Wednesday, June 5, 2013

ഈഗിൾ ഹാസ് ലാന്റഡ് – 85നേരം പുലർന്നതും ഡെവ്‌ലിൻ തന്റെ മോട്ടോർ സൈക്കിളിൽ ജോവന്നയുടെ കോട്ടേജിലേക്ക് തിരിച്ചു. ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ. തോരാനുള്ള ലക്ഷണമൊന്നും കാണുന്നില്ല.

ഗ്യാരേജിനരികിൽ ബൈക്ക് പാർക്ക് ചെയ്തിട്ട് ഡെവ്‌ലിൻ പിൻ‌‌ഭാഗത്തെ വാതിലിന് നേർക്ക് നടന്നു.  ഒട്ടും വൈകാതെ തന്നെ കതക് തുറന്ന് ജോവന്ന അദ്ദേഹത്തെ അകത്തേക്ക് പിടിച്ച് കയറ്റി. അപ്പോഴും നിശാവസ്ത്രത്തിലായിരുന്ന അവരുടെ മുഖം അങ്ങേയറ്റം ആകാക്ഷാഭരിതമായിരുന്നു.

“താങ്ക് ഗോഡ്, ലിയാം” ഇരുകൈകളാൽ ഡെവ്‌ലിന്റെ മുഖം കൂട്ടിപ്പിടിച്ച് അവർ ഉലച്ചു. “ഇന്നലെ രാത്രി ഒരു പോള കണ്ണടിച്ചിട്ടില്ല ഞാൻ അറിയുമോ? അഞ്ചുമണിക്കേ എഴുന്നേറ്റിരുന്ന് വിസ്കിയും ചായയും മാറി മാറി അകത്താക്കിക്കൊണ്ടിരിക്കുകയാണ് രാവിലെ തന്നെ കഴിക്കാൻ പറ്റിയ സാധനങ്ങൾ എന്നായിരിക്കും ചിന്തിക്കുന്നത് അല്ലേ? തെമ്മാടിനിങ്ങളെ കണ്ടപ്പോൾ എന്ത് ആശ്വാസമായെന്നറിയുമോ?” അവർ അദ്ദേഹത്തിന്റെ നിറുകയിൽ വാത്സല്യത്തോടെ ചുംബിച്ചു.

വളർത്തുനായ പാച്ച് അക്ഷമയോടെ പിൻ‌കാലുകൾ കൊണ്ട് തറയിൽ മാന്തി. ജോവന്ന സ്റ്റവിൽ വച്ചിരുന്ന പാത്രത്തിൽ ഇളക്കിക്കൊണ്ട് നിൽക്കവേ ഡെവ്‌ലിൻ നെരിപ്പോടിന് മുന്നിൽ ചെന്ന് തീ കായുവാൻ തുടങ്ങി.

“എങ്ങനെയുണ്ടായിരുന്നു ഇന്നലെ?” അവർ ചോദിച്ചു.

“കുഴപ്പമില്ലായിരുന്നു

വാക്കുകളിൽ മിതത്വം പാലിക്കുവാൻ ഡെവ്‌ലിൻ പ്രത്യേകം ശ്രദ്ധിച്ചു. നടന്ന കാര്യങ്ങൾ മുഴുവനും അറിയാനിടയായാൽ ഒരു പക്ഷേ അവരുടെ അപ്രീതിയ്ക്ക് പാത്രമാകേണ്ടി വരുമെന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു.

“അപകടപ്പെടുത്തുവാനുള്ള ശ്രമങ്ങളൊന്നും അവർ നടത്തിയില്ലെന്നാണോ പറയുന്നത്?” അത്രയ്ക്കങ്ങ് വിശ്വാസം വരാത്ത മട്ടിൽ അവർ ചോദിച്ചു.

“ചെറുതായി ഒന്ന് കളിക്കാൻ നോക്കി പക്ഷേ, മുളയിലേ ഞാനത് നുള്ളി

“വെടിവെപ്പ് വല്ലതുമുണ്ടായോ?”

“ഹേയ് അതിന്റെയൊന്നും ആവശ്യം വന്നില്ല ഞാൻ എന്റെ കൈയിലെ മോസറിലേക്ക് ഒന്ന് നോക്കിയപ്പോഴേക്കും അവർ നല്ല കുട്ടികളായി ഈ ബ്രിട്ടീഷ് ക്രിമിനലുകൾക്കൊന്നും തോക്കുകൾ കൊണ്ടുള്ള കളി അത്ര പരിചയമില്ലെന്ന് തോന്നുന്നു കത്തിയും മറ്റുമാണ് അവർക്ക് കൂടുതൽ താല്പര്യം” ഡെവ്‌ലിൻ പറഞ്ഞു.

“മൈ ഗോഡ് ഈ ഇംഗ്ലീഷുകാരുടെ കാര്യമോർത്താൽ പലപ്പോഴും സഹതാപം തോന്നും” ചായപ്പാത്രവും ഗ്ലാസുകളും ട്രേയിൽ എടുത്ത് വച്ച് ജോവന്ന മേശയുടെ നേർക്ക് നടന്നു.

“വിസ്കി എവിടെയാണ് വച്ചിരിക്കുന്നത്? നേരം വെളുത്തതേയുള്ളൂ എന്നൊന്നും നോക്കുന്നില്ല എനിക്ക് അല്പം കിട്ടിയേ തീരൂ” ഡെവ്‌ലിൻ പറഞ്ഞു.

ചുവരലമാരയിൽ നിന്ന് ബോട്ട്‌ലും ഗ്ലാസുകളുമെടുത്ത് അവർ തിരിഞ്ഞു. “ഞാനും കൂടുന്നു നിങ്ങളുടെയൊപ്പം ഇത്ര രാവിലെ തന്നെ പാടില്ലാത്തതാണ് എങ്കിലുംഎന്തെങ്കിലുമാവട്ടെ അപ്പോൾ, പറയൂ എന്താണിനി അടുത്ത നീക്കം?”

“ജീപ്പിന് അൽപ്പം പണി ബാക്കിയുണ്ട് എനിക്ക് തന്നെ തീർക്കാവുന്നതേയുള്ളൂ സർ ഹെൻ‌ട്രിയെ  അവസാന നിമിഷം വരെ ആ ഭാഗത്തേക്ക് വിടാതിരിക്കുകയെന്നതാണ് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം അതൊഴിച്ചാൽ വേറൊന്നുമില്ല വരുന്ന ആറ് ദിവസത്തേക്ക് പ്രത്യേകിച്ചൊരു പണിയുമില്ല

“എന്തോ എനിക്കറിയില്ല സ്വയം ഭാഗ്യം ആശംസിക്കാൻ മാത്രമേ കഴിയൂ തൽക്കാലം നമുക്ക് ഗോഡ് ബ്ലെസ് യൂ ലിയാം ദീർഘായുസ്സായിരിക്കട്ടെ” അവർ ഗ്ലാസ് ഉയർത്തി.

“നിങ്ങൾക്കും

ഒരു നിമിഷം ഡെവ്‌ലിന്റെ മനസ്സ് അസ്വസ്ഥമായി. എവിടെയോ ഒരു പാകപ്പിഴ അദ്ദേഹം മണത്തു. ഈ ദൌത്യം അപ്പാടെ പരാജയപ്പെടുവാൻ പോകുന്നുവോ എന്നൊരു സന്ദേഹം.

                 * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വാരാന്ത്യത്തിലെ ഒന്നര ദിവസത്തെ ഓഫ് പ്രമാണിച്ച് എത്തുന്ന തന്റെ സഹോദരി പമീല വെറേക്കറെ കൊണ്ടുവരുവാൻ വേണ്ടി ഫാദർ വെറേക്കർ രാവിലെ ഏഴുമണിക്ക് തന്നെ പാംഗ്ബോണിൽ എത്തി.

ബോംബർ സ്റ്റേഷനിലെ മടുപ്പിക്കുന്ന ദൈനംദിന ജോലിക്കിടയിൽ ലഭിക്കുന്ന വാരാന്ത്യ അവധി ആസ്വദിക്കുക എന്നതാണ് അവളുടെ ഏക ലക്ഷ്യം. ദേവാലയത്തിനരികിലെ വസതിയിലെത്തിയതും യൂണിഫോം പോലും അഴിച്ച് മാറ്റാതെ അവൾ തന്റെ  റൈഡിങ്ങ് ബൂട്ട്സും സ്വെറ്ററും എടുത്തണിഞ്ഞു.

ഭക്ഷണത്തിന് ശേഷം ഏകദേശം ആറ് മൈൽ ദൂരെയുള്ള മെൽറ്റ്‌ഹാം ഫാമിലേക്ക് അവൾ സൈക്കിളിൽ യാത്രയായി. ഫാദർ വെറേക്കറുടെ ഇടവകയിലെ ഒരു ആശ്രിതന്റെ വീട്ടിലെ കുതിരയാണ് അവളുടെ ലക്ഷ്യം.

                 * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഫാമിന് പിറകിലെ മണൽക്കുന്നുകൾ താണ്ടിയതും പമീല കടിഞ്ഞാൺ ഇളക്കി കുതിരയെ പ്രോത്സാഹിപ്പിച്ചു. കുറ്റിക്കാടുകൾക്കിടയിലൂടെ അവൻ മുന്നോട്ട് കുതിച്ച് ചെറുമരങ്ങൾ നിറഞ്ഞ ഉയർന്ന പ്രതലത്തിലേക്ക് കയറി. മുഖത്ത് ആഞ്ഞ് പതിക്കുന്ന മഴത്തുള്ളികളോടൊപ്പമുള്ള ആ യാത്ര ശരിക്കും ആസ്വദിക്കുകയായിരുന്നു അവൾ.

മരങ്ങൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ അവൾ കുതിരയെ കുന്നിൻ മുകളിലേക്ക് നയിച്ചു. കാറ്റിൽ കടപുഴകി ഏകദേശം മൂന്നടി ഉയരത്തിൽ കുറുകേ വീണുകിടന്നിരുന്ന മരത്തിന് മുകളിലൂടെ വിദഗ്ദ്ധമായി അപ്പുറം ചാടിക്കടന്ന കുതിര പെട്ടെന്നാണ് തൊട്ടുമുന്നിലെ പൊന്തക്കാട്ടിൽ നിന്ന് ഉയർന്നുവന്ന എന്തോ കണ്ട് വിരണ്ടലറിക്കൊണ്ട് നിന്നത്. നിയന്ത്രണം വിട്ട പമീല കുതിരപ്പുറത്ത് നിന്ന് എടുത്തെറിയപ്പെട്ടു. കുറ്റിച്ചെടികൾക്ക് മുകളിലേക്ക് വീണ അവൾ എന്താണ് സംഭവിച്ചതെന്നറിയാതെ അല്പനേരം ശ്വാസമെടുക്കുവാൻ ആയാസപ്പെട്ട് അവിടെത്തന്നെ കിടന്നു. ആരുടെയൊക്കെയോ ശബ്ദം ചുറ്റും മുഴങ്ങുന്നത് അവ്യക്തമായി അവൾ കേട്ടു.

“യൂ, സ്റ്റുപ്പിഡ് ബാസ്റ്റർഡ്, കുർക്കോവ്സ്കി  നീ എന്തിനുള്ള പുറപ്പാടായിരുന്നു…? അവളെ കൊന്നേനെയല്ലോ ഇപ്പോൾ  ആരോ വിളിച്ചു ചോദിച്ചു.

ചുറ്റും കേൾക്കുന്ന ശബ്ദം അമേരിക്കക്കാരുടേതാണെന്ന് അവൾ തിരിച്ചറിഞ്ഞു. പതുക്കെ കണ്ണുകൾ തുറന്ന് അവൾ ചുറ്റും നോക്കി. തനിക്ക് ചുറ്റും കൂടി നിൽക്കുന്ന ഒരു പറ്റം സൈനികരെയാണ് അവൾ കണ്ടത്. കോംബാറ്റ് ജാക്കറ്റും സ്റ്റീൽ ഹെൽമറ്റും ധരിച്ചിരുന്ന അവർ എല്ലാവരും സായുധരായിരുന്നു. എല്ലാവരുടെയും മുഖത്ത് കാമുഫ്ലാഷ് ക്രീം പൂശിയിരിക്കുന്നു. തന്റെയരികിൽ മുട്ടുകുത്തി അങ്കലാപ്പോടെ ഇരിക്കുന്ന നീഗ്രോ വംശജന്റെ യൂണിഫോമിൽ സർജന്റ് എന്ന് സൂചിപ്പിക്കുന്ന അടയാളം ഉണ്ടായിരുന്നു.

“ആർ യൂ ഓൾ റൈറ്റ് മിസ്സ്?” അയാൾ പരിഭ്രമത്തോടെ ചോദിച്ചു.

അമ്പരപ്പോടെ അവൾ തല കുടഞ്ഞു. അല്പം ആശ്വാസം തോന്നിയതും അവൾ ചോദിച്ചു. “ഹൂ ആർ യൂ?”

അയാൾ കൈപ്പടം ഹെൽമറ്റിൽ ചേർത്ത് വച്ച് സല്യൂട്ട് ചെയ്തു. “ഐ ആം മാസ്റ്റർ സർജന്റ് ഗാർവി ഫ്രം ട്വന്റിഫസ്റ്റ് സ്പെഷലിസ്റ്റ് റെയ്ഡിങ്ങ് ഫോഴ്സ് മെൽറ്റ്‌ഹാമിൽ ഫീൽഡ് ട്രെയ്‌നിങ്ങിനായി എത്തിയിരിക്കുകയാണ് ഒന്ന് രണ്ട് ആഴ്ച്ച ഇവിടെത്തന്നെയുണ്ടാകും

ആ നിമിഷം ഒരു ജീപ്പ് അവിടെയെത്തി പൊടിമണ്ണിൽ സഡൻ ബ്രെയ്ക്കിട്ടു നിന്നു. അതോടിച്ചിരുന്നയാളുടെ യൂണിഫോമിൽ നിന്നും അയാളൊരു ഓഫീസർ ആണെന്നതിൽ കവിഞ്ഞ് അവൾക്ക്  കൂടുതലൊന്നും മനസ്സിലായില്ല. തന്റെ സൈനിക ജീവിതത്തിൽ ഇതുവരെ അമേരിക്കൻ മിലിട്ടറിയുമായി ഇടപഴകേണ്ട ആവശ്യം അവൾക്ക് വന്നിട്ടില്ലായിരുന്നു. ഒരു സാധാരണ തൊപ്പിയും യൂണിഫോമും ധരിച്ച അയാൾ എന്തായാലും പരിശീലനത്തിനായി വന്നതാണെന്ന് പറയാൻ പറ്റില്ല.

“വാട്ട് ഇൻ ദി ഹെൽ ഈസ് ഗോയിങ്ങ് ഓൺ ഹിയർ?” അയാൾ തിരക്കി.

“ഈ വനിത കുതിരപ്പുറത്ത് നിന്നു വീണു, മേജർ പൊന്തക്കാട്ടിൽ മറഞ്ഞിരുന്ന കുർക്കോവ്സ്കി അപ്രതീക്ഷിതമായാണ് എഴുന്നേറ്റത്  ഗാർവി പറഞ്ഞു.

മേജറോ ഇയാളോ? ഇത്ര ചെറുപ്പത്തിൽ? അവൾ മനസ്സിൽ കരുതി.

“ഐ ആം ഓൾ റൈറ്റ് കുഴപ്പമൊന്നുമില്ല” പതുക്കെ എഴുന്നേറ്റു കൊണ്ട് അവൾ പറഞ്ഞു.

“ഐ ഡോണ്ട് തിങ്ക് സോ നിങ്ങൾ ഇവിടെയടുത്താണോ താമസം, മാഡം?”  നേരെ നിൽക്കുവാൻ ശ്രമിച്ചിട്ടും വേച്ച് വേച്ച് പോകുന്ന അവളുടെ ചുമലിൽ അയാൾ താങ്ങിപ്പിടിച്ചു.

“സ്റ്റഡ്ലി കോൺസ്റ്റബിൾ അവിടുത്തെ ദേവാലയത്തിലെ വികാരിയാണ് എന്റെ സഹോദരൻ

ശ്രദ്ധയോടെ അയാൾ അവളെ തന്റെ ജീപ്പിനരികിലേക്ക് ആനയിച്ചു. “മാഡം ഒരു കാര്യം ചെയ്യൂ എന്റെയൊപ്പം വരൂ മെൽറ്റ്‌ഹാം ഹൌസിൽ ഞങ്ങളുടെ മെഡിക്കൽ ഓഫീസർ ഉണ്ട് അദ്ദേഹത്തെ കാണിച്ച് നിങ്ങൾക്ക് ക്ഷതങ്ങളൊന്നുമില്ല എന്നുറപ്പ് വരുത്തിയതിന് ശേഷം പോകാം

അയാളുടെ ചുമലിലെ ബാഡ്ജ് അപ്പോഴാണവൾ ശ്രദ്ധിച്ചത്. റെയ്ഞ്ചേഴ്സ്... എവിടെയോ വായിച്ച ഓർമ്മ അവളിലേക്കോടിയെത്തി. അതേ അമേരിക്കൻ റെയ്ഞ്ചേഴ്സ് എന്ന് പറഞ്ഞാൽ ബ്രിട്ടീഷ് കമാന്റോസിന് തുല്യമാണ്

“മെൽറ്റ്‌ഹാം ഹൌസിലേക്കോ?”

“ഐ ആം സോറി ഞാൻ പരിചയപ്പെടുത്താൻ മറന്നു പോയി ഞാൻ മേജർ ഹാരി കെയ്ൻ കേണൽ റോബർട്ട് ഇ. ഷഫ്റ്റോയുടെ കമാന്റിൻ കീഴിലുള്ള ട്വന്റിഫസ്റ്റ് സ്പെഷലിസ്റ്റ് റെയ്ഡിങ്ങ് ഫോഴ്സിൽ സേവനമനുഷ്ടിക്കുന്നു ഞങ്ങളിവിടെ ഫീൽഡ് ട്രെയ്നിങ്ങിലാണ്

“ഓ ശരിയാണ് ഞാൻ ഓർക്കുന്നു എന്റെ സഹോദരൻ പറഞ്ഞിരുന്നു ഈയിടെയായി മെൽറ്റ്‌ഹാം പ്രദേശത്ത് സൈനിക പരിശീലനത്തിനായി ധാരാളം ട്രൂപ്പുകൾ എത്തുന്നുണ്ടെന്ന്...”

അവൾ പതിയെ കണ്ണുകൾ അടച്ചു. “സോറി എനിക്ക് ചെറുതായി തല കറങ്ങുന്നു

“യൂ ജസ്റ്റ് റിലാക്സ് പെട്ടെന്ന് തന്നെ നിങ്ങളെ ഞാനവിടെ എത്തിക്കാം ഹാരി പറഞ്ഞു.

പാതി മറയുന്ന ബോധത്തിനിടയിൽ ആ വാക്കുകൾ അവ്യക്തമായി അവൾ കേട്ടു. എങ്കിലും അത് വളരെ മധുരതരമായി അവൾക്ക് തോന്നി. തനിക്ക് തന്നെ അജ്ഞാതമായ എന്തൊക്കെയോ കാരണങ്ങളാൽ ആ സ്വരത്തിലേക്ക് താൻ ആകർഷിക്കപ്പെടുന്നത് പോലെ ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ അയാളുടെ മാറിലേക്ക് അവൾ കുഴഞ്ഞുവീണു.

(തുടരും)


അടുത്ത ലക്കം ഇവിടെ...

117 comments:

 1. ഡെവ്‌ലിനും ജോവന്നയും മോളിയും അവിടെ ഒരാഴ്ച്ച വിശ്രമിക്കട്ടെ....

  പുതിയ രണ്ട് കഥാപാത്രങ്ങൾ രംഗപ്രവേശം ചെയ്യുന്നു... പമീല വെറേക്കറും മേജർ ഹാരി കെയ്നും... ഒരു പ്രണയത്തിനുള്ള സകല സാദ്ധ്യതകളും തുറന്നിട്ടുകൊണ്ട് പമീല ബോധംകെട്ട് വീഴുന്നു...

  സ്റ്റോം വാണിങ്ങിലെ ഡോക്ടർ ജാനറ്റ് മൺ‌റോയെയും ലെഫ്റ്റനന്റ് ഹാരി ജാഗോയെയും ഓർക്കുന്നുവോ...?

  ReplyDelete
  Replies
  1. ശരിയാ, ഹിഗ്ഗിന്‍സിന് എങ്ങനേലും ഒരു സമാന്തര പ്രണയം കൂടെ കഥകളില്‍ ഉള്‍ക്കൊള്ളിക്കണമെന്നുണ്ടാകും അല്ലേ

   Delete
  2. ഇപ്പോ ടെക്നിക് പിടികിട്ടി..
   എങ്ങനേലും ഒന്നു ബോധം കെടുത്തിയെടുക്കണം...
   ന്നാ ശെരി...ന്നു ശ്രമിച്ചു നോക്കട്ടെ..

   Delete
  3. ചാര്‍ളിച്ചായാ... അതു വേണോ

   [ആത്മഗതം: ഈശ്വരാ... ചാര്‍ളിച്ചായന്റെ നെഞ്ചത്തു വീഴുന്നത് പെങ്കൊച്ചിനു പകരം അതിന്റെ ആങ്ങളമാരുടെ കയ്യാകാതിരുന്നാല്‍ മതിയാരുന്നു!!!]

   Delete
  4. നോക്കട്ടെ ശ്രീ.. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി!!
   കുറച്ചു നാളത്തേയ്ക്ക് എന്നേ കണ്ടില്ലേല്‍ ഉറപ്പിച്ചോ...പ്രാര്‍ത്ഥനയൊന്നും ഫലിച്ചില്ല എന്ന്.

   Delete
 2. കുറെ കാലങ്ങൾക്ക് ശേഷം തേങ്ങയടിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയെന്നു തോന്നുന്നു.. അജിത് ഭായ് വരുന്നതിന് മുന്നെ തന്നെ പൊട്ടിച്ചേക്കാം.. ഠേ!!

  ഹൊ, എത്ര പെട്ടെന്നാണ് പ്രണയം ‘മൊട്ടേന്ന്‘ വിരിയുന്നത്!! (ജാനറ്റ് മൺ‌റോ അല്ല, ഇനി സാക്ഷാൽ മെർലിൻ മൺ‌റോ വന്നാലും മ്മടെ മോളിക്കുട്ടിയെ വെല്ലാൻ പറ്റില്ല കേട്ടോ..)

  എന്തായിരിക്കും ഡെവ്‌ലിന് അങ്ങനെ ഒരു സന്ദേഹം തോന്നാൻ കാരണം?

  ReplyDelete
  Replies
  1. (കഞ്ഞിയ്ക്ക് ചമ്മന്തി അരയ്ക്കാന്‍ വാങ്ങി വച്ച തേങ്ങയായിരുന്നു!!! അതെടുത്ത് പൊട്ടിച്ചോ!!!

   ഹും, സാരമില്ല, ചാര്‍ളിച്ചായന്റെ അഭ്യര്‍ത്ഥന പ്രകാരം ഇത്തവണ ബിരിയാണിയാകാം ല്ലേ...)

   Delete
  2. ചിലർക്ക് ചിലപ്പോൾ അങ്ങനെയാണ് ജിം... പെട്ടെന്നൊരു തോന്നൽ... ഇത് ശരിയാവില്ല എന്ന്... പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല... ഇവിടെ ഡെവ്‌ലിന്റെ ആ സന്ദേഹം... എന്താവുമെന്ന് കാത്തിരുന്നു കാണുക തന്നെ...

   Delete
  3. ശ്രീക്കുട്ടാ.. ചമ്മന്തി അരയ്ക്കാൻ വേറെ തേങ്ങയില്ലേ?

   വിനുവേട്ടൻ ഈ പറഞ്ഞത് എന്നെ ഉദ്ദേശിച്ചല്ല എന്ന് എനിക്ക് മനസ്സിലായി.. :)

   Delete
  4. "ചിലപ്പോൾ അങ്ങനെയാണ് ജിം... പെട്ടെന്നൊരു തോന്നൽ..."

   ഇത്രയും തീര്‍ച്ചയായും ജിമ്മിച്ചനെ പറ്റിത്തന്നെ..!!

   Delete
 3. ഇന്നെനിയ്ക്കൊരു ഗസ്റ്റ് വന്നതുകാരണം ആദ്യം വരാനൊത്തില്ല.
  ങ്ഹാ, ഇനീം വരുമല്ലോ അദ്ധ്യായം 86. അപ്പോ കാണാം

  ReplyDelete
  Replies
  1. അതന്നേ അജിത്തേട്ടാ...

   ("ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം" എന്നു പറഞ്ഞ സ്റ്റൈലില്‍)
   :)

   Delete
  2. അപ്പോൾ ഇനി അജിത്‌ഭായിയോട് പറഞ്ഞിട്ട് പോസ്റ്റ് ചെയ്യാംട്ടോ ലക്കം-86 ... :)

   Delete
  3. ആഹാ.. അപ്പോൾ നിങ്ങളൊക്കെ ഒരു ടീം ആണല്ലേ.. :)

   Delete
  4. :) വിഷമിക്കാതെ ജിമ്മിച്ചാ..
   അടുത്താഴ്ചയും ഗസ്റ്റ് വന്നാ തീര്‍ന്നില്ലേ..
   അജിത്തേട്ടന്റെ അഡ്രസ്സ് തരൂ.. എല്ലാ ആഴ്ചയും ഗസ്റ്റിനെ സപ്ലൈ ചെയ്യുന്ന കാര്യം ഞാനേറ്റു..

   Delete
 4. ഒന്നു കാണുന്ന മാത്രയിൽ മൊട്ടിട്ട് ബോധം കെടുന്നതാണൊ പ്രണയം വിനുവേട്ടാ...?
  ഇന്ന് കഞ്ഞി കുടിക്കാരാരും എത്താത്തോണ്ട് ഉള്ളത് ചോറായിട്ട് ഞാൻ തന്നെ അടിച്ചിട്ട് പോട്ടെ...! ഹി..ഹി..
  ആശംസകൾ...

  ReplyDelete
  Replies
  1. അങ്ങനെയൊക്കെ ചോദിച്ചാൽ... നമ്മുടെ ബിലാത്തിക്കാരൻ മുരളിഭായ് വരട്ടെ... എന്നിട്ട് ചോദിക്കാം നമുക്ക്, അവിടെയൊക്കെ ഇങ്ങനെ തന്നെയാണോ എന്ന്...

   Delete
 5. ഒന്നു കണ്ടാല്‍ മതി പ്രണയം പൊട്ടി വിടരാന്‍... എന്താ കഥ!

  ഹും, ശരി, നടക്കട്ടെ. ഡെവ്‌ലിനാണെങ്കില്‍ നല്ല അദ്ധ്വാനം കഴിഞ്ഞിരിയ്ക്കുകയല്ലേ, ഇനിയല്‍പ്പം വിശ്രമിയ്ക്കട്ടെ :)

  ReplyDelete
  Replies
  1. പക്ഷേ, ഇനിയാണ് ഡെവ്‌ലിനും ജോവന്നയ്ക്കും ടെൻഷൻ... ഒരാഴ്ച്ച കഴിയുന്നതോടെ സ്റ്റെയ്നറുടെ സംഘം പാരച്യൂട്ടിൽ ഇറങ്ങാൻ പോകുകയല്ലേ...

   Delete
  2. ഒരാഴ്ച കഴിഞ്ഞു കേട്ടാ..
   അടുത്ത് പോസ്റ്റെട്....(നൂറ് കമന്റൊപ്പിക്കാം ..)

   Delete
 6. ഇനി പ്രണയിക്കട്ടെ,
  ഡെവ്‌ലിനും ജോവന്നയും മോളിയും അവിടെ ഒരാഴ്ച്ച വിശ്രമിക്കട്ടെ....
  ഹും എന്നാ അങ്ങനെ ആവട്ടെ

  ആശംസകൾ

  ReplyDelete
  Replies
  1. പക്ഷേ, ഷാജു വിശ്രമിക്കണ്ട കേട്ടോ... :)

   Delete
 7. പുതിയ കഥാപാത്രങ്ങള്‍, പുതിയ പ്രണയം.
  പുതുമഴയും, ഇനിയെന്തുവേണം?
  ബിരിയാണി വേണം.

  ReplyDelete
  Replies
  1. മഴയും പ്രണയവും ജാക്ക് ഹിഗ്ഗിൻസിന്റെ ഒരു ദൌർബല്യമാണെന്ന് തോന്നുന്നു...

   ഓഫ് : ബിരിയാണി എന്ന് പറഞ്ഞ് പാവം ജിമ്മിയെ കഷ്ടപ്പെടുത്തല്ലേ... എനിക്ക് കോഴിക്കോട് പാരഗണിലെ ബിരിയാണി വേണംന്ന് പറഞ്ഞ് കരഞ്ഞു തുടങ്ങിയിട്ട് കുറച്ച് നാളുകളായി...

   Delete
  2. ശ്രീക്കുട്ടൻ ബിരിയാണിക്കാര്യം ഏറ്റെടുത്തിട്ടുണ്ടല്ലോ.. അതാണ് ആകെയുള്ള ആശ്വാസം..

   ബിരിയാണി എന്ന് കേട്ടപ്പോൾ സുകന്യേച്ചി പോലും ഓടിയെത്തി..

   (എന്നെ പാരഗണിൽ എത്തിച്ചേ അടങ്ങൂ, അല്ലേ?)

   Delete
  3. ഞാനും ഉണ്ട് കേട്ടോ പിന്നാലെ... :)

   Delete
  4. ചാര്‍ളിച്ചനും കൂടെ എത്തിയാല്‍ ബിരിയാണിച്ചെമ്പ് അടുപ്പത്തു വയ്ക്കാം ല്ലേ?
   :)

   Delete
  5. ഹാജര്‍..പക്ഷേ ബിരിയാണി കഴിക്കണേ ഒരു മുപ്പതു ദിവസം കൂടീ കാത്തിരിക്കണം..(പഥ്യം..:( )

   Delete
  6. ചാർളിച്ചായാ.. അപ്പോളേയ്ക്കും ഞാൻ നാട്ടിലെത്തും.. എന്നിട്ട് നമുക്ക് ഒന്നിച്ച് ബിരിയാണി കഴിക്കാം.. :)

   Delete
  7. നോക്കാം ജിമ്മിച്ചാ..
   വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു..
   പല പ്രാവശ്യം ജിമ്മിച്ചന്‍ നാട്ടില്‍ വന്നു പോയി..
   വിനുവേട്ടനോട് കഴിഞ്ഞ തവണ ഞാന്‍ ഉറപ്പു പറഞ്ഞതാ ജിമ്മിച്ചനെ വിളിക്കുക എങ്കിലും ചെയ്യുമെന്ന്....

   "മാപ്പു നല്‍കൂ മഹാമതേ..
   മാപ്പു നല്‍കൂ ഗുണനിധേ.."

   Delete
  8. ഉവ്വ ഉവ്വാ.. ഇങ്ങോട്ട് വിളിച്ചില്ലെങ്കിലും കുഴപ്പമില്ല, അങ്ങോട്ട് വിളിക്കുമ്പോൾ ഫോൺ എടുക്കാനുള്ള മര്യാദയെങ്കിലും കാണിച്ചാൽ മതിയായിരുന്നു.. :)

   അടുത്ത വരവിൽ കൂട്ടിമുട്ടാൻ നോക്കാം, ല്ലേ?

   Delete
 8. ellarkkum biriyani badha koodiyittundo?

  ivide oru premam kuzhanju maaril veenu kidakkumpozha......
  umm...potte....muttayil ninnu virinjath valarnnu poovan kozhiyaayi koovatte allenki pidakkozhiyaayi muttakal idatte....
  aasamsakal...

  ReplyDelete
  Replies
  1. അതേ, ടീച്ചർ... പ്രണയം തളിരണിയട്ടെ...

   Delete
  2. ടീച്ചർ പറഞ്ഞുവരുന്നത് ചിക്കൻ ബിരിയാണിയുടെ കാര്യമാണല്ലേ.. :)

   Delete
  3. പിന്നല്ലാണ്ട്...മുട്ടയില്‍ നിന്നും വിരിഞ്ഞു വന്ന കൂവുന്ന പൂവനാണേലും വേണ്ടില്ല...മുട്ടയിടുന്ന പിടയാണേലും വേണ്ടീല്ല..
   തട്ടീ ബിരിയാണിചെമ്പില്‍ കേറ്റണം..

   Delete
 9. hi,
  ente friend paranjittanu gafoor ka dost inte blogil ethippettath, avde thankal itta coment le link vazhiyanu thankalude blogilekkethiyathu.. . nan oru sadha reader matram, evde nalla kathakal undo avdam enikk priyappettathakunnu....

  e yathrayil oppam koottunnathinu nandhi.. thankal bloginoppam cherthittulla cover photoyil ninnani higgins is the master kittiyath. .

  kettittillatha namam ayirunnu higgins, athithara priyakaramakkiyathinu nandhi..

  by
  Gais

  ReplyDelete
  Replies
  1. Gais-ന് ബൂലോഗ വിനുവേട്ടൻ ഫാൻസ് അസോസിയേഷന്റെ പേരിലും ജാക്ക് ഹിഗ്ഗിൻസ് ഫാൻസിന്റെ പേരിലും സ്റ്റോം വാണിംഗ് - ഈഗിൾ കൂട്ടായ്മയുടെ പേരിലും ഹാർദ്ദവമായ സ്വാഗതം.. ചുരുങ്ങിയ സമയം കൊണ്ടുതന്നെ എല്ലാ അധ്യായങ്ങളും വായിച്ച് ഒപ്പമെത്തിയ താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ... തുടർന്നും താങ്കളുടെ മഹനീയ സാന്നിധ്യവും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചുകൊണ്ട്..

   (വിനുവേട്ടൻ ഫാൻസ് അസോസിയേഷനു വേണ്ടി)

   Delete
  2. അപ്പോൾ അങ്ങനെയാണ് Gais ഇവിടെയെത്തിയത് അല്ലേ? വളരെ സന്തോഷം... ജിമ്മി പറഞ്ഞത് പോലെ ഈ നോവലിന്റെ അവസാനം വരെയും താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു...

   Delete
  3. thank you jimmichaaa...thankyou vinuvettaa...
   theerchayayum pratheekshikkam.... :)

   Delete
  4. വണക്കം ..വന്ദനം...
   ഈ അനോണി കൂടി ഒന്നു മാറ്റിയാല്‍ നന്നായിരുന്നു.

   Delete
  5. അതെയതെ.. നല്ലൊരു പേര് സ്വന്തമായിട്ടുള്ളപ്പോൾ എന്തിനാ ഈ അനോണി..

   Delete
  6. അതേ... അടുത്ത വട്ടം അജ്ഞാതന്റെ മുഖം‌മൂടി വലിച്ച് ദൂരെയെറിഞ്ഞിട്ട് വരൂ...

   Delete
 10. വെടി വെപ്പ് വല്ലതുമുണ്ടായോ..?

  മേജറോ… ഇയാളോ…?
  ഇത്ര ചെറുപ്പത്തിൽ…?
  അവൾ മനസ്സിൽ കരുതി.

  “ഐ ആം ഓൾ റൈറ്റ്… കുഴപ്പമൊന്നുമില്ല…”
  പതുക്കെ എഴുന്നേറ്റു കൊണ്ട് അവൾ പറഞ്ഞു.

  ഹും അതൊക്കെ പോട്ടെ
  ഇനി ഒറിജിനൽ എഴുത്ത് കാരനെ കുറിച്ച് വിനുവേട്ടൻ ചോദിച്ചത് പ്രകാരം


  അനേകം പേരുകളിൽ അറിയപ്പെടുന്ന ലോകപ്രശസ്തനായ ഈ നോവലിന്റെ രചയിതാവായ ജാക്ക് ഹിഗ്ഗിൻസ് , നോവലുകൾ വിറ്റ് കിട്ടിയ കാശ് കൊണ്ട് കോടീശ്വരനായ ശേഷം ,അഞാതവാസത്തിലാണെങ്കിലും , 2003 തൊട്ട് ഇപ്പോൾ ഭാര്യക്കും ,മകൾക്കുമൊപ്പം താമസിച്ചുകൊണ്ടിരിക്കുന്ന ,ചാനൽ ദ്വീപുകളിലൊന്നായ ജേഴ്സി ഐലന്റിലെ സ്വന്തം ബംഗ്ലാവിലിരുന്ന് പടപടാ നോവലുകളും കഥകളും ഫുൾടൈമായി എഴുതി കൊണ്ടിരിക്കുകയാണ് (http://www.scintilla.utwente.nl/~gert/higgins/html/bio.html)
  ഈ വിലാസത്തിൽ ലെറ്ററുകൾ പോകുന്നുണ്ടെങ്കിലും മൂപ്പർ മറുപടി അയക്കുമോ എന്ന് കണ്ടറിയണം
  Jack Higgins
  Novelist / writer
  Jersey
  J E 1 4 SR
  U.K


  ഈ ഒറിജിനൽ വടക്കൻ ബിലാത്തിക്കാരനായ പാറ്റേഴ്സൻ എന്ന ജാക്ക് ഹിഗ്ഗിൻസ് 2007 മുതൽ ആംഗലേ ബൂലോഗ (http://jackhiggins.co.za/ )ത്തുണ്,ഇപ്പോൾ വലിയ ആക്റ്റീവ് അല്ല എന്ന് മാത്രം

  ബി.ബി.സിയിലുണ്ടായ ഈ ചാക്കപ്പേട്ടന്റെ ഇന്റർവ്യൂ ഇവിടെയുണ്ട് കേട്ടൊ http://www.bbc.co.uk/jersey/realmedia/jack_higgins.ram

  ഈ ഐറീഷ് അപ്പാപ്പന്റെ മുഖപുസ്തകത്തിൽ പോയാലും എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാം കേട്ടൊ വിനുവേട്ടാ ,അതിന് ഭായ് മൂപ്പരുടെ ഗെഡിയാണല്ലോ ഇവിടെ അല്ലേ (https://www.facebook.com/pages/Jack-Higgins/27110422039 )

  ReplyDelete
  Replies
  1. ബിലാത്തിയേട്ടാ.. നിങ്ങൾ വെറും ചാരൻ അല്ല, വേറെ എന്തൊക്കെയോ ആണ്!!

   ജാക്കപ്പേട്ടന്റെ അടിയാധാരം വരെ തപ്പിയെടുത്തല്ലോ, മിടുക്കൻ!!

   Delete
  2. ഇതു കലക്കി, മുരളി മാഷേ... :)

   Delete
  3. ജാക്കേട്ടന്റെ കാര്യം ഇത്രം തപ്പിയെടുത്ത സ്ഥിതിക്ക് വിനുവേട്ടന്റെ കാര്യം പോക്കാ....വിനുവേട്ടാ..ബിലാത്തിയോടു വല്യ കമ്പനിയൊന്നും വേണ്ട കേട്ടാ..
   ഒരൊന്നൊന്നര പുലിയാ..ല്ല ..ചാരനാ..

   Delete
  4. മുരളിഭായ് ... ജിമ്മി പറഞ്ഞത് പോലെ മുന്നാധാരം വരെ തേടിയെടുത്തല്ലോ... ഇനി വിവർത്തനാനുമതി ചോദിച്ചാൽ തുട്ട് വച്ചിട്ട് മതി ബാക്കി കാര്യമെന്നെങ്ങാനും മൾട്ടി മില്യനെയർ പറയുമോ?

   ഉണ്ടാപ്രീ... ബിലാത്തി ആളൊരു ശുദ്ധനാട്ടോ... :)

   Delete

  5. ആളു ശുദ്ധനാണെന്ന് പിന്നെ നമുക്കറിഞ്ഞു കൂടേ..
   വന്നതേ ചോദിച്ചതു കണ്ടില്ലേ..

   "വെടി വെപ്പ് വല്ലതുമുണ്ടായോ..?"

   Delete
 11. ദേ ബിലാത്തി എത്തി ചാരക്കണ്ണുകളും ആയി..

  പ്രേമം പെട്ടെന്ന് മുളയിട്ടു പോലും..ഭയങ്കരി. ബോധം കെട്ട
  കൂടെ പോയ പോക്കിൽ ഇത്ര ചെറുപ്പത്തിലെ മേജർ ആയല്ലോ
  എന്ന കാര്യം കണ്ടു പിടിച്ചു..ഇംഗ്ലീഷ് കാരി പെണ്ണ് അല്ലെ.
  നോട്ടം എപ്പോഴും മേലോട്ട് ആവും..അതൊക്കെ വെച്ച് നോക്കിയാൽ
  ജിമ്മി പറഞ്ഞ പോലെ നമ്മടെ മോളി തന്നെ പാവം...

  അപ്പോൾ കഥ തുടരട്ടെ ....

  ReplyDelete
  Replies
  1. മോളി പിന്നെ നാട്ടിൻപുറത്തുകാരി പെണ്ണല്ലേ വിൻസന്റ് മാഷേ...

   Delete
 12. അതെന്താ റെജിഅണ്ണാ ഇപ്പോഴും ഡെവിലിന്‍ പുറകുവശത്തെ വാതില്‍ വഴി ആണോ കയറുനത്‌..... പുതിയ ഒരു പ്രണയ ജോഡികള്‍കൂടി എത്തുന്നു. ജിമ്മിച്ചാ ഫാന്‍സ്‌ അസോസിയേഷനില്‍ ഒരു അംഗത്വം എനിക്കും കൂടി ലഭിക്കുമോ.................

  ReplyDelete
  Replies
  1. അംഗത്വം ലഭിക്കുമോന്നോ? അതെന്ത് ചോദ്യമാ അനിലേട്ടാ.. വേഗം തന്നെ കാശ് അടച്ച് രസീത് കൈപ്പറ്റാൻ മറക്കേണ്ട.. :)

   Delete
  2. ജിമ്മിച്ചന്‍ ഉറങ്ങുമ്പോ പോലും രസീതുകുറ്റിയും പോക്കറ്റിലിട്ടാ കിടക്കുന്നേ... (അല്ല, ഇനിയിപ്പോ ഉറക്കത്തില്‍ സ്വപ്നത്തിലോ മറ്റോ ആരെയെങ്കിലും ഫാന്‍സ് അസ്സോസ്സിയേഷനിലേയ്ക്ക് ചേര്‍ക്കാന്‍ കഴിഞ്ഞാലോ എന്നു കരുതി)

   പിന്നെ, അങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമുണ്ടോ??? ;)

   Delete
  3. കണക്കൊക്കെ ഒന്നു കൂടീ നോക്കണം.
   രണ്ടാഴ്ചയായി എത്രപേരെ ചേര്‍ത്തോ ആവോ. ഈ ജിമ്മിച്ചന്‍..
   നമുക്ക് കിട്ടാനുള്ള വീതമൊന്നും ഇതുവരേയ്ക്കും തന്നില്ല.

   Delete
  4. കണക്കുമാത്രം ചോദിക്കരുത്.. കാരണം, എന്ത് കാര്യമായാലും ആരോടും കണക്കുപറയുന്നത് എനിക്കിഷ്ടമില്ല.. പകരം മലയാളമോ ഹിന്ദിയോ ഇംഗ്ലീഷോ ചോദിക്കൂ.. :)

   Delete
  5. ഉണ്ടാപ്രീ... കിട്ടിയ വീതം പോരെന്നുണ്ടോ...? :) അതുകൊണ്ടല്ലേ ഇപ്പോൾ ഉഴിച്ചിലും തിരുമ്മലും ഒക്കെ വേണ്ടി വന്നത്?

   Delete
  6. അയ്യോ അതോര്‍പ്പിക്കാതെ...
   അപ്പോ വിനുവേട്ടനായിരുന്നോ ക്വട്ടേഷന്‍ കൊടുത്തത്..
   ഒന്നൊന്നര ചെയ്ത്തായിപ്പോയി..

   Delete
  7. അല്ല, ശരിക്കും എന്താ സംഭവിച്ചത് ഉണ്ടാപ്രീ?...

   Delete
 13. ചാര്‍ളിച്ചായന്റെ വിവരം വല്ലതുമുണ്ടോ വിനുവേട്ടാ...

  സുഖമില്ലാതെ കിടപ്പാണ് എന്ന് കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞിരുന്നു. എന്തായോ എന്തോ...

  ReplyDelete
  Replies
  1. അന്നും ഇന്നും എന്നും..
   കഞ്ഞിയും ബിരിയാണിയും വച്ചു തരാനും.
   കാണാത്തപ്പോള്‍ അന്വേഷിക്കാനും..
   പ്രിയപ്പെട്ടവന്‍ ശ്രീ...മാത്രം..
   നന്ദി...ശ്രീക്കുട്ടാ..നന്ദി...

   Delete
  2. ഇന്നല്ലെങ്കിൽ നാളെ വരും, നാളെയല്ലെങ്കിൽ മറ്റന്നാൾ വരും എന്ന് കരുതി കണ്ണിൽ കഞ്ഞിവെള്ളവുമൊഴിച്ച് കാത്തിരുന്ന നമ്മളൊക്കെ വെറും ശൂ..

   Delete
  3. ശരിയാ ജിം... നമ്മളൊന്നും വിളിച്ചാൽ ഉണ്ടാപ്രി മൈൻഡ് ചെയ്യുകയേയില്ല...

   Delete
  4. അഴകാന മീലി വരും... അല്ലേ ജിമ്മിച്ചാ

   Delete
 14. എന്താ പുതിയ പ്രേമം വരാത്തേന്നാലോചിക്കാന്‍ തുടങ്ങീട്ട് നാളു കുറച്ചായിരുന്നു.. വന്നല്ലോ വനമാല... അതു മതി....അതു മതി

  പിന്നെ ഏറ്റവും വലിയ വായനക്കാരിക്കുള്ള അവാര്‍ഡ് സ്റ്റോം വാണിംഗ് വായിച്ച് എത്തി പശുക്കുട്ടി മേടിച്ചതാണ്.. ഇവിടെ അത് വേറെ ഒരാള്‍ക്ക് കൊടുത്തതു പോലെ തോന്നി. അക്കാര്യം ഒന്നു വിശദമാക്കണം കേട്ടോ. ഉണ്ടക്കണ്ണു വെച്ച് മിഴിച്ച് നോക്കീട്ടും ശരിക്കങ്ങോട്ട് മനസ്സിലായില്ല... കസേര പോണത് മനുഷ്യര്‍ക്ക് മാത്രമല്ല പശുക്കുട്ടിക്കും വിഷമമുണ്ടാക്കും...ങാ.

  ഇത്ര വലിയ ചാരനാണ് മുരളീഭായ് അല്ലേ?

  ഡെവ്ലിന്‍ ഫാന്സ് അസ്സോസിയേഷന്‍റെ ഭാരവാഹികള്‍ ആരൊക്കെയാന്നും വിശദമായി അറിയിക്കണം. കാരണം പശുക്കുട്ടീം ഒരു രസീതു കുറ്റി അടിച്ചു വെച്ചിട്ടുണ്ട്.

  ReplyDelete
  Replies
  1. എച്‌മു ചേച്ചീ... ഫാന്‍സ് അസ്സോസ്സിയേഷന്റെ ഭാരവാഹികള്‍ ആരായാലും തരക്കേടില്ല, പക്ഷേ 'ഖജാന്‍ജി സ്ഥാനം' ജിമ്മിച്ചനും ചാര്‍ളിച്ചായനും വിട്ടു തരുമെന്ന് തോന്നുന്നില്ല.

   Delete
  2. (വിനുവേട്ടാ.. ഓടിവായോ.. ഈ പശുക്കുട്ടി എന്നെ കുത്താൻ വരുന്നേ..)

   എച്ച്മുക്കുട്ട്യേ.. അന്നത്തെ അവാർഡാണ് ഒറിജിനൽ അവാർഡ്.. ഇപ്പോ കൊടുത്തത് അഭിനന്ദനമല്ലേ.. ആ ഉണ്ടക്കണ്ണും വച്ച് ഒന്നൂടെ സൂക്ഷിച്ച് നോക്ക്യേ.. കണ്ടില്ല്യേ?

   പിന്നേയ്.. ആ രസീതുകുറ്റിയുടെ കാര്യത്തിൽ നമുക്കൊരു ധാരണയിൽ എത്താം കേട്ടോ.. ചാർളിച്ചായൻ ചവിട്ടിത്തിരുമ്മും കഴിഞ്ഞ് ഒന്ന് വന്നോട്ടെ.. ഒരു വഴിക്ക് പോണതല്ലേ.. ആ ചെക്കനെക്കൂടെ കൂട്ടാം.. അതേന്ന്, മ്മടെ ശ്രീക്കുട്ടന്റെ കാര്യം തന്നെ..

   Delete
  3. ആ അവാർഡ് എച്ചുമുവിന് മാത്രം സ്വന്തമാണ് കേട്ടോ... ഒട്ടും വിഷമം വേണ്ട... ജിമ്മി പറഞ്ഞതാണ് കാര്യം...

   എല്ലാവരും കൂടി ഇവിടെ ആഘോഷിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു...


   Delete
  4. കണ്ടാ കണ്ടാ... ഒരു വഴിയ്ക്കു പോണതല്ലേന്ന് കരുതി മാത്രം എന്നെക്കൂടെ കൂട്ടാം ന്ന്! (അല്ലാതെ, അവര്‍ രണ്ടാളും കൂടി അടിച്ചു മാറ്റുന്ന കാര്യം വേറാരോടും പറയാണ്ടിരിയ്ക്കാനല്ല?)

   ആക്ച്വലി... എല്ലാരു അറിയാന്‍ വേണ്ടീട്ടാ... എന്താ സംഭവം ന്ന്വച്ചാല്‍... [അല്ലേ വേണ്ട... എന്നെക്കൂടെ കൂട്ടാംന്ന് പറഞ്ഞതല്ലേ? - ആത്മഗതം] അതായത്... ഈ ജിമ്മിച്ചനും ചാര്‍ളിച്ചനും പക്കാ ഡീസന്റാ... ഹിഹി

   Delete
  5. സുഖിചൂട്ടാ... അസോസിയേഷന്റെ പറ്റില്‍ വടേം ചായേം ദിവസോം കഴിച്ചോളൂ

   Delete
  6. ഹിഹി... ടാങ്കൂ ടാങ്കൂ... :)

   Delete
 15. അങ്ങിനെ കുറെ കാലത്തിനു ശേഷം തറവാട്ടില്‍ മടങ്ങിയെത്തിയ ഒരു സന്തോഷം ഉണ്ട്. ഞാന്‍ ഒന്ന് മാറി നിന്നപ്പോളെക്കും ഒരു പാട് കാര്യങ്ങള്‍ നടന്നാലോ ഇവിടെ. എല്ലാവര്ക്കും സുഖം അല്ലെ..?

  അസോസിയേഷനു ബാങ്ക് അക്കൗണ്ട്‌ ഇല്ലെങ്കില്‍ എന്‍റെ അക്കൗണ്ട്‌ തരാം.. എന്നെകൊണ്ട്‌ ഇത്രയൊക്കെ പറ്റൂ.

  ReplyDelete
  Replies
  1. ഓഫീസിൽ നിന്ന് ബ്ലോഗ് വിസിറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് ഇനി ഈ വഴിയൊന്നും വരില്ലെന്നാണ് വിചാരിച്ചത് കേട്ടോ ശ്രീജിത്ത്... എന്തായാലും വീണ്ടും വന്നുവല്ലോ... വളരെ സന്തോഷം...

   ഒപ്പിട്ട ബ്ലാങ്ക് ചെക്കും കൂടി തരണംട്ടോ ശ്രീജിത്ത്... :)

   Delete
  2. ആഹ്... എവിടാരുന്നു... വാ വാ, ഇരിയ്ക്ക്.

   ചായ എടുക്കട്ടേ ശ്രീജിത്തേ? അതോ കാപ്പി വേണോ?

   Delete
  3. ചായേം കാപ്പിമൊക്കെ കൊടുത്ത് തഞ്ചത്തിലാ നെറ്റ്ബാങ്കിംങ്ങ് പാസ്വേര്‍ഡ് കൂടീ വാങ്ങി വക്കണേ...അക്കൗണ്ട് തരുന്ന സ്ഥിതിക്ക് ഉള്ള പണമൊക്കെ നമ്മുടെ പേരിലാക്കണ്ടേ..

   Delete
  4. ശെടാ.. ഈ ശ്രീക്കുട്ടൻ അതിനിടയിൽ ഇവിടെ തട്ടുകട തുടങ്ങിയൊ?? :)

   ശ്രീ രണ്ടാമൻ - ഇടയ്ക്ക് ഈ തറവാട്ടിൽ വന്ന് മുഖം കാണിക്കാൻ മറക്കേണ്ട കേട്ടോ.. (വന്നില്ലെങ്കിലും കുഴപ്പമില്ല, വരിസംഖ്യ കൃത്യമായി എത്തിച്ചാൽ മതി.. :) )

   Delete
  5. മൂന്നാലഞ്ചു ലക്ഷം രൂപ സഹിതം ഒരക്കൗണ്ട് തന്നയാളോട് പിന്നേം വരിസംഖ്യ ചോദിക്കേണ്ട..ജിമ്മിച്ചാ..( അസോസിയേഷന്‍ ബൈലോ, റൂള്‍ നമ്പ്ര: 116 പ്രകാരം).

   Delete
  6. ഏഹ്... നോട്ട് ദ പോയന്റ്!!! "മൂന്നാലഞ്ചു ലക്ഷം രൂപ സഹിതം ഒരക്കൗണ്ട് തന്നയാളോട്"???

   ജിമ്മിച്ചാ... ചാര്‍ളിച്ചായന്‍ അതിന്റെ കണക്കു തന്നായിരുന്നോ?

   [ഓഫ്: ഇവിടൊരു തട്ടുകട തുടങ്ങിയാല്‍ ജീവിച്ചു പോകാനുള്ള വകുപ്പുണ്ടല്ലോ... യേത്?]

   Delete
  7. ശരിയ്ക്കും..?
   തട്ടുകട തുടങ്ങുന്നതൊക്കെ കൊള്ളാം..
   തട്ടു കിട്ടിയാല്‍ കരഞ്ഞോണ്ട് വന്നേക്കരുത്..

   പിന്നൊരു കാര്യം..
   ജിമ്മിച്ചനു കണക്ക് ഇഷ്ടമല്ല എന്ന് എത്ര വട്ടം പറയണം (Ref: "ജയിലില്‍ ഗോതമ്പുണ്ട ഇല്ല എന്ന മമ്മൂട്ടി")

   Delete
  8. ജിമ്മിച്ചനു കണക്ക് ഇഷ്ടമില്ലായിരിയ്ക്കാം... പക്ഷേ, എനിയ്ക്ക് കണക്ക് വല്യ ഇഷ്ടമാണെന്ന കാര്യം മറക്കണ്ട!
   :)

   Delete
 16. ങാ.. ഇപ്പോ ഒരു സമാധാനമായി.. എനിക്ക് കാശ് കൈയില്‍ വേണ്ട ശ്രീ അത് വലിയ തലവേദനയാ... .. അതുകൊണ്ട് ഖജാന്‍ ജി ആവാന്‍ മോഹം ഇല്ല. എന്നാ വലിയൊരു പോസ്റ്റ് വേണം താനും..

  കുത്തൊന്നൂല്യാ... ജിമ്മിച്ച്നെ .. മിഴിച്ചു നോക്കിയാ മതീലോ അല്ലേ? പിന്നെ അവാര്‍ഡ് എനിക്കന്ന്യാണെന്ന് ഉറപ്പ് കിട്ടിയ സ്ഥിതിക്ക് സന്തോഷമായിട്ട് ഇപ്പോ സ്നേഹത്തിലാ നോക്കണത്..

  അതെ, വിനുവേട്ടാ.. നമ്മുടെ ശ്രീയുടെ ബ്ലോഗ് വായിക്കുമ്പോ കിട്ടുന്ന ഒരു മനസ്സമാധാനം പോലെയാ... ഇപ്പോ ഇവിടെ കഥയും എല്ലാവരുമായുള്ള ഈ വര്‍ത്തമാനങ്ങളും.. വിനുവേട്ടന് ഒത്തിരി നന്ദി കേട്ടൊ.. ഈ അവസരമുണ്ടാക്കിയതിനു..

  ReplyDelete
  Replies
  1. ആ അവാര്‍ഡിന്റെ കാര്യത്തില്‍ ഒരു സംശയോം വേണ്ട ചേച്ചീ...

   ചേച്ചി പറഞ്ഞതു ശരിയാ... ഇവിടം നമുക്കൊരു തറവാടു പോലെയാ. (സ്റ്റോം വാണിങ്ങ് മുതല്‍) അതു പോലെ ഇവിടെ സ്ഥിരം വരുന്നവരൊക്കെ നമ്മുടെ സ്വന്തം ആളുകലെപ്പോലെയും.

   [എന്റെ ബ്ലോഗിനെ പറ്റി പരാമര്‍ശിച്ചതിലും സന്തോഷം ചേച്ചീ]

   Delete
  2. ശ്രീയുടെ ബ്ലോഗ് വായിച്ചിട്ട് മന:സമാധാനം പോയവരും ഇവിടെ ഉണ്ടേ..(കോഴിതീറ്റ മത്സരം)...

   Delete
  3. എല്ലാവർക്കും സൌകര്യമുള്ള ഒരു സമയത്ത്, വിനുവേട്ടന്റെ ത്രിശ്ശൂരിലെ വീട്ടിൽ നമുക്കൊക്കെ ഒന്ന് ഒത്തുചേരണം.. അതാണ് എന്റെ ഇമ്മിണി ബല്ല്യ ഒരു സ്വപ്നം.. നടക്കൂല്ലേ കൂട്ടരെ?

   Delete
  4. അതു കൊള്ളാം..
   കഞ്ഞിം കപ്പേം ബിരിയാണിം വക്കാന്‍ മനസ്സില്ലെന്ന് നീലത്താമരച്ചേച്ചി പറയും..
   ജിദ്ദയില്‍ വച്ച് ഓരോ ടൂറിന്റെ പേരും പറഞ്ഞ് കപ്പ പുഴുങ്ങിച്ചത് പോരാഞ്ഞിട്ടാണോ ജിമ്മിച്ചാ..

   BTW, ഫുഡ് ആന്റ് ഡ്രിങ്ക്സ് നടത്തിപ്പ് അസോസിയേഷനു വിട്ടു തരുവാണേ ആലോചിക്കാം....

   Delete
  5. അതു ശരി. പണ്ടത്തെ കോഴി തീറ്റ മത്സരം ഓര്‍ത്ത് ഇപ്പോഴും വെള്ളമിറക്കി ഇരിപ്പാണോ ചാര്‍ളിച്ചായന്‍?

   Delete
  6. ചാര്‍ളിച്ചായാ...
   അതു "വേ..." ഇതു "...റെ"

   ജിദ്ദയിലെ കപ്പ പുഴുങ്ങലൊന്നും നമ്മളു കൌണ്ടു ചെയ്യില്ല. നമുക്ക് ഇവിടെ കിട്ടണം... ന്തേയ്? ശരിയല്ലേ? :)

   [നീലത്താമര ചേച്ചിയെ ഒറ്റയ്ക്ക് കഷ്ടപ്പെടുത്തേണ്ടെന്നേയ്. പാചകത്തിനു നമ്മക്കും ഒപ്പം കൂടാം. അപ്പൊ പ്രശ്നം തീര്‍ന്നില്ലേ?]
   :)

   Delete
  7. കോഴിത്തീറ്റ മത്സരം കിടു..
   ഈ ജോബിയെ എവിടെക്കിട്ടൂം...
   ഒരു മത്സരത്തിനു ഞാനും തയാറെന്ന് പറയ്..( സത്യമായും അതിയാന്‍ ആ കിരണന്റെയടുത്ത് എന്തോ തരികിട കാണിച്ചു...)

   Delete
  8. പാചകത്തിനു ഞാനും തയ്യാര്‍..
   പക്ഷേ പാത്രം കഴുകാന്‍ വയ്യ.

   Delete
  9. ജോബി ഇപ്പോ കൊച്ചിയിലുണ്ട്. അന്ന് തരികിട കാണിച്ചു എന്നു പറഞ്ഞാല്‍ അവന്‍ വയലന്റാകും. (പുട്ടടിയ്ക്കുന്ന കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ തരികിട കാണിയ്ക്കുമോ?)

   Delete
  10. ശ്രീയും കൂട്ടുകാരും കൂടി ഭക്ഷണത്തിന്റെ കാര്യം ഏറ്റെടുത്താൽ വളരെ സന്തോഷം. പിന്നെ കോഴിയെയും ആടിനെയും മാടിനെയും ഒന്നും ഞങ്ങൾ അടുക്കളയിൽ കയറ്റില്ല കേട്ടോ. മത്സ്യം കഴിക്കുന്ന വെജിറ്റേറിയൻസാണ് ഞങ്ങൾ.

   Delete
  11. "ആടിനെയും മാടിനെയും ഒന്നും ഞങ്ങൾ അടുക്കളയിൽ കയറ്റില്ല കേട്ടോ"

   അപ്പോ ഞങ്ങളെ അടൂക്കളേല്‍ കേറ്റില്ല എന്നങ്ങ് തെളിച്ചു പറഞ്ഞാല്‍ പോരേ..

   കപ്പേം മീനും കഴിക്കാല്ലോ അല്ലേ...അപ്പോ മെനു അങ്ങനെ തന്നെ(എഴുത്തുകാരി ചേച്ചിക്ക് വേറെ ഉണ്ടാക്കേണ്ടീ വരും..വേറെയാരെങ്കിലുമുണ്ടോ...)..!!

   Delete
  12. "ആടിനെയും മാടിനെയും ഒന്നും ഞങ്ങൾ അടുക്കളയിൽ കയറ്റില്ല കേട്ടോ"

   ശ്ശൊ! ഇതു നമ്മളെ ഉദ്ദേശ്ശിച്ചു തന്നെ ആണോ എന്നാലോചിയ്ക്കുകയായിരുന്നു, ഞാനും.

   Delete
  13. സ്വയം എന്തിനാ അങ്ങനെ ചിന്തിച്ചത് രണ്ടുപേരും? :) എന്തായാലും വരുമ്പോൾ വിഭവങ്ങളുമായി വരൂട്ടോ...

   Delete
  14. അപ്പോ ആ കാര്യത്തിൽ തീരുമാനമായി.. ഇനി ആരാണ് ആട്, ആരാണ് മാട് എന്ന് കൂടി അറിഞ്ഞാൽ മതി.. വെറുതെ അറിഞ്ഞിരിക്കാനാ.. :)

   Delete
 17. കുറേക്കാലമായി കേട്ടു തുടങ്ങിയിട്ട്, കഞ്ഞിയും ചമ്മന്തിയും ബിരിയാണിയുമൊക്കെ. നല്ല മഴയാ ഇവിടെ. ചൂടുള്ള കഞ്ഞിയും ബിരിയാണിയും. തരുന്നെങ്കില്‍ വേഗമായിക്കോട്ടെ. ഇത്തിരി വെകിയെത്തുന്നവരുടെ കൂട്ടത്തിലാണെങ്കിലും എന്നേം വിളിക്കണേ.

  ReplyDelete
  Replies
  1. ഇത്ര നാള്‍ ഇവിടെ വിളമ്പ്യതൊന്നും കണ്ടില്ലേ...
   നല്ല മത്തിക്കറിയും.. ഇത്തിരി കപ്പ വേവിച്ചതുമായാലോ..കൂട്ടിനു കട്ടന്‍കാപ്പിം..?

   Delete
  2. എഴുത്തേച്ചി ഇല്ലാതെ നമുക്കെന്ത് ആഘോഷം? അല്ലെങ്കിൽത്തന്നെ ചേച്ചിയെയൊക്കെ പ്രത്യേകം വിളിക്കേണ്ട കാര്യമുണ്ടോ.. ഇത്തിരി താമസിച്ചാലും മറക്കാതെ ഇങ്ങു വന്നേച്ചാൽ മതിയെന്നേ..

   Delete
  3. പിന്നല്ലാതെ. ജിമ്മിച്ചന്‍ പറഞ്ഞതു പോലെ ചേച്ചി മുടങ്ങാതെ ഇങ്ങ് വന്നാല്‍ മാത്രം മതി.

   [ശ്ശോ! ചാര്‍ളിച്ചായന്‍ ഓരോരോ പുതിയ ഐറ്റംസ് ഓര്‍മ്മിപ്പിയ്ക്കും!]

   Delete
  4. അപ്പോ ഇതൊക്കെ ശ്രീ മറന്നു പോയതായിരുന്നോ..?
   നമുക്കെപ്പൊഴും ഫുഡിനെപ്പറ്റിത്തന്നെയാ ചിന്ത..
   ഒരൈറ്റോം മറന്നു പോവാന്‍ സമ്മതിക്കത്തില്ല..

   Delete
  5. ദേ... ദതു മതി :)


   [അങ്ങനെ കമന്റ് 100 ആയി. വിനുവേട്ടന്‍ എവിടെ?]

   Delete
  6. ഞാൻ വരാനിത്തിരി വൈകി ശ്രീ... അടുത്ത ലക്കം എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂ...

   Delete
 18. താങ്ക്യൂ, താങ്ക്യൂ, ജിമ്മിച്ചാ.

  ഉണ്ടാപ്രി, കപ്പയും കട്ടന്‍ കാപ്പിയും ഞാനെടുത്തു. മത്തിക്കറി എന്റെ പങ്കു കൂടി ഉണ്ടാപ്രിക്കു്.

  ReplyDelete
  Replies
  1. യ്യോ.. മത്തി കഴിക്കില്ലേ..
   ന്നാ കരിമീന്‍ പൊള്ളിച്ചതും കൊഞ്ച് വറുത്തതും ശരിയാക്കാം..

   ഓഫ്: നൂറു കമന്റു വീഴാതെ അടുത്ത് പോസ്റ്റിടുകേല എന്ന വാശിയിലാ വിനുവേട്ടന്‍...ല്ലാരും ഒന്ന് ഉല്‍സാഹിച്ചേ..

   Delete
  2. കരിമ്പിന്‍ ജ്യൂസ്
   കഞ്ഞി - ചമ്മന്തി
   ബിരിയാണി
   കപ്പ-മത്തിക്കറി
   കരിമീന്‍ പൊള്ളിച്ചത്
   കൊഞ്ച് വറുത്തത്
   ...

   ലിസ്റ്റ് നീണ്ടു വരുന്നു. :)

   Delete
  3. ന്റെ ശ്രീ ..നോമൊരു തീറ്റപ്രിയനാ..
   വെയ്ക്കുക ..തിന്നുക..രണ്ടും വളരെയിഷ്ടം.
   ലിസ്റ്റ് എത്ര വേണേ നീട്ടാം...

   Delete
  4. ശ്ശോ... ഞാനും :)

   Delete
  5. നമ്മുടെ ജിമ്മി പിന്നെന്താ മോശമാണോ അക്കാര്യത്തിൽ? :)

   Delete
  6. ഹഹ.. ഇന്നലെ നല്ല ഉഗ്രൻ മീൻകറി ഉണ്ടാക്കി.. കുടമ്പുളിയിട്ടു വച്ച നെയ്മീൻ/അയ്ക്കൂറ.. ഇന്ന് ചീരത്തോരൻ.. അഹങ്കാരം കൊണ്ട് പറയുവല്ല - രണ്ടും സൂപ്പറായിരുന്നു.. :)

   Delete
  7. ഹും... കൊതിപ്പിച്ചോ... കൊതിപ്പിച്ചോ... :(

   Delete
 19. ശ്രീയും കൂട്ടുകാരും കൂടി ഭക്ഷണത്തിന്റെ
  കാര്യം ഏറ്റെടുത്താൽ വളരെ സന്തോഷം
  എന്ന് നീലത്താമര പറഞ്ഞത് സത്യം....!

  (മീങ്കൂട്ടുന്ന വെജിറ്റേറിയൻസ് ആണെന്ന് പറഞ്ഞെങ്കിലും അവിടെ ഒരു ഉണക്ക മീൻ കഷ്ണം പോലും കിട്ടില്ലാ എന്നാണ് ചില അനുഭവസ്ഥരുടെ സാക്ഷ്യം കേട്ടൊ കൂട്ടരെ ./സീക്രട്ടാ..ആരും പുറത്ത് പറയണ്ടാട്ടാ )

  ReplyDelete
  Replies
  1. അത് പിന്നെ പറഞ്ഞിട്ട് വരണ്ടേ മുരളിഭായ്...?

   Delete
 20. ഞാന്‍ വരാന്‍ വൈകി കാരണം വെക്കേഷന്‍ ആയിരുന്നു ..

  ReplyDelete
 21. വീണ്ടും പ്രണയം ...

  വായിക്കുന്നു

  ReplyDelete
 22. അമേരിക്കൻസും ജെർമ്മൻസും ഒരേ തട്ടകത്തിലോ???

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...