അദ്ധ്യായം ഒന്ന്
സെമിത്തേരിയുടെ കവാടത്തിലൂടെ ഞാന്‍ ഉള്ളിലേക്ക് കടക്കുമ്പോള്‍ ഒരു മൂലയിലായി ആരോ ഒരാള്‍ കുഴി വെട്ടുന്നുണ്ടായിരുന്നു. വളരെ വ്യക്തമായി ഞാന്‍ അതോര്‍ക്കുന്നു. കാരണം, ആ രംഗം പിന്നീടുണ്ടായ സംഭവങ്ങളുമായി തികച്ചും ഇഴുകിച്ചേര്‍ന്നിരുന്നു.
മഴയേല്‍ക്കാതിരിക്കാനായി ട്രെഞ്ച് കോട്ടിന്റെ കോളര്‍ ഉയര്‍ത്തി വച്ച് ഞാന്‍ മുന്നോട്ട് നടന്നു. സ്മാരക ശിലകളുടെ ഇടയിലൂടെ അയാളുടെ നേര്‍ക്ക് നടക്കുമ്പോള്‍ ദേവാലയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബീച്ച് മരങ്ങളുടെ ചില്ലകളില്‍ നിന്നും അഞ്ചാറ് കാക്കകള്‍ ദ്വേഷ്യത്തോടെ കലപില കൂട്ടിക്കൊണ്ട് പറന്നുയര്‍ന്നു.
എനിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത അത്ര പതിഞ്ഞ സ്വരത്തില്‍ അയാള്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. കുഴിയില്‍ നിന്ന് പുറത്തേക്ക് എടുത്തിട്ട പുതുമണ്ണിന്റെ സമീപത്ത് ചെന്ന് ഞാന്‍ താഴോട്ട് നോക്കി. "വല്ലാത്തൊരു പ്രഭാതം അല്ലേ ...?"
മണ്‍വെട്ടിയുടെ പിടിയില്‍ ഊന്നി നിന്ന് കൊണ്ട് അയാള്‍ മുകളിലേക്ക് നോക്കി. നന്നേ വയസ്സായിരുന്നു അയാള്‍ക്ക്. തുണികൊണ്ടുള്ള ഒരു തൊപ്പിയും പിഞ്ഞിത്തുടങ്ങിയ അഴുക്കു പുരണ്ട കോട്ടും ധരിച്ച അയാള്‍ തോളില്‍ ഒരു കീറച്ചാക്ക് തൂക്കിയിട്ടിരുന്നു. ഒട്ടിയ കവിളും നരച്ച കുറ്റിരോമങ്ങളും അയാളുടെ മുഖത്തിന് ദൈന്യതയേകി. ആ കണ്ണുകള്‍ ആര്‍ദ്രവും നിര്‍വികാരവുമായിരുന്നു.
"മഴയുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്..." അയാളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചു.
മൂടിക്കെട്ടിയ ആകാശത്തേക്ക് നോക്കി അയാള്‍ താടി ചൊറിഞ്ഞു. "മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് തീര്‍ക്കാന്‍ പറ്റുമോയെന്നാണ് ഞാന്‍ നോക്കുന്നത്..."
"എങ്കിലും ഈ മഴയത്ത് എളുപ്പമല്ല ഇത്..." ഞാന്‍ പറഞ്ഞു.
ഏതാണ്ട് ആറിഞ്ചോളം വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു ആ കുഴിയില്‍. മണ്‍വെട്ടി കൊണ്ട് കുഴിമാടത്തിന്റെ ഒരു മൂലയില്‍ അയാള്‍ ആഞ്ഞ് വെട്ടിയപ്പോള്‍ ഉണ്ടായ വിടവിലൂടെ കെട്ടിക്കിടന്ന വെള്ളമെല്ലാം താഴോട്ട് ഇറങ്ങി.
"ഒന്നും പറയണ്ട... എത്രയോ പേരെ അടക്കം ചെയ്തിരിക്കുന്നു വര്‍ഷങ്ങളായി ഈ ചെറിയ സെമിത്തേരിയില്‍ ... വന്ന് വന്ന് ഇപ്പോള്‍ മണ്ണിലല്ല അടക്കം ചെയ്യുന്നത്... മരിച്ചവരുടെ അവശിഷ്ടങ്ങളിലാണ്..."
പല്ലില്ലാത്ത മോണ കാട്ടി അയാള്‍ ചിരിച്ചു. പിന്നെ കുനിഞ്ഞ് കാല്‍ച്ചുവട്ടില്‍ നിന്ന് എന്തോ എടുത്തു. മണ്ണടിഞ്ഞ ആരുടെയോ വിരല്‍ അസ്ഥി ആയിരുന്നു അത്.
"കണ്ടില്ലേ... ഞാന്‍ പറഞ്ഞതെങ്ങനെയുണ്ട്...?"
എനിക്ക് മതിയായിരുന്നു. പലതും കണ്ടിട്ടുള്ള ഒരു പ്രൊഫഷണല്‍ എഴുത്തുകാരനായിട്ടും പിന്നെയവിടെ നില്‍ക്കാന്‍ എനിക്കായില്ല.
"ഇതൊരു കത്തോലിക്കാ ദേവാലയമല്ലേ...?"
"അതേ... എല്ലാ കത്തോലിക്കരും അവസാനം ഇവിടെയാണെത്തുന്നത്... പണ്ട് മുതലേ..."
"എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്കെന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും... ഞാനൊരാളുടെ ശവകുടീരം അന്വേഷിച്ച് വന്നതാണ്... ഗാസ്കോയ്‌ന്‍... ചാള്‍സ് ഗാസ്കോയ്‌ന്‍... ഒരു കപ്പലിലെ ക്യാപ്റ്റനായിരുന്നു..."
"അങ്ങനെയൊരാളെക്കുറിച്ച് കേട്ടിട്ടേയില്ലല്ലോ..." അയാള്‍ പറഞ്ഞു. "ഞാനിവിടെ കുഴിവെട്ടിയായിട്ട് നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങളാകുന്നു. എന്നാണ് അദ്ദേഹത്തെ അടക്കം ചെയ്തത്...?"
"ആയിരത്തിയറുനൂറ്റി എണ്‍പത്തിയഞ്ചിലാണെന്ന് തോന്നുന്നു..."
അയാളുടെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവമാറ്റവും കണ്ടില്ല. "അത് ശരി... അപ്പോള്‍ ഞാന്‍ വരുന്നതിനും മുമ്പാണ്... എങ്കില്‍ ഇനി ഒരു വഴിയേയുള്ളൂ... ഫാദര്‍ വെറേക്കര്‍ ... അദ്ദേഹത്തിന് ചിലപ്പോള്‍ അറിയാന്‍ കഴിയുമായിരിക്കും എന്തെങ്കിലും..."
"അദ്ദേഹം ഉള്ളിലുണ്ടാകുമോ...?"
"ദേവാലയത്തില്‍ ... അല്ലെങ്കില്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്ത്... ആ മരങ്ങളുടെ പിറകിലുള്ള മതിലിനപ്പുറത്ത്..."
* * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)
അങ്ങനെ .... നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ തുടങ്ങുന്നു...
ReplyDeleteലാന്‍ഡ് ചെയ്ത ഈഗിളിന്റെ തുടക്കം ഗംഭീരം...
ReplyDeleteഅജിത്‌ഭായ് പറഞ്ഞതുപോലെ, തുടക്കം ഗംഭീരം! മഴയുടെ അകമ്പടി കൂടെ ആയപ്പോൾ സംഗതി ജോർ..
ReplyDeleteവാക്കുകളിലൂടെ ചിത്രം വരച്ച് ഹിഗ്ഗിൻസ് വീണ്ടും അത്ഭുതപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു..
കാത്തിരിക്കാം, വരും അധ്യായങ്ങൾക്കായ്... ആശംസകളോടെ...
ചാള്‍സ് ഗാസ്കോയിന്‍... ഒരു കപ്പലിലെ ക്യാപ്റ്റന്റെ ചരിതം ഇതാ വിനുവേട്ടൻ നമ്മുക്ക് വേണ്ടി കുഴിവെട്ടി പുറത്തെടുത്തിട്ടുകഴിഞ്ഞു കേട്ടൊ കൂട്ടരെ
ReplyDeleteതുടക്കം നന്നായി,
ReplyDeleteഅതെയതെ, തുടക്കം നന്നായി.
ReplyDeleteഎഴുത്തുകാരന്റെ ആകാംഷയോടെ
ReplyDeleteഞങ്ങളും ..
തുടരുക ..വിനുവേട്ട
ആശംസകള്‍ ..
തുടക്കം ഗംഭീരം. പോരട്ടെ.. ലിങ്കുകള്‍ ഈമെയില്‍ വഴി തന്നാല്‍ ഉപകാരമായിരുന്നു.
ReplyDeleteചാള്‍സ് ഗാസ്കോയിനെ തേടിയുള്ള യാത്രാണ് അല്ലെ ...നല്ല തുടക്കം ...തുടര്‍ന്നും ഇത് പ്രതീക്ഷിക്കുന്നു ...ആശംസകള്‍
ReplyDeleteഅജിത്‌ഭായ്... അജിത്‌ഭായ് ആണ് വലത് കാല്‍ വച്ച് ആദ്യ സന്ദര്‍ശനം ... വളരെ സന്തോഷം ...
ReplyDeleteജിമ്മി... അതേ... ജാക്ക് ഹിഗ്ഗിന്‍സിന് മഴയോട് ഒരു പ്രത്യേക അഭിനിവേശമുണ്ടെന്ന് തോന്നുന്നു... സ്റ്റോം വാണിങ്ങിലും അത് പ്രകടമായിരുന്നു...
മുരളിഭായ്... നമുക്ക് നോക്കാം, ആരുടെ കഥയാണ് പുറത്തെടുക്കാന്‍ പോകുന്നതെന്ന്...
മിനിടീച്ചര്‍ ... നന്ദി...
ശ്രീ... ശ്രീ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല... ഇപ്പോള്‍ മുതലേ കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന ആള്‍ക്കാരെ കണ്ടുപിടിക്കാന്‍ മറക്കണ്ട...
വിന്‍സന്റ് മാഷേ... സന്തോഷം...
മനോരാജ്... തീര്‍ച്ചയായും അയയ്ക്കാം..
ഡ്രീംസ് ... അതേ... കഥാകൃത്ത് അദ്ദേഹത്തിന്റെ കുഴിമാടം തേടിയാണ് വന്നത്... പക്ഷേ ...
kaaththirikkunnu. enikkum ayakkanam link......sasneham
ReplyDeleteബാക്കി കൂടി പോരട്ടെ മാഷേയ്..!
ReplyDeleteവീണ്ടും വരാം
ReplyDeleteമാന്ത്രികന്‍ മാജിക് തുടങ്ങി. തുടക്കം മുതല്‍ കാണാന്‍ കഴിഞ്ഞതിന്റെ രസത്തില്‍ അടുത്തതിനായി കാത്തിരിക്കുന്നു.
ReplyDeleteവൈകിയെങ്കിലും എത്തി....
ReplyDeleteഇനി പതിവുകാരന്‍ ആയിക്കോളാം. :)
എല്ലാവിധ ആശംസകളും..
ഞാൻ വന്നു, വായിച്ചു തുടങ്ങി. നല്ല വായനക്കാരിയുടെ അവാർഡ് കിട്ടേണ്ടതാണേ!
ReplyDeleteഅപ്പോ അടുത്ത അധ്യായം വരട്ടെ......
ഞാനും വന്നു. തുടക്കം ഗംഭീരം.
ReplyDeleteയാത്രികന്‍ ... തീര്‍ച്ചയായും ...
ReplyDeleteഭായി ... ബാക്കി അടുത്തയാഴ്ച ...
ഉമേഷ് ... വരണം ...
സുകന്യാജി ... ഞാനെന്ത് മാജിക്ക് കാണിക്കാന്‍ ...? ജാക്ക് ഹിഗ്ഗിന്‍സ് അല്ലേ മാന്ത്രികന്‍ ...
ചാര്‍ളി ... സ്വാഗതം ... ഞാന്‍ വിചാരിച്ചു ഈ നാട്ടിലെങ്ങും ഇല്ലെന്ന് ... എവിടെയായിരുന്നു?
എച്ച്‌മു കുട്ടി... ആ അവാര്‍ഡ് കഴിഞ്ഞ പ്രാവശ്യമേ വാങ്ങി വച്ചതല്ലേ...?
എഴുത്തുകാരിചേച്ചി... വളരെ സന്തോഷം ... മുടങ്ങാതെ വായിക്കാന്‍ ശ്രമിക്കുക ...
തുടക്കം ഇഷ്ടായി വിനുവേട്ടാ... ബാക്കി എന്തായാലും വായിക്കണം എന്നു തോന്നിപ്പിച്ചു ....
ReplyDeleteലിപി ... ബാക്കി എന്തായാലും വായിക്കണം എന്ന് തോന്നിപ്പിച്ചു... അപ്പോള്‍ തരക്കേടില്ല അല്ലേ? സമാധാനമായി...
ReplyDeleteഇവിടൊക്കെത്തന്നെ ഉണ്ടായിരുന്നു വിനുവേട്ടാ..
ReplyDeleteഎന്തു ചെയ്യാനാ..പ്രാരബ്ദങ്ങള്‍ :)
ഈഗിളിനെ എല്ലാ വെള്ളിയാഴ്ചകളിലും തുറന്നു വിടൂം എന്ന് പ്രതീക്ഷിച്ചോട്ടേ..അപ്പോ നാളെയാണ് , നാളെയാണ്..എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുന്ന വെള്ളിയാഴ്ക്..:)
ഇത്തരം കഥകള്‍ ഇഷ്ട്ടമാണ്
ReplyDeleteപക്ഷേ അതിലെ ജെര്‍മന്‍ പേരും ഇഗ്ലീഷ് നാമങ്ങളും ഒന്നും മനസില്‍ നിക്കില്ലാ
അവസനം ആരു ആരോട് പറഞ്ഞു എന്ന കണ്‍ഫ്യൂഷനാകും
തുടക്കം പിന്നേയും വായിക്കേണ്ടി വരും.
എന്തായാലും നല്ല ഉധ്യമം.. തുടരൂ
‘ഈഗിളി’ന്റെ ചിറകിലേറിയവരുടെ ശ്രദ്ധയ്ക്ക്... ഇന്ന് നമ്മുടെ വിനുവേട്ടന്റെ പിറന്നാളാണ്...
ReplyDeleteകാത്തിരിക്കാം, പിറന്നാൾ സ്പെഷ്യൽ ‘ഈഗിൾ’ അധ്യായത്തിനായി..
ആശംസകളോടെ...
അണ്ണാ... നല്ല രസമുള്ള തുടക്കം..ഒരൊ ആഴ്ച്ചയിലും ഓരോ അദ്ധ്യായമേ പോസ്റ്റ് ചെയ്യൂ ല്ലേ...അത് ഓരോ ദിവസവുമാക്കാൻ വല്ല സാധ്യതയുമുണ്ടോ അണ്ണാ?
ReplyDeleteആശംസകളോടെ...
ReplyDeleteiam starting to read this , ithuvare jack higginsine vayichittilla,
ReplyDeletethank you....
വായിച്ചു തുടങ്ങി
ReplyDeleteഞാനും തുടങ്ങി.
ReplyDeleteഅപ്പോൾ തീരുമാനിച്ചു...?
Deleteഹേയ്... ഞാനും വായിച്ചു തുടങ്ങി....
ReplyDeleteനന്നായി... ഭാര്യയും ഭർത്താവും കൂടി ഒരു മത്സരമായിക്കോട്ടെ... ആരാ ആദ്യം വായിച്ച് തീർക്കുന്നതെന്ന്... :)
DeleteGood
ReplyDeletestart
വളരെ സന്തോഷം ടീച്ചർ...
Delete