മോളിയുടെ വീട്ടിൽ നിന്നും
മടങ്ങുമ്പോൾ സമയം വളരെ വൈകിയിരുന്നു. ഇരുണ്ട ആകാശത്തിനറ്റത്ത് ചക്രവാളത്തിൽ ഇടയ്ക്കിടെ
മുഖം കാണിക്കുന്ന മിന്നൽപ്പിണരുകൾ. എപ്പോൾ വേണമെങ്കിലും കോരിച്ചൊരിയാൻ തയ്യാറെന്ന പോലെ
നിൽക്കുന്ന കറുത്തിരുണ്ട മേഘങ്ങൾ. കനാലുകളുടെ ഷട്ടറുകൾ പരിശോധിക്കുവാനായി ഡെവ്‌ലിൻ
എസ്റ്റേറ്റിന്റെ അതിരിലേക്ക് നടന്നു. എസ്റ്റേറ്റിനുള്ളിലെ ജലസേചനത്തിന് വേണ്ടിയുള്ള
ചെറിയ തോടുകളിലേക്ക് വെള്ളം നിയന്ത്രിക്കുന്നത് ഈ ഷട്ടറുകളിലൂടെയാണ്.
എല്ലാം ഭദ്രമാണെന്നുറപ്പ്
വരുത്തി തിരികെ കോട്ടേജിനടുത്തെത്തിയപ്പോഴാണ് മുറ്റത്ത് ജോവന്നയുടെ കാർ പാർക്ക് ചെയ്തിരിക്കുന്നത്
അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. WVS യൂണിഫോം ധരിച്ച അവർ ചുമരും ചാരി ദൂരെ കടലിലേക്ക്
കണ്ണും നട്ട് നിൽക്കുകയാണ്. അവരുടെ പ്രീയപ്പെട്ട വളർത്തുനായ പാച്ച് ക്ഷമയോടെ തൊട്ടരികിൽ
ഇരിക്കുന്നു. അരികിലേക്ക് വരുന്ന ഡെവ്‌ലിനെ കണ്ടതും അവർ തിരിഞ്ഞു. അദ്ദേഹത്തിന്റെ നെറ്റിയിലെ
അത്ര ചെറുതല്ലാത്ത മുറിവിലേക്ക് അവർ സൂക്ഷിച്ചു നോക്കി. സെയ്മൂറിന്റെ കൈ പതിച്ചപ്പോഴുണ്ടായ
പരിക്കാണ്.
“നിങ്ങളെന്താ തല്ലിച്ചാവാൻ
തന്നെ തീരുമാനിച്ചിറങ്ങിയിരിക്കുകയാണോ…?”
“നിങ്ങളപ്പോൾ അയാളുടെ
അവസ്ഥ കണ്ടില്ല അല്ലേ…?” അദ്ദേഹം
പുഞ്ചിരിച്ചു.
“കണ്ടു… ഇതൊന്നും ശരിയല്ല ഡെവ്‌ലിൻ… ഇതൊക്കെ നിർത്തിയേ തീരൂ…” അവർ തലയാട്ടി.
“ഏതൊക്കെ…?” കാറ്റിനെ കൈപ്പടം കൊണ്ട്
മറച്ച് അദ്ദേഹം സിഗരറ്റിന് തീ കൊളുത്തി.
“മോളി പ്രിയോർ… അവളുടെ പിറകേ നടക്കാനല്ല നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്… പ്രധാനപ്പെട്ട എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് നിങ്ങൾക്ക്…”
“അക്കാര്യം വിട്ടു
കളയൂ… ഇരുപത്തിയെട്ടാം തീയ്യതി ഗാർവാൾഡിനെ കാണുന്നത്
വരെ എനിക്കിവിടെ പ്രത്യേകിച്ച് ഒരു പണിയും ചെയ്ത് തീർക്കാനില്ല…” ഡെവ്‌ലിൻ നീരസത്തോടെ പറഞ്ഞു.
“ഡോണ്ട് ബീ സില്ലി… ഇത്തരം ഇടങ്ങളിലെ ജനങ്ങൾ ലോകത്തെല്ലായിടത്തും ഒരു പോലെയാണെന്ന കാര്യം
മറക്കണ്ട… ഒരു അപരിചിതന്റെ പ്രവൃത്തികളെ സംശയത്തോടെയേ അവർ
വീക്ഷിക്കൂ… നിങ്ങൾ സെയ്മൂറിനോട് ചെയ്തതൊന്നും അവർക്ക് അത്ര
പിടിച്ചിട്ടില്ല…”
“അയാൾ മോളിയോട് ചെയ്തതൊന്നും
എനിക്കും അത്ര പിടിച്ചിട്ടില്ല…” പാതി മന്ദഹാസത്തോടെ അദ്ദേഹം അവരെ നോക്കി. “സെയ്മൂറിനെക്കുറിച്ച് ആ
ലെയ്ക്കർ ആംസ്ബി ഇന്നുച്ചയ്ക്ക് എന്നോട് പറഞ്ഞ കാര്യങ്ങളിൽ പാതിയെങ്കിലും നേരാണെങ്കിൽ
അയാളെ ജയിലിലടച്ച് താക്കോൽ വലിച്ചെറിയേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു… അയാൾ നടത്തിയിരിക്കുന്ന ലൈംഗികാതിക്രമങ്ങൾ കുറച്ചൊന്നുമല്ലെന്നാണ്
കേട്ടത്… അത് ചോദിക്കാൻ ചെന്ന രണ്ട് പേരുടെ കാലൊടിച്ച് വിടുകയും
ചെയ്തിട്ടുണ്ടത്രെ…”
“ഇവിടങ്ങളിൽ പോലീസിന്റെ
സഹായമൊന്നും ഇവർ അങ്ങനെ തേടാറില്ല. എല്ലാം ഇവർ തന്നെ കൈകാര്യം ചെയ്യാറാണ് പതിവ്… പക്ഷേ, നിങ്ങളിങ്ങനെ തുടങ്ങിയാൽ എവിടെയും ചെന്നെത്തില്ല… ഇന്നാട്ടുകാരെ വെറുപ്പിച്ചിട്ട് നമ്മുടെ ദൌത്യം വിജയിപ്പിക്കാൻ കഴിയില്ല… അതുകൊണ്ട് വിവേകത്തോടെ പെരുമാറുക… മോളിയെ
വെറുതേ വിട്ടേക്കുക…” അവർ അക്ഷമയോടെ തലയാട്ടി.
“ഇതൊരു ആജ്ഞയാണോ മാഡം…?”
“ഡോണ്ട് ബീ ആൻ ഇഡിയറ്റ്… നിങ്ങളുടെ നന്മയ്ക്ക് വേണ്ടി ഞാൻ പറയാനുള്ളത് പറഞ്ഞു… അത്ര മാത്രം…”
അവർ കാറിനരികിലേക്ക്
നടന്നു. പിന്നെ ബാക്ക് ഡോർ തുറന്ന് പാച്ചിനെ ഉള്ളിലേക്ക് കയറ്റിയതിന് ശേഷം ഡ്രൈവിങ്ങ്
സീറ്റിൽ കയറിയിരുന്നു.
“സർ ഹെൻട്രിയിൽ നിന്ന്
എന്തെങ്കിലും പുതിയ വിവരങ്ങൾ…?” അവർ എൻജിൻ സ്റ്റാർട്ട് ചെയ്യവേ അദ്ദേഹം ആരാഞ്ഞു.
അവർ മന്ദഹസിച്ചു.
“ഡോണ്ട് വറി… അയാം കീപ്പിങ്ങ് ഹിം വാം… വെള്ളിയാഴ്ച്ച രാത്രി കേണൽ റാഡ്‌ലിനെ റേഡിയോ വഴി കോണ്ടാക്റ്റ് ചെയ്യുന്നുണ്ട്
ഞാൻ… എന്തെങ്കിലും പുതിയ സംഭവ വികാസങ്ങളുണ്ടാവുകയാണെങ്കിൽ
ഞാൻ നിങ്ങളെ അറിയിക്കാം…”
അവരുടെ കാർ ഓടിയകലുന്നത്
നോക്കി അല്പനേരം അദ്ദേഹം നിന്നു. പിന്നെ കതക് തുറന്ന് ഉള്ളിലേക്ക് കയറി. ഒരു നിമിഷം
ശങ്കിച്ച് നിന്നതിന് ശേഷം കതകിന്റെ കുറ്റിയിട്ടിട്ട് ലിവിങ്ങ് റൂമിലേക്ക് നടന്നു. ജാലകത്തിന്റെ കർട്ടൻ വലിച്ചിട്ടിട്ട് നെരിപ്പോടിനുള്ളിൽ
തീ കൊളുത്തി. പിന്നെ, ഗാർവാൾഡ് സമ്മാനിച്ച ബുഷ്മിൽ ഒരു ഗ്ലാസിലേക്ക് പകർന്ന് തീ കായുവാൻ ഇരിപ്പുറപ്പിച്ചു.
ഒന്നാലോചിച്ചാൽ നാണക്കേട്
തന്നെ… വല്ലാത്ത നാണക്കേട്… ജോവന്ന ഗ്രേ പറഞ്ഞത് ഒരു പക്ഷേ ശരിയായിരിക്കാം… അനാവശ്യമായി പ്രശ്നങ്ങളിലേക്ക് എടുത്ത് ചാടുന്നത് വിഡ്ഢിത്തം തന്നെയായിരിക്കാം…
മോളിയെക്കുറിച്ച് അദ്ദേഹം
ഒരു നിമിഷം ഓർത്തു. പിന്നെ അക്കാര്യം മറക്കുവാനെന്ന പോലെ തന്റെ പുസ്തകശേഖരത്തിൽ നിന്നും
‘ദി മിഡ്നൈറ്റ് കോർട്ട്’ ന്റെ ഐറിഷ് പതിപ്പ് എടുത്ത് വായിക്കുവാൻ ശ്രമിച്ചു.
ജാലകച്ചില്ലിൽ ചിത്രം
വരച്ചുകൊണ്ട് മഴ വന്നത് പെട്ടെന്നായിരുന്നു. സമയം ഏഴരയോടടുത്തിരിക്കുന്നു. ഫ്രണ്ട്
ഡോറിന്റെ ഹാൻഡ്‌ൽ പതുക്കെ തിരിയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം അനങ്ങിയില്ല. അല്പസമയത്തിന്
ശേഷം മറുവശത്തെ ജനാലയുടെ കതകിൽ പതുക്കെ തട്ടുന്ന ശബ്ദം.
“ലിയാം…” മോളിയുടെ പതിഞ്ഞ സ്വരം അദ്ദേഹത്തിന് മഴയുടെ ആരവത്തിനിടയിലും കേൾക്കുവാൻ
കഴിഞ്ഞു.
നെരിപ്പോടിൽ കത്തുന്ന
വിറകിന്റെ നേരിയ വെട്ടത്തിൽ അദ്ദേഹം പുസ്തകത്തിലെ അക്ഷരങ്ങളെ അനുഗമിക്കുവാൻ വൃഥാ ശ്രമിച്ചു.
കർട്ടൻ കൊണ്ട് മറച്ചിരിക്കുന്ന ജാലകത്തിലൂടെ അവൾക്ക് തന്നെ കാണുവാൻ കഴിയില്ല എന്നത്
അദ്ദേഹത്തിനുറപ്പായിരുന്നു. അല്പ നേരം കാത്ത് നിന്നിട്ട് മറുപടി കാണാതെ അവൾ തിരിഞ്ഞ്
നടന്നു.
തന്റെ ക്രൂര മനസ്സിനെ
ശപിച്ചുകൊണ്ട് ഡെവ്‌ലിൻ പുസ്തകം ചുമരിലേക്ക് വലിച്ചെറിഞ്ഞു. കതക് തുറന്ന് അവളുടെയടുത്തേക്ക്
ഓടിയെത്താൻ പലവട്ടം തുനിഞ്ഞ മനസ്സിനെ സർവ്വശക്തിയുമെടുത്ത് അദ്ദേഹം പിന്തിരിപ്പിച്ചു.
ഗ്ലാസിൽ ഒരു ലാർജ്ജ് കൂടി പകർന്ന് ജാലകത്തിന്റെ തിരശീല നീക്കി, മഴയത്ത് നടന്നകലുന്ന
അവളെ നോക്കി അദ്ദേഹം നിന്നു. മനസ്സ് വല്ലാതെ കലുഷമായിരിക്കുന്നു… ജീവിതത്തിലിതുവരെയും തോന്നിയിട്ടില്ലാത്ത ഏകാന്തത… നഷ്ടബോധത്തിന്റെ വിങ്ങൽ…
മഴ അതിന്റെ സകല രൌദ്രഭാവങ്ങളുമെടുത്ത്
പൂർവ്വാധികം ശക്തിയോടെ കോരിച്ചൊരിഞ്ഞു.
*
* * * * * * * * * * * * * * * *
ആ സമയം കടലിന്നക്കരെ
ലാന്റ്സ്‌വൂർട്ടിലും മഴ ആർത്തലച്ച് പെയ്യുകയായിരുന്നു. ഒപ്പം കടലിൽ നിന്നും ആഞ്ഞടിക്കുന്ന
ശീതക്കാറ്റ്. ഫാം ഹൌസിന്റെ ഗെയ്റ്റിൽ കാവൽ നിൽക്കുകയാണ് പ്രെസ്റ്റൺ. അസ്ഥികൾക്കുള്ളിൽ
കുത്തിമുറിവേൽപ്പിക്കുന്നത് പോലുള്ള തണുപ്പ് സഹിക്കവയ്യാതെ ചുവരിൽ ചാരി നിന്ന് അയാൾ
എല്ലാവരെയും ശപിക്കുവാൻ തുടങ്ങി. സ്റ്റെയ്നറെ… റാഡ്‌ലിനെ… ഹിമ്‌ലറെ… ഇത്രയും തരം താഴന്ന ദുർഘടം പിടിച്ച അവസ്ഥയിലേക്ക്
തന്നെ എത്തിച്ച സകലവസ്തുക്കളെയും അയാൾ മനം നൊന്ത് ശപിച്ചു.
എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഡെവ്‌ലിൻ... പ്രിയ സുഹൃത്തുക്കളേ, നിങ്ങളാണ് ഡെവ്‌ലിന്റെ സ്ഥാനത്തെങ്കിൽ...?
ReplyDeleteഡെവ്‌ലിന്റെ അവസ്ഥ സങ്കടകരം തന്നെ. പ്രണയവും ഉപേക്ഷിയ്ക്കാന്‍ വയ്യ, വന്ന ജോലി തീര്‍ക്കാതിരിയ്ക്കാനും വയ്യ!
ReplyDeleteപാവം മോളി ഡെവ്‌ലിനെ അന്വേഷിച്ച് വന്നിട്ട് കാണാതെ തിരിച്ചു പോകുന്ന ഭാഗം വായിച്ചപ്പോള്‍ വിഷമം തോന്നി. :(
മോളിയുടെ പ്രണയം അത്ര മാത്രം തീവ്രമാണ് ശ്രീ...
Deleteഎന്നാലും പാവം മോളിയോടു അങ്ങനെ
ReplyDeleteവേണ്ടായിരുന്നു....
അപ്പൊ വീണ്ടും കഥ ട്രാക്കില്‍ ആവും ഉടനെ അല്ലെ ??
പക്ഷേ, എന്ത് ചെയ്യാം വിൻസന്റ് മാഷേ... ജോവന്ന ചെറുതായിട്ടൊന്ന് വിരട്ടി നിർത്തിയിരിക്കുകയല്ലേ ഡെവ്‌ലിനെ....
Deleteജീവിതത്തിലിതുവരെയും തോന്നിയിട്ടില്ലാത്ത ഏകാന്തത… നഷ്ടബോധത്തിന്റെ വിങ്ങൽ…ശ്ശ്യേ......കഷ്ടം....
ReplyDeleteഡെവ്‌ലിനും അത് തന്നെയാണ് അത്ഭുതം ടീച്ചർ... മുമ്പെങ്ങും തോന്നിയില്ലാത്ത തരത്തിൽ മനസ്സ് ആർദ്രമാകുന്നുവെന്ന് അദ്ദേഹം തിരിച്ചറിയുന്നു...
Deleteപീഡനക്കാര്‍ എല്ലായിടത്തും ഉണ്ടല്ലേ?
ReplyDeleteഅതൊരു ആഗോള പ്രതിഭാസമല്ലേ റാംജി...
Deleteഒരു വല്ലാത്ത അവസ്ഥയാണത് ഡെൽവിന്റേത്,
ReplyDeleteകഥ തുടരട്ടെ
ആശംസകൾ
അത് ശരിക്കും ഫീൽ ചെയ്തുവല്ലേ?
Deleteതന്റെ ദൌത്യമാണ് പ്രധാനം..!
ReplyDeleteഅത് ഡെവ്‌ലിൻ തിരിച്ചറിഞ്ഞിരിക്കുന്നു...!
അവനെ വിശ്വസിക്കാം...
ആശംസകൾ...
ദൌത്യത്തോടൊപ്പം പ്രണയം എങ്ങനെ സമാന്തരമായി കൊണ്ടുപോകാം എന്നതിന് ഡെവ്‌ലിൻ എന്തെങ്കിലും പോംവഴി കാണാതിരിക്കില്ല അശോകൻ മാഷേ...
Deleteകോരിച്ചൊരിയുന്ന മഴ, ഒറ്റയ്ക്ക് നടന്നു പോകുന്ന മോളി... കേരളത്തില്‍ ആണെകില്‍ എപ്പോ പീഡനം നടന്നു എന്ന് ചോദിച്ചാ മതി..
ReplyDeleteഅതേയതെ
Deleteഡെവ്‌ലിൻ കണക്കിന് കൊടുത്തത് കൊണ്ടാണ്... അല്ലെങ്കിൽ ഈ മഴയത്ത് സെയ്‌മൂർ വെറുതെയിരിക്കുമായിരുന്നുവെന്ന് തോന്നുന്നുണ്ടോ...?
Deleteസുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തീട്ട് അവസാനം ചുമ്മാ കരയരുതെന്ന് ആ ഡെവിലിനോടൊന്ന് പറഞ്ഞേക്കണേ..................!!
ReplyDeleteഅജിത്‌ഭായ്... സൂത്രത്തിൽ കമന്റിട്ടിട്ട് ആരും കാണാതെ പോകുന്നത് ഞാൻ കണ്ടൂട്ടോ...
Delete"...മഴയത്ത് നടന്നകലുന്ന അവളെ നോക്കി അദ്ദേഹം നിന്നു. മനസ്സ് വല്ലാതെ കലുഷമായിരിക്കുന്നു… ജീവിതത്തിലിതുവരെയും തോന്നിയിട്ടില്ലാത്ത ഏകാന്തത… നഷ്ടബോധത്തിന്റെ വിങ്ങൽ…"
ReplyDeleteവല്ലാത്ത ചെയ്തായിപ്പോയി.. അത്രയേ എനിക്ക് പറയാനുള്ളു..
തന്നേന്ന്!!!
Deleteരണ്ടുപേരും വിഷമിക്കാതെ... നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാമെന്ന്...
Delete"ഡെവ്ലിന്റെ സ്ഥാനത്ത് നമ്മള്‍ ആയിരുന്നെങ്കില്‍" എന്ന ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ലല്ലോ. എല്ലാവരും ഡെവ്ലിനെ പോലെ കുഴങ്ങിയോ?
ReplyDeleteആ ചോദ്യത്തിന് ആദ്യ ഉത്തരം നൽകിയത് നമ്മുടെ അജിത്‌ഭായ് അല്ലേ? സുകന്യാജി ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു... :)
Delete“അയാൾ മോളിയോട് ചെയ്തതൊന്നും എനിക്കും അത്ര പിടിച്ചിട്ടില്ല…”................................................കേരളത്തില്‍ ആയിരുനെങ്കില്‍ ഒരു CBI അന്വഷണങ്ങള്‍ ആവശ്യപേടാമായിരുന്നു.
ReplyDelete......................മനസ്സ് വല്ലാതെ കലുഷമായിരിക്കുന്നു… ജീവിതത്തിലിതുവരെയും തോന്നിയിട്ടില്ലാത്ത ഏകാന്തത… നഷ്ടബോധത്തിന്റെ വിങ്ങൽ…..............എന്താ dialog...........
മൊഴിമാറ്റം മനസ്സിൽ തട്ടിയെന്നറിയുന്നതിൽ സന്തോഷം അനിൽഭായ്...
Deleteഞാനെങ്ങാനുമാണ് ഡെവ്‌ലിന്റെ സ്ഥാനത്തെങ്കിൽ..
ReplyDeleteപിന്നീടതിനെക്കുറിച്ചോർത്ത് ഒരു നഷ്ട്ടബോധവും ,ഏകാന്തതയുമൊന്നും വരില്ലായിരുന്നു...!
എന്റെ മുരളിഭായ്... നമിച്ചു... :)
Deleteനിങ്ങളാണ് ഡെവ്‌ലിന്റെ സ്ഥാനത്തെങ്കിൽ...?
ReplyDeleteഓ എന്നാ പറയാനാ.. ഈക്കഥ ഇവിടെ വരെ എത്തില്ല.
സെയ്മൂറുമായുള്ള ഉടക്കില്‍ തന്നെ തട്ടീപ്പോയേനേ..
ഹഹ... സെയ്മൂര്‍ ഉടക്കാന്‍ വരുമ്പോ തന്നെ അങ്ങ് കരഞ്ഞു കാലു പിടിച്ച് തടിയൂരിയാലും പോരേ? ;)
Deleteഉണ്ടാപ്രീ... മുടങ്ങിപ്പോയ ബാംഗളൂർ ചരിതത്തിന്റെ ബാക്കി എഴുതിയില്ലെങ്കിൽ സെയ്മൂറിന് പകരം തട്ടുന്നത് ഞാനായിരിക്കും... :)
Deleteശ്രീ... നമ്മുടെ ഉണ്ടാപ്രി ചാർളി വർഷങ്ങൾക്ക് മുമ്പ് എഴുതിവച്ച ചില കാര്യങ്ങൾ വായിച്ചത് ഓർമ്മയുണ്ടോ? ഈ ഉണ്ടാപ്രിയെ വെറുതെയങ്ങനെ വിട്ടാൽ പറ്റുമോ?
അതും ശരിയാണല്ലോ...
Deleteഎന്റെ പൊന്നു വിനുവേട്ടാ..
Deleteഅതെല്ലാം വെറുമൊരു ആവേശത്തിന്റെ പുറത്തു ചെയ്തതല്ലേ..
ഒരു രാത്രി കൊണ്ടൂ വിശാലമനസ്കനാവാന്‍ മറ്റൊരു കൊടകരപുരാണം ട്രൈ ചെയ്തതാ..
കൊടക്കമ്പിപോലും ആവാന്‍ പറ്റൂല്ലെന്ന തിരിച്ചറിവില്‍ എല്ലാം വിട്ടെറിഞ്ഞിട്ട് ഒത്തിരിക്കാലമായല്ലോ...
വിനുവേട്ടാന്റെയെല്ലാം പോസ്റ്റിനു കമന്റ്റുന്നതാ ഇപ്പോ ഒരു സന്തോഷം.
അത് ശരി... കൊടകരപുരാണം കണ്ട് എടുത്തുചാടി ഞാൻ തൃശൂർ വിശേഷങ്ങൾ ഉണ്ടാക്കിയത് പോലെ... അല്ലേ? വിശാൽജിയെ വെല്ലാൻ വിശാൽജി മാത്രം...
Deleteഎന്നാലും ബാംഗളൂർ പുരാണം രസകരമായിരുന്നു കേട്ടോ... ബാംഗളൂർ വേണ്ടെങ്കിൽ വേണ്ട... മദിരാശിപുരാണമെങ്കിലും എഴുതുവാൻ ശ്രമിച്ചുകൂടേ?
മലയാള സീരിയൽ കാണുന്ന മലയാളിയെയാണോ എകാന്തതയും, കണ്ണീരും പറഞ്ഞ് ടെൻഷൻ അടിപ്പിക്കുന്നത്.. ബെസ്റ്റ്... :)
ReplyDeleteകൊല്ലക്കുടിയിലെ മുയലിനെയാ ഉടുക്കു കൊട്ടി പേടിപ്പിക്കാൻ നോക്കുന്നത് അല്ലേ ജെഫ്...? :)
Deleteഇത്തവണ നമ്മുടെ എച്ച്മുവിനെയും എഴുത്തുകാരി ചേച്ചിയെയും ഒന്നും കാണാനില്ലല്ലോ...
ReplyDeletenjan haajar vechu, vaichitt poyatha... comment idaan vayya, malayalamvarunnilla....
ReplyDeletevivarthanam kemamaavunnund ketto..
pinne enne anweshichappol valiya santhoshamayi....
വിവർത്തനം ഇഷ്ടമാകുന്നുവെന്നറിയുന്നതിൽ അതിയായ സന്തോഷം കേട്ടോ...
Deleteആശംസകൾ വിനുവേട്ടാ.
ReplyDeleteസന്തോഷം അഭി....
Delete