Friday, July 22, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 5

തിരിഞ്ഞ്‌ നോക്കിയ ഞാന്‍ കണ്ടത്‌ സ്മാരകശിലകളുടെ ഇടയിലൂടെ മുടന്തിക്കൊണ്ട്‌ എന്റെ നേര്‍ക്ക്‌ ധൃതിയില്‍ വരുന്ന ഫാദര്‍ വെറേക്കറെയാണ്‌. ഒരു വലിയ കറുത്ത കുട ചൂടിയിട്ടുണ്ടായിരുന്നു അദ്ദേഹം.

"ഫാദര്‍, ഇത്‌ കണ്ടോ? തികച്ചും ആശ്ചര്യ ജനകമായിരിക്കുന്നു... ഞാന്‍ കണ്ടുപിടിച്ചത്‌ എന്താണെന്ന് നോക്കൂ..." ആവേശത്തോടെ ഞാന്‍ പറഞ്ഞു.

അദ്ദേഹം എന്റെ സമീപത്ത്‌ എത്തിയപ്പോഴാണ്‌ മനസ്സിലായത്‌ ഇതില്‍ എന്തോ പന്തികേട്‌ ഉണ്ടല്ലോ എന്നത്‌. ഗുരുതരമായ എന്തോ പ്രശ്നം... അദ്ദേഹത്തിന്റെ മുഖം ദ്വേഷ്യം കൊണ്ട്‌ ചുവന്നിരുന്നു.

"നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ആ സ്ലാബ്‌ നീക്കുവാന്‍ ...? സുകൃതക്ഷയം... വേറൊരു വാക്കുമില്ല ഇതിനെ വിശേഷിപ്പിക്കാന്‍..." അദ്ദേഹം ദ്വേഷ്യത്താല്‍ വിറച്ചു.

"താങ്കളുടെ വികാരം എനിക്ക്‌ മനസ്സിലാകുന്നു ഫാദര്‍ ... എന്റെ പ്രവൃത്തിയില്‍ ഞാന്‍ ഖേദിക്കുന്നു... പക്ഷേ, നോക്കൂ, എന്താണ്‌ ആ സ്ലാബിനടിയില്‍ കണ്ടെത്തിയതെന്ന്..." അദ്ദേഹത്തെ തണുപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ ഞാന്‍ പറഞ്ഞു.

"എനിക്കതറിയാന്‍ യാതൊരു താല്‍പ്പര്യവുമില്ല... ആ സ്ലാബ്‌ യഥാസ്ഥാനത്തേക്ക്‌ നീക്കി വയ്ക്കൂ... ഉടന്‍ ..."

ഇത്രയും ആയപ്പോഴേക്കും എനിക്കും അല്‍പ്പം ദ്വേഷ്യം വന്നു തുടങ്ങി. "അത്ര നിസ്സാരമായി കാണരുത്‌ ഫാദര്‍ ഇതിനെ... എന്താണ്‌ ഇവിടെ എഴുതിയിരിക്കുന്നത്‌ താങ്കള്‍ക്കറിയാമോ...? ജര്‍മന്‍ ഭാഷ വായിക്കാന്‍ താങ്കള്‍ക്കറിയില്ലെങ്കില്‍ ഇതിന്റെ അര്‍ത്ഥം ഞാന്‍ പറഞ്ഞ്‌ തരാം... '1943 നവംബര്‍ ആറിന്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ്‌ കേണല്‍ കുര്‍ട്ട്‌ സ്റ്റെയ്‌നറെയും പതിമൂന്ന് പാരട്രൂപ്പേഴ്‌സിനെയും ഇവിടെ അടക്കം ചെയ്തിരിക്കുന്നു.' ഇനി പറയൂ... താങ്കള്‍ക്കിതില്‍ ഒരു പ്രത്യേകതയും തോന്നുന്നില്ലേ...?"

"ഇല്ല..."

"എന്ന് വച്ചാല്‍ താങ്കളിത്‌ മുമ്പ്‌ കണ്ടിട്ടുണ്ടെന്ന്..."

"ഇല്ല... തീര്‍ച്ചയായും ഇല്ല..." അദ്ദേഹം അസ്വസ്ഥനാകുന്നത്‌ പോലെ തോന്നി. "ദയവ്‌ ചെയ്ത്‌ നിങ്ങള്‍ ആ മുകളിലെ സ്ലാബ്‌ പൂര്‍വ്വസ്ഥാനത്ത്‌ വയ്ക്കുമോ...?"

അദ്ദേഹത്തിന്റെ വാക്കുകള്‍ അവിശ്വസനീയമായി തോന്നി എനിക്ക്‌. "ആരായിരുന്നു ഈ സ്റ്റെയ്‌നര്‍ ...? എന്തായിരുന്നു ഇതിന്റെയൊക്കെ പിന്നില്‍ ...?"

"ഞാന്‍ നിങ്ങളോട്‌ പറഞ്ഞു കഴിഞ്ഞു... എനിക്ക്‌ ഇതേക്കുറിച്ച്‌ യാതൊന്നുമറിയില്ല..." അദ്ദേഹം വിവശനാകുന്നത്‌ പോലെ തോന്നി.

അപ്പോഴാണ്‌ ഞാനത്‌ ഓര്‍ത്തത്‌. "1943 ല്‍ താങ്കള്‍ ഇവിടെ ഉണ്ടായിരുന്നു... ശരിയല്ലേ...? ആ വര്‍ഷമാണ്‌ താങ്കള്‍ ഈ ദേവാലയത്തിന്റെ ചുമതല ഏറ്റെടുത്തത്‌... അവിടെയുള്ള ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ അങ്ങനെയാണല്ലോ..."

അദ്ദേഹം സകല നിയന്ത്രണവും വിട്ട്‌ പൊട്ടിത്തെറിച്ചു. "അവസാനമായി ഞാന്‍ പറയുന്നു... നിങ്ങള്‍ ആ സ്ലാബ്‌ അത്‌ ഇരുന്നത്‌ പോലെ വയ്ക്കുന്നോ ഇല്ലയോ...?"

"ഇല്ല... പറ്റുമെന്ന് തോന്നുന്നില്ല..."

എന്റെ പ്രതീക്ഷയ്ക്ക്‌ വിപരീതമായി അദ്ദേഹം ശാന്തനാകാന്‍ ശ്രമിക്കുന്നത്‌ പോലെ തോന്നി. "എങ്കില്‍ ശരി... നിങ്ങള്‍ ഇപ്പോള്‍ തന്നെ ഇവിടം വിട്ട്‌ പോകണം... ഈ നിമിഷം..."

അദ്ദേഹത്തിന്റെ ആ മാനസികാവസ്ഥയില്‍ ഇനിയും അവിടെ നിന്ന് തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക്‌ മനസ്സിലായി.

"ശരി ഫാദര്‍... അതാണ്‌ താങ്കളുടെ ആഗ്രഹമെങ്കില്‍ അങ്ങനെ..." ഞാന്‍ പറഞ്ഞു.

സെമിത്തേരിയുടെ കവാടത്തിന്‌ നേര്‍ക്ക്‌ നടക്കുമ്പോള്‍ അദ്ദേഹം പിന്നില്‍ നിന്ന് വിളിച്ചു. "ഇനിയും ഇങ്ങോട്ട്‌ തിരിച്ച്‌ വരുവാനുള്ള പരിപാടി വല്ലതും മനസ്സിലുണ്ടെങ്കില്‍ ഉപേക്ഷിച്ചേക്കൂ... വീണ്ടും ഇവിടെ കാല്‍ കുത്തിയാല്‍ എനിക്ക്‌ പോലീസിനെ വിളിക്കേണ്ടി വരും... പറഞ്ഞില്ലെന്ന് വേണ്ട..."

സെമിത്തേരിയില്‍ നിന്ന് പുറത്ത്‌ കടന്ന് ഞാന്‍ റോഡിലേക്കിറങ്ങി. കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ മുന്നോട്ടെടുത്തു. ഫാദര്‍ വെറേക്കറുടേ ഭീഷണി അല്‍പ്പം പോലും എന്നെ അലട്ടിയില്ല. അത്രയ്ക്കും ആവേശഭരിതനായിരുന്നു ഞാന്‍. അടക്കാനാവാത്ത ജിജ്ഞാസ. സ്റ്റഡ്‌ലി കോണ്‍സ്റ്റബിള്‍ എന്ന ഈ സ്ഥലത്തെക്കുറിച്ചുള്ള സകലതിനും എന്തോ നിഗൂഢത പോലെ. നോര്‍ത്ത്‌ ഫോക്കില്‍ അല്ലാതെ മറ്റ്‌ എവിടെയും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല ഇത്തരം ഒരു ഗ്രാമം. എപ്പോഴോ ഒരിക്കല്‍ യാദൃച്ഛികമായെന്ന പോലെ കണ്ടെത്തുന്ന ഒരു നാട്ടിന്‍പുറം. രണ്ടാമതൊരു വട്ടം കാണുമെന്നുറപ്പില്ലാത്ത നാട്ടിന്‍പുറം. ഇങ്ങനെയൊരു ഗ്രാമം ഇവിടെ ഉണ്ടായിരുന്നോ എന്ന് സംശയം തോന്നിപ്പോകുന്ന നാട്ടിന്‍പുറം.

പറയത്തക്കതായി അത്രയൊന്നുമില്ല ഈ ഗ്രാമത്തില്‍. ദേവാലയം, പൂച്ചെടികള്‍ കാവല്‍ നില്‍ക്കുന്ന മതിലിനപ്പുറത്തുള്ള പുരോഹിതന്റെ വാസസ്ഥലം, കുഞ്ഞരുവിയുടെ അരികിലായി ചിതറിക്കിടക്കുന്ന പതിനഞ്ചോ പതിനാറോ വിവിധ തരത്തിലുള്ള കോട്ടേജുകള്‍, അരുവിയില്‍ നിന്ന് ജലസേചനത്തിനുപയോഗിക്കുന്ന വലിയ പല്‍ച്ചക്രം, പിന്നെ എതിര്‍വശത്ത്‌ സ്റ്റഡ്‌ലി ആംസ്‌ എന്ന പേരിലുള്ള ഒരു സത്രം.

അരുവിയുടെ അരികില്‍ പാതയോരത്ത്‌ ഞാന്‍ കാര്‍ നിര്‍ത്തി. ഒരു സിഗരറ്റിന്‌ തീ കൊളുത്തി വീണ്ടും ആ സംഭവങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി. ഫാദര്‍ വെറേക്കര്‍ പറഞ്ഞത്‌ നുണയാണെന്നത്‌ വളരെ വ്യക്തം. അദ്ദേഹം ആ സ്ലാബ്‌ ഇതിന്‌ മുമ്പ്‌ കണ്ടിട്ടുണ്ടെന്നും അതിന്റെ പിന്നിലെ രഹസ്യം അദ്ദേഹത്തിന്‌ അറിയാമെന്നുള്ളതിനും യാതൊരു സംശയവുമില്ല. ആലോചിച്ചു നോക്കിയാല്‍ ശരിക്കും വിരോധാഭാസം തന്നെ. ചാള്‍സ്‌ ഗാസ്കോയ്‌നെ അന്വേഷിച്ചുള്ള യാത്രയില്‍ യാദൃച്ഛികമായിട്ടാണ്‌ ഞാന്‍ ഇവിടെ എത്തിപ്പെട്ടത്‌. എന്നാല്‍ ഇപ്പോള്‍ കണ്ടുപിടിച്ചതോ, അതിനേക്കാള്‍ നിഗൂഢമായ മറ്റൊന്ന്‌. അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിഗൂഢമായ എന്തോ ഒന്ന്. പക്ഷേ, ഇതിന്റെ ചുരുള്‍ അഴിക്കാന്‍ എന്താണൊരു മാര്‍ഗ്ഗം...?

* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

25 comments:

  1. നിഗൂഢതയുടെ ചുരുളഴിക്കാന്‍ വഴി തേടി നോവലിസ്റ്റ്‌...

    ReplyDelete
  2. രഹസ്യങ്ങളുടെ നിധിപേടകം തുറക്കപ്പെടുമോ....

    ReplyDelete
  3. ഫാദര്‍ എന്തിനാവും അസ്വസ്ഥനായത് ! ആകാംഷ കൂടുന്നല്ലോ വിനുവേട്ടാ ...

    ReplyDelete
  4. അതെ, ഇതിന്റെ ചുരുള്‍ അഴിക്കാന്‍ എന്താണൊരു മാര്‍ഗ്ഗം?

    ReplyDelete
  5. ആകാംക്ഷയുടെ മുൾമുനയിൽ......

    ReplyDelete
  6. നോവലിസ്റ്റിന്റെ വഴിയില്‍ ഞങ്ങളും കാത്തിരിക്കുന്നു നിഗൂഡതയുടെ ചുരുളഴിയാന്‍

    ReplyDelete
  7. de ithu koody vaayikkaan
    othu..ini njaan vannittu
    pot ittaal mathy ketto..ha..ha..!!!
    leaving tonight.....

    ReplyDelete
  8. ഈ ആകാംക്ഷയിൽ ഞാനും....
    ആശംസകൾ...

    ReplyDelete
  9. ഇനി രഹസ്യത്തിന്റെ ചുരുളുകൾ അഴിയട്ടേ....

    ReplyDelete
  10. ആകാംഷയോടെ അടുത്ത ഭാഗത്തിനായ്...

    ReplyDelete
  11. ദേ, പിന്നെയും ഒരു കുഞ്ഞൻ പോസ്റ്റ്... ഇക്കണക്കിന് പോയാൽ ഈ ചുരുൾ അടുത്ത കാലത്തൊന്നും അഴിയുന്ന ലക്ഷണമില്ല..

    മിഥുനം സിനിമയിൽ ജഗതി, നെടുമുടിയുടെ കയ്യിൽ നിന്നും തേങ്ങ വാങ്ങിപ്പൊട്ടിക്കുന്നതുപോലെ വല്ല കടുംകയ്യും ചെയ്യേണ്ടി വരുമോ എന്തോ..)

    അടുത്ത ലക്കം വേഗം പോന്നോട്ടെ വിനുവണ്ണാ..

    ReplyDelete
  12. ചുരുളുകൾ അഴിയട്ടെ.....

    ReplyDelete
  13. വായിക്കുന്നു....സസ്നേഹം

    ReplyDelete
  14. അജിത്‌ഭായ്... നമുക്ക് കാത്തിരിക്കാം...

    ലിപി... അതല്ലേ അതിന്റെ രഹസ്യം...

    ശ്രീ... എന്തെങ്കിലും വഴി കാണാതിരിക്കില്ല...

    എച്ചുമുക്കുട്ടി... ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാലല്ലേ അടുത്ത ലക്കത്തിനായി എല്ലാവരും വീണ്ടും ഇങ്ങോട്ട് വരികയുള്ളൂ...

    സുകന്യാജി... ജാക്ക് ഹിഗ്ഗിൻസിന്റെയൊപ്പം നമുക്കും പോകാം ആ രഹസ്യം തേടി...

    വിൻസന്റ് മാഷ്... നാട്ടിൽ പോയി വരുമ്പോഴേക്കും ഞങ്ങൾ ഇത്തിരി ദൂരം താണ്ടിയിരിക്കും...

    വി.കെ, മുരളിഭായ്, ഒരാഴ്ച്ച കൂടി കാത്തിരിക്കൂ...

    മനോരാജ്... നന്ദി... ബൂലോഗസഞ്ചാരത്തിൽ ഈ ബ്ലോഗ് പരിചയപ്പെടുത്തിയതിന് ഒരുപാടൊരുപാട് നന്ദി...

    ജിമ്മി... ദേ, മനുഷ്യനെ ചിരിപ്പിക്കല്ലേ...

    വശംവദൻ, യാത്രികൻ ... നന്ദി...

    ReplyDelete
  15. “ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാലല്ലേ അടുത്ത ലക്കത്തിനായി എല്ലാവരും വീണ്ടും ഇങ്ങോട്ട് വരികയുള്ളൂ...“

    കഷ്ടമായിപ്പോയി...വിനുവേട്ടാ..
    അപ്പോ ഇത്രയൊക്കെയേ ഉള്ളൂ നമ്മളെ വിശ്വാസം.
    (ദീര്‍ഘനിശ്വാസം - 2 എണ്ണം)
    ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവണെന്നു പറയല്ലേ...
    ങാ..കണ്ണുള്ളപ്പൊഴെ കണ്ണിന്റെ വിലയറിയൂ..
    (രണ്ടു തുള്ളി കണ്ണീര്‍ ഇറ്റു വീഴുന്നു..)
    ഇടറിയ കാലടികളോടെ ..പുറത്തേയ്ക്ക്..
    (എങ്ങാനും ഒരു പിന്‍വിളി കേള്‍ക്കുന്നുണ്ടോ..?)

    ReplyDelete
  16. അയ്യോ ചാർളിച്ചാ പോവല്ലേ... അയ്യോ ചാർളിച്ചാ പോവല്ലേ...

    (ഈ വിളി മതിയോ ചാർളിച്ചാ??)

    ReplyDelete
  17. ആകപ്പാടെ ഇത്തിയേലും സ്നേഹമുള്ളത് ജിമ്മിച്ചനു മാത്രം..
    ഈ തങ്കക്കുടത്തിനെയാണല്ലോ കര്‍ത്താവേ.., പണ്ടൊരിക്കല്‍
    ക്വട്ടേഷന്‍-കാരെ വിട്ടു തല്ലിക്കാന്‍ നോക്കിയത്.

    ജിമ്മിക്കുട്ടാ, അടുത്ത കേരളാ വിസിറ്റിനു കരിമ്പിങ്കാലാ ഷാപ്പില്‍ നിന്നും ഒരു 3ക (കപ്പ, കരിമീന്‍, പിന്നെ..?) വാങ്ങിത്തന്നിട്ടു തന്നെ കാര്യം..

    ReplyDelete
  18. ചാർളീ... കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഇവിടെ ചുറ്റിക്കറങ്ങി പോകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു കേട്ടോ... ഞാൻ അങ്ങനെ പറഞ്ഞപ്പോഴല്ലേ കമന്റ് ഇടാൻ തോന്നിയത്...? നല്ല കക്ഷിയാ...

    ReplyDelete
  19. അതു കൊള്ളാം. അപ്പോ അല്ലിക്ക് ആഭരണമെടുക്കാന്‍ ഞാന്‍ പോകണ്ടേ..
    പോകുമെന്ന് ഞാന്‍ ഇന്നലേ പറഞ്ഞിരുന്നല്ലോ..

    എന്റെ വിനുവേട്ടാ...
    രണ്ടുമൂന്നു ദിവസമായി ചുറ്റിക്കറങ്ങിയതു വല്ല നാഗവല്ലിയും ആയിരിക്കും കേട്ടാ..
    ”A visitor from Madras" is not always ME!!

    വിനുവേട്ടന്‍ ഫാന്‍സ് അസോസിയേഷന് ചെന്നൈയില്‍ നിറയെ മെമ്പേര്‍സ് ഉണ്ടേ..

    ReplyDelete
  20. വെളുപ്പാന്‍ കാലത്ത് മൂന്ന് മണിക്കെഴുന്നേറ്റപ്പോ ഒരാഗ്രഹം.
    എന്താ....ഈഗിളിന്റെ അടുത്ത ലക്കം വായിക്കണം.
    നേരേ പുലിമടയില്‍ ചെന്നു നോക്കി..
    എവിടെ ...പുതിയ പോസ്റ്റ് കാണാനില്ല.
    ഇനി എങ്ങനെ ആവശ്യം അറിയിക്കും.?
    (ദക്ഷിണ ചോദിക്കരുതും...ഓട്ടക്കീശ നിറയെ പാന്‍പരാഗാ..)

    ReplyDelete
  21. @ചാര്‍ളി - ആകെ ഒരു കുഴപ്പം ഉണ്ടല്ലോ. ഓ.....ചുമ്മാ എന്നൊന്നും പറയണ്ട. :-)
    ഈ പോസ്റ്റിലെ ചാര്‍ളിയുടെ കമന്റ്‌ വായിച്ചു രസിച്ചുട്ടോ.

    ReplyDelete
  22. കാട്ടില്‍ ചാടി നടക്കും പിന്നെ
    വള്ളിയില്‍ ഊഞ്ഞാലാടൂം
    പേരില്ലാത്തൊരു കുഞ്ഞന്‍കപി ഞാന്‍
    വെറുതേ പരിഭവമരുതേ
    നിങ്ങള്‍ക്കെന്നെ ചൊല്ലി വിളിക്കാന്‍
    ചുമ്മാതിട്ടൊരു പേര്..
    ചാര്‍ളി..(ഓ ചുമ്മാ..)

    ReplyDelete
  23. വായിക്കുന്നു

    ReplyDelete
  24. അച്ചനാളു അത്ര ശരിയല്ലല്ലോ.

    ReplyDelete
    Replies
    1. അച്ചൻ ആളിത്തിരി കൂടിയ ഇനമാ സുധീ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...