രണ്ടാം ലോകമഹായുദ്ധകാലത്ത്
ഏറ്റവുമധികം ഉല്പാദിപ്പിക്കപ്പെട്ടിരുന്ന ആയുധം ഒരുപക്ഷേ സ്റ്റെൺ ഗൺ ആയിരുന്നിരിക്കും.
ബ്രിട്ടീഷ് ഇൻഫൻട്രിയിൽ മിക്കവാറും എല്ലാ സൈനികരുടെയും കൈവശം അതുണ്ടായിരുന്നു. കാഴ്ച്ചയിൽ
അൽപ്പം ഫിനിഷിങ്ങ് കുറവായിരുന്നുവെങ്കിലും ഉപയോഗത്തിന്റെ കാര്യത്തിൽ അതിനെ വെല്ലുവാൻ
തക്ക മറ്റൊരു തോക്ക് ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. നിമിഷങ്ങൾക്കകം അഴിച്ച്
പാർട്ടുകളാക്കുവാനും അതേ വേഗതയിൽ തന്നെ തിരികെ ഘടിപ്പിക്കുവാനും കഴിഞ്ഞിരുന്നുവെന്നത്
എല്ലാ യുദ്ധനിരകളിൽ പെട്ടവർക്കും അത്യന്തം സ്വീകാര്യമായി. ഹാൻഡ് ബാഗിലോ കോട്ടിന്റെ
പോക്കറ്റിലോ കൊണ്ടു നടക്കുവാനുള്ള സൌകര്യവും എടുത്തു പറയത്തക്കതായിരുന്നു. പ്രത്യേകിച്ചും
വിദൂരദേശങ്ങളിൽ യുദ്ധം ചെയ്യുന്ന സഖ്യസേനയ്ക്ക് പാരച്യൂട്ട് വഴി ഡ്രോപ്പ് ചെയ്യുമ്പോൾ.
മണ്ണിൽ വീണ് പുതഞ്ഞാലോ ചവിട്ടിമെതിച്ചാലോ പോലും കേടുപാടുകൾ ഒന്നും സംഭവിക്കാതെ വിലകൂടിയ
തോംസൺ ഗണ്ണിനെപ്പോലെ തന്നെ മികച്ച പ്രകടനമാണ് സ്റ്റെൺ ഗൺ കാഴ്ച്ച വച്ചിരുന്നത്.
കമാൻഡോ യൂണിറ്റുകൾക്ക്
വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തതായിരുന്നു സ്റ്റെൺ ഗണ്ണിന്റെ MK IIS വേർഷൻ. സൈലൻസർ ഘടിപ്പിച്ചിരിക്കുന്നത്
കൊണ്ട് വെടിയുണ്ട തീ തുപ്പുന്ന ശബ്ദം പുറത്തേക്ക് കേൾക്കുവാനേ കഴിയുമായിരുന്നില്ല.
ആകെക്കൂടി പുറമേ കേൾക്കുക ബോൾട്ട് ക്ലിക്ക് ചെയ്യുന്ന സ്വരമായിരിക്കും. അതും ഇരുപത്
വാര ചുറ്റളവിനുള്ളിൽ മാത്രം.
ഒക്ടോബർ 20, ബുധനാഴ്ച്ച.
ലാന്റ്സ്‌വൂർട്ടിൽ പ്രഭാതമായതേയുള്ളൂ. അത്തരത്തിലുള്ള ഒരു സ്റ്റെൺ ഗണ്ണുമായി കടൽത്തീരത്തെ
മണൽപ്പരപ്പിൽ ആയുധപരിശീലനം നടത്തുകയാണ് സെർജന്റ് വില്ലി ഷീഡ്. അല്പം ദൂരെയായി നിരത്തി
നിർത്തിയിരിക്കുന്ന ബ്രിട്ടീഷ്കാരുടെ ഡമ്മികളിലാണ് അദ്ദേഹത്തിന്റെ പരീക്ഷണം. ഇടത് നിന്ന്
വലത്തോട്ട് ക്രമാനുഗതമായി അഞ്ചെണ്ണത്തിനെ കൃത്യമായി ഷൂട്ട് ചെയ്ത് നിലംപരിശാക്കിയത്
ഒരു പ്രത്യേകാനുഭവം തന്നെയായിരുന്നു. വെറും ബോൾട്ട് ക്ലിക്ക് ചെയ്യുന്ന ശബ്ദം മാത്രം
… അടുത്ത നിമിഷം വളരെ കൃത്യമായി ചിന്നിച്ചിതറുന്ന
ഡമ്മികൾ… അത് വീക്ഷിച്ചുകൊണ്ട് അദ്ദേഹത്തിന് പിന്നിൽ അർദ്ധവൃത്താകൃതിയിൽ
നിന്നിരുന്ന സ്റ്റെയ്നറിനും സംഘത്തിനും ആ സ്റ്റെൺ ഗണ്ണിന്റെ കാര്യക്ഷമതയിൽ അത്യന്തം
മതിപ്പ് തോന്നി.
“എക്സലന്റ്…! റിയലി എക്സലന്റ്…!” വില്ലിയുടെ
കൈയിൽ നിന്ന് തോക്ക് വാങ്ങി നോക്കിയിട്ട് സ്റ്റെയ്നർ അഭിപ്രായപ്പെട്ടു. അത് തിരിച്ചും മറിച്ചും പരിശോധിച്ചിട്ട് അദ്ദേഹം
ന്യുമാന് കൈമാറി.
“ഡാംൻ ഇറ്റ്… കൈ പൊള്ളിപ്പോയല്ലോ… ഇതിന്റെ കുഴലിന് എന്തൊരു ചൂട്…” ന്യുമാൻ ശപിച്ചു.
“സ്വാഭാവികമായും ഹെർ ഓബർലെഫ്റ്റ്നന്റ്…ക്യാൻവാസ് ഇൻസുലേഷനുള്ള ഭാഗത്ത് മാത്രമേ പിടിക്കാൻ പാടുള്ളൂ… ഫുൾ ഓട്ടോമാറ്റിക്ക് മോഡിൽ ഷൂട്ട് ചെയ്യുകയാണെങ്കിൽ സൈലൻസർ ട്യൂബ്
വളരെ പെട്ടെന്ന് ചൂടാകും…” വില്ലി പറഞ്ഞു.
ഹാംബർഗിലുള്ള ഓർഡ്നൻസ്
ഡിപ്പോയിൽ നിന്നുമാണ് വില്ലി ഷീഡ് വന്നിരിക്കുന്നത്. സ്റ്റീൽ ഫ്രെയ്മുള്ള കണ്ണട ധരിച്ച
ഒരു ചെറിയ മനുഷ്യൻ. പഴക്കത്താൽ പിഞ്ഞിത്തുടങ്ങിയ യൂണിഫോം. താഴെ വിരിച്ച ഷീറ്റിൽ നിരത്തിയിരിക്കുന്ന
വിവിധയിനം ആയുധങ്ങളുടെ അരികിലേക്ക് അയാൾ നീങ്ങി.
“സ്റ്റെൺ ഗൺ ആയിരിക്കും
നിങ്ങൾക്ക് ഉപയോഗിക്കേണ്ടി വരിക… സൈലൻസർ ഘടിപ്പിച്ചതും അല്ലാത്തതും… ലൈറ്റ് മെഷീൻ ഗണ്ണിന്റെ കാര്യമാണെങ്കിൽ നമ്മുടെ കൈയിലുള്ളത് ബ്രെൻ
കമ്പനിയുടേതാണ്… നമ്മുടെ MG-42 ന്റെ അത്രയും പോരെങ്കിലും മോശം പറയാൻ
പറ്റില്ല… ഉന്നത്തിന്റെ കാര്യത്തിൽ വളരെ കൃത്യതയുള്ളതാണ്…” വില്ലി ഷീഡ് പറഞ്ഞു.
“റൈഫിളുകൾ എങ്ങനെ…?” സ്റ്റെയ്നർ ആരാഞ്ഞു.
വില്ലി മറുപടി പറയാനൊരുങ്ങവേ
ന്യുമാൻ സ്റ്റെയ്നറുടെ ചുമലിൽ പതുക്കെ തട്ടി ആകാശത്തിലേക്ക് ചൂണ്ടി. മുകളിലേക്ക്
നോക്കിയ സ്റ്റെയ്നർ കണ്ടത് ദൂരെ നിന്നും പറന്ന് വന്ന് ഇറങ്ങുന്നതിന് മുന്നോടിയായി എയർസ്ട്രിപ്പിനെ
വലം വയ്ക്കാനൊരുങ്ങുന്ന ഒരു സ്റ്റോർക്ക് വിമാനത്തെയാണ്.
“സെർജന്റ്, ഒരു നിമിഷം…” സ്റ്റെയ്നർ അയാളോട് പറഞ്ഞു.
പിന്നെ തന്റെ സംഘത്തിന് നേർക്ക് തിരിഞ്ഞു.
“ഈ നിമിഷം മുതൽ സെർജന്റ് ഷീഡ് ആണ് നിങ്ങളുടെ പരിശീലകൻ… ഒന്നോ രണ്ടോ ആഴ്ച്ച സമയമുണ്ട്… അത്
കഴിയുമ്പോഴേക്കും ഈ ആയുധങ്ങളിലെല്ലാം നിങ്ങൾ പ്രാവീണ്യം നേടിയിരിക്കണം… കണ്ണടച്ച് ഇവ അഴിക്കുവാനും ഫിറ്റ് ചെയ്യുവാനും കഴിയണം നിങ്ങൾക്കെല്ലവർക്കും...” അദ്ദേഹം
ബ്രാൺഡ്ടിന് നേരെ നോക്കി. “ഇദ്ദേഹത്തിന് എന്ത് സഹായം ആവശ്യമുണ്ടെങ്കിലും അത് ലഭിക്കുന്നുവെന്ന്
ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ ചുമതലായാണ്… മനസ്സിലായല്ലോ…”
“യെസ്, ഹെർ ഓബർസ്റ്റ്…” ബ്രാൺഡ്ട് അറ്റൻഷനായി ഉറക്കെ
ചവിട്ടി.
“ഗുഡ്…” സ്റ്റെയ്നർ സംഘാംഗങ്ങളിൽ
ഓരോരുത്തരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. “അധിക സമയവും ഞാനും ന്യുമാനും നിങ്ങളുടെയൊപ്പം
തന്നെയുണ്ടാകും… ഒന്നുകൊണ്ടും വിഷമിക്കേണ്ട… ഇതെല്ലാം എന്തിനാണെന്ന് സമയമാകുമ്പോൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും… ഞാൻ വാക്ക് തരുന്നു…”
ബ്രാൺഡ്ട്, സംഘത്തിന്റെ
നേതൃത്വം ഏറ്റെടുത്ത് അറ്റൻഷൻ കമാന്റ് കൊടുത്തു. സ്റ്റെയ്നർ അവരെ സല്യൂട്ട് ചെയ്തു.
പിന്നെ തിരിഞ്ഞ് ദൂരെ പാർക്ക് ചെയ്തിരുന്ന ഫീൽഡ് കാറിനരികിലേക്ക് നടന്ന് ഡോർ തുറന്ന്
മുൻസീറ്റിൽ ഇരിപ്പുറപ്പിച്ചു. പിന്നാലെയെത്തിയ റിട്ടർ ന്യുമാൻ കാർ സ്റ്റാർട്ട് ചെയ്ത്
എയർസ്ട്രിപ്പിന്റെ കവാടം ലക്ഷ്യമാക്കി നീങ്ങി.
ഗെയ്റ്റിന് മുന്നിലെത്തിയതും
കാവൽ നിന്നിരുന്ന മിലിട്ടറി പോലീസുകാരൻ ഭവ്യതയോടെ അത് തുറന്ന് കൊടുത്തിട്ട് അവരെ സല്യൂട്ട്
ചെയ്തു. മറുകൈയിലെ ചങ്ങലയിലുണ്ടായിരുന്ന അൽസേഷൻ നായയെ നിയന്ത്രിക്കുവാൻ അയാൾ പാട്
പെടുന്നുണ്ടായിരുന്നു അപ്പോൾ.
വളരെ കൃത്യതയാർന്ന ലാന്റിങ്ങ്
ആയിരുന്നു സ്റ്റോർക്ക് വിമാനത്തിന്റേത്. അടുത്ത നിമിഷം നാലഞ്ച് ലുഫ്ത്‌വെയ്ഫ് (ജർമ്മൻ
എയർഫോഴ്സ്) ഉദ്യോഗസ്ഥർ ഒരു ചെറിയ ട്രക്കിൽ വിമാനത്തിനരികിലേക്ക് കുതിച്ചു. തൊട്ട് പിന്നിൽ
ന്യുമാനും സ്റ്റെയ്നറും തങ്ങളുടെ കാറിൽ അവരെ പിന്തുടർന്നു. വിമാനത്തിന് അല്പമകലെയായി
കാർ നിർത്തി ഒരു സിഗരറ്റിന് തീ കൊളുത്തി വിമാനത്തിൽ നിന്നും പുറത്തേക്ക് വരുന്ന കേണൽ
റാഡ്‌ലിനെയും കാത്ത് ഇരുന്നു.
“അദ്ദേഹത്തിനൊപ്പം മറ്റാരോ
കൂടിയുണ്ടല്ലോ…” ന്യുമാൻ പറഞ്ഞു.
നെറ്റി ചുളിച്ച് സ്റ്റെയ്നർ
മുഖമുയർത്തി. നിറഞ്ഞ പുഞ്ചിരിയുമായി തന്നെ ആലിംഗനം ചെയ്യുവാനായി കേണൽ റാഡ്‌ൽ തിടുക്കത്തിൽ
വരുന്നുണ്ടായിരുന്നു.
“എങ്ങനെയുണ്ട് കുർട്ട്…? കാര്യങ്ങളുടെ പുരോഗതി എങ്ങനെ…?” അദ്ദേഹം
ആരാഞ്ഞു.
എന്നാൽ സ്റ്റെയ്നറുടെ
ശ്രദ്ധ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അപരിചിതനിലായിരുന്നു. ഉയരം കൂടിയ കാണാൻ തരക്കേടില്ലാത്ത
യുവാവ്. അയാൾ ധരിച്ചിരിക്കുന്ന ക്യാപ്പിൽ SS കമാന്റോകളുടെ ഡെത്ത്സ്‌ഹെഡ് ചിഹ്നം.
“താങ്കളുടെ സുഹൃത്തിനെ
മനസ്സിലായില്ലല്ലോ മാക്സ്…?” സ്റ്റെയ്നർ സൌമ്യതയോടെ ചോദിച്ചു.
റാഡ്‌ലിന്റെ പുഞ്ചിരി
അസ്വസ്ഥതയ്ക്ക് വഴിമാറിയത് പോലെ തോന്നി. അദ്ദേഹം അവരെ തമ്മിൽ തമ്മിൽ പരിചയപ്പെടുത്തി.
“ഇത് കേണൽ കുർട്ട് സ്റ്റെയ്നർ…. പിന്നെ, സ്റ്റെയ്നർ, ഇത്
ഹാർവി പ്രെസ്റ്റൺ… ബ്രിട്ടീഷ് ഫ്രീ കോർപ്സിലെ അംഗമാണ്…”
ഡെവ്‌ലിനെയും മോളിയെയും അവിടെ നിർത്തി നമുക്ക് നോർത്ത് സീയുടെ ഇപ്പുറം നെതർലണ്ടിലെ ലാന്റ്‌സ്‌വൂർട്ടിലേക്ക് വരാം... നമ്മുടെ ദൌത്യം മറക്കാൻ പാടില്ലല്ലോ...
ReplyDeleteഡെവിലിനും മോളിയുമൊക്കെ അവിടെ മരം ചുറ്റിക്കളിയ്ക്കട്ടെ
ReplyDeleteനമ്മുടെ ദൌത്യം മറക്കാന്‍ പാടില്ല...
(അപ്പോള്‍ കലാഷ് നിക്കോവ് ആ തോക്ക് ഉണ്ടാക്കിയിരുന്നില്ലേ അപ്പോള്‍??)
കലാഷ്നിക്കോവ്... അത് അന്നുണ്ടായിരുന്നോ എന്നറിയില്ലല്ലോ അജിത്‌ഭായ്...
Deleteഇല്ല.. കലാഷ് നിക്കോവ് അന്നുണ്ടായിരുന്നില്ല.. 1947-ലാണ് ആദ്യ AK രംഗത്ത് വരുന്നതത്രേ.. (കട: വികിപീഡിയ)
Delete1947-നെ സൂചിപ്പിക്കാനായിരിക്കുമോ ‘47‘ ??
തന്നെ തന്നെ. അത് മറക്കാന്‍ പാടില്ല.... കാര്യങ്ങള്‍ ഉഷാറായി മുന്നോട്ട് പോകട്ടെ....
ReplyDeleteദൌത്യത്തിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ല എച്മു...
Deleteകമിതാക്കളെ ഒറ്റയ്ക്ക് വിട്ടാല്‍ ശേരിയകുമോ.. അവര് വല്ല കുരുത്തക്കേടും ഒപ്പിച്ചാലോ? ഒരു കാര്യം ചെയ്യാം ഞാന്‍ പൊയ് അവിടെ കാവല്‍ നില്‍ക്കാം. അങ്കവും കാണാം താളിയും ഓടിക്കാം എങ്ങിനെ..?
ReplyDeleteഅവരെ ഒറ്റയ്ക്ക് വിട്ടെന്ന് ആരു പറഞ്ഞു. നമ്മടെ ജിമ്മിച്ചന്‍ തിരിച്ച് വരാത്തത് എന്താണെന്നാ നിങ്ങളുടെയൊക്കെ വിചാരം??? ;)
Deleteശ്ശോ...താളിയെ ഓടിക്കുന്നതിതുവരെ കണ്ടിട്ടില്ല..
Deleteഅതൊക്കെ ബുദ്ധിമുട്ടാവില്ലേ ശ്രീജിത്ത്...? :)
Deleteപിന്നെ ശ്രീ പറഞ്ഞത് പോലെ ജിമ്മിയാണെങ്കിൽ ഇപ്പോൾ ഒരു പണിയുമില്ലതെ കറങ്ങിത്തിരിഞ്ഞ് നടക്കുകയാ...
വിശുദ്ധ ചാർളീ... ചിരിപ്പിക്കല്ലേ...
ചാര്‍ളിച്ചായന്‍ ആ അക്ഷരത്തെറ്റേല്‍ കയറിപ്പിടിച്ചോ :)
Deleteഒരു അക്ഷരതെറ്റൊക്കെ ഏതു പോലീസുകാരനും പറ്റും. വന്നു വന്നു ഞാന്‍ ഇപ്പൊ ഐ ജി ആയി, ഇനി അടുത്ത പോസ്റ്റ് എന്താണാവോ.
Deleteഎന്നാലും ചാര്‍ളി നീയും..
ഐ.ജി...? ഇൻസ്പെക്ടർ ജനറൽ?
Deleteഅക്ഷരത്തെറ്റുകളുടെ പോലീസ് ട്രയിനിംഗ് കഴിഞ്ഞ് ഐജി ആയ കാര്യമാണ് ശ്രീജിത്ത് പറഞ്ഞത്, വിനുവേട്ടാ.. :)
Deleteശ്ശൊ. അങ്ങനാണേല്‍ ഞാനൊക്കെ ഏത് റാങ്കിലെത്തേണ്ടതാരുന്നു :(
Deleteho ഒരു ട്വിസ്റ്റിലാണല്ലൊ കൊണ്ട് അവസാനിപ്പിച്ചത്
ReplyDeleteതുടരട്ടെ
ആശംസകൾ
സന്ദർശനത്തിന് നന്ദി ഷാജു...
Deleteഇത്തവണ ഞാന്‍ നേരത്തേ എത്തിയല്ലോ!
ReplyDeleteശ്രീജിത്തിനെ കാവലേല്പിച്ചാല്‍ കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുത്ത പോലെയാവില്ലേ? വെറുമൊരു സംശയമാണേയ്.
ഇത്തവണ നേരത്തെ തന്നെ...
Deleteശ്രീജിത്ത് കേൾക്കണ്ട... (പാവം പനി പിടിച്ച് കിടക്കുകയാണവിടെ...)
തന്നെ തന്നെ. കാര്യം മറക്കരുതല്ലോ. അവിടുത്തെ പുരോഗതിയും അറിയണ്ടേ...
ReplyDelete"നമ്മുടെ MG-42 ന്റെ അത്രയും പോരെങ്കിലും മോശം പറയാൻ പറ്റില്ല… ഉന്നത്തിന്റെ കാര്യത്തിൽ വളരെ കൃത്യതയുള്ളതാണ്…"
അതെന്താണാവോ... ആര് വെടി വച്ചാലും ഉന്നം കൃത്യമായിരിയ്ക്കുമോ എന്തോ. ;)
തെയ്യാറെടുപ്പുകൾ രണ്ടിടത്തും ഭംഗിയായി നടക്കട്ടെ...
Deleteഉന്നം പിടിക്കാൻ അറിയുന്നവർക്ക് ഈ തോക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്നാണ് ജാക്ക് ഹിഗ്ഗിൻസ് ഉദ്ദേശിച്ചത് കേട്ടോ ശ്രീ... :)
Deleteഅങ്ങനെ പറ (ഞാന്‍ വെറുതേ ആശിച്ചു, ഒരെണ്ണം വാങ്ങിയാലോന്ന് ആലോചിച്ചതാ) :)
Deleteഉന്നം കൃത്യമാണെങ്കിൽ ഏത് തോക്കും ചലേഗാ.. :)
Deleteഡെവിലിനും മോളിയുമൊക്കെ അവിടെ മരം ചുറ്റിക്കളിയ്ക്കട്ടെ
ReplyDeleteനമ്മുടെ ദൌത്യം മറക്കാന്‍ പാടില്ല.
നന്ദി...
Delete“എക്സലന്റ്…! റിയലി എക്സലന്റ്…!”......thudaratte..................appol jimmichan udane onnum thirichu varaan pattille.....
ReplyDeleteശരിയാ അനിൽഭായ്... കണ്ടില്ലേ, ഇതു വരെ ജിമ്മി ഹാജർ വച്ചിട്ടില്ല... കാവൽ നിൽപ്പിലെ ആത്മാർത്ഥത എന്ന് പറഞ്ഞാൽ ഇതാണ്...
Deleteക്യാന്‍വാസിന്റെ ഇന്‍സുലേഷന്‍ നോക്കി വേണം പിടിക്കാന്‍ അല്ലേ? എന്റെ കൈ ഇപ്പൊ പോല്ലിയേനെ. തോക്ക് കൊള്ളാം.
ReplyDeleteതുടരട്ടെ.
റാംജിഭായിയും എത്തിയല്ലോ... സന്തോഷം...
Deleteമൂന്ന് കുഞ്ഞാടുകൾ കൂടി വരാനുണ്ട്... കാവൽ നിൽക്കാൻ പോയ ജിമ്മി, കമ്പ്യൂട്ടറിനെ മലയാളം പഠിപ്പിക്കാൻ പോയ സുകന്യാജി, ചാരപ്പണിക്ക് പോയ മുരളിഭായ്... നോർഫോക്കിലെ ഡ്യൂട്ടി മുരളിഭായിയെ ഏൽപ്പിച്ച് കൊടുത്തിട്ട് ജിമ്മി എത്രയും പെട്ടെന്ന് കുന്നിൻമുകളിൽ നിന്ന് താഴെയിറങ്ങേണ്ടതാണ്...
ReplyDeletevaayichu. appo nadakkatte yudhavum pranayavum.
ReplyDeleteaa computerine malayalm padippichu. innu pazhaya officil voter's day duty. ivide vannapo malayalam marannupoya ente? system.
jimmi kunhaadinte shabdam kettu. vannilla. puthiya office parisarath karimbu juice kittanilla. ennittum...
ആഹാ.. അപ്പോ അവിടെ കരിമ്പിൻ ജ്യൂസ് ഇല്ല അല്ലേ.. (ഇത്തവണ എന്റെ കാശ് പോകുന്ന ലക്ഷണമുണ്ട്.. :) )
Deleteകരിമ്പിൻ ജ്യൂസ് ഇല്ലെങ്കിൽ ഒരു മോരുംവെള്ളം എങ്കിലും കുടിച്ചിട്ട് പോ ജിം...
Deleteഞാൻ ഹാജർ !!
ReplyDeleteമോളിക്കുട്ടി പൂശിയ പെർഫ്യൂം ഏതാണെന്ന് വല്ല കുളുവും കിട്ടുമോ എന്നറിയാൻ പോയതാ.. പക്ഷേ ഡെവ്‌ലിൻ ആ പരിസരത്തേയ്ക്ക് പോലും അടുപ്പിക്കുന്നില്ല.. ദുഷ്ടൻ!
മറുകരയിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു അല്ലേ.. വെടിയും പടക്കവുമൊക്കെയായിട്ട് ഇവന്മാർ എന്തെങ്കിലുമൊക്കെ ഒപ്പിച്ചുകൂട്ടുന്ന ലക്ഷണമുണ്ട്..
ഹാർവി പ്രെസ്റ്റൺ.. ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ..
ഹാർവി പ്രെസ്റ്റണെ മറന്നു പോയോ? ജർമ്മൻകാരുടെയൊപ്പം കൂടിയ ബ്രിട്ടീഷ് ഗുണ്ട... സ്റ്റെയ്നറെ സപ്പോർട്ട് ചെയ്യാനായി ഹെൻട്രിച്ച് ഹിംമ്‌ലർ കണ്ടെത്തിയ ഇംഗ്ലീഷ്‌കാരൻ...
Deleteഡെവിലിനും മോളിയുമൊക്കെ അവിടെ
ReplyDeleteഅവരുടെ മരം ദൌത്യം പൂർത്തിയാക്കട്ടേ...
പിന്നെ ഞാനും എന്റെ ദൌത്യം പൂർത്തീകരിക്കുവാൻ
നോർത്ത് സീയുടെ അപ്പുറം നെതർലണ്ടിൽ പൂവ്വാൻ ഇരിക്കാണ് കേട്ടൊ
ആഹാ... മുരളിഭായ് ഹോളണ്ടിലേക്ക് പുവ്വ്വാ? സ്റ്റെയ്നറോട് അന്വേഷണം പറയണേ... (മുരളിഭായിയുടെ തലയിൽ വരച്ച ആ പെൻസിൽ എന്റെ പറമ്പിലേക്കെങ്കിലും ഒന്ന് വലിച്ചെറിഞ്ഞിരുന്നെങ്കിൽ...)
DeleteVinuvetaa....Vaayichu...
ReplyDeletethirakku aanu...comment pinne..
എന്റെ പറ്റി വിൻസന്റ് മാഷേ ഇത്ര തിരക്ക്?
Deleteവായിക്കുന്നു
ReplyDeleteഇവനെ മറന്നിരിയ്ക്കുകയായിരുന്നു.ഇവർ തമ്മിൽ ചേരുമോ ആവോ!!?!?!?!??!?!?!?!?!?!?!
ReplyDelete