ബ്രിട്ടീഷ് ലെജിയൻ
ഓഫ് സെന്റ് ജോർജ്ജ് എന്ന ജർമ്മൻ സൈനിക വിഭാഗത്തിന്റെ സ്ഥാപകനായിരുന്ന ജോൺ ആമെറിയെ രാജ്യദ്രോഹക്കുറ്റത്തിന്
തൂക്കിക്കൊല്ലുകയാണുണ്ടായത്. 1945
നവംബറിൽ ഓൾഡ് ബെയ്ലി കോടതിയിലെ ജസ്റ്റിസ് ഹംഫ്രിയായിരുന്നു
ആ വിധി പ്രസ്താവിച്ചത്. ഹാർവി പ്രെസ്റ്റന്റെ ബ്രിട്ടീഷ് ഫ്രീ
കോർപ്സിലെ സഹപ്രവർത്തരുടെയും വിധി ഏതാണ്ടൊക്കെ സമാനമായിരുന്നു. SS സേന എത്രയൊക്കെ കിണഞ്ഞ് പരിശ്രമിച്ചിട്ടും ബ്രിട്ടീഷ് ഫ്രീ കോർപ്സിന്റെ അംഗബലം
രണ്ട് പ്ലറ്റൂണുകൾക്ക് മുകളിലേക്ക് ഉയർത്തുവാൻ സാധിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം.
യുദ്ധത്തെ അതിജീവിച്ചവർക്ക് ലഭിച്ചത് ഒരു വർഷം മുതൽ ജീവപര്യന്തം വരെയുള്ള
തടവുശിക്ഷയായിരുന്നു. ബ്രിട്ടീഷ് ഫ്രീ കോർപ്സിലെ ഒരു സെർജന്റും
ഇരുപത് ഭടന്മാരും ഒരു SS പാൻസർ ഡിവിഷനോടൊപ്പം നിൽക്കുന്ന ഒരു
ചിത്രം ഞാൻ കാണുകയുണ്ടായി. അവസാന നാളുകളിൽ ബെർലിൻ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ
പങ്കെടുക്കുവാനായി ആ ഡിവിഷനെയും ബെർലിനിലേക്ക് അയയ്ക്കുകയുണ്ടായി. അന്ന്, അതായത് 1945 ഏപ്രിൽ പതിനഞ്ചിന്
ബ്രിട്ടീഷ് ഫ്രീ കോർപ്സിനെ ടെംപ്ലിനിലേക്ക് അയച്ചു. അവരുടെയൊക്കെ
പേരുകൾ ആ ഡിവിഷന്റെ രേഖകളിൽ നിന്നും പിന്നീട് നീക്കം ചെയ്യപ്പെട്ടു. ഒരു വിധത്തിൽ നോക്കിയാൽ പ്രെസ്റ്റൺ അവരെക്കാളൊക്കെ ഭാഗ്യവാൻ ആയിരുന്നുവെന്ന്
വേണം പറയാൻ.
ഗ്രാൻ സാസോ കമാൻഡോ
ഓപ്പറേഷനിലൂടെ പ്രസിദ്ധനായ ഓട്ടോ സ്കോർസെനിയെയും വിചാരണയ്ക്ക് വിധേയനാക്കി. ദൗത്യവേളയിൽ അദ്ദേഹവും സംഘവും ധരിച്ചിരുന്നത്
അമേരിക്കൻ യൂണിഫോം ആയിരുന്നുവെന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. ജോർക്ക് ക്രോസ് ബഹുമതി നേടിയ ബ്രിട്ടീഷ് ഓഫീസറായ വിങ്ങ് കമാൻഡർ യോ തോമസ് ആയിരുന്നു
പ്രോസിക്യൂഷന്റെ സാക്ഷി. ഗെസ്റ്റപ്പോയുടെ പിടിയിൽ നിന്നും രക്ഷപെട്ട്
തിരികെയെത്തിയ അദ്ദേഹത്തിന്റെ മൊഴി പക്ഷേ, കേസ് ദുർബലമാക്കുകയാണുണ്ടായത്.
ഫ്രഞ്ച് ചെറുത്തുനിൽപ്പിനായി നിയോഗിച്ചിരുന്ന ബ്രിട്ടീഷ് ഏജന്റുമാർ എല്ലാം
തന്നെ ജർമ്മൻ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നതെന്ന് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.
അതോടെ സ്കോർസെനിയുടെ മേൽ ആരോപിച്ചിരുന്ന കുറ്റങ്ങളെല്ലാം തള്ളിപ്പോകുകയും
മോചിതനാവുകയും ചെയ്തു. 1944 ൽ ആൽഡെർണിയിൽ വച്ച് GI യൂണിഫോമിൽ പിടിയിലായ തന്റെ സഹപ്രവർത്തകരെക്കാൾ ഭാഗ്യവാനായിരുന്നു സ്കോർസെനി.
ജനീവ കൺവെൻഷന്റെ ലംഘനം എന്ന കാരണം പറഞ്ഞ് വധശിക്ഷയ്ക്ക് വിധേയരാക്കുകയായിരുന്നു
അവരെയെല്ലാം. സ്റ്റെയ്നറും സംഘവും പോളിഷ് യൂണിഫോം ധരിച്ചതിലുള്ള
ഫാദർ വെറേക്കറുടെ രോഷം വെറുതെയായിരുന്നില്ല എന്ന് സാരം.
റോസ്മാന്റെയും
ഗെസ്റ്റപ്പോ അനുയായികളുടെയും ഇര എന്ന നിലയിൽ കാൾ ഹോഫർ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി. കാരണം, ആ
ദൗത്യത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയുമെങ്കിൽ അത് ഹോഫറിന് മാത്രമായിരുന്നു.
എന്നാൽ ഹാരി കെയ്ൻ ഭാഗ്യവാനായിരുന്നു. യുദ്ധം അവസാനിച്ചപ്പോഴേക്കും
അദ്ദേഹത്തിന് പൂർണ്ണ കേണൽ പദവി ലഭിച്ചു കഴിഞ്ഞിരുന്നു. വാഷിങ്ങ്ടണിലെ
പെന്റഗൺ റെക്കോർഡ്സ് ഡിപ്പാർട്ട്മെന്റിലെ രേഖകൾ ആ വിവരം ശരി വയ്ക്കുന്നതായിരുന്നു.
കാലിഫോർണിയയിലാണ് അദ്ദേഹം താമസിക്കുന്നതെന്നറിഞ്ഞ ഞാൻ സാൻ ഫ്രാൻസിസ്കോയിലേക്ക്
പറന്നു. അവിടെ നിന്നും ഒരു റെന്റ് എ കാർ എടുത്ത് ബിഗ് സൂറിലുള്ള
ആ വീട്ടിലേക്ക് ഒരു ഞായറാഴ്ച്ച ഞാൻ കയറിച്ചെന്നു. എന്നിട്ട് എന്റെ
കണ്ടെത്തലുകൾ മുഴുവനും അദ്ദേഹത്തിന്റെ മുന്നിലേക്കിട്ടു കൊടുത്തു.
എന്റെ തന്ത്രം
വിജയിച്ചു. അന്നത്തെ
രഹസ്യങ്ങൾ അറിയുവാൻ അദ്ദേഹത്തിന് അത്രയധികം താല്പര്യമുണ്ടായിരുന്നു എന്നതു തന്നെ
കാരണം. യുദ്ധാനന്തരം ഒരു ഒരു എഴുത്തുകാരനായി മാറിയിരുന്നു അദ്ദേഹം.
ചലച്ചിത്രങ്ങൾക്കുള്ള തിരക്കഥ, ടെലിവിഷൻ പരമ്പരകൾക്കുള്ള
കഥകൾ എന്നിവയായിരുന്നു ഇഷ്ടമേഖല. അടുത്ത കാലത്തായി പ്രൊഡക്ഷൻ
രംഗത്താണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1945 ൽ
അദ്ദേഹം പമേലാ വെറേക്കറെ വിവാഹം ചെയ്തു. വൈകിട്ട് ബീച്ചിലൂടെ
നടക്കവെ അദ്ദേഹം തന്റെ മനസ്സ് തുറന്നു. പമേലയുമായുള്ള ദാമ്പത്യം
അത്ര വിജയമായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത്.
എന്തു തന്നെയായാലും ആ ദാമ്പത്യം അധികം നീണ്ടു നിന്നില്ല. ലുക്കീമിയ ബാധിച്ച് 1948 ൽ അവൾ മരണമടഞ്ഞു.
എന്റെ കണ്ടെത്തലുകൾ
അദ്ദേഹത്തെ അതിശയിപ്പിക്കുക തന്നെ ചെയ്തു.
കാരണം ആ ദൗത്യവുമായി ബന്ധപ്പെട്ട് ജർമ്മൻ ഭാഗത്തുള്ള വസ്തുതകൾ ഒരിക്കലും
അദ്ദേഹം അറിഞ്ഞിരുന്നില്ല. വിട്ടു പോയ പല ഭാഗങ്ങളും പൂരിപ്പിക്കുവാൻ
അദ്ദേഹം എന്നെ സഹായിച്ചു. സ്റ്റഡ്ലി കോൺസ്റ്റബിളിൽ
അന്ന് വൈകിട്ട് നടന്ന സംഭവങ്ങളെക്കുറിച്ച് മാത്രമല്ല, പിന്നീട്
രാത്രിയിൽ മെൽറ്റ്ഹാം ഹൗസിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും അദ്ദേഹം
വിവരിച്ചു.
“ഇപ്പോൾ അതേക്കുറിച്ചെല്ലാം
ആലോചിച്ചു നോക്കുമ്പോൾ ഒരു വിരോധാഭാസം പോലെ തോന്നുന്നു…” അദ്ദേഹം പറഞ്ഞു. “എന്റെ തലമുറയിലെ ഒരു മഹദ്‌വ്യക്തിയുടെ ജീവൻ രക്ഷിക്കുവാൻ
അന്ന് അര നിമിഷ സമയം മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ… കാരണം അതൊരു സെക്യൂരിറ്റി വീഴ്ച്ചയായിരുന്നു… എന്നിട്ടോ, റിപ്പോർട്ടുകളിലൊന്നിൽ പോലും എന്റെ പേര് പരാമർശിക്കപ്പെട്ടില്ല…”
“അത്രയ്ക്കും മോശമായിരുന്നുവോ
അന്നത്തെ നടപടികൾ…?”
“സഹോദരാ, നിങ്ങൾക്കറിയാഞ്ഞിട്ടാണ്… ആ സംഭവത്തിൽ ഉൾപ്പെട്ട ഓരോ വ്യക്തിയെയും പ്രത്യേകം പ്രത്യേകം അവർ വിളിപ്പിച്ചു… സുരക്ഷാ കാരണങ്ങളാൽ പ്രസ്തുത വിവരങ്ങൾ ഒന്നു പോലും പുറത്ത് പോകാൻ പാടില്ല
എന്നവർ കർശന നിർദ്ദേശം നൽകി… വായ് തുറക്കുന്നത് ആരായാലും ശരി, പത്ത് വർഷത്തെ
ജയിൽ വാസം… അതായിരുന്നു അവരുടെ ഭീഷണി… അത് മാത്രമല്ല... സ്റ്റഡ്‌ലി കോൺസ്റ്റബിൾ സംഭവത്തിന് ശേഷം ഞങ്ങളുടെ
ട്രൂപ്പ് ഔദ്യോഗികമായിത്തന്നെ പിരിച്ചുവിടപ്പെട്ടു… എന്നിട്ട്
പുതിയൊരു എയർബോൺ പാത്ത് ഫൈൻഡിങ്ങ് യൂണിറ്റ് രൂപീകരിച്ച് ശേഷിക്കുന്ന അംഗങ്ങളെ അങ്ങോട്ട്
മാറ്റി. ഒരു സൂയിസൈഡ് സ്ക്വാഡ് എന്ന് വേണമെങ്കിൽ പറയാം… സ്റ്റഡ്‌ലി കോൺസ്റ്റബിൾ സംഭവത്തിന് മുമ്പ് ഏതാണ്ട് തൊണ്ണൂറ് പേരോളം
ഉണ്ടായിരുന്നു ഞങ്ങളുടെ സംഘത്തിൽ… അതിൽ അവശേഷിച്ചവരെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുവാൻ
പെന്റഗണിലെ ഏതോ കുശാഗ്രബുദ്ധിക്കാരന്റെ മസ്തിഷ്കത്തിൽ ഉദിച്ച ആശയം…”
“എന്നിട്ട് അതിൽ വിജയിച്ചുവോ
അയാൾ…?”
“എന്ന് തന്നെ പറയാം… D-Day യുടെ തലേന്ന് രാത്രി സെന്റ് എഗ്ലിസിന് സമീപമുള്ള എൺപത്തിരണ്ട്,
നൂറ്റിയൊന്ന് എന്നീ എയർബോൺ ഡിവിഷനുകളുടെ പാത്ത്
ഫൈൻഡേഴ്സ് ആയി ഞങ്ങൾ നിയോഗിക്കപ്പെട്ടു… ശക്തമായ
കാറ്റുണ്ടായിരുന്നു അന്ന്… അതോടൊപ്പം നാവിഗേഷനിൽ ആർക്കോ പിണഞ്ഞ ചെറിയ ഒരു
പിഴവ് മൂലം ടാർഗറ്റിൽ നിന്നും അഞ്ച് മൈൽ ദൂരെയാണ് ഞങ്ങൾ ഡ്രോപ്പ് ചെയ്യപ്പെട്ടത്… ജർമ്മൻ സൈന്യത്തിന്റെ പാൻസർ ഗ്രനേഡിയേഴ്സിന്റെ മടിയിലേക്ക്…” അദ്ദേഹം തലയാട്ടി. “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രൂക്ഷമായ കയ്യാങ്കളി ആയിരുന്നുവത്… നേരിട്ടുള്ള ഏറ്റുമുട്ടൽ… ഞങ്ങളിൽ ഭൂരിഭാഗവും പ്രഭാതത്തിന് മുമ്പ് തന്നെ
കൊല്ലപ്പെട്ടു…”
“ഡെക്സ്റ്റർ ഗാർവി അതിൽ
ഉണ്ടായിരുന്നുവോ…?”
“തീർച്ചയായും... കഴിഞ്ഞ
വർഷം ഫ്രാൻസിൽ പോയപ്പോൾ അയാളുടെ ശവകുടീരം ഞാൻ സന്ദർശിച്ചിരുന്നു… അയാൾ മാത്രമല്ല, സെർജന്റ് തോമസ്, കോർപ്പറൽ സ്ലീക്കർ… അങ്ങനെ എത്രയോ പേർ… വല്ലാത്തൊരു ദുരന്തം തന്നെയായിരുന്നു അത്…”
മഴ പെയ്യുവാൻ തുടങ്ങിയപ്പോൾ
ഞങ്ങൾ തിരികെ വീട്ടിലേക്ക് നടന്നു. “എങ്കിലും, ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ…? അതിന് ശേഷം കാലം ഇത്രയും കടന്നു പോയിരിക്കുന്നു… ഇതിനെക്കുറിച്ചെല്ലാം ഒന്നെഴുതണമെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലേ
താങ്കൾക്ക്…?”
“ഇന്നും അത് ഒരു ക്ലാസിഫൈഡ്
ഇൻഫർമേഷൻ വിഭാഗത്തിലാണ്… പക്ഷേ, നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം ഇനിയെന്ത്
ഭയക്കാൻ… വീട്ടിൽ ചെന്നിട്ട് ചിലതെല്ലാം ഞാൻ കാണിച്ചു തരാം…”
കാലപ്പഴക്കാത്താൽ അരികുകൾ
മഞ്ഞ നിറമായി മാറിയ ഒരു ഫയൽ… അന്നത്തെ സംഭവങ്ങളുടെ ടൈപ്പ് റൈറ്ററിൽ തയ്യാറാക്കിയ
ഓർമ്മക്കുറിപ്പുകൾ… “അപ്പോൾ താങ്കൾ എഴുതുക തന്നെ ചെയ്തു…?” ഞാൻ ചോദിച്ചു.
“ഏതാണ്ട് പന്ത്രണ്ട് വർഷങ്ങൾക്ക്
മുമ്പ്… അതേ സമയത്ത് തന്നെയാണ് ഇതും സംഭവിച്ചത്…” ഒരു മാഗസിൻ എടുത്ത് അദ്ദേഹം മേശപ്പുറത്തേക്കിട്ടു. അടിവസ്ത്രങ്ങൾ മാത്രം
ധരിച്ചു നിൽക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് കവർ പേജിൽ. ഒരു കൈയ്യിലെ തോക്കു കൊണ്ട് ഒരു കൂട്ടം ഗെസ്റ്റപ്പോ
ഭടന്മാർക്ക് നേരെ വെടിയുതിർക്കുകയും മറുകൈയ്യിലെ കത്തി കൊണ്ട് തന്റെ കാമുകന്റെ കൈയ്യിലെ
കെട്ട് അറുത്തു മാറ്റുകയും ചെയ്യുകയാണവൾ.
“പേജ് നമ്പർ ഇരുപത്…” ഹാരി കെയ്ൻ പറഞ്ഞു.
‘How I saved Winston
Churchill’ എന്നതായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. അതിൽ സൂചിപ്പിച്ചിരുന്ന കാര്യങ്ങൾ
യാഥാർത്ഥ്യങ്ങളോട് അത്രയൊന്നും നീതി പുലർത്തിയിരുന്നില്ലെങ്കിലും രോമാഞ്ചജനകം തന്നെയായിരുന്നു.
സ്ഥലനാമങ്ങൾ പലതും മാറ്റം വരുത്തിയിരിക്കുന്നു. ഉദാഹരണത്തിന് സ്റ്റഡ്‌ലി കോൺസ്റ്റബിൾ,
നോർഫോക്കിലെ ചെറിയ ഒരു മാർക്കറ്റ് ടൗൺ ആയ മെൽട്ടൺ കോൺസ്റ്റബിൾ ആയി മാറിയിരിക്കുന്നു.
സ്റ്റെയ്നർ ആകട്ടെ SS സേനയിലെ ഓബർസ്റ്റ് വോൺ സ്റ്റാഗെൻ ആണ് അതിൽ. അങ്ങനെ പലതും…
“ആരാണ് ഈ മണ്ടത്തരങ്ങളൊക്കെ
എഴുതി വച്ചിരിക്കുന്നത്…?” ഞാൻ ചോദിച്ചു.
അദ്ദേഹം ആ പേര് കാണിച്ചു
തന്നു. തലക്കെട്ടിന് താഴെ ചെറിയ അക്ഷരങ്ങളിൽ അത് അച്ചടിച്ചിരുന്നത് ഞാൻ കാണാതെ പോയതായിരുന്നു.
ജെർസി ക്രൂക്കോവ്സ്കി... കേണൽ ഷഫ്റ്റോയുടെ റേഡിയോ ഓപ്പറേറ്റർ... ജോവന്ന ഗ്രേയുടെ നേർക്ക്
വെടിയുതിർത്തവൻ… ആ മാഗസിൻ ഞാൻ തിരികെ കൊടുത്തു. “അദ്ദേഹത്തെ താങ്കൾ
പിന്നീട് കണ്ടിരുന്നുവോ…?” ഞാൻ
ചോദിച്ചു.
“ഓ, യെസ്… വികലാംഗർക്കുള്ള പെൻഷനും വാങ്ങി ഫീനിക്സിൽ ജീവിതം തള്ളി നീക്കുകയാണ്
അയാളിപ്പോൾ… അന്നത്തെ D-Day ഡ്രോപ്പിൽ അയാളുടെ തലയ്ക്ക് മാരകമായ
പരിക്കേറ്റിരുന്നു… മാഗസിനിലെ ഈ ലേഖനം തനിക്ക് നല്ലൊരു വരുമാനം കൊണ്ടുതരും എന്ന് ആ പാവം മോഹിച്ചു
പോയി…”
“എന്നിട്ടെന്ത് സംഭവിച്ചു…?”
“ഒന്നുമില്ല…” ആ മാഗസിൻ എടുത്ത് ഒന്ന് വീശിയിട്ട് കെയ്ൻ പറഞ്ഞു. “ഇതിൽ പറഞ്ഞതൊക്കെ
സത്യമാണെന്ന് ആര് വിശ്വസിക്കാൻ…?” അദ്ദേഹം തലയാട്ടി. “ഒരു കാര്യം ഞാൻ പറയട്ടെ മിസ്റ്റർ
ഹിഗ്ഗിൻസ്… ആർമി എത്രയൊക്കെ ശ്രമിച്ചിട്ടും ആ സംഭവം നടന്ന്
അധികം താമസിയാതെ തന്നെ വിവരങ്ങൾ ലീക്കായി… പൊടിപ്പും തൊങ്ങലും വച്ച് പല രൂപത്തിലുള്ള കഥകൾ
നാട്ടിലെങ്ങും പരന്നു… ഫലമോ ആരും തന്നെ അതൊന്നും വിശ്വസിച്ചില്ല… അക്കാലത്ത് പതിവുള്ളത് പോലെ
നാടെങ്ങും കഥകൾ കൊണ്ട് നിറഞ്ഞിരുന്നു… ഐസൻഹോവറിനെ തട്ടിക്കൊണ്ടു പോകാൻ ഓട്ടോ സ്കോർസെനി വരുന്നു… മറ്റ് ചിലർ പാറ്റണെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച് പരാജയപ്പെട്ടു… അങ്ങനെ എത്രയോ കിംവദന്തികൾ… ഇതിനൊക്കെയിടയിൽ സത്യം എവിടെയോ മുങ്ങിപ്പോയി എന്നാണ്
ഞാൻ കരുതുന്നത്…” താനെഴുതിയ ഓർമ്മക്കുറിപ്പുകൾ അദ്ദേഹം എന്റെ നേർക്കിട്ടു തന്നു. “എനി വേ, യൂ ക്യാൻ ഹാവ് ദാറ്റ് ആന്റ് ഗുഡ്
ലക്ക് റ്റു യൂ… പക്ഷേ, ഒരു കാര്യം... ഞാൻ നിങ്ങളോട് ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല… ഓകേ…? നൗ ലെറ്റ്സ്
ഹാവ് അനദർ ഡ്രിങ്ക്…”
(തുടരും)
രഹസ്യങ്ങൾ ഓരോന്നായി പുറത്ത് വരുന്നു.
ReplyDeleteഇനിയുമുണ്ട് രഹസ്യങ്ങൾ ഒട്ടേറെ... കാത്തിരിക്കുക...
Deleteഇതിന്റെ notification വന്നില്ലല്ലോ
ReplyDeleteഅയച്ചിരുന്നല്ലോ...
Deleteആ ഒരു തേങ്ങാ അടിക്കാമെന്നോർത്തു ഓടി വന്നതാര്ന്നു .. അത് പോയിക്കിട്ടി
ReplyDeleteസവാള എന്റെ വക
അത് നന്നായി... ഇപ്പോൾ സവാളയ്ക്കാണ് ഡിമാന്റ്... സ്വീകരിച്ചിരിക്കുന്നു... (ഒന്നിൽ കൂടുതൽ അടിക്കാൻ പറ്റ്വോ...? ഇല്ലാല്ലേ...?)
Deleteഇച്ചിരി റിച്ച് ആണല്ലോ... 😊
Deleteപമേലയെ തന്നെ ഹാരി വിവാഹം ചെയ്തല്ലോ.
ReplyDeleteഅമേരിക്കയിലായാലും ജെർമനിയിലായാലും രഹസ്യം സൂക്ഷിക്കാൻ മേലാളന്മാർ പാവം പട്ടാളക്കാരെ സൂയിസൈഡ് സ്‌ക്വാഡ് ഉണ്ടാക്കി കൊല്ലിക്കും.
അതെ... പമേലയെത്തന്നെ വിവാഹം ചെയ്തു... പക്ഷേ, അധിക കാലം നീണ്ടു നിന്നില്ല എന്ന് മാത്രം...
Deleteപട്ടാളക്കാരുടെ കാര്യം കഷ്ടം തന്നെ...
കഥാകാരന്റെ അന്വേഷണങ്ങൾ
ReplyDeleteഅന്വേഷണങ്ങൾ തുടരുന്നു സുകന്യാജീ... മോളിയെ കണ്ടെത്തുന്നത് വരെ നമുക്ക് യാത്ര ചെയ്യേണ്ടിയിരിക്കുന്നു...
Deleteഇത് ഞാൻ കാണാതേ പോയല്ലോ..
ReplyDeleteഡെവ്‌ലിൻ വരുന്നുണ്ട് കേട്ടോ... ഇനിയുള്ള ലക്കങ്ങൾ മിസ്സാവല്ലേ...
Delete“എനി വേ, യൂ ക്യാൻ ഹാവ് ദാറ്റ് ആന്റ് ഗുഡ് ലക്ക് റ്റു യൂ…"
ReplyDeleteഎന്തൊക്കെ രഹസ്യങ്ങളാവും ആ കുറിപ്പുകളിൽ കാത്തിരിക്കുന്നുണ്ടാവുക!!
(എവിടെ? മോളിക്കുട്ടി എവിടെ??)
മോളിക്കുട്ടി വരുംന്ന്... കയറ് പൊട്ടിക്കാതെ ജിമ്മാ...
Deleteരഹസ്യങ്ങളൊക്കെ കൈമാറിയ ആശ്വാസത്തിനാണോ ഡ്രിങ്ക്?
ReplyDeleteഅതെ... ഭാരം ഇറക്കി വച്ചല്ലോ...
Delete