Sunday, September 8, 2013

ഈഗിൾ ഹാസ് ലാന്റഡ് – 98ഡക്കോട്ട വിമാ‍നത്തിൽ സ്ഥിതിഗതികൾ അത്യന്തം പ്രസന്നമായിരുന്നു. പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നും തന്നെ കൂടാതെ മടക്കയാത്ര അവസാനിക്കാറായിരിക്കുന്നു. നെതർലാന്റ്സിന്റെ തീരത്തേക്ക് വെറും മുപ്പത് മൈൽ മാത്രം അവശേഷിക്കുന്നു ഇനി. തെർമോഫ്ലാസ്ക് തുറന്ന് ബോമ്‌ലർ ഒരു കപ്പ് കാപ്പി കൂടി പകർന്ന് ഗെറിക്കിന് നൽകി.

“അങ്ങനെ നാം തിരികെയെത്തിയിരിക്കുന്നു” അയാൾ പറഞ്ഞു.

ആഹ്ലാദത്തോടെ ഗെറിക്ക് തല കുലുക്കി.  എന്നാൽ പെട്ടെന്നാണ് അദ്ദേഹത്തിന്റെ മുഖത്തെ മന്ദഹാസം മാഞ്ഞത്. ഹെഡ്ഫോണിലൂടെ കേട്ട സുപരിചിതമായ ആ സ്വരം ഹാൻസ് ബെർഗറിന്റേതായിരുന്നു. താൻ മുമ്പ് പ്രവർത്തിച്ചിരുന്ന NJG7 യൂണിറ്റിന്റെ കൺ‌ട്രോളർ.

“ബെർഗറല്ലേ അത്?” ബോമ്‌‌ലർ അദ്ദേഹത്തിന്റെ ചുമലിൽ കൈ വച്ചു.

“അല്ലാതെ വേറെ ആര്? എത്രയോ തവണ നിങ്ങൾ ശ്രവിച്ചിരിക്കുന്നു ആ സ്വരം” ഗെറിക്ക് പറഞ്ഞു.

“സ്റ്റിയർ ഓ-എയ്റ്റ്-ത്രീ ഡിഗ്രീസ്  ഹെഡ്ഫോണിലെ ഇരമ്പലിനിടയിലും ബെർഗറുടെ സ്വരം അവർ വ്യക്തമായി കേട്ടു.

“ഏതോ ഒരു നൈറ്റ് ഫൈറ്റർ വിമാനത്തിനുള്ള നിർദ്ദേശങ്ങളാണെന്ന് തോന്നുന്നു ആക്രമണത്തിനായി” ബോമ്‌ലർ പറഞ്ഞു.

“ടാർഗറ്റ് ഫൈവ് കിലോമീറ്റേഴ്സ്

തങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയിന്മേൽ ചുറ്റികയുടെ താഡനം പോലെ  ഗെറിക്കിന്റെ കർണ്ണങ്ങളിൽ ബെർഗറുടെ ആ വാക്കുകൾ പതിച്ചു. എല്ലാം സ്ഫടികം പോലെ വ്യക്തം. അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും ഒരു കാളൽ മുകളിലേക്കുയർന്നു. എങ്കിലും ഭയചകിതനായില്ല ഗെറിക്ക്. എത്രയോ വർഷങ്ങളായി പലപ്പോഴും മരണത്തെ തൊട്ടു മുന്നിൽ കണ്ടിരിക്കുന്നു.

“നമ്മളാണ് പീറ്റർ.! നമ്മളാണ് അവരുടെ ടാർഗറ്റ്…!” ബോമ്‌ലർ ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹത്തിന്റെ ചുമലിൽ പിടിച്ച് കുലുക്കി.

അടുത്ത നിമിഷം വിമാനം അതിശക്തമായി ഒന്നുലഞ്ഞു. കോക്ക്പിറ്റിന്റെ ഫ്ലോർ തുളച്ച് ഇൻസ്ട്രുമെന്റ് പാനലും വിൻഡ് സ്ക്രീനും തകർത്തുകൊണ്ട് പീരങ്കിയിൽ നിന്നുള്ള ഷെൽ മുകളിലേക്ക് കടന്നുപോയി. തകർന്ന ലോഹാവശിഷ്ടങ്ങൾ ഗെറിക്കിന്റെ വലത് തുടയുടെ മുകളിലേക്ക് വന്ന് പതിച്ചു. ഒപ്പം തന്നെ എന്തോ ഒന്ന് ശക്തിയോടെ അദ്ദേഹത്തിന്റെ ഇടത് കൈമുട്ടിന് മുകളിലായി വന്നടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് തന്റെ മസ്തിഷ്കത്തിന്റെ അക്ഷോഭ്യമായ ഭാഗം അദ്ദേഹത്തിന്‌ പറഞ്ഞുകൊടുത്തു. മുമ്പ് ശത്രുക്കളുടെ മേൽ താൻ നടത്തിയിരുന്ന തരത്തിലുള്ള ആക്രമണം ടാർഗറ്റിന്റെ തൊട്ടു താഴെ കൂടി സഞ്ചരിച്ച് മുകളിലേക്ക് ഫയർ ചെയ്യുക തന്റെ തന്നെ ഏതെങ്കിലും ഒരു സഹപ്രവർത്തകനായിരിക്കാം അത് പക്ഷേ, ഒരേ ഒരു വ്യത്യാസം മാത്രംഇത്തവണ അത് ഏറ്റുവാങ്ങുവാനുള്ള യോഗം തനിക്കാണ്

വിമാനം താഴേക്ക് പതിക്കാൻ തുടങ്ങവേ ഗെറിക്ക് കൺ‌ട്രോൾ കോളവുമായി മല്ലിട്ട് വിമാനത്തെ സ്റ്റെഡിയാക്കുവാൻ ആവുന്നത്ര പരിശ്രമിച്ചു. മുഖം നിറയെ രക്തവുമായി ബോമ്‌ലർ സീറ്റിൽ നിന്ന്‌ എഴുന്നേൽക്കാൻ പാടു പെടുന്നുണ്ടായിരുന്നു.

“ഗെറ്റ് ഔട്ട്! വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയാണ്” ഉടഞ്ഞ വിൻഡ് സ്ക്രീനിലൂടെ അടിച്ചുകയറുന്ന കാറ്റിന്റെ ഗർജ്ജനത്തിനും മേലെ ഗെറിക്ക് അലറി.

ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ ബോമ്‌ലർ എന്തോ പറയുവാനായി തുനിയുന്നുണ്ടായിരുന്നു. ഇടംകൈയിലെ അസഹനീയ വേദന അവഗണിച്ച് ഗെറിക്ക് ബോമ്‌ലറുടെ മുഖം പിടിച്ച് കുലുക്കി. 

“ഗെറ്റ് ഔട്ട്! ഇതെന്റെ ഓർഡറാണ്

ബോ‌മ്‌ലർ തിരിഞ്ഞ് പിൻ‌ഭാഗത്തെ എക്സിറ്റിനടുത്തേക്ക് നടന്നു. വളരെ ദയനീയമായിരുന്നു വിമാനത്തിന്റെ അവസ്ഥ. പീരങ്കിയിൽ നിന്നും വെടിയേറ്റതിന്റെ ഫലമായി നിരവധിയിടങ്ങളിൽ അത്ര ചെറുതല്ലാത്ത ദ്വാരങ്ങൾ രൂപം കൊണ്ടിരിക്കുന്നു. തകർന്ന ലോഹക്കഷണങ്ങൾ ശക്തിയായ കാറ്റേറ്റ് ഇളകി പ്രകമ്പനം കൊള്ളുന്നു. ഇന്ധനം കത്തിയെരിയുന്ന പുകയുടെ ഗന്ധം നാസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറിയതോടെ  അയാൾ അത്യന്തം പരിഭ്രാന്തനായി. എക്സിറ്റ് ഡോർ എന്തുവില കൊടുത്തും തുറക്കുവാനായി അയാൾ അതിന്റെ ഹാൻഡിലിൽ മൽപ്പിടുത്തം നടത്തി.

“ദൈവമേ എരിഞ്ഞ് ചാവാൻ അനുവദിക്കരുതേ എന്നെഅതൊഴിച്ച് മറ്റെന്തും സഹിക്കാം” ബോമ്‌ലർ വേദനയോടെ ഓർത്തു. അടുത്ത മാത്രയിൽ തുറക്കപ്പെട്ട വാതിലിന് മുന്നിൽ ഒരു നിമിഷം നിന്നിട്ട് മുന്നിലെ ഇരുട്ടിലേക്ക് അയാൾ കാലെടുത്ത് വച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട ഡക്കോട്ടയുടെ ഇടത് വശത്തെ ചിറക് മുകളിലേക്ക് ചരിഞ്ഞുയർന്നു. വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടിയ ബോമ്‌ലറാകട്ടെ ഒന്ന് കരണം മറിഞ്ഞതിന് ശേഷം പാരച്യൂട്ടിന്റെ റിപ് കോഡ് റിലീസ് ചെയ്തു. വിടർന്ന് ഒരു വലിയ പുഷ്പത്തിന്റെ രൂപം പ്രാപിച്ച പാരച്യൂട്ട് സാവധാനം അയാളെ താഴെ ഇരുട്ടിലേക്ക് നയിച്ചു.

താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ഇടത് ഭാഗത്തെ എൻ‌ജിനിൽ നിന്നും ഉത്ഭവിച്ച തീ ചിറകിലൂടെ പടർന്ന് വിമാനത്തിന്റെ ബോഡിയിൽ എത്തിക്കഴിഞ്ഞിരുന്നു. തന്റെ സീറ്റിലിരുന്ന് വിമാനത്തെ നിയന്ത്രിക്കാൻ അപ്പോഴും കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു ഗെറിക്ക്. ഇടത് കൈയിൽ രണ്ടിടങ്ങളിലായി ഒടിവ് സംഭവിച്ചതിനെക്കുറിച്ച് ബോധവാനായിരുന്നില്ല അദ്ദേഹം.

നിറഞ്ഞു തുടങ്ങുന്ന പുകയിലൂടെ, രക്തം ഒലിച്ചിറങ്ങുന്ന കണ്ണുകളുമായി പുറത്തേക്ക് നോക്കുവാൻ ബദ്ധപ്പെടവേ വ്യസനത്തോടെ അദ്ദേഹം മന്ദഹസിച്ചു.  വല്ലാത്തൊരു മരണം തന്നെ തന്റേത് ക്യാരിൻ ഹാളിലെ സ്വീകരണവുമില്ല, Knight’s Cross ബഹുമതിയുമില്ല മരണാനന്തര ബഹുമതിയായി ആ അവാർഡ് ഏറ്റുവാങ്ങാൻ വരുന്ന തന്റെ പിതാവിന്റെ ദുഃഖം ഒരു നിമിഷം അദ്ദേഹം മനസ്സിൽ കണ്ടു.

പെട്ടെന്നാണ് പുകമറ മാഞ്ഞത്. മേഘക്കൂട്ടങ്ങൾക്കിടയിലെ വിടവിലൂടെ താഴെയുള്ള കടൽപ്പരപ്പ് കാണ്മാനുണ്ട്. ഡച്ച് തീരം അത്ര അകലെയല്ല. ഒന്നോ രണ്ടോ കപ്പലുകൾ കടലിൽ നീങ്ങുന്നു. അതിലൊന്നിൽ നിന്ന് ഒരു ട്രെയ്സർ ലൈൻ തീ കൊളുത്തി മുകളിലേക്ക് ഉയരുന്നത് ഗെറിക്കിന്റെ കണ്ണിൽപ്പെട്ടു. അതിൽ ഒരു *E-ബോട്ടിൽ നിന്നുമാണ് സിഗ്നൽ. അദ്ദേഹത്തിന് ചിരി വന്നു. (*E-ബോട്ട് – ബ്രിട്ടീഷ് യുദ്ധക്കപ്പൽ)

സീറ്റിൽ നിന്നും എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് തന്റെ ഇടത് പാദം വെടിയേറ്റ് തകർന്ന ലോഹപാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഗെറിക്ക് തിരിച്ചറിഞ്ഞത്. അഥവാ ഇനി എഴുന്നേൽക്കാൻ കഴിയുമായിരുന്നെങ്കിൽ തന്നെ വളരെ വൈകിപ്പോയിരുന്നു. പാരച്യൂട്ടിൽ ചാടേണ്ട ഉയരത്തിൽ നിന്നും വളരെ താഴെ എത്തിക്കഴിഞ്ഞിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും കഷ്ടിച്ച് മുന്നൂറ് അടി ഉയരം മാത്രമേയുള്ളൂ ഇപ്പോൾ. വലത്‌ഭാഗത്തായി നീങ്ങിക്കൊണ്ടിരുന്ന ആ E-ബോട്ട് താഴോട്ട് പതിക്കുന്ന വിമാനത്തെ ലക്ഷ്യമാക്കി ഒരു വേട്ടനായയെപ്പോലെ കുതിക്കുന്നതും അതിലെ പീരങ്കികൾ പ്രവർത്തിച്ച് തുടങ്ങുന്നതും അപ്പോഴാണ് ഗെറിക്ക് ശ്രദ്ധിച്ചത്. വിമാനത്തിന്റെ മുറിവേറ്റ ശരീരത്തിൽ വെടിയുണ്ടകൾ ഓരോന്നായി വീണ്ടും വീണ്ടും സംഹാരതാണ്ഡവമാടി.

“ബാസ്റ്റർഡ്സ്...! സ്റ്റുപ്പിഡ് ബാസ്റ്റർഡ്സ്…!” ഗെറിക്ക് അലറി. പിന്നെ നിസ്സഹായനായി പുഞ്ചിരിച്ചുകൊണ്ട്, ബോമ്‌ലർ അപ്പോഴും തന്റെ ഇടതുവശത്തെ സീറ്റിൽ ഇരിക്കുന്നുണ്ടെന്ന മട്ടിൽ പതുക്കെ പറഞ്ഞു. “ഇവന്മാർക്കിതെന്ത് പറ്റി? ഇതൊരു ബ്രിട്ടീഷ് വിമാനമാണെന്ന് ഇനിയും മനസ്സിലായില്ലെന്നുണ്ടോ?”

പെട്ടെന്ന് വീശിയടിച്ച കാറ്റിൽ പുകമറ മാറിക്കിട്ടിയതോടെ താഴത്തെ ദൃശ്യം വളരെ വ്യക്തമായി. കടൽനിരപ്പിലേക്ക് ഇനി ഏതാണ്ട് നൂറ് അടി മാത്രം. നിമിഷങ്ങൾക്കകം വെള്ളത്തിലേക്ക് പതിക്കുകയായി.

ഞൊടിയിടയിൽ ഗെറിക്കിന്റെ ഉള്ളിലെ പൈലറ്റിന്റെ അസാധാരണ വൈദഗ്ദ്ധ്യം ഉണർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. രക്ഷപെടുവാനുള്ള അദമ്യമായ വാഞ്ഛ അദ്ദേഹത്തിന് പുതിയ കരുത്തേകി. ഒടിഞ്ഞ ഇടത് കൈയിലെ വേദന കൂട്ടാക്കാതെ കൺ‌ട്രോൾ കോളത്തിൽ അദ്ദേഹത്തിന്റെ കരങ്ങൾ പ്രവർത്തിച്ചു. ത്രോട്ട്‌ൽ അഡ്ജസ്റ്റ് ചെയ്തതോടെ ചിറകുകളിൽ ബാക്കിയുണ്ടായിരുന്ന ഫ്ലാപ്പുകൾ താഴോട്ട് ടിൽറ്റ് ചെയ്തു.

ഡക്കോട്ട ഇപ്പോൾ ഏതാണ്ട് സ്റ്റെഡിയായിരിക്കുന്നു. ലാന്റിങ്ങ് പൊസിഷനിൽ എന്ന പോലെ വിമാനത്തിന്റെ പിൻ‌ഭാഗം അൽപ്പം താഴുവാനാരംഭിച്ചു. അവസാന പ്രവൃത്തിയെന്ന നിലയിൽ എൻ‌ജിന് മാക്സിമം പവർ കൊടുത്ത് മുൻഭാഗം സ്റ്റെഡിയാക്കിയതും വിമാനത്തിന്റെ പിൻഭാഗം കടലോളങ്ങളെ സ്പർശിച്ചു. ഗെറിക്കിന്റെ വിരലുകൾ കൺ‌ട്രോൾ കോളത്തിൽ വീണ്ടും പ്രവർത്തിച്ചു. ഒരു സർഫ്‌ബോർഡ് പോലെ ഓളങ്ങൾക്ക് മുകളിലൂടെ മൂന്ന് വട്ടം തെന്നിത്തെറിച്ചതിന് ശേഷം വിമാനം നിശ്ചലമായി. എൻ‌ജിനിൽ പടർന്ന് പിടിച്ചിരുന്ന അഗ്നിജ്വാലകളെ ആവേശത്തോടെ പാഞ്ഞെത്തിയ തിരമാലകൾ ശീൽക്കാരശബ്ദത്തോടെ തഴുകി അണച്ചു.

ഒരു നിമിഷം ഗെറിക്ക് തന്റെ സീറ്റിൽ അമർന്ന് ഇരുന്നു. തന്നാൽ കഴിയുന്നതെല്ലാം ചെയ്തിരിക്കുന്നു. കാൽപ്പാദങ്ങൾക്ക് തൊട്ടുമുകളിലായി കടൽവെള്ളം എത്തിനോക്കുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും ഇടത് കാൽ കുടുങ്ങിക്കിടക്കുന്നതിനാൽ സാധിക്കുന്നില്ല. പിന്നെ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല അദ്ദേഹം. വലതുഭാഗത്തെ ചുവരിലെ ക്ലിപ്പിൽ നിന്നും ഫയർ ആക്സ് ഊരിയെടുത്ത് തന്റെ പാദം കുടുങ്ങിക്കിടക്കുന്ന ലോഹപാളികളിൽ ആഞ്ഞ് വെട്ടി. ആ പ്രവൃത്തിയിൽ തന്റെ കണങ്കാൽ തകർന്നുവെങ്കിലും ആ കുടുക്കിൽ നിന്നും കാൽ വലിച്ചൂരിയെടുക്കുവാൻ സാധിച്ചു അദ്ദേഹത്തിന്.

അടുത്ത നിമിഷം സീറ്റിൽ നിന്നെഴുന്നേറ്റ ഗെറിക്കിന് വാതിൽ തുറക്കുവാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. കടലിലേക്ക് വീണ അദ്ദേഹം വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നുകൊണ്ട് ലൈഫ് ജാക്കറ്റിന്റെ റിലീസ് റിങ്ങ് വലിച്ചൂരി. ലൈഫ് ജാക്കറ്റിൽ സാമാന്യം മോശമല്ലാത്ത വിധം വായു നിറഞ്ഞതോടെ വെള്ളത്തിനടിയിലേക്ക് താഴ്ന്നു തുടങ്ങിയിരുന്ന വിമാനത്തിന്റെ ചിറകിൽ വലത് കാൽ കൊണ്ട് ചവിട്ടിത്തിരിഞ്ഞ് ദൂരേയ്ക്ക് ഒഴിഞ്ഞ് മാറി.  

തനിക്കരികിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന E-ബോട്ടിനെ കണ്ടുവെങ്കിലും അദ്ദേഹം അതിനെ ഗൌനിക്കുവാൻ നിന്നില്ല. ലൈഫ് ജാക്കറ്റിന്റെ സഹായത്തോടെ ഫ്ലോട്ട് ചെയ്തുകൊണ്ട് ഗെറിക്ക്, കടലിന്നടിയിലേക്ക് പൂർണ്ണമായും മറഞ്ഞുകൊണ്ടിരിക്കുന്ന ആ ഡക്കോട്ട വിമാനത്തെ നിർന്നിമേഷനായി നോക്കി കിടന്നു.

“നിന്നെ ഏൽപ്പിച്ച ദൌത്യം നീ ഭംഗിയായി നിറവേറ്റി എന്റെ പഴഞ്ചൻ സുഹൃത്തേ ഭംഗിയായി നിറവേറ്റി” അദ്ദേഹം പറഞ്ഞു.

അരികിലെത്തിയ E-ബോട്ടിൽ നിന്നും ഒരു ചുരുൾ കയർ അദ്ദേഹത്തിന് സമീപം വന്ന് വീണു. തൊട്ട് പിറകേ കടുത്ത ജർമ്മൻ ചുവയുള്ള ഇംഗ്ലീഷിൽ ആരോ വിളിച്ചു പറയുന്ന സ്വരവും. “ക്യാച്ച് ഹോൾഡ്, റ്റോമീ* നിങ്ങളെ വലിച്ച് മുകളിലെത്തിക്കാം നിങ്ങളിപ്പോൾ സുരക്ഷിതനാണ്  (റ്റോമി* – ബ്രിട്ടീഷുകാരെ വിളിക്കുന്ന ഇരട്ടപ്പേര്).

തിരിഞ്ഞ് മുകളിലേക്ക് നോക്കിയ ഗെറിക്ക് കണ്ടത് ഡെക്കിൽ നിൽക്കുന്ന ചെറുപ്പക്കാരനായ ജർമ്മൻ നേവൽ ലെഫ്റ്റ്നന്റിനെയും ആകാംക്ഷയോടെ തന്നെത്തന്നെ ഉറ്റു നോക്കിക്കൊണ്ട് നിൽക്കുന്ന അര ഡസൻ നാവികരെയുമാണ്.

“ഞാൻ സുരക്ഷിതനാണല്ലേ…? സ്റ്റുപ്പിഡ് ബാസ്റ്റർഡ്സ് നിങ്ങളുടെ കൂട്ടത്തിൽപ്പെട്ടവൻ തന്നെയാണ് ഞാനും, ദുഷ്ടന്മാരേ  ജർമ്മൻ ഭാഷയിൽ ഗെറിക്ക് പ്രതിവചിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

43 comments:

 1. ഗെറിക്കിന്റെ മടക്കയാത്ര ... ഒന്നോർത്താൽ അതും നല്ലതിന് എന്ന് കരുതാമല്ലേ...?

  ReplyDelete
 2. Replies
  1. അപ്പൊ ദിത് തേങ്ങയായിരുന്നല്ലേ ? അധ്യായം വായിച്ച ശേഷം രാത്രി ധൃതിയിലൊരു കമന്റിട്ടതായിരുന്നു.

   ഡച്ച് തീരത്ത് പടര്‍ന്ന് പിടിച്ച കാറ്റില്‍ ആടിക്കൊണ്ടിരിക്കുന്ന ചെന്തെങ്ങിന്റെ കുലകളില്‍ നിന്ന് ഒരു തേങ്ങ ആ പഴഞ്ചന്‍ ബ്രിട്ടീഷ് വിമാനത്തിന്റെ കോക്പിറ്റിലേയ്ക്ക് തുളച്ചുകയറി എന്ന് മാറ്റി വായിക്കാന്‍ താല്പര്യം :)

   Delete
  2. ഇത്തവണ അരുൺ പണി പറ്റിച്ചു അല്ലേ? :)

   Delete
  3. തേങ്ങയോ..? അതെന്തോന്നിന്‍ കായാ...?

   Delete
  4. തെന്നൈ മരം എന്നൊരു മരമുണ്ട് ഉണ്ടാപ്രീ... അതിലുണ്ടാവുന്ന കായാണ്... :)

   Delete
 3. എല്ലാം നല്ലതിനുതന്നെ

  ReplyDelete
  Replies
  1. അതേ അജിത്‌ഭായ്... സുരക്ഷിതമായി കടലിൽ ലാന്റ് ചെയ്തതും ബ്രിട്ടീഷ് കപ്പലായി വേഷം മാറി നടന്നിരുന്ന ജർമ്മൻ നാവികരുടെ അരികിൽ തന്നെ ചെന്ന് പെടാനും കഴിഞ്ഞത് നന്നായി എന്നല്ലാതെ എന്ത് പറയാൻ... ശത്രുക്കളുടെ പിടിയിൽ പെട്ടില്ലല്ലോ...

   Delete
 4. ഗെറിക്ക് സുരക്ഷിതനാണല്ലേ.....അതു നന്നായി...!!!

  ReplyDelete
  Replies
  1. തീർച്ചയായും സുരക്ഷിതൻ തന്നെ ടീച്ചർ...

   Delete
 5. Replies
  1. ഉണ്ടാപ്രി എന്താ ഒറ്റ വാക്യത്തിൽ നിർത്തിയത്... ഒരു വലിയ കമന്റ് ഞാൻ പ്രതീക്ഷിച്ചൂട്ടോ...

   Delete
  2. പേടിയാ വിനുവേട്ടാ..

   Delete
  3. ഗെറിക്കിന്റെ ഈ ത്രസിപ്പിക്കുന്ന രംഗത്തെക്കുറിച്ച് ഉണ്ടാപ്രി ഒന്നും പറഞ്ഞില്ല... :(

   Delete
 6. ഇത്രേം പരിക്കും വേദനയും ഗെറിക് പാവം....

  ReplyDelete
  Replies
  1. എന്ത് ചെയ്യാം എച്ച്മു...

   Delete
 7. കാര്യങ്ങള്‍ അതീവരഹസ്യമാക്കി വെച്ചാല്‍ ഇങ്ങിനേം പണി കിട്ടും. എന്നാലും ഗെറിക്കിനു രക്ഷപെടാന്‍ പറ്റിയല്ലോ.

  ഇനി ഈ ആശുപത്രിയില്‍ നിന്നും ഇറങ്ങാതെ തേങ്ങ അടിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല വിനുവേട്ടാ.

  ReplyDelete
  Replies
  1. അതെ ശ്രീജിത്ത്... രക്ഷപെടാൻ കഴിഞ്ഞു എന്നത് തന്നെ മഹാഭാഗ്യം...

   ഇനിയും ഡിസ്ചാർജ് ആയില്ലേ ശ്രീജിത്ത്...?

   Delete
  2. വേഗം സുഖമാവും കേട്ടോ..?
   വൈകിട്ടെന്താ പരിപാടീ..? ഡാക്കിട്ടററിയാതെ രാത്രി മതില്‍ ചാടാറുണ്ടോ ?

   Delete
  3. ശ്രീജിത്ത് മറുപടി പറഞ്ഞേ മതിയാവൂ... :)

   Delete

 8. ഗറിക്കിനെ ജർമ്മൻ പട്ടാളക്കാർ തിരിച്ചറിയും എന്ന് പ്രത്യാശിക്കാം അല്ലെ വിനുവേട്ടാ

  ReplyDelete
  Replies
  1. തീർച്ചയായും പ്രകാശ്...

   Delete
 9. വീര്‍പ്പടക്കി വായിച്ചു തീര്‍ത്ത ഒരദ്ധ്യായം... ഗെറിക്ക് എന്ന അസാമാന്യ വൈമാനികന് ആകാശത്തു വച്ച് ഒരു അസാധാരണമായ അവസാനമുണ്ടാകുമോ എന്ന് ഒരു നിമിഷം ശങ്കിച്ചു.

  ഇനി എന്താകുമോ എന്ന് നോക്കാം

  ReplyDelete
  Replies
  1. ഇനി നമുക്ക് തിരികെ നോർഫോക്കിൽ എന്ത് സംഭവിക്കുന്നു എന്ന് നോക്കാം അടുത്ത ലക്കത്തിൽ...

   Delete
 10. ആ പഴഞ്ചൻ ഡക്കോട്ട വിമാനത്തെപ്പോലെതന്നെ ഗെറിക്കും തന്നെ ഏൽ‌പ്പിച്ച ദൌത്യം ഭംഗിയായി നിറവേറ്റിയിരിക്കുന്നു.. പക്ഷേ, അവർക്കു കിട്ടിയ പ്രതിഫലം അതിക്രൂരമായിപ്പോയി എന്ന് പറയാതെ വയ്യ.

  ഇനി എന്തൊക്കെ കാണണമോ എന്തോ..

  (ഈഗിൾ പറക്കൽ 100 ആഴ്ചകളിലേയ്ക്ക് എത്തുന്നു..!!)

  ReplyDelete
  Replies
  1. അല്പം ക്രൂരമായിപ്പോയെങ്കിലും രക്ഷപെട്ടുവല്ലോ ജിം... അത് തന്നെ ഒരു ഭാഗ്യമല്ലേ...

   അതെ... നൂറാം ലക്കം ഒരു വിളിപ്പാടകലെ... മിക്കവാറും നാട്ടിൽ നിന്നായിരിക്കും അതിന്റെ പോസ്റ്റ് എന്ന് തോന്നുന്നു...

   Delete
  2. അതു നന്നായി...
   100 അടിച്ചോണ്ടാവാതിരുന്നാല്‍ മതി

   Delete
  3. നൂറ് അടിച്ചോണ്ട്... അതും ഈ ഞാൻ... !!! എന്റെ ഉണ്ടാപ്രീ... ഒരു തികഞ്ഞ മദ്യവിരോധിയായ എന്നോട് ഇങ്ങനെ തന്നെ പറയണം...

   Delete
 11. ഗെറിക് തന്നെ ഈ എപ്പിസോഡിൽ നിറഞ്ഞ് മനസ്സിൽ നിൽക്കുന്നത്

  ReplyDelete
  Replies
  1. സ്റ്റോം വാണിങ്ങിലെ ഗെറിക്കിനെപ്പോലെ മറ്റൊരു ധീരയോദ്ധാവ് തന്നെ ഈ ഗെറിക്കും...

   Delete
  2. അതെ, ഈ അദ്ധ്യായം വായിച്ചപ്പോള്‍ ആദ്യമോര്‍ത്തത് സ്റ്റോം വാണിങ്ങിലെ ഗെറിക്കിനെ തന്നെ. കക്ഷിയ്ക്കും ഇതേ പോലെ ഒരു രക്ഷപ്പെടല്‍ ഉണ്ടായിരുന്നല്ലോ (ശത്രുക്കളുടെ കയ്യിലേയ്ക്കായിരുന്നെങ്കിലും)

   Delete
  3. അന്നത്തെ ആ രംഗം ശ്രീ ഇപ്പോഴും നന്നായി ഓർത്തിരിക്കുന്നുവല്ലേ...? സന്തോഷമായിട്ടോ...

   Delete
 12. hoo..ippozhaa shwaasam vittathu...:)

  ReplyDelete
  Replies
  1. വിൻസന്റ് മാഷ് ഫുൾ ടെൻഷനിലാണ് വായിച്ച് തീർത്തത് അല്ലേ...? :)

   Delete
 13. ഗെറിക്കിന്റെ ഒരു സാഹസികത!! ഇങ്ങനെ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു!!!!
  നമിക്കുന്നു.

  കഴിഞ്ഞ ലക്കവും വായിച്ചു. ഞാന്‍ വീണ്ടും വലിയമ്മയായതിന്റെ ലീവും തിരക്കും (എന്റെ അനിയത്തി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി).

  ReplyDelete
  Replies
  1. ഇത് പോലെ എത്രയെത്ര ധീര യോദ്ധാക്കൾ ചരിത്രത്തിന്റെ താളുകളിൽ ഉണ്ടായിക്കാണും അല്ലേ... നാം അറിയുന്നത് അപൂർവ്വം ചിലരെ മാത്രം...

   കഴിഞ്ഞ ലക്കത്തിൽ കാണാതായപ്പോൾ ഞങ്ങൾ ഒരു ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു... സെർച്ച് വാറണ്ടുമായി ഞങ്ങളുടെ പ്രതിനിധി അവിടെയെത്തുന്നതിന് മുമ്പ് മുഖം കാണിച്ചതിൽ സന്തോഷം... :)

   വലിയമ്മയ്ക്ക് ഈഗിളിന്റെ ആശംസകൾ... :)

   Delete
  2. പെണ്‍കുഞ്ഞായതു നന്നായി.. ആണ്‍കുട്ടിയായിരുന്നേല്‍ വലിയച്ഛനായേനേം.

   Delete
  3. അതു കലക്കി, ചാര്‍ളിച്ചാ...

   സുകന്യേച്ചീ... ആശംസകള്‍!

   Delete
 14. ഞാനിത്തിരി വൈകിയതിനാൽ
  ഇനി ഗെറിക്കിനെ നോർഫോക്കിൽ
  പോയി കണ്ടൊള്ളാം കേട്ടൊ വിനുവേട്ടാ
  പിന്നെ ഇതോടൊപ്പം ആ പുത്തൻ വല്ല്യമ്മക്ക് ഒരാശംസയും കൂടി ...

  ReplyDelete
 15. നോർഫോക്കിൽ ഒക്കെ പോകുന്നത് കൊള്ളം... പക്ഷേ, ഗെറിക്കിനെ കാണാൻ പറ്റില്ലാട്ടോ... കാരണം ഗെറിക്ക് ലാന്റ് ചെയ്തിരിക്കുന്നത് നെതർലണ്ടിലെ ലാന്റ്സ്‌വൂർട്ടിന് അടുത്തായിട്ടാണ്... തൽക്കാലം നോർഫോക്കിൽ ചെന്ന് സ്റ്റെയ്നറെയും ഡെവ്‌ലിനെയും മോളിയെയും ഒക്കെ കണ്ട് ഞങ്ങളുടെ എല്ലാവരുടെയും അന്വേഷണങ്ങൾ അറിയിച്ചിട്ട് വാ... :)

  ReplyDelete
 16. രക്ഷപെട്ടു അല്ലെ

  ReplyDelete
 17. കൈയും കാലും തരിപ്പണമായെങ്കിലും സ്വന്തം ടീമിന്റെ ഒപ്പമെത്തിയല്ലോ.

  ReplyDelete
  Replies
  1. അതെ സുധീ... അതൊരു ആശ്വാസം തന്നെ...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...