Tuesday, April 17, 2012

ഈഗിൾ ഹാസ് ലാന്റഡ് – 39


വീട്ടിലേക്ക് പോകാനുള്ള തീരുമാനം കേണൽ റാ‌ഡ്‌ൽ തൽക്കാലം മാറ്റി വച്ചു. പകരം, ടിർപിറ്റ്സ് യൂഫറിൽ ഉള്ള തന്റെ ഓഫീസിന് മുന്നിൽ കൊണ്ടാക്കുവാൻ അദ്ദേഹം റോസ്മാനോട് ആവശ്യപ്പെട്ടു. അവിടെയെത്തിയതും അദ്ദേഹം ഓഫീസിൽ അത്യാവശ്യം ഉറങ്ങുവാൻ ഉപയോഗിക്കുന്ന കിടക്കയിലേക്ക്  ചാഞ്ഞു. പക്ഷേ, അദ്ദേഹത്തിന് ഉറങ്ങുവാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. അൽപ്പമൊന്ന് കണ്ണടയ്ക്കുമ്പോഴേക്കും ഹിമ്‌ലറുടെ രൂപവും ദാക്ഷിണ്യരഹിതമായ ശബ്ദവുമാണ് തെളിഞ്ഞ് വന്നുകൊണ്ടിരുന്നത്.

പുലർച്ചെ അഞ്ചുമണി ആയപ്പോഴേക്കും ഒരു കാര്യം അദ്ദേഹം തീരുമാനിച്ചുറപ്പിച്ചു. ഒരർത്ഥത്തിൽ അത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചേരുകയല്ലാതെ നിർവ്വാഹമില്ലായിരുന്നു എന്നതാണ് സത്യം. ഈ ദൌത്യം മുന്നോട്ട് കൊണ്ടു പോയേ മതിയാവൂ തനിയ്ക്ക് വേണ്ടിയല്ല ട്രൂഡിയ്ക്കും തന്റെ മക്കൾക്കും വേണ്ടി ഗെസ്റ്റപ്പോയുടെ ചാരക്കണ്ണുകൾ എല്ലാവരുടെ മേലും ഉണ്ടെന്നുള്ള സത്യം മിക്കവർക്കും അറിയാവുന്നതാണ്. എന്നാൽ തന്റെ കാര്യത്തിലോ ഗെസ്റ്റപ്പോ തലവൻ ഹിമ്‌ലർ തന്നെയാണ് തന്റെ പിന്നാലെ കൂടിയിരിക്കുന്നത് അദ്ദേഹം ലൈറ്റ് അണച്ചു.

എട്ട് മണിക്ക് കോഫിയുമായി കാൾ ഹോഫർ വന്ന് വിളിച്ചുണർത്തിയപ്പോഴാണ് താൻ അൽപ്പെമെങ്കിലും ഉറങ്ങിയെന്ന് അദ്ദേഹം മനസ്സിലാക്കിയത്. കോഫിയോടൊപ്പം ഹോഫർ കൊണ്ടുവന്ന പലഹാരത്തിൽ ഒന്നെടുത്ത് അദ്ദേഹം ജാലകത്തിനരികിലേക്ക് നടന്നു. നരച്ച പ്രഭാതം. കോരിച്ചൊരിയുന്ന മഴ.

“രാത്രിയിലെ ബോംബിങ്ങ് എങ്ങനെയുണ്ടായിരുന്നു കാൾ?”

“വിചാരിച്ച അത്ര നാശനഷ്ടങ്ങളുണ്ടായില്ല അവരുടെ ഏഴ് യുദ്ധവിമാനങ്ങൾ നാം വെടി വെച്ച് വീ‍ഴ്ത്തി എന്നാണ് കേട്ടത്

“എന്റെ കോട്ടിന്റെ ഉൾവശത്തെ പോക്കറ്റിൽ ഒരു കവർ ഉണ്ട് അതിനുള്ളിലെ കത്ത് എടുത്ത് ഒന്ന് വായിച്ചു നോക്കൂ” റാഡ്‌ൽ പറഞ്ഞു.

ഇട മുറിയാതെ പെയ്തിറങ്ങുന്ന മഴയെ വീക്ഷിച്ച് ഒരു നിമിഷം അദ്ദേഹം നിന്നു. പിന്നെ തിരിഞ്ഞു. കത്തിലേക്ക് തുറിച്ച് നോക്കി അമ്പരന്ന് നിൽക്കുന്ന ഹോഫറെയാണ് അദ്ദേഹം കണ്ടത്.

“എന്താണിതിന്റെ അർത്ഥം, ഹെർ ഓബർസ്റ്റ്?”

“ചർച്ചിൽ ദൌത്യം തന്നെ, കാൾ അത് നടപ്പിലായി കാണുവാൻ ഫ്യൂറർ ആഗ്രഹിക്കുന്നു ഇന്നലെ രാത്രി ഹിമ്‌ലർ തന്നതാണ് ആ അധികാര പത്രം

“അപ്പോൾ അഡ്മിറലിന്റെ കാര്യമോ, ഹെർ ഓബർസ്റ്റ്?”

“ഇതേക്കുറിച്ച് ഒന്നും തന്നെ അറിയാൻ പാടില്ല

ആ കത്തുമായി ഹോഫർ ആശ്ചര്യവും അതിലേറെ വിനയവുമായി അദ്ദേഹത്തെ നോക്കി നിന്നു. അത് തിരികെ വാങ്ങി റാഡ്‌ൽ പറഞ്ഞു.  “നമ്മൾ വളരെ നിസ്സാര മനുഷ്യർ വളരെ വലിയ ഒരു ചിലന്തിവലയിൽ കുരുങ്ങിയ പ്രാണികളാണ് നാം വിജയം വരിക്കുവാൻ കിണഞ്ഞ് പരിശ്രമിച്ചേ തീരൂ ഈ അധികാരപത്രം അതിനുപകരിക്കും ഫ്യൂറർ ഹിറ്റ്ലറുടെ അധികാരപത്രം മനസ്സിലാവുന്നുണ്ടോ?”

“യെസ്, ഹെർ ഓബർസ്റ്റ്

“നിങ്ങൾക്കെന്നിൽ വിശ്വാസമുണ്ടോ?”

ഹോഫർ പെട്ടെന്ന് അറ്റൻഷനായി നിന്നു. “താങ്കളെ ഒരിക്കലും ഞാൻ അവിശ്വസിച്ചിട്ടില്ല, ഹെർ ഓബർസ്റ്റ് ഒരിക്കലും

അയാളുടെ സ്നേഹവും ബഹുമാനവും കേണൽ റാഡ്‌ലിന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

“ശരി എങ്കിൽ ഞാൻ പറഞ്ഞതു പോലെ ഈ ദൌത്യവുമായി നാം മുന്നോട്ട് പോകുന്നു പക്ഷേ, പ്രധാനപ്പെട്ട ഒരു കാര്യം അതീവ രഹസ്യമായിരിക്കണം ഇക്കാര്യം

“തീർച്ചയായും, ഹെർ ഓബർസ്റ്റ്

“ഗുഡ്, കാൾ എങ്കിൽ എല്ലാ പേപ്പറുകളും കൊണ്ടു വരൂ ലഭ്യമായ എല്ലാ രേഖകളും എല്ലാം ഒന്നു കൂടി പഠിക്കണം നമുക്ക്

അദ്ദേഹം ജാലകത്തിനരികിലേക്ക് വീണ്ടും നീങ്ങി. പിന്നെ അത് തുറന്ന് ദീർഘശ്വാസമെടുത്തു. തലേ രാത്രിയിലെ ബോംബിങ്ങിന്റെ പുകപടലങ്ങൾ അന്തരീക്ഷത്തിൽ അപ്പോഴും നിറഞ്ഞ് നിൽക്കുന്നത് അദ്ദേഹത്തിനനുഭവപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളും കാര്യമായി തകർന്നിട്ടുണാകണം എങ്കിലും അടുത്ത നിമിഷം, തന്റെ കൈയിലെ അധികാര പത്രത്തിന്റെ ഓർമ്മ വീണ്ടും അദ്ദേഹത്തെ ആവേശഭരിതനാക്കി.

(തുടരും)

26 comments:

 1. അഡ്മിറൽ കാനറീസിനെ ഒഴിവാക്കിക്കൊണ്ട് ദൌത്യം മുന്നോട്ട് നീങ്ങുന്നു...

  ReplyDelete
 2. ദൌത്യം മുമ്പോട്ട് പോകണമല്ലോ....വിവര്‍ത്തനനിലവാരവും ഏറെ മുമ്പോട്ട് പോയിരിക്കുന്നു.

  ReplyDelete
  Replies
  1. ഈ അഭിനന്ദനത്തിന് വളരെ നന്ദി അജിത്‌ഭായ്...

   Delete
 3. “നമ്മൾ വളരെ നിസ്സാര മനുഷ്യർ… വളരെ വലിയ ഒരു ചിലന്തി വലയിൽ കുരുങ്ങിയ പ്രാണികളാണ് നാം… വിജയം വരിക്കുവാൻ കിണഞ്ഞ് പരിശ്രമിച്ചേ തീരൂ…"
  എത്രയോ സത്യം...
  ഈ വലയിൽ നിന്നും നല്ല ഒരു ഇരയുമായി എന്നെങ്കിലും രക്ഷപ്പെടുമോ...?

  ആശംസകൾ...

  ReplyDelete
  Replies
  1. ചിലന്തിവലയിൽ നിന്നും ഇരകൾ രക്ഷപെട്ട ചരിത്രമുണ്ടോ അശോകൻ മാഷേ...? കാത്തിരിക്കാം നമുക്ക്...

   Delete
 4. ദൌത്യം ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിക്കാറായി. ഇനിയാണ് യഥാര്‍ത്ഥ പോരാട്ടം.

  ReplyDelete
  Replies
  1. ഇനിയും ദൂരം കുറേയേറെയുണ്ട് കേരളേട്ടാ താണ്ടുവാൻ...

   Delete
 5. ദൌത്യം മുന്നേറട്ടെ...

  ReplyDelete
 6. വളരെ വലിയ ഒരു ചിലന്തി വലയില്‍ കുരുങ്ങിയോ എന്ന് പെട്ടെന്ന് ധരിച്ചു. അല്ല ചിലന്തിവലയില്‍ പ്രാണികളായ "നാം" കുരുങ്ങിയ കാര്യം ആണെന്നതല്ലേ സത്യം?

  ReplyDelete
  Replies
  1. ശരിയാണല്ലോ സുകന്യാജി... സംഭവം ശരിയാക്കിയിട്ടുണ്ട്... സ്പേസ് എടുത്തുകളഞ്ഞു... നന്ദി കേട്ടോ...

   Delete
 7. ഇടക്കു നാട്ടിലേയ്ക്കു പോയി.. കേവലം രണ്ടാഴ്ച. എല്ലാ പോസ്റ്റ്കളും ഇപ്പോഴാണ്‌ വായിച്ചത്‌ . ആശംസകള്‍ ..

  ReplyDelete
  Replies
  1. എനിക്കത് സംശയം ഇല്ലാതിരുന്നില്ല... അപ്പോൾ ഒരു ഓട്ടപ്രദക്ഷിണം നടത്തി വന്നു അല്ലേ?

   Delete
 8. വരട്ടെ...നോക്കാം അല്ലെ?

  ReplyDelete
  Replies
  1. വരുന്നിടത്ത് വച്ച് കാണാം വിൻസന്റ് മാഷേ...

   Delete
 9. മുന്നോട്ട് പോകട്ടെ....

  ReplyDelete
 10. നാട്ടില്‍ പോയത് കാരണം വായിക്കാന്‍ പറ്റിയില്ല. ഇപ്പം എല്ലാം വായിച്ചു. അങ്ങിനെ ബിലത്തിയിലേക്ക് വണ്ടി ഉടനെ വിടുമാരിക്കും അല്ലെ?

  ReplyDelete
 11. കഥ വലിയുന്നുണ്ടൊ ? ബാക്കി പോരട്ടെ

  ReplyDelete
 12. കഴിഞ്ഞാഴ്ച്ചയിലെ ഈ പടപ്പൂറപ്പാട്
  ഇന്നാണ് വായിക്കാൻ കഴിഞ്ഞത് കേട്ടൊ വിനുവേട്ടാ..

  ReplyDelete
 13. ഇനി എന്തൊക്കെ തൊന്തരവുകളാണാവോ ഉണ്ടാവുക...

  ReplyDelete
 14. വായിക്കുന്നു

  ReplyDelete
 15. അധികാര പത്രത്തിന്റെ ഓർമ്മ വീണ്ടും അദ്ദേഹത്തെ ആവേശഭരിതനാക്കി..  എന്നേം.!!!!!!

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...