Friday, February 17, 2012

ഈഗിൾ ഹാസ് ലാന്റഡ് – 31



ജർമ്മൻ അധിനിവേശ പോളണ്ടിൽ ജൂതവംശജർ തിങ്ങിപ്പാർത്തിരുന്ന കോളനിയായ വാഴ്സാ ഗെട്ടോയെ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി തുടച്ച് നീക്കുവാൻ അധികൃതർ നിശ്ചയിച്ച അവസാന തീയതി ഏപ്രിൽ 19 ആയിരുന്നു. ഏപ്രിൽ 20 ന് ജന്മദിനമാഘോഷിക്കുന്ന അഡോൾഫ് ഹിറ്റ്ലറിന് ജൂത കോളനിയുടെ പതന വാർത്ത ഒരു ജന്മദിന സമ്മാനമായി നൽകണമെന്നായിരുന്നു ഹെൻ‌ട്രിച്ച് ഹിംലറുടെ ആഗ്രഹം. പക്ഷേ, ആ ഉദ്യമവുമായി ഓപ്പറേഷൻസ് കമാൻഡർ ഫ്രാങ്കനെഗ്ഗിന്റെ നേതൃത്വത്തിൽ കോളനിയിലേക്ക് മാർച്ച് ചെയ്ത സൈനികവ്യൂഹത്തിന് ജൂതന്മാരുടെ അതിശക്തമായ ചെറുത്ത് നിൽപ്പാണ് നേരിടേണ്ടി വന്നത്. കഠിനമായ പോരാട്ടത്തിനൊടുവിൽ അവർ ജർമ്മൻ സംഘത്തെ തുരത്തിയോടിച്ചു.

പരാജയത്തെ തുടർന്ന് കമാൻഡർ ഫ്രാങ്കനെഗ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. പോലീസ് മേജർ ജനറലായ ബ്രിഗേഡ്‌ഫ്യൂറർ ജർഗൻ സ്ട്രൂപ്പിനെയാണ് തൽ‌സ്ഥാനത്തേക്ക് പിന്നീട് ഹിംലര്‍
നിയോഗിച്ചത്. പോളിഷ് വിമതരും ഉക്രേനിയൻ വംശജരും ഉൾപ്പെട്ട ആ സംഘത്തിന്റെ ചുമതലയേറ്റെടുക്കുമ്പോൾ അദ്ദേഹം ഒരു കാര്യം നിശ്ചയിച്ചുറപ്പിച്ചിരുന്നു. കോളനി ഇടിച്ച് നിരത്തി ഒരൊറ്റ ജൂതൻ പോലും ജീവനോടെ അവശേഷിക്കുന്നില്ല എന്നുറപ്പ് വരുത്തിയിട്ടല്ലാതെ പിന്മാറുകയില്ല എന്ന്. എന്നിട്ട് ഹിംലറുടെ മുന്നിൽ ചെന്ന് വാഴ്സാ ഗെട്ടോ നാമാവശേഷമായിരിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്യുക. ആ ദൌത്യം നിറവേറ്റുവാൻ അദ്ദേഹത്തിന് ഇരുപത്തിയെട്ട് ദിവസങ്ങൾ വേണ്ടി വന്നു.

ആ ദൌത്യം നടന്നുകൊണ്ടിരിക്കുന്നതിന്റെ പതിമൂന്നാം ദിവസം രാവിലെയാണ് സ്റ്റെയ്നറും സംഘവും വാഴ്സായിലെത്തുന്നത്. കിഴക്കൻ യുദ്ധനിരകളിൽ നിന്നും ബെർലിനിലേക്ക് മടങ്ങുന്ന സൈനികരെയും വഹിച്ചുകൊണ്ടുള്ള ആ ട്രെയിൻ എൻ‌ജിൻ തകരാറിനെ തുടർന്ന് വാഴ്സാ സ്റ്റേഷനിൽ നിർത്തിയിടുകയായിരുന്നു. തകരാറ് പരിഹരിക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് ഉറപ്പില്ലാത്തതിനാൽ ആരും തന്നെ സ്റ്റേഷൻ വിട്ട് പുറത്ത് പോകരുതെന്ന ഓർഡർ ലൌഡ് സ്പീക്കറിലൂടെ അനൌൺസ് ചെയ്യുന്നുണ്ടായിരുന്നു. കല്പന പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താൻ എല്ലാ കവാടങ്ങളിലും മിലിട്ടറി പോലീസിനെയും നിയോഗിച്ചിരുന്നു.

മിക്കവാറും എല്ലാ സൈനികരും ട്രെയിനിനുള്ളിൽ തന്നെ കഴിച്ചു കൂട്ടി. എന്നാൽ ഇരുന്ന് മുഷിഞ്ഞ സ്റ്റെയ്നർ കാലൊന്ന് നിവർത്തുവാനായി പ്ലാറ്റ്ഫോമിലേക്കിറങ്ങി. തൊട്ട് പിന്നാലെ റിട്ടർ ന്യുമാനും. സ്റ്റെയ്നറുടെ ബൂട്ടു‌സ് വല്ലാതെ തേഞ്ഞ് പോയിരുന്നു. ധരിച്ചിരുന്ന ലെതർ കോട്ട് കഴുകിയിട്ട് ദിവസങ്ങളായിരിക്കുന്നു. ചളി പുരണ്ട ഒരു വെള്ള സ്കാർഫ് കഴുത്തിൽ ചുറ്റിയിട്ടുണ്ട്. ഓഫീസർമാർ സാധാരണ ഉപയോഗിക്കാത്ത, ഭടന്മാർ ഉപയോഗിക്കുന്ന സൈഡ് ക്യാപ്പാണ് അദ്ദേഹം തലയിൽ ധരിച്ചിരിക്കുന്നത്.

സ്റ്റേഷന്റെ മെയിൻ ഗെയ്റ്റിൽ നിൽക്കുന്ന മിലിട്ടറി പോലീസുകാരൻ തന്റെ റൈഫിൾ എടുത്ത് സ്റ്റെയ്നറുടെ നെഞ്ചിന് നേർക്ക് നീട്ടി പരുഷ സ്വരത്തിൽ അലറി.

“അനൌൺസ്മെന്റ് നിങ്ങൾ കേട്ടതല്ലേ? പോയി ട്രെയിനിൽ ഇരിക്ക്

“പുറത്ത് പോകരുതെന്ന് പറയുന്നതിൽ എന്തെങ്കിലും കാരണമില്ലാതിരിക്കില്ല ഹെർ ഓബർസ്റ്റ്” ന്യുമാൻ പറഞ്ഞു.

പരുക്കൻ മട്ടിൽ നിന്നിരുന്ന പോലീസുകാരൻ പെട്ടെന്ന് അറ്റൻഷനായി നിന്നു. “ക്ഷമിക്കണം, ഹെർ ഓബർസ്റ്റ് മനസ്സിലായില്ലായിരുന്നു

“ഷുൾട്‌സ് എന്താണവിടെ?”    പരുഷ സ്വരവുമായി ആരോ അവരുടെയടുത്തേക്ക് വരുന്നുണ്ടായിരുന്നു.

എന്നാൽ അത് അവഗണിച്ച് സ്റ്റെയ്നറും ന്യുമാനും ഗെയ്റ്റിന് പുറത്തേക്ക് നടന്നു. അന്തരീക്ഷത്തിൽ കറുത്ത പുകപടലങ്ങൾ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. ദൂരെ നിന്നും തോക്കുകൾ ഇടതടവില്ലാതെ ഗർജ്ജിക്കുന്ന ശബ്ദം. പെട്ടെന്നാണ് സ്റ്റെയ്നറുടെ ചുമലിൽ ആരോ തട്ടിയത്. തിരിഞ്ഞ് നോക്കിയ അദ്ദേഹം കണ്ടത് വളരെ വൃത്തിയായി യൂണിഫോം ധരിച്ച ഒരു മേജറെയാണ്. മിലിട്ടറി പോലീസിന്റെ ബാഡ്ജുകളും മെഡലുകളും അദ്ദേഹത്തിന്റെ കോളറിൽ അലങ്കരിച്ചിട്ടുണ്ട്.

സ്റ്റെയ്നർ തന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന അഴുക്ക് പുരണ്ട സ്കാർഫ് വലിച്ച് മാറ്റി. അദ്ദേഹം കോളറിൽ അണിഞ്ഞിട്ടുള്ള റാങ്കുകളുടെ നിര ഇപ്പോൾ വ്യക്തമായി കാണാം. മാത്രമല്ല, കഴുത്തിൽ അണിഞ്ഞിരിക്കുന്ന Knight’s Cross, Oak Leaves എന്നീ അവാർഡുകളും.

“ഞാൻ സ്റ്റെയ്നർ പാരച്യൂട്ട് റജിമെന്റ്

മേജർ ഭവ്യതയോടെ സല്യൂട്ട് ചെയ്തു. റാങ്ക് അനുസരിച്ച് അത് ചെയ്യാതിരിക്കാൻ പറ്റില്ലാത്തത് കൊണ്ട് മാത്രം.  “ക്ഷമിക്കണം, ഹെർ ഓബർസ്റ്റ് ബട്ട്, ഓർഡേഴ്സ് ആർ ഓർഡേഴ്സ്

“എന്താണ് നിങ്ങളുടെ പേര്…?   സ്റ്റെയ്നർ ആരാഞ്ഞു.  അദ്ദേഹത്തിന്റെ സ്വരത്തിൽ അസന്തുഷ്ടി നിറഞ്ഞിരുന്നു.

“ഓട്ടോ ഫ്രാങ്ക്, ഹെർ ഓബർസ്റ്റ്

“ഗുഡ് ഇത്രത്തോളമായല്ലോ അവിടെ എന്താണ് നടക്കുന്നതെന്ന് പറയാൻ ദയവുണ്ടാകുമോ നിങ്ങൾക്ക്? ഞാൻ വിചാരിച്ചു, പോളിഷ് ആർമി കീഴടങ്ങുന്നതിന്റെ ബഹളമായിരിക്കുമെന്ന്

“വാഴ്സാ ഗെട്ടോ ഇടിച്ച് നിരത്തി തരിപ്പണമാക്കിക്കൊണ്ടിരിക്കുകയാണവർ

“ആര്?”

“ഒരു പ്രത്യേക ദൌത്യ സേനയാണ് ബ്രിഗേഡ്ഫ്യൂറർ ജർഗൻ സ്ട്രൂപ്പിന്റെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങൾ അവിടെ മുഴുവനും ജൂത തെമ്മാടികളാണ് ഹെർ ഓബർസ്റ്റ് സകലയിടത്ത് നിന്നും അവർ പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു വീടുകളിൽ നിന്നും, ഓടകളിൽ നിന്നും, ഒളിത്താവളങ്ങളിൽ നിന്നും പതിമൂന്ന് ദിവസമായിരിക്കുന്നു ഇപ്പോൾ അതിനാൽ ഞങ്ങൾ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് പുകച്ച് പുറത്ത് ചാടിച്ച് കൊണ്ടിരിക്കുന്നു എല്ലാത്തിനേയും

സ്റ്റെയ്നറുടെ ഓർമ്മകൾ കുറേ പിന്നോട്ട് പോയി. ലെനിൻ‌ഗ്രാഡിൽ വച്ച് മുറിവേറ്റതിനെ തുടർന്ന് മെഡിക്കൽ ലീവിലായിരുന്ന കാലത്ത് സ്റ്റെയ്നർ, ഫ്രാൻസിലുള്ള തന്റെ പിതാവിനെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വളരെയധികം മാറ്റം വന്നിരുന്നു. ജർമ്മൻ സേനയിലെ ഒരു മേജറായിരുന്നു അദ്ദേഹം അപ്പോൾ. തന്നെ ഏൽപ്പിച്ചിരിക്കുന്ന ഓർഡറുകളിൽ അദ്ദേഹത്തിന് തികഞ്ഞ അസംതൃപ്തി തോന്നിത്തുടങ്ങിയിരുന്നു. ആറ് മാസങ്ങൾക്ക് മുമ്പ് പോളണ്ടിലെ ഓഷ്‌വിറ്റ്സിലുള്ള ഒരു കോൺസൻ‌ട്രേഷൻ ക്യാമ്പ് സന്ദർശിക്കുവാനിടയായതിനെ തുടർന്നായിരുന്നു അത്.

“റുഡോൾഫ് ഹെസ്സ് എന്നായിരുന്നു അവിടുത്തെ കമാൻഡറുടെ പേര് ഒരു പന്നി നീ വിശ്വസിക്കുമോ എന്നറിയില്ല കുർട്ട് ജീവപര്യന്തം തടവ് അനുഭവിച്ചു കൊണ്ടിരുന്ന ഒരു കൊലയാളിയായിരുന്നു അയാൾ. 1928 ലെ ആംനസ്റ്റി ഉടമ്പടി പ്രകാരമാണ് അയാൾ ജയിൽ മോചിതനായത്. ആയിരക്കണക്കിന് ജൂതന്മാരെയാണ് അയാൾ ഗ്യാസ് ചേംബറുകളിൽ വക വരുത്തിയത്. സ്വർണ്ണപ്പല്ലുകൾ പോലെ വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ചിട്ട് അവരുടെ മൃതദേഹങ്ങൾ വലിയ തീക്കുണ്ഠങ്ങളിൽ വലിച്ചെറിഞ്ഞു

വൃദ്ധനായ ആ ജനറൽ തുടർന്നു.   “ഇതിന് വേണ്ടിയാണോ കുർട്ട്, നാം പോരാടിക്കൊണ്ടിരിക്കുന്നത്? ഹെസ്സിനെപ്പോലുള്ള പന്നികളെ സംരക്ഷിക്കുവാൻ? വർഷങ്ങൾ കഴിഞ്ഞ് ലോകം നമ്മളെക്കുറിച്ച് എന്ത് പറയും? നാം എല്ലാം കുറ്റക്കാരാണെന്ന്.? ജർമ്മൻ‌കാർ മുഴുവനും ഈ പാപത്തിൽ പങ്കാളികളാണെന്നോ? മാന്യരായ എത്രയോ വ്യക്തികൾ ജർമ്മനിയിലുണ്ടായിട്ടും ഇതിനെതിരെ ഒന്നും ചെയ്യാനാവാതെ വെറുതേയിരുന്നു എന്നോ? ഇല്ല എനിക്കതിന് കഴിയില്ല  ഈ അനീതിക്ക് കൂട്ട് നിൽക്കാൻ എനിക്കാവില്ല

വാഴ്സാ സ്റ്റേഷന്റെ ഗെയ്റ്റിന് പുറത്ത് നിന്ന് ആ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ സ്റ്റെയ്നറുടെ മുഖത്ത് രോഷം ഉരുണ്ടുകൂടിക്കൊണ്ടിരുന്നു. അത് കണ്ട മേജർ ഫ്രാങ്ക് ഒന്ന് രണ്ടടി പിന്നോട്ട് നീങ്ങി.

“അത് നന്നായി ഇത് പോലെ നല്ല കുട്ടിയായി നേരത്തെയങ്ങ് മാറിത്തന്നിരുന്നെങ്കിൽ എത്ര നന്നായേനെ” സ്റ്റെയ്നർ പരിഹസിച്ചു.

മേജർ ഫ്രാങ്കിന്റെ മുഖത്തെ ആശ്ചര്യഭാവം ദ്വേഷ്യത്തിന് വഴി മാറുന്നത് കാണാമായിരുന്നു. അത് കണ്ട ന്യുമാൻ, സ്റ്റെയ്നറെ തണുപ്പിക്കാൻ ശ്രമിച്ചു.  

“ടേക്ക് ഇറ്റ് ഈസി, ഹെർ ഓബർസ്റ്റ്ഈസി

(തുടരും)

33 comments:

  1. ഏത് രാഷ്ട്രത്തിലും അനീതിക്കെതിരെ ശബ്ദമുയർത്താൻ ഭരണപക്ഷത്ത് തന്നെ അപൂർവ്വം ചിലർ ധൈര്യം കാണിക്കാറുണ്ട്... പക്ഷേ, അതിനവർ കൊടുക്കേണ്ടി വരുന്ന വില വളരെ വലിയതായിരിക്കും...

    ReplyDelete
  2. നോവല്‍ സംഭവ ബഹുലമായി മുന്നേറുന്നു ..:) സൂപ്പര്‍ ബ്ലോഗര്‍ മത്സരവും വിവാദവും ഒക്കെ കൊണ്ടാകണം വായനക്കാരുടെ ശ്രദ്ധ ബ്ലോഗുകളിലേക്ക് തിരിയാത്തത് ..:)

    ReplyDelete
    Replies
    1. അല്ലെങ്കിലും ഇവിടെ പോളിങ്ങ് കുറവാണ് രമേശ്ജി... വിവർത്തനമല്ലേ... എല്ലാവർക്കും ദഹിക്കില്ലല്ലോ...

      Delete
  3. ഒരു നല്ല ജര്‍മ്മന്‍ ഉണ്ടായിരുന്നു ഇവിടെ, ആൽബർട്ട് ഷ്വൈറ്റ്സർ. 1952-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഷ്വൈറ്റ്സറിനായിരുന്നു. ഇവിടെ ലംബാരനയില്‍ അദ്ദേഹം തുടങ്ങിയ ആശുപത്രി ഇന്ന് ഒരു മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ആണ്. എന്ത് ചെയ്യാം ഹിറ്റ്ലറിന്‍റെ പേരില്‍ അറിയപെടാന്‍ ആണ് അവര്‍ക്ക് വിധി.

    ReplyDelete
    Replies
    1. ചില വ്യക്തികളുടെ ദുഃഷ്ചെയ്തികൾ കൊണ്ട് ഒരു ജനതയെ ഒന്നാകെ വിലയിരുത്തുന്നത് വിഡ്ഢിത്തരമാണെന്നതിന്റെ ഉദാഹരണം...

      Delete
  4. അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിവില്ലാത്തവര്‍ നിസ്സംഗ്ഗതയോടെ അതുസഹിയ്ക്കുന്നു, മറ്റു ചിലര്‍ രാജ്യം വിടുന്നു, എന്നെപ്പോലെ.. ഹ.. ഹ..

    ReplyDelete
    Replies
    1. അശോകനൊക്കെ പിന്നെ എന്തുമാവാല്ലോ...

      Delete
  5. അടുത്തതിനായി കാത്തിരിക്കുന്നു....

    ReplyDelete
    Replies
    1. ഇഷ്ടപ്പെടുന്നുവെന്നറിയുന്നതിൽ സന്തോഷം...

      Delete
  6. “ഇതിന് വേണ്ടിയാണോ കുർട്ട്, നാം പോരാടിക്കൊണ്ടിരിക്കുന്നത്…? ഹെസ്സിനെപ്പോലുള്ള പന്നികളെ സംരക്ഷിക്കുവാൻ…? വർഷങ്ങൾ കഴിഞ്ഞ് ലോകം നമ്മളെക്കുറിച്ച് എന്ത് പറയും…? നാം എല്ലാം കുറ്റക്കാരാണെന്ന്….? ജർമ്മൻ‌കാർ മുഴുവനും ഈ പാപത്തിൽ പങ്കാളികളാണെന്നോ…? മാന്യരായ എത്രയോ വ്യക്തികൾ ജർമ്മനിയിലുണ്ടായിട്ടും ഇതിനെതിരെ ഒന്നും ചെയ്യാനാവാതെ വെറുതേയിരുന്നു എന്നോ…? ഇല്ല… എനിക്കതിന് കഴിയില്ല… ഈ അനീതിക്ക് കൂട്ട് നിൽക്കാൻ എനിക്കാവില്ല…”

    എല്ലാ നീതികളേയും ഓരോകാലഘട്ടത്തിലും വന്നുകൊണ്ടിരിക്കുന്ന സേച്ഛാധിപതികൾ അടിച്ചമർത്തുകയല്ലേ..!

    ReplyDelete
  7. കഥയില്‍ ലയിച്ചിരിക്കുകയാണ്.

    ReplyDelete
    Replies
    1. വളരെ സന്തോഷം കേരളേട്ടാ...

      Delete
  8. കൂട്ടത്തോടെ മനുഷ്യനെ അതിക്രൂരമായി കൊന്നൊടുക്കുന്നത് എന്തിന്റെ പേരിലായാലും സഹിക്കാന്‍ കഴിയില്ല. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്കുള്ള ദുരനുഭവം മറ്റുള്ളവരെ നിഷ്ക്രിയരാക്കുന്നു.

    ReplyDelete
  9. അടുത്ത ഭാഗം വരട്ടെ...

    ReplyDelete
    Replies
    1. ശ്രീ... പണ്ടത്തെപ്പോലെ ഉഷാറില്ലല്ലോ...

      Delete
    2. കല്ല്യാണം കഴിഞ്ഞതോടെ ശ്രീ, നല്ല കുട്ടിയായി.. :)

      Delete
  10. ഹിറ്റ്ലറിന്റെ ആത്യന്തിക ലക്‌ഷ്യം എന്ത് ആയിരുന്നു?
    ബാകിയില്‍ അത് വല്ലുതും ഉണ്ടോ വിനുവേട്ട?

    ReplyDelete
    Replies
    1. ഇന്നത്തെ അമേരിക്കയുടെ സ്ഥാനമായിരുന്നുവെന്ന് തോന്നുന്നു വിൻസന്റ് മാഷേ...

      Delete
  11. വളരേക്കുറച്ചുപേരുടെ ചീത്ത പ്രവൃത്തികൾ കൊണ്ട് ഒരു സമൂഹവും രാജ്യവുമെല്ലാം ചീത്ത എന്നു മുദ്ര കുത്തപ്പെടുന്നു പലപ്പോഴും. ആകാംക്ഷയോടെ കാത്തിരിക്കുന്നു...

    ReplyDelete
    Replies
    1. അതെ... നാസി ജർമ്മനി അങ്ങനെയൊരു ദുഃഷ്‌പേരുണ്ടാക്കി വച്ചു...

      Delete
  12. ഉണ്ടാപ്രി: സോറീ, കീമാന്‍ പണിമുടക്കില്‍ ആയിരുന്നതിനാല്‍ കമന്റാന്‍ ഇത്തിരി വൈകിപ്പൊയി.ദിനവും വന്ന് നോക്കീട്ടൂ പോകുമായിരുന്നു കേട്ടാ..

    വിനുവേട്ടന്‍:- ഹും. ഇല്ലാത്ത സമയമുണ്ടാക്കി പോസ്റ്റിട്ടിട്ട് രണ്ടുവരി കമന്റാന്‍ യെവനൊന്നും നേരമില്ല..കീമാന്‍ ഇല്ലേല്‍ അടൂത്ത ടൂള്‍ നോക്കണം കേട്ടോടാ ചാര്‍ളീ

    ഉണ്ടാപ്രി: ചാ‍ര്‍ളി..? ശ്ശൊ ഞാന്‍ ജിമ്മിച്ചനല്ലേ..അല്ലല്ല ശ്രീ (ഇതൊരു രോഗമാണോ ഡൊക്ടര്ര്ര്ര്ര്ര്ര്ര്ര്...)

    ReplyDelete
    Replies
    1. ഇപ്രാവശ്യം ചാർളിയെ തീരെ പ്രതീക്ഷിച്ചില്ല കേട്ടോ.. പോസ്റ്റ് ഇടാൻ വൈകുമ്പോഴല്ലേ സാധാരണ വന്ന് കമന്റ് ഇടാറുള്ളത്...

      എന്നെങ്കിലും വേളാച്ചേരിയിൽ ഞാൻ വരും... അപ്പോൾ കാണാംട്ടോ... ആദമ്പാക്കത്ത് നിന്ന് വേളാച്ചേരി, ഐ.ഐ.ടി ക്യാമ്പസ് വഴി അഡയാറിലേക്ക് പണ്ട് സൈക്കിൾ ചവിട്ടി പോയ പരിചയമുള്ളത് കൊണ്ട് ഓടി രക്ഷപെടാൻ നോക്കണ്ടാട്ടോ ഉണ്ടാപ്രി ചാർളീ... :)

      Delete
    2. ഭയങ്കരം...എന്റെ വീടുവരെ ലൊക്കേറ്റ് ചെയ്തു വച്ചിരിക്കുവാ അല്ലേ..ഡോണ്‍ ഡൂ...
      നുമ്മ ചില്ലറക്കാരല്ല കേട്ടാ..
      തെളിവ്
      1.http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11088235&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@

      Delete
  13. Replies
    1. എദന്നെ? ആ ലിങ്ക് വഴി പോയിട്ട് ഒന്നും കാണാനില്ലല്ലോ...

      Delete
    2. അദന്നെ... ഞാനും ആ വഴി പോയി നോക്കി.. നോ രക്ഷ..

      Delete
  14. വിനുവേട്ടാ വരാന്‍ വയ്കി അതുകൊണ്ട് ഇത് ഇപ്പോളാണ് വായിക്കണതു ...ഇനി അടുത്തത് വായിക്കട്ടെ

    ReplyDelete
  15. ഹും.. സ്റ്റെയ്നറോടാ കളി!!

    ReplyDelete
  16. സ്റ്റെയ്നർക്ക്‌ കോർട്ട്മാർഷൽ നേരിടേണ്ടിവന്നത്‌ ഇങ്ങനെയാ ല്ലേ??എന്നതായാലും ആകെ ഹരം പിടിച്ചു കഴിഞ്ഞു.

    ReplyDelete
  17. സ്റ്റെയ്നർക്ക്‌ കോർട്ട്മാർഷൽ നേരിടേണ്ടിവന്നത്‌ ഇങ്ങനെയാ ല്ലേ??എന്നതായാലും ആകെ ഹരം പിടിച്ചു കഴിഞ്ഞു.

    ReplyDelete
    Replies
    1. അല്ല... ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ സുധീ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...