Wednesday, August 22, 2012

ഈഗിൾ ഹാസ് ലാന്റഡ് – 51


ഹാർബറിന്റെ അതിർത്തിയിൽ നിന്ന് പുറത്ത് കടന്നതോടെ കപ്പലിന് വേഗതയാർജ്ജിച്ചു. റാഡ്‌ൽ ആ നാവികരെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. സംഘത്തിൽ പകുതിപേരും താടി വളർത്തിയിരിക്കുന്നു. മത്സ്യബന്ധന തൊഴിലാളികളുടെ വേഷമാണ് എല്ലാവർക്കും. നാവിക ഉദ്യോഗസ്ഥർ ആണെന്നതിന്റെയോ, എന്തിന് അതൊരു നേവൽ ഷിപ്പ് ആണെന്നതിന്റെയോ പോലും യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇതുവരെ കണ്ടിട്ടുള്ള E-ബോട്ടുകളിലൊന്നും ദർശിച്ചിട്ടില്ലാത്ത തരം ആന്റിനകളും ആ കപ്പലിൽ ഘടിപ്പിച്ചിരിക്കുന്നത് അദ്ദേഹം ശ്രദ്ധിക്കാതിരുന്നില്ല.

അദ്ദേഹം ബ്രിഡ്ജിലേക്ക് നടന്നു. ചാർട്ട് ടേബിളിലെ മാപ്പിൽ മുഴുകിയിരിക്കുകയാണ് കീനിഗ്ഗ്. വീൽ നിയന്ത്രിക്കുന്നത് താടി വച്ച ആജാനുബാഹുവായ ഒരു മനുഷ്യനാണ്. അയാൾ ധരിച്ചിരിക്കുന്ന നിറം മങ്ങിയ റീഫർ ജാക്കറ്റിൽ ചീഫ് പെറ്റി ഓഫീസർ റാങ്ക് സൂചിപ്പിക്കുന്ന ബാഡ്ജുകൾ കാണാം.  ചുണ്ടിൽ എരിയുന്ന സിഗരറ്റ്. എങ്കിലും അവിടെങ്ങും ഒരു നേവൽ സ്പർശം കാണുവാൻ റാഡ്‌ലിന് ആയില്ല എന്നതാണ് സത്യം.

അദ്ദേഹത്തെ കണ്ടതും കീനിഗ്ഗ് ആചാരമര്യാദയോടെ സല്യൂട്ട് ചെയ്തു.  “ഓ, താങ്കളോ എല്ലാം ഓ.കെ അല്ലേ ഹെർ ഓബർസ്റ്റ്?”

“എന്ന് തോന്നുന്നു ഇവിടെ നിന്ന് എത്ര ദൂരമുണ്ട്?”  ചാർട്ട് ടേബിളിൽ നോക്കി റാഡ്‌ൽ ആരാഞ്ഞു.

“ഏകദേശം അമ്പത് മൈൽ

“സമയത്ത് തന്നെ അവിടെ എത്തുമോ?”

കീനിഗ്ഗ് തന്റെ വാച്ചിലേക്ക് കണ്ണോടിച്ചു. പത്ത് മണിയോടെ സെന്റ് ഹെലിയറിൽ എത്തുമെന്നാണ് എന്റെ കണക്കുകൂട്ടൽ, ഹെർ ഓബർസ്റ്റ്  റോയൽ നേവി കുറുകെ വന്നില്ലെങ്കിൽ

റാഡ്‌ൽ ഡെക്കിലേക്ക് നോക്കി. “ലെഫ്റ്റനന്റ് നിങ്ങളുടെ സംഘാംഗങ്ങൾ എല്ലാവരും ഇതു പോലെ മുക്കുവരുടെ വേഷമാണോ എപ്പോഴും ധരിക്കുന്നത്? ഞാനറിഞ്ഞിടത്തോളം E-ബോട്ടുകൾ എന്നത് ജർമ്മൻ നേവിയുടെ പ്രൌഢി്യായിട്ടാണ് കണക്കാക്കപ്പെടുന്നത്

കീനിഗ്ഗ് മന്ദഹസിച്ചു. “അതിന് ഇതൊരു E-ബോട്ട് അല്ലല്ലോ ഹെർ ഓബർസ്റ്റ് ആ ഗണത്തിൽ പെടുത്തിയിരിക്കുന്നുവെന്ന് മാത്രം

“പിന്നെ എന്ത് സാധനമാണ് ഇത്?” ആശ്ചര്യത്തോടെ റാഡ്‌ൽ ചോദിച്ചു.

“സത്യം പറഞ്ഞാൽ ഞങ്ങൾക്കുമറിയില്ല അല്ലേ മുള്ളർ?” 

പെറ്റി ഓഫീസർ മുള്ളർ അത് കേട്ട് പുഞ്ചിരിച്ചു.

“ഇതൊരു മോട്ടോർ ഗൺ ബോട്ടാണ് ഹെർ ഓബർസ്റ്റ് തുർക്കികൾക്ക് വേണ്ടി ബ്രിട്ടനിൽ നിർമ്മിച്ച് റോയൽ നേവിയ്ക്ക് കൈമാറിയത്

“എന്താണതിന്റെ കഥ?”  റാഡ്‌ൽ കൌതുകത്തോടെ ചോദിച്ചു.

ബ്രിട്ടനിയിലെ മോർലെയ്ക്സിന് സമീപം വേലിയിറക്ക സമയത്ത് ഒരു മണൽത്തിട്ടയിൽ ഉറച്ചുപോയി. കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇതിന്റെ ക്യാപ്റ്റന് കപ്പൽ വെള്ളത്തിലേക്കിറക്കാനായില്ല അവസാനം കപ്പൽ തകർക്കുവാനുള്ള ബോംബ് ഡിറ്റണേറ്റ് ചെയ്തിട്ട് കപ്പൽ ഉപേക്ഷിക്കുന്നതായി അയാൾ മെസ്സേജ് കൊടുത്തു

“എന്നിട്ട്?”

“നിർഭാഗ്യത്തിന് ബോംബ് പൊട്ടിയില്ല അതെന്തുകൊണ്ടാണെന്ന് നോക്കാനായി തിരികെയെത്തിയ അയാളെയും സംഘത്തെയും നമ്മുടെ ഒരു E-ബോട്ട് വളഞ്ഞ് പിടിച്ചു

“കഷ്ടം അയാളെയോർത്ത് ഞാൻ ദുഃഖിക്കുന്നു” റാഡ്‌ൽ പറഞ്ഞു.

“പക്ഷേ, ഇനിയാണ് രസകരമായ കാര്യം വരുന്നത് ഹെർ ഓബർസ്റ്റ് താൻ കപ്പൽ ഉപേക്ഷിക്കുകയാണെന്നും തകർക്കുവാനുള്ള ബോംബ് ഡിറ്റണേറ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു അയാളുടെ അവസാനത്തെ സന്ദേശം സ്വാഭാവികമായും അത് ശ്രവിച്ച ബ്രിട്ടീഷ് അധികൃതർ  വിചാരിച്ചത് കപ്പൽ തകർന്നു കാണുമെന്നായിരുന്നു” കീനിഗ്ഗ് പറഞ്ഞു.

“അത് ശരി അതുകൊണ്ട് നിങ്ങൾക്ക് ഈ പ്രദേശത്ത് നിർഭയം ഈ ബ്രിട്ടീഷ് കപ്പലുമായി യാത്ര ചെയ്യാൻ കഴിയുന്നു റോയൽ നേവിയുടേതെന്ന വ്യാജേന

“എക്സാറ്റ്ലി എനിക്കുറപ്പുണ്ട്, കൊടിമരത്തിൽ ചുരുട്ടി കെട്ടിയിരിക്കുന്ന വെള്ള പതാക കണ്ടിട്ട് താങ്കൾക്ക് ആശയക്കുഴപ്പം ഉണ്ടായിക്കാണുമെന്ന്

“ഈ വെള്ള പതാക നിങ്ങളെ എപ്പോഴെങ്കിലും രക്ഷിച്ചിട്ടുണ്ടോ?”

“പല തവണ റോയൽ നേവി എതിരെ വരുമ്പോൾ ഞങ്ങൾ ഈ പതാക ഉയർത്തി അഭിവാദ്യം ചെയ്ത് യാത്ര തുടരും ഇത് വരെ ഒരു ശല്യവും ഉണ്ടായിട്ടില്ല

തന്റെ ഉള്ളിൽ ആവേശം നുരഞ്ഞ് പൊങ്ങുന്നത് റാഡ്‌ൽ അറിഞ്ഞു.

“ഈ കപ്പലിനെക്കുറിച്ച് കൂടുതൽ പറയൂ എത്രയാണ് ഇതിന്റെ കൂടിയ വേഗത?”

“യഥാർത്ഥത്തിൽ ഇരുപത്തിയഞ്ച് നോട്ട്സ് ആയിരുന്നു ഇതിന്റെ ഉയർന്ന വേഗത എന്നാൽ ബ്രെസ്റ്റിലുള്ള നമ്മുടെ നേവി യാർഡിലെ എൻ‌ജിനീയർമാർ അത് മുപ്പത് ആക്കി ഉയർത്തി. ഒരു E-ബോട്ടിന്റെ അത്ര പോരെങ്കിലും തരക്കേടില്ല എന്ന് പറയാം നൂറ്റിപ്പതിനേഴ് അടി നീളം ആയുധങ്ങളാണെങ്കിൽ ഒരു സിക്സ് പൌണ്ടർ, ഒരു റ്റൂ പൌണ്ടർ, രണ്ട് ട്വിൻ പോയിന്റ് ഫൈവ് മെഷീൻ ഗണ്ണുകൾ, പിന്നെ ഒരു ട്വിൻ ട്വന്റി മില്ലിമീറ്റർ ആന്റി എയർക്രാഫ്റ്റ് കാനൺ ഇത്രയും സാധനങ്ങളുണ്ട്

“മോശമില്ലല്ലോ തീർച്ചയായും ഒരു ഗൺ ബോട്ട് തന്നെ ആട്ടെ, ഇതിന്റെ റെയ്ഞ്ച് എങ്ങനെ?” റാഡ്‌ൽ ആകാംക്ഷാഭരിതനായി.

“ഇരുപത്തിയൊന്ന് നോട്ട്സ് സ്പീഡിൽ ആയിരം മൈൽ ഒറ്റയടിക്ക് സഞ്ചരിക്കാം സൈലൻസറുകൾ ഓൺ ചെയ്തിട്ട് പിന്നെ ഒരു കാര്യം ഇന്ധനക്ഷമത തീരെ കുറവാണ്

“ആ കാണുന്നന്തെന്താണ്?”  കപ്പലിൽ ഘടിപ്പിച്ചിരിക്കുന്ന ആന്റിനകൾ ചൂണ്ടിക്കാണിച്ച് റാഡ്‌ൽ ചോദിച്ചു.

“ചിലതൊക്കെ നാവിഗേഷൻ ഉപകരണങ്ങളാണ് ബാക്കിയുള്ളവ എസ്-ഫോൺ ഏരിയലുകളാണ് എന്ന് വച്ചാൽ ഒരു തരം വയർലെസ് സംവിധാനം കരയിൽ നിൽക്കുന്ന ഏജന്റിനും കടലിൽ നീങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ ഉള്ളവർക്കും ഉപകരിക്കുന്ന റ്റൂ വേ കമ്മ്യൂണിക്കേഷൻ സിസ്റ്റം നമ്മുടെ കൈവശമുള്ള സാങ്കേതികതയേക്കാൾ വളരെ മികച്ചത് വളരെയേറെ ഉപയോഗപ്രദമാണ് ഞങ്ങൾക്കിത് ഇതിന്റെ ഗുണഗണങ്ങളെക്കുറിച്ച് ജെഴ്സിയിലുള്ള നേവൽ ഹെഡ്ക്വാർട്ടേഴ്സിൽ പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു ആരും ഒരു താല്പര്യവും കാണിക്കുന്നില്ല ഇക്കാര്യത്തിൽ വെറുതെയല്ല നമ്മൾ യുദ്ധത്തിൽ....”

കൃത്യസമയത്ത് തന്നെ തന്റെ വാക്കുകൾ അയാൾ നിർത്തേണ്ടിടത്ത് നിർത്തി. റാഡ്‌ൽ തലയുയർത്തി അയാളെ നോക്കി. പിന്നെ സൌമ്യനായി ചോദിച്ചു. “ഈ വിശേഷപ്പെട്ട വയർലെസിന്റെ റേഞ്ച് എത്രത്തോളമുണ്ട്…?

“നല്ല കാലാവസ്ഥയാണെങ്കിൽ പതിനഞ്ച് മൈൽ വരെ എങ്കിലും വിശ്വാസ്യതയ്ക്ക് വേണ്ടി അതിന്റെ പകുതിയെങ്കിലും നമുക്ക് കണക്കാക്കാം ആ റേഞ്ചിൽ വളരെ നല്ല പ്രവർത്തനമാണ് ഇത് കാഴ്ച വയ്ക്കുന്നത് ടെലിഫോൺ സംഭാഷണം പോലെയുള്ള വ്യക്തത

റാഡ്‌ൽ അതേക്കുറിച്ച് ചിന്തിച്ചിട്ടെന്ന പോലെ രണ്ട് നിമിഷം അവിടെ നിന്നു. പിന്നെ എന്തോ ഉറപ്പിച്ച പോലെ തല കുലുക്കി.

“താങ്ക് യൂ കീനിഗ്ഗ്” അദ്ദേഹം പുറത്തേക്ക് നടന്നു.

കീനിഗ്ഗിന്റെ ക്യാബിനിൽ ഡെവ്‌ലിൻ ചാരിക്കിടക്കുകയാണ്. കണ്ണുകൾ അടഞ്ഞിരിക്കുന്നു. മടിയിലുള്ള ബുഷ്മിൽ ബോട്ട്‌ലിന് മേൽ അദ്ദേഹത്തിന്റെ കരങ്ങൾ രണ്ടും വിശ്രമിക്കുന്നു. അത് കണ്ട റാഡ്‌ലിന് ചിരിയും അസ്വസ്ഥതയും മനം പിരട്ടലും എല്ലാം ഒരുമിച്ച് വന്നു. പിന്നീടാണ് അദ്ദേഹം ശ്രദ്ധിച്ചത്, കുപ്പിയുടെ അടപ്പ് ഇതുവരെ തുറക്കപ്പെട്ടിട്ടില്ല എന്ന്.

“ഇറ്റ്സ് ഓൾ റൈറ്റ്, കേണൽ ഡിയർ  കണ്ണുകൾ തുറക്കാതെ ഡെവ്‌ലിൻ മൊഴിഞ്ഞു. “പിശാച് ഇത് വരെയും പിടി കൂടിയിട്ടില്ല എന്നെ

“നിങ്ങൾ എന്റെ ബ്രീഫ്‌കെയ്സ് കൊണ്ടുവന്നല്ലോ അല്ലേ?” റാഡ്‌ൽ ചോദിച്ചു.

“ഞാൻ എന്റെ ജീവനെക്കാൾ ഉപരി സൂക്ഷിച്ച് വച്ചിരിക്കുകയാണ് അതിനെ” കസേരയുടെ അടിയിൽ നിന്നും ബ്രീഫ്‌കെയ്സ് എടുത്തുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.

“ഗുഡ്” റാഡ്‌ൽ വാതിലിനരികിലേക്ക് നടന്നു. “അവരുടെ കൈയിൽ ഒരു വയർലെസ് സിസ്റ്റം ഞാൻ കണ്ടു ഇറങ്ങുന്നതിന് മുമ്പ് നിങ്ങൾ അതൊന്ന് കണ്ടിരിക്കുന്നത് നല്ലതായിരിക്കും

“വയർലെസ്?”  ഡെവ്‌ലിൻ പുരികം ചുളിച്ചു.

“ഓ, അല്ലെങ്കിൽ വേണ്ട അതേക്കുറിച്ച് ഞാൻ പിന്നീട് പറഞ്ഞുതരാം” റാഡ്‌ൽ പറഞ്ഞു.

അദ്ദേഹം തിരികെ വീൽ‌‌ഹൌസിൽ ചെന്നപ്പോൾ ചാർട്ട് ടേബിളിനരികിലുള്ള റിവോൾവിങ്ങ് ചെയറിൽ ഇരുന്ന് കോഫി കുടിക്കുകയായിരുന്നു കീനിഗ്ഗ്. മുള്ളർ തന്നെയായിരുന്നു അപ്പോഴും വീൽ നിയന്ത്രിച്ചിരുന്നത്.

അപ്രതീക്ഷിതമായി തിരികെയെത്തിയ റാഡ്‌ലിനെ കണ്ട് ആശ്ചര്യത്തോടെ കീനിഗ്ഗ് എഴുന്നേറ്റു.

“ജെഴ്സിയിലുള്ള നേവൽ ഫോഴ്സസ് ഡിവിഷന്റെ കമാൻഡിങ്ങ് ഓഫീസറുണ്ടല്ലോ എന്താണദ്ദേഹത്തിന്റെ പേര്?” റാഡ്‌ൽ ചോദിച്ചു.

“ക്യാപ്റ്റൻ ഹാൻസ് ഓൾബ്രിച്ച്ട്ട്

“ഐ സീ  കണക്കാക്കിയതിലും അര മണിക്കൂർ മുമ്പേ നമുക്ക് സെന്റ് ഹെലിയറിൽ എത്തുവാൻ പറ്റുമോ?”

കീനിഗ്ഗ് സംശയത്തോടെ മുള്ളറുടെ നേർക്ക് കണ്ണോടിച്ചു. “ഉറപ്പ് പറയാൻ പറ്റില്ല ഹെർ ഓബർസ്റ്റ് ഞങ്ങൾ ശ്രമിക്കാം അത്ര അത്യാവശ്യമാണോ?”

“തീർച്ചയായും ഓൾബ്രിച്ച്ട്ടിനെ കണ്ട് നിങ്ങളുടെ ട്രാൻസ്ഫർ പേപ്പറുകൾ ശരിയാക്കാനുള്ള സമയം എനിക്ക് വേണം

കീ‍നിഗ്ഗ് അവിശ്വസനീയതയോടെ റാഡ്‌ലിനെ നോക്കി. “എന്റെ ട്രാൻസ്ഫറോ ഹെർ ഓബർസ്റ്റ്? ആരുടെ കമാൻഡിന് കീഴിലേക്ക്?”

“എന്റെ കീഴിലേക്ക്” റാഡ്‌ൽ തന്റെ പോക്കറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന എൻ‌വലപ്പ് എടുത്ത് തുറന്ന് ഹിറ്റ്‌ലർ നൽകിയ അധികാ‍രപത്രം അയാൾക്ക് നീട്ടി.

“വായിച്ച് നോക്കൂ” റാഡ്‌ൽ തിരിഞ്ഞ് ഒരു സിഗരിറ്റിന് തീ കൊളുത്തി.

വീണ്ടും കീനിഗ്ഗിന് നേർക്ക് തിരിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നിരുന്നു.

“മൈ ഗോഡ് !...” അയാൾ മന്ത്രിച്ചു.

“അദ്ദേഹം എതിർപ്പ് പ്രകടിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല  ആ കത്ത് തിരികെ വാങ്ങി കവറിനുള്ളിൽ നിക്ഷേപിച്ചുകൊണ്ട് റാഡ്‌ൽ പറഞ്ഞു. പിന്നെ മുള്ളറുടെ നേരെ നോക്കിയിട്ട് ചോദിച്ചു. “ആ കാളക്കൂറ്റനെ വിശ്വസിക്കാമോ?”

“അയാളുടെ ജീവന്റെ അവസാന കണിക വരെയും, ഹെർ ഓബർസ്റ്റ്

“ഗുഡ്ട്രാൻസ്ഫർ പേപ്പറുകൾ ശരിയാകുന്നതിനായി ഒന്നോ രണ്ടോ ദിവസങ്ങൾ നിങ്ങൾക്ക് ജെഴ്സിയിൽ തങ്ങേണ്ടി വന്നേക്കും പിന്നെ തീരത്തിനോട് ചേർന്ന് യാത്ര ചെയ്ത് കപ്പലുമായി ബൂലോൺ ഹാർബറിൽ എത്തണം അവിടെ എന്റെ നിർദ്ദേശങ്ങൾക്കായി കാത്ത് നിൽക്കുക എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ അതിന്?”

ഇല്ല എന്നയർത്ഥത്തിൽ കീനിഗ്ഗ് തലയാട്ടി. “യാതൊരു പ്രശ്നവും കാണുന്നില്ല ഹെർ ഓബർസ്റ്റ് ഇത്തരം കപ്പലിന് തീരത്തോടടുത്ത് സഞ്ചരിക്കുവാൻ യാതൊരു പ്രശ്നവുമില്ല” അയാൾ ഒന്ന് സംശയിച്ച് നിന്നിട്ട് ചോദിച്ചു. “പിന്നീട് എങ്ങോട്ടാണ് ഹെർ ഓബർസ്റ്റ്?”

“വടക്കൻ ഡച്ച് തീരത്തുള്ള ഡെൻ ഹെൽഡറിന് സമീപം എവിടെയെങ്കിലും അനുയോജ്യമായ ഒരു സ്ഥാനം കണ്ടെത്തിയിട്ടില്ല ഇതുവരെ നിങ്ങൾക്ക് പരിചിതമാണോ ആ പ്രദേശം?”

ആ ചോദ്യത്തിന് മറുപടി പറഞ്ഞത് മുള്ളർ ആയിരുന്നു. “ആ പ്രദേശം ഉള്ളംകൈ പോലെ എനിക്ക് മന:പാഠമാണ്, ഹെർ ഓബർസ്റ്റ്റോട്ടർഡാമിൽ നിന്നുമുള്ള ഒരു ഡച്ച് ടഗ്ഗിൽ ഫസ്റ്റ് മേറ്റ് ആയി ആ പ്രദേശത്ത് ജോലി ചെയ്തിട്ടുണ്ട് ഞാൻ

“എക്സലന്റ് എക്സലന്റ്

അവരെ അവിടെ വിട്ട് റാഡ്‌ൽ കപ്പലിന്റെ മുൻ‌ഭാഗത്തേക്ക് നടന്നു. സിക്സ് പൌണ്ടർ പീരങ്കിയുടെ അരികിൽ ചെന്ന് നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ആവേശം നുരഞ്ഞ് പൊങ്ങുകയായിരുന്നു. “എല്ലാം വിചാരിച്ചത് പോലെ തന്നെ മുന്നോട്ട് പോകുന്നു ഇത് വിജയിക്കാതിരിക്കുന്ന പ്രശ്നമില്ല” അദ്ദേഹം മന്ത്രിച്ചു.

(തുടരും)

37 comments:

 1. റാ‌ഡ്‌ലിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുകൊണ്ട് മിഷൻ പുരോഗമിക്കുന്നു...

  ReplyDelete
 2. Ippo comment idaan budhimuttund. Kaaranam munnathe bhaagangalonnum vaayichittilla. So wil cme latr. Read nd cmment. :-)

  ReplyDelete
 3. Ippo comment idaan budhimuttund. Kaaranam munnathe bhaagangalonnum vaayichittilla. So wil cme latr. Read nd cmment. :-)

  ReplyDelete
 4. മിഷന്‍ പുരോഗമിക്കുന്നതോടൊപ്പം ആകാംക്ഷയും വര്‍ദ്ധിക്കുന്നു.

  (ഒന്നു വേഗം വേഗം എഴുതിക്കൂടെ വിനുവേട്ടാ...?:))

  ReplyDelete
  Replies
  1. ഇല്ല ഇല്ല... കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയല്ലേ?

   Delete
 5. ഇത് വിജയിക്കാതിരിക്കുന്ന പ്രശ്നമേയില്ല

  “പ്രശ്നവശാല്‍ കണ്ടതാണ് കേട്ടോ”

  ReplyDelete
  Replies
  1. പ്രശ്നം വയ്ക്കലുമുണ്ടോ അജിത്‌ഭായ്?

   Delete
 6. വീണ്ടും കാത്തിരിപ്പോ ,?

  ReplyDelete
  Replies
  1. അതേ നസീം... ഇത്തവണ കുറച്ചധികം കാത്തിരിക്കണം... അവിചാരിതമായ ചില കാരണങ്ങളാൽ ഈ അടുത്ത ലക്കം അല്പം വൈകും...

   Delete
 7. കാര്യങ്ങള്‍ ഇങ്ങിനെ പോയാല്‍ വിജയിക്കാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. പക്ഷെ ഭാഗ്യം ഇപ്പോഴും അനുകൂലമാകണം എന്നില്ലലോ. അപ്പോം യു കെ യിലേക്ക് പോകാന്‍ പായ്ക്ക് ചെയ്യട്ടെ..?

  ReplyDelete
  Replies
  1. പായ്ക്ക് ചെയ്തോളൂ ശ്രീജിത്ത്... അടുത്ത ലക്കം യു.കെ യിൽ ആണ്...

   Delete
 8. ഇതു വരെ പ്രശ്നങ്ങളൊന്നുമില്ല... മുന്നോട്ട് പോയി നോക്കാം.  ==================================
  ഒപ്പം ഓണാശംസകള്‍ , വിനുവേട്ടാ... :)

  ReplyDelete
  Replies
  1. നന്ദി ശ്രീ... ഓണം ബാംഗ്ലൂരിലാണോ അതോ നാട്ടിലോ?

   Delete
 9. ഒരു അധ്യായം തീര്‍ന്നല്ലോ എന്ന് വിചാരിക്കും...... എന്നാലും തീരണ്ട വിനുവേട്ടാ. ഇതൊരു അഡിക് ഷന്‍ പോലെയായിട്ടുണ്ട്.

  അടുത്ത ലക്കം വരട്ടെ....

  ReplyDelete
  Replies
  1. അത് കേട്ടാൽ മതി... നോവൽ രസിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം...

   Delete
 10. ഇന്നെല്ലാം ഒരു ഇ-മയം ആണല്ലോ.
  ഇ-ബോട്ട് ആ കാലത്തുതന്നെ ഉണ്ടല്ലേ.
  എനിക്ക് തോന്നുന്നു, ഈഗിള്‍ അവസാനിക്കുമ്പോഴേക്കും
  അറിവിന്റെ കോടീശ്വരന്മാര്‍ ആവും ഇതിന്റെ വായനക്കാര്‍.
  എനിക്കൊരാശയം. ഓരോ ആഴ്‌ചയിലും ദേ പോയി ദാ വരുമ്പോള്‍
  വായിച്ചുകൊണ്ട് നേടാന്‍ എന്തെങ്കിലും സമ്മാനപദ്ധതി????

  ReplyDelete
  Replies
  1. ഇ-ബോട്ട് !! ചേച്ചിയുടെ നിരീക്ഷണം കൊള്ളാമല്ലോ.. :)

   ഈയാഴ്ചത്തെ സമ്മാനം ചേച്ചിയ്ക്ക് തന്നെ..

   Delete
  2. എത്ര ലക്ഷം കൊടുത്തു ജിം?

   Delete
 11. വിനുവേട്ട എന്ന് തിരിച്ചു എത്തി?ഞാന്‍ ഇപ്പൊ നോക്കിയതയൂള്ളൂ..
  നാട്ടില്പ്പോയിട്ടു വന്നു.എത്ര എണ്ണം മിസ്സ്‌ ആയി എന്ന് നോക്കട്ടെ..
  അപ്പൊ എല്ലാം ഉഷാര്‍ ആണല്ലേ?ഇനി ഞാനും ഉണ്ട് കൂടെ...

  ReplyDelete
  Replies
  1. ഞാൻ തിരിച്ചെത്തിയിട്ട് ഒരു മാസം കഴിഞ്ഞു വിൻസന്റ് മാഷേ...

   Delete
 12. "ഇത് വിജയിക്കാതിരിക്കുന്ന പ്രശ്നമില്ല…”

  ഞങ്ങൾ വായനക്കാരും അതുതന്നെ മന്ത്രിക്കുന്നു, വിനുവേട്ടാ.. ഈ വിവർത്തനം ഇപ്പോൾ തന്നെ വൻ‌വിജയമല്ലേ.. :)

  പോക്കുകണ്ടിട്ട് ‘ഈഗിൾ’ ‘സ്റ്റോംവാണിംഗി’നെ കടത്തിവെട്ടുന്ന ലക്ഷണമുണ്ട്.. ഓണം പ്രമാണിച്ച് അടുത്തയാഴ്ച, 2 ലക്കങ്ങൾ ഒന്നിച്ച് പറത്തിക്കൂടേ? :)

  ReplyDelete
  Replies
  1. ഓണം പ്രമാണിച്ച് ഈഗിളിന് അവധിയാണ് ജിം...

   Delete
 13. വായിച്ചു, അടുത്തതിനായി കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. സന്തോഷം മിനിടീച്ചർ...

   Delete
 14. Replies
  1. ഓണത്തിന് നാട്ടിൽ പോയില്ലേ ചാർളീ?

   Delete
  2. ഉവ്വല്ലോ....ഇന്നലെ നാട്ടില്‍ നിന്നും തിരിച്ചെത്തിയതേ ഉള്ളൂ..
   തകര്‍പ്പന്‍ മഴ നാട്ടില്‍...വള്ളം കളികളൂം വെള്ളം കളികളും മനം നിറയെ കണ്ടാസ്വദിച്ചു ചൂടുനാട്ടില്‍ തിരിച്ചെത്തി..ദൈവാനുഗ്രഹം കൊണ്ട് ഇവിടേം മഴ..

   ഓണത്തിരക്കിലായിരിക്കും എന്നു വിചാരിക്കുന്നു. പരുന്തിനു ഇത്തിരി വിശ്രമം ആവട്ടെ..

   Delete
 15. ഓണത്തിനും വിഷുവിനുമൊക്കെ വിനുവേട്ടനു അവധിയാകാം.പക്ഷേ നോവലിനു നോ അവധി. നോവല്‍ മുടക്കം കൂടാതെ പോസ്റ്റിയേക്കണം.

  ReplyDelete
  Replies
  1. ഒരു രക്ഷയുമില്ല ... അടുത്തയാഴ്ച എന്തായാലും നോക്കാം എഴുത്തുകാരിചേച്ചീ...

   Delete
 16. വിനുവേട്ടാ, പരുന്തു എവിടെ..? കാണുന്നിലല്ലോ.

  ReplyDelete
  Replies
  1. വിസ പുതുക്കുവാൻ വേണ്ടി ശ്രീമതിയും മകനും എത്തിയത് കൊണ്ട് അൽപ്പം തിരക്കിലാണല്ലോ ശ്രീജിത്ത്...

   Delete
 17. അല്ലാ അപ്പോൾ നീലത്താമരയെ
  പുത്തൻ വീട്ടിലെ തമരക്കുളത്തിൽ കുടിയിരുത്തിയോ...?

  പരുന്തിനെ നമുക്ക്
  പിന്നീടും പറത്താമല്ലൊ അല്ലെ...

  ഓണം കഴിഞ്ഞാലുംഉള്ളപ്പോൾ ഓണം
  പോലെ എന്നാണല്ലൊ പറയ്യ്യാ‍ാ...

  ഹും... നടക്കട്ടേ ...നടക്കട്ടേ...!

  ReplyDelete
 18. വിനുവേട്ടാ എന്തേലും പ്രശ്നമുണ്ടോ..?
  നമ്മളേക്കൊണ്ട് പറ്റുന്ന എന്തേലും സഹായം വേണേല്‍ അറിയിക്കണേ...

  ജിമ്മിച്ചാ..ഒരു അപ്ഡേറ്റ് താ..

  ReplyDelete
  Replies
  1. ആരെയും കാണുന്നില്ലല്ലോ ഉണ്ടാപ്രി. ജിമ്മീം മുങ്ങിയോ?
   ഇനിയേതായാലും നാളത്തെ ഹര്‍ത്താലും ഞായറും കഴിഞ്ഞ്
   ഞാന്‍ വന്നിട്ടുമതി അടുത്ത ലക്കം.

   Delete
 19. “എല്ലാം വിചാരിച്ചത് പോലെ തന്നെ മുന്നോട്ട് പോകുന്നു… ഇത് വിജയിക്കാതിരിക്കുന്ന പ്രശ്നമില്ല…”

  ReplyDelete
  Replies
  1. ശുഭാപ്തി വിശ്വാസം... അതെന്നും നല്ലത് തന്നെ...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...