Sunday, August 11, 2013

ഈഗിൾ ഹാസ് ലാന്റഡ് – 94നോർത്ത് സീയുടെ മറുകരയിൽ നോർഫോക്കിലും സ്ഥിതി വിഭിന്നമായിരുന്നില്ല. തന്റെ കോട്ടേജിൽ തട്ടിൻപുറത്തെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന റേഡിയോ റിസീവറിന് മുന്നിൽ ഹെഡ്ഫോൺ ധരിച്ച്  ഫാദർ വെറേക്കർ എപ്പോഴോ വായിക്കുവാൻ കൊടുത്ത വിൻസ്റ്റൺ ചർച്ചിലിന്റെ തടവറയിലെ അനുഭവങ്ങൾ എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് ജോവന്ന ഗ്രേ. ബോവർ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ തടവറയിൽ നിന്നും എങ്ങനെ സാഹസികമായി രക്ഷപെട്ടു എന്നാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്.  അത്യന്തം ഉദ്വേഗജനകമായ രംഗങ്ങൾ വായിക്കുന്നതിനിടയിൽ അറിയാതെ പലപ്പോഴും അദ്ദേഹത്തോട് ആരാധന തോന്നിപ്പോയ കാര്യം അവർ ശ്രദ്ധിക്കാതിരുന്നില്ല.

ഹോബ്സ് എന്റിൽ ഡെവ്‌ലിൻ ആകട്ടെ കടലിനക്കരെ ഗെറിക്കിനെപ്പോലെ പലവട്ടം പുറത്തിറങ്ങി കാലാവസ്ഥ നിരീക്ഷിച്ചു കൊണ്ടിരുന്നു. മൂടൽമഞ്ഞ് മുമ്പെന്നത്തേക്കാളുമെന്ന പോലെ അഭേദ്യമായ മറ തീർത്ത് നിലകൊള്ളുകയാണ്. രാത്രി പത്തു മണിയായിരിക്കുന്നു. ഇത് നാലാമത്തെ തവണയാണ് അദ്ദേഹം ബീച്ചിൽ പോയി നോക്കിയിട്ട് വരുന്നത്. പക്ഷേ, ഒന്നിനും ഒരു മാറ്റവും ഉണ്ടായിരുന്നില്ല.

കട്ട പിടിച്ച ഇരുട്ടിലേക്ക് അദ്ദേഹം ടോർച്ച് മിന്നിച്ച് നോക്കി. പിന്നെ ഇരുവശത്തേക്കും തലയാട്ടി പതുക്കെ മൊഴിഞ്ഞു. “വൃത്തികെട്ട പണിക്ക് തികച്ചും അനുയോജ്യമായ രാത്രി അല്ലാതെന്ത് പറയാൻ


                   ***   ***  ***   ***   ***   ***   ***   ***   ***

സ്ഥിതിഗതികൾ ഏറെക്കുറെ കൈവിട്ടുപോകുന്ന മട്ടായിരുന്നു ലാന്റ്സ്‌വൂർട്ടിൽ. യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടുവാൻ കഴിയുമായിരുന്നില്ല അവർക്ക്.

“ടേക്ക് ഓഫ് ചെയ്യാൻ കഴിയില്ല എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്?”  പുറത്തെ സ്ഥിതി വീണ്ടും വിലയിരുത്തിയ ശേഷം തിരികെയെത്തിയ ഗെറിക്കിനോട് റാഡ്‌ൽ ആരാഞ്ഞു.

“അതല്ല പ്രശ്നം” ഗെറിക്ക് പറഞ്ഞു. “കണ്ണുമടച്ച് ടേക്ക് ഓഫ് ചെയ്യാൻ എനിക്ക് സാധിക്കും ചുറ്റും ഉയർന്ന കെട്ടിടങ്ങളൊന്നുമില്ലാത്ത ഇതുപോലത്തെ പ്രദേശത്ത് ടേക്ക് ഓഫ് വളരെ എളുപ്പമാണ് മറുകരയിലെത്തുമ്പോഴാണ് ബുദ്ധിമുട്ട് കണ്ണുമടച്ച് ഡ്രോപ്പ് ചെയ്ത് ആ മനുഷ്യരെ അവിടെ വിധിയുടെ കൈകളിൽ ഏൽപ്പിച്ച് തിരികെ വരാൻ എനിക്കാവില്ല തീരത്ത് നിന്ന് ചുരുങ്ങിയത് ഒരു മൈൽ അടുത്ത് എങ്കിലും എത്തിയിട്ടേ ഡ്രോപ്പിങ്ങിനെക്കുറിച്ച് ചിന്തിക്കാനാവൂ ഒരു നിമിഷനേരത്തേക്കാണെങ്കിൽ പോലും ടാർഗറ്റ് വ്യക്തമായി കാണേണ്ടതുണ്ട് എനിക്ക്...”

ഹാങ്കറിന്റെ വലിയ കവാടത്തിലെ കിളിവാതിൽ തുറന്ന് പുറത്തേക്ക് നോക്കിയ ബോമ്‌ലർ പെട്ടെന്ന് തിരിഞ്ഞു.  “ഹെർ ഹോപ്റ്റ്മാൻ

“എന്താണ്?” ഗെറിക്ക് അയാളുടെ അടുത്തേക്ക് ചെന്നു.

“നേരിട്ട് കണ്ടോളൂ

ഗെറിക്ക് പുറത്തിറങ്ങി. ബോമ്‌ലർ സ്വിച്ച് ഓൺ ചെയ്തിരുന്ന ബൾബിന്റെ മങ്ങിയ വെട്ടത്തിലും അദ്ദേഹം അത് കണ്ടു. നിയതമായ ആകാരമില്ലാതെ ചുരുളുകളായി ചലിച്ചു തുടങ്ങിയിരിക്കുന്ന മൂടൽമഞ്ഞ്. പെട്ടെന്ന്, തണുത്ത എന്തോ ഒന്ന് തന്റെ കവിളിൽ തൊട്ടത് പോലെ അദ്ദേഹത്തിന് തോന്നി.  

“കാറ്റ്…!   മൈ ഗോഡ് കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു…!

മൂടൽമഞ്ഞിന്റെ ആവരണത്തിൽ പെട്ടെന്നുണ്ടായ വിള്ളലിലൂടെ അവ്യക്തമായിട്ടാണെങ്കിലും അകലെയുള്ള ഫാം ഹൌസ് അദ്ദേഹത്തിന് കാണാനായി.

“എന്ത് പറയുന്നു? പുറപ്പെടുന്നുണ്ടോ?” ബോമ്‌ലർ ചോദിച്ചു.

“യെസ് ഇപ്പോൾ തന്നെ” ഗെറിക്ക് പ്രതിവചിച്ചു.

ഹാങ്കറിനുള്ളിൽ നിൽക്കുന്ന സ്റ്റെയ്നറോടും റാഡ്‌ലിനോടും വിവരം പറയുവാനായി അദ്ദേഹം തിടുക്കത്തിൽ തിരിഞ്ഞു.


                   ***   ***  ***   ***   ***   ***   ***   ***   ***

ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ, അതായത് കൃത്യം പതിനൊന്ന് മണിക്ക് ഇയർഫോണിൽ പെട്ടെന്ന് ഇരമ്പൽ ശബ്ദം കേട്ട് ജോവന്ന ഗ്രേ ഇരിപ്പിടത്തിൽ നിവർന്നിരുന്നു. പുസ്തകം മേശപ്പുറത്തേക്കിട്ട് പെൻസിൽ എടുത്ത് അവർ ആ സന്ദേശം ലെറ്റർ പാഡിൽ കുറിച്ചു വച്ചു. വളരെ ഹ്രസ്വമായ സന്ദേശമായിരുന്നതിനാൽ നിമിഷങ്ങൾക്കകം അവർ അത് ഡീ കോഡ് ചെയ്തു കഴിഞ്ഞിരുന്നു.  അവിശ്വസനീയതയോടെ അതിലേക്ക് തുറിച്ച് നോക്കി ഒന്നും ഉരിയാടാനാവാതെ ഒരു നിമിഷം അവർ ഇരുന്നു. ശേഷം, സന്ദേശം റിസീവ് ചെയ്തതായി റിട്ടേൺ മെസേജ് കൊടുത്തിട്ട് അവർ എഴുന്നേറ്റു.

ഒട്ടും സമയം പാഴാക്കാതെ അവർ ഗോവണിയിറങ്ങി കതകിന് പിറകിൽ കൊളുത്തിയിട്ടിരുന്ന തന്റെ കോട്ട് എടുത്തു. അത് കണ്ട് ഓടിയെത്തി കാൽക്കൽ മണം പിടിക്കുവാൻ തുടങ്ങിയ വളർത്തുനായയെ അവർ വിലക്കി.

“വേണ്ട പാച്ച് നീ ഇപ്പോൾ വരണ്ട

കനത്ത മൂടൽമഞ്ഞ് കാരണം വളരെ ശ്രദ്ധയോടെയാണ് അവർ ഡ്രൈവ് ചെയ്തത്. ഹോബ്സ് എന്റിലെ ഡെവ്‌ലിന്റെ കോട്ടേജിന്റെ മുറ്റത്തേക്ക് തിരിയുമ്പോൾ 11:20 ആയിരുന്നു. അടുക്കളയിലെ മേശമേൽ തന്റെ സ്റ്റെൻ ഗൺ അസംബ്ൾ ചെയ്തു കൊണ്ടിരിക്കവെയാണ് ഡെവ്‌ലിൻ കാറിന്റെ ശബ്ദം കേട്ടത്. പെട്ടെന്ന് തന്റെ മോസർ തോക്ക് കൈക്കലാക്കി അദ്ദേഹം ഇടനാഴിയിലേക്ക് നീങ്ങി.

“ലിയാം, ഇത് ഞാനാണ്  ജോവന്ന വിളിച്ചു പറഞ്ഞു.

അദ്ദേഹം കതക് തുറന്ന് കൊടുത്തതും അവർ ഉള്ളിലേക്ക് കയറി.

“എന്തേ പെട്ടെന്ന്?” ഡെവ്‌ലിൻ ചോദിച്ചു.

“ലാന്റ്സ്‌വൂർട്ടിൽ നിന്നുമുള്ള സന്ദേശം അല്പം മുമ്പ് ലഭിച്ചു കൃത്യമായി പറഞ്ഞാൽ പതിനൊന്ന് മണിക്ക് ദി ഈഗിൾ ഹാസ് ഫ്ലോൺ

വിശ്വസിക്കാനാവാതെ  അവരെത്തന്നെ നോക്കിക്കൊണ്ട് ഡെവ്‌ലിൻ നിന്നു. “അവർക്കെന്താ ഭ്രാന്തുണ്ടോ? ഞാൻ ബീച്ചിൽ പോയി നോക്കിയിരുന്നു മഞ്ഞും മഴയുമായി കൂടിക്കുഴഞ്ഞ് കിടക്കുകയാണവിടെ

“കാലാവസ്ഥ അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വരുന്ന വഴിക്ക് എനിക്ക് തോന്നിയത്...”

കതക് തുറന്ന്  പുറത്തിറങ്ങി നോക്കിയിട്ട് ഡെവ്‌ലിൻ ധൃതിയിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മുഖം ആവേശഭരിതമായിരുന്നു. “ചെറിയ തോതിൽ കടൽക്കാറ്റ് വീശുന്നുണ്ട്... ചിലപ്പോൾ ശക്തിയാർജ്ജിക്കാനും സാദ്ധ്യതയുണ്ട്

“കാറ്റ് നീണ്ടു നിൽക്കുമെന്ന് തോന്നുന്നുണ്ടോ?”

“ആർക്കറിയാം...!”  അസംബ്‌ൾ ചെയ്ത് മേശപ്പുറത്ത് വച്ചിരുന്ന സ്റ്റെൻ ഗൺ അദ്ദേഹം ജോവന്നക്ക് കൈമാറി. “ഇത് ഉപയോഗിക്കേണ്ട വിധം അറിയാമല്ലോ അല്ലേ?”

“തീർച്ചയായും

എന്തൊക്കെയോ സാധങ്ങൾ നിറച്ച് വച്ചിരുന്ന ഒരു ചാക്ക് എടുത്ത് ഡെവ്‌ലിൻ തോളിലിട്ടു. “ഓൾ റൈറ്റ് നമുക്ക് കാര്യത്തിലേക്ക് കടക്കാം പലതും ചെയ്ത് തീർക്കാനുണ്ട് പെട്ടെന്ന് നിങ്ങൾ പറഞ്ഞ സമയം വച്ച് നോക്കിയാൽ നാൽപ്പത് മിനിറ്റ് കൊണ്ട് അവർ ബീച്ചിന് മുകളിലെത്തും... ദൈവമേ പറഞ്ഞത് പോലെ തന്നെ അവർ പണി പറ്റിച്ചല്ലോ” ഇടനാഴിയിലേക്ക് നീങ്ങവേ അദ്ദേഹം ഉറക്കെ ചിരിച്ചു. 

കതക് തുറന്ന് ഇരുവരും പുറത്തെ മൂടൽമഞ്ഞിനുള്ളിലേക്ക് കുതിച്ചു.


                   ***   ***  ***   ***   ***   ***   ***   ***   ***

ടേക്ക് ഓഫിന് തയ്യാറായി ഇരമ്പുകയാണ് ഡക്കോട്ട വിമാനത്തിന്റെ എൻ‌ജിനുകൾ.

“നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കണ്ണടച്ച് ഓ.കെ പറഞ്ഞേനെ” ടേക്ക് ഓഫിന് മുമ്പുള്ള ഫൈനൽ ചെക്കിങ്ങ് കഴിഞ്ഞ് കോക്ക്പിറ്റിലെത്തിയ ബോ‌മ്‌ലറോട് ഗെറിക്ക് പറഞ്ഞു.

“ഇത് ശരിക്കും രോമാഞ്ചജനകമായിരിക്കുമെന്നാണ് തോന്നുന്നത്” ബോമ്‌ലർ ആവേശത്തോടെ പ്രതിവചിച്ചു.

ടേക്ക് ഓഫിന് വേണ്ടിയുള്ള മാർക്ക് ലൈറ്റുകൾ റൺ‌വേയിൽ തെളിഞ്ഞു. പക്ഷേ, ദൂരക്കാഴ്ച്ച മോശമായതിനാൽ ആദ്യത്തെ കുറച്ചെണ്ണം മാത്രമേ കാണുവാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ. നാൽപ്പതോ അമ്പതോ വാര അപ്പുറമുള്ളതൊന്നും തന്നെ ദൃഷ്ടിക്ക് ഗോചരമല്ല. അവർക്ക് പിന്നിലെ വാതിൽ തുറന്ന് സ്റ്റെയ്നർ കോക്ക്പിറ്റിനുള്ളിലേക്ക് എത്തി നോക്കി.

“അവിടെ എല്ലാവരും റെഡിയല്ലേ?” ഗെറിക്ക് അദ്ദേഹത്തോട് ചോദിച്ചു.

“എല്ലാവരും റെഡി  ടേക്ക് ഓഫിന് വേണ്ടി കാത്തിരിക്കുന്നു  സ്റ്റെയ്നർ മൊഴിഞ്ഞു.

“ഗുഡ് ഞാൻ ഭയപ്പെടുത്തുകയാണെന്ന് കരുതരുത് പക്ഷേ, പറയാതിരിക്കുന്നത് ശരിയല്ല എന്തും തന്നെ സംഭവിക്കാം അതിനുള്ള സാദ്ധ്യത ഏറെയാണ്

ഗെറിക്ക് എൻ‌ജിൻ സ്പീഡ് വർദ്ധിപ്പിച്ചു. അതിന്റെ കഠോര ശബ്ദത്തിനും മുകളിൽ സ്റ്റെയ്നർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.  “ഞങ്ങൾക്ക് താങ്കളിൽ പരിപൂർണ്ണ വിശ്വാസമുണ്ട്

വാതിൽ അടച്ചിട്ട് സ്റ്റെയ്നർ പിൻ‌വാങ്ങി. ഗെറിക്ക് എൻ‌ജിൻ ബൂസ്റ്റ് ചെയ്തു. വിമാനം ഒരു വിറയലോടെ മുന്നോട്ട് കുതിച്ചു. ഒരു പക്ഷേ തന്റെ ജീവിതത്തിലെ ഏറ്റവും സാഹസികമായ ടേക്ക് ഓഫ് ആയിരിക്കും ഇത്. മൂടൽമഞ്ഞിന്റെ പുകമറക്കുള്ളിലേക്ക് റൺ‌വേയിലൂടെ വിമാനം പാഞ്ഞു. ഏകദേശം എൺപത് മൈൽ സ്പീഡ് ആർജ്ജിക്കുന്നത് വരെയെങ്കിലും ഓടേണ്ടതുണ്ട്. അതിന് ശേഷമേ ഉയരുവാൻ സാധിക്കുകയുള്ളൂ.

“മൈ ഗോഡ്…! ഇതാണോ അന്ത്യം..? എല്ലാം അവസാനിച്ചുവോ?” ഒരു നിമിഷം ഗെറിക്ക് ചിന്തിച്ചു.

വേഗത വർദ്ധിക്കും തോറും വിമാനത്തിന്റെ വിറയൽ അസഹനീയമായിക്കൊണ്ടിരുന്നു. കോളം മുന്നോട്ട് താഴ്ത്തിയതോടെ വിമാനത്തിന്റെ പിൻ‌ഭാഗവും നിലത്ത് നിന്ന് ഉയർന്നു. എതിരെ വീശിയ കാറ്റിന്റെ സ്വാധീനത്തിൽ അൽപ്പം വലത്തോട്ട് ചരിഞ്ഞപ്പോൾ അദ്ദേഹം റഡ്ഡറിൽ നേരിയ ഒരു കറക്ഷൻ നടത്തി.

രാത്രിയുടെ നിശ്ശബ്ദതയെ ആ വിമാനത്തിന്റെ ഇരമ്പൽ കീറിമുറിച്ചു. എൺപത് അടി ഉയരത്തിൽ എത്തിയതും തെല്ലൊരു ആശ്വാസത്തോടെ ഗെറിക്ക് പിന്നോട്ട് ചാഞ്ഞ് ഇരുന്നു. എങ്കിലും അദ്ദേഹം കോളത്തിൽ നിന്നും കൈ എടുത്തില്ല. ആയിരക്കണക്കിന് മണിക്കൂറുകൾ പറന്ന പരിചയത്തിൽ നിന്നും എല്ലാം നിയന്ത്രണവിധേയമായി എന്ന തോന്നൽ ലഭിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം കോളം പിറകോട്ട് വലിച്ചു.

 “നൌ” ഗെറിക്ക് അലറി.

ആ വാക്കിനായി കാത്തിരുന്ന ബോമ്‌‌ലറുടെ കൈകൾ ഉടൻ അണ്ടർ കാര്യേജ് ലിവറിൽ പ്രവർത്തിച്ചു. വിമാനത്തിന്റെ ചക്രങ്ങൾ ഉള്ളിലേക്ക് കയറിത്തുടങ്ങി. അതേ അവർ പറക്കുവാനാരംഭിച്ചിരിക്കുന്നു. മുന്നിലുള്ള ഒന്നും തന്നെ കാണാനാകാത്ത വിധത്തിലുള്ള കനത്ത മഞ്ഞിനുള്ളിലൂടെ വേഗതയിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഗെറിക്ക് തയ്യാറായിരുന്നില്ല. എൻ‌ജിനുകൾ അതിന്റെ പരമാവധി ശക്തിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. അഞ്ഞൂറ് അടി ഉയരത്തിൽ എത്തിയതും മൂടൽമഞ്ഞ് തീർത്ത ആവരണത്തിൽ നിന്നും അവർ പുറത്തേക്ക് തെറിച്ചു. വലത് ഭാഗത്തെ റഡ്ഡർ അഡ്ജസ്റ്റ് ചെയ്ത് അദ്ദേഹം വിമാനം കടലിന് മുകളിലേക്ക് വളച്ചെടുത്തു.

താഴെ ഹാങ്കറിന് പുറത്ത് കാറിനുള്ളിൽ കേണൽ റാഡ്‌ൽ ഭീതി നിറഞ്ഞ മുഖവുമായി മഞ്ഞിൽ മൂടി നിൽക്കുന്ന ആകാശത്തിലേക്ക് നോക്കിക്കൊണ്ട് ഇരുന്നു. 

“മൈ ഗോഡ്! ഹീ ഡിഡ് ഇറ്റ്…!” അദ്ദേഹം മന്ത്രിച്ചു.

ഏതാനും നിമിഷങ്ങൾ കൂടി റാഡ്‌ൽ ആകാശത്തേക്ക് കണ്ണും നട്ട് ഇരുന്നു.  ക്രമേണ വിമാനത്തിന്റെ ശബ്ദം അകലെ അലിഞ്ഞലിഞ്ഞ് ഇല്ലാതായതും അദ്ദേഹം ഡ്രൈവർ സീറ്റിൽ ഇരുന്നിരുന്ന സാർജന്റ് വിറ്റിന് നേർക്ക് തിരിഞ്ഞു.

“തിരികെ ഫാം ഹൌസിലേക്ക്, സാർജന്റ് എത്രയും പെട്ടെന്ന് പല കാര്യങ്ങളും ചെയ്ത് തീർക്കാനുണ്ട്


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

33 comments:

 1. ത്രസിപ്പിക്കുന്ന നിമിഷങ്ങളുമായി ഗെറിക്ക് ടേക്ക് ഓഫ് ചെയ്തിരിക്കുന്നു...

  ReplyDelete
 2. തെങ്ങില്‍ ചോട്ടീല്‍ പായ വിരിച്ചു കിടന്നതിനു ഫലം കിട്ടീ..

  ReplyDelete
  Replies
  1. ഹൊ... ജീവിതം ധന്യമായി... ചാർളിയെക്കൊണ്ട് ഒരു തേങ്ങയിടീപ്പിക്കണമെന്നത് എന്റെ ഒരു ജീവിതാഭിലാഷമായിരുന്നു... :)

   ഇനി ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായം പോരട്ടെ...

   Delete
 3. ശ്ശോ .. തകര്‍പ്പന്‍ വിനുവേട്ടാ...
  ആവേശത്തള്ളിച്ചയില്‍ രണ്ടുമൂന്നാവര്‍ത്തി വായിക്കേണ്ടീ വന്നു.

  ReplyDelete
  Replies
  1. വളരെ സന്തോഷം ചാർളീ... ജാക്ക് ഹിഗ്ഗിൻസ് വിവരിച്ചിരിക്കുന്ന സാഹസിക രംഗങ്ങൾ അതേ ഉദ്വേഗത്തോടെ വായനക്കാരിലേക്കെത്തിക്കാൻ കഴിയുമോ എന്നൊരു സന്ദേഹമുണ്ടായിരുന്നു... ഒരളവ് വരെ അതിൽ വിജയിച്ചു എന്നറിയുന്നതിൽ അതിയായ സന്തോഷം...

   Delete
 4. ങ്ഹേ...!!!
  ഞാന്‍ സ്തബ്ധനായിപ്പോയി!
  കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നതൊക്കെ വെറുതെ.

  എന്നാലും സാരമില്ല. അവര്‍ ടേക് ഓഫ് ചെയ്തല്ലോ.

  ReplyDelete
  Replies
  1. ടേക്ക് ഓഫ്... അത്യന്തം റിസ്ക് നിറഞ്ഞ ആ സംഭവം വിജയിച്ചു... ഇനി...?

   Delete
 5. സംഭ്രമജനകമായ അന്തരീക്ഷത്തിൽ തമാശക്ക് നേരമില്ല. കനത്ത മൂടൽ മഞ്ഞിൽ വിമാനം ലാന്റ് ചെയ്യുന്നതെങ്ങനെയെന്നറിയാൻ കാത്തിരിക്കുന്നു. ഡെവ്‌ലിൻ...............???

  ReplyDelete
  Replies
  1. അശോകൻ മാഷ് അതിനെക്കുറിച്ച് ഇപ്പോഴേ ചിന്തിച്ചു അല്ലേ? അത് അവരെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് തിരികെയെത്തുമ്പോഴല്ലേ... എങ്ങനെയും രണ്ട് മൂന്ന് മണിക്കൂർ എടുക്കുമല്ലോ... അപ്പോഴേക്കും മഞ്ഞ് നീങ്ങുമോ എന്ന് നോക്കാം നമുക്ക്...

   Delete
 6. ഇതിലും വല്ല്യേ ടാസ്കായിരുന്നു ക
  ഴിഞ്ഞ അഞ്ച് പത്ത് ഞങ്ങൾക്കൊക്കെ കിട്ടീരുന്നത്...
  അതൊക്കെ ചെയ്ത് വന്നപ്പോൾ ഇതൊക്കെ ഉന്തുട്ട്...ടാസ്ക്

  ReplyDelete
  Replies
  1. ആ ടാസ്ക്... മുരളിഭായിയുടെ ടാസ്ക് ഒരു ഒന്നൊന്നര ടാസ്ക് തന്നെയായിരുന്നിരിക്കുമല്ലോ...

   Delete
 7. ചാര്‍ളിച്ചായന്‍ പറഞ്ഞതു പോലെ ആവേശം മുറ്റി നില്‍ക്കുന്ന ഒരു അദ്ധ്യായം.

  അങ്ങനെ ഗെറിക്ക് വീണ്ടും തന്നിലുള്ള വിശ്വാസം കാത്തു. ഇനി അവരെ ടാര്‍ഗറ്റിലെത്തിയ്ക്കണം.

  അതേ പോലെ അടുത്തത് ഡെവ്‌ലിന്റെ ഊഴം, അല്ലേ?

  ReplyDelete
  Replies
  1. അതേ ശ്രീ... ഇനി ഡെവ്‌ലിൻ അവിടെ ബീച്ചിൽ അടയാളം തെളിയിക്കണം... ഇതുപോലത്തെ മൂടൽമഞ്ഞിൽ അത് ഗെറിക്കിന് കാണാൻ സാധിക്കുമോ...? കാത്തിരിക്കാം...

   Delete
 8. ഉദ്വേഗം നിലനിര്‍ത്തുന്നുണ്ട്.
  ഇനിയെന്താവും എന്ന് കാതോര്‍ത്തിരിക്കുന്നു.

  ReplyDelete
  Replies
  1. അതിന് ഇനിയും ഒരാഴ്ച്ച കൂടി സുകന്യാജി...

   Delete
 9. ചാർളിച്ചയാ, തെങ്ങിന്റെ ചുവട്ടിൽ കിടക്കുന്നതൊക്കെ കൊള്ളാം തേങ്ങ തലയിൽ വിഴാതെ നോക്കണേ....!!!
  വിനുവേട്ടാ, ങ്ങള് പറഞ്ഞത് പോലെ എല്ലാ ആഴ്ച്ചയും വന്നു ഒപ്പ് വെക്കാൻ തീരുമാനിച്ചു.

  ReplyDelete
  Replies
  1. അതിന് ചാർളി ആരാ മോനെന്നാ പ്രകാശ് വിചാരിച്ചത്...? :)

   അങ്ങനെ പ്രകാശ് നല്ലകുട്ടിയായി ക്ലാസിൽ വരാൻ തീരുമാനിച്ചുവല്ലേ... സന്തോഷം...

   Delete
  2. ചാര്‍ളിച്ചായനുള്ള നാട്ടിലെ തെങ്ങില്‍ തേങ്ങയോ? ഹിഹി, ഇമ്പോസ്സിബിള്‍!!!

   Delete
 10. വൃത്തികെട്ട പണിക്ക് തികച്ചും അനുയോജ്യമായ രാത്രി… അല്ലാതെന്ത് പറയാന്‍…”

  ReplyDelete
 11. ജിമ്മിച്ചന്‍ ഇനി എന്നാണാവോ ഈ വഴി?

  ReplyDelete
  Replies
  1. ജിമ്മി ഇരുപതാം തീയ്യതി തിരിച്ചെത്തുമെന്നാണ് പറഞ്ഞത്...

   Delete
 12. oo!
  ഇതൊന്ന് കൂടി വായിക്കണം
  അല്ല ആ ടേക്ക് ഓഫ്? ഹൊ ഇനി

  ReplyDelete
  Replies
  1. ഇനി അവരെ അവിടെ നോർഫോക്കിൽ ഡ്രോപ്പ് ചെയ്യണം... തിരിച്ച് പറന്ന് ലാന്റ്സ്‌വൂർട്ടിൽ ലാൻഡ് ചെയ്യണം... അതിനിടയിൽ എന്തെല്ലാം സംഭവവികാസങ്ങൾ... !

   Delete
 13. ബീച്ചിലെ തണുത്ത കാറ്റും, വരുന്ന വഴിക്കുള്ള മൂടല്‍മഞ്ഞും കാരണം പനിയും ചുമയും പിടിച്ചതിനാല്‍ വരാന്‍ താമസിച്ചു.
  തേങ്ങ ചാര്‍ലി കൊണ്ടുപോയി, ഗെറിക്ക് വിമാനവും കൊണ്ട്പോയി. (രണ്ടും ഒരൊന്നര പണിയായി പോയി)

  ReplyDelete
  Replies
  1. അപ്പോൾ അവിടെയും തണുപ്പായിരുന്നുവല്ലേ? ടേക്ക് ഓഫും ലാന്റിങ്ങും ഒക്കെ സേഫ് ആയിരുന്നില്ലേ?

   സ്പോർട്ട്സ്മാൻ സ്പിരിറ്റ് എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം... തെങ്ങിൻ ചുവട്ടിൽ പായ വിരിച്ച് കിടന്നുറങ്ങുക... :)

   Delete
 14. ഉം.. അപ്പോ വിമാനം പറന്നുപൊങ്ങി... ഈ അധ്യായം കേമമായിരുന്നു വിനുവേട്ടാ..അഭിനന്ദനങ്ങള്‍

  ReplyDelete
 15. alpam thirakkilaayirunnu ippozhaanu vaayikkan sadhichath...ho...svasam muttichu kalanjallo.appol nammal akasathanullath...ini...thirichirangum vare...(atheppol...enganeyaanaavo...)parakkaam lle...all the best...!!1

  ReplyDelete
  Replies
  1. പ്രതികൂല കാലാവസ്ഥയിലെ ടേക്ക് ഓഫിന്റെ ഉദ്വേഗം അനുഭവവേദ്യമായി എന്നറിയുന്നതിൽ സന്തോഷം ടീച്ചർ...

   Delete
 16. ഹോ!! ശരിക്കും ശ്വാസം മുട്ടിച്ചു കളഞ്ഞു.. ആകാംഷയും ആവേശവും അലതല്ലുന്ന വിവർത്തനം.. അങ്ങനെ ‘ദി ഈഗിൾ ഹാസ് ഫ്ലോൺ’ !!

  ReplyDelete
 17. ‘ദി ഈഗിൾ ഹാസ് ഫ്ലോൺ’ !!

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...