Friday, June 17, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - മുഖവുര

1943 നവംബര്‍ 6 പുലര്‍ച്ചെ കൃത്യം ഒരു മണി ... ജര്‍മ്മന്‍ പ്രൊട്ടക്ഷന്‍ സ്ക്വാഡ്രണ്‍ മേധാവിയും സ്റ്റേറ്റ്‌ പോലീസ്‌ ചീഫുമായ ഹെന്‍ട്രിച്ച്‌ ഹിംലറിന്‌ ഒരു സന്ദേശം ലഭിച്ചു. "ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌..."

അതിന്റെ അര്‍ത്ഥം ഇതായിരുന്നു - ജര്‍മ്മന്‍ പാരാട്രൂപ്പേഴ്‌സിന്റെ ഒരു ചെറുസംഘം ആ സമയം സുരക്ഷിതമായി ഇംഗ്ലണ്ടില്‍ ഇറങ്ങിയിരിക്കുന്നു... നോര്‍ഫോക്ക്‌ ഗ്രാമത്തിലെ കോട്ടേജില്‍ വാരാന്ത്യം ചെലവഴിക്കാനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ റാഞ്ചിക്കൊണ്ടുപോയി ജര്‍മ്മനിയില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ സമക്ഷം എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ഉദ്വേഗഭരിതമായ ആ സന്ദര്‍ഭത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ പുനരാവിഷ്കരിക്കുവാനുള്ള ഒരു പരിശ്രമമാണ്‌ നോവലിസ്റ്റ്‌ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്‌. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളില്‍ പകുതിയും ചരിത്രം രേഖപ്പെടുത്തിയ വസ്തുതകളാണ്‌. അവശേഷിക്കുന്നവയില്‍ എത്രമാത്രം ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്നിരിക്കുന്നുവെന്ന് തീരുമാനിക്കേണ്ടത്‌ വായനക്കാരാണ്‌....

34 comments:

  1. അടുത്ത യജ്ഞത്തിന്‌ തുടക്കമായി...

    സ്റ്റോം വാണിംഗ്‌ ആസ്വദിച്ച എല്ലാ സഹൃദയരേയും വീണ്ടും ക്ഷണിക്കട്ടെ...

    ReplyDelete
  2. അങ്ങനെ രണ്ടാമങ്കം തുടങ്ങുന്നു... അല്ലേ വിനുവേട്ടാ.

    ആശംസകള്‍!

    ReplyDelete
  3. ശ്രീ ... അതേ... രണ്ടാം അങ്കം ... സ്റ്റോം വാണിങ്ങില്‍ ആദ്യാവസാനം എന്നോടൊപ്പം ഉണ്ടായിരുന്ന ശ്രീയുടെ സാന്നിദ്ധ്യം ഇവിടെയും പ്രതീക്ഷിക്കുന്നു...

    മുല്ല ... നന്ദി ... ഈ യജ്ഞത്തില്‍ ഒപ്പമുണ്ടാകുമെന്ന് കരുതുന്നു...

    ReplyDelete
  4. അണ്ണാ... രണ്ടാമങ്കത്തിൽ തുടക്കം മുതൽ ഞാൻ ഒപ്പമുണ്ടാകും... എല്ലാ ആശംസകളും

    ReplyDelete
  5. ഇത്തവണ ഞാനുമുണ്ടാകും...
    ആശംസകൾ....

    ReplyDelete
  6. ഞാനുമുണ്ടാകും...ഇത്തവണ.
    ആശംസകൾ...

    ReplyDelete
  7. പാച്ചു, വി.കെ, യുസുഫ്‌പ, അജിത്‌ഭായ്‌... വളരെ സന്തോഷം ... ഈ പ്രോത്സാഹനമാണ്‌ എന്റെ ശക്തി...

    ReplyDelete
  8. ഏതായാലും സ്റ്റോം വാണിങ് പൂര്‍ണ്ണമായി വായിക്കാന്‍ പറ്റിയില്ല. ഇത് എങ്കിലും വായിക്കണമെന്നുണ്ട്. ലിങ്ക് തരാന്‍ മറക്കല്ലേ മാഷേ :)

    ReplyDelete
  9. ആഹാ... എല്ലാവരും ഉണ്ടല്ലോ.. പഴയ വാളും പരിചയുമൊക്കെ തേച്ചു മിനുക്കി ഞാനും അടുത്ത അങ്കത്തിന് തയ്യാര്‍ .. അപ്പോ, തുടങ്ങുവല്ലേ?

    ആശംസകളോടെ..

    ReplyDelete
  10. ഇത്തവണ ഞാനുമുണ്ടാകും...
    ആശംസകളോടെ..


    http://leelamchandran.blogspot.com/

    ReplyDelete
  11. മനോരാജ്‌ ... സ്റ്റോം വാണിംഗ്‌ വായിക്കാതിരുന്നത്‌ ഒരു നഷ്ടം തന്നെ ആയിപ്പോയി കേട്ടോ...

    ജിമ്മി ... അതേ തുടങ്ങാം ...

    ലീലചേച്ചി ... സന്തോഷം ...

    സ്മിത ... നന്ദി ...

    ReplyDelete
  12. ഇതെങ്കിലും മുഴുവന്‍ വായിക്കട്ടെ ..

    മെയില്‍ അയക്കണേ വിനുവേട്ട ..

    ReplyDelete
  13. ഇത്തിരി തിരക്കിലായിരുന്നു. അതുകൊണ്ട് വെറുതെ ആശംസകള്‍ മാത്രം അറിയിച്ച് പോയി. സ്റ്റോം വാര്‍ണിംഗിന്റെ തര്‍ജമ അസ്സലായിരുന്നു. അതുപോലെ തന്നെ അല്ലെങ്കില്‍ അതിനെക്കാള്‍ മികച്ച ഒരു യജ്ഞം പ്രതീക്ഷിക്കാമല്ലോ അല്ലേ? വായനക്കാരായ ഞങ്ങള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ ഇതാ എത്തിക്കഴിഞ്ഞു. നമുക്കിതൊന്ന് കൊഴുപ്പിക്കേണ്ടേ?

    ReplyDelete
  14. ദാ കഥ പറയാന്‍ തുടങ്ങി വിനുവേട്ടന്‍ ? എല്ലാവരും വട്ടം കൂടി? ഓടി കിതച്ചു ഞാനും എത്തി. എനിക്കിത്തിരി സ്ഥലം തരൂ. കാതു കൂര്‍പ്പിച്ച്, ആകാംക്ഷ നിറഞ്ഞ കണ്ണുകളുമായി ഇരിക്കുന്നവരില്‍ ഞാനും ഒരാള്‍.

    ReplyDelete
  15. ഇത്തവണ മുന്‍നിരയില്‍ തന്നെ ഒരു സീറ്റ് ബുക്ക്‌ ചെയ്യുന്നു.

    എല്ലാ വിധ ആശംസകളും.

    ReplyDelete
  16. വിനുവേട്ട ഞാനുമുണ്ട്......സസ്നേഹം

    ReplyDelete
  17. വിന്‍സന്റ്‌ മാഷ്‌ ... തീര്‍ച്ചയായും അറിയിക്കാം ...

    അജിത്‌ഭായ്‌... സ്റ്റോം വാണിംഗ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ... ഇതും എന്നാല്‍ കഴിയും വിധം നോക്കാം ...

    റോസാപൂക്കള്‍ ... നന്ദി..

    സുകന്യാജി ... സുകന്യാജി, ശ്രീ, ജിമ്മി, ചാര്‍ളി, ബിലാത്തി, ഏഴുത്തുകാരിചേച്ചി, ഏച്‌മുകുട്ടി എന്നിവര്‍ക്കൊക്കെ സീറ്റ്‌ റിസര്‍വ്‌ ചെയ്തു വച്ചിട്ടുണ്ട്‌, പേടിക്കണ്ട...

    വശംവദന്‍ ... നന്ദി

    യാത്രികന്‍ ... നന്ദി...

    ReplyDelete
  18. ഞാനുമുണ്ട്.....ആദ്യം മുതലേ.
    അപ്പോ അഭിനന്ദനങ്ങളും ആശംസകളും.

    ReplyDelete
  19. തീര്‍ച്ചയായും തുടക്കം മുതല്‍ വായിക്കണം ..........വിനുവേട്ടന്‍ ഒന്ന് അപ്ഡേറ്റ് ചെയ്യണേ മെയില്‍ കൂടി ...പിന്നെ ഓരോ പോസ്റ്റിലും തുടകത്തില്‍ കഥയുടെ രത്നചുരുക്കം കൂടി കൊടുത്താല്‍ നന്നായിരിക്കും ..
    ആശംസകള്‍

    ReplyDelete
  20. ആശംസകൾ വിനുവേട്ടാ...
    ഇത്തവണ ഞാനുമുണ്ടേ...

    ReplyDelete
  21. എന്നെ മറക്കല്ലേ, ഞാനുമുണ്ടേ. എല്ലാരും ഒപ്പം ഓടിയെത്തുമ്പോൾ ഞാൻ കുറച്ചു പിന്നിലായിപ്പോയേക്കാം. എന്നാലും ഞാനുണ്ടാവും. തീർച്ച. ഇടക്കൊന്നു തിരിഞ്ഞുനോക്കിയാൽ കാണാം.

    രണ്ടാമങ്കത്തിനു് എല്ലാ ഭാവുകങ്ങളും.

    ReplyDelete
  22. thanks vinuvetta.. i will be there alwys

    ReplyDelete
  23. സ്റ്റോം വാണിംഗ് വായന ഇടക്കൊക്കെ മുറിഞ്ഞു പോയിരുന്നു.... ഇവിടെ തീര്‍ച്ചയായും ഉണ്ടാവും.....

    ReplyDelete
  24. രണ്ടുദിവസം മുന്‍പാണ് ഈ ബ്ലോഗിന്റെ ലിങ്ക് എനിക്ക് കിട്ടുന്നത്. ഞാന്‍ തുടക്കം മുതല്‍ വായിച്ചുതുടങ്ങി.

    ഒരുപാടു നന്ദിയുണ്ട്. ഇത് അയച്ചുതന്നതിന്.

    ReplyDelete
  25. വിനുവേട്ട...വായിച്ചു തുടങ്ങുന്നു

    ReplyDelete
  26. സ്റ്റോം വാണിംഗ്‌ ഇന്നലെ വായിച്ചു തീർത്ത ഊർജ്ജം ഉൾക്കൊണ്ട്‌ പുതിയ വായനയ്ക്ക്‌ ഞാൻ തയ്യാറായി.

    ReplyDelete
  27. വായന തുടരാൻ കഴിഞ്ഞില്ല.ഒന്നൂടെ തുടങ്ങട്ടെ.

    ReplyDelete
    Replies
    1. ഇനി തുടർന്നില്ലെങ്കിൽ ഇടി പാഴ്സലായി അങ്ങ് വരും കേട്ടോ സുധീ...

      Delete
  28. ങേ.... ഇതെന്താ പഴയ പോസ്റ്റ് പുതിയ ബ്ലോഗിലോ....????
    എന്തായാലും ഈ നോവലെങ്കിലും തുടക്കം മുതൽ വായിക്കണം... :-)

    ReplyDelete
    Replies
    1. പഴയ പോസ്റ്റ് പുതിയ ബ്ലോഗിലോ...?! ഇത് പഴയ ബ്ലോഗ് തന്നെയാ കല്ലോലിനീ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...