Saturday, June 15, 2013

ഈഗിൾ ഹാസ് ലാന്റഡ് – 86ഏകദേശം അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള എസ്റ്റേറ്റിലാണ് മെൽറ്റ്‌ഹാം ഹൌസ് സ്ഥിതി ചെയ്യുന്നത്. എട്ടടിയോളം ഉയരത്തിൽ കെട്ടിയിട്ടുള്ള മുൾവേലിയുടെ മുകളിൽ കൂടുതൽ സുരക്ഷിത്വത്തിനായി മുൾക്കമ്പിയുടെ ചുരുളുകൾ സ്ഥാപിച്ചിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ആ ബംഗ്ലാവിന്റെ ഘടനയിൽ ഡച്ച് സ്വാധീനം തെളിഞ്ഞ് കാണാമായിരുന്നു.

ഹാരി കെയ്ൻ പമീലയെ ആ എസ്റ്റേറ്റിലെ ഒരുവിധം എല്ലായിടത്തും കൊണ്ടുനടന്ന് അവിടുത്തെ കാഴ്ച്ചകൾ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട നടത്തത്തിനിടയിലെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു അവൾ. അവസാനം ആ കുറ്റിച്ചെടികൾക്കിടയിലൂടെ അവർ ബംഗ്ലാവിന് നേർക്ക് നീങ്ങി.

“നിങ്ങളുടെ സംഘത്തിൽ എത്ര പേരുണ്ട്?” അവൾ ആരാഞ്ഞു.

“ഏതാണ്ട് തൊണ്ണൂറോളം അധികം പേരും അവിടെ ക്യാമ്പിനുള്ളിലാണ്” ദൂരെ പുൽക്കാടുകൾക്ക് അപ്പുറത്തേക്ക് ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു.

“അതെന്താ നിങ്ങൾ എന്നെ അങ്ങോട്ട് കൊണ്ടു പോയി കാണിക്കാഞ്ഞത്? സീക്രറ്റ് ട്രെയ്നിങ്ങ് വല്ലതുമാണോ അവിടെ നടക്കുന്നത്?”

“ഓ, മൈ ഗോഡ് അല്ലേയല്ല കാരണം വളരെ ലളിതംനിങ്ങളെപ്പോലെ ഒരു സൌന്ദര്യധാമത്തെ അങ്ങോട്ട് കൊണ്ടുപോയാൽ ശരിയാവില്ല  അയാൾ പുഞ്ചിരിച്ചു.

ബംഗ്ലാവിന്റെ മാടിയിൽ നിന്നും ചെറുപ്പക്കാരനായ ഒരു സൈനികൻ ഓടിയിറങ്ങി വന്ന് അയാളെ സല്യൂട്ട് ചെയ്തു.

“കേണൽ തിരികെയെത്തിയിട്ടുണ്ട് സർ മാസ്റ്റർ സർജന്റ് ഗാർവി അദ്ദേഹത്തോടൊപ്പമുണ്ട് ഇപ്പോൾ

“അതെയോ!  ഞാനിതാ വരുന്നു

വീണ്ടും സല്യൂട്ട് ചെയ്തിട്ട് അവൻ തിരികെ ഓടിപ്പോയി.

“ഓഹ് ഞാൻ വിചാരിച്ചത് നിങ്ങൾ അമേരിക്കക്കാർ കാര്യങ്ങൾ കുറച്ചൊക്കെ ലാഘവത്തോടെ എടുക്കുന്നവരായിരിക്കുമെന്നാണ്  അവൾ പരിഹാസസ്വരത്തിൽ പറഞ്ഞു.

“കേണൽ ഷഫ്റ്റോയെക്കുറിച്ച് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ് മുരടൻ എന്ന പദം തന്നെ കണ്ടുപിടിച്ചത് അയാൾക്ക് വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്” ഹാരി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

അവർ സ്റ്റെയർകെയ്സിലൂടെ മുകളിലേക്ക് കയറി. ടെറസ്സിലെ വാതിൽ തുറന്ന് ഒരു ഓഫീസർ അവർക്ക് മുന്നിലേക്ക് ഇറങ്ങി വന്നു. ഒരു വന്യമൃഗത്തിന്റെ ശൌര്യം നിറഞ്ഞ് നിൽക്കുന്ന മുഖഭാവം. അയാൾ ആരാണെന്ന് പറയാതെ തന്നെ പമീലയ്ക്ക് മനസ്സിലായി.

“കേണൽ ഷഫ്റ്റോ ഈ മാന്യവനിതയെ പരിചയപ്പെടുത്തട്ടെ ഇത് മിസ് വെറേക്കർ” ഭവ്യതയോടെ അദ്ദേഹത്തെ സല്യൂട്ട് ചെയ്തിട്ട് ഹാരി കെയ്ൻ പറഞ്ഞു.

ഏതാണ്ട് നാല്പത്തിനാലോ നാൽപ്പത്തിയഞ്ചോ വയസ്സ് തോന്നിച്ചു കേണൽ റോബർട്ട് ഷഫ്റ്റോവിന്. വിരൂപനല്ലെങ്കിലും പരുക്കൻ രൂപഭാവങ്ങൾ. ഇടത് കണ്ണിന്റെ ഭാഗത്തേക്ക് ചരിച്ച് വച്ചിരിക്കുന്ന ഫോറേജ് ക്യാപ്പ്.  ഇടത് ഭാഗത്തെ പോക്കറ്റിന് മുകളിലായി മെഡലുകളുടെ രണ്ട് നീണ്ട നിര. ബെൽറ്റിന്റെ ഇടതുവശത്തെ തുറന്ന ഉറയിൽ പുറത്ത് കാണാവുന്ന വിധത്തിൽ വിശ്രമിക്കുന്ന കോൾട്ട് .45 റിവോൾവർ.

“നിങ്ങൾക്ക് സംഭവിച്ച അപകടത്തിൽ ഞാൻ ഖേദിക്കുന്നു, മിസ് വെറേക്കർ എന്റെ സംഘാംഗങ്ങളെക്കൊണ്ട് ഉണ്ടായ ബുദ്ധിമുട്ടിന് പരിഹാരമായി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ തയ്യാറാണ്  കേണൽ ഷഫ്റ്റോ പറഞ്ഞു.

“സഹായ വാഗ്ദാനത്തിന് നന്ദി കേണൽ മേജർ കെയ്ൻ എന്നെ തിരികെ സ്റ്റഡ്ലി കോൺസ്റ്റബിളിൽ കൊണ്ടെത്തിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട് അതിനുള്ള അനുവാദം അദ്ദേഹത്തിന് നൽകുമെങ്കിൽ ധാരാളമായി എന്റെ സഹോദരൻ അവിടുത്തെ ദേവാലയത്തിലെ വികാരിയാണ്  അവൾ പറഞ്ഞു.

“അതിനെന്താ തീർച്ചയായും

ഹാരി കെയ്നോടൊപ്പം അൽപ്പനേരം കൂടി ഇനിയും ചെലവഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു അവൾക്ക്. അതിനുള്ള ഏകമാർഗ്ഗം ഇത് മാത്രമാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നു അങ്ങനെയൊരു ആവശ്യം അവൾ ഉന്നയിച്ചത്.

“നാളെ രാത്രിയിൽ എന്റെ സഹോദരന്റെ വസതിയിൽ വച്ച് ചെറിയ ഒരു പാർട്ടി നടത്തുന്നുണ്ട് പ്രത്യേകിച്ചൊന്നുമില്ല സുഹൃത്തുക്കളുമായി അൽപ്പം മദ്യവും സാൻഡ്‌വിച്ചും പങ്കിടുന്നു വിരോധമില്ലെങ്കിൽ താങ്കളുടെയും മേജർ കെയ്നിന്റെയും സാന്നിദ്ധ്യം കൂടി അവിടെ പ്രതീക്ഷിക്കുന്നു...”

കേണൽ ഷഫ്റ്റോ ഒന്ന് സംശയിക്കുന്നത് പോലെ തോന്നി. എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് പിന്മാറാനാണ് അയാളുടെ ഭാവം എന്ന് മനസ്സിലാക്കിയ പമീല തന്റെ വാക്കുകൾ തുടർന്നു.

“സർ ഹെൻ‌ട്രി വില്ലഫ്ബിയും ഉണ്ടാകും തദഃവസരത്തിൽ സ്ഥലത്തെ പ്രമുഖവ്യക്തിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ടോ താങ്കൾ?”

“ഇല്ല അതിനുള്ള അവസരമുണ്ടായിട്ടില്ല..” കേണലിന്റെ കണ്ണുകൾ പ്രകാശിച്ചു.

“മിസ്സ് വെറേക്കറുടെ സഹോദരൻ ഫസ്റ്റ് പാരച്യൂട്ട് ബ്രിഗേഡിലെ അംഗമായിരുന്നു കഴിഞ്ഞ വർഷം ടുണീഷ്യയിൽ ഡ്രോപ്പ് ചെയ്യപ്പെട്ട സംഘത്തിൽ അദ്ദേഹവുമുണ്ടായിരുന്നു താങ്കൾ ഓർക്കുന്നുണ്ടോ കേണൽ, ആ ഓപ്പറേഷൻ?”  ഹാരി കെയ്ൻ ചോദിച്ചു.

“തീർച്ചയായും എങ്ങനെ മറക്കാൻ കഴിയും ആ ദൌത്യം?” കേണൽ ഷഫ്റ്റോ പറഞ്ഞു. “ആ ദൌത്യത്തിന് ശേഷം രക്ഷപെട്ട് തിരികെയെത്തി എന്ന് പറയുമ്പോൾ നിങ്ങളുടെ സഹോദരൻ ശരിക്കും അനുഭവിച്ചുകാണുമല്ലോ മിസ്സ് വെറേക്കർ?”

“അതേ അതേത്തുടർന്ന് അദ്ദേഹത്തിന് മിലിട്ടറി ക്രോസ്സ് അവാർഡ് ലഭിച്ചു സഹോദരനെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു” അവൾ പറഞ്ഞു.

“തീർച്ചയായും അങ്ങനെ തന്നെ വേണം എന്തായാലും നാളത്തെ പാർട്ടിക്ക് വരുവാൻ എനിക്ക് സന്തോഷമേയുള്ളൂ അദ്ദേഹത്തെ കാണുകയും ചെയ്യാമല്ലോ ഹാരീ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊള്ളൂ അപ്പോൾ ശരി... നാളെ കാണാം അത്യാവശ്യമായി ചില കാര്യങ്ങൾ ചെയ്ത് തീർക്കുവാനുണ്ട്  കേണൽ ഷഫ്റ്റോ അവരെ യാത്രയാക്കി.

                     ***  ***  ***  *** *** *** *** *** *** ***

ആസ്റ്റണിൽ ഡോക്ടർ ദാസിന്റെ നഴ്സിങ്ങ് ഹോമിലെ പ്രൈവറ്റ് റൂമിൽ അവശനിലയിൽ കിടക്കുകയാണ് ബെൻ ഗാർവാൾഡ്. വെടിയുണ്ടയേറ്റ് തകർന്ന കാൽമുട്ടിന്റെ അവസ്ഥ ഗുരുതരമായി തന്നെ തുടരുന്നു. വൈകുന്നേരം ഏതാണ്ട് ആറ് മണിയോടെ അയാളുടെ ബോധം നഷ്ടപ്പെട്ടു. ഡ്യൂട്ടി നഴ്സ് ഡോക്ടർ ദാസിനെ അത്യാവശ്യമായി ഫോൺ ചെയ്ത് വരുത്തിയപ്പോഴേക്കും എട്ടുമണി കഴിഞ്ഞിരുന്നു.

ഗാർവാൾഡിന്റെ നിർദ്ദേശപ്രകാരം സഹോദരൻ റൂബൻ, ഫൊഗാർട്ടിലേക്ക് മടങ്ങിയിരുന്നു. സാമി ജാക്ക്സൺന്റെ മൃതശരീരം സംശയങ്ങൾക്കിടകൊടുക്കാത്ത വിധം ഒഴിവാക്കിയില്ലെങ്കിൽ അപകടമാണ്. അവരുടെ അധോലോക സംഘത്തിന്റെ ഭാഗമായ ഒരു കച്ചവടക്കാരനിൽ നിന്നും റൂബൻ ഒരു ശവപ്പെട്ടി സംഘടിപ്പിച്ച് ഒരു സ്വകാര്യ സെമിത്തേരിയിൽ സാമിയുടെ മൃതദേഹം മറവു ചെയ്തു. ഇതിന് മുമ്പും അവർ ഇത്തരം അനഭിലഷണീയ മൃതദേഹങ്ങൾ ഒഴിവാക്കിയിരുന്നത് ഈ രീതിയിൽ തന്നെയായിരുന്നു.

എല്ലാം കഴിഞ്ഞ് റൂബൻ തിരികെ നഴ്സിങ്ങ് ഹോമിലെത്തിയപ്പോൾ രാത്രി പത്ത് മണിയോടടുത്തിരുന്നു. മുഖമാസകലം വിയർപ്പ് പൊടിഞ്ഞ് വേദനയോടെ ഞരങ്ങിക്കൊണ്ട് ഇരു വശത്തേക്കും തിരിയുവാൻ ശ്രമിക്കുകയാണ് ബെൻ ഗാർവാൾഡ്.

ഡോക്ടർ ദാസ്, ഗാർവാൾഡിന്റെ കാൽമുട്ടിന് മുകളിലെ ഷീറ്റ് ഉയർത്തി. മാംസം അഴുകിയ ദുർഗന്ധം അവിടെങ്ങും പരന്നു. റൂബൻ തന്റെ സഹോദരന്റെ മുറിവിലേക്ക് സൂക്ഷിച്ച് നോക്കി. ഭീഭത്സമായ ആ കാഴ്ച്ച കണ്ട് അവൻ അമ്പരപ്പോടെ വിളിച്ചു.

“ബെൻ…?

ഗാർവാൾഡ് പതുക്കെ കണ്ണുകൾ തുറന്നു. ഒരു നിമിഷം അവനെ മനസ്സിലായില്ലെങ്കിലും അടുത്ത നിമിഷം അയാൾ വേദനയോടെ പുഞ്ചിരിച്ചു.

“റൂബൻ എല്ലാം ശരിയാക്കിയോ? സാമിയെ ഒഴിവാക്കിയോ?”

“ഒരു മനുഷ്യൻ പോലും അറിയാത്ത വിധം

ഗാർവാൾഡ് കണ്ണുകളടച്ചു. റൂബൻ ഡോക്ടറുടെ നേർക്ക് തിരിഞ്ഞു.

“സ്ഥിതി ഗുരുതരമാണോ ഡോക്ടർ?”

“വളരെ ഗുരുതരം ആ ഭാഗത്തേക്കുള്ള രക്തചംക്രമണം നിലയ്ക്കാനുള്ള സാദ്ധ്യത വളരെയേറെയാണ് അങ്ങനെ സംഭവിച്ചാൽ കാൽ മുറിച്ച് കളയേണ്ടി വരും ഇക്കാര്യം ഞാൻ ഇതിന് മുമ്പ് തന്നെ പറഞ്ഞതാണ്

“ഓ, മൈ ഗോഡ് സ്ഥിതി ഇത്രയും വഷളാവുന്നതിന് മുമ്പ് ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു  റൂബൻ വിഷമത്തോടെ പറഞ്ഞു.

ഗാർവാൾഡ് വീണ്ടും കണ്ണുകൾ തുറന്ന് ദ്വേഷ്യത്തോടെ അവനെ നോക്കി. പിന്നെ അവന്റെ കൈത്തണ്ടയിൽ പിടിച്ചു.  “ഒരു ഹോസ്പിറ്റലിലും പോകുന്നില്ല കേട്ടല്ലോ എന്താണ് നിനക്ക് വേണ്ടത്? വർഷങ്ങളോളം പോലീസിന്റെ കണ്ണ് വെട്ടിച്ച് നടന്നിട്ട് ഇപ്പോൾ അവരുടെ മുന്നിൽ ചെന്ന് തല വച്ചു കൊടുക്കാനോ?”

അയാൾ വീണ്ടും കണ്ണുകളടച്ചു.

“ഒരു മാർഗ്ഗം കൂടി ബാക്കിയുണ്ട് പെനിസിലിൻ എന്ന പേരിൽ ഒരു മരുന്നുണ്ട് കേട്ടിട്ടുണ്ടോ അതേക്കുറിച്ച്?” ഡോക്ടർ ദാസ് ചോദിച്ചു.

“കേട്ടിട്ടുണ്ടോ എന്നോ തീർച്ചയായും എന്തിനെയും സുഖപ്പെടുത്തുമെന്നല്ലേ അവർ പറയുന്നത് പക്ഷേ, അത് ലഭിക്കണമെങ്കിൽ കരിഞ്ചന്തയിൽ കുറച്ചൊന്നും എറിഞ്ഞാൽ പോരാ പണം” റൂബൻ പറഞ്ഞു.

“അതേ ഇതുപോലുള്ള സന്ദർഭങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിവുള്ള മരുന്ന് കുറച്ച് പെനിസിലിൻ സംഘടിപ്പിക്കുവാൻ കഴിയുമോ നിങ്ങൾക്ക് ഇപ്പോ‍ൾ? ഇന്ന് രാത്രി തന്നെ?”  ദാസ്  ആരാഞ്ഞു.

“ബർമ്മിങ്ങ്ഹാമിൽ എവിടെയുണ്ടെങ്കിലും ഒരു മണിക്കൂറിനുള്ളിൽ ഞാനത് ഇവിടെയെത്തിച്ചിരിക്കും” വാതിലിന് നേർക്ക് നടന്നിട്ട് റൂബൻ പെട്ടെന്ന് തിരിഞ്ഞു.  “പക്ഷേ, ഒരു കാര്യം ജ്യേഷ്ഠൻ എങ്ങാനും മരിക്കാനിടയായാൽ ഒപ്പം നിങ്ങളും യാത്രയായിരിക്കും പരലോകത്തേക്ക് ഓർമ്മയിരിക്കട്ടെ

കതക് വലിച്ചടച്ച് കൊടുങ്കാറ്റ് പോലെ റൂബൻ പുറത്തേക്ക് നടന്നു.

(തുടരും)


അടുത്ത ലക്കം ഇവിടെ...

67 comments:

 1. മേജർ ഹാരി കെയ്നിന്റെയും പമീലയുടെയും പ്രണയം പൂവണിയുമോ...?

  റൂബൻ ഗാർവാൾഡിന് പെനിസിലിൻ ലഭിക്കുമോ...?

  ബെൻ ഗാർവാൾഡിന്റെ കാൽ മുറിക്കേണ്ടി വരുമോ...?

  കാത്തിരിക്കുക... എപ്പോഴെങ്കിലും ഉത്തരം ലഭിക്കുന്നത് വരെ....

  (മലയാള ടി.വി ചാനലുകളിലെ അന്തമില്ലാത്ത സീരിയലുകളുടെ പരസ്യം ഒന്ന് അനുകരിച്ച് നോക്കിയതാണേ... :) )

  ReplyDelete
  Replies
  1. ഈ കമന്റ് വായിച്ചു തുടങ്ങിയപ്പോ ഞാനും അതു തന്നെയാണ് ആലോചിച്ചത്. വിനുവേട്ടന്‍ മെഗാസീരിയല്‍ പിടിയ്ക്കാന്‍ പോകുവാണോ എന്ന് :)

   Delete
  2. മെഗാസീരിയല്‍ പിടിക്കാന്‍ വിനുവേട്ടന്‍ എന്തു കൊണ്ടും യോഗ്യന്‍...
   കഴിഞ്ഞ നാലു വര്‍ഷത്തോളമായി രണ്ടു കഥകളിലായി നമ്മളെ തളച്ചിടാന്‍ പറ്റിയില്ലേ..
   ഓരോ തവണയും അടുത്തതെന്ത് എന്ന ആകാംഷയുമായി ഒരാഴ്ച നമ്മളെ കാത്തിരിത്തുന്നില്ലേ...ഇതില്‍ കൂടുതല്‍ എന്താ വേണ്ടേ..

   Delete
  3. അതു നേരാ.

   സ്റ്റോം വാണിങ്ങ് സിനിമ ആക്കിയാല്‍ കഥാപാത്രങ്ങള്‍ ആരൊക്കെ ആകാം എന്നു വരെ നമ്മള്‍ പ്ലാന്‍ ചെയ്തിരുന്നു... അല്ലേ? :)

   [ഈഗിളിന്റെ ചലച്ചിത്രാവിഷ്കാരത്തിനു പറ്റിയ നടീനടന്മാരെയും നമുക്ക് നോക്കണ്ടേ?]

   Delete
  4. ഡെവ്‌ലിനെ മാറ്റി നിര്‍ത്തി ബാക്കി എല്ലാവരെയും നിര്‍ദ്ദേശ്ശിച്ചാല്‍ മതിയെന്നാണ് ജിമ്മിച്ചന്റെ അഭിപ്രായം.

   :)

   Delete
  5. ശ്ശോ..ജിമ്മിച്ചെനെപ്പോഴും എന്റെ കാര്യത്തിലൊത്തിരി ശ്രദ്ധയാ..

   തല്ലു കൂടാനൊന്നും പോകേണ്ട ജിമ്മിച്ചാ..എല്ലാരും നിര്‍ബന്ധിച്ചാല്‍ മാത്രമേ ഞാനാലോചിക്കുന്നുള്ളൂ അതിനേ പറ്റി..

   BTW, ഇതിന്റെ ഇംഗ്ളീഷ് സിനിമ കണ്ടിട്ടൂണ്ടോ...വളരെപ്പഴയത്..?

   Delete
  6. അത് ശരി.... കഥാപാത്രങ്ങൾക്ക് ചേരുന്ന നടീനടന്മാരെ തെരഞ്ഞെടുത്തു തുടങ്ങിയോ ഇവിടെ? എന്നാൽ പിന്നെ നിർദ്ദേശങ്ങൾ പോരട്ടെ... നായകനായ ഡെവ്‌ലിന്റെയും വില്ലനായ ആർതർ സെയ്മൂറിന്റെയും കാര്യത്തിൽ എന്തായാലും തീരുമാനമായല്ലോ...

   Delete
  7. ഈഗിൾ ഇംഗ്ലീഷിൽ സിനിമയാക്കിയിട്ടുണ്ട്... ചില ക്ലിപ്പുകൾ കാണുവാൻ കഴിഞ്ഞെങ്കിലും ഫുൾ മൂവി എവിടെയും കണ്ടുകിട്ടിയില്ല... ആരുടെയെങ്കിലും കൈവശം ഉണ്ടോ സംഭവം?

   Delete
  8. "ഉണ്ടാപ്രിJune 17, 2013 at 1:38 PM

   ശ്ശോ..ജിമ്മിച്ചെനെപ്പോഴും എന്റെ കാര്യത്തിലൊത്തിരി ശ്രദ്ധയാ.."


   ജിമ്മിച്ചാ... ഇതില്‍ നിങ്ങളാദ്യം ഒരു തീരുമാനത്തിലെത്ത്. എന്നിട്ടാവാം ബാക്കി :)

   വിനുവേട്ടാ... നമുക്കൊന്നു തപ്പി നോക്കാം...

   Delete
  9. ഹി ഹി..ഫുള്‍ മൂവി കയ്യിലുണ്ട്.. പണ്ടെങ്ങോ ടോറന്റ് വഴി ചൂണ്ടീയതാ..
   ഉടനേ ഷെയര്‍ ചെയ്യാംട്ടോ..

   Delete
  10. ആഹാ... സാധനം കൈയിലുണ്ടെന്നോ... ജിം... ശ്രീ... ബാക്കി കാര്യം ഏറ്റില്ലേ...?

   Delete

  11. ഏറ്റു വിനുവേട്ടാ...

   ചാര്‍ളിച്ചാ

   "സാധനം കയ്യിലുണ്ട്" അല്ലേ? വേഗം ഷെയര്‍ ചെയ്തോളൂ...


   Delete
  12. വീട്ടിലെത്തെട്ടെ വിനുവേട്ടാ, ശ്രീ...

   Delete
  13. ഹഹ.. ‘ഷെയർ’ ചെയ്യുവാണെങ്കിൽ ഈ കളിക്ക് ഞാനില്ല.. ചാർളിച്ചായൻ തന്നെ എടുത്തോട്ടെ..

   (ഇപ്പോ ഒരു തീരുമാനമായില്ലേ ശ്രീക്കുട്ടാ.. :) )

   Delete
  14. ശ്ശോ... എന്തൊരു സ്നേഹം :)

   Delete
 2. ഇയ്ന്റെ ഉത്തരോക്കെ പിന്നെ മതി.
  ഞങ്ങ്ടെ നായകൻ എവ്ടെപ്പോയ്...അത് പറയ് ങ്ങ്ള്... ഓന്റെ ഒരു വാക്ക് പോലും ങ്ങ്ള് മുണ്ടീല്യാല്ല... ഞങ്ങ്ള് പെണക്കാ...!

  ReplyDelete
  Replies
  1. ഓനിത്തിരി വിശ്രമിക്കെട്ടന്ന്...എന്തേയ്..

   Delete
  2. ഉണ്ടാപ്രി പറഞ്ഞ പോലെ ഡെവ്‌ലിൻ ഇത്തിരി വിശ്രമിക്കട്ടെ... അടുത്ത ലക്കത്തിൽ നമുക്ക് സ്റ്റെയ്നറുടെ അടുത്തേക്ക് പോകാം അശോകൻ മാഷേ...

   Delete
 3. അതെ ... ഞാനും വി കെയോടൊപ്പം പിണക്കത്തിലാ...

  ഈ ചോദ്യങ്ങള്‍ക്കുത്തരം പിന്നെ മതി...

  ReplyDelete
 4. നമ്മടെ ഡോക്ടറുടെ കാര്യം കട്ടപ്പൊഹ ആകുമോ? ആ ഭീഷണി കേട്ടിട്ട് അത്ര നിസ്സാരമല്ലെന്ന് തോന്നുന്നല്ലോ

  ReplyDelete
  Replies
  1. ഇത്തവനയും ഗസ്റ്റ് വന്നോ അജിത്തേട്ടാ? ഉണ്ടാപ്രി പണി പറ്റിച്ചോ??

   Delete
  2. എന്റെ ജിമ്മി, ഒന്നും പറയേണ്ട   ..........പല്ലിനുശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല

   Delete
  3. ഹഹ... ചാര്‍ളിച്ചായന്‍ പറഞ്ഞ പോലെ തന്നെ ചെയ്തോ? :)

   Delete
  4. "..........പല്ലിനുശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല"
   എന്നു പറഞ്ഞപ്പോള്‍ മനസ്സിലായില്ലേ ശ്രീ.. അതെന്നെക്കുറിച്ചാണെന്ന്

   Delete
  5. അത് മനസ്സിലായില്ലേ... അജിത്‌ഭായിക്ക് ഒരു അതിഥി ഉണ്ടായിരുന്നു... ഒരു ഇന്റർവ്യൂ എടുക്കാൻ വന്നതാ... വിശദവിവരങ്ങൾ ദാ ഇവിടെയുണ്ട്...

   Delete
  6. നന്ദി വിനുവേട്ടാ.. അജിത്തേട്ടൻ തിരക്കിലായിരുന്നതിന്റെ ഗുട്ടൻസ് ഇപ്പോളല്ലേ പിടികിട്ടിയത്..

   Delete
 5. ചെകുത്താനും കടലിനും ഇടയിൽ‌പ്പെട്ട അവസ്ഥയിലായല്ലോ, ഡോക്ടർ ദാസ്..

  പമേല ഒരുക്കുന്ന പാർട്ടിയിൽ എന്തോ ഒരു പന്തികേട് തോന്നുന്നു..

  കാത്തിരിക്കാം..

  ReplyDelete
  Replies
  1. അത് വെറും തണ്ണിയടി പാർട്ടിയല്ലേ ജിം... വിഷമിക്കണ്ട...

   Delete
  2. ങേ, തണ്ണിയോ, എവിടെയാ പാര്‍ട്ടി? .. ഹേ എനിക്കല്ല, വേറെ ആരെകെങ്കിലും പോണെങ്കില്‍ പറയാല്ലോ.. അതാ.

   Delete
 6. എന്റെ തോന്നൽ ആ പാർട്ടി ഒരു പുലിവാലാകുമോ എന്നാ

  ReplyDelete
 7. Replies
  1. അതെന്താ വിൻസന്റ് മാഷേ ?

   Delete
 8. “പക്ഷേ, ഒരു കാര്യം… ജ്യേഷ്ഠൻ എങ്ങാനും മരിക്കാനിടയായാൽ… ഒപ്പം നിങ്ങളും യാത്രയായിരിക്കും പരലോകത്തേക്ക് … ഓർമ്മയിരിക്കട്ടെ…”

  ഒരു സസ്പെന്‍സില്‍ ആണല്ലോ നിറുത്തിയിരിക്കുനത്‌:: നമ്മുടെ TV സീരിയല്‍ പോലെ .....അടുത്ത എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്നു ...........

  ReplyDelete
  Replies
  1. ഈ സസ്പെൻസിലല്ലോ അനിൽഭായ് നമ്മുടെ വിജയം...

   Delete
 9. kathirippu thanne raksha alle...?enthu cheyyaam koodaathe pattillallo.athrayum aakaamshayalle undakkiyirikkunnath.

  ReplyDelete
  Replies
  1. അപ്പോൾ അടുത്തയാഴ്ച്ച ടീച്ചർ എത്തുമെന്ന് ഉറപ്പായി...

   Delete
 10. പമീല ഹാരിയെ അങ്ങനെ വിടാന്‍ ഭാവമില്ല എന്നു ചുരുക്കം... ശരി, പാര്‍ട്ടി നടക്കട്ടെ.

  ഡോക്ടര്‍ ദാസിനു പണി കിട്ടുമോ...

  എന്തായാലും അടുത്ത ലക്കം വരട്ടെ, അല്ലേ? :)

  ReplyDelete
  Replies
  1. അതെ... കാത്തിരിക്കൂ ശ്രീ...

   Delete
  2. പമേല വന്നപ്പോൾ മോളിക്കുട്ടി പോയി.. മോളിക്കുട്ടി വരുമ്പോൾ പമേല പോകും..

   ഇവർ രണ്ടുപേരും എന്നെങ്കിലും ഒന്നിച്ച് വരുമോ ആവോ..

   Delete
  3. വന്നത് തന്നെ.

   [ഇതൊക്കെ ഹിഗ്ഗിന്‍സിന്റേം വിനുവേട്ടന്റേം ഒക്കെ നമ്പറല്ലേ... വായനക്കാരെ ഇങ്ങനെ പ്രതീക്ഷയുടെ മുള്‍മുനയില്‍ കൊണ്ടു നിര്‍ത്താന്‍... ഇപ്പോ വരും എന്ന് കരുതി കാത്തിരിയ്ക്കുന്നതു കണ്ടില്ലേ]

   Delete
 11. ബെൻ ഗാർവാൾഡിന്റെ റോള്‍ കഴിഞ്ഞില്ലേ ഇതുവരേ...
  ലെവനൊരു പാരയാവുമോ..?

  ReplyDelete
  Replies
  1. "പോട്ടെ ചാര്‍ളിച്ചാ... കൊല്ലണ്ട"

   Delete
  2. ബെൻ ഗാർവാൾഡ്... പാരയാകുമോ എന്ന് ചോദിച്ചാൽ... ഞാനിപ്പോ എന്താ പറയുക ഉണ്ടാപ്രീ... കാത്തിരിക്കൂ... (ഈ ചോദ്യം എല്ലാവരും ഒന്ന് മനസ്സിൽ വച്ചോളൂട്ടോ...)

   Delete
  3. ഹോ.. ഈ ചാർളിച്ചായന്റെ ഒരു ഉന്നം!!

   ആ ചോദ്യം കൃത്യമായി കൊണ്ടുവെന്ന് വിനുവേട്ടന്റെ മറുപടി കണ്ടപ്പോൾ മനസ്സിലായി.. :)

   Delete
  4. തന്നെ തന്നെ

   Delete
 12. നോക്കാം, പമേല ഇനിയെന്താ ചെയ്യാന്‍ പോകുന്നതെന്നു്.

  ReplyDelete
  Replies
  1. ചേച്ചി പമേലയുടെ പിന്നാലെ കൂടിയൊ?? അവളുടെ പാർട്ടിയിൽ ചേരാനുള്ള പരിപാടിയാണോ? (പോകുന്നുണ്ടെങ്കിൽ എന്നെയും കൂടെ കൂട്ടണെ..)

   Delete
 13. പാവം ഗാർവാൾഡ് എന്നു വിചാരിച്ചതെ ഉള്ളു, അപ്പോഴതാ റൂബന്റെ ഭീഷണി നമ്മുടെ ഡോക്ടര്‍ക്ക്‌. ഇവരൊന്നും നേരയാകില്ല. ഇനിയേത് എപ്പിസോഡിലാണോ ആവോ ആ ചോദ്യങ്ങള്‍ക്കുള്ള മറുപടി. എപ്പോഴെങ്കിലും ഉത്തരം തരും വരെ എന്നാണ് വിനുവേട്ടന്‍ മെഗാ സീരിയല്‍ സ്റ്റൈലില്‍ പറഞ്ഞത്.

  ReplyDelete
  Replies
  1. പാവം ഗാർവാൾഡോ സുകന്യാജി...? തട്ടിപ്പുകാരനായ ഗാർവാൾഡിനോട് സഹതാപമോ...?

   Delete
  2. സുകന്യേച്ചിയ്ക്ക് വില്ലന്മാരോടും സഹതാപമാ... എന്തു ചെയ്യാന്‍?
   :)

   Delete
  3. അപ്പോൾ നമ്മുടെ ദീദിയെപ്പോലെയാണല്ലേ... :)

   Delete
  4. ദുഷ്ടകഥാപാത്രങ്ങളെപ്പോലും സുകന്യേച്ചി വെറുതെ വിടത്തില്ല.. അതുകൊണ്ടല്ലേ എനിക്കും മധുരം നൽകിയത്.. ;)

   Delete
  5. ഹഹ, ആ മറുപടി കലക്കി, ജിമ്മിച്ചാ

   Delete
 14. പേടിക്കാനൊന്നുമില്ല ബെർമിൻഹാം ഇവീടടുത്താണ്
  റൂബൻ ചട്പീടുന്നനെ പെൻസിലിനുമായ് വരും (ഈ ഗെഡിക്ക് പറ്ക്കും ട്രൈനായ ഈസ്റ്റ് കോസ്സിന്റെ സൂപ്പർ ഫാസ്റ്റ് കിട്ട്യാമത്യാർന്നൂ..! )

  ReplyDelete
  Replies
  1. ആസ്റ്റണിൽ ഡോക്ടർ ദാസിന്റെ നേഴ്സിങ്ങ് ഹോം ഇപ്പോഴും അവിടെയുണ്ടോ മുരളിഭായ്...?

   Delete
  2. ബിലാത്തിയേട്ടാ. ഈ സ്ഥലങ്ങളൊക്കെ ചുറ്റിക്കറങ്ങാൻ മിനിമം എത്ര ദിവസം വേണ്ടിവരും??

   (അതറിഞ്ഞിട്ട് വേണം ലണ്ടൻ യാത്രയുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ..)

   Delete
  3. ജിമ്മിച്ചന് എവിടെ പോയാലും ആരോഗ്യത്തിലൊന്നും ഒരു ശ്രദ്ധയുമില്ല. എപ്പഴും കൂടെ ഒരാള്‍ വേണം (അതു കൊണ്ട് ലണ്ടനില്‍ പോകുമ്പോ വേണേല്‍ ഞാനും കൂടെ വരാം) ;)

   Delete
  4. അതൊക്കെ ബുദ്ധിമുട്ടാവില്ലേ ശ്രീ...? അല്ലെങ്കിൽ ശരി... വന്നോളൂ... പക്ഷേ, എന്റെ പെരുമാറ്റം ചിലപ്പോൾ ഭീകരമായിരിക്കും... ചീത്ത വിളിച്ചെന്നിരിക്കും... കരണത്തടിച്ചെന്നിരിക്കും... നെഞ്ഞത്ത് ആഞ്ഞ് ചവിട്ടിയെന്നിരിക്കും... ഇതെല്ലാം സഹിക്കാൻ തയ്യാറാണെങ്കിൽ മാത്രം വന്നാൽ മതി...

   ജിമ്മി നാളെ പറയാൻ പോകുന്നത് ഇതായിരിക്കുമെന്നുള്ളതിന് വല്ല സംശയവും ബാക്കിയുണ്ടോ? ... :)

   Delete
  5. ഹഹ, ഒരു സംശയവുമില്ല വിനുവേട്ടാ :)

   Delete
  6. പക്ഷേ ശ്രീക്ക് മീന്‍ അവിയല്‍ വെയ്ക്കാന്‍ അറിയില്ലല്ലോ..
   അപ്പോ പിന്നെ...ഞാനല്ലേ നല്ലത്

   Delete
  7. ഞാനിപ്പൊ ഓര്‍ത്തേയുള്ളൂ, നേരത്തെ ഇട്ട കമന്റില്‍ മീന്‍ അവിയല്‍ അടുപ്പത്തിരിയ്ക്കുന്നു എന്ന് പറയാന്‍ മറന്നല്ലോ എന്ന്. അപ്പഴേയ്ക്കും ദേ അടുത്തയാളെത്തിക്കഴിഞ്ഞു... :)

   Delete
  8. ദേ, മീന്‍ അവിയല്‍ ഒക്കെ ഇപ്പൊ ഔട്ട്‌ ഓഫ് ഫാഷന്‍ ആണ്. നല്ല ഏത്തപ്പഴവും പോത്തിറച്ചിയും ഞാന്‍ ഉണ്ടാക്കി തരാം...

   Delete
 15. ഞാന്‍ വരന്‍ ഇത്തിരി താമസിച്ചു.
  പുതിയ പ്രേമം കൊള്ളാമല്ലോ.. കെര്‍ണല്‍ പണി കൊടുക്കുമോ എന്തോ..

  ReplyDelete
 16. വായിക്കുന്നു

  ReplyDelete
 17. നമ്മടെ ദാസേട്ടനു പണിയായല്ലോ...

  ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...