സംസാരിക്കുവാൻ തുടങ്ങിയപ്പോൾ തന്റെ സ്വരത്തിലെ ശാന്തത തിരിച്ചറിഞ്ഞ കേണൽ റാഡ്‌ൽ അതിശയിച്ചു. “ബ്രിട്ടീഷ്കാർക്ക് നിരവധി കമാന്റോ റജിമെന്റുകൾ ഉള്ള കാര്യം താങ്കൾക്കറിയാമല്ലോ റൈഫ്യൂറർ… അതിൽ ഏറ്റവും വിജയകരമായി പ്രവർത്തിക്കുന്നത് സ്റ്റർലിങ്ങ് എന്ന് പേരുള്ള ഒരു ബ്രിട്ടീഷ് ഓഫീസർ രൂപീകരിച്ച യൂണിറ്റാണ്… ആഫ്രിക്കയിലെ നമ്മുടെ സൈനിക നിരയെ പ്രതിരോധിക്കാനായി രൂപീകരിച്ച സ്പെഷൽ എയർ സർവീസ്…”
“അതെയതെ… ഫാന്റം മേജർ എന്ന് അവർ വിളിക്കുന്ന ഓഫീസറല്ലേ… അസാമാന്യ ബുദ്ധിമാൻ എന്ന് റോമൽ പോലും വിശേഷിപ്പിച്ചിരുന്നല്ലോ…”
“ഈ ജനുവരിയിൽ നാം അദ്ദേഹത്തെ പിടികൂടുകയുണ്ടായി, ഹെർ റൈഫ്യൂറർ… അദ്ദേഹം ഇപ്പോൾ കോൾഡിറ്റ്സിൽ ആണുള്ളതെന്ന് തോന്നുന്നു… എങ്കിലും അദ്ദേഹം തുടങ്ങി വച്ച സംരംഭം തുടരുക മാത്രമല്ല, വളരെയധികം വിപുലീകരിക്കുകയും ചെയ്തിരിക്കുന്നു… നമുക്ക് ഇപ്പോഴുള്ള വിവരമനുസരിച്ച് അധികം താമസിയാതെ അവരുടെ റജിമെന്റ് ബ്രിട്ടനിലേക്ക് മടങ്ങാനിരിക്കുകയാണ്… ഒരു പക്ഷേ, ഒരു യൂറോപ്യൻ അധിനിവേശത്തിനായി… ഒന്നും രണ്ടും SAS റജിമെന്റുകളും മൂന്നും നാലും പാരച്യൂട്ട് റജിമെന്റുകളും… അവർക്ക് ഒരു സ്വതന്ത്ര പോളിഷ് പാരച്യൂട്ട് സ്ക്വാഡ്രൺ വരെയുണ്ട്...”
“നിങ്ങൾ പറഞ്ഞുകൊണ്ട് വരുന്നത്…?”
“അത്തരം യൂണിറ്റുകളുടെ വിശദാംശങ്ങൾ ബ്രിട്ടീഷ് സൈന്യത്തിൽ തന്നെ പലർക്കും വളരെ കുറച്ചേ അറിയൂ… ആ യൂണിറ്റുകളുടെ രഹസ്യസ്വഭാവം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്… അതിനാൽ തന്നെ അവരുടെ ചലനങ്ങളും നീക്കങ്ങളും ആരും തന്നെ ചോദ്യം ചെയ്യാറില്ല എന്നതാണ് വാസ്തവം…”
“അതായത്, നമ്മുടെ ആൾക്കാരെ അത്തരമൊരു സംഘമായി ബ്രിട്ടനിലേക്കെത്തിക്കുക എന്നതാണ് നിങ്ങളുടെ പദ്ധതി…?”
“എക്സാറ്റ്‌ലി, ഹെർ റൈഫ്യൂറർ…”
“യൂണിഫോമുകളുടെ കാര്യം എന്തു ചെയ്യും…?”
“ഈ സംഘങ്ങളിലെ മിക്കവരും ഇപ്പോൾ കാമുഫ്ലാഷ് ഡിസൈനിലുള്ള യൂണിഫോമാണ് ധരിക്കുന്നത്… ബ്രിട്ടീഷ് പാരച്യൂട്ടേഴ്സിന്റെ സ്പെഷൽ ബാഡ്ജോടുകൂടിയ ചുവന്ന തൊപ്പിയും… ‘Who dares – wins’ എന്ന് ആലേഖനം ചെയ്ത ബാഡ്ജ്…”
“രസകരമായിരിക്കുന്നു…” ഹിമ്‌ലർ പറഞ്ഞു.
“നമ്മുടെ അബ്ഫെറിന്റെ പക്കൽ അത്തരം വസ്ത്രങ്ങൾ ധാരാളം സ്റ്റോക്കുണ്ട്… ഗ്രീക്ക് ദ്വീപുകളിലും അൽബേനിയയിലും യൂഗോസ്ലാവിയയിലും നാം നടത്തിയ ആക്രമണങ്ങളിൽ പിടികൂടിയ യുദ്ധത്തടവുകാരുടെ യൂണിഫോമുകൾ…”
“മറ്റ് ഉപകരണങ്ങളോ…?”
“അതൊരു പ്രശ്നമേയല്ല… ഡച്ച് പ്രതിരോധ നിരകളിൽ നമ്മുടെ ചുണക്കുട്ടികൾ എത്രത്തോളം അതിക്രമിച്ച് കടന്ന് ചാരപ്രവർത്തനം നടത്തുന്നുവെന്ന് ഇനിയും ബ്രിട്ടീഷ് സ്പെഷൽ ഓപ്പറേഷൻസ് മേധാവികൾക്കറിയില്ല…”
“ഡച്ച് പ്രതിരോധനിര…? തീവ്രവാദ പ്രസ്ഥാനം എന്ന് പറയണം… ആട്ടെ, തുടരൂ…” ഹിമ്‌ലർ പറഞ്ഞു.
“മിക്കവാറും എല്ലാ രാത്രികളിലും ബ്രിട്ടീഷ് എയർഫോഴ്സ് അവർക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നു… യുദ്ധനിരകളിൽ ഉപയോഗിക്കുവാനുള്ള റേഡിയോകൾ, സ്ഫോടന വസ്തുക്കൾ, പണം… എല്ലാം എല്ലാം… പക്ഷേ, വിഡ്ഢികൾ… അവർ റിസീവ് ചെയ്യുന്ന റേഡിയോ സന്ദേശങ്ങൾ അത്രയും നമ്മുടെ അബ്ഫെറിന്റേതാണെന്ന് അവർക്കറിയില്ല… ഡച്ച് പ്രതിരോധ നിരയുടേതെന്ന് കരുതിയാണ് ഈ ആയുധങ്ങളെല്ലാം അവർ ഡ്രോപ്പ് ചെയ്യുന്നത്…”
“മൈ ഗോഡ് !... എന്നിട്ടും നാം യുദ്ധത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നോ…?” ഹിമ്‌ലർ ആശ്ചര്യം കൊണ്ടു. അദ്ദേഹം എഴുന്നേറ്റ് നെരിപ്പോടിനരുകിൽ ചെന്ന് കൈകൾ ചൂട് പിടിപ്പിച്ചിട്ട് തുടർന്നു.
“ ശത്രുരാജ്യത്തിന്റെ യൂണിഫോം ധരിക്കുക എന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്… ജനീവ കൺവെൻഷൻ ഉടമ്പടി പ്രകാരം അത്തരം പ്രവൃത്തി നിരോധിച്ചിരിക്കുകയാണ്… ഒരേയൊരു ശിക്ഷ മാത്രമേയുള്ളൂ അതിന്… ഫയറിങ്ങ് സ്ക്വാഡ്…”
“ശരിയാണ്, ഹെർ റൈഫ്യൂറർ…”
“അതുകൊണ്ട് ഇക്കാര്യത്തിൽ നാം ഒരു വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകേണ്ടിയിരിക്കുന്നു… നമ്മുടെ ദൌത്യ സേന, ബ്രിട്ടീഷ് കാമുഫ്ലാഷ് യൂണിഫോമിനടിയിൽ ജർമ്മൻ യൂണിഫോം നിർബന്ധമായും ധരിച്ചിരിക്കണം… അങ്ങനെയാകുമ്പോൾ അവർ ജർമ്മൻ സൈനികർ എന്ന നിലയിൽ തന്നെയായിരിക്കും പൊരുതുന്നത്… അവസാന നിമിഷം നേരിട്ടുള്ള ഏറ്റുമുട്ടൽ നടത്തേണ്ടി വരുമ്പോൾ ബ്രിട്ടിഷ് യൂണിഫോം അഴിച്ച് കളയുക… എന്തു പറയുന്നു…?”
താൻ ഇത് വരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മണ്ടൻ ആശയം… പക്ഷേ, അദ്ദേഹവുമായി തർക്കിക്കുന്നതിൽ യാതൊരു പ്രയോജനവുമില്ല എന്നതാണ് വാസ്തവം… അതുകൊണ്ട് റാഡ്‌ൽ ഇങ്ങനെ പറഞ്ഞു.
“താങ്കൾ പറയുന്നത് പോലെ, ഹെർ റൈഫ്യൂറർ…”
“ഗുഡ്… ബാക്കിയുള്ളതെല്ലാം ലളിതം… സംഘടനാ പാടവത്തിന്റെ കഴിവ് പോലിരിക്കും… ലുഫ്ത്‌വെയ്ഫും നേവിയും ഗതാഗതത്തിന്റെ കാര്യം ഏറ്റെടുക്കും… അക്കാര്യം ഒരു പ്രശ്നമേയല്ല… ഫ്യൂറർ തന്ന അധികാരപത്രം നിങ്ങൾക്ക് മുന്നിൽ ഏത് വാതിലുകളും തുറന്നു തന്നിരിക്കും… വേറെന്തെങ്കിലും സംശയങ്ങൾ ഇനി ചോദിക്കാനുണ്ടോ നിങ്ങൾക്ക്…?”
“ഉണ്ട്… ചർച്ചിലിന്റെ കാര്യം… അദ്ദേഹത്തെ ജീവനോടെ തന്നെ കൊണ്ട് വരണമെന്നാണോ…?”
“കഴിയുമെങ്കിൽ… വേറൊരു മാർഗ്ഗവുമില്ലെങ്കിൽ പിന്നെ കൊല്ലുകയല്ലാതെ രക്ഷയില്ലല്ലോ…” ഹിമ്‌ലർ പറഞ്ഞു.
“മനസ്സിലായി…”
“ഗുഡ്… എങ്കിൽ പിന്നെ ഇക്കാര്യം പൂർണ്ണമായും നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിക്കുകയാണ് ഞാൻ… ഇവിടവുമായി ബന്ധപ്പെടുവാൻ റോസ്മാൻ ഒരു പ്രത്യേക ഫോൺ നമ്പർ നിങ്ങൾക്ക് തരും… ഓരോ ദിവസത്തെയും പുരോഗതി എന്നെ അറിയിച്ചുകൊണ്ടിരിക്കണം...” റിപ്പോർട്ടുകളും മാപ്പുകളും ബ്രീഫ്കെയ്സിൽ വച്ച് അടച്ചിട്ട് അദ്ദേഹത്തിന് തിരികെ നൽകി.
“അങ്ങനെയാവട്ടെ, ഹെർ റൈഫ്യൂറർ…”
കൈയിലിരിക്കുന്ന ആ അധികാരപത്രം തിരികെ കവറിനുള്ളിൽ തിരുകി റാഡ്‌ൽ തന്റെ കോട്ടിന്റെ ഉള്ളിലെ പോക്കറ്റിൽ ഭദ്രമായി വച്ചു. പിന്നെ ബ്രീഫ്കെയ്സും ലെതർകോട്ടും എടുത്ത് വാതിലിന് നേർക്ക് നടന്നു.
“കേണൽ റാഡ്‌ൽ…” വീണ്ടും എഴുതുവാൻ ആരംഭിച്ച ഹിമ്‌ലർ പെട്ടെന്ന് വിളിച്ചു.
“ഹെർ റൈഫ്യൂറർ…” റാഡ്‌ൽ തിരിഞ്ഞു.
ഒരു ജർമ്മൻ സൈനികൻ എന്ന നിലയിൽ ഫ്യൂററോടും സാമ്രാജ്യത്തോടും നിങ്ങൾ എടുത്തിട്ടുള്ള പ്രതിജ്ഞ… ഓർമ്മയുണ്ടോ അത്…?”
“തീർച്ചയായും, ഹെർ റൈഫ്യൂറർ…”
ഹിമ്‌ലർ തലയുയർത്തി. അദ്ദേഹത്തിന്റെ മുഖം നിർവികാരമായിരുന്നു. “എങ്കിൽ അതൊന്ന് ആവർത്തിക്കൂ…”
“ദൈവത്തിന്റെ നാമത്തിൽ ഞാൻ ഈ വിശുദ്ധ പ്രതിജ്ഞയെടുക്കുന്നു… ജർമ്മൻ സാമ്രാജ്യത്തിന്റെയും ജനതയുടെയും നായകനും സർവ്വസൈന്യാധിപനുമായ ഫ്യൂറർ അഡോൾഫ് ഹിറ്റ്ലറോട് ഞാൻ വ്യവസ്ഥകൾക്കതീതമായ വിധേയത്വം പുലർത്തുന്നതായിരിക്കും… ധീരനായ ഒരു സൈനികൻ എന്ന നിലയിൽ സാമ്രാജ്യത്തിന് വേണ്ടി ഏത് നിമിഷവും ജീവൻ വെടിയാൻ വരെ ഞാൻ സന്നദ്ധനായിരിക്കും…”
നഷ്ടപ്പെട്ട തന്റെ കണ്ണിന്റെ സ്ഥാനത്ത് എരിഞ്ഞ് നീറുന്നത് പോലെ തോന്നി റാഡ്‌ലിന്. സ്വാധീനമില്ലാത്ത കൈയുടെ ഉള്ളിലെവിടെയോ നിന്ന് അരിച്ചു കയറുന്ന വേദന...
“എക്സലന്റ്, കേണൽ റാഡ്‌ൽ… ഒരു കാര്യം കൂടി ഓർമ്മയിരിക്കട്ടെ… പരാജയം ദൌർബല്യത്തിന്റെ ലക്ഷണമാണ്…”
ഹിമ്‌ലർ തന്റെ ദൃഷ്ടി വീണ്ടും ഫയലിലേക്ക് താഴ്ത്തി എഴുത്ത് തുടർന്നു. റാഡ്‌ൽ കഴിയുന്നതും വേഗം കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി തൽക്കാലം അവിടെ നിന്നും രക്ഷപെട്ടതിൽ ആശ്വാസം കൊണ്ടു.
(തുടരും)
ആസൂത്രണം പുരോഗമിക്കുന്നു...
ReplyDeleteയുദ്ധതന്ത്രം എന്നു പറഞ്ഞു കേട്ടിട്ടേയുള്ളു.
ReplyDeleteഅതിന്റെ ഉള്ളുകള്ളികളിതാ തുറന്നു തരുന്നു.
ബാക്കി തുടരട്ടെ...
ആശംസകൽ...
സന്തോഷം അശോക്...
Deleteപുരോഗമിയ്ക്കട്ടെ...
ReplyDeleteസന്തോഷം ശ്രീ...
Deleteഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഇനി അടുത്ത നടപടി?
ReplyDeleteഇനിയും കടമ്പകൾ ധാരാളമുണ്ട് കേരളേട്ടാ...
Deleteആസൂത്രണം പുരോഗമിക്കട്ടെ. നോക്കാം എന്താണ് അടുത്ത നടപടിയെന്നു്.
ReplyDeleteപക്ഷേ, അടുത്തയാഴ്ച്ച ഈ വഴി വരാൻ മറന്നു പോകരുത്... :)
Deleteവിധേയന്‍ ആയാല്‍ പോര, വിധേയത്വം പുലര്‍ത്താനും
ReplyDeleteഒരു പ്രതിജ്ഞ.
അതേ സുകന്യാജി...
Deleteപിന്നെ, ഇത്തവണ സെൻസസിന് പേപ്പറിനും പുസ്തങ്ങൾക്കും പകരം ‘ടാബ്’ ആണെന്ന് കേട്ടു... ഹൈടെക്ക് സെൻസസ് ആണല്ലേ?
ഇത്തവണ നേരത്തെ വന്നുവോ വിനുവേട്ടാ..
ReplyDeleteപിന്നെ
‘Who dares – wins’ എന്ന ലിഖിതങ്ങളുമായുള്ള പെണ്ണൂങ്ങളൂടെ,
‘പുത്തൻ ബ്രാൻന്റായ ടോപ്’ കഴിഞ്ഞമാസം ഇവിടെ ഏറ്റവും കൂടൂതൽ വിറ്റഴിഞ്ഞു എന്നാണ് പറയുന്നത്...!
ഇപ്പോഴും...ആ വാക്യങ്ങളൂടെ ഒരു മഹിമ നോക്കണേ അല്ലേ..!
അതേ മുരളിഭായ്... ബുധനാഴ്ച്ച റിലീസ് ചെയ്താൽ തീയേറ്ററിൽ ആളനക്കമുണ്ട്... പ്രവൃത്തിദിനം ആയതുകൊണ്ടായിരിക്കുമെന്ന് തോന്നുന്നു...
Deleteപിന്നെ മുരളിഭായ് അതിന്റെ കണക്കെടുക്കാനും പോയി അല്ലേ?
who dares - wins ആ വാക്യത്തിന്റെ ഒരു കേമത്തം!
ReplyDeleteയുദ്ധം ആസൂത്രണം ചെയ്യപ്പെടുന്നുവല്ലോ........അടുത്തതിനു കാത്തിരിയ്ക്കുന്നു.
യുദ്ധമല്ല എച്ച്മു... കിഡ്നാപ്പിങ്ങ് ആണ്...
Deleteഅനുസരിക്കുക എന്നത് മാത്രം
ReplyDeleteആണ് അബദ്ധം ആണെങ്കിലും
ആര്‍മി നിയമം അല്ലെ?
ഫസ്റ്റ് ഒബേ... ദെൻ ക്വസ്റ്റ്യൻ... അതല്ലേ ആർമിയായാലും പോലീസായാലും അലിഖിത നിയമം...
Deleteഅടുത്തതിനു കാത്തിരിയ്ക്കുന്നു.ക്ഷമ കേടുന്നുണ്ടോ എന്നൊരു സംശയം....?
ReplyDeleteക്ഷമ കെടുത്തുന്ന കാര്യം ഏറ്റു... അതുപോലുള്ള സന്ദർഭത്തിൽ ‘തുടരും’ എന്നെഴുതി മുങ്ങുക...
Deleteആസൂത്രണം പുരോഗമിക്കട്ടെ...അടുത്തതിനു കാത്തിരിയ്ക്കുന്നു...!!
ReplyDeleteസന്തോഷം...
Deleteരാജ്യതന്ത്രത്തില്‍ കര്‍ണനേക്കാള്‍ ആവശ്യം ശകുനികള്‍ക്കാണ് എന്ന് അറിയാം. ഒരളവ് വരെ യുദ്ധത്തിലും അങ്ങനെതന്നെ :)
ReplyDeleteശരിയാണ് അരുൺ...
Deleteവിഷു ആശംസകള്‍ !!
ReplyDeleteകൈനീട്ടം വേഗം തന്നോളൂ
യുദ്ധവിജയത്തിന് ആയുധമാണോ ബുദ്ധിയാണോ ഭാഗ്യമാണോ പ്രധാനഘടകം..?
ReplyDelete“പരാജയം ദൌർബല്യത്തിന്റെ ലക്ഷണമാണ്…”
ReplyDelete‘പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടി’ എന്ന തത്വമൊന്നും ഹിംലറുടെ മുന്നിൽ ചിലവാകില്ല അല്ലേ..
ആശംസകള്‍
ReplyDelete