Sunday, May 19, 2013

ഈഗിൾ ഹാസ് ലാന്റഡ് – 83ശൈത്യത്തിന് കഴിഞ്ഞ രാത്രിയിലേക്കാൾ ശക്തിയേറിയതായി ബെൻ ഗാർവാൾഡിന് തോന്നി. പഴയ ഒരു ഓയിൽ ഡ്രമ്മിന്റെ പുറത്ത് എമ്പാടും സുഷിരങ്ങളിട്ട് ഉള്ളിൽ കൽക്കരി നിറച്ച് തീ എരിയിച്ചുകൊണ്ടിരിക്കുകയാണ് സാമി ജാക്ക്സൺ. ഡ്രമ്മിന്റെ സുഷിരങ്ങളിലൂടെ ബഹിർഗമിച്ചുകൊണ്ടിരുന്ന പുക കുറച്ചെങ്കിലും ചൂട് പകരുന്നുണ്ടായിരുന്നുവെങ്കിലും ഗാർവാൾഡിന് അത്ര സുഖിച്ചില്ല. ഒരു കൈയിൽ ബ്രാണ്ടിക്കുപ്പിയും മറുകൈയിൽ ഗ്ലാസുമായി അതിന് സമീപം നിന്നിരുന്ന അയാൾ രോഷത്തോടെ അലറി.

“വാട്ട് ദ് ഹെൽ ആർ യൂ ട്രൈയിങ്ങ് റ്റു ഡൂ? എന്നെ പുകച്ച് കൊല്ലാൻ നോക്കുകയാണോ?”

ഡ്രമ്മിന് അരികിൽ കിടന്നിരുന്ന ഒരു പാക്കിങ്ങ് കെയ്സിന് മുകളിൽ ഇരുന്ന് കനൽ എരിയിച്ചുകൊണ്ടിരുന്ന ജാക്ക്സൺ തന്റെ മടിയിൽ വച്ചിരുന്ന ഡബിൽ ബാരൽ ഷോട്ട് ഗൺ താഴെ വച്ചിട്ട് ചാടിയെഴുന്നേറ്റു.

“സോറി മിസ്റ്റർ ഗാർവാൾഡ് ഈ കൽക്കരിക്ക് അൽപ്പം നനവുണ്ട് അതാണ് പ്രശ്നം

“ഹേയ് അയാൾ വരുന്നുണ്ടെന്നാണ് തോന്നുന്നത്” കിളിവാതിലിലൂടെ പുറത്തേക്ക് നിരീക്ഷിച്ചുകൊണ്ടിരുന്ന റൂബൻ പെട്ടെന്ന് വിളിച്ചു പറഞ്ഞു.

“ആ തോക്ക് എടുത്ത് ഒളിപ്പിച്ച് വയ്ക്കൂ” ഗാർവാൾഡ് ജാക്ക്സണ് നിർദ്ദേശം നൽകി. “മാത്രമല്ല, ഞാൻ എന്തെങ്കിലും സൂചന തരുന്നത് വരെ അത് പുറത്തെടുക്കുകയേ അരുത് അവനെ ഇന്നൊരു പാഠം പഠിപ്പിക്കുന്നുണ്ട് ഞാൻ നീ നോക്കിക്കോ, ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ” അൽപ്പം ബ്രാണ്ടി ഗ്ലാസിലേക്ക് പകർന്നിട്ട് ഗാർവാൾഡ് ചിരിച്ചു.

തൊട്ടടുത്തുള്ള പാക്കിങ്ങ് കെയ്സിന് മുകളിൽ കിടന്നിരുന്ന കാലിച്ചാക്കിന്റെ അടിയിലേക്ക് തോക്ക് ഒളിപ്പിച്ച് വച്ചിട്ട് സാമി സിഗരറ്റിന് തീ കൊളുത്തി. ഡെവ്‌ലിന് വേണ്ടി അവർ കാത്ത് നിൽക്കവേ ആ മോട്ടോർ സൈക്കിളിന്റെ ശബ്ദം അടുത്തടുത്ത് വരുന്നത് കേൾക്കാറായി. പിന്നെ ആ ശബ്ദം ക്രമേണ കുറഞ്ഞ് കുറഞ്ഞ് അങ്ങകലെ ഇരുട്ടിൽ ലയിച്ചു.

“മൈ ഗോഡ് അത് അവനല്ലായിരുന്നു സമയമിപ്പോൾ എത്രയായി?”  നിരാശയോടെ ഗാർവാൾഡ് റൂബനോട് ചോദിച്ചു.

റൂബൻ വാച്ചിൽ നോക്കി. “കൃത്യം ഒമ്പത് ഏത് നിമിഷവും അയാൾ ഇവിടെ എത്താം

എന്നാൽ അവർക്കറിയില്ലായിരുന്നു  ആ സമയം ഡെവ്‌ലിൻ അവിടെത്തന്നെ ഉണ്ടായിരുന്നു എന്ന അവിശ്വസനീയമായ വസ്തുത. ഗ്യാരേജിന്റെ പിൻ‌ഭാഗത്തെ പൊളിഞ്ഞ ജാലകത്തിന് സമീപം ഇരുട്ടിൽ മഴ നനഞ്ഞ് നിൽക്കുകയായിരുന്നു അദ്ദേഹം. ജാലകത്തിന്റെ ചെറിയ വിടവിലൂടെ കാഴ്ച്ച വളരെ പരിമിതമായിരുന്നുവെങ്കിലും തീ കാഞ്ഞുകൊണ്ടിരിക്കുന്ന ഗാർവാൾഡിനെയും ജാക്ക്സണെയും വ്യക്തമായിത്തന്നെ കാണുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. കഴിഞ്ഞ് അഞ്ച് മിനിറ്റ് നേരമായി അവരുടെ സംഭാഷണം മുഴുവനും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണദ്ദേഹം.

“അയാളെ കാത്തിരിക്കുന്ന സമയം കൊണ്ട് ഒരു കാര്യം ചെയ്യൂ സാമീ രണ്ടോ മൂന്നോ ക്യാനുകളിലെ പെട്രോൾ ആ ജീപ്പിന്റെ ടാങ്കിൽ നിറയ്ക്കൂ അയാളുടെ കൈയിൽ നിന്ന് ജീപ്പ് തട്ടിയെടുത്ത് തിരികെ എത്തിക്കാനുള്ളതല്ലേ  ഗാർവാൾഡ് പറഞ്ഞു.

ഡെവ്‌ലിൽ കരുതലോടെ പിറകോട്ട് വലിഞ്ഞു. പിന്നെ യാർഡിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കാറുകളുടെ അവശിഷ്ടങ്ങളുടെ ഇടയിലൂടെ ശ്രദ്ധയോടെ മെയിൻ റോഡിലേക്ക് നടന്നു. റോഡിൽ കയറിയതും ഏതാണ്ട് കാൽ മൈൽ അകലെ സർവീസ് റോഡിൽ താൻ നിർത്തിയിട്ട് വന്ന മോട്ടോർസൈക്കിളിനടുത്തേക്ക് അദ്ദേഹം വേഗത്തിൽ ഓടി.

തന്റെ ട്രെഞ്ച് കോട്ടിന്റെ മുന്നിലെ ഫ്ലാപ്പിന്റെ ബട്ടൺ തുറന്ന് മോസർ ഗൺ എടുത്ത് ഹെഡ്‌ലാമ്പിന്റെ വെളിച്ചത്തിൽ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം അദ്ദേഹം തിരികെ പോക്കറ്റിൽ തിരുകി. ഫ്ലാപ്പിന്റെ ബട്ടൺ ഇടാതിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പിന്നെ സീറ്റിൽ കയറി ഇരുന്നു. ലവലേശവും ഭയം തോന്നിയില്ല അദ്ദേഹത്തിന് അപ്പോൾ. മറിച്ച് അങ്ങേയറ്റം ഉത്സാഹത്തിമർപ്പിലായിരുന്നു ഡെവ്‌ലിൻ. ആവേശത്തോടെ സ്റ്റാർട്ടർ കിക്ക് ചെയ്ത് അദ്ദേഹം മെയിൻ റോഡിലേക്ക് തിരിഞ്ഞു.

 
                 * * * * * * * * * * * * * * * * * * * * * * * * * * * * * * 


സാമി ജീപ്പിന്റെ ടാങ്ക് നിറച്ച് കഴിഞ്ഞതും റൂബൻ കിളിവാതിലിൽ നിന്ന് മുഖം തിരിച്ച് ആവേശത്തോടെ വിളിച്ചു പറഞ്ഞു.

“ഇത്തവണ അയാൾ തന്നെയാണ് റോഡിൽ നിന്ന് കോമ്പൌണ്ടിലേക്ക് തിരിയുന്നത് ഞാൻ കണ്ടു

“ഓ.കെ ഗെയ്റ്റ് തുറന്ന് കൊടുക്കൂ” ഗാർവാൾഡ് പറഞ്ഞു.

റൂബൻ, ഗ്യാരേജിന്റെ ഗെയ്റ്റ് തുറന്നതും കാറ്റ് ശക്തിയോടെ ഉള്ളിലേക്കടിച്ചു കയറി. അപ്രതീക്ഷിതമായി മുറിയിൽ കയറിയിറങ്ങിയ കാറ്റിനെ ഏറ്റു വാങ്ങി കൽക്കരി ആവേശത്തോടെ ജ്വലിച്ചു.

എൻ‌ജിൻ ഓഫ് ചെയ്ത് ഡെവ്‌ലിൻ മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ കയറ്റി വച്ചു. കഴിഞ്ഞ രാത്രിയിലേതിനെക്കാൾ മോശമായിരുന്നു ഇന്നത്തെ യാത്ര. മുഖത്ത് മുഴുവനും ചെളി കൊണ്ട് കോട്ട് ചെയ്തതു പോലെയുണ്ട്.

“ഹലോ മിസ്റ്റർ ഗാർവാൾഡ്” ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“മിസ്റ്റർ മർഫി വീണ്ടും എത്തിയല്ലോ സന്തോഷം...”  ഗ്ലാസിൽ ബ്രാണ്ടി പകർന്ന് കൊടുത്തിട്ട് ഗാർവാൾഡ് പറഞ്ഞു.

“ഞാൻ പറഞ്ഞിരുന്ന ബുഷ്മിൽ‌സ് മറന്നിട്ടില്ലല്ലോ നിങ്ങൾ?”

“മറക്കുകയോ? മിസ്റ്റർ മർഫിയ്ക്ക് വേണ്ടി മാറ്റി വച്ച ആ ബുഷ്മിൽ‌സ് ഇങ്ങെടുക്കൂ റൂബൻ

റൂബൻ ഗ്യാരേജിൽ കിടന്നിരുന്ന വാനിനകത്ത് കയറി രണ്ട് ബോട്ട്‌ൽ ബുഷ്മിൽ‌സ് എടുത്ത് കൊണ്ടുവന്നു. ഗാർവാൾഡ് അത് അവന്റെ കൈയിൽ നിന്ന് വാങ്ങി ജീപ്പിനടുത്തേക്ക് ചെന്ന് അതിന്റെ സീറ്റിൽ കൊണ്ട് വച്ചു.

“ഇതാ ഞാൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു പിന്നെ ഇന്നലെ രാത്രി കുഴപ്പമൊന്നുമില്ലാതെ അങ്ങെത്തിയല്ലോ അല്ലേ?”  ഗാർവാൾഡ് ചോദിച്ചു.

“ഹേയ് ഒരു കുഴപ്പവുമുണ്ടായില്ല  ഡെവ്‌ലിൻ ജീപ്പിനരികിലേക്ക് നടന്നു.

ബെഡ്ഫോർഡ് ട്രക്കിന്റെ കാര്യം പറഞ്ഞത് പോലെ തന്നെ ഇതും ഒന്ന് പെയ്ന്റ് ചെയ്ത് ഭംഗിയാക്കിയെടുക്കണമെന്നതൊഴിച്ചാൽ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണാനില്ല. ക്യാൻ‌വാസ് കൊണ്ടുള്ള റൂഫ്. തുറന്ന് കിടക്കുന്ന വശങ്ങളിലൊന്നിൽ മെഷീൻ ഗൺ ഘടിപ്പിക്കുവാനുള്ള സംവിധാനമുണ്ട്. രജിസ്ട്രേഷൻ നമ്പർ എഴുതിയിരിക്കുന്ന പ്രതലത്തിലെ പെയ്ന്റ് പുതിയതാണെന്ന കാര്യം ഡെവ്‌ലിൻ ശ്രദ്ധിച്ചു. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ മുമ്പ് ഉണ്ടായിരുന്ന നമ്പറിന്റെ പുറത്ത് പെയ്ന്റ് അടിച്ച് എഴുതിയതാണത് എന്ന് അദ്ദേഹത്തിന് മനസ്സിലായി.

“ഒരു പ്രശ്നമുണ്ടെന്ന് തോന്നുന്നല്ലോ മിസ്റ്റർ ഗാർവാൾഡ് ഏതെങ്കിലും അമേരിക്കൻ എയർബേസിൽ നിന്ന് ഇത്തരമൊരു ജീപ്പ് അപ്രത്യക്ഷമായിരിക്കാൻ സാദ്ധ്യതയുണ്ടോ?” ഡെവ്‌ലിൻ ചോദിച്ചു.

“നിങ്ങളെന്താ ഞങ്ങളെക്കുറിച്ച് വിചാരിച്ചത്?” റൂബൻ രോഷത്തോടെ ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. എന്നാൽ അദ്ദേഹം അത് ഗൌനിച്ചില്ല.

“പറയാൻ കാരണമുണ്ട് മിസ്റ്റർ ഗാർവാൾഡ് ഇന്നലെ രാത്രി ഇടയ്ക്ക് വച്ച് കുറച്ച് സമയത്തേക്ക് ആരോ എന്നെ പിന്തുടരുന്നത് പോലെ തോന്നി ചിലപ്പോൾ ഏതെങ്കിലും വട്ടന്മാരായിരിക്കാം എന്തോ, പിന്നീട് നോക്കിയപ്പോൾ ആരെയും കണ്ടില്ല   ജീപ്പിനരികിൽ നിന്നുകൊണ്ട് ഡെവ്‌ലിൻ ഗ്ലാസിലെ ബ്രാണ്ടി അല്പം അകത്താക്കി.

“നിങ്ങൾക്കിപ്പോൾ എന്തിന്റെ കുറവാണെന്ന് അറിയുമോ?”  അത് വരെ അടക്കി നിർത്തിയിരുന്ന രോഷം നിയന്ത്രിക്കാൻ ഗാർവാൾഡിനായില്ല.

“ഇല്ല പറയൂ” വളരെ ശാന്തതയോടെ ഗാർവാൾഡിന് നേർക്ക് തിരിഞ്ഞ് ഡെവ്‌ലിൻ ചോദിച്ചു. അദ്ദേഹത്തിന്റെ വലത് കൈ ട്രെഞ്ച് കോട്ടിന്റെ പോക്കറ്റിനുള്ളിൽ മോസറിന്റെ കാഞ്ചിയിൽ അമർന്നിരുന്നു.

“മറ്റുള്ളവരോട് എങ്ങനെയാണ് മാന്യമായി പെരുമാറുക എന്ന അറിവ് അത് പഠിച്ചെടുക്കേണ്ടതുണ്ട് നിങ്ങൾ. ഇല്ലെങ്കിൽ നിങ്ങളെ ഞാൻ പഠിപ്പിക്കും വല്ല പൊന്തക്കാട്ടിലും കിടക്കേണ്ടവൻ ഇതൊക്കെ എങ്ങനെ അറിയാനാണ്...!”  ഗാർവാൾഡ് തന്റെ ഓവർകോട്ട് അഴിക്കുവാൻ തുടങ്ങി.

“അങ്ങനെയാണോ കാര്യങ്ങൾ? എന്നാൽ ശരി, പഠിപ്പിക്കൽ തുടങ്ങുന്നതിന് മുമ്പ് ആ സാമിച്ചെക്കനോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ആ കാലിച്ചാക്കിനടിയിൽ ഒളിപ്പിച്ചിട്ടുള്ള തോക്ക് തിര നിറച്ച് റെഡിയാക്കി വച്ചിരിക്കുകയാണോ അല്ലയോ എന്ന് അഥവാ അല്ലെങ്കിൽ അവന്റെ കാര്യം പോക്കാണ്” ഡെവ്‌ലിൻ പറഞ്ഞു.

ബെൻ ഗാർവാൾഡ് ഒരു നിമിഷം ഞെട്ടിത്തരിച്ച് നിന്നു. താൻ ചെയ്തത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്നുള്ള നഗ്നസത്യം അയാൾ തിരിച്ചറിഞ്ഞു. 

“സാമീ വിടരുതവനെ തട്ടിക്കോ… !” ഗാർവാൾഡ് അലറി.

(തുടരും)

അടുത്ത ലക്കം ഇവിടെ...  


33 comments:

 1. ബാക്കി അടുത്തയാഴ്ച്ച കേട്ടോ കൂട്ടുകാരേ...

  ReplyDelete
 2. “സാമീ… വിടരുതവനെ… തട്ടിക്കോ… !” ഗാർവാൾഡ് അലറി.


  ഓ...സസ്പെന്‍സ്, സസ്പെന്‍സ്

  ReplyDelete
  Replies
  1. സസ്പെൻസ് ഇത്തിരി ഇരിക്കട്ടെ എന്ന് വിചാരിച്ചു അജിത്‌ഭായ്...

   Delete
 3. അപ്പോൾ ആ തട്ടല് അടുത്ത
  തവണക്ക് മാറ്റിവെച്ചു അല്ലേ..വിനുവേട്ടാ

  ReplyDelete
  Replies
  1. അതേ മുരളിഭായ്... ത്രസിപ്പിക്കുന്ന രംഗങ്ങൾ അടുത്തയാഴ്ച്ച...

   Delete
 4. നടേശ്ശാ കൊല്ലേണ്ട....(രാവണപ്രഭു)

  ReplyDelete
  Replies
  1. തന്നെ തന്നെ :)

   Delete
  2. എന്താടോ നന്നാവാത്തേ...? :)

   Delete
 5. ഡെവ് ലിനെ തൊട്ടാല്‍... തൊട്ടവനെ ഞങ്ങള്‍ തട്ടും...
  ങാ, പശുക്കുട്ടിയാണ് പറയുന്നത്...


  അടുത്ത ലക്കം വരട്ടെ... വരട്ടെ.

  ReplyDelete
  Replies
  1. പശുക്കുട്ടിക്ക് കാര്യം മനസ്സിലായി അല്ലേ?

   Delete
 6. സസ്പെന്‍സ്!!!

  ഇനി അടുത്തയാഴ്ച വരെ കാത്തിരിയ്ക്കണമല്ലേ... ആവേശമായി വന്നതായിരുന്നു.

  ReplyDelete
  Replies
  1. സത്യം പറഞ്ഞാൽ ബാക്കിയൂള്ളതും കൂടി ഈ പോസ്റ്റിൽ ഇടണമെന്ന് കരുതിയതാണ്... പക്ഷേ, എഴുതി തീർന്നില്ല... അപ്പോൾ പിന്നെ സസ്പെൻസിൽ നിർത്താമെന്ന് കരുതി ശ്രീ...

   Delete
  2. ഹും ശരി ശരി!

   (ഇത്രയും വായിച്ച് ടെന്‍ഷനടിച്ച് ഇരിയ്ക്കേണ്ടി വരുന്ന ഞങ്ങള്‍ പാവം വായനക്കാരുടെ 'ശാപം' കിട്ടാതിരുന്നാല്‍ മതിയാരുന്നു :) )

   Delete
  3. ശ്രീ ഇതു പറയുമെന്ന് വിനുവേട്ടന് നേരത്തേ അറിയാമായിരുന്നു..
   അതല്ലേ ചോദിച്ചേ..
   "എന്താടോ നന്നാവാത്തേ...? :)"

   Delete
  4. അതു ശരി... ഇപ്പോ ഞാനായോ 'നിരപരാധി'???
   ;)

   Delete
  5. ഉണ്ടാപ്രിക്കിട്ട് ഞാൻ എറിഞ്ഞ കമ്പ് ഉണ്ടാപ്രി പിടിച്ചെടുത്ത് ശ്രീയുടെ നേർക്ക് എറിഞ്ഞു അല്ലേ? പോട്ടെ ശ്രീ... വിഷമിക്കണ്ട...

   Delete
  6. ഇതൊക്കെ ഒരു രസമല്ലേ വിനുവേട്ടാ...

   ഒരു കമ്പെറിഞ്ഞാല്‍ അത് ആര്‍ക്കിട്ടെങ്കിലും കൊള്ളണമെന്നല്ലേ ഉള്ളൂ... (എന്തായാലും അത് മിസ്സായില്ലല്ലോ)

   :)

   Delete
 7. നേര്‍ക്കുനേര്‍ പോരാട്ടം. ഒരു ചുവട് മുന്നില്‍ ‍ഡെവ്ലിന്‍ തന്നെ.

  ReplyDelete
  Replies
  1. ഡെവ്‌ലിൻ മുന്നിൽ ആണെന്ന് സുകന്യാജി അങ്ങ് ഉറപ്പിച്ചുവല്ലേ?

   Delete
 8. ‘തോമസുകുട്ടീ, വിട്ടോടാ...’ എന്നും പറഞ്ഞ് സാമി പണ്ടേ ഓടിക്കാണും..

  അടുത്തയാഴ്ച വരെ കാത്തിരിക്കാം, അല്ലാതെ വേറെ വഴിയില്ലല്ലോ...

  ReplyDelete
  Replies
  1. ഇനിയിപ്പോ വേറെ വഴിയില്ല ജിം... കാത്തിരിക്കുക തന്നെ...

   Delete
 9. ho!
  ആകെ സസ്പൻസ് ആക്കിയല്ലോ
  മുഖത്തോട് മുഖം.....................

  ReplyDelete
  Replies
  1. എല്ലാവരെയും സസ്പെൻസിലാക്കിയപ്പോൾ എന്തൊരു സുഖം... :)

   Delete
 10. ഉവ്വ് ഉവ്വ് കൊക്ക് എത്ര കുളം
  കണ്ടതാ..

  ടെവിലിനോടാ (devil) കളി ?

  ReplyDelete
 11. ബാക്കിക്കായി അടുത്ത ആഴ്ച വരെ കാത്തിരിക്കാം...

  ReplyDelete
  Replies
  1. അശോകൻ മാഷ് ആദ്യം തന്നെ എത്തണം കേട്ടോ...

   Delete
 12. ഇനിയെന്താ ഉണ്ടാവുക, ആകാംക്ഷയായല്ലോ.

  ReplyDelete
  Replies
  1. തിങ്കളാഴ്ച്ച വരെ കാത്തിരിക്കൂ എഴുത്തുകാരീ...

   Delete
 13. എവിടെ എന്റെ തോക്ക്‌.ഞാൻ തന്നെ അവനെ തട്ടിയേക്കാം.

  ReplyDelete
  Replies
  1. ആര്.. സുധിയോ...? നടന്നത് തന്നെ... :)

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...