Sunday, February 9, 2014

ഈഗിൾ ഹാസ് ലാന്റഡ് – 115മെൽറ്റ്‌ഹാമിലെ കൃഷിയിടത്തിൽ ഹാരി കെയ്ൻ തന്റെ ട്രൂപ്പിന്റെ പരിശീലനം വിലയിരുത്തിക്കൊണ്ട് നിൽക്കവെയാണ് ട്രൂ‍പ്പുമായി ഉടൻ മെൽറ്റ്‌ഹാം ഹൌസിൽ റിപ്പോർട്ട് ചെയ്യുക എന്നുള്ള കേണൽ ഷഫ്റ്റോയുടെ സന്ദേശവുമായി ഒരു ദൂതൻ പാഞ്ഞെത്തിയത്. സന്ദേശവുമായി എത്തിയ സർജന്റ് ഹ്യൂസ്റ്റ്ലറോട് തന്റെ സംഘാംഗങ്ങളുമായി പിന്നാലെ എത്തുവാൻ നിർദ്ദേശിച്ചിട്ട് കെയ്ൻ മെൽറ്റ്‌ഹാം ഹൌസിലേക്ക് കുതിച്ചു.

അവിടെയെത്തിയ അയാൾ കണ്ടത് എസ്റ്റേറ്റിന്റെ പലയിടങ്ങളിലായി പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന വിവിധ സംഘങ്ങൾ ധൃതിയിൽ അങ്ങോട്ട് എത്തുന്നതാണ്. കെട്ടിടത്തിന് പിന്നിലുള്ള മോട്ടോർ പൂളിൽ നിന്നും വാഹനങ്ങളുടെ എൻ‌ജിനുകളുടെ ഇരമ്പലും കേൾക്കാറായി. നിമിഷങ്ങൾക്കകം കുറേ ജീപ്പുകൾ പാഞ്ഞ് വന്ന് ചരൽ വിരിച്ച മുറ്റത്ത് പുറപ്പെടാൻ തയ്യാറായി നിന്നു.

ജീപ്പുകളിലെ സൈനികർ തങ്ങളുടെ മെഷീൻ ഗണ്ണുകൾ പരിശോധിച്ച് പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന ജോലിയിൽ മുഴുകി.  ഏറ്റവും മുന്നിലെ ജീപ്പിൽ നിന്നും ചാടിയിറങ്ങിയ സൈനിക ഉദ്യോഗസ്ഥൻ ഹാരിയുടെ അരികിലേക്ക് വന്നു.

“മാലെറീ പെട്ടെന്നിപ്പോൾ ഇവിടെ എന്ത് സംഭവിച്ചു ?” കെയ്ൻ ഉദ്വേഗത്തോടെ ചോദിച്ചു.

“എനിക്കൊരു പിടിയുമില്ല സർ പെട്ടെന്ന് മൂവ് ചെയ്യുവാൻ ഓർഡർ കിട്ടി ഞങ്ങൾ അനുസരിക്കുന്നു അത്ര മാത്രംനിങ്ങൾ എത്തുവാൻ കാത്തിരിക്കുകയാണ് അദ്ദേഹം ഒരു പക്ഷേ, യുദ്ധനിരയിലേക്ക് പോകാനായിരിക്കും” മാലെറി പറഞ്ഞു.

ഹാരി കെയ്ൻ മുകളിലേക്കുള്ള പടവുകൾ ഓടിക്കയറി. ഫ്രണ്ട് ഓഫീസിൽ എല്ലാവരും തിരക്കിട്ട ജോലികളിലാണ്. മാസ്റ്റർ സർജന്റ് ഗാർവി ഷഫ്റ്റോയുടെ ഓഫീസിന്റെ വാതിലിന് മുന്നിൽ സിഗരറ്റ് പുകച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥതയോടെ ഉലാത്തുന്നുണ്ട്.   ഹാരിയെ കണ്ടതും അയാളുടെ മുഖം തെളിഞ്ഞു.

“വാട്ട് ഇൻ ദി ഹെൽ ഈസ് ഗോയിങ്ങ് ഓൺ? മൂവ് ചെയ്യാനുള്ള ഓർഡർ വല്ലതും ആണോ?” കെയ്ൻ ചോദിച്ചു.

“എന്നോട് ഒന്നും ചോദിക്കരുത് മേജർ എനിക്കാകെപ്പാടെ അറിയാവുന്നത് ഇത്രയുമാണ് താങ്കളുടെ ആ സ്ത്രീ സുഹൃത്തുണ്ടല്ലോ ഏതാണ്ട് ഒരു പതിനഞ്ച് മിനിറ്റ് മുമ്പ് അവർ ഒരു വല്ലാത്ത അവസ്ഥയിൽ ഇവിടെയെത്തി അതിന് ശേഷമാണ് ഇക്കണ്ട കോലാഹലങ്ങളൊക്കെ ഉണ്ടായത്

കതക് തുറന്ന് കെയ്ൻ ഉള്ളിലേക്ക് കയറി. തന്റെ മേശക്കരികിൽ പുറം തിരിഞ്ഞ് നിൽക്കുകയായിരുന്ന ഷഫ്റ്റോ പെട്ടെന്ന് തിരിഞ്ഞു. തന്റെ കൈവശമുള്ള കോൾട്ട് ഗണ്ണിൽ തിര നിറച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തിൽ കാണപ്പെട്ട മാറ്റം അസാധാരണമായിരുന്നു. കണ്ണുകളിൽ മുമ്പെങ്ങുമില്ലാത്ത തിളക്കം. മുഖത്ത് പതിവില്ലാത്ത പ്രസരിപ്പും ഉത്സാഹവും.

“ഫാസ്റ്റ് ആക്ഷൻ, മേജർ അതാണിപ്പോൾ വേണ്ടത്...” തോക്കിന്റെ ബെൽറ്റും ഹോൾസ്റ്ററും എടുത്തുകൊണ്ട് ഷഫ്റ്റോ പറഞ്ഞു.

“കാര്യം എന്താണ് സർ? മിസ്സ് വെറേക്കർ എവിടെ?” കെയ്ൻ ചോദിച്ചു.

“എന്റെ ബെഡ്‌റൂമിലുണ്ട് ചെറിയ മയക്കത്തിലാണ് വല്ലാത്തൊരു ഷോക്ക് ആയിരുന്നു അത്…“

“എന്താണ് സംഭവിച്ചത്?”

“തലയുടെ ഒരു വശത്ത് ബുള്ളറ്റ് ഇഞ്ചുറിയുണ്ട്” ബെൽറ്റിൽ തോക്ക് ഘടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.  “നിറയൊഴിച്ചത് അവരുടെ സഹോദരന്റെ ആ സുഹൃത്തും മിസ്സിസ് ഗ്രേ നേരിട്ട് ചോദിച്ച് നോക്കിക്കോളൂ പെട്ടെന്ന് വേണം സമയമില്ല നമുക്ക്

ഹാരി കെയ്ൻ ബെഡ്‌റൂമിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി. ഷഫ്റ്റോ അദ്ദേഹത്തെ അനുഗമിച്ചു. പാതി മറച്ച കർട്ടന് അപ്പുറമുള്ള കട്ടിലിൽ പമേല കിടക്കുന്നുണ്ടായിരുന്നു. കഴുത്തിന് മുകൾ ഭാഗം വരെയും ബ്ലാങ്കറ്റ് മൂടിയിരിക്കുന്നു. തലയ്ക്ക് ചുറ്റും ഇട്ടിരിക്കുന്ന ബാൻഡേജിന്റെ ഒരു വശത്ത് രക്തം കിനിഞ്ഞിട്ടുണ്ട്. മുഖം വല്ലാതെ വിളറി വെളുത്തിരിക്കുന്നു.

കെയ്ൻ അരികിലെത്തിയതും അവൾ കണ്ണുകൾ തുറന്ന് അദ്ദേഹത്തെ സൂക്ഷിച്ചു നോക്കിയിട്ട് വിളിച്ചു. “ഹാരീ…? 

“വിഷമിക്കാതിരിക്കൂ നിനക്കൊന്നുമില്ല” അദ്ദേഹം അവൾക്കരികിൽ ഇരുന്നു.

“അതല്ല ഞാൻ പറയുന്നത് ശ്രദ്ധിക്കൂ” അദ്ദേഹത്തിന്റെ കൈയിൽ പിടിച്ച് നിവർന്ന് ഇരിക്കുവാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. “മൂന്നര മണിക്ക് മിസ്റ്റർ ചർച്ചിൽ ഹെൻ‌ട്രി വില്ലഫ്ബിയുടെ കൂടെ കിംഗ്സ്‌ലിനിൽ നിന്നും സ്റ്റഡ്ലി ഗ്രേഞ്ചിലേക്ക് യാത്ര തിരിക്കും വാൾസിങ്ങ്ഹാം വഴിയാണ് അവർ വരുന്നത് യൂ മസ്റ്റ് സ്റ്റോപ്പ് ഹിം” അവളുടെ സ്വരം അങ്ങേയറ്റം ക്ഷീണിതമായിരുന്നു.

“ഞാനെന്തിന് അദ്ദേഹത്തെ തടയണം?” ഹാരി കെയ്ൻ ചോദിച്ചു.

“നിങ്ങൾ തടഞ്ഞില്ലെങ്കിൽ അദ്ദേഹം കേണൽ സ്റ്റെയ്നറുടെയും സംഘത്തിന്റെയും പിടിയിൽ പെടും അതിനായി ഗ്രാമത്തിൽ കാത്തിരിക്കുകയാണവർ ഗ്രാമവാസികളെ മുഴുവനും ദേവാലയത്തിൽ തടങ്കലിൽ വച്ചിരിക്കുകയാണവർ

“സ്റ്റെയനർ?”

“അതെ ഹാരീ നിങ്ങൾ അറിയുന്ന, കേണൽ കാർട്ടർ എന്ന ആ വ്യക്തിയും അദ്ദേഹത്തിന്റെ സംഘവും  പോളണ്ടുകാരൊന്നുമല്ല അവർ ജർമ്മൻ പാരാട്രൂപ്പേഴ്സാണവർ

“പക്ഷേ, പമേലാ അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടിരുന്നു ഇംഗ്ലീഷുകാരിയായ നീ സംസാരിക്കുന്ന അതേ ശൈലിയിൽ തന്നെയാണല്ലോ അദ്ദേഹത്തിന്റെ സംസാരവും...”

“അതിൽ കാര്യമില്ല അദ്ദേഹത്തിന്റെ മാതാവ് അമേരിക്കൻ വംശജയാണ് പഠിച്ചതോ ലണ്ടനിലും ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ കാര്യം ഇപ്പോൾ മനസ്സിലായില്ലേ?” അവളുടെ സ്വരത്തിൽ അക്ഷമ പ്രകടമായിരുന്നു. “സ്റ്റെയനറും എന്റെ സഹോദരനുമായുള്ള സംഭാഷണം ഞാനും മോളി പ്രിയോറും ഒളിച്ച് കേട്ടിരുന്നു അവിടെ നിന്നും പുറത്ത് കടന്ന ഞങ്ങൾ രണ്ട് വഴികളിലായി പിരിഞ്ഞു ഈ വിവരം അറിയിക്കാനായിട്ടാണ് ഞാൻ ചെന്നത് പക്ഷേ, ജോവന്നയും അവരിൽപ്പെട്ടയാളായിരുന്നു ഹാരീ അവർ എന്റെ നേർക്ക് നിറയൊഴിച്ചു ഭാഗ്യത്തിന് അവരെ ആ മുറിയ്ക്കുള്ളിൽ പൂട്ടിയിടുവാൻ സാധിച്ചു എന്നിട്ട് അവരുടെ കാറുമെടുത്ത് ഞാൻ ഇങ്ങോട്ട് പോന്നു

അത്രയും പറഞ്ഞ് കഴിഞ്ഞതും അവൾക്ക് അല്പം ആശ്വാസം ലഭിച്ചത് പോലെ തോന്നി. ഇത്രയും നേരം മനഃസാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രമാണ് അവൾ പിടിച്ചു നിന്നത്. പക്ഷേ, ഇനി വയ്യ അവൾ തളർന്നിരുന്നു. പതുക്കെ തലയിണയിലേക്ക് ചാഞ്ഞ് അവൾ മിഴികളടച്ചു.

“പക്ഷേ, നിങ്ങൾ ഇരുവരും എങ്ങനെ ദേവാലയത്തിൽ നിന്നും പുറത്ത് കടന്നു പമേലാ?” കെയ്ൻ ചോദിച്ചു.

ക്ഷീണിതമായ കണ്ണുകൾ ആയാസപ്പെട്ട് തുറന്ന് അവൾ അദ്ദേഹത്തെ നോക്കി. “ദേവാലയത്തിൽ നിന്നോ? ഓ അത് അത് പതിവ് വഴിയിലൂടെ തന്നെ  അവളുടെ സ്വരം ഒരു മന്ത്രണം പോലെ തീർത്തും പതിഞ്ഞതായിരുന്നു. “എന്നിട്ട് ഞാൻ ജോവന്നയുടെ അടുത്തെത്തി അവർ എന്റെ നേർക്ക് വെടിയുതിർത്തു...” അവൾ വീണ്ടും കണ്ണുകളടച്ചു.  “എനിക്ക് തീരെ വയ്യ ഹാരീ

കെയ്ൻ എഴുന്നേറ്റതും ഷഫ്റ്റോ അദ്ദേഹത്തെ അടുത്ത മുറിയിലേക്ക് നയിച്ചു. കണ്ണാടി നോക്കി തന്റെ ക്യാപ്പ് അഡ്ജസ്റ്റ് ചെയ്തിട്ട് അദ്ദേഹം തിരിഞ്ഞു.

“എന്ത് പറയുന്നു? ആ ജോവന്ന ഗ്രേയിൽ നിന്നും തുടങ്ങിയാലോ നമുക്ക്? ഷീ മസ്റ്റ് ബീ ദി ഗ്രേറ്റ് ഒറിജിനൽ ബിച്ച് ഓഫ് ഓൾ ടൈം

“അതിന് മുമ്പ് ഇക്കാര്യം നമുക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടേ? വാർ ഓഫീസിലും ഈസ്റ്റ് ആംഗ്ലിയ GOC യിലും?”

അദ്ദേഹത്തെ മുഴുമിപ്പിക്കാൻ ഷഫ്റ്റോ അനുവദിച്ചില്ല. “ഈ പറഞ്ഞ ഓഫീസുകളിൽ കസേരയിൽ ഇരുന്ന് സുഖിക്കുന്ന ആ തന്തയില്ലാത്തവന്മാരെ ഇക്കാര്യം ഒന്ന് ബോദ്ധ്യപ്പെടുത്താൻ ഫോൺ വഴി ഞാനെത്ര ശ്രമിച്ചുവെന്നറിയുമോ? ഞാൻ പറഞ്ഞ കാര്യം ശരിയാണോ എന്ന് അന്വേഷിച്ച് ഒരു തീരുമാനമെടുക്കാൻ കുറച്ച് സമയം വേണമത്രെ അവർക്ക്    ഷഫ്റ്റോ മേശപ്പുറത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു. “ഈ ജർമ്മൻ‌കാരെ ഞാൻ തന്നെ കൈകാര്യം ചെയ്യാൻ പോകുന്നു ഇവിടെ വച്ച് ഇപ്പോൾ ഐ ഹാവ് ദി മെൻ റ്റു ഡൂ ഇറ്റ് ആക്ഷൻ ദിസ് ഡേ…!  അദ്ദേഹം പൊട്ടിച്ചിരിച്ചു. “തക്ക സമയത്താണ് ഈ ചർച്ചിൽ വിഷയം എന്നെ തേടിയെത്തിയതെന്നേ ഞാൻ പറയൂ

ഷഫ്റ്റോ എന്താണുദ്ദേശിക്കുന്നതെന്ന് ഹാരി കെയ്ന് പിടികിട്ടി. ദൈവം കൊണ്ടുതന്ന ഒരു സുവർണ്ണാവസരമായിട്ടാണ് അദ്ദേഹം ഇതിനെ കാണുന്നത്. മേലധികാരികളുടെ മുന്നിൽ നഷ്ടപ്പെട്ട തന്റെ മതിപ്പ് വീണ്ടെടുക്കുവാനുള്ള അപൂർവ്വാവസരം. അത് ശരിക്കും മുതലാക്കുവാൻ തന്നെയാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ ജീവൻ രക്ഷിച്ച ആൾ എന്ന പ്രശസ്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സായുധസംഘട്ടനം ചരിത്രപുസ്തകങ്ങളുടെ ഏടുകളിൽ സ്ഥാനം പിടിക്കാൻ പോകുന്നു. ജനറൽ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം ഈ സംഭവത്തിന് ശേഷവും തടഞ്ഞ് വയ്ക്കാനാണ് പെന്റഗണിന്റെ തീരുമാനമെങ്കിൽ അമേരിക്കൻ തെരുവുകളിൽ കലാപം നടക്കും.

“നോക്കൂ സർ  പമേല പറഞ്ഞത് സത്യമാണെങ്കിൽ നിസ്സാര കാര്യമല്ല ഇത് എന്റെ അഭിപ്രായത്തിൽ ബ്രിട്ടീഷ് വാർ ഓഫീസ് ഈ വിഷയം അത്ര ലാഘവത്തോടെ തള്ളിക്കളയുമെന്ന് തോന്നുന്നില്ല ഹാരി കെയ്ൻ പറഞ്ഞു.

ഷഫ്റ്റോ ഒരിക്കൽക്കൂടി തന്റെ മുഷ്ടി ചുരുട്ടി മേശപ്പുറത്ത് ഇടിച്ചു. “എന്താണ് നിങ്ങളുടെ മനസ്സിൽ? ഒരു പക്ഷേ ആ ഗെസ്റ്റപ്പോ ഭടന്മാർ അവരുടെ കഴിവിനും അപ്പുറം മുന്നേറിയാലോ?” ജാലകത്തിന്നരികിലേക്ക് തിരിഞ്ഞ അദ്ദേഹം പെട്ടെന്ന് തന്നെ വെട്ടിത്തിരിഞ്ഞു. തെറ്റുചെയ്ത സ്കൂൾ വിദ്യാർത്ഥിയുടെ ജാള്യതയോടെ അദ്ദേഹം മന്ദഹസിച്ചു. “സോറി ഹാരീ ഞാൻ അൽപ്പം ആവേശം കാണിച്ചു നിങ്ങൾ പറഞ്ഞതിൽ തീർച്ചയായും കാര്യമുണ്ട്

 “ഓ.കെ സർ എന്താണ് നമ്മുടെ അടുത്ത നീക്കം?”

ഷഫ്റ്റോ വാച്ചിലേക്ക് നോക്കി. “ഇപ്പോൾ നാല് പതിനഞ്ച് അതായത് പ്രധാനമന്ത്രി എത്തിക്കൊണ്ടിരിക്കുന്നു അദ്ദേഹത്തിന്റെ റൂട്ട് ഏതാണെന്ന് ഇപ്പോൾ വ്യക്തമാണല്ലോ നിങ്ങൾ ജീപ്പുമെടുത്ത് അദ്ദേഹം വരുന്ന വഴിയിൽ കുതിക്കുക ആ പെൺ‌കുട്ടി പറഞ്ഞത് വച്ച് നോക്കിയാൽ വാൾസിങ്ങ്‌ഹാമിന് ഇപ്പുറത്ത് വച്ചെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടുവാൻ കഴിഞ്ഞേക്കും

“ഞാൻ യോജിക്കുന്നു സർ അത് വഴി അദ്ദേഹത്തിന് ചുരുങ്ങിയത് നൂറ്റിപ്പത്ത് ശതമാനം സുരക്ഷ ഉറപ്പ് വരുത്തുവാൻ നമുക്ക് കഴിയും

“എക്സാക്റ്റ്ലി” ഷഫ്റ്റോ കസേരയിലേക്ക് ചാഞ്ഞ് ടെലിഫോൺ എടുത്തു. “നൌ ഗെറ്റ് മൂവിങ്ങ് ആന്റ് ടേക്ക് ഗാർവി വിത്ത് യൂ

“യെസ് കേണൽ

വാതിൽ തുറന്ന് പുറത്ത് കടക്കവേ ഫോണിൽ ആരോടോ ആജ്ഞാപിക്കുന്ന ഷഫ്റ്റോയുടെ സ്വരം ഹാരി കെയ്ൻ കേട്ടു. “ഈസ്റ്റ് ആംഗ്ലിയ ഡിസ്ട്രിക്ടിന്റെ ജനറൽ കമാന്റിങ്ങ് ഓഫീസറെ വേണം എനിക്ക് ഇപ്പോൾ തന്നെ നോ വൺ എൽ‌സ്

റിസീവർ ക്രാഡിലിൽ വച്ചതും ഫോൺ റിങ്ങ് ചെയ്തു. ഓപ്പറേറ്ററുടെ സ്വരം ഷഫ്റ്റോയുടെ കാതിൽ മുഴങ്ങി. “വിളിച്ചിരുന്നുവോ കേണൽ?”

“യെസ് ഗെറ്റ് ക്യാപ്റ്റൻ മാലെറി റൈറ്റ് നൌ

വെറും നാൽപ്പത്തിയഞ്ച് സെക്കന്റിനുള്ളിൽ മാലെറി അദ്ദേഹത്തിന് മുന്നിൽ എത്തിക്കഴിഞ്ഞിരുന്നു.

“യൂ വാണ്ടഡ് മീ കേണൽ?”

“യെസ് അഞ്ച് മിനിറ്റിനുള്ളിൽ മൂവ് ചെയ്യാൻ തയ്യാറുള്ള നാൽപ്പത് പേർ എട്ട് ജീപ്പുകൾ മതിയാവും പെട്ടെന്ന്

“തീർച്ചയായും സർ” ഒന്ന് സംശയിച്ച് നിന്നിട്ട് മനസ്സില്ലാ മനസോടെ അയാൾ ആരാഞ്ഞു. “നമ്മുടെ ലക്ഷ്യം എന്താണ് എന്ന് ചോദിക്കുന്നതിൽ വിരോധമുണ്ടോ കേണൽ?”

“വെൽ ലെറ്റ് അസ് പുട്ട് ഇറ്റ് ദിസ് വേ ഇന്ന് രാത്രി കഴിയുന്നതോടെ നിങ്ങൾക്ക് മേജർ പദവിയിലേക്ക് പ്രൊമോഷൻ അല്ലെങ്കിൽ  മരണം” ഷഫ്റ്റോ പറഞ്ഞു.

പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി മാലെറി പുറത്തേക്ക് നടന്നു. മുറിയുടെ മൂലയിലെ ഷെൽഫിനരികിൽ ചെന്ന് ബോട്ട്‌ൽ എടുത്ത് ഷഫ്റ്റോ ഗ്ലാസിലേക്ക് പകർന്നു. ജാലകച്ചില്ലിൽ ചരൽ പോലെ വന്ന് പതിക്കുന്ന  മഴത്തുള്ളികളെ നോക്കി ആസ്വദിച്ചുകൊണ്ട് അദ്ദേഹം മദ്യം നുകർന്നു. വെറും ഇരുപത്തിനാല് മണിക്കൂർ പിന്നെ ഒരു പക്ഷേ,അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ വ്യക്തി താനായിരിക്കും തന്റെ ദിനം ആഗതമായിരിക്കുന്നു അതിൽ ഒട്ടും സന്ദേഹമുണ്ടായിരുന്നില്ല അദ്ദേഹത്തിന്.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

56 comments:

 1. ദൌത്യം തകർക്കുവാനുള്ള നീക്കങ്ങൾ മറുഭാഗത്ത് തകൃതിയായി ആരംഭിച്ചിരിക്കുന്നു... സ്റ്റെയ്നറുടെയും സംഘത്തിന്റെയും നില പരുങ്ങലിൽ ആകുന്നുവോ...?

  ReplyDelete
 2. ങേ.. തേങ്ങ വീണ്ടും എന്‍റെ കയ്യില്‍ തന്നെ എത്തിയോ..?
  വീണ്ടും കുരുക്കുകള്‍ മുറുകുകയാണല്ലോ, ആ സ്റ്റെയനർ എവിടെ.. പെട്ടന്ന് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പറയൂ.

  ReplyDelete
  Replies
  1. ആ കൃത്യസമയത്തുതന്നെ അനു അടുക്കളയിലേയ്ക്ക് വിളിച്ചു, തേങ്ങ പൊട്ടിച്ചുകൊടുക്കാന്‍! ശ്രീജിത്ത് അതോണ്ട് ഇവിടെ തേങ്ങയടിക്കേം ചെയ്തു. പോട്ട്, സാരോല്ല, പോസ്റ്റ് വായിക്കട്ടെ ഇനി!!

   Delete
  2. ആ തേങ്ങ അടുക്കളയില്‍ കൊണ്ടു പൊട്ടിച്ചല്ലേ അജിത്തേട്ടാ ;)

   Delete
  3. ശ്ശെടാ..ശ്രീജിത്ത് ശരിയ്ക്കും മുതലാളി തന്നേ..
   ആഴ്ചേല്‍ ഒരു തേങ്ങാ ചിലവാക്കാന്‍ ഒരു മടീം ഇല്ല...

   Delete
  4. മുതലാളിയോ ഞാനോ.. അജിത്തട്ടന്‍ അവിടെ വെച്ചിട്ട് പോയ തേങ്ങ ഉടച്ചു എന്ന തെറ്റ് മാത്രമേ ഞാന്‍ ചെതുളൂ.. അതിനാ ഇവന്മാര്‍ എന്നെ ഇങ്ങിനെ..

   Delete
  5. പാവം അജിത്തേട്ടൻ.. വിഷമമായിക്കാണുമോ എന്തോ..

   Delete
  6. ശ്ശെ! എന്നാലും ശ്രീജിത്ത് ചെയ്തത് ശരിയായില്ല!

   ശ്രീജിത്തേ... ഒരു മുഴുത്ത തേങ്ങ അജിത്തേട്ടന്റെ മുന്നില്‍ കൊണ്ടു വച്ച് മാപ്പു പറഞ്ഞേ തീരൂ ;)

   Delete
  7. തേപ്പ് (ചുരുക്കു ഓഫ് തേങ്ങ വിത്ത്‌ മാപ്പ്)
   ഇനി മുതല്‍ ഞാന്‍ അജിതട്ടന്‍ അടുക്കളയില്‍, തേങ്ങ പോതിക്കുകയോ, അരി ആട്ടുകയോ ചെയ്യുന്ന സമയത്ത് തേങ്ങ ഉടയ്ക്കുകയില്ല സത്യം, സത്യം, സത്യം.

   Delete
  8. ങ്ഹേ! അപ്പൊ അജിത്തേട്ടന്‍ തേങ്ങ ഉടച്ച ശേഷം അരി ആട്ടാന്‍ പോയതും ശ്രീജിത്ത് കണ്ടോ!!!

   Delete
  9. മുകളിലിരുന്ന് ഇതെല്ലാം ഒരാള്‍ കാണുന്നുണ്ടെന്ന ബോദ്ധ്യം വേണം കേട്ടോ കുട്ട്യോളെ!!!

   Delete
  10. സാരമില്ല, പോട്ടെ അജിത്ത്‌ഭായ്... കുട്ട്യോളല്ലേ....

   Delete
  11. അതെ, ഞങ്ങളു വെറുതേ അലമ്പുണ്ടാക്കിയതല്ലേ അജിത്തേട്ടാ :)

   [അമ്പതാം കമന്റായി]

   Delete
 3. സംഭ്രമജനകമായ രംഗങ്ങൾ തുടങ്ങാൻ പോകുന്നു. കണ്ണും കാതും കൂർപ്പിച്ച് ഞാനും കൂടെയുണ്ട് വിനുവേട്ടാ....

  ReplyDelete
  Replies
  1. പെരുത്ത് സന്തോഷം അശോകൻ മാഷേ...

   Delete
 4. സംഭവങ്ങളുടെ പിരി മുറുകുകയാനല്ലോ
  പിന്നെ ഒരു പക്ഷേ,അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ വ്യക്തി താനായിരിക്കും… തന്റെ ദിനം ആഗതമായിരിക്കുന്നു… അതിൽ ഒട്ടും സന്ദേഹമുണ്ടായിരുന്നില്ല അദ്ദേഹത്തിന്.
  പോരട്ടെ പുതിയ പേജുകൾ കൂടുതൽ
  ശക്തിയോ

  ReplyDelete
  Replies
  1. ഏരിയൽ മാഷും എത്തിയല്ലോ... വളരെ സന്തോഷം... തുടർന്നങ്ങോട്ട് പ്രതീക്ഷിച്ചോട്ടെ...?

   Delete
  2. +Vinuvettan, Sure, I used to read but I think never posted a comment, Waiting for the next slot, Have a wonderful writing time ahead, Keep informed, Post a note to my mail id so that i can come quickly, Keep writing, Good Wishes. Philip Ariel pvariel at gmail dot com

   Delete
 5. ആഹാ, അങ്ങനെ ഹാരി എത്തി. മറുഭാഗത്തെ നീക്കങ്ങള്‍ തുടങ്ങുന്നു.

  ഇനി അടുത്തത് ...? ഡെവ്‌ലിന്‍ ഇതൊന്നുമറിയാതെ എവിടെ പോയിരിയ്ക്കുന്നു? മോളിക്കുട്ടിയ്ക്ക് അങ്ങ് എത്താറായില്ലേ?

  ReplyDelete
  Replies

  1. ഞാനും മോളിക്കുട്ടിയുടെ കാര്യം ചോദിക്കാന്‍ വരുകായിരുന്നു..
   പക്ഷേ..ശ്രീ എന്താണാവോ ഉദ്ദേശ്ശിച്ചത്..എന്തരോ എന്തോ..?

   Delete
  2. ഉണ്ടാപ്രിച്ചായാ...!!!

   Delete
  3. അല്ല ശ്രീക്കുട്ടാ.. സത്യത്തിൽ എന്താണുദ്ദേശിച്ചതെന്ന് പറയൂ.. അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണെന്ന് കരുതിയാൽ മതി..

   Delete
  4. ജാങ്കോ... നീയറിഞ്ഞാ... ഞാന്‍ പെട്ടു!

   [വിനുവേട്ടോ... എന്തു പറഞ്ഞാലാ ഇതീന്നൊന്ന് രക്ഷപ്പെടാന്‍ പറ്റുക?] ;)

   Delete
  5. ഇവിടിപ്പം ആരാ പടക്കം പൊട്ടിച്ചേ.. ഇന്നെന്താ വിഷുവാ..

   Delete
 6. വല്ലാത്തൊരു പ്രശനം തന്നെ....
  ക്യാമറ ആദ്യം പ്രധാനമന്ത്രി വരുന്ന വഴിയിലേക്ക് ..
  പിന്നെ പട്ടാളക്കാരുടെ ക്യാമ്പിലേക്ക്..പിന്നെ ടെവലിന്റെ
  ഗ്രൂപ്പ്‌..പിന്നെ പള്ളി ..വീണ്ടും ക്യാമറ അപ്പുറത്തേക്ക്..
  പള്ളി ,പട്ടാളം,പട്ടാളം പള്ളി ...ഹ..ഹ....വേഗം വരട്ടെ
  അടുത്ത ലക്കം....

  ReplyDelete
  Replies
  1. കൊള്ളം.. ചിറകൊടിഞ്ഞ കിനാക്കല്‍ വായിച്ചിട്ടുണ്ടല്ലേ..

   Delete
  2. ഈ കൊല്ലത്തെ ഏറ്റവും നല്ല കമന്റിനുള്ള, ഒരു ലക്ഷം രൂപയുടെ അവാർഡ് ഉണ്ടാപ്രിച്ചായന് നൽകിയിരിക്കുന്നു.. അതുപയോഗിച്ച് കൊട്ടാരം പോലെയുള്ള ഒരു മണിമാളിക പണിതോളൂ... :)

   Delete
  3. നന്നായി.. ഒരു ലക്ഷം രൂപേന്റെ കുറവുണ്ടായിരുന്നു..വേഗം അയച്ചോളീ...

   Delete
  4. സൂപ്പർ കമന്റുകൾ... ചിരിപ്പിച്ചു കളഞ്ഞു... പ്രത്യേകിച്ച് ശ്രീയുടെ “പെടൽ”...

   Delete
 7. കഥ വളരെ ഇന്റെരെസ്റ്റിങ്ങ് ആയി വരുന്നു ....

  ReplyDelete
 8. മറുഭാഗവും ഒരുങ്ങിത്തന്നെ.കഥയില്‍ ഒരു ട്വിസ്റ്റ്‌.

  ReplyDelete
  Replies
  1. അതെ സുകന്യാജീ... അതാണല്ലോ ജാക്ക് ഹിഗ്ഗിൻസിന്റെ ഇന്ദ്രജാലം...

   Delete
 9. ഒന്നുകിൽ മരണം, അല്ലെങ്കിൽ പ്രശസ്തിയും പദവിയും. ഏത് ലഭിക്കും ?

  ReplyDelete
  Replies
  1. കണ്ടുതന്നെ അറിയണം കേരളേട്ടാ...

   Delete
 10. ഓതിരം.. കടകം.. മറുകടകം.. !!

  ഇത് എന്തെങ്കിലുമൊക്കെ സംഭവിക്കുന്ന ലക്ഷണമുണ്ട്.. ഹാരിയും ഡെവ്ലിനും നേർക്കുനേർ വരുമോ??

  കഥാപാത്രങ്ങളുടേതെന്നപോലെ വായനക്കാരുടെയും മാനസിക സംഘർഷം കുറയ്ക്കാൻ എത്ര മനോഹരമായിട്ടാണ് ഹിഗ്ഗിൻസ് മഴയെ കൂട്ടുപിടിച്ചിരിക്കുന്നത്!!

  ReplyDelete
  Replies
  1. ചുമ്മാ... അതു വെറുതേ..

   "ജാലകച്ചില്ലിൽ ചരൽ പോലെ വന്ന് പതിക്കുന്ന മഴത്തുള്ളികളെ നോക്കി ആസ്വദിച്ചുകൊണ്ട് അദ്ദേഹം മദ്യം നുകർന്നു"

   വെറുതേ മാനസിക സംഘര്‍ഷം ഉണ്ടാക്കി

   Delete
  2. ആ അവസാന രണ്ട് വാക്കുകളല്ലേ ആ സംഘര്‍ഷം ഉണ്ടാക്കിയേ?

   Delete
  3. തന്നെ തന്നെ... ചുമ്മാ മഴയും നോക്കി നിന്നാ പോരാഞ്ഞിട്ടാ....

   Delete
  4. വെൽഡൺ മൈ ബോയ്സ്.. കാര്യങ്ങളൊക്കെ നിങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു.. (ഹഹഹ..)

   Delete
  5. മഴയുടെ മനോഹാരിത... അത് ജാക്ക് ഹിഗ്ഗിൻസ് വരച്ചുകാണിക്കുമ്പോൾ ഒരു പത്മരാജൻ സിനിമ കാണുന്ന സുഖം അല്ലേ...?

   Delete
 11. ഉം പിന്നേ ഞാനാണ് ആദ്യം വായിച്ചത്... അന്നേരം ശ്രീജിത്ത് പോയിന്‍റ് ദിനീലോ മറ്റോ പോയി കാറ്റു കൊള്ളുകയായിരുന്നു. ഈ ഗൂഗിള്‍ എന്‍റെ ഉദ്വേഗഭരിതമായ ഒറിജിനല്‍ കമന്‍റ് മുക്കി.. രണ്ടാമതും വായിച്ചപ്പോള്‍ ആദ്യം വന്നത്ര ഉദ്വേഗമുള്ള കമന്‍റ് വന്നില്ല..

  എന്നാലും കഥ വല്ലാതെ കാര്യമായി.. ഉം അടുത്ത ഭാഗം വരട്ടെ.. പശുക്കുട്ടി ഉറക്കൊമൊഴിച്ച് വന്നു വായിച്ച് ആദ്യത്തെ കമന്‍റ് ഇട്ടിരിക്കും. ങാ.

  ReplyDelete
  Replies
  1. പാവം ചേച്ചി!
   :)

   Delete
  2. എങ്കിൽ ഞായറാഴ്ച്ച ഉറക്കമിളച്ച് ഇരിക്കാൻ മറക്കണ്ട പശുക്കുട്ടി...

   Delete
 12. ഒരു കൂട്ടർ ദൌത്യം തുടങ്ങിവെക്കുമ്പോൾ മറ്റുള്ളവർ
  ആയത് തകർക്കുവാനുള്ള നീക്കങ്ങൾ മറുഭാഗത്ത് തകൃതിയായി ആരംഭിച്ചിരിക്കുന്നു...
  പിന്നെ
  ഈ ഗെഡിച്ചികളും ഗെഡികളുമൊക്കെ എന്നെങ്കിലുമൊരിക്കൽ
  എനിക്കൊരു നാളികേരമുടയ്ക്കാൻ ചാൻസ് തരുമോ...ആവൊ അല്ലെ

  ReplyDelete
  Replies
  1. ആ പ്രതീക്ഷ വേണ്ട മുരളി മാഷേ...

   അജിത്തേട്ടനും ഉണ്ടാപ്രിച്ചായനും ഇപ്പോ ദാ ശ്രീജിത്തും സമ്മതിച്ചിട്ടു വേണ്ടേ!!!

   Delete
  2. തേങ്ങയുടക്കേണ്ടവർക്കൊക്കെ ഉടയ്ക്കാം... ഇന്ത്യൻ സമയം ഞായറാഴ്ച്ച രാത്രി കൃത്യം 11:30 ന്... ആരാ ആദ്യം എത്തുക എന്ന് ഒന്ന് നോക്കട്ടെ... :)

   Delete
 13. ഇത്തവണ എഴുത്ത് വളരെ നന്നായി കഴിഞ്ഞ ഒന്ന് രണ്ടു ലക്കങ്ങളിൽ വിനുവേട്ടന്റെ എഴുത്തിനായിരുന്നു കാര്യങ്ങളുടെ പോക്കിനേക്കാൾ വേഗത തോന്നിയത് പഴയ ഒരു റിഥം ഇവിടെ തോന്നി

  ReplyDelete
  Replies
  1. അത് ശ്രദ്ധിച്ചു അല്ലേ ബൈജു... ഈ ലക്കം ആവശ്യത്തിന് സമയമെടുത്ത് എഴുതിയതാണ്...

   Delete
 14. കുറച്ച് മുന്നേ ഉള്ള പോസ്റ്റുകൾ വായിക്കാൻ ഉണ്ട്, ഞാൻ വെക്കേഷനിൽ ആയിരുന്നു..........

  ReplyDelete
  Replies
  1. പെട്ടെന്ന് വായിച്ചിട്ട് ഒപ്പമെത്തൂ ഷാജു...

   Delete
 15. കഥ വീണ്ടും ഉഷാറായി. കാര്യാലോചനകൾക്ക് ശേഷം സ്റ്റെയ്നറും കൂട്ടരും ഇംഗ്ലണ്ടിൽ എത്തിയ ശേഷമുള്ള സ്റ്റണ്ട്സ് വായിച്ച് ബോറടിച്ച് ഇരിക്കുകയായിരുന്നു. ദാ ഇപ്പോ മറുഭാഗത്തുനിന്നുള്ള പടനീക്കം. കിടിലൻ :)

  ReplyDelete
  Replies
  1. കഥ രസകരമാകുന്നു എന്നറിഞ്ഞതിൽ സന്തോഷം അരുൺ...

   Delete
 16. അയ്യോ.പാവം മ്മടെ ജെർമ്മൻകാർ!!!

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...