മോളിയെ യാത്രയാക്കിയിട്ട്
ഡെവ്ലിൻ തിടുക്കത്തിൽ തിരിഞ്ഞ് നടന്നു. കോട്ടേജിന്റെ അങ്കണത്തിൽ എത്തിയതും സ്റ്റെയ്നറും
റിട്ടർ ന്യുമാനും അദ്ദേഹത്തിനരികിലെത്തി.
“എല്ലാം ഒതുക്കി തീർത്തുവോ…?” സ്റ്റെയനർ ചോദിച്ചു.
എന്നാൽ ആ ചോദ്യം ഗൌനിക്കാതെ
അദ്ദേഹം ധാന്യപ്പുരയിലേക്ക് കുതിച്ചു. സ്റ്റെയ്നറുടെ സംഘാംഗങ്ങൾ ചെറുകൂട്ടങ്ങളായി അവിടവിടെ
സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. തീപ്പെട്ടിക്കൊള്ളിയിലെ തീനാളം അണഞ്ഞ് പോകാതിരിക്കാൻ
പാതി കൂപ്പിയ കൈപ്പടത്താൽ മറച്ച് സിഗരറ്റിന് തീ കൊളുത്തുവാനുള്ള ശ്രമത്തിലായിരുന്നു
പ്രെസ്റ്റൺ. ഡെവ്ലിനെ കണ്ടതും പരിഹാസച്ചിരി മുഖത്ത് വരുത്തി അയാൾ തലയുയർത്തി.
“ഇപ്പോഴല്ലേ ഞങ്ങൾക്ക്
മനസ്സിലായത് കഴിഞ്ഞ കുറേ ആഴ്ച്ചകളായി നിങ്ങളിവിടെ അവളോടൊത്ത് സുഖിച്ച് കഴിയുകയായിരുന്നുവെന്ന്… എങ്ങനെയുണ്ടായിരുന്നു ഡെവ്ലിൻ…? രസകരമായിരുന്നോ
സംഭവം…?”
അടുത്ത നിമിഷം ഡെവ്ലിന്റെ
വലത് മുഷ്ടി പ്രെസ്റ്റൺന്റെ മുഖത്ത് ആഞ്ഞ് പതിച്ചു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ
അടി തെറ്റിയ അയാൾ പിറകോട്ട് മറിഞ്ഞ് അവിടെയിരുന്നിരുന്ന ഒരാളുടെ കാൽച്ചുവട്ടിലേക്ക്
വീണു. സ്റ്റെയ്നർ ഡെവ്ലിനെ തടയുവാനായി മുന്നോട്ട് കുതിച്ചു.
“ഐ വിൽ കിൽ ദി ബാസ്റ്റർഡ്…” ഡെവ്ലിൻ അലറി.
ഡെവ്ലിന്റെ മുന്നിലെത്തി
അദ്ദേഹത്തിന്റെ ചുമലുകളിൽ ബലമായി പിടിച്ചിട്ട് സൌമ്യനായി സ്റ്റെയ്നർ പറഞ്ഞു. “ഡെവ്ലിൻ… കോട്ടേജിലേക്ക് പോകൂ… ഇത് ഞാൻ കൈകാര്യം ചെയ്തോളാം…”
തന്റെ ചുമലിൽ പിടിച്ച
കൈകളുടെ അസാമാന്യ ശക്തി തിരിച്ചറിഞ്ഞ അദ്ദേഹം അമ്പരപ്പോടെ തലയുയർത്തി നോക്കി. ക്രമേണ
ഡെവ്ലിന്റെ മുഖത്തെ ശൌര്യം അലിഞ്ഞ് ഇല്ലാതാകുന്നത് പോലെ തോന്നി. തല താഴ്ത്തി അദ്ദേഹം
പുറത്തേക്ക് നടന്നു.
കൈകൾ മുഖത്തോട് ചേർത്ത്
പിടിച്ച് പ്രെസ്റ്റൺ പതുക്കെ എഴുന്നേറ്റു. അവിടെങ്ങും നിശ്ശബ്ദത തളം കെട്ടി നിന്നു.
“പ്രെസ്റ്റൺ… ഇതൊരു താക്കീതാണ്… നിങ്ങളുടെ അന്തകനായി ഒരാൾ ജീവിച്ചിരുപ്പുണ്ട്… ഇനി ഒരിക്കൽക്കൂടി അതിരു കടന്നാൽ… അഥവാ
അദ്ദേഹം ഒന്നും ചെയ്തില്ലെന്നിരിക്കട്ടെ… ഐ വിൽ ഷൂട്ട് യൂ മൈ സെൽഫ്… ഓർമ്മയിരിക്കട്ടെ…” കടുത്ത സ്വരത്തിൽ പറഞ്ഞിട്ട്
സ്റ്റെയ്നർ ന്യുമാന്റെ നേർക്ക് തിരിഞ്ഞു.
“റിട്ടർ… ടേക്ക് കമാന്റ്…!”
കോട്ടേജിനുള്ളിൽ എത്തിയ
സ്റ്റെയ്നർ കണ്ടത് ബുഷ്മിൽസ് നുണഞ്ഞുകൊണ്ടിരിക്കുന്ന ഡെവ്ലിനെയാണ്. ഒരു ചെറുപുഞ്ചിരിയോടെ
അദ്ദേഹം തിരിഞ്ഞു.
“ഓ, ദൈവമേ… അയാളെ ശരിക്കും ഞാൻ കൊന്നേനെ… അത്ര
ദ്വേഷ്യമുണ്ടായിരുന്നു എനിക്ക്…” ഡെവ്ലിൻ
പറഞ്ഞു.
“ആ പെൺകുട്ടിയുടെ കാര്യം
എന്തായി…?”
“അക്കാര്യത്തിൽ വിഷമിക്കാനില്ല… ഞാൻ ഇപ്പോഴും ആർമിയിലാണെന്നാണ് അവൾ വിശ്വസിച്ച് വച്ചിരിക്കുന്നത്… ഇതെല്ലാം അതുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള കാര്യങ്ങളാണെന്നും
അവൾക്ക് ബോധ്യമുണ്ട്…” ഡെവ്ലിന്റെ
മുഖത്ത് വേദന കലർന്ന പുഞ്ചിരി പ്രകടമായി.
“അവളുടെ സുന്ദരക്കുട്ടൻ… അങ്ങനെയാണ് അവൾ എന്നെ വിളിക്കുന്നത്… അതിനാൽ ഇക്കാര്യത്തിൽ അവളൊരു ഭീഷണിയേയല്ല...” അദ്ദേഹം
അല്പം മദ്യം കൂടി ഗ്ലാസിലേക്ക് പകരുവാൻ തുനിഞ്ഞിട്ട് പാതിയിൽ നിർത്തി കുപ്പി അടച്ച്
വച്ചു. “ഓൾ റൈറ്റ്… അടുത്ത നീക്കം എന്താണ് സ്റ്റെയ്നർ…?”
“മദ്ധ്യാഹ്നത്തോടെ ഞങ്ങൾ
പുറത്തിറങ്ങി പരിശീലന പരിപാടികൾ ആരംഭിക്കുന്നു… എന്റെ
അഭിപ്രായത്തിൻ തൽക്കാലം നിങ്ങൾ ഇതിൽ നിന്നും വിട്ടു നിൽക്കുകയാണ് നല്ലത്… വൈകുന്നേരം ഇരുട്ട് വീണതിന് ശേഷം നമ്മൾ വീണ്ടും കണ്ടുമുട്ടുന്നു… ആക്രമണം തുടങ്ങുന്നതിന് തൊട്ടു മുമ്പായി…”
“ഓൾ റൈറ്റ്… ഉച്ചയോടെ ജോവന്ന ഗ്രേ നിങ്ങളെ കാണുവാൻ വരുന്നുണ്ട്… വൈകുന്നേരം ആറരയ്ക്ക് ഞാൻ അവരുടെ കോട്ടേജിലേക്ക് ചെല്ലുന്നുണ്ടെന്ന്
പറഞ്ഞേക്കൂ… ഒമ്പതിനും പത്തിനും ഇടയിലായി ഏത് നിമിഷവും E-ബോട്ട്
എത്തുന്നതായിരിക്കും… ഞാൻ എന്റെ S-ഫോൺ കൈയിൽ കരുതുന്നതായിരിക്കും… അതിലൂടെ നിങ്ങൾക്ക് കീനിഗ്ഗുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്… അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ചർച്ച നടത്തി പിക്കപ്പ് ടൈം തീരുമാനിക്കാൻ
നിങ്ങൾക്ക് കഴിയും…”
“വളരെ നല്ലത്… പക്ഷേ, ഒരു കാര്യം…” സ്റ്റെയ്നർ ഒന്ന് സംശയിച്ചു.
“എന്താണത്…?”
“ചർച്ചിൽ ഓപ്പറേഷനുമായി
ബന്ധപ്പെട്ട് എനിക്ക് ലഭിച്ചിട്ടുള്ള ഓർഡർ… അത് വളരെ വ്യക്തമാണ്… അദ്ദേഹത്തെ ജീവനോടെ കൊണ്ടുചെല്ലുവാനാണ് അവർ താൽപ്പര്യപ്പെടുന്നത്… പക്ഷേ, അത് സാദ്ധ്യമല്ലെങ്കിൽ…?”
“എങ്കിൽ അദ്ദേഹത്തിന്റെ
ശരീരത്തിൽ ഒരു വെടിയുണ്ട കയറ്റേണ്ടി വരും… അതിലെന്താണിത്ര പ്രശ്നം…?”
“തിരികെ നമുക്കും ഒന്ന്
കിട്ടുമോ എന്നൊരു സന്ദേഹം…”
“ഒരിക്കലുമില്ല… ഈ അവസ്ഥയിൽ എല്ലാവരും സൈനികരാണ്… ഒരു
സൈനികൻ എടുക്കേണ്ട റിസ്ക് ഇവിടെയും എടുത്തേ മതിയാവൂ… മിസ്റ്റർ
ചർച്ചിലും അക്കാര്യത്തിൽ ഒരു അപവാദമല്ല…”
പ്രെസ്റ്റൺ തല്ല് വാങ്ങുന്നു...
ReplyDeleteഒരിക്കലുമില്ല… ഈ അവസ്ഥയിൽ എല്ലാവരും സൈനികരാണ്… ഒരു സൈനികൻ എടുക്കേണ്ട റിസ്ക് ഇവിടെയും എടുത്തേ മതിയാവൂ… മിസ്റ്റർ ചർച്ചിലും അക്കാര്യത്തിൽ ഒരു അപവാദമല്ല.
ReplyDeleteഎസ് സര്, ഓണ്‍ യുവര്‍ കമാന്‍ഡ് സര്.
മിസ്റ്റർ ഞാരക്കറ്റിൽ പനികവിറ്റിൽ റ്റുൻറ്റിൽ ത്രീ ഡിജിറ്റ്... യൂ ആർ റിക്വസ്റ്റഡ് റ്റു റിപ്പോർട്ട് അറ്റ് ദി ഗെയ്റ്റ് ഇമ്മീഡിയറ്റ്ലി... :)
Deleteഒരു മൊബൈല്‍ നമ്പര്‍ അയച്ചു തന്നിട്ട് വിളിചില്ലലോ വിനുവേട്ട.
Deleteഅയ്യോ ശ്രീജിത്ത്... ആ നമ്പർ നഷ്ടപ്പെട്ടു പോയി... ഇൻബോക്സ് കമ്പ്ലീറ്റ് ഡിലീറ്റ് ചെയ്തു പോയി... വീണ്ടും അയച്ചുതരൂ... അല്ലെങ്കിൽ എന്റെ നമ്പറിലേക്ക് വിളിക്കൂ... ഇതാ നമ്പർ... 8129000271.
Deleteപ്രസ്റ്റണ്‍ തല്ല് വാങ്ങട്ടെ.
ReplyDeleteആദ്യം കമന്റ്
പിന്നെ വായന
കമന്റ് അടിച്ചിട്ട് വായിച്ചില്ലേ? കണ്ടില്ലല്ലോ പിന്നെ?
Deleteഒരു സൈനികൻ എടുക്കേണ്ട റിസ്ക് ഇവിടെയും എടുത്തേ മതിയാവൂ…
Deleteഒരു ഷിപ് യാര്‍ഡ് ജോലിക്കാരനും ചില റിസ്ക് എടുത്തേ മതിയാവൂ...അതോണ്ടല്ലേ വൈകിയത്. ലേറ്റാനാലും വരുവേന്ന്ന് ശൊന്നാല്‍ വന്നിടുവേന്‍
അങ്ങനെ അടിയുടെ ആരംഭം കുറിക്കുവാൻ പോകുന്നുവല്ലെ.. സംഭ്രമജനകമായ ആ രംഗങ്ങൾക്കായി കാത്തിരിക്കുന്നു....
ReplyDeleteഅതിന് അൽപ്പം കൂടി കാത്തിരിക്കണം അശോകൻ മാഷേ...
Deleteഅടുത്ത നിമിഷം ഡെവ്ലിന്റെ വലത് മുഷ്ടി പ്രെസ്റ്റൺന്റെ മുഖത്ത് ആഞ്ഞ് പതിച്ചു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ അടി തെറ്റിയ അയാൾ പിറകോട്ട് മറിഞ്ഞ് അവിടെയിരുന്നിരുന്ന ഒരാളുടെ കാൽച്ചുവട്ടിലേക്ക് വീണു.
ReplyDeleteangane thanne venam...
ആ ഇടി ടീച്ചർക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടുവല്ലേ?
Deleteha..ha...chirichittu vayya.....
Deleteപ്രെസ്റ്റണ് ഒരെണ്ണത്തിന്റെ കുറവ് അല്ലേലും ഉണ്ടായിരുന്നു... അത് സാരമാക്കാനില്ല.
ReplyDeleteചര്‍ച്ചിലിന്റെ കാര്യത്തില്‍ ഇവരെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കാം...
നോക്കാം നോക്കാം...
Deleteചർച്ചിലിന്റെ കാര്യത്തിൽ ചർച്ച നടക്കുന്നതേയുള്ളു.. :)
Deleteചർച്ചിലിന്റെ അടുത്ത്
ReplyDeleteഇവരുടെ കളി ഇമ്മിണി നടക്കും..!
അല്ലാ വിനുവേട്ടാ ഭാരത പര്യടനം
നടത്തി ഇത്രവേഗം തിരിച്ചെത്തിയോ..?
ഇനി അവിടെ പൂവ്വാത്ത വല്ല സ്ഥലോംണ്ടോ..!
ഭാരതപര്യടനത്തിൽ തന്നെ ഇപ്പോഴും മുരളിഭായ്...
Deleteപ്രെസ്റ്റന്റെ വല്ലാത്ത സ്വഭാവത്തിന് ഇത്രയെങ്കിലും കിട്ടിയില്ലേ.
ReplyDeleteചര്‍ച്ചില്‍ ഓപ്പറേഷന് എന്താവും? രാമോജിറാവു ഫിലിം സിറ്റിയില്‍
പോയപോലെ ഒരു അദ്ധ്യായം. :)
സന്തോഷം സുകന്യാജി...
Deleteഅങ്ങനെ പ്രെസ്റ്റണ് അർഹിച്ചത് കിട്ടി..
ReplyDeleteഇനി സ്റ്റെയ്നർ സന്ദേഹിക്കുന്നതുപോലെ ‘ഉണ്ട’ ഒരെണ്ണം തിരികെ കിട്ടുമോ എന്നറിയാൻ കാത്തിരിക്കാം..
അതിന് കുറച്ചധികം കാത്തിരിക്കേണ്ടി വരും ജിം...
Deleteകൊള്ളാം..കാര്യങ്ങൾ അങ്ങു അടുത്ത് എത്തി അല്ലെ ??!!
ReplyDeleteആങ്ഹ്... ഏതാണ്ടൊക്കെ...
Deleteഈഗിള്‍ പറന്നിട്ട് ആഴ്ച രണ്ടു കഴിഞ്ഞല്ലോ!!!
ReplyDeleteശരിയാണ് ശ്രീ... നാട്ടിൽ വന്നപ്പോൾ വിചാരിച്ചത് പോലെ കാര്യങ്ങളൊന്നും നടക്കുന്നില്ല... നോക്കട്ടെ... ശ്രമിക്കാം ശ്രീ...
Deleteനമ്മുടെ ഉണ്ടാപ്രിയെയും എച്ച്മുവിനെയും ഈ രണ്ടാഴ്ച്ചയായിട്ടും കണ്ടില്ലല്ലോ...
ReplyDeleteഅയ്യോ മാഷെ ഞാനിവിടെ ചേർന്നന്നു കരുതി പക്ഷെ ഇല്ലായിരുന്നു
ReplyDeleteപക്ഷെ വായിക്കാറുണ്ടായിരുന്നു. നന്നായി ഈ പരിഭാഷ
പോരട്ടെ ബാക്കി ഭാഗങ്ങളും . ആശംസകൾ
ഇംഗ്ലീഷ് വേണ്ടിടത്ത് ഇംഗ്ലീഷ് സംഭാഷങ്ങൾ തന്നെ കൊടുക്കുന്നത് വളരെ ഇഷ്ടപെടുന്നുണ്ട് അതിന്റെ സെലെക്ഷനും ഇഷ്ടായി
ReplyDeleteഈ കഥാപാത്രങ്ങളുടെ പേര് മലയാളത്തിൽ ആയിരുന്നെങ്കിൽ കുറച്ചൂടി ഓര്മ നിന്നേനെ 100 ചാപ്റ്റർ വായിച്ചു വരുമ്പോൾ ശരി ആകും എന്ന് വിചാരിക്കുന്നു എന്തായാലും പട്ടാളക്കാർ ഉഷാർ തന്നെ സിഗരട്റ്റ് വലി ഒന്ന്കുറക്കാൻ പറ്റുമോ ആ വിവരണം വായിച്ചപ്പോൾ ഒരെണ്ണം വലിക്കാൻ കൊതി തോന്നി അത്ര സൂപ്പെര് ആയി
പ്രെസ്റ്റണിട്ട് ഒന്നൂടെ കൊടുക്കാരുന്നു.
ReplyDeleteഎന്തിനാ മടിക്കുന്നത്... കൈ നീട്ടി ഒന്നങ്ങ് കൊട് സുധീ... :)
Delete