ഹോബ്സ് എന്റ് എസ്റ്റേറ്റിന്
സമീപത്തുള്ള തന്റെ വീട്ടിലെ കൊച്ചു ബെഡ്‌റൂമിൽ അണിഞ്ഞൊരുങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്
മോളി പ്രിയോർ. ഡിന്നറിന് വരാമെന്ന് സമ്മതിച്ചിരിക്കുന്ന ഡെവ്‌ലിൻ ഏത് നിമിഷവും എത്താം.
അദ്ദേഹത്തിന് മുന്നിൽ കഴിയുന്നിടത്തോളം സുന്ദരിയായി തന്നെ പ്രത്യക്ഷപ്പെടണമെന്ന വാശിയിലാണവൾ.
തിടുക്കത്തിൽ വസ്ത്രങ്ങൾ അഴിച്ച് മാറ്റി, അടിവസ്ത്രങ്ങളോടെ കണ്ണാടിയുടെ മുന്നിൽ നിന്ന്
അവൾ സസൂക്ഷ്മം വീക്ഷിച്ചു. അടിവസ്ത്രങ്ങൾ രണ്ടും വൃത്തിയുള്ളതാണെങ്കിലും പഴക്കം കൊണ്ട്
നിരവധി തവണ തുന്നിക്കൂട്ടിയതിന്റെ അടയാളങ്ങൾ വേണ്ടുവോളമുണ്ട്. ഈ യുദ്ധകാലത്ത് മിക്കവരുടെയും
സ്ഥിതി ഇത് തന്നെയാണ്… വസ്ത്രങ്ങൾക്കുള്ള കൂപ്പൺ ആവശ്യാനുസരണം ലഭിക്കുന്നില്ലെന്നതാണ്
വാസ്തവം. അത് സാരമില്ല… വസ്ത്രത്തിലല്ലല്ലോ കാര്യം… വടിവൊത്ത അഴകാർന്ന ഒരു ശരീരമല്ലേ തനിക്കുള്ളത്… അതിലവൾ അഭിമാനം കൊണ്ടു.
അവൾ തന്റെ അടിവയറ്റിൽ
പതുക്കെ തലോടി. അത് ഡെവ്‌ലിന്റെ വിരലുകൾ ആണെന്ന് സങ്കൽപ്പിച്ച് നോക്കിയതും അവൾ ഇക്കിളി
കൊണ്ടു. ഡ്രെസ്സിങ്ങ് ടേബിളിന്റെ മുകളിലത്തെ വലിപ്പ് തുറന്ന് തനിക്ക് ആകെക്കൂടിയുള്ള
ഒരേയൊരു ജോഡി സ്റ്റോക്കിങ്ങ്സ് എടുത്ത് ഇരു കാലുകളിലും തെറുത്ത് കയറ്റി. പലയിടത്തും
കീറലുകൾ തുന്നിയതിന്റെ അടയാളം അവയിലും ഉണ്ടായിരുന്നു. പിന്നെ വാർഡ്‌റോബിനകത്ത് കൊളുത്തിയിട്ടിരുന്ന
കോട്ടൺ വസ്ത്രമെടുക്കുവാനായി നീങ്ങി.
ആ വസ്ത്രം തലയിലൂടെ താഴോട്ട്
വലിച്ചിറക്കുന്നതിനിടയിലാണ് റോഡിൽ കാറിന്റെ ഹോൺ കേട്ടത്. അവൾ ജാലകത്തിലൂടെ പുറത്തേക്ക്
നോക്കി. ഒരു പഴയ മോറിസ് കാർ മുറ്റത്തേക്ക് തിരിയുന്നു. ഫാദർ വെറേക്കറിന്റെ കാർ…
“ഇയാൾക്ക് വരാൻ കണ്ട സമയം…” അവൾ പിറുപിറുത്തു.
ധൃതിയിൽ വസ്ത്രം പിടിച്ചിടുന്നതിനിടയിൽ
ഒരു കക്ഷത്തിനടിയിലെ തുന്നൽ അൽപ്പം വിട്ടുപോയത് അവൾ വിഷമത്തോടെ അറിഞ്ഞു. അത് കാര്യമാക്കാതെ
തന്റെ ഹൈ ഹീൽഡ് ഷൂവെടുത്ത് കാലിൽ തിരുകി അവൾ താഴേക്കുള്ള ഗോവണിയുടെ നേർക്ക് നടന്നു.
ഗോവണിയിറങ്ങുമ്പോൾ അവൾ മുടിയിഴകളിലൂടെ ചീപ്പ് ഓടിച്ചു. കെട്ട് പിണഞ്ഞ മുടിയിഴകളിൽ അതുടക്കിയപ്പോൾ
അല്പം ദ്വേഷ്യം തോന്നാതിരുന്നില്ല.
അടുക്കളയിൽ അവളുടെ അമ്മയുടെ
അരികിൽ ഇരുന്നിരുന്ന ഫാദർ വെറേക്കർ അവളെ കണ്ടതും അത്ഭുതത്തോടെ ഊഷ്മളമായ പുഞ്ചിരി സമ്മാനിച്ചു.
“ഹലോ മോളി… എന്തൊക്കെയുണ്ട് വിശേഷങ്ങൾ…?”
“നല്ല ജോലിയായിരുന്നു
ഫാദർ…”
അവിടെ കണ്ട ഏപ്രൺ എടുത്ത്
അരയിൽ ചുറ്റിയിട്ട് അവൾ അമ്മയുടെ നേർക്ക് തിരിഞ്ഞു.
“അമ്മേ, പൊട്ടറ്റോ പൈയും ഇറച്ചിയും റെഡിയല്ലേ…? അദ്ദേഹം
എപ്പോൾ വേണമെങ്കിലും എത്താം…”
“ഓഹ്.. നിങ്ങൾക്ക് വിരുന്നുകാരനുണ്ടല്ലേ…?” അദ്ദേഹം ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേറ്റു. “പോകുന്ന വഴിയ്ക്ക്
ഒന്ന് കയറിയതാണ്… പക്ഷേ, വന്ന സമയം ശരിയായില്ല…”
“അങ്ങനെ പറയല്ലേ ഫാദർ…” മിസ്സിസ് പ്രിയോർ പറഞ്ഞു.
“മറ്റാരുമല്ല, എസ്റ്റേറ്റിലെ പുതിയ വാർഡൻ മിസ്റ്റർ ഡെവ്‌ലിനാണ് അതിഥി. ഉച്ചയ്ക്ക്
ശേഷം തോട്ടത്തിലെ ചില ജോലികളിൽ അദ്ദേഹം സഹായിച്ചിരുന്നു. അതിനാൽ ഒരു ഡിന്നർ കൊടുക്കാമെന്ന്
കരുതി… താങ്കളുടെ വരവിന് പ്രത്യേകിച്ചെന്തെങ്കിലും…?”
ഫാദർ വെറേക്കർ തിരിഞ്ഞ്
മോളിയെ ആപാദചൂഡം ഒന്ന് വീക്ഷിച്ചു. ശരീരവടിവുകൾ എടുത്ത് കാണിക്കുന്ന ആ വസ്ത്രവും ഹൈ
ഹീൽഡ് ഷൂവും ഒന്നും അദ്ദേഹത്തിന് അത്ര പിടിക്കുന്നുണ്ടായിരുന്നില്ല എന്നത് ആ മുഖഭാവത്തിൽ
നിന്നും വ്യക്തമായിരുന്നു. അദ്ദേഹം നെറ്റി ചുളിച്ചു. അത് ശ്രദ്ധിച്ച മോളിയുടെ മനസ്സിൽ
ദ്വേഷ്യം തിളച്ച് പൊങ്ങിയത് പെട്ടെന്നായിരുന്നു. അരയ്ക്ക് കൈ കൊടുത്ത് അവൾ അദ്ദേഹത്തിന്
നേർക്ക് നീരസത്തോടെ തിരിഞ്ഞു.
“എന്നോട് സംസാരിക്കാൻ
വേണ്ടിയല്ലേ താങ്കൾ വന്നത് ഫാദർ…?” അവളുടെ സ്വരം അപകടകരമാം വിധം ശാന്തമായിരുന്നു.
“അല്ല… ആർതറിനോടായിരുന്നു എനിക്ക് സംസാരിക്കേണ്ടിയിരുന്നത്… ആർതർ സെയ്മൂറിനോട്… ചൊവ്വാഴ്ച്ചകളിലും ബുധനാഴ്ച്ചകളിലും അയാൾ നിങ്ങളെ
കൃഷിയിടത്തിൽ സഹായിക്കാൻ വരാറില്ലേ?...”
അദ്ദേഹം പറഞ്ഞത് കളവാണെന്ന്
മോളിയ്ക്ക് ഉറപ്പായിരുന്നു. “ആർതർ സെയ്മൂർ ഇവിടെ ജോലി നോക്കുന്നില്ല ഫാദർ… ഞാൻ വിചാരിച്ചിരുന്നത് താങ്കൾക്കതറിയാമെന്നാണ്… അല്ല, അയാളെ ഇവിടുത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടുവെന്ന് ഞാൻ തന്നെ
താങ്കളോടൊരിക്കൽ പറഞ്ഞിരുന്നതാണല്ലോ…”
വെറേക്കറുടെ മുഖം വിവർണ്ണമായി.
അവളുടെ മുഖത്ത് നോക്കി നുണ പറഞ്ഞതിലുള്ള ജാള്യത മുഖത്ത് പ്രകടമായിരുന്നുവെങ്കിലും അത്
സമ്മതിച്ചുകൊടുക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതിനാൽ അദ്ദേഹം ചോദിച്ചു. “അതെന്തിനാ മോളീ അയാളെ പിരിച്ചു വിട്ടത്…?”
“കാരണം, അയാളിവിടെ ചുറ്റിപ്പറ്റി
നടക്കുന്നത് എനിക്കിഷ്ടമില്ലാത്തത് കൊണ്ട്…”
വിശദാംശങ്ങൾക്കെന്ന പോലെ
ഫാദർ വെറേക്കർ, മിസ്സിസ് പ്രിയോറിനെ നോക്കി. അതിനൊരു വിശദീകരണം നൽകാൻ അവർക്ക് ബുദ്ധിമുട്ടുള്ളത്
പോലെ തോന്നി. തോൾ വെട്ടിച്ചുകൊണ്ട് അവർ പറഞ്ഞു. “മനുഷ്യരുടെ കൂടെ, എന്തിന് മൃഗങ്ങളുടെ
കൂടെ പോലും അയാൾ ചേർന്ന് പോകില്ല…”
വെറേക്കർ വീണ്ടും മോളിയുടെ
നേർക്ക് തിരിഞ്ഞു. “നാട്ടുകാരിൽ പലരുടെയും അഭിപ്രായം അയാൾ നിങ്ങൾക്ക് വേണ്ടി വളരെയധികം
കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്… അങ്ങനെയൊരാളെ പിരിച്ചുവിട്ടിട്ട് ഒരു വിദേശിയെ
സഹായത്തിന് വിളിച്ചതിന് കുറേക്കൂടി യുക്തിസഹമായ ഒരു കാരണം വേണമായിരുന്നു… കഴിയുന്നിടത്തോളം സമയം നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും നീ ഇങ്ങനെ
ചെയ്തതിൽ ആ മനുഷ്യന് വിഷമമുണ്ടാവില്ലേ മോളീ…?”
“മനുഷ്യനോ…? അയാളോ…? അതെനിക്കറിയില്ലായിരുന്നു ഫാദർ…” അവൾ
പൊട്ടിത്തെറിച്ചു. “അയാളെ പിരിച്ചുവിട്ടതിൽ വിഷമിക്കുന്നവരോട് പറഞ്ഞേക്ക്, എന്നെയായിരുന്നു
അയാൾക്ക് വേണ്ടിയിരുന്നതെന്ന്… എന്റെ പാവാടയുടെ കെട്ടഴിക്കാനായിരുന്നു അയാൾ ഏത്
നേരവും ശ്രമിച്ചുകൊണ്ടിരുന്നതെന്ന്…”
വെറേക്കറുടെ മുഖം വിളറി
വെളുത്തിരുന്നു. എന്നാൽ പിന്മാറാൻ അവൾ തയ്യാറായിരുന്നില്ല. “തന്റെ പന്ത്രണ്ടാം വയസ്സ്
മുതൽ തുടങ്ങിയതല്ലേ അയാൾ ഈ നാട്ടിലെ പെൺകുട്ടികളെ ശല്യപ്പെടുത്താൻ…? എനിക്കറിയാം… ഈ പറയുന്ന നാട്ടുകാർക്കൊന്നും അതിലൊരു പരാതിയുമുണ്ടായിരുന്നില്ലെന്ന്… ഒരാൾ പോലും തയ്യാറായോ അയാളെ നിലയ്ക്ക് നിർത്താൻ…? എന്തിനധികം ഫാദർ, ഈ പറയുന്ന താങ്കൾ പോലും ഒരു ചെറുവിരലെങ്കിലും അനക്കിയോ ഇക്കാര്യത്തിൽ…?”
“മോളീ…!!!” മിസ്സിസ്
പ്രിയോർ ഭീതിയോടെ അലറി.
“അത് ശരി… ഒരു പുരോഹിതനോടായതുകൊണ്ട് ഉള്ള കാര്യം പറയാനേ പാടില്ലെന്നാണോ അമ്മ പറഞ്ഞുവരുന്നത്…?”
അവജ്ഞയോടെ അവൾ ഫാദർ വെറേക്കറെ
നോക്കി. “അയാളുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് താങ്കൾക്ക് അറിയില്ലെന്ന് ഞാൻ വിശ്വസിക്കണോ
ഫാദർ…? എല്ലാ ഞായറാഴ്ച്ചകളിലും അയാൾ ദേവാലയത്തിൽ മുടങ്ങാതെ
വരുന്നുണ്ടല്ലോ… വല്ലപ്പോഴുമെങ്കിലും അയാളെ പിടിച്ച് ഒന്നു കുമ്പസാരിപ്പിച്ചുകൂടേ
താങ്കൾക്ക്…?”
ഫാദർ വെറേക്കറുടെ മുഖത്ത്
ദ്വേഷ്യം ഇരച്ചുകയറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. കതകിൽ ആരോ മുട്ടിയ ശബ്ദം കേട്ട്
അവൾ തിരിഞ്ഞു. തന്റെ പാവാട ഭംഗിയായി പിടിച്ചിട്ടിട്ട് അവൾ വാതിലിനരികിലേക്ക് ധൃതിയിൽ
നടന്നു. ഡെവ്‌ലിനെ പ്രതീക്ഷിച്ച് കതക് തുറന്ന അവൾ കണ്ടത് ഒരു ചുരുട്ട് തെറുത്തുകൊണ്ട്
നിൽക്കുന്ന കുഴിവെട്ടുകാരൻ ലെയ്ക്കർ ആംസ്ബിയെയാണ്. മുറ്റത്ത് അയാൾ ഓടിച്ചു കൊണ്ടു വന്ന ട്രാക്റ്ററും
പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന ട്രെയ്ലർ നിറയെ കിഴങ്ങും.
“ഇതെവിടെയാണ് ഇറക്കേണ്ടത്
മോളീ…?” അയാൾ
അവളെ നോക്കി മന്ദഹസിച്ചു.
“നാശം… നിങ്ങൾക്ക് നേരവും കാലവുമൊന്നുമില്ലേ ലെയ്ക്കർ…? ധാന്യപ്പുരയിലല്ലേ ഇത് ഇറക്കേണ്ടത്… ഒരു കാര്യം ചെയ്യ്… ഞാൻ വരാം… അല്ലെങ്കിൽ
നിങ്ങൾ തോന്നിയ സ്ഥലത്ത് ഇറക്കും…”
അവൾ മുറ്റത്തിറങ്ങി മണ്ണിലൂടെ ധാന്യപ്പുരയുടെ നേർക്ക്
നടന്നു. അവൾ വൃത്തിയായി സൂക്ഷിച്ചിരുന്ന ഷൂസിൽ നിറയെ ചെളി പുരളുന്നുണ്ടായിരുന്നു. ലെയ്ക്കർ
അവൾക്ക് പിന്നാലെ ട്രാക്റ്ററുമായി നീങ്ങി.
“നിന്റെ വേഷം കണ്ടിട്ട്
ഇന്ന് അത്താഴത്തിന് ആരോ വിരുന്നുകാരനുണ്ടെന്ന് തോന്നുന്നല്ലോ… ആരാണ് മോളീ…?” അയാൾ
ചോദിച്ചു.
“നിങ്ങൾ നിങ്ങളുടെ കാര്യം
നോക്കിയാൽ മതി ലെയ്ക്കർ… ഇതിന്റെ കതക് തുറക്കാൻ നോക്ക്…”
ധാന്യപ്പുരയുടെ വലിയ കതക്
അയാൾ പതുക്കെ തള്ളിത്തുറന്നു. പെട്ടെന്നാണ് ഉള്ളിൽ നിന്നിരുന്ന ആർതർ സെയ്മൂറിനെ കണ്ട്
അയാൾ ഞെട്ടിയത്. തലയിലെ തൊപ്പി മുന്നോട്ടിറക്കി കണ്ണുകൾക്ക് തൊട്ടുമുകളിലായി വച്ചിരിക്കുന്നു.
ഭീമാകാരമായ ശരീരത്തിൽ വലിഞ്ഞ് മുറുകി പൊട്ടാറായത് പോലെ ധരിച്ചിരിക്കുന്ന പഴഞ്ചൻ റീഫർ
കോട്ട്.
“ആർതർ… നിങ്ങളോ…?” ലെയ്ക്കറിന്റെ
സ്വരത്തിൽ ഭീതി നിറഞ്ഞിരുന്നു.
സെയ്മൂർ അയാളെ പിടിച്ച്
ഒരു വശത്തേക്ക് തള്ളി. പിന്നെ മോളിയുടെ കൈത്തണ്ടയിൽ പിടിച്ച് തന്നിലേക്കടുപ്പിച്ചു.
“കൊടിച്ചിപ്പട്ടീ… വാ ഇവിടെ… നിന്നോട്
രണ്ട് പറയാനുണ്ട്…”
“ആർതർ… വേണ്ട… അവളെ വിടൂ…” അയാളെ പിടിച്ചുമാറ്റുവാൻ ലെയ്ക്കർ നടത്തിയ ശ്രമം
പക്ഷേ വിഫലമാകുകയാണുണ്ടായത്.
സെയ്മൂർ തന്റെ പുറംകൈ
വീശി ലെയ്ക്കറിന്റെ മുഖം നോക്കി ഒരു അടി കൊടുത്തു. ലെയ്ക്കറിന്റെ മൂക്കിൽ നിന്നും കുടുകുടെ
രക്തം പുറത്തേക്കൊഴുകി.
“പോ, പുറത്ത്…” സെയ്മൂർ അയാളുടെ പിൻകഴുത്തിൽ
പിടിച്ച് ആഞ്ഞ് തള്ളി. ലെയ്ക്കർ ധാന്യപ്പുരയുടെ പുറത്ത് മുറ്റത്തേക്ക് തെറിച്ച് മണ്ണിൽ
കമിഴ്ന്ന് വീണു.
“എന്നെ വിടൂ… എനിക്ക് പോണം…” മോളി
അയാളെ തലങ്ങും വിലങ്ങും ചവിട്ടുവാൻ ശ്രമിച്ചു.
“നിന്നെ വിടാനോ…? ഞാനോ…?” അയാൾ
കതക് തള്ളിയടച്ച് കുറ്റിയിട്ടു. പിന്നെ ഇടംകൈയാൽ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു.
“നിന്നെയിനി വിടുന്ന പ്രശ്നമില്ല മോളീ… നല്ല കുട്ടിയായി അനുസരണയോടെ കിടന്നാൽ നിന്നെ വേദനിപ്പിക്കാതെ വിടാം
ഞാൻ… ആ തന്തയില്ലാത്ത
ഐറിഷ്കാരന് കൊടുത്തുകൊണ്ടിരിക്കുന്നത് നീ എനിക്കും കൂടി ഒന്ന് താ … അധികം സമയമെടുക്കാതെ നിന്നെ ഞാൻ വിട്ടേക്കാം…”
അയാളുടെ വിരലുകൾ അവളുടെ പാവാടയുടെ ചരടുകളിൽ പിടുത്തമിട്ടു.
“ഹോ… എന്തൊരു നാറ്റമാണ് നിങ്ങൾക്ക്… ചെളിയിൽ
കിടന്നുരുണ്ട പന്നിയെപ്പോലെ…” അയാളുടെ പിടി വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിലും
അവൾക്ക് പറയുവാതിരിക്കാനായില്ല.
രക്ഷപെടുവാനുള്ള ശ്രമങ്ങൾ
വിജയിക്കുന്നില്ല എന്ന് കണ്ട അവൾ കുനിഞ്ഞ് അയാളുടെ കൈത്തണ്ടയിൽ ആഞ്ഞ് കടിച്ചു. അപ്രതീക്ഷിതമായ
ആ പ്രവൃത്തിയിൽ വേദനകൊണ്ട് അലറിയ അയാൾ പിടുത്തം അയച്ചു. തന്നിൽ നിന്ന് കുതറിയോടുന്ന
അവളെ മറുകൈയാൽ പിടിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ വസ്ത്രത്തിലാണയാൾക്ക് പിടി കിട്ടിയത്.
സകലശക്തിയുമെടുത്ത് മുന്നോട്ടാഞ്ഞ അവളുടെ വസ്ത്രത്തിന്റെ ഒരു ഭാഗം കീറി അയാളുടെ കൈയിലിരുന്നു.
അത് ഗൌനിക്കാതെ, ധാന്യപ്പുരയുടെ മച്ചിൻപുറത്തേക്ക് കയറുവാൻ വച്ചിരിക്കുന്ന കോണി ലക്ഷ്യമാക്കി
അവൾ ഓടി.
ഒരു മാൻപേടയുടെ രോദനം... രക്ഷിക്കാനാരുമില്ലേ?
ReplyDeleteദൈവമേ, പീഡനം, ഏതായാലും ഞാന്‍ ഒറ്റയ്ക്ക് രക്ഷിക്കാന്‍ പോകുന്നില, ആരെങ്കിലും കൂടെ വരുന്നത് വരെ നില്‍ക്കാം. നമ്മുടെ തടി നമ്മള്‍ തന്നെ നോക്കണ്ടേ.
ReplyDeleteനമുക്ക് നോക്കാം ജിമ്മിയോ ചാർളിയോ ഒക്കെ വരുമോ എന്ന്...
Deleteഎന്നെ നോക്കേണ്ട വിനുവേട്ടാ..നുമ്മളൊരു ശരാശരി മലയാളീയല്ലേ..
Deleteപീഡനമെല്ലാം കഴിയട്ടെ...ഫേസ്ബുക്കിലും ബ്ലോഗിലും സെയ്മൂറിനെതിരേ പ്രതിഷേധ കൊടൂങ്കാറ്റഴിച്ചു വിടാം..
ചോദിക്കാന്‍ മറന്നു...പീഡിപ്പിക്കുന്നേന്റെ ചിത്രം വല്ലോം ഉണ്ടോ ചേട്ടാ...ഒരു മൊബൈല്‍ പോട്ടം എങ്കിലും .. FB -യില്‍ ഷെയര്‍ ചെയ്യാനാ..
ഇവിടെ കാര്യങ്ങളൊക്കെ വളരെ വേഗത്തിലാണല്ലോ. ഒരു ആക്ഷന്‍ ഫില്‍ഡ് എപ്പിസോഡാണല്ലോ വിനുവേട്ടാ, ഇത്തവണ?
ReplyDeleteഈ ഡെവ്‌ലിന്‍ എവിടെ പോയി കിടക്കുന്നു???
ഡെവ്‌ലിൻ അവിടെ നിന്നും ഒരുങ്ങി പുറപ്പെട്ടിട്ടുണ്ടാവും ശ്രീ...
Deleteആരേലും വരട്ടെ ഒപ്പം ഞാനും കൂടാം
ReplyDeleteനല്ല സമയത്താ എത്തിയത്... ഒരു ആൾബലമായി... :)
Deleteകാര്യങ്ങള്‍ ബലാല്‍സംഗത്തില്‍ എത്തിയല്ലോ.
ReplyDeleteപക്ഷേ, ബസന്തുമാർ അത് സമ്മതിക്കുമോ എന്നറിയില്ല റാംജി...
Deleteഡെവ്‌ലിൻ ഇപ്പൊ എത്തും....!!?
ReplyDeleteഇവിടെ സസ്പ്പെൻസിന്റെ പേരിൽ ഞങ്ങൾക്കിട്ട് പാര വച്ചൂല്ലെ...
ആശംസകൾ...
ചിന്നുവിന്റെ വീട്ടിലെപ്പോലെ ഇരിക്കട്ടെ ഒരു സസ്പെൻസ് ഈഗിളിലും അശോകൻ മാഷേ... :)
Deleteഅതു ശരിയാ വിനുവേട്ടാ... സസ്പെന്‍സിന്റെ ആശാനാണ് വീകെ മാഷ് :)
Deleteവസ്ത്രത്തിലല്ലല്ലോ കാര്യം…
ReplyDeleteവടിവൊത്ത അഴകാർന്ന ഒരു ശരീരമല്ലേ
അതുകൊണ്ടാണല്ലോ ഈ വൊയലൻസും
പീഡനശ്രമമൊക്കെ ഉണ്ടാകുന്നത് അല്ലേ...
ഇനി തട്ടുമ്പുറത്ത് വെച്ച് ഉന്തുട്റ്റാവ്വാവോ...?
അല്ലെങ്കിലും സെയ്മൂറിന് പണ്ട് മുതലേ മോളിയെ നോട്ടമുണ്ടായിരുന്നും മുരളിഭായ്...
Deleteമാന്‍പേടയെ രെക്ഷിക്കാന്‍ ആരെങ്കിലും എത്തില്ലേ വിനുവേട്ടാ...........????
ReplyDeleteരക്ഷിക്കാൻ വന്നെങ്കിലല്ലേ കഥ മുന്നോട്ട് പോകൂ പ്രകാശ്...
Deleteമോളി രക്ഷപ്പെടും എന്ന് വിശ്വസിക്കുന്നു.
ReplyDeleteതീർച്ചയായും സുകന്യാജി...
Deleteങ്ഹേ, അവിടേം ബാലന്‍ കെ നായരോ?
ReplyDeleteഎവിടെയും ഇത്തരം ആൾക്കാർ ഉണ്ടാകുമല്ലോ അജിത്‌ഭായ്...
Deleteഈ കഥയില്‍ ഇതിന്റെ കുറവേ ഉണ്ടായിരിന്നുള്ളൂ..
ReplyDeleteയുദ്ധം ഉള്ളിടത് ഈ അതിക്രമം വേണമല്ലോ...എല്ലാ
യുദ്ധങ്ങളും ഒരു തരത്തില്‍ കടന്നു കയറ്റം ആണല്ലോ...
നായകന്‍ ഇങ്ങു എത്തുമോ ആവോ???
പക്ഷേ, ഇത് യുദ്ധവുമായി ബന്ധപ്പെട്ടുള്ള അതിക്രമമല്ല വിൻസന്റ് മാഷേ... ഏത് നാട്ടിലും കാണാവുന്ന പ്രതിഭാസം...
Deleteഇത് സഹിക്കാന്‍ വയ്യ...... പാശ്ചാത്യയായാലും പൌരസ്ത്യയായാലും....
ReplyDeleteനൂറ് ശതമാനവും യോജിക്കുന്നു എച്ച്മു...
Deleteഹൊ അവിടേയും അതൊ, ഇനി
ReplyDeleteഎവിടെയും ഇങ്ങനെയൊക്കെ തന്നെ ഷാജു...
DeleteMoly father Varekar te aduthu athra choodakendi irunnilla......
ReplyDeleteMoly ye rekshikkan Devillin udane ethumennu pratheekshikkaam....atho...Moly Koni kayarendi varumo...veendum oru peedanam koodi neridendi varumo??????
എങ്ങനെ ചൂടാവാതിരിക്കും അനിൽഭായ്? പുരോഹിതനാണെന്നും പറഞ്ഞ് ഒരു ദുഷ്ടന്റെ വക്കാലത്തുമായി വരാൻ പാടുണ്ടോ? മോളി ചൂടായതിൽ ഒരു തെറ്റുമില്ല...
Deleteകോണി കയറേണ്ടി വരുമോ എന്നറിയാൻ അടുത്ത ലക്കം വരെ കാത്തിരിക്കണം കേട്ടോ...
വിനുവേട്ടാ...സമയം ഉള്ളപ്പോള്‍ ഒക്കെ രണ്ടു ലക്കം
ReplyDeleteഒന്നിച്ചു പോസ്റ്റ് ചെയ്തോളു....ഞങ്ങള്‍ക്ക്ക്
കുഴപ്പം ഇല്ല...ഹ..ഹ..
അല്ല ഈ ഗോവണിയുടെ കീഴില്‍ ഒരാഴ്ച ഇങ്ങനെ നോക്കി
നില്‍ക്ക്ണമല്ലോ എന്ന് ഓര്‍ത്തു പറഞ്ഞതാ.....
ഗോവണിയുടെ കീഴിൽ ഒരാഴ്ച്ച നിന്നേ പറ്റൂ വിൻസന്റ് മാഷേ... :)
Deleteഹും.. ആ ദുഷ്ടൻ സൈമൂർ ഇതുപോലെ എന്തെങ്കിലും ഒപ്പിക്കുമെന്ന് ഉറപ്പായിരുന്നു..
ReplyDeleteമോളിക്കുട്ടീ, യു ആർ മൈ തങ്കക്കട്ടീ..
മോളിക്കുട്ടീ, യു ആർ മൈ വെണ്ണക്കട്ടീ..
ഡോണ്ട് വറി മോളിക്കുട്ടീ.. ഡെവ്ലിച്ചായനെയും കൂട്ടി ഞാനിതാ എത്തിപ്പോയ്..
വന്നു... അല്ലേ...? നന്നായി... ആവശ്യമുള്ള സമയത്ത് വന്നില്ലെങ്കിൽ പിന്നെ എന്തിനാ അല്ലേ? ശ്രീജിത്തിന് ഒരു കൂട്ട് ആയി അപ്പോൾ... എന്നാലിനി സെയ്മൂറിന് രണ്ട് കൊടുക്കാം...
Deleteജിമ്മിച്ചാ... തടി നോക്കിക്കോളണേ... ചാര്‍ളിച്ചായന്‍ തടി തപ്പിയതു കണ്ടില്ലേ? ;)
Deleteവെള്ളിയാഴ്ച ആയിട്ടും ഡെവ്ലിച്ചായനെ കാണുന്നില്ലാലോ.. പാവം മോളിക്കുട്ടി, അവള്‍ക്കു എന്ത് പറ്റിയോ ആവോ?
Deleteഞാന്‍ എത്താന്‍ വൈകിയോ ? ഇതു സഹിക്കാന്‍ പറ്റുന്നില്ല .എവിടെ ചെന്നാലും .വീണ്ടും കാത്തിരിക്കുന്നു
ReplyDeleteനന്ദി...
Delete:)
ReplyDelete