!!!!
അടുത്ത ലക്കത്തിൽ നമുക്ക മോളിയുടെ വിശേഷങ്ങൾ അറിയാം...
Deleteവിനുവേട്ടൻ...ഞാൻ പതിയെ കയറി വരുന്നേ ഉള്ളു ട്ടാ...ഡെൽവിനെക്കുറിച്ചു ചെറിയൊരു ഐഡിയ ഇതിൽ നിന്നു കിട്ടുന്ന പോലെ തോന്നി
ReplyDeleteഡെവ്‌ലിനെക്കുറിച്ച് ഐഡിയ കിട്ടണമെങ്കിൽ ഒന്നാം ലക്കം മുതൽ വായിച്ച് തുടങ്ങണം കേട്ടോ...
Deleteഫോളോ ചെയ്തിട്ടുണ്ട് ട്ടാ
ReplyDeleteസന്തോഷമായി വഴിമരമേ... :)
Deleteഗെറിക്ക്, ഡെവ്‌ലിൻ, മോളി !!
ReplyDeleteഇതിലും മികച്ച ക്രിസ്തുമസ് സമ്മാനം എവിടെ കിട്ടും?!!
ഏവർക്കും പുതുവത്സരാശംസകൾ..
സ്വപ്നങ്ങളിൽ മാത്രം ജിമ്മാ...
Deleteഎല്ലാവരും കാത്തിരുന്ന ആ കഥാപാത്രം ദേ വരാൻ പോകുന്നേ...
ReplyDeleteമോളികുട്ടി മോളിയാന്റിയായിക്കാണുമോ.?
അതൊക്കെയുണ്ട്... ഒന്ന് കാത്തിരിക്കെന്നേ...
Deleteഎവിടെയോ വച്ച് വായന മുടങ്ങിപ്പോയി . ഇപ്പോൾ വീണ്ടും കൂടെക്കൂടിയിട്ടുണ്ട് .
ReplyDeleteആശംസകൾ.
ഈഗ്‌ൽ ഹാസ് ലാന്റഡ് ഫേസ്ബുക്കിൽ വന്നപ്പോഴും വായിച്ചില്ല അല്ലേ ഗീതാജീ...?
Deleteഅമ്മാ... നിങ്ങളെ കാണാൻ ഞങ്ങളും കാത്തിരിക്കുകയാണ്.
ReplyDeleteഅതെ... വായനക്കാരെല്ലാം ത്രില്ലിലാണ് മുബീ... അടുത്ത ലക്കത്തിൽ മോളി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു...
Deleteമോളിയെ കാണാൻ ആളെത്തി
ReplyDeleteസന്തോഷമായി സുകന്യാജീ... എന്നാലും നമ്മുടെ ഉണ്ടാപ്രിയും എച്ച്മുവും ഒന്നും വന്നില്ലല്ലോ ഇതുവരെ... :(
Deleteമോളി അമ്മൂമ്മയെ കാണാൻ ഓടി വരേണ്ട കാര്യം ഇല്ലല്ലോ.
ReplyDeleteപുതുവത്സരാശംസകൾ !!
പ്രഭാകരാ.... !
Deleteഇവിടം വരെ ഞാനും എത്തി. മോളിയുടെ വാക്കുകൾക്ക് വേണ്ടി കാതോർക്കുന്നു. അക്ഷരം ഒന്നും ഇക്കുറി മാറിയില്ലലോ അല്ലെ.
ReplyDeleteഇല്ല ഇല്ല... മാറിയില്ല... ഇതുവരെ വളരെ ശരിയാണ്...
Delete