അസഹനീയമായ തണുപ്പായിരുന്നു
ദേവാലയത്തിനുള്ളിൽ. മുനിഞ്ഞ് കത്തുന്ന മെഴുക് തിരികളും മേടയിലെ വിശുദ്ധദീപവും പ്രസരിപ്പിക്കുന്ന
വെട്ടം തീർത്തും പരിമിതമായിരുന്നു. അവർ എട്ട് പേരായിരുന്നു അപ്പോൾ ആ അരണ്ട വെളിച്ചത്തിൽ
അവശേഷിച്ചിരുന്നത്. ഡെവ്‌ലിൻ, സ്റ്റെയ്നർ, റിട്ടർ, വെർണർ ബ്രീഗൽ, ആൾട്ട്മാൻ, ജൻസൻ,
കോർപ്പറൽ ബെക്കർ, പിന്നെ പ്രെസ്റ്റൺ. എന്നാൽ അവർ ആരുമറിയാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു
അവിടെ. ആർതർ സെയ്മൂർ… ലേഡി ചാപ്പലിന് സമീപം കൈകാലുകൾ ബന്ധിക്കപ്പെട്ട്
ഇരുട്ടിൽ കിടക്കുകയായിരുന്നു അയാൾ. പുറത്ത് കടക്കുവാനുള്ള തിരക്കിനിടയിൽ ഗ്രാമീണർ അയാളുടെ
കാര്യം മറന്നു പോയിരുന്നു. അല്പം ബുദ്ധിമുട്ടിയാണെങ്കിലും അവസാനം എങ്ങനെയോ അയാൾ എഴുന്നേറ്റിരിക്കുന്നതിൽ
വിജയിച്ചു. കൈത്തണ്ടയിലെ കെട്ടഴിക്കാൻ ശ്രമിക്കുന്നതിനിടയിലും അയാളുടെ തീ പാറുന്ന കണ്ണുകൾ
പ്രെസ്റ്റണിന്റെ നീക്കങ്ങളെ പിന്തുടർന്ന് കൊണ്ടിരുന്നു.
മേടയിലേക്കും ഗോപുരത്തിലേക്കുമുള്ള
കതകുകൾ സ്റ്റെയ്നർ തുറക്കുവാൻ ശ്രമിച്ച് നോക്കി. പക്ഷേ, രണ്ടും ലോക്ക് ചെയ്തിരിക്കുകയാണ്.
കുടമണി ഘടിപ്പിച്ചിരിക്കുന്ന ടവറിനരികിലെ കർട്ടന് പിന്നിലേക്ക് അദ്ദേഹം കണ്ണോടിച്ചു.
ഏതാണ്ട് മുപ്പതടിയോളം ഉയരത്തിലുള്ള തട്ടിൻപുറത്തെ ദ്വാരങ്ങളിലൂടെ തൂങ്ങിക്കിടക്കുന്ന
കയറുകൾ. 1939 ന് ശേഷം ആ കുടമണി ഒരിക്കലും മുഴങ്ങിയിട്ടില്ല.
സ്റ്റെയ്നർ ഇടനാഴിയുടെ
അറ്റത്ത് ചെന്നിട്ട് അവരെ അഭിസംബോധന ചെയ്തു.
“ഈ അവസരത്തിൽ നിങ്ങൾക്ക് നൽകുവാൻ ഒരേയൊരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ
… മറ്റൊരു ഏറ്റുമുട്ടൽ…”
“ഇത് തീർത്തും പരിഹാസ്യമായ
അവസ്ഥയാണ്… എങ്ങനെ ഏറ്റുമുട്ടുമെന്നാണ് നിങ്ങൾ പറയുന്നത്…? അവർക്ക് ആളും ആയുധവുമുണ്ട്… അവർ ആക്രമണം തുടങ്ങിക്കഴിഞ്ഞാൽ പത്ത് മിനിറ്റ്
പോലും പിടിച്ച് നിൽക്കാനാവില്ല നമുക്ക്…” പ്രെസ്റ്റൺ പറഞ്ഞു.
“ഉത്തരം വളരെ ലളിതം… നമുക്ക് വേറെ മാർഗ്ഗമില്ല എന്നത് തന്നെ… നിങ്ങൾ കേട്ടതാണല്ലോ… ബ്രിട്ടീഷ് യൂണിഫോം അണിയുക വഴി അക്ഷന്തവ്യമായ അപരാധമാണ്
നാം ചെയ്തിരിക്കുന്നത്… ജനീവ കരാറിന്റെ ലംഘനം…” സ്റ്റെയ്നർ പറഞ്ഞു.
“അതിന് നാം പൊരുതിയത്
ജർമ്മൻ യൂണിഫോം അണിഞ്ഞുകൊണ്ടാണ്… ജർമ്മൻ
സൈനികർ ആയിട്ട്… നിങ്ങൾ തന്നെ അവരോട് പറഞ്ഞതാണല്ലോ അത്...” പ്രെസ്റ്റൺ വിട്ടുകൊടുക്കാൻ തയ്യാറായില്ല.
“അതേ… ഒരു വാദത്തിന് വേണ്ടി നമുക്ക് വാദിച്ചു നോക്കാമെന്ന് മാത്രം… പക്ഷേ, നല്ലൊരു അഭിഭാഷകനെ വച്ചിട്ടാണെങ്കിൽ പോലും റിസ്കെടുക്കുവാൻ
ഞാൻ തയ്യാറല്ല… വെടിയുണ്ടയാണ് നമുക്ക് പറഞ്ഞിട്ടുള്ളതെങ്കിൽ അത്
ഫയറിങ്ങ് സ്ക്വാഡിൽ നിന്നും മറ്റൊരിക്കൽ ഏറ്റുവാങ്ങുന്നതിലും നല്ലത് ശത്രുവുമായി ഇപ്പോൾ
ഏറ്റുമുട്ടി വീര ചരമം പ്രാപിക്കുന്നതാണ്…” സ്റ്റെയ്നർ
പറഞ്ഞു.
റിട്ടർ ഇടയിൽ കയറി. “പ്രെസ്റ്റൺ… നിങ്ങൾ എന്താണ് വിചാരിച്ച് വച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല… നിങ്ങൾക്ക് പറഞ്ഞിരിക്കുന്നത് ലണ്ടൻ ടവർ ആയിരിക്കുമെന്നതിൽ യാതൊരു
സംശയവും വേണ്ട… നിങ്ങളെപ്പോലെ ഒരു രാജ്യദ്രോഹിയെ ബ്രിട്ടീഷുകാർ
ഒരിക്കലും വച്ചുപൊറുപ്പിക്കില്ല… കാക്കകൾക്ക് പോലും അപ്രാപ്യമായ അത്ര ഉയരത്തിലായിരിക്കും
നിങ്ങളുടെ തൂക്കുമരം…”
മനസ്സ് തകർന്ന പ്രെസ്റ്റൺ
തല കുമ്പിട്ട് മുഖം കൈകളിൽ ഊന്നി ചാരുബഞ്ചിൽ ഇരുന്നു.
പെട്ടെന്നാണ് ക്വയർ സ്റ്റാളിൽ
ഉണ്ടായിരുന്ന ഓർഗന് ജീവൻ വച്ചത്. ഹാൻസ് ആൾട്ട്മാൻ ആയിരുന്നു കീബോർഡിന് മുന്നിൽ.
“ജോഹാൻ സെബാസ്റ്റ്യന്റെ ഗാനമാണ്… നമ്മുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് എന്തുകൊണ്ടും അനുയോജ്യം… ഈ ഗാനത്തിന്റെ ടൈറ്റിൽ തന്നെ മരണം
അടുത്തവർക്ക് വേണ്ടി എന്നാണ്…” ആൾട്ട്മാൻ
പറഞ്ഞു.
“Ach wei nichtig, ach wie fluchtig…. O how cheating… O
how fleeting are our days departing…” ആൾട്ട്മാന്റെ
ആലാപനം ദേവാലയത്തിന്റെ ഉൾത്തളങ്ങളിൽ
ഉച്ചത്തിൽ പ്രതിധ്വനിച്ചു.
പെട്ടെന്നാണതുണ്ടായത്… അങ്ങ് മുകളിലെ ജനാലകളിലൊന്ന് പൊട്ടിച്ചിതറി. അവിടെ നിന്നും പാഞ്ഞു
വന്ന വെടിയുണ്ടകളേറ്റ് ആൾട്ട്മാൻ തന്റെ ഇരിപ്പിടത്തിൽ നിന്നും ക്വയർ സ്റ്റാളിലേക്ക്
എടുത്തെറിയപ്പെട്ടു. വെർണറുടെ കരങ്ങൾ ഒരു മാത്ര
പോലും വൈകാതെ പ്രവർത്തിച്ചു. മുകളിലെ ജാലകത്തിന് നേർക്ക് അവന്റെ സ്റ്റെൻ ഗൺ തീ തുപ്പി.
അടുത്ത നിമിഷം അവിടെ നിന്നും ഒരു അമേരിക്കൻ റെയ്ഞ്ചർ തലകുത്തി ഇടനാഴിയിലേക്ക് പതിച്ചു.
എന്നാൽ അതെ സമയം തന്നെ മുകളിലെ ഏതാണ്ട് എല്ലാ ജാലകങ്ങളിൽ നിന്നും ദേവാലയത്തിനുള്ളിലേക്ക്
കനത്ത ഫയറിങ്ങ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഇടനാഴിയിലൂടെ ചുമരിനരികിലേക്ക് ഓടാൻ തുനിഞ്ഞ
വെർണറുടെ തലയിലാണ് വെടിയുണ്ടയേറ്റത്. ഒന്ന് നിലവിളിക്കാൻ പോലും ആവാതെ അവൻ മുന്നോട്ട്
മറിഞ്ഞ് വീണു. തോംപ്‌സൺ മെഷീൻ ഗൺ ഉപയോഗിച്ച് മുകളിൽ നിന്നും ആരോ തലങ്ങും വിലങ്ങും
വെടിയുതിർത്തുകൊണ്ടിരിക്കുന്നു.
സ്റ്റെയ്നർ നിലത്ത് കൂടി
പതുക്കെ ഇഴഞ്ഞ് വെർണറുടെ അരികിലെത്തി അവനെ മലർത്തിക്കിടത്തി പരിശോധിച്ചതിന് ശേഷം മുന്നോട്ട്
നീങ്ങി. മേടയുടെ പടികളിലൂടെ ഇഴഞ്ഞ് കയറി ആൾട്ട്മാന്റെ ശരീരം പരിശോധിച്ചു. രണ്ട് പേർക്കും
അനക്കമില്ലായിരുന്നു. പതുക്കെ തിരിഞ്ഞ് സ്റ്റെയ്നർ ചാരുബെഞ്ചിന്റെ മറവിലൂടെ ഇഴഞ്ഞ്
ചുമരിനരികിലേക്ക് നീങ്ങുമ്പോൾ മുകളിൽ നിന്നും ഇടതടവില്ലാതെ ഫയറിങ്ങ് നടക്കുന്നുണ്ടായിരുന്നു.
ഡെവ്‌ലിൻ അദ്ദേഹത്തിന്റെ
അരികിലേക്ക് ഇഴഞ്ഞെത്തി. “അവരുടെ നില എങ്ങനെ…?”
“ആൾട്ട്മാനും വെർണറും
നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു…”
“രക്തപ്പുഴ തന്നെ… അധികനേരം പിടിച്ച് നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല… റിട്ടറിന്റെ കാലിൽ വെടിയേറ്റിട്ടുണ്ട്… ജൻസൻ കൊല്ലപ്പെട്ടിരിക്കുന്നു…” ഡെവ്‌ലിൻ പറഞ്ഞു.
സ്റ്റെയ്നറും ഡെവ്‌ലിനും
റിട്ടർ ന്യുമാന്റെ അടുത്തേക്ക് ഇഴഞ്ഞു . ചാരുബെഞ്ചിലൊന്നിൽ ചാരി നിലത്തിരുന്ന് തന്റെ
തുടയിലേറ്റ മുറിവിൽ ബാൻഡേജ് കെട്ടുകയാണ് അദ്ദേഹം. പ്രെസ്റ്റണും കോർപ്പറൽ ബെക്കറും അടുത്ത്
തന്നെ ഇരിക്കുന്നുണ്ട്.
“കുഴപ്പമൊന്നുമില്ലല്ലോ
റിട്ടർ…?” സ്റ്റെയനർ ആരാഞ്ഞു.
“നമുക്ക് തരാനായി ഇനി
അവരുടെ പക്കൽ വൂണ്ട് ബാഡ്ജ് ഒന്നും ബാക്കിയുണ്ടാവില്ലെന്ന് തോന്നുന്നു ഹെർ ഓബർസ്റ്റ്…” കടുത്ത വേദനയിലും പുഞ്ചിരിക്കുവാൻ അദ്ദേഹം ശ്രമിച്ചു.
മുകളിൽ നിന്നും ഫയറിങ്ങ്
തുടർന്നുകൊണ്ടിരിക്കവേ സ്റ്റെയനർ പൂജാവസ്തുക്കൾ വച്ചിരിക്കുന്ന മുറിയുടെ കതകിന് നേരെ
ആംഗ്യം കാണിച്ചു. അരണ്ട വെളിച്ചത്തിൽ അവ്യക്തമായിരുന്നു ആ വാതിൽ.
“ബെക്കർ… ഇരുട്ടാണെങ്കിലും ആ വാതിലിന്റെ ലോക്ക് വെടിവെച്ച് തകർക്കാൻ പറ്റുമോ
എന്ന് നോക്കൂ… ഇവിടെ അധികനേരം പിടിച്ചുനിൽക്കാനാവില്ല നമുക്ക്…” സ്റ്റെയ്നർ പറഞ്ഞു.
തലയാട്ടിയ ബെക്കർ നിഴലുകളുടെ
മറവിൽ ഇഴഞ്ഞ് നീങ്ങി കൽത്തൊട്ടിയുടെ അരികിലെത്തി. സൈലൻസർ ഘടിപ്പിച്ച സ്റ്റെൻ ഗണ്ണിൽ
നിന്നും ഏറ്റ വെടിയുണ്ടയിൽ ആ കതകിന്റെ ലോക്ക് തകരുന്ന ശബ്ദം മാത്രമേ പുറത്തേക്ക് കേട്ടുള്ളൂ.
ശേഷം അവൻ കതക് ചവിട്ടി തുറന്നു.
മുകളിൽ നിന്നുള്ള ഫയറിങ്ങ്
നിലച്ചിരിക്കുന്നു.
“കേണൽ… നിങ്ങൾക്ക് മതിയായിക്കാണുമെന്ന് കരുതട്ടെ…? ഇത് ടാങ്കിൽ കിടക്കുന്ന മത്സ്യത്തെ വെടി വയ്ക്കുന്നത് പോലെയുണ്ട്… എനിക്കതിൽ ഒട്ടും താല്പര്യമില്ല… പക്ഷേ,
ഇനിയും പോരെന്നുണ്ടെങ്കിൽ നിങ്ങളെ നിലംപരിശാക്കുന്നത് വരെയും ഇത് തുടരുന്നതിൽ എനിക്ക്
ഒരു വിരോധവുമില്ല…” ഗാർവി മുകളിൽ നിന്നും വിളിച്ചു പറഞ്ഞു.
“എനിക്ക് മതിയായി…! ഞാനിതാ കീഴടങ്ങുന്നു…!” അലറി വിളിച്ചുകൊണ്ട് പെട്ടെന്നായിരുന്നു പ്രെസ്റ്റൺ തുറസ്സായ നടുത്തളത്തിലേക്ക്
ഓടിയത്.
“യൂ ബാസ്റ്റർഡ്…!” ബെക്കർ അലറിക്കൊണ്ട് പൂജാവസ്തുക്കൾ
വച്ചിരിക്കുന്ന മുറിയിൽ നിന്നും അയാളുടെ പിറകെ ഓടി. എന്നിട്ട് തന്റെ തോക്കിന്റെ പാത്തി
കൊണ്ട് പ്രെസ്റ്റണിന്റെ തലയിൽ ആഞ്ഞടിച്ചു.
ആ നിമിഷം തന്നെ മുകളിൽ
തോംപ്‌സൺ മെഷീൻ ഗൺ ഗർജ്ജിച്ചു. ഒരേയൊരു ബുള്ളറ്റ്… പക്ഷേ,
അത് വളരെ കൃത്യതയോടെ ആയിരുന്നു. ചുമലിന് പിന്നിൽ വന്ന് തറച്ച ബുള്ളറ്റിന്റെ ആഘാതത്തിൽ
ബെക്കർ കമിഴന്നടിച്ച് വീണു. മരണവെപ്രാളത്തിൽ അവന് പിടി കിട്ടിയത് കുടമണിയോട് ബന്ധിപ്പിച്ച
കയറുകളിലൊന്നായിരുന്നു. വർഷങ്ങൾക്ക് ശേഷം ആ പള്ളിമണി വീണ്ടും മുഴങ്ങി. ഘന ഗാംഭീര്യത്തോടെ.
വീണ്ടും നിശ്ശബ്ദത… ഗാർവി വിളിച്ചു. “കേണൽ… അഞ്ച് മിനിറ്റ് കൂടി തരാം കീഴടങ്ങാനായി…”
“ഇവിടെ നിൽക്കുന്നത് സുരക്ഷിതമല്ല… നമുക്ക് ആ പൂജാവസ്തുക്കൾ വച്ചിരിക്കുന്ന മുറിയിലേക്ക് നീങ്ങാം...”
സ്റ്റെയനർ പതിഞ്ഞ സ്വരത്തിൽ ഡെവ്‌ലിനോട് പറഞ്ഞു.
“പക്ഷേ, എത്ര നേരത്തേക്ക്…?” ഡെവ്‌ലിൻ ചോദിച്ചു.
ആ മുറിയിലേക്ക് കയറിയതും
എവിടെ നിന്നോ വന്ന നുറുങ്ങ് വെട്ടത്തിന്റെ ശോഭ ഡെവ്‌ലിന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചു.
വെടി വച്ച് തകർത്ത ആ കതകിന്റെ ഉള്ളിലെ അരണ്ട വെളിച്ചത്തിൽ മറുവശത്ത് ആരോ നിൽക്കുന്നത്
പോലെ അദ്ദേഹത്തിന് തോന്നി. പിന്നെ ചിരപരിചിതമായ ആ സ്വരം അദ്ദേഹത്തിന്റെ കാതിലെത്തി.
“ലിയാം…?”
“മൈ ഗോഡ്…! മോളിയാണല്ലോ
അത്… അവൾ എങ്ങനെയാണ് ഇപ്പോൾ ഇവിടെയെത്തിയത്…?” അമ്പരപ്പോടെ അദ്ദേഹം സ്റ്റെയ്നറോട് പറഞ്ഞു.
ഡെവ്‌ലിൻ നിലത്ത് കൂടി
ഇഴഞ്ഞ് അവൾക്കരികിലെത്തി സംസാരിച്ചിട്ട് പെട്ടെന്ന് തന്നെ തിരികെയെത്തി.
“കമോൺ…!” റിട്ടർ ന്യുമാനെ താങ്ങിപ്പിടിച്ചുകൊണ്ട്
ഡെവ്‌ലിൻ പറഞ്ഞു. “നമുക്ക് രക്ഷപെടാനായിട്ട് എന്റെ പ്രേയസി ഒരു മാർഗ്ഗം കണ്ടുവച്ചിട്ടുണ്ട്… വരൂ…
അവന്മാർ അവിടെ നമ്മളെയും കാത്ത് അഞ്ച്
മിനിറ്റ് വെയ്റ്റ് ചെയ്യുമ്പോഴേക്കും പെട്ടെന്ന് പുറത്ത് കടക്കാൻ നോക്കാം...”
റിട്ടറെ താങ്ങിപ്പിടിച്ച്
അവർ രണ്ടുപേരും കൂടി അരണ്ട വെളിച്ചത്തിൽ ആ മുറിയ്ക്കുള്ളിലേക്ക് കടന്നു. ടണലിന്റെ ആരംഭത്തിലുള്ള
രഹസ്യ വാതിലിനരികിൽ അവൾ നിൽക്കുന്നുണ്ടയിരുന്നു. അവർ മൂവരും ഉള്ളിൽ കടന്നതും അതിന്റെ
കതകടച്ച് അവൾ കുറ്റിയിട്ടു. പിന്നെ താഴോട്ടുള്ള പടവുകളിറങ്ങി വൈദിക മന്ദിരത്തിലേക്കുള്ള
ഗുഹയിലൂടെ മുന്നോട്ട് നീങ്ങി.
വൈദികമന്ദിരത്തിലെ ഹാളിൽ
തികഞ്ഞ നിശ്ശബ്ദതയായിരുന്നു. “ഇനിയെന്ത്…? റിട്ടറെയും കൊണ്ട് ഈ നിലയിൽ നമുക്ക് അധികം മുന്നോട്ട് പോകാൻ കഴിയില്ല…” ഡെവ്‌ലിൻ പറഞ്ഞു.
“പിൻഭാഗത്തെ മുറ്റത്ത്
ഫാദർ വെറേക്കറിന്റെ കാർ കിടപ്പുണ്ട്…” മോളി പറഞ്ഞു.
പെട്ടെന്നാണ് സ്റ്റെയ്നർക്ക്
അതോർമ്മ വന്നത്. അദ്ദേഹം പോക്കറ്റിൽ കൈ തിരുകി. “അതിന്റെ താക്കോൽ എന്റെ കൈയിലുമാണ്…”
“വിഡ്ഢിത്തം പറയാതിരിക്കൂ
ഹെർ ഓബർസ്റ്റ്… എൻജിൻ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേൾക്കുന്ന
മാത്രയിൽ ആ റെയ്ഞ്ചേഴ്സിന്റെ യന്ത്രത്തോക്കുകൾ നമ്മെ നിലംപരിശാക്കിയിട്ടുണ്ടാകും…” ന്യുമാൻ പറഞ്ഞു.
“പിൻഭാഗത്ത് ഒരു ഗേറ്റ്
ഉണ്ട്…” മോളി പറഞ്ഞു. “കുറ്റിക്കാടുകളുടെ അരിക് പറ്റി
പാടത്ത് കൂടി ഒരു മൺപാതയും… കുറച്ച് ദൂരം നമുക്ക് ആ മോറിസ് തള്ളിക്കൊണ്ട് പോയ്ക്കൂടേ…? ആരും ശ്രദ്ധിക്കാൻ പോകുന്നില്ല…”
കാർ തള്ളിക്കൊണ്ട് അവർ
ഏതാണ്ട് നൂറ്റിയമ്പത് വാരയെങ്കിലും എത്തിക്കാണും. അപ്പോഴാണ് ദേവാലയത്തിൽ വീണ്ടും ഫയറിങ്ങ്
ആരംഭിച്ചത്. സ്റ്റെയ്നർ ആ അവസരം കാത്തിരിക്കുകയായിരുന്നു. വെടിയൊച്ചയുടെ മുഴക്കത്തിനിടയിൽ
അദ്ദേഹം കാർ സ്റ്റാർട്ട് ചെയ്തു. പിന്നെ മോളിയുടെ
നിർദ്ദേശങ്ങൾക്ക് അനുസൃതമായി പാടത്തെ ദുഃർഘട പാതകളിലൂടെ തീരദേശ റോഡ് ലക്ഷ്യമാക്കി നീങ്ങി.
* * * * * * * *
* * * * * * * * * * * * * * * *
പൂജാവസ്തുക്കൾ വച്ചിരുന്ന
ആ മുറിയുടെ വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്ത ശബ്ദം കേട്ടതിന് തൊട്ടു പിന്നാലെ ലേഡി
ചാപ്പലിൽ ഇരുന്നുകൊണ്ട് തന്റെ ദേഹത്തെ കെട്ടുകൾ അഴിക്കാനുള്ള ശ്രമത്തിൽ ആർതർ സെയ്മൂർ
വിജയിച്ചു. കൈകൾ സ്വതന്ത്രമായതോടെ അയാൾ എഴുന്നേറ്റ് നിന്നു. പിന്നെ ശബ്ദമുണ്ടാക്കാതെ
പ്രെസ്റ്റൺ തന്നെ കെട്ടിയിടുവാനുപയോഗിച്ച കയറുമെടുത്ത് ഇടനാഴിയിലൂടെ പതുക്കെ നീങ്ങി.
അൾത്താരയിലെ മെഴുക് തിരിയുടെയും
വിശുദ്ധദീപത്തിന്റെയും വെട്ടം മാറ്റി നിർത്തിയാൽ അവിടെങ്ങും കനത്ത അന്ധകാരമാണിപ്പോൾ.
തലക്കടിയേറ്റ് കിടക്കുന്ന പ്രെസ്റ്റണിന്റെ അരികിൽ ചെന്ന് കുനിഞ്ഞ് നോക്കി അയാൾക്ക്
ജീവനുണ്ടെന്ന് സെയ്മൂർ ഉറപ്പ് വരുത്തി. ശേഷം അയാളെ എടുത്ത് തന്റെ ചുമലിലിട്ട് ഇടനാഴിയിലൂടെ
അൾത്താരയുടെ നേർക്ക് നടന്നു.
മുകളിൽ ഗാർവി വല്ലാതെ
അസ്വസ്ഥനായി തുടങ്ങിയിരുന്നു. താഴെ കനത്ത അന്ധകാരത്തിൽ ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല.
ഫീൽഡ് ടെലിഫോൺ എടുത്ത് അയാൾ ഗേറ്റിനരികിൽ സ്കൌട്ട് കാറിൽ ഇരിക്കുന്ന ഹാരി കെയ്നെ വിളിച്ചു.
“ശ്മശാന മൂകതയാണിവിടെ,
മേജർ… ഐ ഡോണ്ട് ലൈക്ക് ഇറ്റ്…”
“ഒരു റൌണ്ട് ഒന്ന് തകർത്ത്
നോക്കൂ… എന്താണുണ്ടാകുന്നത്
കാണാമല്ലോ…” കെയ്ൻ നിർദ്ദേശിച്ചു.
ഗാർവി ജാലകത്തിലൂടെ തന്റെ
തോംപ്‌സൺ ഗണ്ണിന്റെ ബാരൽ നടുത്തളം ലക്ഷ്യമാക്കി ഫയർ ചെയ്തു. പക്ഷേ, യാതൊരു പ്രതികരണവുമുണ്ടയിരുന്നില്ല.
പെട്ടെന്നാണ് വലത് വശത്ത് നിന്നിരുന്ന ഭടൻ അയാളുടെ കൈയിൽ കയറി പിടിച്ചത്.
“സർജന്റ്… അതാ അവിടെ… പ്രസംഗവേദിക്കരികിൽ… ആരോ നീങ്ങുന്നതായി തോന്നുന്നില്ലേ…?”
ഗാർവി തന്റെ ടോർച്ച് എടുത്ത്
താഴോട്ട് പ്രകാശിപ്പിച്ചു. അയാളുടെ അരികിലുണ്ടായിരുന്ന ചെറുപ്പക്കാരനായ ആ ഭടൻ ഭീതിയോടെ
നിലവിളിച്ചു. ഗാർവി ടോർച്ച് ഇടനാഴിയിലൂടെ അങ്ങിങ്ങെത്തെ പ്രകാശിപ്പിച്ച് നോക്കി. പിന്നെ
ഫീൽഡ് ടെലിഫോൺ എടുത്തു.
“ഐ ഡോണ്ട് നോ വാട്ട്സ്
ഹാപ്പെനിങ്ങ്, മേജർ…
ബട്ട് യൂ വുഡ് ബെറ്റർ ഗെറ്റ് ഇൻ ദേർ…”
നിമിഷങ്ങൾക്കകം ദേവാലയത്തിന്റെ
പ്രധാന കവാടം തോംപ്‌സൺ യന്ത്രത്തോക്കുകളാൽ തകർക്കപ്പെട്ടു. ഹാരി കെയ്നും ഒരു ഡസൻ റെയ്ഞ്ചേഴ്സും
എന്തിനും തയ്യാറായി ഉള്ളിലേക്ക് കുതിച്ചു. പക്ഷേ, അവിടെ സ്റ്റെയ്നറോ ഡെവ്‌ലിനോ ഉണ്ടായിരുന്നില്ല.
മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ ഏറ്റവും മുന്നിലെ ചാരുബെഞ്ചിനരികിൽ മുട്ടുകുത്തി
നിൽക്കുന്ന ആർതർ സെയ്മൂറിനെയാണ് അവർക്ക് കാണാനായത്. പ്രസംഗവേദിയിലെ ഉത്തരത്തിൽ കെട്ടിയ
കയറിലെ കുരുക്ക് കഴുത്തിൽ മുറുകി തൂങ്ങിയാടുന്ന പ്രെസ്റ്റണിന്റെ ഭീഭത്സമായ മുഖത്തേക്ക്
ഇനിയും അടങ്ങാത്ത രോഷവുമായി തുറിച്ച് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു സെയ്മൂർ.
അങ്ങനെ ദൌത്യ സംഘം ശുഷ്കമായിരിക്കുന്നു... രക്ഷകയുടെ വേഷത്തിലെത്തിയ മോളി... ഇനിയെന്ത്...?
ReplyDeleteഅതറിയാൻ ഒരു മാസം കാത്തിരിക്കേണ്ടി വരും... ഹ്രസ്വമായ ഒരു ഒഴിവു കാലത്തിനായിൽ മറ്റന്നാൾ നാട്ടിലേക്ക് തിരിക്കുകയാണ്... നോക്കട്ടെ, നമ്മുടെ അജിത്‌ഭായിയെ കാണാൻ പറ്റുമോന്ന്...
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു വിനുവേട്ടാ...
Deleteഅജിത്തേട്ടനെ കാണാന്‍ പോകുമ്പോ ഞങ്ങളുടെ അന്വേഷണങ്ങള്‍ കൂടീ അറിയിക്കുക...പറ്റിയാല്‍ ഒരു തേങ്ങ കൊണ്ടെക്കൊടുക്കുക..
ഒരു മാസം... ഇത്തിരി വിഷമമാണ്... എന്നാലും നാട്ടിലേയ്ക്കല്ലേ? എല്ലാ ആശംസകളും നേരുന്നു, വിനുവേട്ടാ... സന്തോഷമായി കുടുംബത്തോടൊത്ത് നല്ലൊരു അവധിക്കാലം ചിലവഴിച്ച് തിരിച്ചെത്താന്‍ ആശംസിയ്ക്കുന്നു.
Deleteഅജിത്തേട്ടനെയും സ്നേഹാന്വേഷണങ്ങള്‍ അറിയിയ്ക്കുക.
നിർണായകമായ ഈ ഘട്ടത്തിൽ ഒരു മാസം ലീവെടുക്കുക എന്നൊക്കെ പറഞ്ഞാൽ!!
Deleteഅജിത്തേട്ടന്റെ നടയ്ക്കൽ എന്റെ വകയും ഒരു തേങ്ങാവഴിപാട്.. ചെറിയ തേങ്ങാ നാല്... വലിയ തേങ്ങാ നാല്...
വളരെ സന്തോഷം ഉണ്ടാപ്രീ... അജിത്‌ഭായിയെ കാണാന്‍ സാധിച്ചാല്‍ ഉണ്ടാപ്രിയുടെയും ജിമ്മിയുടെയും തേങ്ങകള്‍ കൊടുക്കുന്നതാണ്... അതവിടെ ഉടച്ച് ശര്‍ക്കരയും കൂട്ടി അകത്താക്കിയിട്ടേ ബാക്കി കാര്യങ്ങളുള്ളൂ...
Deleteശര്‍ക്കരേം തേങ്ങേം അവിലും പഴോം... ( നിങ്ങടെ നാട്ടില്‍ കപ്പ വറുത്തത് കിട്ടൂമോ ആവോ )
Deleteകൂട്ടിന് നല്ലൊന്നാന്തരം മഴേം..പിന്നെ അജിത്തേട്ടന്റെ കത്തീം...
ഭാഗ്യവാന്‍ !!! എല്ലാം ആസ്വദിച്ച് അര്‍മ്മാദിച്ച് വേഗ്ഗം മടങ്ങി വാ..
ആ മോളിക്കുട്ടിയേം കൊണ്ട് ലവന്മാര്‍ പോയേ പിന്നെ ഒരു സമാധാനവുമില്ല...
ഈ ഉണ്ടാപ്രിച്ചായന്റെ ഒരു കാര്യം.. മനുഷ്യനെ കൊതിപ്പിക്കാൻ ഓരോന്നും പറഞ്ഞ് ഇറങ്ങിക്കോളും!!
Deleteഇത്തവണ തേങ്ങ എന്റെ വക?
ReplyDeleteഅങ്ങനെ താൽക്കാലികമായെങ്കിലും സ്റ്റെയ്നറും ഡെവ്ലിനും തടി തപ്പി അല്ലേ? പക്ഷേ...
ഉണ്ടാപ്രി ചൂട്ടും കത്തിച്ച് വരുന്നതിന് മുന്നെ തന്നെ ശ്രീ എത്തി അല്ലേ?
Deleteഅതെ... ശരിയാണ്... താല്‍ക്കാലികമായിട്ട്... അതാണ് വേദനിപ്പിക്കുന്നതും അല്ലേ...
അതു കള ....സത്യമായും ശ്രീ എത്തുന്നതിനു മുന്നേ തന്നെ ചൂട്ടും കത്തിച്ച നോം എത്തിയിരുന്നു. മൊഫൈലില്‍ നിന്നും കമന്റണ്ട എന്നു കരുതീട്ടാ കേട്ടാ തേങ്ങാ കൈവിട്ടു പോയേ...പിന്നെ അജിത്തേട്ടന്‍ ശ്രീയെ രഹസ്യമായി പറഞ്ഞ് ഏല്പ്പിച്ചിട്ടാ പോയത് എന്നു കരുതുന്നു.
Deleteകണ്ടോ കണ്ടോ...ഞാന്‍ കഷ്ടപ്പെട്ട് തേങ്ങയടിച്ചിട്ടും അതിന്റെ ക്രെഡിറ്റും അജിത്തേട്ടനു തന്നെ :)
Deleteപിന്നേയ്, ഉണ്ടാപ്രിച്ചായാ...
"കൈവിട്ട തേങ്ങയും പോസ്റ്റിലിട്ട കമന്റും ... രണ്ടും തിരിച്ചെടുക്കാനാകില്ല. ഓര്‍ക്കണം, ഓര്‍ത്താല്‍ നന്ന്! "
ശ്രീക്കുട്ടൻ ആ പറഞ്ഞതിൽ ഭീക്ഷണിയുടെ സ്വരമുണ്ടോ??
Deleteഅങ്ങനെ തോന്നിയോ...
Deleteഅതു പിന്നെ, ഞാന്‍ ചുമ്മാ ;)
ഉണ്ടാപ്രിയെ പേടിയുണ്ടല്ലേ അപ്പോൾ? :)
Deleteപേടിയല്ല... ഒരു തരം... എന്താ പറയുക... ഒരു ചെറിയ തരം ... പേടി പോലെയൊക്കെ എന്തോ ഒന്ന്... ഹിഹി
Deleteഎന്തിനാ ശ്രീ...:)
Deleteപോസ്റ്റിലിട്ട കമന്റ് തിരിച്ചെടുത്ത് പലരുമെന്നെ തോല്പ്പിച്ചിട്ടുണ്ട്..പലവട്ടം..
പക്ഷേ തേങ്ങാ...
ഇനി ഞാന്‍ ഓര്‍മ്മിച്ചു കൊള്ളാം...
ഹഹ :)
Deleteതേങ്ങകളേറ്റു വാങ്ങാൻ ഈഗിളിന്റെ എപ്പിസോഡുകള്‍ പിന്നെയും ബാക്കി. അല്ലേ... ഉണ്ടാപ്രിച്ചായാ :)
എല്ലാം അവസാനിക്കുന്നുവെന്നറിയുമ്പോഴും ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ ... തന്നെ.
ReplyDeleteഅപ്പോള്‍ വിനുവേട്ടന്‍ ഒഴിവുകാലം കൂടിയിട്ട് വരു.. അജിത്തേട്ടനെ കണ്ടാല്‍ പശുക്കുട്ടി മ്പേമ്പേ പറഞ്ഞതായി അറിയിക്കുമല്ലോ... നീലത്താമരയോടും അന്വേഷണം പറയുക...
അതെ... സ്റ്റാലിൻഗ്രാഡ്, ഗ്രീസ്, നോർത്ത് സീയിലെ സൂയിസൈഡ് സ്ക്വാഡ്... എവിടെയെല്ലാം സേവനമനുഷ്ഠിച്ചു... എന്നിട്ട് അവസാനം സ്റ്റഡ്‌ലി കോൺസ്റ്റബിൾ...
Deleteഅജിത്‌ഭായിയെ കാണാൻ പറ്റിയാൽ തീർച്ചയായും അന്വേഷണം അറിയിക്കാം...
oru masathe kathirippu vishamakaram thanne pakshe nattileykku varikayanenna arivu santhosham tharunnu. may 25nu ernakulath vachu harishree samgamam und.varanam . kananam.kooduthal vivarangalku 9747203420 enna numbar upayogikkaam.
ReplyDeleteനോക്കട്ടെ ടീച്ചറേ... ഇരുപത്തിയഞ്ച് ദിവസത്തെ തിരക്ക് പിടിച്ച ഷെഡ്യൂൾ ആണ്... കേരളത്തിന്റെ തെക്കേയറ്റം വരെ പോയി വരേണ്ടതുണ്ട്...
Deleteആഹാ.. നിറയെ പോട്ടംസ് എടുത്ത് പോസ്റ്റണേ വിനുവേട്ടാ...
Deleteതിര്വോന്തരത്തിനു പോണത് പപ്പനാവനേ കാണാനാണോ..ഇനി അടിച്ചു മാറ്റാന്‍ രത്നമൊന്നും ബാക്കിയില്ലെന്നാ കേട്ടത് കേട്ടോ...
തൃശ്ശിവപേരൂരിന് വടക്കോട്ടും കേരളമുണ്ട്.. അത് മറക്കണ്ടാ..
Deleteതൃശ്ശിവപേരൂരിന് വടക്കോട്ടുള്ള കേരളത്തിൽ ഞങ്ങളെ സ്വീകരിക്കാൻ ഇത്തവണ ആരുമില്ലല്ലോ ജിം അതിന്... ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും വരുമായിരുന്നു... എന്റെ ഒരാഗ്രഹം കൂടിയാണത്... കോഴിക്കോടിന് വടക്കോട്ട് പോയിട്ടേയില്ല...
Deleteഅയ്യോ... !!!! കണ്ണൂർ... പേടിയായിട്ട് വയ്യാ... !!!
വടക്കോട്ട് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യൂ വിനുവേട്ടാ..(പറ്റിയാല്‍ മംഗലാപുരം വരെയെങ്കിലും )
Deleteമ്മക്ക് ചോയിച്ച് ചോയിച്ച് പോവാം...ശ്രീയെം കൂട്ടാം.. (ഒരു മൂകാംബിക ട്രിപ് നടത്തിയാലോ എന്ന് ആലോചന ഉണ്ട്ട്ടോ..)
:)
Deleteഞാനില്ലാത്തപ്പോൾ, എന്നെക്കൂട്ടാതെ ആ വഴിക്കെങ്ങാനും പോയാൽ... (ബാക്കി ഞാൻ പറയേണ്ടല്ലോ...?)
Deleteവിനുവേട്ടാ.......!!
ReplyDeleteഎല്ലാ ലക്കവും മുടങ്ങാതെ വായിക്കുന്നുണ്ട്....... ഒഴിവുകാലം കഴിഞ്ഞു കാണാം....
എല്ലാ ലക്കവും വായിക്കുന്നുണ്ടെങ്കിലും ഈ സാന്നിദ്ധ്യം കാണുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് പ്രകാശ്... അപ്പോൾ പറഞ്ഞ പോലെ... വന്നിട്ട് കാണാം...
Deleteഹോ... അങ്ങനെ മോളിയും ഡെവ്‌ലിനും തൽക്കാലം രക്ഷപ്പെട്ടല്ലൊ...!
ReplyDeleteഎനിക്കറിയാരുന്നു, ഡെവ്‌ലിന് ഒരു രാശിയുള്ള പെണ്ണാണ് മോളിയെന്ന്.....!!!
അപ്പോൾ ഇനി തൽക്കാലം കാത്തിരിക്കണ്ടാല്ലേ.......
നാട്ടിൽ പോയി അർമ്മാദിച്ച് വരൂ....
ഒപ്പം സ്റ്റെയ്നറും റിട്ടർ ന്യുമാനും അശോകൻ മാഷേ... ഡെവ്‌ലിന്റെ പ്രണയം കാത്തു...
Deleteചെറിയ ഇടവേള ആയതു കൊണ്ട് ഇത്തവണ നോവൽ കൊണ്ടു പോകുന്നില്ല... മാത്രമല്ല തീരെ സമയവും കിട്ടില്ല... അല്ലെങ്കിൽ കഴിഞ്ഞ തവണത്തേത് പോലെ മുടങ്ങാതെ എഴുതാമായിരുന്നു...
അതെങ്ങനെ വിനുവേട്ടാ..യുദ്ധ മുഖത്തു
ReplyDeleteനിന്നും അങ്ങനെ ഓടിപ്പോവാൻ പറ്റില്ല.
നിങ്ങളുടെ ലീവ് ക്യാൻസൽ ചെയ്തിരിക്കുന്നു .
this is my order....
ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടു പോയാൽ
മതി കേട്ടോ.ഇതിപ്പോ ഇന്ത്യൻ ബാലറ്റ് പെട്ടി
പോലെ തുറക്കാൻ ഇനി ഒരു മാസം കാത്തിരിക്കണ്ടേ :(
എന്തായാലും പോയി വരൂ .കുടുംബത്തോടൊപ്പം നല്ല
ദിവസങ്ങൾ ചിലവഴിക്കൂ.....
വിൻസന്റ് മാഷും ഈ മാസം നാട്ടിൽ എത്തുന്നു എന്ന് പറഞ്ഞിട്ട്...? അജിത്‌ഭായിയുടെ നാടിന്റെ അടുത്തെങ്ങാനും ആണെങ്കിൽ കാണാംട്ടോ...
Deleteyyo athu yudham pedichu oru masam leave venam ennu
Deletekazhija lakkathil paranjatha...njan junil varunnundu..two
weeks..:)
അത് ശരി... അങ്ങനെയായിരുന്നോ...? ജൂണിലാണെങ്കിൽ ഞങ്ങളിവിടെ തിരികെയെത്തും... ഇതിന്റെ ബാക്കി എഴുതണ്ടേ...? :)
Deleteഇന്നും കുറെ പേര്‍ വെടിയേറ്റ് മരിച്ചുല്ലേ...
ReplyDeleteരക്തച്ചൊരിച്ചില്‍ തന്നെ..!
അപ്പോള്‍ വിനുവേട്ടന്‍ നാട്ടിലേക്ക് യാത്രയാവുകാല്ലേ.. ശുഭയാത്ര നേരുന്നു...
വരുമ്പോഴേക്കും ഇതില്‍ ആരാണ് വില്ലന്‍, ആരാണ് നായകന്‍ എന്നറിയാനുള്ള വായന മുഴുവന്‍ ആകുമെന്ന് കരുതുന്നു...
ഏതായാലും സ്റ്റെയ്നര്‍ കൊള്ളാം...
ഒഴിവുകാലം സന്തോഷപ്രദമാക്കൂ.. ആഘോഷിക്കൂ... ആശംസകള്‍...
സന്തോഷം, നിത്യഹരിത... പറഞ്ഞത് പോലെ ഒരു മാസം കൊണ്ട് ആദ്യം മുതൽ വായിച്ച് ഒപ്പമെത്തൂ... ഇനിയല്ലേ ക്‌ളൈമാക്സ്... കഥ മുഴുവനും അറിഞ്ഞാലേ അതിനൊരു ഹരമുണ്ടാകൂ...
Deleteമോളി റോക്ക്സ് ...........
ReplyDeleteമോളിയാണ് താരം... :)
Deleteഈ കണക്കിനുപോയാൽ കടവത്ത് തോണിയടുക്കുമ്പോൾ കയറാൻ ആരുമുണ്ടാവില്ലേ?
ReplyDeleteപ്രെസ്റ്റൺ അവസാനത്തെ അടിയും ചോദിച്ചുവാങ്ങി!
മോളിക്കുട്ടിയുടെ കൂടെ സ്റ്റെയ്നറും ഡെവ്ലിനുമൊക്കെ എവിടം വരെയെത്തി എന്നറിയാൻ ഇനി ഒരു മാസം കാത്തിരിക്കണമല്ലോ..
E-ബോട്ടുമായി കീനിഗ്ഗ് എത്തുമ്പോൾ... ആരൊക്കെ ബാക്കിയുണ്ടാവും...? ക്ഷമയുടെ നെല്ലിപ്പലകയും ചേർത്ത് പിടിച്ച് ഒരു മാസം കാത്തിരിക്കൂ ജിം... അല്ലെങ്കിൽ ഉണ്ടാപ്രിയുടെ കൈയിൽ നിന്നും ഇതിന്റെ സിനിമ വാങ്ങി കാണുന്നോ...?
Delete"കടവത്ത് തോണിയടുക്കുമ്പോള്‍ പെണ്ണിന്റെ കവിളത്ത്
Deleteമഴവില്ലിന്‍ നിഴലാട്ടം.. കവിളത്ത് മഴവില്ലിന്‍ നിഴലാട്ടം.."
ചോദ്യം.
1. പെണ്ണിന്റെ പേരെന്ത് ?
2. തോണിയില്‍ വരുന്നതാരാണ് ?
3. ജിമ്മിച്ചന്റെ ഗതകാല സ്മരണകളില്‍ എവിടെയോ ഈ ഗാനമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ..?
വിശ്വസിക്കുന്നു ഉണ്ടാപ്രീ... വിശ്വസിക്കുന്നു...
Deleteസിനിമ നേരത്തെ തന്നെ കിട്ടിബോധിച്ചതാ.. പക്ഷെ, നോവൽ മുഴുവൻ വായിക്കാതെ അത് ഞമ്മള് കാണൂല്ലാ..
Deleteഉണ്ടാപ്രിച്ചാ.. എന്റെ മനസ്സിലുള്ളത് ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം, അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പ്‌വള്ളം’ എന്ന പാട്ടാണ്.. :)
ഉവ്വ...
Deleteതോണിയാണേലും വള്ളമാണേലും.. മനസ്സിലുണ്ടായാല്‍ മതി..
പാവം പെണ്ണ്..
മോളിക്ക് രക്ഷക ആവാനേ കഴിയൂ. രണ്ട് എപിസോഡും ഒന്നിച്ചുവായിച്ചു.
ReplyDeleteനാട്ടിലേക്ക് സ്വാഗതം
പ്രണയത്തിന് രാജ്യഭേദവും അതിരുകളുമില്ലല്ലോ സുകന്യാജീ...
Deleteചുട്ടുപൊള്ളുന്ന കേരളത്തിന് കനത്ത മഴ സമ്മാനവുമായിട്ടാണ് ഞാനെത്തുന്നത്... :)
ഒരുമാസം പെട്ടെന്ന് തീരും. അതുവരെ കാത്തിരിക്കാം.
ReplyDeleteഒരുമാസം പെട്ടെന്ന് തീരും. അതുവരെ കാത്തിരിക്കാം
ReplyDeleteഒരു മാസം പെട്ടെന്ന് തീരും... അതാണെന്റെ വിഷമവും കേരളേട്ടാ...
Deleteമോളീ.............................................
ReplyDeleteലക്കങ്ങൾ ഇനിയും കുറേ ഉണ്ട്, നാട്ടിൽ പോയി വരൂ
സന്തോഷം ഷാജു..
Deleteയുദ്ധം തല്ക്കാലം അവിടെ നില്കട്ടെ എന്തൊരു ദുസ്വപ്നം ആണ് ഓരോ യുദ്ധവും, അവധി ആഘോഷിച്ചു തിരിച്ചു വരൂ ആശംസകൾ
ReplyDeleteഅവധി തുടങ്ങിക്കഴിഞ്ഞു... കാലവർഷത്തിന്റെ പ്രതീതി...
Delete
ReplyDelete“ഇനി ഒരു മാസം ശ്മശാന മൂകതയാണിവിടെ ‘
ഐ ഡോണ്ട് ലൈക്ക് ഇറ്റ്…!”( ഹോളിഡേയ്ക്ക് പോയി അജിത്ത് ഭായ്, ഒഴിവിൽ കഴിയുന്ന കൊല്ലേരി മുതലായവരുമായി കൂടാൻ പോകുന്നതിന്റെ കുശുമ്പോണ്ടാട്ടാാ...)
ആരെയൊക്കെ കാണാൻ പറ്റുമെന്ന് നോക്കട്ടെ മുരളിഭായ്... കൊല്ലേരി പിടി തരുമോ എന്നറിയില്ല...
Deleteയുദ്ധമുഖത്ത് നിന്ന് ഒളിച്ചോടുന്ന വിവർതകനെ പ്രിൻസ് ആൽബച്ച്സ്ട്രെയ്സിലെ കുപ്രസിദ്ധമായ സെല്ലുകൾ കാണിച്ച് മെരുക്കേണ്ട സമയമായിരിക്കുന്നു :)
ReplyDeleteഅതൊരു പോയന്റ് ആണ്...
Deleteപ്രിൻസ് ആൽബച്ച്സ്ട്ര്യെസിലെ സെല്ലുകളൊക്കെ ഇത്ര ഓർമ്മയുണ്ടോ ഇടവഴി? അപ്പോൾ ആരോടും ഒരക്ഷരം പോലും ഉരിയാടാതെ ഈ വഴിയൊക്കെ വരുന്നുണ്ടായിരുന്നു അല്ലേ?
Deleteഇടവഴിയിലെ പൂച്ച, മിണ്ടാപ്പൂച്ച!!
Deleteപുതിയ ലക്കം ഈയാഴ്ച ഇല്ലെങ്കിലും ചുമ്മാ ഈ വഴി ഒന്നു വന്നു നോക്കിയതാ..
ReplyDelete:(
ഞാനും ശ്രീ....
Deleteഎന്തോ ശീലമായിപ്പോയീ...
പിന്നെ എങ്ങാനും വീനുവേട്ടന്‍ പോസ്റ്റിയിട്ടുണ്ടെങ്കിലോ..(രണ്ടു മൂന്നു ലക്കങ്ങള്‍ അഡ്വാന്‍സ് ആയി ഡ്രാഫ്റ്റ് ചെയ്തു വക്കുന്ന കക്ഷിയാ..)
ഇല്ല ഇല്ല... കഥാപ്രസംഗത്തിന്റെ പുസ്തകം എടുക്കാൻ മറന്നു പോയി...
Deleteഹഹ, അതെയതെ. ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ അല്ലേ?
Delete@വിനുവേട്ടാ
അതു കലക്കി... "ഓലയാല്‍ മേഞ്ഞോരു..." അല്ലേ? :)
അദന്നെ... :)
Deleteകുറച്ചു താമസിച്ചു പോയെങ്കിലും ഞാനും വായിച്ചു ഈ ലക്കവും.
ReplyDeleteനാട്ടില്‍ ഉണ്ടല്ലേ.. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ കാണണം എന്ന് വിചാരിച്ചതാ..
ഇക്കുറി എങ്കിലും നടക്കുമോ എന്തോ.. എന്തായാലും വിളിക്ക് വിനുവേട്ടാ.. 9744366484 ഒരു ചെറിയ ബ്ലോഗ് മീറ്റ് നടത്താന്‍ പറ്റിയാലോ.
അപ്പോൾ ശ്രീമാൻ ലംബൻ ഇപ്പോൾ നാട്ടിലുണ്ടോ?
Deleteനാട്ടില്‍ ഉണ്ടേ.. കൊച്ചിയില്‍.
Deleteപരുന്ത് പറക്കാത്ത ഒരു ഞായറാഴ്ച കൂടെ കടന്നുപോകുന്നു... !
ReplyDeleteഅതെയതെ
DeleteAjithbhaiye thedi Kottayathu vannappol Ajithbhai Thiruvananthapurathu... Naale raavile njan angottu vidukayaa... avideyittu pidikkan patiyillenkil pinnaale njan Kottayathu varum... vidilla njan.... :)
ReplyDeleteഇതൊക്കെ ഒന്ന് മാളോരേ അറിയിച്ചിട്ട് വേണ്ടേ ചെയ്യാന്‍..
Deleteഅടിയന്‍ ഞായറാഴ്ച വെളുപ്പിനെ കോട്ടയത്തെത്തി..
കുട്ടിപ്പട്ടാളത്തിനെ നാട്ടീല്‍ (പാലാ) കൊണ്ടെ വിട്ടീട്ട് ഇന്നു രാവിലെ തിരികെ എത്തി..(ഇന്നലെ എര്‍ണാകുളത്തും ഉണ്ടായിരുന്നേ...).
അടുത്ത വരവ് 31-നു.. വിനുവേട്ടന്‍ അപ്പോഴേയ്ക്കും മടങ്ങുമോ ?
Njaan ippol Thirontharathaanu Undapree... Naale ravile Kottayam vazhi Thrissurkku... Undapri thannu vitta thenga Ajithbhaikku koduthitte pokoo... :)
Delete“എന്നുവരും നീ..
ReplyDeleteഎന്നുവരും നീ..“
മറ്റൊരു ഞായർ കൂടെ.. പരുന്ത് പറക്കാതെ..
പരുന്തിന്റെ മൊയലാളി അടുത്ത ഞായറാഴ്ചയോടെ തിരികെയെത്തുന്നു!
എവിടം വരെയായി വിനുവേട്ടാ? ഒരാഴ്ച കൂടെ കഴിഞ്ഞു!!!
ReplyDeleteമുതലാളി ഇല്ലാത്ത സമയത്ത് ജിമ്മിച്ചനെന്നാ ഇവിടെ കാര്യം.. (പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം..?)
ReplyDeleteഇടയ്ക്കിടെ ഇവിടെ വന്നുനോക്കണമെന്ന് പറഞ്ഞേൽപ്പിച്ചിട്ടാ മൊയലാളി പോയത്..
Deleteഅതു മാത്രമല്ല, മൊയലാളി തിരിച്ചു വരുമ്പോഴേയ്ക്കും കമന്റ് മിനിമം 100 ആക്കിയില്ലേല്‍ എന്തു കരുതും ?
Deleteഅപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ വിനുവേട്ടന്‍ നടന്നകന്നു. ജിമ്മിച്ചനും ലംബനും ബീഡി വലിച്ചു. മോളിയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ഉണ്ടാപ്രിച്ചായന്‍. അജിത്തേട്ടന് ജലദോഷമായിരുന്നു അന്ന്... അമ്പലത്തിന്‍റെ അകാല്‍ വിലക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ വിനുവേട്ടന്‍ എച്മു ചേച്ചിയോട് ചോദിച്ചു: 'ഇനിയും നീ ഇത് വഴി വരില്ലേ ... പശുക്കുട്ടികളെയും തെളിച്ചു കൊണ്ട്' ?
ReplyDeleteഹഹ.. ശ്രീക്കുട്ടൻ വീണ്ടും റോക്ക്സ്!!
Deleteഅവസാനത്തെ ആ ചോദ്യം കിടുക്കി.. :)
ങ്ങനെ എന്നേക്കൊണ്ട് അതും ചെയ്യിച്ചു...
Deleteഎന്നിട്ട് ഉണ്ടാപ്രിച്ചൻ ഈ കവിതയും ചൊല്ലി..
Deleteആകാശ ചെരുവിലാരോ ഗുരുതിക്കിണ്ണം തട്ടി മറിച്ചു...
കാലക്കെടുതിയിലേതോ ശാപത്തിന്‍ തിറ കെട്ടിത്തുള്ളി..
പൊട്ടിപ്പോയൊരു പട്ടച്ചരടും കിട്ടാപ്പൊന്നിന്‍ പത്തരമാറ്റും
മര്‍ത്യന്‍ തന്നുടെ വ്യര്‍ത്ഥതയോതും സര്‍വ്വം സഹയാം
ഭൂമി ദേവിക്കിന്നും എന്നും ശരശയ്യ...ശരശയ്യ....ശരശയ്യാ...
ഹഹ
Deleteകുറച്ചൂടെ നീട്ടി പാട് ജിമ്മിച്ചാ...
ആഹാ! ശ്രീ ആളു കൊള്ളാമല്ലോ...
ReplyDeleteതന്നല്ലേ... ജിമ്മിക്ക് ചോദ്യമങ്ങ് ഇഷ്ടപ്പെട്ടല്ലേ..
ദേ നിക്കണ് ഈഗിളെന്ന് ഫേസ്ബുക്കില്‍ വിനുവേട്ടന്‍റെ ഒരു പടം കണ്ടിരുന്നു.. അജിത്തേട്ടന്‍ ഇട്ടതായിരുന്നു ആ പടം.
ഈഗിള്‍ പറക്കാത്ത ആഴ്ചകള്‍ ഇനിയും .... എത്രയുണ്ട് ബാക്കി...
ആവോ..
വിനുവേട്ടന്‍ എവിടെ?
സത്യമായിട്ടും നേര്, ചേച്ചീ.. അതൊരു ഒന്നൊന്നര ചോദ്യമായിപ്പോയി.. :)
Deleteവിനുവേട്ടൻ ഈ ശനിയാഴ്ച തിരികെ ജിദ്ദയിലെത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.. ഭാഗ്യമുണ്ടെങ്കിൽ അടുത്തയാഴ്ച മുതൽ ഈഗിൾ വീണ്ടും പറന്നുതുടങ്ങും..
കാത്തിരിക്കാം..
ചേച്ചീ... ചോദ്യം ഇഷ്ടായില്ലേല്‍ കൊല്ലണ്ട (കുത്തണ്ട) ഒന്ന് പേടിപ്പിച്ച് വിട്ടാല്‍ മതിയേ...
Deleteവിനുവേട്ടന്‍ അടുത്തയാഴ്ച വരുമായിരിയ്ക്കും ല്ലേ?
വന്നു ശ്രീ... വന്നു...
Deleteഅടുത്ത ഞായറാഴ്ച്ച മുതൽ വീണ്ടും നമ്മുടെ ഈഗിളിനെ തുറന്ന് വിടാമെന്ന് കരുതുന്നു...
വന്നു അല്ലേ... ആശ്വാസമായി :)
Deleteമൂന്നുനാല് അദ്ധ്യായങ്ങള്‍ ഒരുമിച്ച് വായിക്കുന്നതും നല്ലാതാട്ടോ. ഇപ്പഴല്ലേ മനസ്സിലായത്!
ReplyDeleteഅങ്ങനെ ഏതാണ്ടൊക്കെ തീരുമാനമായി.
ReplyDeleteഇല്ല ഇല്ല.. ഇനിയും ബാക്കിയുണ്ട് സുധീ..
Delete