Wednesday, April 4, 2012

ഈഗിൾ ഹാസ് ലാന്റഡ് – 37


“നിങ്ങൾക്കറിയാമല്ലോ, ഈ അധികാരപത്രത്തെ ചോദ്യം ചെയ്യുവാൻ ആരെങ്കിലും ധൈര്യപ്പെട്ടാൽ അവർ ഏറ്റുമുട്ടാൻ പോകുന്നത് ഫ്യൂറർ ഹിറ്റ്ലറോട് തന്നെയായിരിക്കുമെന്നത് അപ്പോൾ, അക്കാര്യത്തിന് ഒരു തീരുമാനമായി ഫ്യൂറർ നിങ്ങളെ ഏൽപ്പിച്ച ഈ ദൌത്യം ഏറ്റെടുക്കുവാൻ തയ്യാറല്ലേ?” ഹിമ്‌ലർ കൈകൾ കൂട്ടിത്തിരുമ്മി.

“തീർച്ചയായും ഹെർ റെയ്ഫ്യൂറർ”  അതല്ലാതെ വേറൊന്നും തന്നെ പറയുവാൻ റാഡ്‌ലിന് കഴിയുമായിരുന്നില്ല.

“ഗുഡ്”  ഹിമ്‌ലർ പുഞ്ചിരിച്ചു. “അപ്പോഴിനി കാര്യത്തിലേക്ക് കടക്കാം ഇക്കാര്യത്തിനായി സ്റ്റെയ്നറെ നിങ്ങൾ തെരഞ്ഞെടുത്തതിനോട് നൂറ് ശതമാനവും ഞാൻ യോജിക്കുന്നു ഈ ദൌത്യത്തിന് ഏറ്റവും അനുയോജ്യൻ എത്രയും പെട്ടെന്ന് നിങ്ങൾ പോയി അദ്ദേഹത്തെ കാണണമെന്നാണ് എന്റെ അഭിപ്രായം

“പക്ഷേ കുറച്ച് കാലം മുമ്പ് നേരിടേണ്ടി വന്ന പ്രശ്നങ്ങളും അതേത്തുടർന്നുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും കണക്കിലെടുത്താൽ ഇത്തരമൊരു ദൌത്യത്തിൽ അദ്ദേഹം താല്പര്യം കാണിക്കുമോ എന്ന് സംശയമാണ്” റാഡ്‌ൽ കരുതലോടെ പറഞ്ഞു.

“ഈ ദൌത്യം ഏറ്റെടുക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെയില്ല തൽക്കാലം അദ്ദേഹത്തിന് നാല് നാൾ മുമ്പാണ് അദ്ദേഹത്തിന്റെ പിതാവ് അറസ്റ്റ് ചെയ്യപ്പെട്ടത് ദേശദ്രോഹ പ്രവൃത്തികളിൽ ഏർപ്പെടുന്നു എന്ന സംശയത്താൽ ” ഹിമ്‌ലർ പറഞ്ഞു.

“ജനറൽ സ്റ്റെയ്നറെയോ ?!!!...”  റാഡ്‌ലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“അതെ ആ വിഡ്ഢിക്കിഴവൻ വയസ്സ് കാലത്ത് ആവശ്യമില്ലാത്ത കൂട്ടുകെട്ടിന് പോയി ബെർലിനിലേക്ക് കൊണ്ട് വരുവാൻ ഏർപ്പാട് ചെയ്തിരിക്കുകയാണ് അദ്ദേഹത്തെ

ഇവിടെ പ്രിൻസ് ആൽബ്രെസ്ട്രേസിലേക്കോ?”

“എന്താ സംശയം?  അതുകൊണ്ട് നിങ്ങൾ സ്റ്റെയ്നറോട് പറയണം, ഈ ദൌത്യം ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്റെ ഭാവിയെ മാത്രമല്ല ശോഭനമാക്കുക എന്ന് രാഷ്ട്രത്തോടുള്ള കൂറ് പ്രകടിപ്പിക്കാൻ ലഭിക്കുന്ന ഈ അസുലഭ സന്ദർഭം ഒരു പക്ഷേ അദ്ദേഹത്തിന്റെ പിതാവിന്റെ കേസിൽ അനുകൂലമായേക്കാം എന്നു കൂടി

തികച്ചും ഭയചകിതനായിപ്പോയി കേണൽ റാഡ്‌ൽ.  എന്നാൽ അത് ഗൌനിക്കാതെ ഹിമ്‌ലർ തുടർന്നു.

 “നമുക്ക് കാര്യത്തിലേക്ക് കടക്കാം ഇതെങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നിങ്ങളുടെ റിപ്പോർട്ടിൽ പറയുന്നുണ്ടല്ലോ അതെന്നെ ആവേശഭരിതനാക്കുന്നു വേഷപ്രച്ഛന്നരായി എങ്ങനെയാണ് അവർ അവിടെ എത്താൻ പോകുന്നത്? ഒന്ന് വിശദീകരിക്കൂ

ഭയം തന്റെ സിരകളിലൂടെ അരിച്ചിറങ്ങുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു കേണൽ റാഡ്‌ലിന്. ആരും തന്നെ സുരക്ഷിതരല്ല ആരും തന്നെ ഗെസ്റ്റപ്പോയുടെ സുരക്ഷാഭടന്മാർ വിന്യസിച്ചതിന് ശേഷം അപ്രത്യക്ഷമായ നിരവധി വ്യക്തികളെയും കുടുംബങ്ങളെയും അദ്ദേഹത്തിന് നേരിട്ടറിയാമായിരുന്നു. തന്റെ പത്നി ട്രൂഡിയേയും മൂന്ന് പെൺ‌മക്കളേയും ഒരു നിമിഷം അദ്ദേഹം ഓർത്തു. വിന്റർ വാർ അതിജീവിയ്ക്കാൻ കരുത്തേകിയ അതേ ഓർമ്മകൾ ഇവിടെയും അദ്ദേഹത്തിന് കൂട്ടിനെത്തി. അവർക്ക് വേണ്ടി അതേ അവർക്ക് വേണ്ടി തനിക്ക് എന്തും ചെയ്തേ പറ്റൂ അതിന് എന്ത് വില നൽകേണ്ടി വന്നാലും എന്ത് ത്യാഗം സഹിച്ചാലും

(തുടരും)

35 comments:

 1. ദൌത്യത്തിന് തത്വത്തിൽ തീരുമാനമാകുന്നു... ഒപ്പം കേണൽ റാഡ്‌ലിന്റെ ആത്മസംഘർഷവും...

  ReplyDelete
 2. ആരും തന്നെ സുരക്ഷിതരല്ല :)

  ReplyDelete
  Replies
  1. അതെ... അതായിരുന്നു എസ്.എസ് എന്ന ജർമ്മൻ സുരക്ഷാസേനയുടെ വിളയാട്ട കാലത്ത് നടന്നിരുന്നത്... നമ്മുടെ പഴയ അടിയന്തിരാവസ്ഥ പോലെ...

   Delete
 3. കുടുംബാംഗങ്ങളെ ജാമ്യം നിർത്തി ഭീഷണിയിലൂടെ എന്തു ക്രൂരകൃത്യവും ചെയ്യിക്കാനാവും. പണ്ടും ഇതു തന്നെയാണവസ്ഥ..!
  ആശംസകൾ...

  ReplyDelete
  Replies
  1. എന്നും എല്ലായിടത്തും പ്രാവർത്തികമാക്കി കൊണ്ടുപോരുന്ന തന്ത്രം...

   Delete
 4. Reich എന്ന വാക്കിന് റൈ എന്നാണ് ഉച്ചാരണം .സാമ്രാജ്യം എന്ന അർത്ഥത്തിൽ.യുദ്ധാനന്തര ജർമ്മനിയിൽ റൈ എന്ന പദം ഉപയോഗിക്കാറില്ല. എന്നാൽ കിഴക്കൻ സാമ്രാജ്യം എന്ന അർത്ഥത്തിൽ ഓസ്ട്രിയ ഇപ്പോഴും Österreich എന്നാണ് വിളിക്കപ്പെടുന്നത്.

  കഥ തുടരട്ടെ..

  ReplyDelete
  Replies
  1. വളരെ നന്ദി അതുൽ ഈ തിരുത്തിന്... അടുത്ത ലക്കം മുതൽ റൈഫ്യൂറർ എന്ന് തന്നെയായിരിക്കും പ്രയോഗം... ഇനിയും ഇതുപോലുള്ള തിരുത്തലുകൾ സ്വാഗതം ചെയ്യുന്നു...

   Delete
 5. വായനക്കാരേയും ആകാംക്ഷയുടെ മുനമ്പില്‍ ഇങ്ങിനെ നിര്‍ത്താതെ വിനുവേട്ടാ...

  ReplyDelete
  Replies
  1. അതൊരു ട്രിക്കല്ലേ കുഞ്ഞൂസ്...

   Delete
 6. "അതേ… അവർക്ക് വേണ്ടി തനിക്ക് എന്തും ചെയ്തേ പറ്റൂ… അതിന് എന്ത് വില നൽകേണ്ടി വന്നാലും… എന്ത് ത്യാഗം സഹിച്ചാലും…"

  ശ്ശോ വിനുവേട്ടാ....കാലത്തേ വെറുതേ സെന്റ്റിയാക്കിയല്ലോ..
  നുമ്മളെല്ലാം ഇതേ വിധിയുടെ ഇരകളാണല്ലോന്നോര്‍ക്കുമ്പം...

  ReplyDelete
  Replies
  1. ചാർളി സെന്റിയടിച്ച് സെന്റിയടിച്ച് ഗോദ്ഫാദറിൽ മുകേഷിന്റെ പ്രണയകഥ കേട്ട് ജഗദീഷ് കരഞ്ഞ് പോയത് പോലെ കരഞ്ഞു പോകല്ലേ... :)

   Delete
  2. അതേത് സീന്‍ വിനുവേട്ടാ...
   തള്ളേ മിസ്സായാ...ഗോഡ് ഫാദര്‍ ഒരു വാട്ടി കൂടേ കാണേണ്ടീ വരൂമോ..?

   Delete
  3. തീർച്ചയായും കാണണം ചാർളീ... മനുഷ്യൻ ചിരിച്ച് ചിരിച്ച് ഒരു ലവലായി പോയ സീനാണത്...

   Delete
  4. സോറി ചാർളീ... ഗോഡ്ഫാദർ അല്ല... ഇൻ ഹരിഹർ നഗർ...

   Delete
 7. ഇത്തരം  ഒരു കെണിയില്‍ അകപ്പെട്ടാലത്തെ അവസ്ഥ ഓര്‍ക്കുമ്പോഴേ ഭയം തോന്നുന്നു.

  ReplyDelete
  Replies
  1. നമ്മളൊക്കെ അന്നത്തെ കാലത്ത് ജർമ്മനിയിൽ ജനിക്കാതിരുന്നത് വല്ലാത്തൊരു ഭാഗ്യം തന്നെ അല്ലേ കേരളേട്ടാ...?

   Delete
 8. എന്തൊരു അവസ്ഥ!

  കഥ തുടരട്ടെ!

  ReplyDelete
 9. വിനുവേട്ടാ ആനപ്പുറത്ത് ഇരിക്കാം
  പക്ഷെ ആനചോറ് കൊലച്ചോറാണെന്നും
  പറയും..അത് പോലെ ഒരു അവസ്ഥ അല്ലെ..?

  ReplyDelete
  Replies
  1. ശരിക്കും അതു തന്നെ...

   Delete
 10. വല്ലാത്ത അവസ്ഥ ...തുടരട്ടെ കഥ ..!!!

  ReplyDelete
  Replies
  1. സന്ദർശനത്തിൽ സന്തോഷം...

   Delete
 11. ഓരോ അദ്ധ്യായത്തിന്റെയും ദൈര്‍ഘ്യം കുറഞ്ഞു കുറഞ്ഞു വരുന്നല്ലോ.
  ആകാംഷയുടെ മുള്‍മുനയില്‍ കൊണ്ടുപോയി നിര്‍ത്തുകയാണ്....

  ReplyDelete
  Replies
  1. ജോലിത്തിരക്ക് മൂലമാണ് ടീച്ചറേ ലക്കങ്ങളുടെ ദൈർഘ്യം കുറയുന്നത്...

   Delete
 12. ഞാനും തുടങ്ങി വായന

  ReplyDelete
  Replies
  1. വീണ്ടും ഈ വഴി വന്നു തുടങ്ങിയതിൽ വളരെ സന്തോഷം അജിത്‌ഭായ്..

   Delete
 13. ഭാര്യയേയും മൂന്നു പെണ്മക്കളേയും അദ്ദേഹം ഓർത്തു......

  അതെ, ഈ ത്ന്ത്രം എന്നും ഭരിയ്ക്കുന്ന്വർക്കൊപ്പ്മുണ്ടായിരുന്നു. കുടുംബാംഗങ്ങളെ ഉപദ്രവിയ്ക്കുമോ എന്ന് ഭീതി നിലനിറുത്തുന്ന ഒരു വല്ലാത്ത സമ്മർദ്ദ തന്ത്ര........

  ReplyDelete
  Replies
  1. നാസി ജർമ്മനിയിലെ കൊടും ക്രൂരതയ്ക്ക് അതിരുകളില്ലായിരുന്നു...

   Delete
 14. എച്മുകുട്ടി പറഞ്ഞപോലെ സമ്മര്‍ദ്ദതന്ത്രം യുദ്ധതന്ത്രത്തിന്റെ ഒരു ഭാഗം ആണ്.
  ഇനി പറയട്ടെ, ഞാനും വല്ലാത്ത സമ്മര്‍ദ്ദത്തിലാണ്. ഒരു സര്‍വ്വേ വരുന്നു. Enumerator ആയി ഇനി 40 ദിവസങ്ങള്‍. ഇവിടെ വരാന്‍ പക്ഷെ ശ്രമിക്കണം.

  ReplyDelete
  Replies
  1. ആഴ്ചയിൽ ഒരിക്കലെങ്കിലും സമയമുണ്ടാക്കി ഈ വഴി വരുവാൻ ശ്രമിക്കുമല്ലോ സുകന്യാജി... അല്ലെങ്കിൽ തന്നെ ജിമ്മിയുടെ അഭാവം ശരിക്കും അറിയുന്നുണ്ട്...

   Delete
 15. യുദ്ധതന്ത്രങ്ങളുടെ പലതരം വിശേഷങ്ങളാണല്ലോ അല്ലേ

  ReplyDelete
 16. “അവർക്ക് വേണ്ടി… അതേ… അവർക്ക് വേണ്ടി തനിക്ക് എന്തും ചെയ്തേ പറ്റൂ… അതിന് എന്ത് വില നൽകേണ്ടി വന്നാലും… എന്ത് ത്യാഗം സഹിച്ചാലും…“

  ഇതുതന്നെയാ എനിക്കും പറയാനുള്ളത്.. എത്ര തിരക്കായാലും, ഞങ്ങൾക്ക് വേണ്ടി വിനുവേട്ടനും ഇത്തിരി ത്യാഗമൊക്കെ സഹിക്കണം.. :)

  ReplyDelete
 17. അങ്ങനെ തന്നെ വേണം.രാജ്യത്തിനായി എന്തും തന്നെ ചെയ്യണം.

  ReplyDelete
  Replies
  1. സുധിയ്ക്ക് ശരിക്കും സ്പിരിറ്റ് കയറിയല്ലോ...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...